Thursday, November 14, 2013

അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം വിഷം


Media/News/Publishing · 92,608 likes
Like Keralakaumudi
അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം അനുവദനീയമായ അളവിന്റെ ആയിരം മടങ്ങാണ് വിഷം

ബാംഗ്ളൂർ: സൈപ്പർമെത്രിൻ, ഹെപ്‌റ്റാക്ളോർ, ക്വിനാൽഫോ...സ്, ആൾഡ്രിൻ, ക്ളോറോ ഡെയ്ൻ, ഡൈക്ളോർവാസ്.... ഈ പേരൊന്നും നാമാരും കേട്ടുകാണില്ല. പക്ഷെ നിത്യേന വലിയൊരളവിലാണ് നാം ഇവയെല്ലാം മൂന്നു നേരവും വിഴുങ്ങുന്നത്. ഇവയൊക്ക നിരോധിച്ച കീടനാശിനികളാണ്.
ഇവ, അനുവദനീയമായ അളവിന്റെ ആയിരം ഇരട്ടിയാണ് നാം കഴിക്കുന്ന പല പച്ചക്കറികളിലുമെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്.
എത്തപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങി മിക്ക പഴങ്ങ്യിലും കാബേജ്, ക്വാളിഫ്ളവർ തുടങ്ങി ഇലനിറഞ്ഞവയടക്കമുള്ള പച്ചക്കറികളിലും മേൽപ്പറഞ്ഞ കീഴനാശിനികൾ ധാരാളമാണെന്നാണ് കണ്ടെത്തൽ. രാജ്യത്തൊട്ടാകെ നിന്നെടുത്ത സാമ്പിളുകളാണ് പരിശോധിച്ചത്.
വിഷം കൂടുതൽ വഴുതനങ്ങയിലാണ്. അനുവദനീയമായ പരിധിയുടെ 860 ശതമാനമാണ് ഇതിലുള്ള കീടനാശിനി. കാബേജ്, ക്വാളിഫ്ളവർ എന്നിവയിലാണ് പിന്നെ കൂടുതൽ വിഷം. ഗോതമ്പിൽ ആൾഡ്രിൻ എന്ന വിഷമാണ് കലർന്നിരിക്കുന്നത്. അതും അനുവദനീയമായ പരിധിയേക്കാൾ 21,890 മടങ്ങ്. അരിയിൽ ക്ളോർഫെൻവിൻഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയത്. നിശ്ചിത പരിധിയേക്കാൾ 1324 ശതമാനം കൂടുതൽ.
ദീർഘകാലം കഴിച്ചാൽ മാരകമാകാവുന്നതാണിവയെല്ലാം. വൃക്ക, കരൾ എന്നിവയെ ബാധിക്കും. ഇവ ഹോർമോണുകൾ ദഹനരസങ്ങൾ എന്നിവയുടെ ഉല്പാദനത്തെയും കോശങ്ങൾ ,ഗ്രന്ഥികൾ എന്നിവയടക്കമുള്ളവയേയും ബാധിക്കും. ചിലവ ഭക്ഷ്യ വിഷബാധയുണ്ടാക്കും, ചിലത് അലർജിയുണ്ടാക്കും. ഈ കീടനാശിനികൾ ഗർഭണികളിൽ ഭയാനകമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജനിക്കുന്ന കുട്ടികൾക്ക് ജനിതക പ്രശ്നങ്ങൾ വരെ വരാം, ബാംഗ്ളൂർ രാമയ്യ മെമ്മോറിയൽ ആശുപത്രയിലെ ചീഫ് ഡയറ്റീഷ്യൻ ഹേമ അരവിന്ദ് പറഞ്ഞു.
ആപ്പിളിലും ഓറഞ്ചിലും കീടനാശിനികൾ അനുവദനീമായ അളവിന്റെ 140 ശതമാമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനാൾ കേടുകൂടാതിരിക്കാനാണ് ഇവയിൽ കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിക്കുന്നത്. കീടനാശിനി ലയിപ്പിച്ച വെള്ളത്തിൽ മുക്കിയാണ് കാബേജും ക്വാളിഫ്ളവറും മാർക്കറ്റിൽ എത്തിക്കുന്നത്.

രക്ഷാ മാർഗം
വൻതോതിൽ പച്ചക്കറി വില്ക്കുന്നവരെ ഒഴിവാക്കി നാടൻ പച്ചക്കറി വില്ക്കുന്ന ചെറുകിടക്കാരിൽ നിന്ന് വാങ്ങുകയാണ് നല്ലത്. അവയിൽ ഇത്രയും വിഷം കാണില്ല. അടുക്കളതോട്ടമാണ് വിഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.
പാചകം ചെയ്യും മുനപ് നന്നായി കഴുകുകയാണ് വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള മറ്റൊരു വഴി. കുത്തും പാടുമൊന്നുമില്ലാത്ത, നല്ല ഭംഗിയുള്ള, പഴങ്ങൾ നല്ലതല്ലെന്ന് ഓർക്കുക.


സൈപ്പർമെത്രിൻ
നിരോധിത കീടനാശിനി. തലവേദന,ക്ഷീണം, പേശീകൾക്ക് ദൗർബല്യം, ശ്വാസ തടസം എന്നിവയുണ്ടാക്കുന്ന വിഷമാണിത്.
ഹെപ്‌റ്റാക്ളോർ (നിരോധിത കീടനാശിനി.)
വെള്ളപ്പൊടി. മുലപ്പാൽ വരെ വിഷലിപ്‌തമാക്കുന്ന കീടനാശിനി. നാഡീഞരമ്പുകളെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കും.
ക്വിനാൽഫോസ്, ആൾഡ്രിൻ, ഡൈക്ളോർവാസ്.
നിരോധിത കീടനാശിനികൾ
ക്ളോറോ ഡെയ്ൻ
കാൻസർ, തലവേദന, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, ഉൽക്കണ്ഠ, വിഷാദരോഗം, കാഴ്ച പ്രശ്നം എന്നിവയുണ്ടാക്കും.

Tuesday, November 12, 2013

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ആവശ്യമുള്ള കാര്യങ്ങൾ:
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ
3. ആധാര്‍ നമ്പര്‍ ...
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

ഷെയർ ചെയ്യൂ, മറ്റുള്ളവർക്കും ഒരു സഹായമായെങ്കിലോ..?

L i k e •••➲ മലയാളി Malayaali (Page)

അപ്ഡേഷൻസ്:
ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുത്‌: മുഖ്യമന്ത്രി ► http://varthamanam.com/?p=27175

ആധാറില്‍ ഇനിയും വ്യക്തതയില്ല; ജനം വഴിയാധാരമാകുന്നു ► http://varthamanam.com/?p=27305

ഗ്യാസ്‌സബ്‌സിഡി; സമയപരിധി നവംബര്‍ 30 വരെ
Posted on: 23 Aug 2013

കോട്ടക്കല്‍: ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍, ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ. എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചശേഷമേ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കൂവെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാസ് സബ്‌സിഡി സംബന്ധിച്ച ആശങ്കകള്‍ക്ക് ഇതോടെ പരിഹാരമായി. വ്യാഴാഴ്ച ശ്രീനാരായണജയന്തിമൂലം അവധിയായിട്ടും പ്രവര്‍ത്തിച്ച ഗ്യാസ് ഏജന്‍സികള്‍ക്കുമുന്നിലെ തിരക്കിന് കുറവുണ്ടായിരുന്നില്ല. ബാങ്കുകളിലും ആധാര്‍ ക്യാമ്പുകളിലും കഴിഞ്ഞദിവസങ്ങളില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല. ബാങ്ക് ജീവനക്കാരും ആധാര്‍ക്യാമ്പില്‍ ജോലിചെയ്യുന്നവരും ഗ്യാസ് ഏജന്‍സി ജീവനക്കാരുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്.

പാചകവാതക സബ്‌സിഡിയും സ്‌കോളര്‍ഷിപ്പുകളും വാര്‍ധക്യകാല പെന്‍ഷനുമെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കിയതോടെയാണ് ബാങ്കുകളില്‍ തിരക്കേറിയത്.

സപ്തംബര്‍ ഒന്നുമുതലാണ് എല്‍.പിജി.സിലിന്‍ഡര്‍ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാകുക. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ നിലവിലുള്ള രീതിയില്‍ സബ്‌സിഡി ലഭിക്കും. 30നുശേഷം എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ക്കറ്റ് വിലയിലായിരിക്കും സിലിന്‍ഡര്‍ ലഭിക്കുക. സബ്‌സിഡിത്തുക ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ എത്തുകയും ചെയ്യും.

ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചശേഷമാണ് എല്‍.പി.ജി.കണ്‍സ്യൂമര്‍ നമ്പരുമായി ബന്ധിപ്പിക്കേണ്ടത്. നേരിട്ടോ ഗ്യാസ് ഏജന്‍സികളുടെ വിലാസത്തിലേക്ക് തപാല്‍ മാര്‍ഗമോ ഇത് ചെയ്യാം. 180-02333-555 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചും www.uidai.gov.in എന്ന വെബ് സൈറ്റ് വഴിയും കണ്‍സ്യൂമര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്‍ഡേന്‍-99618 24365,
എച്ച്.പി.ഗ്യാസ്- 99610 23456,
ഭാരത് ഗ്യാസ് 94462 56789 എന്നീ നമ്പരുകളില്‍ വിളിച്ചും എസ്.എം.എസ്.വഴിയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം

Sunday, November 10, 2013

എനിക്ക് കൊളെസ്റ്റെറോള്‍

 
അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ.. കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയിട്ടുണ്ടല്ലോ . 20 വയസ്സുള്ളവര്‍ക്കും അല്ല 11 വയസ്സുള്ള high cholesterol കുട്ടി ...വരെ നമുക്കിടയില്‍ ഉണ്ട് . ഇത് കാരണം ഇന്നലെ കണ്ട പലരെയും ഇന്ന് കാണാന്‍ പറ്റാത്ത വിധം ഹൃദയാഘാത രൂപത്തില്‍ മരണം തട്ടിയെടുക്കുന്നു..നമ്മുടെ ആഹാര രീതികള്‍ മാറി sweets,cookies,non-veg,frozen foods, processed foods ,fried items ഇതെല്ലാം നിത്യേന ഉപയോഗിച്ചാല്‍ എങ്ങനെ cholesterol കൂടാതെ ഇരിക്കുംഎന്തായാലും excessive cholesterol ഇല്ലാത്തവര്‍ ചുരുക്കമാണ് ഇന്ന്..എന്തായാലും വന്നത് വന്നു.ഇനി അതൊന്നു നിയന്ത്രിക്കാന്‍ ശ്രമിക്കാം. ഒരുപാട് നാടന്‍ പ്രതിവിധികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്,എന്നാലും ആരംഭ ഘട്ടത്തിലെ കണ്ടുപിടിച്ചാല്‍ ആഹാര ക്രമീകരണം ,മുടങ്ങാതെയുള്ള വ്യായാമം എന്നിവ കൊണ്ട് മരുന്ന് കഴിക്കാതെ തന്നെ പൂര്‍ണമായും നിയന്ത്രണത്തില്‍ വരുത്താന്‍ സാധിക്കും. cholesterol ,triglycerides എന്നിവ കൂടിയാല്‍ അത് നിയന്ത്രണത്തില്‍ ആക്കാന്‍ ഒരു പ്രതിവിധി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം. ഒരുപാട് പേര്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നുണ്ട്. ഇതിന്റെ മെഡിക്കല്‍ വശം check ചെയ്തപ്പോള്‍ ഇതൊരു effective മിക്സ് ആണ് പ്രത്യേകിച്ച് cholesterol കൂടുതല്‍ ആയി ഉള്ളവരില്‍ മാത്രമല്ല അമിത രക്ത സമ്മര്‍ദം ഉള്ളവര്‍ക്കും അമിത വണ്ണം കുറയ്ക്കാനും ഗ്യാസ് ട്രബിള്‍ മാറാനും ഹൃദയ ആരോഗ്യത്തിനും നല്ലതാണ്.ഇതിനു യാതൊരു ദോഷ വശങ്ങളും ഇല്ല . ഉണ്ടാക്കുന്ന വിധം ; ഇഞ്ചി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ നാരങ്ങാ നീര് .ഒരു കപ്പ്‌ ഒരു കപ്പ്‌ ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം ) തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം . ഒരു പാനില്‍ തേന്‍ ഒഴികെ ബാക്കി എല്ലാം കൂടി മിക്സ് ചെയ്തു തിളപ്പിക്കുക.ന്നായി തിളച്ചു വരുമ്പോള്‍ തീയ് അണയ്ക്കുകഎന്നിട്ട് ആവശ്യത്തിന് തേന്‍ ചേര്‍ക്കുക..ഇനി ഇത് തണുക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക. ഇതുണ്ടാക്കി ഫ്രിട്ജില്‍ സൂക്ഷിക്കാം.ദിവസേന ഒരു നേരം കഴിക്കാം.ഒരു മാസം വരെ കഴിക്കാം.എന്നിട്ട് പോയി blood check ചെയ്തോളു....normal cholesterol ആയി ക്കാണും.......(ഇതിനു ഉപയോഗിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും നാട്ടിലെ തന്നെആണ് നല്ലത് എന്ന് പറഞ്ഞു കേട്ട് ... ) ദയവായി മറ്റുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കു....... Thank You. By:- Jhona Mariam