Saturday, February 2, 2013

ആപേക്ഷിക ഗൈബു & സാക്ഷാല്‍ ഗൈബു


  • PADANARHAMAYA VISHADEEKARANAM.......
    • Mohammed Shareef pottatharam. Enganeya theekkattayil urumb arikkuka. kallatharam parayumbol poliyum
    • Jamal Moidutty Thandantharayil PLS LISTEN TOMORROWS REPLY IN ERAMANGALAM ALSO..!
    • Jamal Moidutty Thandantharayil ഇദ്ദേഹം പറയുന്നു ജിന്നും മലക്കും ഗയ്ബില്‍ പെട്ടതാണ് എന്ന്. ഗയ്ബ് ആകട്ടെ അല്ലാഹുവിനു മാത്രം അറിയുന്നതാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
      എന്നാല്‍ ജിന്നിനെയും മലക്കിനെയും അറിയാന്‍ അല്ലാഹുവിനു മാത്രമാണോ സാധിക്കുക.
      ഒരു ജിന്നിനെ മറ്റൊരു ജിന്ന് കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യില്ലേ? ഒരു മലക്കിനെ മറ്റൊരു മലക്ക് കാണുകയും അറിയുകയുമൊന്നും ചെയ്യില്ലേ? ജിന്നുകല്കും മലക്കുകള്‍കും പരസ്പരം കാണാന്‍ പറ്റില്ലേ? ഇബ്ലീസ്‌ തന്നെ മലക്കുകലോടൊപ്പം ഉണ്ടായിരുന്നു എന്നല്ലേ ആദം നബിക്ക് സുജൂദ് ചെയ്യാന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ ഖുര്‍ ആന്‍ പറഞ്ഞത്?

      അപ്പോള്‍ എന്താണ് വാദം? ഗയ്ബ് ആയ കാര്യം അല്ലാഹുവിനു മാത്രമല്ല, മലക്കിനും ജിന്നിനും അറിയും എന്നോ? നഊദ്ബില്ലാഹു...!.
    • Islam Kerala Hidaya പരാക്രമികളായ നംറൂദിന്റെ മുന്നില്‍ ഇബ്രാഹീം നബി(അ)യും, ഫിര്‍ഔന്റെ മുന്നില്‍ മൂസാ നബി(അ)യും, ഖുറൈശികളുടെ മുന്നില്‍ മുഹമ്മദ്‌ നബി(സ്വ)യും പതറാതെ പറഞ്ഞ, കെ.എം.മൗലവി മുതല്‍ ഉമര്‍ മൗലവി വരെ പഠിപ്പിച്ച, സൗദിയിലെ ശൈഖ് ഈദാന്റെ മുന്നിലും, കുവൈറ്റിലെ ഇഹ് യാഉ തുറാസിന്റെ മുന്നിലും, ഇന്ത്യയിലെ അഹ്ലെ ഹദീഥിന്റെ മുന്നിലും, സൗദിയിലോ കേരളത്തിലോ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകത്ത് ആരുടെ മുന്നിലും, ഭൗതിക ലോകത്തെ തുച്ഛ നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാറ്റിപ്പറയാത്ത തല ഉയര്‍ത്തിപ്പറയാന്‍ കഴിയുന്നതാകുന്നു മുജാഹിദുകളുടെ തൗഹീദ്. EE THOUHEEDILEKKANU HUSAIN SALAFI KSHANIKKUNNATHU.KERALATHIL MATRAM PARAYAN PATTIYA THOUHEEDILEKKALLA.RASOOLINTE THOUHEED KERALATHIL MATRAM PARAYAN PATTIYATHALLA LOKATTU EVIDEYUM PARAYAM VAROO SOUDIYILEKKU,KUWAITILEKKOO ETC.........
    • Pmuneer Pilathet Nijas Muhammad-- ഈ കാണുന്ന വിശദീകരണവും ഞാന്‍ കൊണ്ട വരുന്ന ഒരു വിശദീകരണ സീടിയും ഒരുമിച്ചിരുന്നു ഒരു ദിവസം കാണാന്‍ തങ്ങള്‍ തയ്യാറുണ്ടോ ??????
    • Nasihul Islam Jamal Moidutty Thandantharayil ഇദ്ദേഹം പറയുന്നു ജിന്നും മലക്കും ഗയ്ബില്‍ പെട്ടതാണ് എന്ന്. ഗയ്ബ് ആകട്ടെ അല്ലാഹുവിനു മാത്രം അറിയുന്നതാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
      എന്നാല്‍ ജിന്നിനെയും മലക്കിനെയും അറിയാന്‍ അല്ലാഹുവിനു മാത്രമാണോ സാധിക്കുക.
      ഒരു ജിന്നിനെ മറ്റൊരു ജിന്ന് കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യില്ലേ? ഒരു മലക്കിനെ മറ്റൊരു മലക്ക് കാണുകയും അറിയുകയുമൊന്നും ചെയ്യില്ലേ?
      .................................................................
      പരലോകവും പരലോകത്തുള്ള സൃഷ്ടികളും ഗയ്ബില്‍ പെട്ടതാണ് എന്ന് ഞങ്ങളെ പോലെ നിങ്ങളും അംഗീകരിക്കുന്നതു എന്തടിസ്ഥാനത്തിലാണ് ?

      സ്വര്‍ഗത്തിലുള്ളവര്‍ പരസ്പരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യില്ലേ?
    • Jamal Moidutty Thandantharayil Nasihul Islam
      പരലോകവും പരലോകത്തുള്ള സൃഷ്ടികളും ഗയ്ബില്‍ പെട്ടതാണ് എന്ന് ഞങ്ങളെ പോലെ നിങ്ങളും അംഗീകരിക്കുന്നതു എന്തടിസ്ഥാനത്തിലാണ് ?

      സ്വര്‍ഗത്തിലുള്ളവര്‍ പരസ്പരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യില്ലേ?
      29 minutes ago · Like

      <<>>

      ഈ വിഷയം നാം മുന്പ് ചര്‍ച്ച ചെയ്തത് ആണല്ലോ സുഹൃത്തേ..!

      ഭൌതിക ലോകത്തെ നിയമങ്ങള്‍ അല്ല പരലോകത്. ഇവിടത്തെ കാര്യ കാരണ ബന്ധങ്ങള്‍ അല്ല അവിടെ. ഇവിടെ ജനനവും മരണവും ഉണ്ട്. എല്ലാം നശ്വരം ആണ്. എന്നാല്‍ പരലോകത് എല്ലാം അനശ്വരം ആണ്. പരലോകത്ത് വെച്ച് സ്വര്‍ഗ്ഗ നരകങ്ങളെ നാം നേരില്‍ കാണും. ഇവിടെ നിന്ന് അത് സാധ്യമല്ല. പരലോകത് വെച്ച് സ്വര്‍ഗവാസികള്‍ അല്ലാഹുവിനെ കാണും. ഇവിടെ നിന്ന് അത് സാധ്യമല്ല...
    • Nasihul Islam Jamal Moidutty Thandantharayil

      കബരിലെ ചോദ്യം ചെയ്യല്‍ ഗൈബില്‌ പെട്ട കാര്യമാണെന്ന് നിങ്ങളും വിശ്വസിക്കുന്നു. മലക്ക് ചോദിക്കുന്നത് മരിച്ച വ്യക്തി കേള്കുന്നില്ലേ കാണുന്നില്ലേ അറിയുന്നില്ലേ ... ഒരു മലക്ക് ചോദിക്കുന്നത് അടുത്തുള്ള മലക്ക് കേള്കുന്നില്ലേ കാണുന്നില്ലേ അറിയുന്നില്ലേ ...
    • Jamal Moidutty Thandantharayil Nasihul Islam Jamal Moidutty Thandantharayil

      കബരിലെ ചോദ്യം ചെയ്യല്‍ ഗൈബില്‌ പെട്ട കാര്യമാണെന്ന് നിങ്ങളും വിശ്വസിക്കുന്നു. മലക്ക് ചോദിക്കുന്നത് മരിച്ച വ്യക്തി കേള്കുന്നില്ലേ കാണുന്നില്ലേ അറിയുന്നില്ലേ ... ഒരു മലക്ക് ചോദിക്കുന്നത് അടുത്തുള്ള മലക്ക് കേള്കുന്നില്ലേ കാണുന്നില്ലേ അറിയുന്നില്ലേ ...
      a few seconds ago · Like

      <<>>
      ഖബ് റിലെ ചോദ്യം ചെയ്യല്‍ ഗൈബില്‍ പെട്ടതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടാകാം. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് മനുഷ്യര്‍ക്ക്‌ ആപേക്ഷികം ആയി ഗൈബ് ആണ് എന്ന് പറയാം. സാക്ഷാല്‍ ഗൈബ്, ആപേക്ഷിക ഗൈബ് എന്നിങ്ങനെ പണ്ഡിതന്മാര്‍ ഗൈബിനെ വിശദീകരിച്ചിട്ടുണ്ട്.

      കാരണം റസൂല്‍ (സ) പഠിപ്പിച്ചത് ഖബറിലെ ചോദ്യം ചെയ്യലും ദീന രോദനവും എല്ലാ പക്ഷിമൃഗാദികളും കേള്‍ക്കും, മനുഷ്യര്‍ ഒഴികെ എന്നാണ്.
    • Nasihul Islam നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് സാക്ഷാല്‍ ഗൈബു അല്ലാഹു മാത്രമാണെന്ന് പറയുന്നു. പരലൊകത്തുല്ലവരും സാക്ഷാല്‍ ഗൈബ് ആണെന്ന് പറയുന്നും .... എന്തൊക്കെയോ സ്പെല്ലിങ്ങ് മിസ്റൈക് തോന്നുന്നു. ഒന്ന് വിശദീകരിച്ചു തരിക
    • Nasihul Islam നിങ്ങളുടെ അഭിപ്രായത്തില്‍ കബരിലുല്ലവര് ആപേക്ഷിക ഗൈബു ആണ് അതെ പോലെ ജിന്നും മലക്കും ആപെക്ഷിക ഗൈബു ആണ്.

      ശരിയാണോ ?
    • Jamal Moidutty Thandantharayil Nasihul Islam നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് സാക്ഷാല്‍ ഗൈബു അല്ലാഹു മാത്രമാണെന്ന് പറയുന്നു. പരലൊകത്തുല്ലവരും സാക്ഷാല്‍ ഗൈബ് ആണെന്ന് പറയുന്നും .... എന്തൊക്കെയോ സ്പെല്ലിങ്ങ് മിസ്റൈക് തോന്നുന്നു. ഒന്ന് വിശദീകരിച്ചു തരിക
      10 minutes ago · Like
      Nasihul Islam നിങ്ങളുടെ അഭിപ്രായത്തില്‍ കബരിലുല്ലവര് ആപേക്ഷിക ഗൈബു ആണ് അതെ പോലെ ജിന്നും മലക്കും ആപെക്ഷിക ഗൈബു ആണ്.

      ശരിയാണോ ?
      6 minutes ago · Like

      <<>>

      സാക്ഷാല്‍ ഗൈബ് അല്ലാഹു മാത്രം എന്നല്ല പറഞ്ഞത്. സാക്ഷാല്‍ ഗൈബ് അറിയുന്നവന്‍ അല്ലാഹു മാത്രം എന്നാണു പറഞ്ഞത്. ഭാവിയില്‍ എന്ത് സംഭവിക്കും എന്നോ എന്ന് ലോകാവസാനം ഉണ്ടാകുമെന്നോ ഒക്കെ ആയി ഗൈബ് ആയിട്ടുള്ള പല കാര്യങ്ങളും ഉണ്ട്. എന്തൊക്കെ അല്ലാഹുവും റസൂലും ഗൈബ് ആയി പഠിപ്പിച്ചോ അതൊക്കെ ഗൈബ് തന്നെ..!

      [72:26] അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. [50:33] അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്‌.

      ഇഹലോകത് ജീവിക്കാനുള്ള മാര്‍ഗ ദര്‍ശനം ആണ് ഇസ്ലാം. പരലോകതെക്കുല്ലതല്ല.

      പരലോകവിജയം നേടാന്‍ വേണ്ടി ഇഹലോകത് നാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട മാര്‍ഗ ദര്‍ശനം ആണ് ഇസ്ലാം. ഇഹലോകത് നമുക്ക് മരണം സംഭവിച്ചു കഴിഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച ഹദീസുകളില്‍ പല വിശദീകരണങ്ങളും ഉണ്ട്. ഉയര്തെഴുന്നെല്പിന്റെ നാള്‍ വരെ അവര്‍ ബര്സക്കില്‍ ആയിരിക്കും എന്നും ഖബറില്‍ വെച്ച ചോദ്യം ചെയ്യാനായി ആത്മാവ് നല്‍കപ്പെടും എന്നുമൊക്കെ വിശദീകരണം ഉണ്ട്. അത് വിശ്വസിക്കുക അല്ലാതെ വേറെ മാര്‍ഗം ഒന്നും നമുക്കില്ല. കാരണം നമ്മെ സംബന്ധിച്ചിടത്തോളം അത് ഗൈബ് തന്നെ ആണ്. എന്നാല്‍ മലക്കുകളെ സംബന്ധിച്ചിടത്തോളം അവര്‍ ആത്മാവിനെ പിടിക്കുന്നതും ഖബറില്‍ ചോദ്യം ചെയ്യുന്നതും ശിക്ഷിക്കുന്നതും ഒക്കെ അവരെ ഏല്‍പിച്ച ജോലിയുടെ ഭാഗം മാത്രം..! ഒരു കാര്യം ഗൈബ് ആകണം എന്നും ആകേണ്ടതില്ല എന്നും തീരുമാനിക്കുന്നത് അല്ലാഹു ആണല്ലോ...!

      പരലോകത് വെച്ച തടസം നീക്കുന്നതും അല്ലാഹു തന്നെ ആണ്..!

      [50:22]
      (അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.

      ഇത് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ആണ്. പ്രമാണങ്ങള്‍ നാം വിശ്വസിക്കണം. എന്നാല്‍ എന്റെ വാക്കുകള്‍ എന്റെ അഭിപ്രായവും തെറ്റ് പറ്റാന്‍ സാധ്യത ഉള്ളതും ആണ്. തെളിവിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറ്റിയ തെറ്റ് ആര്‍ക്കും തിരുതാവുന്നതും സ്വീകരിക്കാന്‍ ഞാന്‍ ബാധ്യസ്തനും ആണ്..!
    • Shafi Koruvalappil ഈ മനുഷ്യന്‍ എത്ര മാത്രം കളവുകളാണ് മുവഹ്ഹിദുക ളെ പറ്റി പറയുന്നത് ...ആരാണ് ജിന്നിനോട് സഹായം തേടാം എന്ന് പറഞ്ഞത് ..ഒരു പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് എടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കസാല ഉറപ്പിക്കാന്‍ വേണ്ടി സാഹസപെടുകായാണ്....ഇവരെ ഒക്കെ മുജാഹിദ് നേതാക്കളാ യീ കൊണ്ട് നടക്കുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നാശം ... ..സലഫി നിങ്ങളുടെ കളവുകള്‍ അള്ളാഹു കേള്‍ക്കുന്നു എന്ന് മറക്കല്ലേ
    • Shafi Koruvalappil കുഞ്ഞീതു മദനി എഴുതുന്നു: “”എന്നാല്‍ അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താന്‍ ഉള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമേ ഉള്ളൂ. അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവില്ല.” (ഇസ്ലാമിന്റെ ജീവന്‍. പുറം:12)
    • Shafi Koruvalappil സംഘടനാ പിളര്‍പ്പിന് മുമ്പ് (2001ല്‍) യുവത പ്രസിദ്ധീകരിച്ച“’പ്രാര്‍ത്ഥ, തൌഹീദ്-ചോദ്യങ്ങള്‍ക്ക് മറുപടി’’ എന്ന ഗ്രന്ഥത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതിയത് നോക്കൂ.””ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പുറം: 78) (ശബാബില്‍ വന്ന ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം). കെ പി മുഹമ്മദ് മൌലവി ജീവിച്ചിരിക്കുന്ന കാലത്താണ് ഈ ചോദ്യോത്തരം ശബാബില്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.
    • Nasihul Islam Ajnif Shaj said :-
      എന്താണ് ഭൌതികം? നമുക്ക് ലോകങ്ങളെ മൂന്നു വിധമാക്കാം.
      (1): ആധുനിക ലോകം.
      (2): ആത്മീയ ലോകം.
      (3): പരലോകം.

      ...ഇനി നമുക്ക് ഇതിനെ ഓരോന്നായി ഇങ്ങിനെ വിഭജിക്കാം.

      (1 ) ആധുനിക ലോകം: ആകാശവും ഭൂമിയും സമുദ്രവും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും മനുഷ്യരും മലക്കുകളും ജിന്നുകളും തുടങ്ങി എല്ലാ സൃഷ്ടികളും അടങ്ങുന്ന ലോകത്തെയാണ് നാം ഭൌതിക ലോകം, ശാസ്ത്രജ്ഞരുടെ ഭാഷയില്‍ പദാര്‍ത്ഥ ലോകം എന്ന് വിളിക്കുന്നത്‌. ഇതിനെ അറബിയില്‍ عالم الدنيا എന്നാണു പറയുക.

      (2 ) ആത്മീയ ലോകം: മരണ ശേഷം എല്ലാ ആത്മാവുകളെയും ഒരുമിച്ചു കൂട്ടുന്ന ലോകത്തെയാണ് ആത്മീയ ലോകം എന്ന് പറയുന്നത്. ഇതിനെ അറബിയില്‍ عالم الارواح എന്നാണു പറയുക. അന്ത്യ നാള്‍ കഴിഞ്ഞു വിചാരണക്കെടുക്കുന്നത്തിന്റെ മുമ്പുള്ള ലോകമാണ് ഇത്.

      (3 ) പരലോകം: അവസാന നാള്‍ അഥവാ അന്ത്യ നാള്‍ കഴിഞ്ഞ ശേഷം മനുഷ്യരും ജിന്നുകളും അടക്കം എല്ലാ ജീവികളെയും എല്ലാവരെയും ശരീരത്തോടെ ഒരുമിച്ചു കൂട്ടുന്ന ലോകമാണ് പരലോകം. ഇതിനെ അറബിയില്‍ يوم الاخر എന്നാണു പറയുക.

      what is your opinion about this description ? Jamal Moidutty Thandantharayil
    • Jamal Moidutty Thandantharayil പ്രമാണങ്ങള്‍കു വിരുദ്ധമായി ഒന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. ആധുനിക ലോകം എന്ന് പറഞ്ഞത് ഭൌതിക ലോകത്തെ കുറിച്ചാണെന്ന് കരുതുന്നു. അറ്വാഹുകളുടെ ലോകം എന്നത് ആത്മാക്കളുടെ ലോകം എന്ന് പറയുമ്പോള്‍ അതില്‍ ജിന്നുകളുടെയും മനുഷ്യരുടെയും മരണപ്പെട്ട ആത്മാക്കളും മലക്കുകളും ആണോ ഉണ്ടാകുക; അതോ മലക്കുകള്‍ അവയുടെ ശരീരത്തോടെ തന്നെ അതില്‍ പ്രവേശിക്കുമോ ;അതോ ആത്മാക്കള്‍ മാത്രമാണോ എന്നൊന്നും ഖണ്ഡിതമായി പറയാന്‍ കഴിയില്ല എന്നാണെന്റെ അറിവ്. ഇതിനെയൊക്കെ കുറിച്ച അറിവ് കുറവ് ആയതിനാല്‍ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനല്ല.

      ഏതായാലും താങ്കളുടെ അഭിപ്രായം എഴുതുക..!.
    • Nasihul Islam Jamal Moidutty Thandantharayil
      മറുപടി പറയാന്‍ സമയം കണ്ടെത്തുന്ന താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം തരട്ടെ ....

      (സാക്ഷാല്‍ ഗൈബ് & ആപേക്ഷിക ഗൈബ്) ഈ വിഷയത്തില്‍ കൃത്യമായ ഒരു ധാരണ കിട്ടുന്നില്ല. സമയം കിട്ടുമ്പോള്‍ എന്റെ ഓരോരോ ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

      ?-1 ഭൂമിയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന ഗൈബു (സാക്ഷാല്‍ ഗൈബു) വല്ലതും ഉണ്ടോ ?
    • Jamal Moidutty Thandantharayil Nasihul Islam Jamal Moidutty Thandantharayil
      മറുപടി പറയാന്‍ സമയം കണ്ടെത്തുന്ന താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം തരട്ടെ ....

      (സാക്ഷാല്‍ ഗൈബ് & ആപേക്ഷിക ഗൈബ്) ഈ വിഷയത്തില്‍ കൃത്യമായ ഒരു ധാരണ കിട്ടുന്നില്ല. സമയം കിട്ടുമ്പോള്‍ എന്റെ ഓരോരോ ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

      ?-1 ഭൂമിയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന ഗൈബു (സാക്ഷാല്‍ ഗൈബു) വല്ലതും ഉണ്ടോ ?

      <<>>
      ആമീന്‍ ...

      സഹോദരാ,
      താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പണ്ഡിതന്‍മാരോട് ആണ് ചോദിക്കേണ്ടത്‌ ..
      ഞാന്‍ താങ്കളേക്കാള്‍ ഒട്ടും യോഗ്യനല്ല. ഉത്തരം പറയാന്‍ . ഒരു സാധാരണ പ്രവര്‍ത്തകന്‍ . ഇവിടെ പറയുന്നതില്‍ എന്തെങ്കിലും പ്രമാണം ഉണ്ടെങ്കില്‍ മാത്രം താങ്കള്‍ കണക്കിലെടുത്താല്‍ മതി . മറ്റുള്ളത് ഒരു അഭിപ്രായം എന്നാ നിലക്ക് മാത്രം എടുക്കുക . അവസാന കാലത്ത് പണ്ഡിതന്മാര്‍ കുറഞ്ഞ വരികയും പാമരന്മാര്‍ ഫത്വ കൊടുക്കുകയും അവര്‍ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും എന്ന് നബി (സ) പറഞ്ഞിട്ടുള്ളതിനാല്‍ വളരെ ഭയമുണ്ട് ഇതൊക്കെ എഴുതാന്‍ . അത് കൊണ്ട് ഒരു ചര്‍ച്ച ആയി മാത്രം ഇതിനെ കാണുക. തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും താങ്കളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യുക. അല്ലാഹു നമ്മെ ശരിയായ മാരഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ , ആമീന്‍ ..!

      താങ്കളുടെ ചോദ്യം "1 ഭൂമിയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന ഗൈബു (സാക്ഷാല്‍ ഗൈബു) വല്ലതും ഉണ്ടോ ? " ധാരാളം ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..!
      [31:34]
      തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു..
    • Nasihul Islam (ആപേക്ഷിക ഗൈബു & സാക്ഷാല്‍ ഗൈബു) ഇതുമായി ബന്ധപ്പെട്ടു ഞാന്‍ മനസ്സിലാക്കിയിരുന്ന കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരാന്‍ താല്പര്യപ്പെടുന്നു. സമയമെടുത്ത് പരിശോധിച്ച് വിശദമായ മറുപടി തരിക.

      1. (ആപേക്ഷികമായ ഗൈബു) അഥവാ സൃഷ്ടികള്‍ക്ക് സൃഷ്ടിപരമായി (പ്രകൃതി പരമായി) അറിയാന്‍ സാധിക്കാത്ത ഒരു കാര്യം അതിനു സഹായകമാകുന്ന ഭൌതിക കാരണങ്ങള്‍ അവലംബികാതെ അറിയാന്‍ സാധിക്കാത്തത്.

      ഉദാ:- മനുഷ്യനെ സംബന്ധിച്ചിടത്തോളം
      മനുഷ്യര്‍ അവരുടെ വീടുകളില്‍ എന്തൊക്കെ ഭക്ഷണമാണ് കഴിച്ചത് എന്ന് ഭൌതിക കാരണങ്ങള്‍ ഒന്നും അവലംബിക്കാതെ അഥവാ (വെബ്‌ക്യാമറ, പരിചയം, സൂത്രങ്ങള്‍...) തുടങ്ങിയവ പോലെയുള്ളതൊന്നും അവലംബിക്കാതെ ഒരാള്‍ക്ക്‌ പറയാന്‍ സാധിക്കില്ല.
      << ഈസ (അ) നു നല്‍കപ്പെട്ട മുജിസത്ത് ആയിരുന്നു അത് >>.

      ഉദാ:-ജിന്നിനെ സംബന്ധിച്ചിടത്തോളം
      ഒരു ജിന്നിന് അറിയാന്‍ സാധിക്കുനതിനേക്കാള്‍ വിദൂരതയിലുള്ള ജിന്നിനെയോ മനുഷ്യനെയോ അതിനു സഹായിക്കുന്ന ഭൌതിക കാരണങ്ങള്‍ അവലംബിക്കാതെ അറിയാന്‍ സാധിക്കില്ല.
      <<ഉദാഹരണം നമ്മള്‍ അറിയേണ്ടതില്ല>>

      2. (സാക്ഷാല്‍ ഗൈബു) അഥവാ സൃഷ്ടികള്‍ക്ക് സൃഷ്ടിപരമായി (പ്രകൃതി പരമായി) അറിയാന്‍ സാധിക്കാത്ത ഒരു കാര്യം അതിനു വേണ്ടി എന്ത് ഭൌതിക കാരണങ്ങള്‍ അവലംബിച്ചാലും അറിയാന്‍ സാധിക്കാത്തതു. അഥവാ അല്ലാഹു അറിയിച്ചു തന്നാല്‍ മാത്രം അറിയാവുന്ന കാര്യം.

      ഉദാ:- മനുഷ്യനെ സംബന്ധിച്ചിടത്തോളം
      (പരലോകം, ബര്സഖു , ജിന്ന് , മലക്ക് ....) തുടങ്ങിയ അല്ലാഹു വഹയിലൂടെ അറിയിച്ചു തന്നാല്‍ മാത്രം അറിയാന്‍ കഴിയുന്നത്‌.

      ഉദാ:- ജിന്നിനെ സംബന്ധിച്ചിടത്തോളം
      അവര്‍ക്ക് അല്ലാഹു അറിയിച്ചു കൊടുത്താല്‍ മാത്രം അറിയാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ... ഇതില്‍ പരലോകം പെടുന്നു ...മനുഷ്യര്‍ പെടുന്നില്ല.
      .............................................................................
      ആപേക്ഷിക ഗൈബു താല്‍കാലികമായി ഗൈബിന്റെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഗൈബു സ്ഥായിയായി ഗൈബിന്റെ സ്ഥാനത്ത് നില്‍ക്കുന്നു.

      ഈ രണ്ടു അവസ്ഥയിലും (ഗൈബായി നിലനില്‍ക്കുന്ന അവസ്ഥയില്‍) ഈ കാര്യം പറയാന്‍ ഒരു സൃസ്ഥിക്കും സാധ്യമല്ല അല്ലാഹുവിന്റെ സഹായം ഇല്ലാതെ.
      അപ്പോള്‍ ഈസ (അ) മറ്റുള്ളവരുടെ വീടുകളില്‍ പാചകം ചെയ്തത് അവരവര്‍ക്ക് അറിയാമെങ്കിലും അവര്‍ പറയാത്ത അവസ്ഥയില്‍ അല്ലാഹു അറിയിച്ചു കൊടുത്താല്‍ അല്ലാതെ പറയാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ആപേക്ഷികമായ ഗൈബു അറിയാം എന്ന് വാദിച്ചാലും സാക്ഷാല്‍ ഗൈബ് അറിയാം എന്ന് വാദിച്ചാലും ശിര്‍ക്ക് വരുന്നു.
    • Muhammad Ali M നാസിഹിന്റെ വീക്ഷണം ഏറെക്കുറെ ശരിയാണ്, അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..
      നാസിഹ് രണ്ടാമത് സാക്ഷാല്‍ ഗൈബ് എന്നതില്‍ ജിന്നുകളെ എണ്ണിയത് ശരിയല്ല, കാരണം സാക്ഷാല്‍ ഗൈബ് അല്ലാഹുവിന്റെ അവനിഷ്ടപെട്ട പ്രവാചകന്‍ മാര്‍ക്ക് മുന്നിലെ അവന്‍ വെളിപ്പെടുത്തൂ .. ജിന്നു
      ...See More
    • Jamal Moidutty Thandantharayil സഹോദരന്‍ മുഹമ്മദാലി എഴുതിയത് വ്യക്തമാണ്..!

      [6:128]
      അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത
      ്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

      ഖുര്‍ആന്‍ പറയുന്നത് പ്രകാരം ജിന്നുകളെ സാക്ഷാല്‍ ഗൈബില്‍ പെടുത്താന്‍ പറ്റില്ല. സാക്ഷാല്‍ ഗൈബ് അല്ലാഹുവിനു മാത്രം അറിയുന്നത് ആണല്ലോ. ജിന്നുകല്ക് പരസ്പരം അറിയാം എന്നത് കൊണ്ട് അല്ലാഹുവിനു മാത്രം അറിയുന്ന സാക്ഷാല്‍ ഗൈബ് അല്ല അവരെ കുറിച്ചുള്ള അറിവ് എന്ന് വ്യകതമാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരെ കുറിച്ചുള്ള അറിവ് ഗൈബ് ആണ്. എന്നാല്‍ മനുഷ്യരില്‍ ചിലര്‍ അവരെ ഉപയോഗപ്പെടുത്തി ചില കാര്യങ്ങള്‍ അവരെ കുറിച്ചും അവരില്‍ നിന്നും അറിയുന്നു എന്ന് മനസ്സിലാക്കിയാല്‍ അതില്‍ അഭൌതികമായ വിശ്വാസം വരുന്നില്ല. ആ ഉപയോഗപ്പെടുത്തുന്നവര്‍ ഹറാമോ ശിര്കോ അവരുടെ പ്രവര്‍ത്തനവും വിശ്വാസവും അനുസരിച്ച് ചെയ്യുന്നുണ്ടാകാം. അത് പോലെ ജിന്നുകളുടെ പരിധിയില്‍ പെട്ട മനുഷ്യരെ അവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നതും അവര്‍ക്ക് കഴിയുന്ന സഹായം അവരുടെ കൂട്ടളികല്ക് അവര്‍ ചെയ്തു കൊടുക്കുന്നു എന്ന് മനസ്സിലാക്കുന്നതും ഖുര്‍ആനിന്റെ അധ്യാപനത്തിന് എതിരല്ല.

      അപ്പോള്‍ 'നാസിഹ്' പറഞ്ഞതില്‍ ഒരു പ്രശ്നം വരുന്നു.

      "Nasihul Islamഈ രണ്ടു അവസ്ഥയിലും (ഗൈബായി നിലനില്‍ക്കുന്ന അവസ്ഥയില്‍) ഈ കാര്യം പറയാന്‍ ഒരു സൃസ്ഥിക്കും സാധ്യമല്ല അല്ലാഹുവിന്റെ സഹായം ഇല്ലാതെ.
      അപ്പോള്‍ ഈസ (അ) മറ്റുള്ളവരുടെ വീടുകളില്‍ പാചകം ചെയ്തത് അവരവര്‍ക്ക് അറിയാമെങ്കിലും അവര്‍ പറയാത്ത അവസ്ഥയില്‍ അല്ലാഹു അറിയിച്ചു കൊടുത്താല്‍ അല്ലാതെ പറയാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ആപേക്ഷികമായ ഗൈബു അറിയാം എന്ന് വാദിച്ചാലും സാക്ഷാല്‍ ഗൈബ് അറിയാം എന്ന് വാദിച്ചാലും ശിര്‍ക്ക് വരുന്നു.
      59 minutes ago · Edited · Like "

      മനുഷ്യര്‍ക്ക്‌ ആപേക്ഷികമായി ഗൈബ് ആയ ചില കാര്യങ്ങള്‍ പിശാചുക്കളെ ഉപയോഗപ്പെടുത്തി ജ്യോത്സ്യന്മാര്‍ അറിയുന്നു . ജ്യോല്സ്യന്മാര്‍ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിട്ടല്ല എന്നര്‍ത്ഥം..!......(പിശാചുക്കള്‍ നൂറു കളവും ചേര്‍ത് ജ്യോത്സ്യന്റെ ചെവിയില്‍ കുറുകി കൊടുക്കുന്നു എന്നാ ആയിഷ (റ) യില്‍ നിന്നുള്ള ഹദീസ് ഓര്‍ക്കുക.) ഇത് അഭൌതികാമോ ദൈവികമൊ ആയ ശക്തി കൊണ്ടല്ല, മറിച് അനുവദനീയം അല്ലാത്ത രീതിയില്‍ പിശാച് / ജിന്ന് എന്ന ജീവിയുടെ കഴിവ് (കാര്യ കാരണ ബന്ധം ) ജ്യോത്സ്യന്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ആണ് എന്നാണ് നാം അവരോടു പറയുന്നത്.

      അപ്പോള്‍ നാം പറയുന്നത് "കാര്യ കാരണ ബന്ധത്തിന് അപ്പുറത് ഉദ്ദേശിക്കുന്നത് ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിവുള്ളൂ എന്നും ജ്യൊല്‌സ്യനൊ പൗരൊഹിത്യമൊ ചെയ്യുന്നത് eppozhenkilum ശരിയായി വരുന്നത് തന്നെ അവര്‍ക്ക് കാര്യ കരണ ബന്ധത്തിന് അപ്പുറത്തുള്ള എന്തെങ്കിലും കഴിവ് ഉള്ളത് കൊണ്ടല്ല; എന്നാല്‍ പിശാജ് അഥവാ ജിന്ന് എന്ന അനുവദനീയം അല്ലാത്ത കാര്യ കാരണ ബന്ധത്തെ അവര്‍ ഭൌതിക താല്പര്യത്തിനായി ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ്" എന്നതാണ്...!