സാക്ഷാല്‍ ഗൈബും ആപേക്ഷിക ഗൈബും
ഗൈബ് എന്നാ പദം ഏറെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.
സമസ്തക്കര്‍ക്കിടയില്‍ ആണ് ഇങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ ഇന്ന് നമ്മുടെ പല സഹോദരങ്ങളും ആ നിലയിലേക്ക്
പോയിക്കൊണ്ടിരിക്കുന്നോ എന്ന് സംശയിക്കുന്നു. ചിലപ്പോള്‍ വെറും സംശയമാകാം.
അല്ലെങ്കില്‍ എന്റെ അറിവില്ലായ്മ ആയിരിക്കാം..
ജിന്നിനെയും
മലക്കിനെയും കുറിച്ചുള്ള അറിവ് അഭൌതികം ആണ് എന്നോ ഗൈബ് ആണ് എന്നോ
പറയുമ്പോള്‍ അത് ആപേക്ഷിക ഗൈബ് ആയെ നാം മനസ്സിലാക്കുന്നുള്ളൂ. സാക്ഷാല്‍
ഗൈബ് അല്ലാഹു മാത്രമേ അറിയുന്നുള്ളൂ എന്നാണു മുസ്ലിമിന്റെ വിശാസം.
[27:65](നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം
അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ്
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
[72:26]അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം
യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. [72:27]അവന്‍
തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ)
മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ
ചെയ്യുന്നതാണ്.
******
ഇവിടെ സാക്ഷാല്‍ ഗൈബ് ആയി അല്ലാഹു പറഞ്ഞിട്ടുള്ള കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ. അത് മലക്കിനോ ജിന്നിനോ അറിയില്ല.
അതെ സമയം ആപേക്ഷിക ഗൈബ് ചിലര്‍ക്ക് അറിവുള്ളതും മറ്റു ചിലര്‍ക്
അറിവില്ലാത്തതും ആകാം. ഒരു കെട്ടിടതിനപ്പുറത്തുള്ള കാര്യം നമുക്ക് അറിയാന്‍
കഴിയാത്തപ്പോള്‍ കെട്ടിടത്തിനു മുകളില്‍ ഉള്ള ആള്‍ക്ക് കാണാന്‍
കഴിയുന്നതും വിദൂരമായ ദൃശ്യം ഒരാള്‍ക്ക് കാണാന്‍ കഴിയാത്തപ്പോള്‍
ടെലസ്കോപ്പ് ഉപയോഗിക്കുന്ന ആള്‍ക്ക് കാണാന്‍ കഴിയുന്നതും നമുക്ക് കാണാന്‍
കഴിയാത്ത ഒരു ജിന്നിനെ മറ്റു ജിന്നുകല്ക് കാണാന്‍ കഴിയുന്നതും നമുക്ക്
കാണാന്‍ കഴിയാത്ത മലക്കുകളെ മറ്റു മലക്കുകല്ക് കാണാന്‍ കഴിയുന്നതും
ആപേക്ഷിക ഗൈബ് ആയി പറയാം.
നമ്മുടെ ചില സഹോദരങ്ങള്‍ പറയുന്നു,
ജിന്നും മലക്കും സാക്ഷാല്‍ ഗൈബില്‍ പെട്ടതാണ്. അതായത് അല്ലാഹുവിനു മാത്രമേ
അവരെ കുറിച്ചുള്ള വിവരം ഉള്ളൂ എന്ന്. ഭൌതികം അഭൌതികം എന്ന ചര്‍ച്ചയില്‍ കെ
എന്‍ എം ക്ലാസ് റൂമില്‍ പറയപ്പെട്ട കാര്യം ആണിത്. മലക്ക് ഗൈബ് ആയിരിക്കെ
അല്ലാഹുവിനു മാത്രമല്ല അതിനെ കാണാന്‍ പറ്റുക. മറിച്ചു മറ്റു മലക്കുകള്‍കും ഈ
ഗൈബ് അറിയാം എന്ന് വരുന്നു. ജിന്ന് ഗൈബ് ആയിരിക്കെ മറ്റു ജിന്നുകള്‍ ആ
ഗൈബ് അറിയുകയും അവര്‍ പരസ്പരം ഇണകളായി ജീവിക്കുകയും മുട്ടയിട്ടു
കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് വരുന്നു.
ഗൈബ് അറിയുക അല്ലാഹുവിനു മാത്രം എന്ന ഖുര്‍ആന്‍ വചനത്തിനു എതിരായ വാദം ആണ് യഥാര്‍ത്ഥത്തില്‍ ഇത്...!
ആകാശ ലോകത്ത് നിന്നും മലക്കുകളുടെ സംസാരം കട്ട് കേള്‍ക്കുന്ന ജിന്നുകള്‍
തങ്ങളെ സേവിക്കുന്ന ജ്യോല്‍സ്യന് നൂറു കലവും ചേര്‍ത്ത് എത്തിച്ചു
കൊടുക്കുന്നു എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചതാണ്. ഗൈബായ, അല്ലാഹുവിനു
മാത്രം അറിയുന്ന മലക്ക് എന്നാ സൃഷ്ടിയുടെ കാര്യം കേവലം ജിന്നുകള്‍ കട്ട്
കേള്‍ക്കുന്നു എന്ന് വരുന്നു. മാത്രമല്ല ഗൈബ് ആയ ജിന്നുകളെ
ജ്യോത്സ്യന്മാര്‍ സ്വാദീനിച്ചു അവരെ ഉപയോഗപ്പെടുത്തുന്നു എന്ന് വരുന്നു.
പിശാചുക്കളും അവിശ്വാസികളും മിത്രങ്ങളാണ് എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു.
7 :27 ...തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ
കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍.
തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി
കൊടുത്തിരിക്കുന്നു.
നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തില്‍
ആണെങ്കിലും അതിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല. യുക്തിവാദികള്‍
പറയുന്നത് ജീവന്‍ മാത്രമേ ഉള്ളൂ, ആത്മാവില്ല. അതുകൊണ്ട് മരണത്തോടെ എല്ലാം
അവസാനിക്കുന്നു എന്നാണ്. ആത്മാവിനു തെളിവില്ലത്രേ..!
[39:42]
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു.
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍
മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ
നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും
അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ....
നാം
നമ്മുടെ അടുത്തുള്ള ഒരു മനുഷ്യനുമായി സംവദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
അയാളിലുള്ള അയാളുടെ ആത്മാവുമായി അയാളുടെ ശരീരം ആകുന്ന മീഡിയത്തിലൂടെ
സംവദിക്കുന്നു എന്ന് പറയാവുന്നതാണ്. മരണപ്പെട്ടാല്‍, ആത്മാവ്
വേര്‍പ്പെട്ടാല്‍ അയാളുടെ ജഡം അവിടെ ഉണ്ടെങ്കിലും ശാസ്ത്ര ഭാഷയില്‍ ശബ്ദ
തരംഗങ്ങള്‍ അയാളുടെ ചെവിയുടെ ഡയഫ്രം ചാലിപ്പിക്കുന്നെങ്കിലും കുറച്ചു
നേരമെങ്കിലും അയാളുടെ മസ്തിഷ്കത്തിലെയും ശരീരതിലെയും സെല്ലുകള്‍ വര്ക്
ചെയ്യുന്നുണ്ടെങ്കിലും അയാള്‍ കേള്‍ക്കുന്നില്ല. ബോധം നഷ്ടപ്പെടുമ്പോഴും
ഉറക്കിലുമൊക്കെ ഇങ്ങിനെ തന്നെ. ജീവന്‍ ഉണ്ടെങ്കിലും സംവേദനം നടക്കുന്നില്ല.
അപ്രകാരം ശാസ്ത്രത്തിന്റെ അളവ് കോലുകള്‍ കൊണ്ട് കണ്ടെത്താന്‍
കഴിയില്ല എന്നതിനാല്‍ നാം തന്നെ ഗൈബും അഭൌതികരും ആണെന്ന് പറഞ്ഞു കളയാമോ?
ജിന്നുകളെയും മലക്കുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് യഥാക്രമം തീ
ജ്വാലയില്‍ നിന്നും പ്രകാശത്തില്‍ നിന്നും കളിമണ്ണില്‍ നിന്നും ആണെന്ന്
ഇസ്ലാം പഠിപ്പിക്കുന്നു.
. خلقت الملائكة من نور، وخلق الجان من مارج من نار، وخلق آدم كما وصف لكم.(مسلم.)
[55:15]
തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. [55:14]
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
എന്നാല്‍ ആത്മാവിനെ എന്ത് കൊണ്ട് ഉണ്ടാക്കി എന്ന് ഇസ്ലാം പറഞ്ഞു തന്നിട്ടുണ്ടോ ?
ചിന്തിച്ചാല്‍ ഈ വാദത്തിന്റെ അപകടം ഇവിടെ ഒന്നും നില്‍ക്കില്ല എന്ന്
കാണാവുന്നതാണ്. മലക്കുകള്‍ ഗൈബ് ആണെങ്കില്‍ മരണപ്പെട്ട ആത്മാക്കളുമായി
അവര്‍ മരണ വേളയിലും ഖബറില്‍ വെച്ചും അതിനു ശേഷവും സംവദിക്കും എന്ന് നാം
പഠിച്ചിട്ടുണ്ടല്ലോ? അപ്പോള്‍ ഗൈബ് അല്ലാഹുവിനു മാത്രമല്ല, നമ്മുടെ
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്പെടുന്നതോടെ നമുക്കും അറിയാന്‍ സാധിക്കും
എന്ന് വരുന്നു. അതായത് മലക്ക് എന്ന ഗൈബിനെ മറ്റു മലക്കുകള്‍കും മരണപ്പെട്ട
മനുഷ്യര്‍ക്കും കാണാനും കേള്‍ക്കാനും സാധിക്കും എന്ന് വരുന്നു. ഇത്
ഖുര്‍ആനിനു എതിരല്ലേ?
അപ്പോള്‍ നാം ചിന്തിക്കുക എന്തിനു വേണ്ടി ആണ് ഇത്തരം വാദങ്ങള്‍?
എനിക്ക് അറിവില്ലായ്മ കൊണ്ട് തോന്നുന്ന വിവരക്കേട് ആണ് ഇത് എങ്കില്‍ എന്നെ തിരുത്തുക. ജസാക്കല്ലാഹു ഖൈര്‍..!