Thursday, November 14, 2013

അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം വിഷം


Media/News/Publishing · 92,608 likes
Like Keralakaumudi
അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം അനുവദനീയമായ അളവിന്റെ ആയിരം മടങ്ങാണ് വിഷം

ബാംഗ്ളൂർ: സൈപ്പർമെത്രിൻ, ഹെപ്‌റ്റാക്ളോർ, ക്വിനാൽഫോ...സ്, ആൾഡ്രിൻ, ക്ളോറോ ഡെയ്ൻ, ഡൈക്ളോർവാസ്.... ഈ പേരൊന്നും നാമാരും കേട്ടുകാണില്ല. പക്ഷെ നിത്യേന വലിയൊരളവിലാണ് നാം ഇവയെല്ലാം മൂന്നു നേരവും വിഴുങ്ങുന്നത്. ഇവയൊക്ക നിരോധിച്ച കീടനാശിനികളാണ്.
ഇവ, അനുവദനീയമായ അളവിന്റെ ആയിരം ഇരട്ടിയാണ് നാം കഴിക്കുന്ന പല പച്ചക്കറികളിലുമെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്.
എത്തപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങി മിക്ക പഴങ്ങ്യിലും കാബേജ്, ക്വാളിഫ്ളവർ തുടങ്ങി ഇലനിറഞ്ഞവയടക്കമുള്ള പച്ചക്കറികളിലും മേൽപ്പറഞ്ഞ കീഴനാശിനികൾ ധാരാളമാണെന്നാണ് കണ്ടെത്തൽ. രാജ്യത്തൊട്ടാകെ നിന്നെടുത്ത സാമ്പിളുകളാണ് പരിശോധിച്ചത്.
വിഷം കൂടുതൽ വഴുതനങ്ങയിലാണ്. അനുവദനീയമായ പരിധിയുടെ 860 ശതമാനമാണ് ഇതിലുള്ള കീടനാശിനി. കാബേജ്, ക്വാളിഫ്ളവർ എന്നിവയിലാണ് പിന്നെ കൂടുതൽ വിഷം. ഗോതമ്പിൽ ആൾഡ്രിൻ എന്ന വിഷമാണ് കലർന്നിരിക്കുന്നത്. അതും അനുവദനീയമായ പരിധിയേക്കാൾ 21,890 മടങ്ങ്. അരിയിൽ ക്ളോർഫെൻവിൻഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയത്. നിശ്ചിത പരിധിയേക്കാൾ 1324 ശതമാനം കൂടുതൽ.
ദീർഘകാലം കഴിച്ചാൽ മാരകമാകാവുന്നതാണിവയെല്ലാം. വൃക്ക, കരൾ എന്നിവയെ ബാധിക്കും. ഇവ ഹോർമോണുകൾ ദഹനരസങ്ങൾ എന്നിവയുടെ ഉല്പാദനത്തെയും കോശങ്ങൾ ,ഗ്രന്ഥികൾ എന്നിവയടക്കമുള്ളവയേയും ബാധിക്കും. ചിലവ ഭക്ഷ്യ വിഷബാധയുണ്ടാക്കും, ചിലത് അലർജിയുണ്ടാക്കും. ഈ കീടനാശിനികൾ ഗർഭണികളിൽ ഭയാനകമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജനിക്കുന്ന കുട്ടികൾക്ക് ജനിതക പ്രശ്നങ്ങൾ വരെ വരാം, ബാംഗ്ളൂർ രാമയ്യ മെമ്മോറിയൽ ആശുപത്രയിലെ ചീഫ് ഡയറ്റീഷ്യൻ ഹേമ അരവിന്ദ് പറഞ്ഞു.
ആപ്പിളിലും ഓറഞ്ചിലും കീടനാശിനികൾ അനുവദനീമായ അളവിന്റെ 140 ശതമാമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനാൾ കേടുകൂടാതിരിക്കാനാണ് ഇവയിൽ കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിക്കുന്നത്. കീടനാശിനി ലയിപ്പിച്ച വെള്ളത്തിൽ മുക്കിയാണ് കാബേജും ക്വാളിഫ്ളവറും മാർക്കറ്റിൽ എത്തിക്കുന്നത്.

രക്ഷാ മാർഗം
വൻതോതിൽ പച്ചക്കറി വില്ക്കുന്നവരെ ഒഴിവാക്കി നാടൻ പച്ചക്കറി വില്ക്കുന്ന ചെറുകിടക്കാരിൽ നിന്ന് വാങ്ങുകയാണ് നല്ലത്. അവയിൽ ഇത്രയും വിഷം കാണില്ല. അടുക്കളതോട്ടമാണ് വിഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.
പാചകം ചെയ്യും മുനപ് നന്നായി കഴുകുകയാണ് വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള മറ്റൊരു വഴി. കുത്തും പാടുമൊന്നുമില്ലാത്ത, നല്ല ഭംഗിയുള്ള, പഴങ്ങൾ നല്ലതല്ലെന്ന് ഓർക്കുക.


സൈപ്പർമെത്രിൻ
നിരോധിത കീടനാശിനി. തലവേദന,ക്ഷീണം, പേശീകൾക്ക് ദൗർബല്യം, ശ്വാസ തടസം എന്നിവയുണ്ടാക്കുന്ന വിഷമാണിത്.
ഹെപ്‌റ്റാക്ളോർ (നിരോധിത കീടനാശിനി.)
വെള്ളപ്പൊടി. മുലപ്പാൽ വരെ വിഷലിപ്‌തമാക്കുന്ന കീടനാശിനി. നാഡീഞരമ്പുകളെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കും.
ക്വിനാൽഫോസ്, ആൾഡ്രിൻ, ഡൈക്ളോർവാസ്.
നിരോധിത കീടനാശിനികൾ
ക്ളോറോ ഡെയ്ൻ
കാൻസർ, തലവേദന, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, ഉൽക്കണ്ഠ, വിഷാദരോഗം, കാഴ്ച പ്രശ്നം എന്നിവയുണ്ടാക്കും.

No comments: