Saturday, February 21, 2015

ആ പ്രവാചകന്‍


PrintE-mail
യേശുവിന്റെ കാലത്തുണ്ടായിരുന്ന ഇസ്രായീല്യര്‍ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നുവെന്നതിന് യോഹന്നാന്റെ സുവിശേഷം വ്യക്തമായ തെളിവ് നല്‍കുന്നുണ്ട്. യേശുവിന്റെ സമകാലികനായിരുന്ന സ്നാപക യോഹന്നാനോടുള്ള പുരോഹിതന്മാരുടെ ചോദ്യങ്ങള്‍ യോഹന്നാന്റെ സുവിശേഷം ഉദ്ധരിക്കുന്നത് കാണുക: ‘നീ ആരാണ്?’ എന്ന് ചോദിക്കാന്‍ ജറുസലേമില്‍നിന്ന് യഹൂദര്‍ പുരോഹിതരെയും ലേവിയരെയും അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ‘അയാള്‍ ഏറ്റുപറഞ്ഞു. അയാള്‍ നിഷേധിച്ചില്ല; ‘ഞാന്‍ ക്രിസ്തുവല്ല’ എന്ന് അയാള്‍ ഏറ്റുപറഞ്ഞു. അവര്‍ അയാളോട് ചോദിച്ചു: ‘എങ്കില്‍ നീ പിന്നെ ആരാണ്? ഏലിയായോ?’ അയാള്‍ പറഞ്ഞു: ‘അല്ല’. ‘നീ ആ പ്രവാചകനാണോ?’ അയാള്‍ മറുപടി പറഞ്ഞു: ‘അല്ല’ (യോഹന്നാന്‍: 1:19-22).
മിശിഹ
ഈ വചനങ്ങളില്‍നിന്ന് മൂന്ന് വ്യക്തിത്വങ്ങളെ യഹൂദര്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒന്ന്, മിശിഹയെന്നാണ്. ക്രിസ്തുവെന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്ന മിശിഹയെന്നപദത്തിന്റെ അര്‍ത്ഥം അഭിഷിക്തന്‍ എന്നാണെന്ന് നടേ സൂചിപ്പിച്ചിട്ടുണ്ട്. കുറെയേറെ മിശിഹമാര്‍ യഹൂദ ചരിത്രത്തിലുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒരു മിശിഹ വരാനുണ്ടെന്ന വിശ്വാസമൊന്നും അക്കാലത്തെ യഹൂദന്മാര്‍ക്കുണ്ടായിരുന്നില്ലെന്നു വേണം കരുതു വാന്‍. പഴയ നിയമ പുസ്തകങ്ങളിലൊന്നും വരാനിരിക്കുന്ന ഒരു മിശിഹയെക്കുറിച്ച് പ്രവചനങ്ങളൊന്നുംതന്നെയില്ല. യേശുവിനെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് മിശിഹയെന്ന് വിളിക്കുന്ന സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത് ഒന്നാം നൂറ്റാണ്ടിലെ ആദ്യ പകുതിക്ക് ശേഷമാണ്. അതിനാല്‍ ‘നീ ക്രിസ്തുവാണോ’ എന്ന ചോദ്യം കൊണ്ട് അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരു പ്രത്യേകക്കാരനെയാണ് യഹൂദന്മാര്‍ വിവക്ഷിച്ചതെന്ന് കരുതുവാന്‍ യാതൊരു ന്യായവുമില്ല. മുമ്പുവന്ന പല ക്രിസ്തുക്കളേയും പോലെ സ്നാപനം ചെയ്യുന്ന നീ ഒരു ക്രിസ്തുവാണോ എന്നാണ് യഹൂദന്മാര്‍ ചോദിച്ചത്. അതിന് യോഹന്നാന്‍ സ്നാപകന്‍ ‘അല്ല’ എന്ന് ഉത്തരം പറയുകയും ചെയ്തു.
ഏലിയാവ്
യഹൂദന്മാരുടെ രണ്ടാമത്തെ ചോദ്യം ‘നീ ഏലിയാവാണോ’ എ ന്നായിരുന്നു. ആഹാബ്, അഹസ്യാവ് എന്നീ ഇസ്രായീല്‍ രാജാക്കന്മാരുടെ കാലത്ത് (ക്രി. മു. 875-851) ജീവിച്ച ഒരു പ്രവാചകനാണ് ഏലിയാവ്. ഒന്നാമത്തെയും രണ്ടാമത്തെയും രാജാക്കന്മാരുടെ പുസ്തകങ്ങളില്‍ ഏലിയാവിന്റെ ചരിത്രം കാണാവുന്നതാണ്. ഒട്ടനവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്ന് പുസ്തകങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഏലിയാവ് അന്ത്യനാളിനുമുമ്പ് ഒരിക്കല്‍കൂടി വരുമെന്ന ഒരു വിശ്വാസം യഹൂദന്മാരിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനം മാലാഖിയുടെ പുസ്തകത്തില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു ദൈവിക വാഗ്ദാനമാണ്. ‘മഹത്വമേറിയതും ഭയജനകവുമായ കര്‍ത്താവിന്റെ ദിനം വരുംമുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് അയക്കും’ (മാലാഖി 4:5).
ഏലിയാവിന്റെ ആഗമനത്തെ പ്രതീക്ഷിച്ചുനില്‍ക്കുന്ന യഹൂദ ജനതയോട് ‘താന്‍ ഏലിയാവല്ല’ എന്നാണ് യോഹന്നാന്‍ സ്നാപ കന്‍ പറഞ്ഞത്. എന്നാല്‍ യോഹന്നാന്‍ സ്നാപകന്‍ തന്നെയാണ് ഏലിയാവെന്ന് യേശു പറയുന്നതായി മത്തായി രണ്ട് പ്രാവശ്യം ഉദ്ധരിക്കുന്നുണ്ട് (മത്തായി 11:14,17):12). ഏലിയായുടെ ശക്തിയോടെയും ചൈതന്യത്തോടെയും ജനിക്കുന്നവനാണ് യോഹന്നാന്‍ സ്നാപകനെന്ന് അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പ് പിതാവായ സെഖര്യാവിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞതായി ലൂക്കോസും (ലൂക്കോസ് 1:16,17) ഉദ്ധരിക്കുന്നുണ്ട്. താന്‍ ഏലിയാവല്ലെന്ന യോഹന്നാന്‍ സ്നാപകന്റെ സാക്ഷ്യവും അദ്ദേഹം ഏലിയാവാണെന്ന യേശുവിന്റെ പ്രസ്താവനകളും സുവിശേഷങ്ങളിലെ വിശദീകരിക്കുവാന്‍ പ്രയാസപ്പെടുന്ന വൈരുദ്ധ്യങ്ങളിലൊന്നാണ്.
ആരാണ് ആ പ്രവാചകന്‍?
മൂന്നാമതായി യഹൂദന്മാര്‍ ചോദിക്കുന്നത് ‘നീ ആ പ്രവാചകനാണോ?’ എന്നാണ്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ബാംഗ്ളൂര്‍) പ്രസിദ്ധീകരിച്ച മലയാളം ബൈബിള്‍ മാത്രമെ ‘നീ ആ പ്രവാചകനാണോ’ എന്ന് പ്രയോഗിച്ചിട്ടുള്ളൂ. മറ്റ് മലയാളം ബൈബിളുകളിലെല്ലാം ‘നീ പ്രവാചകനാണോ?’ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇംഗ്ളീഷിലാകട്ടെ ഗഖഢ യില്‍ ഭഠഒഅഠ ജഞഛജഒഋഠ’ എന്നും മറ്റ് പതിപ്പുക ളില്‍ ഭഠഒഋ ജഞഛജഒഋഠ’ എന്നുമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഗ്രീക്കില്‍ വേല എന്ന ഇംഗ്ളീഷ് വിവേചകഭേദക (മൃശേരഹല) ത്തിനും മ, മി തുടങ്ങിയ വിവേചക ഭേദകത്തിനും ഛ എന്ന ഒരൊറ്റ ഭേദകം മാത്രം ഉപയോഗിക്കുന്നതു കൊണ്ടാണ് ഈ വ്യത്യാസമുണ്ടായതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അത് എന്തുതന്നെയാകട്ടെ ഇവിടെ യഹൂദന്മാര്‍ ‘ആ പ്രവാചകന്‍’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഒരു പ്രത്യേക പ്രവാചകനെ ഉദ്ദേശിച്ചുതന്നെയാണെന്ന് ഉറപ്പാണ്. അനേകം മിശിഹകളിലൊരാളാണോ എന്ന ചോദ്യത്തിനും രണ്ടാമത് വരുമെന്ന് പ്രതീക്ഷിക്കുന്ന ഏലിയാവാണോ എന്ന ചോദ്യത്തിനും ശേഷം അവക്ക് നിഷേധാത്മകമായ മറുപടി ലഭിച്ചിട്ടാണ് ‘നീ പ്രവാചകനാണോ’ എന്ന് ചോദിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ആത്മീയമായ അര്‍ത്ഥത്തിലുള്ള എല്ലാ പഴയ നിയമ മിശിഹകളും പ്രവാചകന്മാരായിരുന്നുവെന്ന് കാണാന്‍ കഴിയും. ഏലിയാവും ഒരു പ്രവാചകന്‍ തന്നെ. പിന്നെ മൂന്നാമതായി ‘നീയൊരു പ്രവാചകനാണോ’ എന്ന ചോദ്യം തീരെ പ്രസക്തമല്ല. അപ്പോള്‍ പിന്നെ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു പ്രത്യേക പ്രവാചകനെകുറിച്ചായിരിക്കണം ആ ചോദ്യമെന്ന് ഊഹിക്കാവുന്നതാണ്.
യഹൂദന്മാര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആ പ്രവാചകന്‍ ആരായിരുന്നു? മോശയെപോലെയുള്ള പ്രവാചകനെയാണ് അവര്‍ പ്രതീക്ഷിച്ചത്. രാജദണ്ഡിന്റെയും ചെങ്കോലിന്റെയും യഥാര്‍ത്ഥ അവകാശിയെയാണ് അവര്‍ കാത്തിരുന്നത്. കേദാറിന്റെ ഗ്രാമങ്ങള്‍ ശബ്ദമുയര്‍ത്തുന്ന ദൈവദാസനെയാണ് അവര്‍ വരവേല്‍ക്കാനൊരുങ്ങിയത്. ദാവീദ് രാജാവുപോലും ‘എന്റെ യജമാനന്‍’ എന്ന് വിളിച്ച ഉത്തമ മനുഷ്യനെയാണ് അവര്‍ ‘ആ പ്രവാചകന്‍’ എന്ന് വിളിച്ചത്. അതെ! യഹൂദര്‍ കാത്തുകൊണ്ടിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ആയിരുന്നു. തീര്‍ച്ച.
ആത്മസ്വരൂപിയല്ല
സത്യത്തിന്റെ ആത്മാവ് എന്നും പരിശുദ്ധാത്മാവ് എന്നും വിളിക്കപ്പെട്ടതിനാല്‍ യേശു പ്രവചിച്ച സഹായകന്‍ ആത്മസ്വരൂപിയാണെന്ന് മനസ്സിലാക്കാമെന്നും മനുഷ്യനായ ദൈവദൂതനോ മറ്റോ ആകാന്‍ യാതൊരു സാധ്യതയുമില്ലെന്നും വാദിക്കപ്പെടാറുണ്ട്. പുതിയ നിയമത്തിലെ ഇതര ഭാഗങ്ങളുമായി താരതമ്യം ചെയ്ത് ഈ വിഷയം പഠനവിധേയമാക്കിയാല്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ‘ആത്മാവ്’ എന്ന പ്രയോഗം പൊതുവെ പ്രവാചകന്മാരെ കുറിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് കാണാനാവും. യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ ഒരു പരാമര്‍ശം ശ്രദ്ധിക്കുക: ‘പ്രിയപ്പെട്ടവരെ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. അവ ദൈവത്തിങ്കല്‍ നിന്നുള്ളതാണോയെന്ന് പരീക്ഷിച്ചറിയുക. കാരണം ധാരാളം വ്യാജ പ്രവാചകന്മാര്‍ ലോകത്തിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്’ (1 യോഹന്നാന്‍ 4:1).
ഈ വചനത്തില്‍നിന്ന് ‘ആത്മാവ്’ എന്ന പ്രയോഗം പൊതുവായി പ്രവാചകന്മാരെ കുറിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. യോഹന്നാന്‍ ഉദ്ധരിച്ചിരിക്കുന്ന യേശു വചനത്തിലാകട്ടെ ‘സത്യാത്മാവ്’ എന്നാണ് സഹായകനെ വിളിച്ചിരിക്കുന്നത്. സത്യത്തിന്റെ പ്രവാചകന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം യേശു അങ്ങനെ വിളിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാവുന്നതാണ്.
അപ്പോസ്തലന്മാരിലേക്കല്ല
സഹായകനെകുറിച്ച് പ്രതിപാദിച്ചിടത്ത് ‘നിങ്ങളിലേക്ക് വരും’ എന്നാണ് പറഞ്ഞിട്ടുള്ളതെന്നതിനാല്‍ അഭിസംബോധിതരായ അപ്പോസ്തലന്മാരിലേക്കാണ് അവന്റെ ആഗമനം ഉണ്ടാവുകയെന്ന് മനസ്സിലാക്കാമെന്നും പെന്തെക്കോസ്തുനാളില്‍ വിശ്വാസികളുടെ മേല്‍ തീനാക്കുകളായി പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവാണ് അപ്പോസ്തലന്മാരിലേക്ക് വന്ന സഹായകന്‍ എന്നും വ്യാഖ്യാനിക്കാറുണ്ട്. ഈ വാദത്തിലും കഴമ്പില്ല. ‘നിങ്ങള്‍’ എന്ന പ്രയോഗം കൊണ്ട് അവി ടെ പ്രത്യക്ഷപ്പെട്ടവരെന്നോ അക്കാലത്ത് ജീവിച്ചവരെന്നോ അര്‍ത്ഥമാക്കുന്നത് അബദ്ധമാണ്. ഒരു പ്രത്യേക ജനതയെയോ ഭാവി തലമുറയെയോ സൂചിപ്പിക്കുന്നതിനുവേണ്ടി ‘നിങ്ങള്‍’ എന്ന് ബൈബിളില്‍ പല പ്രാവശ്യം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് കാണാനാകും.
മോശ പ്രവാചകന്റെ വാഗ്ദാനത്തെകുറിച്ച് പത്രോസ് പ്രസംഗിക്കുന്നതായി അപ്പോസ്തല പ്രവൃത്തികളില്‍ ഉദ്ധരിച്ചിരിക്കുന്നത് കാണുക: ‘മോശ പറഞ്ഞു: കര്‍ത്താവായ ദൈവം എന്നെ ഉയര്‍ത്തിയതുപോലെ നിങ്ങള്‍ക്കുവേണ്ടി ഒരു പ്രവാചകനെ നിങ്ങളുടെ സഹോദരന്മാരില്‍ നിന്ന് ഉയര്‍ത്തും. അവന്‍ നിങ്ങളോട് പറയുന്നതെല്ലാം നിങ്ങള്‍ ചെവിക്കൊള്ളണം. ആ പ്രവാചകനെ ശ്രവിക്കാത്ത ഏതൊരാളും ജനത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടും’ (അപ്പോസ്തല പ്രവൃത്തികള്‍: 3: 22-25).
മോശയുടെ വചനം ഉദ്ധരിച്ചുകൊണ്ട് പ്രവചിത പ്രവാചകന്‍ യേശുവാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണ് പത്രോസ് ചെയ്യുന്നത്. മോശ പ്രവചിച്ചതായി പത്രോസ് ഉദ്ധരിക്കുന്ന വചനത്തില്‍ ‘നിങ്ങള്‍’ എന്ന് നാല് പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ടെന്ന വസ്തുത ശ്രദ്ധിക്കുക. മോശ പറഞ്ഞ ‘നിങ്ങളില്‍നിന്നുള്ള പ്രവാചക’ന്റെ ആഗമനമുണ്ടായത് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നാണ് പത്രോസ് വാദിക്കുന്നത്. മോശയുടെ ‘നിങ്ങള്‍’ പ്രയോഗംകൊണ്ട് അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ആളുകളില്‍നിന്നാണ് പ്രവാചകന്റെ നിയോഗമുണ്ടാകേണ്ടത് എന്ന വാദം പത്രോസിന് അറിയില്ലെന്ന് സാരം. മോശ ‘നിങ്ങളില്‍നിന്ന്’ എന്ന് പറയുമ്പോള്‍ തന്റെ ജനതയില്‍നിന്ന് കുറെകഴിഞ്ഞ് വരാനിരിക്കുന്ന പ്രവാചകന്റെ നിയോഗമാണ് വിവക്ഷിച്ചതെങ്കില്‍ യേശുവും തനിക്കുശേഷം വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് ‘നിങ്ങളിലേക്ക്’ എന്ന് പറയുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. ‘നിങ്ങളിലേക്ക്’ എന്ന യേശുവിന്റെ പ്രയോഗത്തിന്റെ വെളിച്ചത്തില്‍ മാത്രം ‘സഹായകന്‍’ അദ്ദേഹത്തിന്റെ സമകാലികരില്‍നിന്ന് തന്നെ വരുമെന്ന് കരുതുന്നത് ശരിയല്ലെന്ന് സാരം.
ലോകം അറിയുന്നില്ല
സത്യത്തിന്റെ ആത്മാവിനെകുറിച്ച് പറയവെ ‘ലോകത്തിന് ആ സത്യാത്മാവിനെ സ്വീകരിക്കാന്‍ സാധ്യമല്ല. കാരണം, അവനെ ലോകം കാണുകയോ അറിയുകയോ ചെയ്യുന്നില്ല. നിങ്ങള്‍ അവനെ അറിയുന്നു’ (യോഹന്നാന്‍ 14:17) എന്ന് യേശു അപ്പോസ്തലന്മാരോട് പറഞ്ഞതായി യോഹന്നാന്‍ ഉദ്ധരിക്കുന്നുണ്ട്. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ സത്യാത്മാവ് മുഹമ്മദ് നബി (സ്വ)യല്ലെന്ന് വാദിക്കപ്പെടാറുണ്ട്. ലോകത്തിന് കാണുകയോ അറിയുകയോ ചെയ്യാന്‍ സാധിക്കാത്തവനായ പരിശുദ്ധാത്മാവാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്നും അപ്പോസ്തലന്മാരിലാണ് പരിശുദ്ധാത്മാവ് ഇറങ്ങുകയെന്നതിനാല്‍ അവര്‍ക്ക് മാത്രമെ അവനെ അറിയുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ഈ വചനം വ്യക്തമാക്കുന്നതെന്ന് ലോകം കാണുകയും അറിയുകയും ചെയ്ത മുഹമ്മദ് നബി (സ്വ)യെകുറിച്ചല്ല യേശു പ്രവചിച്ചതെന്ന വസ്തുത ഈ വചനത്തില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാമെന്നും വാദിക്കപ്പെടുന്നു. ഇത് വസ്തുതയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു വാദം മാത്രമാണ്. യോ ഹന്നാന്റെ രചനാ രീതിയെകുറിച്ച് അറിയുന്നവരൊന്നും ഈ വാദം ഉന്നയിക്കുകയില്ലെന്നതാണ് വാസ്തവം.
‘അവനെ ലോകം കാണുകയോ അറിയുകയോ ചെയ്യുന്നില്ല’ എന്ന് യേശു പറഞ്ഞതായി യോഹന്നാന്‍ ഉദ്ധരിക്കുന്ന വചനത്തിന്റെ പൊരുളെന്താണ്? വരാനിരിക്കുന്ന വ്യക്തിയെ കാണുവാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ലെന്നാണോ? സത്യത്തില്‍ ലോകം അവനെ സത്യാത്മാവായി മനസ്സിലാക്കുന്നില്ലെന്നും അവനെ മാര്‍ഗദര്‍ശിയായി സ്വീകരിക്കുവാന്‍ മനുഷ്യരില്‍പെട്ട ഭൂരിപക്ഷം പേരും സന്നദ്ധരാവുന്നില്ലെന്നുമുള്ള വസ്തുത പ്രവചിക്കുകയാണ് ഇവിടെ യേശു ചെയ്യുന്നത്. ‘കാണുകയോ അറിയുകയോ ചെയ്യുന്നില്ല’ എന്ന പ്രയോഗത്തിന് ‘മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ഇല്ല’ എന്നാണ് യോഹന്നാന്‍ ലേഖനങ്ങളില്‍ അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നത്. യോഹന്നാന്റെ ഒരു പ്രയോഗം കാണുക: ‘പാപം ചെയ്യുന്നവരാരും അവനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല’ (1 യോഹന്നാന്‍ 3:7). യേശുവിനെകുറിച്ചാണ് ഇവിടെ യോഹന്നാന്‍ എഴുതുന്നത്. പാപികളൊന്നും യേശുവിനെ കണ്ടിട്ടില്ലെന്നല്ല ഇവിടെ യോഹന്നാന്‍ അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാണല്ലോ. പാപികളായ ജനങ്ങളെ സമുദ്ധരിക്കുവാന്‍വേണ്ടി നിയോഗിക്കപ്പെട്ട യേശുവിനെ കാണുകയും സംസാരിക്കുകയും സംവദിക്കുകയും ചെയ്തവരില്‍ അധികവും പാപികളായിരുന്നുവെന്നാണ് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് ‘പാപികളാരും അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല’യെന്ന് യോഹന്നാന്‍ പറഞ്ഞത്. ഉത്തരം വ്യക്തം! ഈ പ്രയോഗംകൊണ്ട് യോഹന്നാന്‍ അര്‍ത്ഥമാക്കിയത് ‘പാപംചെയ്യുന്നവരൊന്നും തന്നെ യേശുവിനെ യഥാരൂപത്തില്‍ മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല’ എന്നാണ്.
ഇതുപോലെ, സത്യാത്മാവിനെകുറിച്ച് ‘ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല’യെന്ന യോഹന്നാനുദ്ധരിച്ച യേശു വചനത്തിന് ലോകം അവനെ യഥാരൂപത്തില്‍ മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ലെന്ന് യേശുവചനങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ക്ക് അവനെ അറിയാനും ഉള്‍ക്കൊള്ളുവാനും യാതൊരു പ്രയാസവുമുണ്ടാവുകയില്ലെന്നുമാണ് അര്‍ത്ഥമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്്.
പാരക്ളിറ്റോസ്
യേശു പ്രവചിച്ച ‘സഹായകന്‍’ ക്രിസ്ത്യാനികള്‍ കരുതുന്ന പരിശുദ്ധാത്മാവല്ലെങ്കില്‍ പിന്നെ ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കാണുവാന്‍ നമുക്ക് ഈ പദത്തിന്റെ വ്യുല്‍പത്തി പരിശോധിക്കേണ്ടതായി വരുന്നു. കത്തോലിക്കര്‍ ഉപയോഗിക്കുന്ന പി.ഒ.സി. ബൈബിളിലും ഓശാനാ ബൈബിളിലും ‘സഹായകന്‍’ എന്നും പ്രൊട്ടസ്റ്റന്റുകാര്‍ ഉപയോഗിക്കുന്ന ബി.എസ്.ഐ. ബൈബിളില്‍ ‘കാര്യസ്ഥന്‍’ എന്നും വിശേഷിപ്പിച്ചിരിക്കുന്ന വ്യക്തിയെ യേശു വിളിച്ചത് എന്തായിരിക്കും? ഇംഗ്ളീഷിലാകട്ടെ, ചഅആ യില്‍ അറ്ീരമലേ എന്നും ഗഖഢ യില്‍ ഇീാളീൃലൃേ എന്നും ഏചആ, ചണഠ എന്നിവയില്‍ ഒലഹുലൃ എന്നും ഞടഢ, ചകഢ എന്നിവയില്‍ ഇീൌിലെഹഹീൃ എന്നുമാണ് ആ വ്യക്തിയെകുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രസിദ്ധമായ ഠവല ചലം ഖലൃൌമെഹലാ ആശയഹല ല്‍ ജമൃമരഹലലേ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തെ പരാമര്‍ശിച്ചുകൊണ്ട് ചഖആ യുടെ കര്‍ത്താക്കള്‍ എഴുതുന്നത് കാണുക: ‘ഞങ്ങളുടെ പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന ജമൃമരഹലലേ എന്ന പദം ജമൃമസഹലീ എന്ന ഗ്രീക്ക് പദത്തിന്റെ ഇംഗ്ളീഷ് ലിപ്യന്തരണമാണ്. ഈ പദത്തിന് കല്‍പിക്കപ്പെടുന്ന വ്യത്യസ്ത ഇംഗ്ളീഷ് അര്‍ത്ഥങ്ങളില്‍നിന്ന് മറ്ീരമലേ, ശിലൃേരലീൃ, രീൌിലെഹഹീൃ, ുൃീലേരീൃ, ൌുുീൃലൃേ ഒണെണ്ണം തെരഞ്ഞെടുക്കുക തികച്ചും ദുഷ്കരമത്രെ’. (ഠവല ചലം ഖലൃൌമെഹലാ ആശയഹല ജമഴല 1777) ഇക്കാരണത്താല്‍തന്നെയായിരിക്കണം, ആദ്യകാല മലയാള പതിപ്പുകളില്‍ ‘പാര്‍ക്കലീത്ത’ എന്ന ലിപ്യന്തരം ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
യേശു പറഞ്ഞതെന്ത്?
വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് യേശു പറഞ്ഞ പദം ഗ്രീക്ക് പദമായ ുമൃമസലീ അല്ലെന്ന് ഉറപ്പാണ്. അദ്ദേഹം അരമായിക് ഭാഷയില്‍ എന്ത് നാമമാണ് ഉപയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ ഇന്ന് നമുക്ക് യാതൊരു നിര്‍വാഹവുമില്ല. അദ്ദേഹം ഉപയോഗിച്ച നാമം അപ്പടി ഉദ്ധരിച്ചിരുന്നെങ്കില്‍ പ്രവചിക്കപ്പെട്ട വ്യക്തി ആരാണെന്ന് മനസ്സിലാക്കുക തീരെ പ്രയാസകരമാകുമായിരുന്നില്ല. നമുക്ക് ഗ്രീക്കില്‍ പ്രയോഗിക്കപ്പെട്ട ുമൃമസലീ എന്ന പദത്തെ മാത്രമെ ആശ്രയിക്കാന്‍ കഴിയൂ.
എന്നാല്‍ ഒരു കാര്യം മറന്നുകൂടാ. സുവിശേഷ കര്‍ത്താക്കളോ ആദ്യകാല പകര്‍ത്തിയെഴുത്തുകാരോ ഒന്നുംതന്നെ പദങ്ങളുടെ അപഭ്രംശം അത്ര കാര്യമായി എടുത്തിരുന്നില്ലെന്ന വസ്തുതയാണത്. പുതിയ നിയമത്തില്‍ ഉദ്ധരിച്ചിരിക്കുന്ന പഴയ നിയമ വചനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പഴയ നിയമത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലവ പുതിയ നിയമ പുസ്തകത്തില്‍ ഉദ്ധരിക്കുമ്പോള്‍ പദപരമായ കൃത്യത പാലിക്കുന്നതായി കാണാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ുമൃമസഹലീ എന്ന പദം മറ്റേതെങ്കിലും ഗ്രീക്ക് പദങ്ങളുടെ അപഭ്രംശമാകുവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. അത്തരം വല്ല പദങ്ങളും യേശു പ്രവചിച്ച വ്യക്തിയെകുറിച്ച് കൂടുതല്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. കാരണം യേശു ചിലപ്പോള്‍ ആ പദത്തിന് തുല്യമായ അരമായിക് പദമാകാം ഉപയോഗിച്ചത്; സുവിശേഷ കര്‍ത്താവ് മറ്റുള്ളവരില്‍നിന്ന് കേട്ട് കാര്യമെഴുതിയപ്പോള്‍ ഉണ്ടായ ചെറിയ തെറ്റാവാം അതിനെ ുമൃമസഹലീ എന്നാക്കിയതെന്ന് കരുതുന്നത് അബദ്ധമാണെന്ന് ബൈബിള്‍ രചനയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയവരൊന്നും തന്നെ പറയുകയില്ല.
പെരിക്ളിറ്റോസ്
ഇനി പരിശോധിക്കേണ്ടത് ുമൃമസഹലീ ന് ശബ്ദസാമ്യമോ പദ സാമ്യമോ ഉള്ള വല്ല വാക്കുകളും യേശു പ്രവചിച്ച വ്യക്തിയെകുറിച്ച് കൂടുതലായ വല്ല അറിവും നല്‍കുന്നുണ്ടോയെന്നാണ്. ുമൃമസഹലീ ന് സമാനമായ ശബ്ദവും ഘടനയുമുള്ള ഒരു പദമാണ് ുലൃശഹൂഹ്യീ. രണ്ടിന്റെയും ഉച്ചാരണങ്ങള്‍ തമ്മില്‍ കാര്യമായ അന്തരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ട് തന്നെ യേശു ുലൃശഹൂഹ്യീ എന്ന പദത്തിന് തുല്യമായ അരമായിക് പദമായിരിക്കും ഉപയോഗിച്ചതെന്നും ഗ്രീക്ക് സംസാരിക്കുന്നവരില്‍നിന്ന് ഇത് കേട്ടെഴുതിയ സുവിശേഷ കര്‍ത്താവ് ുമൃമസഹലീ എന്ന് തെറ്റായി മനസ്സിലാക്കി പകര്‍ത്തിയതാവാമെന്നും ഊഹിക്കുന്നത് തെറ്റല്ല.
ജലൃശഹൂഹ്യീ എന്ന ഗ്രീക്ക് പദത്തിനര്‍ഥം ‘സ്തുത്യര്‍ഹം’, ‘പുകഴ് ത്തപ്പെട്ടത്’ എന്നിങ്ങനെയാണ്. അഹ്മദ് എന്ന അറബി പദത്തിന് തുല്യമാണിത്. മുഹമ്മദ് നബി (സ്വ)യുടെ മറ്റൊരു പേരായിരുന്നു അഹ്മദ് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (മുഹമ്മദും അഹ്മദും ഒരേ ക്രിയാധാതുവില്‍നിന്നുണ്ടായ ഏറെക്കുറെ സമാനാര്‍ത്ഥമുള്ള രണ്ട് പദങ്ങളാണ്). യേശുവിന്റെ പ്രവചനത്തില്‍ പിന്നീടുണ്ടായ ചെറിയ അപഭ്രംശം ഒഴിവാക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ‘ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ അഹ്മദ് നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും…. സത്യാത്മാവ് (സത്യത്തിന്റെ പ്രവാചകന്‍) വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും’.
അതെ! യേശു പ്രവചിച്ച സത്യാത്മാവ് മുഹമ്മദ് നബി (സ്വ)യായിരുന്നു. ‘അഹ്മദ്’ എന്ന പേരിലാണ് യേശു അദ്ദേഹത്തെ വിളിച്ചത്. മുഹമ്മദ് നബി (സ്വ)യെകുറിച്ച യേശുവിന്റെ പ്രവചനത്തെകുറിച്ച് പറയുന്ന സ്ഥലത്ത് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത് ‘അഹ്മദ്’ എന്ന പദംതന്നെയാണെന്ന വസ്തുതയാണ് ഏറെ അത്ഭുതകരമായിരിക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ അല്‍പജ്ഞാനം പോലും ഇല്ലാതിരുന്ന മുഹമ്മദി(സ്വ)ന്റെ നാവിലൂടെയാണ് ഖുര്‍ആന്‍ ജനം ശ്രവിക്കുന്നതെന്ന് നാം മനസ്സിലാക്കണം. വരാനിരിക്കുന്ന വ്യക്തി യെകുറിച്ച് യേശു പറഞ്ഞതെന്താണെന്നോ അതിന്റെ ഗ്രീക്ക് ഭാഷാന്തരം എന്താണെന്നോ അറിയാത്ത മുഹമ്മദ് നബി (സ്വ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനില്‍ ജലൃശൂഹ്യീന്െ തുല്യമായ അറബി പദം തന്നെ ഉപയോഗിക്കപ്പെട്ടുവെന്നത് കേവല യാദൃഛികതയായി ഗണിക്കാനാവില്ല. ഖുര്‍ആന്‍ സര്‍വജ്ഞാനിയായ അല്ലാഹുവില്‍നിന്ന് അവതരിച്ചതാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാകുന്നത്. പ്രസ്തുത ഖുര്‍ആന്‍ സൂക്തം നാം ഒരിക്കല്‍കൂടി വായിക്കുക: ‘മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും; ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍’. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു; ഇത് വ്യക്തമായ ജാലവിദ്യയാകുന്നു’ (61:6).
മറ്റൊരു കാര്യസ്ഥന്‍
യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന ‘അഹ്മദി’നെ സംബന്ധിച്ച യേശുവചനങ്ങള്‍ അദ്ദേഹം പറഞ്ഞ അതേ രൂപത്തില്‍ തന്നെയാണ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് എന്ന് കരുതുക വയ്യ. കേട്ടവരില്‍നിന്ന് കേട്ടെഴുതുമ്പോള്‍ ഉണ്ടാകാവുന്ന അപഭ്രംശങ്ങള്‍ വാചകങ്ങളുടെ ശൈലിയിലും ഘടനയിലുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. ഈ വചനങ്ങളിലെ വിശദീകരിക്കുവാന്‍ പ്രയാസപ്പെടുന്ന പ്രയോഗങ്ങള്‍ ഇത്തരം അപഭ്രംശങ്ങള്‍മൂലം കടന്നുകൂടിയതായിരിക്കാനാണ് സാധ്യത. ഉദാഹരണത്തിന്
ുമൃമസഹലീ നെകുറിച്ച ഒരു വാക്യം നോക്കൂ: ‘ഞാന്‍ പിതാവിനോട് പ്രാര്‍ത്ഥിക്കും. നിങ്ങളോട് കൂടെ എന്നെന്നും ഉണ്ടാകേണ്ടതിന് പിതാവ് മറ്റൊരു ുമൃമസഹലീ നെ നിങ്ങള്‍ക്ക് തരും’ (യോഹന്നാന്‍ 14:26).
‘മറ്റൊരു ുമൃമസഹലീ’ എന്ന പ്രയോഗത്തില്‍ പ്രകടമായ ഒരു പൊരുത്തക്കേടുണ്ട്. യേശു ഇത് പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്നര്‍ത്ഥം അദ്ദേഹത്തിന് മുമ്പ് പല ുമൃമസഹലീ കളും വന്നുപോയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചാണ് അടുത്ത ുമൃമസഹലീ വരികയെന്നുമാണല്ലോ. പക്ഷെ, ബൈബിള്‍ പുസ്തകങ്ങളില്‍ മറ്റെവിടെയും ുമൃമസഹലീ എന്നോ അതിന് സമാനമായ മറ്റ് പദങ്ങളോ പ്രയോഗിച്ച് കാണുന്നില്ല. മുമ്പ് ഒരു ുമൃമസഹലീ വന്നിരുന്നുവെങ്കില്‍ അത് ബൈബിളില്‍ പ്രയോഗിക്കേണ്ടതായിരുന്നു. ഈ പദം അപ്പോസ്തലന്മാര്‍ക്കോ യഹൂദ റബ്ബിമാര്‍ക്കോ പരിചയമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു രേഖയും ബൈബിളിലോ മറ്റ് യഹൂദ-ക്രൈസ്തവ സാഹിത്യങ്ങളിലോ ഇല്ല. അതുകൊണ്ടുതന്നെ ‘മറ്റൊരു ുമൃമസഹലീ’ എന്ന് യേശു പ്രയോഗിച്ചിരിക്കാനിടയില്ല. ഈ വചനം യേശു ഇങ്ങനെ പറഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്: ‘ഞാന്‍ പിതാവിന്നടുത്ത് പോകും. അവന്‍ ‘അഹ്മദ്’ എന്ന മറ്റൊരാളെ നിങ്ങള്‍ക്ക് അയച്ചുതരും. അദ്ദേഹം നിങ്ങളോടൊപ്പം എന്നുമുണ്ടായിരിക്കും’.
പെരിക്ളീറ്റോസിനെകുറിച്ച് പ്രതിപാദിക്കുന്നിടത്ത് യേശു പറയുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്ന ‘ഞാന്‍ അയയ്ക്കും’ എന്നും മറ്റുമുള്ള ചില പ്രയോഗങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയതായിരിക്കാനാണ് സാധ്യത. പെരിക്ളീറ്റോസ് പരിശുദ്ധാത്മാവാണെന്ന ക്രൈസ്തവ വീക്ഷണ പ്രകാരവും ഈ പ്രയോഗം ന്യായീകരിക്കുവാന്‍ കഴിയില്ല. ഒരേസത്തയിലുള്ള രണ്ട് വ്യക്തികളാണ് യേശുവും പരിശുദ്ധാത്മാവുമെന്നാണല്ലോ ക്രൈസ്തവ വിശ്വാസം. രണ്ടുപേര്‍ക്കും ഒരേ ശക്തി! ഒരേ സത്ത! പിന്നെയെങ്ങനെയാണ് ഒരാള്‍ അയക്കുന്നവനും മറ്റൊരാള്‍ അയക്കപ്പെടുന്നവനുമാവുക? അയക്കുന്നവന്‍ അയക്കപ്പെടുന്നവനേക്കാള്‍ ഉന്നതനാവണമെന്നതാണല്ലോ സാമാന്യബുദ്ധി. അപ്പോള്‍ പെരിക്ളീറ്റോസിനെ അയച്ചവന്‍ അവനേക്കാള്‍ ഉന്നതനാവണം. ‘അഹ്മദി’നെ അയച്ചത് സര്‍വലോക രക്ഷിതാവാകുന്നു. ഉന്നതരില്‍ ഉന്നതന്‍ മനുഷ്യനില്‍ മഹത്വമേറിയവനെ പറഞ്ഞയക്കുന്നതിനെകുറിച്ചാണ് യേശു ദീര്‍ഘദര്‍ശനം ചെയ്തത്.
പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവോ?
യേശുക്രിസ്തു പ്രവചിച്ചത് മുഹമ്മദി(സ്വ)ന്റെ ആഗമനമാണെന്ന് വ്യക്തമായല്ലോ. ഇനി, യോഹന്നാന്‍ ഉദ്ധരിക്കുന്ന യേശു വചനങ്ങളില്‍ പറയപ്പെട്ടിരിക്കുന്ന ുമൃമസഹലീ ന്റെ അടയാളങ്ങള്‍ മുഹമ്മദ് നബി(സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാം.
1. യേശുവിന്റെ ഇഹലോക ജീവിതം കഴിഞ്ഞശേഷമാണ് ‘അഹ്
മദി’ന്റെ ആഗമനമുണ്ടാവുക (യോഹന്നാന്‍ 16:7).
ക്രിസ്തുവിന് ശേഷം അഞ്ച് നൂറ്റാണ്ട് കഴിഞ്ഞശേഷമാണ് മുഹമ്മദ്(സ്വ)ആഗതനായത്.
2. അഹ്മദ് പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി
ലോകത്തെ ബോധ്യപ്പെടുത്തും’ (യോഹന്നാന്‍: 16:8).
ദൈവകല്‍പനകള്‍ക്കെതിര് പ്രവര്‍ത്തിക്കുന്നതെല്ലാം പാപമാണ്. എന്നാല്‍ പാപങ്ങളുടെ മാതാവ് ബഹുദൈവാരാധനയത്രെ. ഈ പാപത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പ്രവാചകന്മാര്‍ ചെയ്തത്. മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍മൂര്‍ത്തികളെ പിഴുതെറിഞ്ഞ് പകരം അവിടെ യഥാര്‍ത്ഥ ദൈവത്തോട് മാത്രമുള്ള ആരാധനയെ കുടിയിരുത്തിയാല്‍ മറ്റ് പാപങ്ങളെല്ലാം അതിന്റെ തുടര്‍ച്ചയായി മാഞ്ഞുപൊയ്ക്കൊള്ളുമെന്ന് അറിയാവുന്നവരായിരുന്നു പ്രവാചകന്മാര്‍. അതുകൊണ്ടുതന്നെ അവര്‍ പ്രധാനമായും പടപൊരുതിയത് ബഹുദൈവാരാധനയെന്ന തിന്മക്കെതിരെയായിരുന്നു. പക്ഷെ, അവരില്‍ മിക്കവരും ഒരു പ്രത്യേക സമൂഹത്തിലെക്കോ ജനതയിലെക്കോ മാത്രമായി നിയോഗിക്കപ്പെട്ടവരായിരുന്നു. പാപത്തെക്കുറിച്ച് ലോകരെ മുഴുവന്‍ ബോധ്യപ്പെടുത്താനായി നിയുക്തനായ പ്രവാചകനാണ് മുഹമ്മദ് (സ്വ). തന്റെ ജീവിതകാലത്തുതന്നെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ ഏക ദൈവാദര്‍ശത്തിന്റെ സന്ദേശമെത്തിക്കുന്നതിനും ബഹുദൈവത്വമെന്ന പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. മാത്രവുമല്ല, മറ്റ് പാപങ്ങളെയും പുണ്യങ്ങളെയും വേര്‍തിരിക്കുന്ന വ്യക്തമായ മാര്‍ഗരേഖ നല്‍കുവാനും അദ്ദേഹത്തിന് സാധിച്ചു. സ്വന്തം ചര്യകൊണ്ടാണ് അദ്ദേഹം ആ മാര്‍ഗരേഖ ആവിഷ്കരിച്ചത്. മുഹമ്മദ് നബി (സ്വ)കല്‍പിച്ചതും ചെയ്തുകാണിച്ചുതന്നതും അനുവദിച്ചതുമായ കാര്യങ്ങളെല്ലാം തിന്മയുമാണെന്നാണ് ഇസ്ലാമിക വിശ്വാസം. എല്ലാതരം പാപങ്ങളെകുറിച്ചും ലോകത്തെ ബോധ്യപ്പെടുത്താന്‍ മുഹമ്മദി(സ്വ)ന് കഴിഞ്ഞുവെന്നര്‍ത്ഥം.
എന്താണ് നീതിയെന്നും എന്താണ് അനീതിയെന്നും ലോകത്തെ ബോധ്യപ്പെടുത്തിയതും മുഹമ്മദ് നബി(സ്വ) തന്നെയാണ്. ആണ്‍കോയ്മ നിലനിന്നിരുന്ന ലോകത്തിന് മുമ്പില്‍ എഴുന്നേറ്റ് നിന്നുകൊണ്ട് ‘സ്ത്രീക്ക് ഉത്തരവാദിത്തങ്ങളുള്ളതുപോലെ അവകാശങ്ങളുമുണ്ട്’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പെണ്ണിന്റെയും പിശാചിന്റെയും ആത്മാക്കള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഗവേഷണത്തിലായിരുന്നു അക്കാലത്തെ ബുദ്ധിരാക്ഷസന്മാര്‍ എന്നോര്‍ക്കുക. വര്‍ണത്തിന്റെയും ജാതിയുടെയും പേരില്‍ അസ്പൃശ്യത കല്‍പിക്കപ്പെട്ടിരുന്നവര്‍ക്ക് ഉന്നതകുല(?)ത്തില്‍ പിറന്നവരോടൊപ്പം സ്ഥാനം നല്‍കുകയും ‘നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ധര്‍മനിഷ്ഠയുള്ളവനാകുന്നു അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠന്‍’ എന്ന് പഠിപ്പിക്കുകയും ചെയ്തത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദാ(സ്വ)യിരുന്നു. അടിമയും ഉടമയും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവന്ന് അവര്‍ക്കിടയില്‍ മാനവികമായ നീതി നടപ്പാക്കിയതും അദ്ദേഹംതന്നെ! രാജാവിന് ഒരു നിയമവും പ്രജകള്‍ക്ക് മറ്റൊരു നിയമവുമെന്ന അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതി മാറ്റി രാജാവിനും പ്രജകള്‍ക്കും ഒരേ നിയമമെന്ന തത്വം പ്രയോഗവല്‍കരിച്ച് നീതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നായി മാറിയ ആളാണ് മുഹമ്മദ് (സ്വ). നീതിയെകുറിച്ച് ലോകത്തെ തികച്ചും ബോധ്യപ്പെടുത്തിയവന്‍ എന്ന് പറയപ്പെടാന്‍ മുഹമ്മദ് നബി(സ്വ)യെപോലെ അര്‍ഹനായ മറ്റൊരാളെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. തീര്‍ച്ച!
ലോകത്തെ ന്യായവിധിയെകുറിച്ച് ബോധ്യപ്പെടുത്തിയതും മുഹമ്മദ് നബി (സ്വ)തന്നെയായിരുന്നു. ബൈബിള്‍ മുഴുവനായി വായിച്ചാലും ന്യായവിധി നാളിനെകുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കുകയില്ല. സുവിശേഷങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന യേശുവചനങ്ങളില്‍ ചിലവ ന്യായവിധിനാളിനെയും സ്വര്‍ഗ നരകങ്ങളെയും കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ന്യായവിധിനാളിലെ സംഭവവികാസങ്ങളെ കുറിച്ച പ്രതിപാദനങ്ങളോ അവിടെ മോക്ഷം നേടാനാവശ്യമായ കാര്യങ്ങളെ സംബന്ധിച്ച വിശദീകരണങ്ങളോ ഒന്നുംതന്നെ ബൈബിളിലെന്നല്ല, ഒരൊറ്റ മത-വേദഗ്രന്ഥങ്ങളിലുമില്ല. മുഹമ്മദ് നബി(സ്വ)യിലൂടെ ലോകത്തിന് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് ഇതിന് അപവാദം. ദൈവത്തിന്റെ ഏകത്വം കഴിഞ്ഞാല്‍ ഖുര്‍ആനില്‍ ഏറ്റവുമധികം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ന്യായവിധിനാളിനെ കുറിച്ചാണ്. മര ണാനന്തരം നടക്കുന്ന പുനരുത്ഥാനത്തെയും അതിനുശേഷമുണ്ടാകുന്ന ന്യായവിധിയെയും നന്മ കൊണ്ട് ജീവിതം വിമലീകരിച്ചവര്‍ക്ക് നേടാനിരിക്കുന്ന സ്വര്‍ഗീയ ജീവിതത്തെയും തിന്മകൊണ്ട് ജീവിതം വികൃതമാക്കിയവര്‍ക്ക് ലഭിക്കാനിരിക്കുന്ന നരകീയ യാതനകളെയും കുറിച്ച വ്യക്തവും യുക്തിപൂര്‍വകവുമായ വിശദീകരണങ്ങളുള്‍ക്കൊള്ളുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. ന്യായവിധിയെകുറിച്ച് വിശദീകരിക്കുക മാത്രമല്ല, അതിന്റെ അനിവാര്യതയെ മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാകുന്നവിധം സമര്‍ത്ഥിക്കുന്നുമുണ്ട് മു ഹമ്മദ് നബി (സ്വ)ക്ക് ലഭിച്ച വേദഗ്രന്ഥം. ഈ വസ്തുത യേശു പ്ര വചിച്ച ‘അഹ്മദ്’ അദ്ദേഹം തന്നെയാണെന്ന് വ്യക്തമാക്കുന്നു.
3. അഹ്മദ് ജനങ്ങളെ സകല സത്യത്തിലും വഴിനടത്തും (യോഹന്നാന്‍ 16:12).
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പാലിക്കപ്പെടേണ്ട നിയമ നിര്‍ദേശങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് മുഹമ്മദ്(സ്വ). ചെറുതും വലുതുമായ സകല കാര്യങ്ങളും അതിലുണ്ട്. ഒരാള്‍ക്ക് തന്റെ മ നുഷ്യത്വത്തിന്റെ ഉദാത്തീകരണം സാധിക്കുവാന്‍ എന്തൊക്കെ ചെയ്യണമെന്ന ചോദ്യത്തിന് സത്യസന്ധമായി ചരിത്രം പഠിച്ച ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉത്തരം ‘മുഹമ്മദി(സ്വ)ന്റെ ജീവിതത്തെ അനുധാവനം ചെയ്യുക’ എന്നാണ്. മതത്തിന്റെ വരുതിയില്‍പെട്ടതല്ലെന്ന് കരുതപ്പെടുന്ന കാര്യങ്ങളില്‍പോലും മുഹമ്മദി(സ്വ)ന്റെ മാര്‍ഗദിര്‍ദേശം കാണാന്‍ കഴിയും. നഖം മുറിക്കേണ്ടതുണ്ടോ വേണ്ടയോയെന്ന വളരെ ചെറിയതെന്ന് കരുതപ്പെടുന്ന കാര്യംമുതല്‍ ഒരു ഭരണാധികാരിയുടെ ജീവിതം എങ്ങനെയാകണമെന്ന കാര്യംവരെ സകല രംഗങ്ങളിലും പാലിക്കപ്പെടേണ്ട വിധിവിലക്കുകള്‍ പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. കുറെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയോ തത്വങ്ങള്‍ പ്രസംഗിക്കുകയോ അല്ല അദ്ദേഹംചെയ്തത്. താന്‍ പഠിപ്പിച്ച നിയമനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമായി ലോകത്തിന് മാതൃകയായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ സാധിച്ചുവെന്നതാണ് മറ്റ് ചിന്തകന്മാരില്‍നിന്നും വിപ്ളവകാരികളില്‍നിന്നും മുഹമ്മദി(സ്വ)നെ വ്യതിരിക്തനാക്കുന്ന പ്രധാന കാര്യം. യേശു പ്രവചിച്ചതുപോലെ മുഹമ്മദ്(സ്വ) സകല സത്യത്തിലും ജനങ്ങളെ വഴി നടത്തുകതന്നെ ചെയ്തുവെന്ന് സാരം.
4. ദൈവിക ബോധന പ്രകാരമല്ലാതെ തന്നിഷ്ടത്തിന് അഹ്മദ്
ഒന്നും പറയുകയില്ല. (യോഹന്നാന്‍ 16:13).
പ്രവാചകനെന്ന നിലയില്‍ മുഹമ്മദ് നബി (സ്വ)സംസാരിച്ചതെല്ലാം ദൈവിക ബോധന പ്രകാരമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യത്തിന് സാക്ഷ്യം വഹിക്കുന്നത് കാണുക:
‘അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്ര മാണ്. ശക്തിമത്തായ കഴിവുകളുള്ളവനാണ് അത് അദ്ദേഹത്തെപഠിപ്പിച്ചിരിക്കുന്നത്’ (53:3-5).
5. അഹ്മദ് എന്നെന്നും ജനങ്ങളോടൊപ്പമുണ്ടായിരിക്കും (യോഹന്നാന്‍ 14:16).
ഈ വചനത്തില്‍നിന്ന് അഹ്മദ് അനശ്വരനായിരിക്കും എന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് അഹ്മദ് പഠിപ്പിച്ച കാര്യങ്ങളാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സത്യത്തില്‍ മുഹമ്മദ് നബി (സ്വ)യെപോലെ ‘എന്നെന്നും ജനങ്ങളോടൊപ്പമുള്ള’ ഒരാള്‍ കഴിഞ്ഞുപോയിട്ടില്ലെന്നതാണ് വാസ്തവം. ലോകത്ത് മറ്റൊരാളുടെയും ജീവിതം അദ്ദേഹത്തിന്റേതുപോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഓരോ പ്രശ്നങ്ങളിലും മുഹമ്മദ്(സ്വ) എന്ത് നിലപാട് സ്വീകരിച്ചെന്ന് മനസ്സിലാക്കുക തീരെ പ്രയാസമുള്ള കാര്യമല്ല. സുരതം മുതല്‍ ഭരണംവരെയുള്ള ജീവിതചര്യ രേഖപ്പെടുത്തപ്പെട്ട ഒരാള്‍ മുഹമ്മദ് നബി(സ്വ)യല്ലാതെ ചരിത്രത്തിലുണ്ടോ? അദ്ദേഹത്തിന്റെ ജീവിതമാകട്ടെ കേവലം കടലാസുകളിലൊതുങ്ങുകയല്ല ചെയ്യുന്നത്. വിശ്വാസികള്‍ ആ ജീവിതത്തെ അനുധാവനം ചെയ്യുന്നതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നു. അങ്ങനെ വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചര്യ എന്നെന്നും ജീവിക്കുന്നു. അദ്ദേഹത്തിലൂടെ ലോകത്തിന് ലഭിച്ച വേദഗ്രന്ഥമാകട്ടെ, ഒരു മാറ്റത്തിരുത്തലും കൂടാതെ അവസാന നാളുവരെ നിലനില്‍ക്കുന്ന ഒരു ഗ്രന്ഥമാണ്. ഇങ്ങനെ ഏത് അര്‍ത്ഥത്തിലെടുത്താലും യേശു പറഞ്ഞതുപോലെ ‘എന്നെന്നും ജനങ്ങളോടൊപ്പമുള്ള’ വ്യക്തിയാണ് മുഹമ്മദ് നബി(സ്വ).
6. യേശു പറഞ്ഞ കാര്യങ്ങളെല്ലാം അഹ്മദ് ജനത്തെ ഓര്‍മപ്പെടുത്തും (യോഹന്നാന്‍ 14:26).
യേശുവെന്നല്ല, മുന്‍ പ്രവാചകന്മാര്‍ മുഴുവന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചയാളാണ് മുഹമ്മദ് നബി(സ്വ). മോശയുടെയും യേശുവി ന്റെയും യഥാര്‍ത്ഥ മതത്തിലേക്ക് വരുവാനാണ് മുഹമ്മദ് നബി(സ്വ) അവരുടെ അനുയായികളെന്ന് അവകാശപ്പെട്ടവരോട് ആവശ്യപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും യേശുവിന്റെ വചനങ്ങള്‍ ഉദ്ധരിക്കുകയും അത് ഓര്‍മിക്കുവാന്‍ ആവശ്യപ്പെടുക യും ചെയ്യുന്നുണ്ട്. ത്രിയേകത്വം തുടങ്ങിയ സഭയുടെ പിഴച്ച വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുമ്പോഴും ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്ന് പഠിപ്പിച്ച യേശുവിന്റെ വചനം ഓര്‍മിക്കുവാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. യേശു പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിച്ച പ്രവാചകനായ മുഹമ്മദ് നബി(സ്വ)യെകുറിച്ചു തന്നെയാണ് അദ്ദേഹം പ്രവചിച്ചതെന്ന് സാരം.
7. അഹ്മദ് യേശുവിനെ മഹത്വപ്പെടുത്തും (യോഹ 16:14).
യേശുവിനെ മഹത്വപ്പെടുത്തിയ പ്രവാചകനാണ് മുഹമ്മദ് നബി (സ്വ). യഹൂദ റബ്ബിമാരും പുതിയ നിയമ പുസ്തകങ്ങളുടെ കര്‍ത്താക്കളും യേശുവിനെ ശപിക്കപ്പെട്ടവനും നിന്ദ്യനുമാക്കിയപ്പോള്‍ മുഹമ്മദ് നബി(സ്വ)യും വിശുദ്ധ ഖുര്‍ആനുമാണ് അദ്ദേഹത്തെ മഹത്വപ്പെടുത്തി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. യേശുവില്‍ കുരിശുമരണം ആരോപിക്കുകവഴി അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെട്ടവരും എതിരാളികളും അദ്ദേഹത്തെ ശപിക്കപ്പെട്ടവനാക്കി തീര്‍ക്കുകയാണുണ്ടായത്. ‘മരത്തില്‍ തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്’(ആവര്‍ത്തനം 21:23) എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. ഈ ശാപാരോപണത്തില്‍ നിന്ന് യേശുവിനെ രക്ഷിച്ചത് വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി(സ്വ)യുമായിരുന്നു. നാല് സുവിശേഷങ്ങളും യേശു കുരിശില്‍ കിടന്ന് മരിച്ചുവെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞപ്പോള്‍ അത് ശരിയല്ലെന്നും തന്റെ ദാസനെ ദൈവം ശപിക്കപ്പെട്ട കുരിശുമരണത്തില്‍നിന്നും രക്ഷിച്ചുവെ ന്നും പറഞ്ഞത് മുഹമ്മദ് നബി(സ്വ)യിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനാണ് (ഖുര്‍ആന്‍ 4:157,158). അങ്ങനെ യേശുവിനെ മഹത്വപ്പെടുത്തുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. മാത്രവുമല്ല, സുവിശേഷങ്ങള്‍ യേശുവിനെ ക്ഷിപ്രകോപിയും മാതാവിനെ അനാദരിച്ചവനും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചവനുമായി അവതരിപ്പിക്കുമ്പോള്‍ അതിനെതിരായി അദ്ദേഹത്തെ വിനയാന്വിതനും മാതാവിനെ ആദരിച്ചയാളും തിന്മകള്‍ക്കെതിരെ പോരാടിയ വ്യക്തിയുമായി പരിചയപ്പെടുത്തുന്നത് ഖുര്‍ആനത്രെ. ഇങ്ങനെ ഏത് അര്‍ത്ഥത്തിലെടുത്താലും യേശുവിനെ മഹത്വപ്പെടുത്തിയവന്‍ മുഹമ്മദ് നബി(സ്വ)തന്നെയാണ്.
8. അഹ്മദ് വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കും (യോഹന്നാന്‍ 16:13).
വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് ഒട്ടനവധി പ്രഖ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയും. ഇതില്‍ കൂടുതലും ലോകാവസാനത്തെകുറിച്ച പ്രഖ്യാപനങ്ങളാണ്. ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരാള്‍ക്ക് പ്രഖ്യാപിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണവ. പൂര്‍ത്തീകരിക്കപ്പെടുന്ന പ്രഖ്യാപന ങ്ങള്‍ തന്നെയാണ് അവയെന്ന കാര്യത്തില്‍ സംശയമില്ല. ഇതല്ലാതെയും വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ മുഹമ്മദ് നബി(സ്വ) പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നവനാണ് അഹ്മദ് എന്ന യേശുവിന്റെ പ്രവചനവും മുഹമ്മദ് നബി(സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നര്‍ത്ഥം.
മുഹമ്മദ്(സ്വ) തന്നെ
ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും, വരാനിരിക്കുന്ന പ്രവാചകനെകുറിച്ച യേശുവിന്റെ പ്രവചനങ്ങള്‍ മുഹമ്മദ് നബി(സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി കാണാന്‍ കഴിയുന്നു. മുഹമ്മദ് നബി(സ്വ)യെ സൂചിപ്പിക്കുന്നതിനുവേണ്ടി യേശു ുലൃശൂഹ്യീ എന്ന ഗ്രീക്ക് പദത്തിന് തുല്യമായ അറമായിക് പദമായിരിക്കും പ്രയോഗിച്ചതെന്നും അത് അഹ്മദ് എന്ന അറബ് പദത്തിന് തുല്യമാണെന്നും പറഞ്ഞുവല്ലോ. അത്യധികം അത്ഭുതകരമായ സംഗതി, ഈ നാമം മുഹമ്മദ് നബി (സ്വ)യുടെ ആഗമനംവരെ സംരക്ഷിക്കപ്പെട്ടുവെന്നുള്ളതാണ്. മുഹമ്മദ് നബി(സ്വ)ക്ക് അറേബ്യയില്‍ ഒരു പേരെന്ന നിലക്ക് തീരെ ഉപയോഗിക്കപ്പെടാതിരുന്ന നാമമാണ് അഹ്മദ്. (മുഹമ്മദ് എന്ന പദത്തിന്റെയും സ്ഥിതിയും ഇതുതന്നെ). ഇതെപോലെതന്നെ ഗ്രീക്ക് ചരിത്രത്തിലൊന്നുംതന്നെ ുലൃശൂഹ്യീ എന്നോ ുമൃമസഹലീ എന്നോ പേരുള്ള ആരെങ്കിലുമുണ്ടായിരുന്നതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ഇതിനര്‍ത്ഥമെന്താണ്? യേശു പ്രവചിച്ച ‘അഹ്മദ്’ എന്ന നാമം ദൈവം സംരക്ഷിച്ചുവെന്നും യഥാര്‍ത്ഥ പ്രവാചകന്റെ ആഗമനംവരെ ആ പേര് ആര്‍ക്കും നല്‍കാതെ അവന്‍ കാത്തുവെന്നുമല്ലാതെ മറ്റൊന്നുമല്ല. യേശു പ്രവചിച്ച അഹ്മദ്, മുഹമ്മദ് നബി (സ്വ)തന്നെയാണെന്നതിന് ഇനി തെളിവുകളെന്തിനാണ്?
മുന്‍ പ്രവാചകന്മാര്‍ മുഴുവന്‍ പ്രവചിച്ച അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). ഇഹപര ജീവിത വിജയം ആഗ്രഹിക്കുന്നവര്‍ ആ പ്രവാചകനെ പിന്‍പറ്റുകയാണ് വേണ്ടത്.
‘തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക് (ദൈവ കാരുണ്യമുണ്ടാകുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശ ത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍’ (7:157).

ബൈബിളില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍


PrintE-mail
ബൈബിള്‍ പഴയതും പുതിയതുമായ നിയമ പുസ്തകങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് അതിലെ പ്രവചനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. പ്രവാചകന്മാര്‍ നടത്തിയ പലതരം പ്രവചനങ്ങള്‍! അവയില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടതായി നാം ബൈബിളില്‍ തന്നെ വായിക്കുന്നു. പൂര്‍ത്തീകരിക്കപ്പെടാത്തവ ഇന്നല്ലെങ്കില്‍ നാളെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ക്രൈസ്തവ സമൂഹം വിശ്വസിക്കുന്നു.

ബൈബിള്‍ പുസ്തകങ്ങളിലെല്ലാം പരന്നുകിടക്കുന്ന ഒരു പ്രതീക്ഷയുണ്ട്. ഒരു മഹാ പ്രവാചകനെക്കുറിച്ച പ്രതീക്ഷ. പഴയ നിയമ ബൈബിളിലെ ഏറ്റവും പുരാതനമായ രചനയെന്ന് കരുതപ്പെടുന്ന പഞ്ച പുസ്തകം (തോറ) മുതല്‍ ഈ പ്രതീക്ഷ നമുക്ക് കാണാവുന്നതാണ്. മോശയെപോലെയുള്ള ഒരു പ്രവാചകനെകുറിച്ച പ്രതീക്ഷ. ലോകര്‍ക്ക് മുഴുവന്‍ സ്വീകരിക്കാന്‍ സാധിക്കത്തക്ക തരത്തിലുള്ള ദൈവിക വചനങ്ങളുമായി പ്രത്യക്ഷപ്പെടാനിരിക്കുന്ന ഒരു മഹാ പ്രവാചകനെകുറിച്ച പ്രവചനങ്ങള്‍.

യഹൂദര്‍ ആ പ്രവാചകനെ പ്രതീക്ഷിച്ചു. ദൈവദൂതന്മാരെന്ന് അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ മുമ്പില്‍ വന്നവരോടെല്ലാം അവര്‍ ചോദിച്ചു: ‘നീ ആ പ്രവാചകനാണോ?’ (യോഹന്നാന്‍ 1:19-22)

യഹൂദന്മാര്‍ കാത്തുകൊണ്ടിരിക്കുന്ന ആ പ്രവാചകന്‍ ആരാണ്? അദ്ദേഹം കഴിഞ്ഞുപോയോ? അതോ…….?

പഴയ നിയമത്തിന്റെ പൂര്‍ത്തീകരണമാണ് പുതിയ നിയമമെന്നാണ് ക്രൈസ്തവ വിശ്വാസം. യഹൂദര്‍ കാത്തിരുന്ന പ്രവാചകന്‍ യേശുക്രിസ്തുവാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കുന്നു.

ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. യഹൂദര്‍ കാത്തുകൊണ്ടിരിക്കുന്ന പ്രവാചകന്‍ താനാണെന്ന് യേശു എപ്പോഴെങ്കിലും അവകാശപ്പെട്ടിട്ടുണ്ടോ?

‘ഇല്ല’യെന്നാണുത്തരം.
പിന്നെ……?
പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ കര്‍ത്താക്കളില്‍ പലരും യഹൂദര്‍ കാത്തിരുന്ന മഹാന്‍ യേശുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടെന്നത് ശരിയാണ്. യഹൂദര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി സുവിശേഷമെഴുതിയ മത്തായിയെപ്പോലെയുള്ളവര്‍ പഴയ നിയമ പ്രവചനങ്ങള്‍ക്ക് അനുസൃതമായി ക്രിസ്തുചരിത്രത്തെ മാറ്റിയെഴുതിയിട്ടുണ്ടെന്ന വസ്തുത ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയ നിയമത്തിലെ പ്രവചനങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന പുതിയ നിയമ ലേഖകരുടെ അവകാശവാദം നിരുപാധികം അംഗീകരിച്ചുകൂടാ.

പിന്നെയെന്തു ചെയ്യണം?

മുന്‍ പ്രവാചകന്മാര്‍ പ്രവചിച്ചതുപ്രകാരം ലോകത്തിലേക്ക് അയ ക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് താനെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ബൈബിളിലെ യേശുവചനങ്ങളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് എവിടെയും അത്തരമൊരു അവകാശവാദം കാണുവാനാവുകയില്ല. ഇസ്രാഈല്‍ ജനങ്ങളിലേക്ക് അയക്കപ്പെട്ട ഒരു ദൈവദൂതന്‍ മാത്രമാണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. യേശു പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു: ‘ഇസ്രാഈല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്’. (മത്തായി 15:24).

ഇസ്രാഈല്യരിലേക്ക് മാത്രമായി അയക്കപ്പെട്ട ഒരു ദൈവദൂതന്‍ എങ്ങനെയാണ് ലോകത്തിന്റെ മുഴുവന്‍ വിമോചകനായിത്തീരുന്നത്? മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കുന്ന സന്ദേശങ്ങളുമായി കടന്നുവരുന്ന മഹാപ്രവാചകനെയായിരുന്നുവല്ലോ യഹൂദന്മാര്‍ പ്രതീക്ഷിച്ചിരുന്നത്.

മിശിഹ

യേശുവിനെ മിശിഹയായാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. ‘മിശിഹ’1യെന്ന ഹിബ്രു പദത്തിന് അഭിഷിക്തന്‍ എന്നര്‍ത്ഥം. ആദ്യകാലത്ത് മതപരമായ അര്‍ത്ഥമൊന്നും കല്‍പിക്കപ്പെട്ടിരുന്ന പദമല്ല ഇത്. ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ദൌത്യം നിര്‍വഹിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട വ്യക്തിയെന്ന അര്‍ത്ഥത്തില്‍ പിന്നീട് ‘മിശിഹ’ ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ഇസ്രാഈലിന്റെ വിമോചകനായി കടന്നുവരാനിരിക്കുന്ന വ്യക്തിയെ വിവക്ഷിച്ചുകൊണ്ട് മിശിഹയെന്ന പ്രയോഗം പഴയ നിയമത്തില്‍ എവിടെയും കാണാനില്ല. എന്നാല്‍ ഒരു ‘മിശിഹ’ വരുമെന്ന വിശ്വാസം യഹൂദര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്ന് പുതിയ നിയമ പുസ്തകങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.2 ദാവീദിന്റെ പുത്രനായി വരുന്ന ഇസ്രായേലിന്റെ രക്ഷകനായ മിശിഹ. യഹൂദന്മാര്‍ കാത്തിരുന്ന ‘മിശിഹ’ യേശുവായിരുന്നു. ഇസ്രായീല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളെ സത്യമാര്‍ഗത്തിലേക്ക് നയിക്കാനായി നിയോഗിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.

സുവിശേഷകന്മാരുടെ യേശുചരിത്രം

യേശുവിന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണല്ലോ സുവിശേഷങ്ങളുടെ രചന നടന്നത്. സുവിശേഷ കര്‍ത്താക്കള്‍ യേശുവിന്റെ ജീവചരിത്രം രചിക്കുകയല്ല ചെയ്തത്; പ്രത്യുത, തങ്ങള്‍ പ്രചരിപ്പിക്കുവാനുദ്ദേശിക്കുന്ന തത്വങ്ങള്‍ക്കനുസൃതമായ രീതിയില്‍ യേശുകഥ മെനഞ്ഞുണ്ടാക്കുകയാണ്. ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ മിക്കവരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ബൈബിള്‍ പണ്ഡിതന്മാരില്‍ പ്രമുഖനായ റെയ്മണ്ട് ഇ. ബ്രൌണ്‍1 എഴുതുന്നു: ‘ഓരോ സുവിശേഷ കര്‍ത്താവും യേശുവിനെപ്പറ്റിയുള്ള തന്റെ ധാരണക്കനുസരിച്ച് വായനക്കാരുടെ അധ്യാത്മികാവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനുതകും വിധം യേശുവിനെ ചിത്രീകരിക്കാന്‍ ആരംഭിച്ചു. ഫലമോ? തങ്ങള്‍ക്ക് ലഭിച്ച യേശു പാരമ്പര്യത്തെ രൂപപ്പെടുത്തുകയും വികസിപ്പിച്ചെടുക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന പൂര്‍ണ ഗ്രന്ഥകാരന്മാരായും ആ പാരമ്പര്യത്തെ ഒരു സവിശേഷ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ദൈവശാസ്ത്രകാരന്മാരായും സുവിശേഷകന്മാര്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്താണ് സുവിശേഷങ്ങള്‍ എന്ന ചോദ്യത്തിനുള്ള സമ്പൂര്‍ണ മറുപടിയായി അവിടുത്തെ വാക്കുകള്‍, ചെയ്തികള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ് എന്നിവ ഉള്‍പ്പെടെ യേശുവിനെപറ്റി പ്രചാരത്തിലിരുന്ന പാരമ്പര്യം ആറ്റിക്കുറുക്കിയെടുത്ത സത്താണവയെന്ന് ഞാന്‍ പറയും. ഈ സത്ത് സംഘടിപ്പിച്ചതും അതിന്റെ രൂപഭാവങ്ങള്‍ എഡിറ്റ് ചെയ്തതും ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്ന് ദശകങ്ങളില്‍ ജീവിച്ച സുവിശേഷകനായിരുന്നു. തന്റെ മുന്നില്‍ കണ്ട ക്രൈസ്തവ വായനക്കാരുടെ ആധ്യാത്മികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം’2

ഇപ്പറഞ്ഞതിന് അര്‍ത്ഥമെന്താണ്? സുവിശേഷകര്‍ യേശുജീവിതം അപ്പടി രേഖപ്പെടുത്തുകയല്ല; മറിച്ച് തങ്ങള്‍ ഉദ്ദേശിക്കുന്ന ദൈവശാസ്ത്രത്തിന് അനുരൂപമായി യേശു ജീവിതത്തെ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ സുവിശേഷകര്‍ക്ക് സംഭവിച്ചിട്ടുള്ള ഒരു വലിയ അബദ്ധമുണ്ട്. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന മഹാ പ്രവാചകനും യഹൂദ സമുദായത്തിന്റെ പ്രതീക്ഷയായിരുന്ന മിശിഹയും ഒന്നുതന്നെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സുവിശേഷകര്‍ യേശുചരിത്രത്തിന് രൂപം നല്‍കിയത്. അതുകൊണ്ടുതന്നെ മഹാ പ്രവാചകന്റേതായി പഴയ നിയമം പ്രസ്താവിച്ച പല സ്വഭാവങ്ങളും അവര്‍ യേശുവില്‍ ആരോപിച്ചു. യഥാര്‍ത്ഥത്തിലുള്ള യേശുവിന്റെ ജീവിതത്തില്‍ സംഭവിക്കാത്ത പലതും അവര്‍ യേശുവില്‍ എഴുതിച്ചേര്‍ത്തു. ഇക്കാര്യം ക്രൈസ്തവ പണ്ഡിതന്മാര്‍തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

കൈക്രിയകള്‍

യഹൂദര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന മിശിഹയാണ് യേശുവെന്ന് സ്ഥാപിക്കുന്നതിനുവേണ്ടി സുവിശേഷകര്‍ നടത്തിയ കൈക്രിയകളെപറ്റി റെയ്മണ്ട്-ഇ-ബ്രൌണ്‍ തന്റെ പ്രസിദ്ധമായ ‘മിശിഹയുടെ ജനനം’ (ഠവല യശൃവേ ീള വേല ങലശൈമവ) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അവയില്‍ ചിലവ കാണുക:

1)മിശിഹ ദാവീദ് വംശജനായിരിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു മിശിഹയാണെന്ന് വരുത്തുവാന്‍ വേണ്ടി ദാവീദിന്റെ വംശാവലിയില്‍ യേശുവിന്റെയും യോസഫിന്റെയും നാമങ്ങള്‍ മത്തായിയും ലൂക്കോസും തിരുകിക്കയറ്റിയതാണ്.

2)മിശിഹ ബെത്ലഹേമില്‍ ജനിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു ഗലീലിയയില്‍ ജനിച്ചിരിക്കാനാണ് സാധ്യത.
അദ്ദേഹം ജനിച്ചത് ബെത്ലഹേമിലാണെന്ന് വരുത്തിത്തീര്‍ത്തത് യേശു മിശിഹയാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്.

3)യേശു ജനിച്ചപ്പോള്‍ ബെത്ലഹേമിന് മുകളില്‍ ഒരു നക്ഷത്രംജ്വലിച്ചുനിന്നുവെന്ന കഥക്ക് യാതൊരു അടിസ്ഥാനവുമില്ല.
‘യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും’ (സംഖ്യ 24:17)എന്ന പഴയ നിയമ പ്രവചനത്തിന് അനുരൂപമായി യേശുകഥ
നിര്‍മിച്ചതിന്റെ ഫലമായി രൂപംകൊണ്ട കള്ളക്കഥയാണിത്.

4) യേശുവിനെ മോശെയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനുവേണ്ടി മത്തായി പടച്ച കഥയാണ് ഹെറോദോസിന്റെ
കാലത്ത് നടത്തിയ കൂട്ടക്കൊലയും കണക്കെടുപ്പുമെല്ലാം.യഥാര്‍ത്ഥത്തില്‍ അവയൊന്നും സംഭവിച്ചവയല്ല.
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍! തങ്ങളുടെ ഇച്ഛക്കനുസരിച്ച് ഓരോ സുവിശേഷകനും യേശുകഥ നിര്‍മിച്ചതിന്റെ ഫലമാണിവ. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനും യഹൂദ പ്രതീക്ഷ യായ മിശിഹയും ഒരാളാണെന്ന തെറ്റിദ്ധാരണയും അത് യേശുവാ ണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയുമാണ് സുവിശേഷങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ സുവിശേഷങ്ങളില്‍ കാണുന്ന യേശുകഥയുടെ അടിസ്ഥാനത്തില്‍ മാത്രം നിന്നു കൊണ്ട് പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍ യേശുവാ ണെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയില്ല. കൂടുതല്‍ സൂക്ഷ്മമായ പഠനം ആവശ്യമാണ്. പഴയ നിയമത്തില്‍ പ്രതിപാദിക്കപ്പെട്ട വരാനിരിക്കുന്ന പ്രവാചകന്റെ സവിശേഷതകളൊന്നും യേശുവില്‍ പൂര്‍ ത്തീകരിക്കപ്പെടുന്നില്ലെന്ന് തന്നെയാണ് സൂക്ഷ്മ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അവകാശവാദം ഉന്നയിച്ചുവോ?

ഇവിടെ നടേ പ്രസ്താവിച്ച കാര്യം വീണ്ടും പ്രസക്തമാകുന്നു. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍ താനാണെന്ന് യേശു എപ്പോഴെങ്കിലും അവകാശവാദമുന്നയിച്ചിട്ടുണ്ടോയെന്ന ചോദ്യം. യേശു അത്തരമൊരു അവകാശവാദമുന്നയിച്ചതായി പുതിയ നിയമത്തിലെവിടെയും നമുക്ക് വായിക്കാന്‍ കഴിയുന്നില്ല.

ഇതോടനുബന്ധിച്ച് മറ്റൊരു ചോദ്യംകൂടി ചോദിക്കുന്നത് ഉചിതമായിരിക്കും. ‘യേശുവല്ലാതെ മറ്റാരെങ്കിലും പൂര്‍വ പ്രവാചകന്മാര്‍ പ്രവചിച്ച പ്രവാചകന്‍ താനാണ് എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?’

ഉത്തരം ‘അതെ’യെന്നാണ്.

ആരാണ് അത്തരമൊരു അവകാശവാദം ഉന്നയിച്ചത്?

യേശുവിന് ശേഷം ആറ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അറേബ്യയില്‍ ജനിച്ച മുഹമ്മദാ(സ)ണ് അത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. പഴയ നിയമത്തിലെ പ്രവാചകന്മാരും യേശുവും പ്രവചിച്ച പ്രവാചകന്‍ താനാണെന്നാണ് അദ്ദേഹം അവകാശവാദമുന്നയിച്ചത്. അദ്ദേഹത്തിലൂടെ ലോകത്തിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആന്‍ പൂര്‍വ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ മുഹമ്മദി(സ)ലൂടെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് പറയുന്നുണ്ട്.

“തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടു ത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്” (ഖുര്‍ആന്‍ 7:157).

“നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം  മക്കളെ അറിയുന്നതുപോലെ അദ്ദേഹത്തെ അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാലവര്‍ വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 6:20).

“തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്. ഇസ്റായീല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്കത് അറിയാം എന്ന കാര്യം ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ” (ഖുര്‍ആന്‍ 26:195,196).

“മറിയമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം: ഇസ്രാഈല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുനവനായിക്കൊണ്ടും എനിക്കുശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് വ്യക്തമായ ജാലവിദ്യയാകുന്നു” (ഖുര്‍ആന്‍ 6:16).

യേശുവടക്കമുള്ള മുന്‍ പ്രവാചകന്മാര്‍ പ്രവചിച്ച അന്തിമ പ്രവാചകനാണ് താനെന്ന് അവകാശമുന്നയിച്ചയാളാണ് മുഹമ്മദ് (സ). അദ്ദേഹത്തിന്റെ ഈ അവകാശവാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്. നാം പരിശോധിക്കുക.

പ്രശ്നങ്ങള്‍

മുഹമ്മദി(സ)ന്റെ കാലത്തുണ്ടായിരുന്ന യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും അദ്ദേഹത്തിന്റെ ആഗമനത്തെയും സന്ദേശങ്ങളെയും കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇവിടെ പ്രധാനപ്പെട്ട ഒരു പ്രശ്നമുണ്ട്. മുഹമ്മദി(സ)ന്റെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നത് ഏതെല്ലാം ബൈബിള്‍ പുസ്തകങ്ങളായിരുന്നുവെന്ന് ഇന്ന് നമുക്കറിയില്ല. പഴയ നിയമത്തില്‍ ഇന്ന് ഉപയോഗിക്കപ്പെടാത്ത പല പുസ്തകങ്ങളും (സ്യൂഡിപിഗ്രാഫ) അന്ന് ഉപയോഗപ്പെട്ടിരുന്നിരിക്കാം. അപ്പോക്രിഫയായി പരിഗണിച്ചുകൊണ്ട് തള്ളപ്പെട്ട പല പുതിയ നിയമപുസ്തകങ്ങളും മുഹമ്മദി(സ)ന്റെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന നെസ്തൂറിയന്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നുവെന്ന് ഉറപ്പാണ്. ഇവയൊന്നും ഇന്ന് ഉപലബ്ധമല്ല. അതുകൊണ്ടുതന്നെ മുഹമ്മദി(സ)ന്റെ അവകാശവാദത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാന്‍ പ്രയാസയാണ്. അതിനാവശ്യമായ രേഖകളുടെ പരിമിതിയാണ് കാരണം. മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഖുര്‍ആനിലെ 61:6 വചനത്തില്‍ നിന്ന് യേശുവിന്റെ പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു മുഹമ്മദി(സ)നെകുറിച്ച പ്രവചനങ്ങളെന്ന് മനസ്സിലാവുന്നുണ്ട്. യേശു വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് എന്തെല്ലാമാണ് പറഞ്ഞത് എന്നറിയാന്‍ നമുക്ക് യാതൊരു നിര്‍വാഹവുമില്ല. അദ്ദേഹത്തിന്റെ വചനങ്ങളൊന്നും തന്നെ അദ്ദേഹം പറഞ്ഞ അതേ രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യേശു സംസാരിച്ചത് അരമായ ഭാഷയിലായിരുന്നു. അരമായ ഭാഷയില്‍ എഴുതപ്പെട്ട ഒരൊറ്റ പുതിയ നിയമ ഗ്രന്ഥവുമില്ല. യേശുവിന്റെ സ്വന്തം ഭാഷയിലെ ഒരു ഉപമയോ ദൈവിക വചനമോ സന്ദേശമോ കണ്ടെത്താന്‍ ഇന്ന് യാതൊരു നിവൃത്തിയുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് യേശു എന്തെല്ലാം പറഞ്ഞുവെന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല.

മുഹമ്മദി(സ)നെ സംബന്ധിച്ച് പൂര്‍വ പ്രവാചകന്മാര്‍ എന്തെങ്കിലും പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍ നമ്മുടെ മുമ്പില്‍ ഇന്നുള്ള രേഖകള്‍ ബൈബിള്‍ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും പുസ്തകങ്ങള്‍ മാത്രമാണ്. വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ മുഹമ്മദു(സ)മായി എന്തുമാത്രം യോജിക്കുന്നുണ്ട്. നാം പരിശോധിക്കുക.

________________________________________________________________
1.’മിശിഹ’യുടെ ഗ്രീക്ക് പരിഭാഷയായ ‘ക്രിസ്റ്റോസി’ല്‍ നിന്നാണ് ക്രിസ്തുവെന്ന പദം വ്യുല്‍പന്നമായിരിക്കുന്നത്.
2. മിശിഹയെകുറിച്ച പ്രവചനങ്ങള്‍ പ്രവാചക വചനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. തങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്നതില്‍ യഹൂദറബ്ബിമാര്‍ അവ മറച്ചുവെച്ചതായിരിക്കണം. കൂടുതല്‍ വിവരത്തിന് ലേഖകന്റെ ‘ബൈബിളിന്റെ ദൈവികത:വിമര്‍ശനങ്ങള്‍ വസ്തുതകള്‍’ കാണുക.
1. ഇരുപതിലേറെ ഓണറ്ററി ഡോക്ടറേറ്റുകളുള്ള പ്രഗത്ഭ അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനാണ് റെയ്മണ്ട് ഇ. ബ്രൌണ്‍. ഇന്നു ജീവിച്ചിരിക്കുന്ന ബൈബിള്‍ പണ്ഡിതന്മാരില്‍ ഏറ്റവും പ്രമുഖനായാണ് ബ്രൌണ്‍ അറിയപ്പെടുന്നത്.

Friday, February 20, 2015

രക്തത്തിലെ കൊഴുപ്പ് ഇനി പ്രശ്നമേയല്ല...!

16 hrs · 
Total Cholesterol count - കുറക്കുന്നതിന്‌
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം!
വേണ്ട സാധനങ്ങള്‍:
1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌
3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)
നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക.
ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും.
നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും:
1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു ഘടകം, കറുവാപ്പട്ട എന്ന സുഗന്ധവ്യഞ്‌ജനം.
2. തേന്‍, {പകൃതിയിലെ ഏറ്റവും മികച്ച ടോണിക്‌
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ (ചെറുചൂടുള്ള ചായ മാത്രമേ ഉപയോഗിക്കാവൂ.)
ഇവ മൂന്നും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ അത്ഭുതം!
പരീക്ഷിച്ചറിഞ്ഞ അനുഭവസ്ഥര്‍: (Tested by these-found effective also)
1) കെ. വി. കീര്‍ത്തിരാജ്‌, കേരള കൗമുദി, തൃശ്ശൂര്‍. (എന്റെ മൂത്ത മകന്‍)
2) താണി, ചേര്‍പ്പ്‌ വെസ്റ്റ്‌ പി. ഓ.
3) ദേവകി അന്തര്‍ജ്ജനം, മൂത്തേടത്ത്‌ മന, ഗുരുവായൂര്‍.
4) ചന്ദ്രന്‍ S/o നാരായണന്‍ വൈദ്യര്‍, വൈദ്യരത്‌നം ഔഷധശാല ഏജന്‍സി, മണ്ണംപേട്ട, ആമ്പല്ലൂര്‍ പി. ഓ., തൃശ്ശൂര്.
Disclaimer! (എന്തും ചെയ്യുമ്പോള്‍ സൂക്ഷിക്കണമല്ലോ. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.)
Total Cholesterol level 200-ല്‍ താഴെ നില്‍ക്കുന്നതാണ്‌ അഭികാമ്യം. അതായത്‌ Total Cholesterol count 200 വരെ ആവാം, അഥവാ വേണം. അതുകൊണ്ട്‌ ഈ പ്രയോഗം അധികം തവണ ആവര്‍ത്തിക്കുന്നത്‌ കൊളസ്‌ട്രോള്‍ തീരെ കുറക്കുവാന്‍ കാരണമായേക്കും. Cholesterol Test അല്ലെങ്കില്‍ Lipid profile Test ചെയ്‌ത്‌ Total Cholesterol level മനസ്സിലാക്കിയശേഷം മാത്രമേ ഈ പ്രയോഗം ചെയ്യാവൂ. എത്ര തവണ ചെയ്യേണ്ടിവരുമെന്നത്‌ അങ്ങിനെയേ നിശ്ചയിക്കാനൊക്കൂ എന്നതാണതിന്‌ കാരണം.
വായിച്ചറിഞ്ഞ്‌ പ്രചരിപ്പിക്കുന്നത്‌: വിഷ്‌ണു കെ. എസ്‌., "തേന്‍ കൂട്‌", കിഴിയേടത്ത്‌ മന, ചേര്‍പ്പ്‌ പി. ഓ., 8089000375, vishnu29111954@gmail.com
(സൂക്ഷിച്ച്‌ ജീവിച്ചാല്‍ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാം. വീണ്ടും നിലതെറ്റിയാല്‍ ഇതു തന്നെ ചെയ്യാം.)

Monday, February 16, 2015

മോറിസ് ബുക്കായ്



പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്രജ്ഞനുമായ മോറിസ് ബുക്കായ് ജനിച്ചത് ഫ്രാന്‍സിലാണ്. കത്തോലിക്കാ െ്രെകസ്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ബുക്കായ് നാട്ടില്‍ തന്റെ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചേര്‍ന്നു. വൈദ്യപഠനത്തില്‍ വളരേ മിടുക്കനായിരുന്ന ബുക്കായ് ആടഇ ഡിഗ്രി കരസ്ഥമാക്കുകയും ക്രമേണ, ഫ്രാന്‍സിലെ വളരെ പ്രശസ്തനും അഗ്രഗണ്യനുമായ സര്‍ജനായിത്തീരുകയും ചെയ്തു.

ഇസ് ലാമാശ്ലേഷണം
പുരാവസ്തുപഠനത്തിലും പൈതൃകപഠനത്തിലും ഫ്രഞ്ചുകാര്‍ക്ക് പ്രത്യേക താല്‍പര്യം തന്നെയുണ്ടായിരുന്നു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് മിറ്റെറാന്‍സ് 1981ല്‍ അധികാരത്തില്‍ വന്നു. 1980 കളുടെ അവസാനത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ ഈജിപ്തിനോട് ഈജിപ്ഷ്യന്‍ ഫറോവയുടെ മമ്മി പരീക്ഷണാര്‍ഥം ആവശ്യപ്പെട്ടിരുന്നു. തദാവശ്യപ്രകാരം ഈജിപ്ത് ആ സ്വേഛാധിപതിയുടെ ശവശരീരം ഫ്രാന്‍സിലേക്കയച്ചുകൊടുത്തു. ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരുമെല്ലാം, ജീവിച്ചിരിക്കുന്ന ഒരു രാജാവെന്നപോലെ ഫറോവയുടെ ശവശരീരത്തിന് മുന്നില്‍ കുമ്പിട്ടു. രാജകീയമായ വരവേല്‍പുകള്‍ക്കു ശേഷം ചുവന്ന പരവതാനി വിരിച്ചാണ് അവര്‍ മമ്മിയെ എതിരേറ്റത്. തുടര്‍ന്ന് മമ്മി ഫ്രഞ്ച് മോണ്യുമെന്റ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ പ്രശസ്ത പുരാവസ്തു ഗവേഷകരുടെയും അനാട്ടമിസ്റ്റുകളുടെയുമെല്ലാം നേതൃത്വത്തില്‍ മമ്മിയെ ചുറ്റിപ്പറ്റിയുള്ള നിലനിന്നിരുന്ന നിഗൂഢതകളുടെ ചുരുളഴിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഫറോവന്‍ മമ്മിയുടെ പഠനത്തിന്റെ ഉത്തരവാദിത്വം സീനിയര്‍ സര്‍ജനായിരുന്ന ഡോ. മോറിസ് ബുക്കായിക്കായിരുന്നു. മറ്റുള്ള പ്രഫസര്‍മാര്‍ മമ്മിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ അവരുടെ തലവന്‍ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു. ഈ ഫറോവ എങ്ങനെ മരിച്ചു എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്ന അദ്ദേഹം. രാത്രി വളരേ വൈകി തന്റെ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. ഫറോവയുടെ മമ്മിയില്‍ പറ്റിക്കിടന്നിരുന്ന ഉപ്പിന്റെ അംശം, ഇയാള്‍ മുങ്ങി മരിച്ചതാണെന്നതിനും ഉടനെ കടലില്‍നിന്ന് പുറത്തെടുത്തതാകാമെന്നതിനുംവ്യക്തമായ തെളിവായിരുന്നു. ഈജിപ്ഷ്യര്‍ ശവശരീരം ഏറെക്കാലം നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് െ്രെഫം ചെയ്യാന്‍ തിടുക്കംകാട്ടി എന്നതും പ്രകടമായിരുന്നു. പക്ഷേ ഒരു ചോദ്യം ബുക്കായിക്കു മുന്നില്‍ പ്രഹേളികയായി അവശേഷിച്ചു. കടലില്‍നിന്ന് വീണ്ടെടുത്തതായിട്ടുപോലും എങ്ങനെയാണ് മറ്റുള്ള ഈജിപ്ഷ്യന്‍ മമ്മികളെ അപേക്ഷിച്ച് ഈ മമ്മി കേടുകൂടാതെ നിലനിന്നത് ? അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഈ മമ്മി ഉടനെ െ്രെഫം ചെയ്തതുതന്നെയാണോ എന്ന് അദ്ദേഹം ചിന്തിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകരിലൊരാള്‍ ഒരിക്കല്‍ പറഞ്ഞത് അദ്ദേഹം ഓര്‍ത്തു: 'ഈ പ്രശ്‌നത്തില്‍ ഇങ്ങനെ നെട്ടോട്ടമോടേണ്ട ആവശ്യമൊന്നുമില്ല. ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ് ലിംകള്‍ പറയുന്നുണ്ടല്ലോ.' ആദ്യം അദ്ദേഹം ഈ അഭിപ്രായത്തെ ശക്തമായി നിരസിക്കുകയും അവിശ്വസിക്കുകയും ചെയ്തു. ഇത്തരമൊരു കണ്ടുപിടുത്തം കൃത്യതയാര്‍ന്നതും ആധുനികവുമായ കംപ്യൂട്ടറുകളുടെ സഹായത്താല്‍ മത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ എന്നദ്ദേഹം വാദിച്ചു. എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ അദ്ദേഹത്തെ അത്യധികം വിസ്മയിപ്പിച്ചു. ഫറോവ മുങ്ങിമരിച്ചതാണെന്നും അയാളുടെ ശവശരീരം കേടുകൂടാതെ നിലനില്‍ക്കുമെന്നും മുസ് ലിംകളുടെ ഖുര്‍ആന്‍ അരുളിയിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞു. അദ്ദേഹം വളരെയധികം ആശ്ചര്യഭരിതനായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. 1898 അഉ വരെ മമ്മി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ എവിടെയാണ് ഖുര്‍ആന്‍ ഈ വിവരം നല്‍കുന്നത ് ? കേവലം 200 വര്‍ഷമേ ആയിട്ടുള്ളൂ മമ്മി കണ്ടുപിടിച്ചിട്ട്. പക്ഷേ, മുസ് ലിംകള്‍ 1400 വര്‍ഷങ്ങളായി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അതിലെല്ലാമുപരി, കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഈജിപ്ഷ്യര്‍ തങ്ങളുടെ ഫറോവമാരുടെ ശവശരീരങ്ങള്‍ മമ്മികളാക്കി സൂക്ഷിച്ചിരുന്നുവെന്ന് മുസ് ലിംകളടക്കമുള്ള ലോകജനതക്ക് അറിയില്ലായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഫറോവയുടെ ശരീരം മുങ്ങിയതിന് ശേഷം വീണ്ടെടുക്കപ്പെട്ടതാണെന്ന ഖുര്‍ആന്റെ ശക്തമായ പ്രഖ്യാപനവും അതിനെക്കുറിച്ച് തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുമൊക്കെ ചിന്തിച്ചുകൊണ്ട് ഫറോവയുടെ ശവശരീരത്തെ നോക്കി പല രാത്രികളും മോറിസ് ബുക്കായ് കഴിച്ചുകൂട്ടി. എന്നാല്‍ ക്രിസ്ത്യന്‍ സുവിശേഷങ്ങളായ മത്തായിയും ലൂക്കോസും ഫറോവ, മൂസ(അ)യെ പിന്തുടര്‍ന്ന കഥ മാത്രമാണ് നമുക്കു മുമ്പില്‍ വെക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് അവ വിവരിക്കുന്നില്ല. ബുക്കായ് സ്വയം പറഞ്ഞു: 'ഇന്നുമാത്രം ഞാനറിഞ്ഞ സത്യം 1400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുഹമ്മദ് നബി(സ) അറിഞ്ഞിരുന്നുവെന്നത് വിശ്വാസയോഗ്യമായത് തന്നെയാണ്. ' പിന്നെയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു മോറിസിന്. അദ്ദേഹം തോറയില്‍ നിന്നൊരു സൂക്തത്തിന് തോറയിലെ പുറപ്പാട് അധ്യായം വായിക്കാന്‍ വേണ്ടി തന്റെ സമയത്തിലൊരു ഭാഗം നീക്കിവെച്ചു. അവസാനം അദ്ദേഹത്തിനത് വായിക്കാന്‍ കഴിഞ്ഞു: 'നാം മൂസാക്കു ദിവ്യബോധനം നല്‍കി. എന്തെന്നാല്‍, എന്റെ ദാസന്മാരെയും കൂട്ടി രാത്രിക്കു രാത്രി പുറപ്പെടുക. അവര്‍ക്കുവേണ്ടി സമുദ്രത്തില്‍ ഒരു ഉണങ്ങിയ വഴിയുണ്ടാക്കുക. നിന്നെ ആരും പിന്തുടരുമെന്നു ഭയപ്പെടേണ്ട, (സമുദ്രമധ്യത്തിലൂടെ കടന്നുപോവുമ്പോള്‍) പരിഭ്രമിക്കുകയും വേണ്ട. ഫറവോന്‍ തന്റെ പടയുമായി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ, സമുദ്രം അവരെ വിഴുങ്ങേണ്ടവണ്ണം വിഴുങ്ങി. ഫറവോന്‍ അവന്റെ ജനത്തെ വഴിപിഴപ്പിക്കുകയായിരുന്നു.ശരിയായ മാര്‍ഗദര്‍ശനം ചെയ്തതേയില്ല.' (ഖുര്‍ആന്‍ 20: 7779)
പക്ഷേ, ഈ വാക്യങ്ങള്‍ ബുക്കായിയുടെ ആശ്ചര്യത്തെ ഒന്നുകൂടി വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ. തോറയിലും ഫറോവയുടെ ശരീരം കടലില്‍നിന്ന് രക്ഷിക്കപ്പെട്ടതോ, കേടുകൂടാതെ നിലനില്‍ക്കുന്നതോ ആയ കഥ പരാമര്‍ശിക്കുന്നില്ല. അവസാനം ഫ്രാന്‍സ് സര്‍ക്കാര്‍ മമ്മിയെ ഒരുഗ്രന്‍ ഗ്ലാസ് ശവപ്പെട്ടിയിലാക്കി ഈജിപ്തിലേക്കുതന്നെ തിരിച്ചയച്ചു. അപ്പോഴും മുസ് ലിംകള്‍ ഈ മമ്മിയുടെ നിലനില്‍പിനെക്കുറിച്ച് പറയുന്നത് അദ്ദേഹത്തിന്റെ മനസ്സില്‍ തികട്ടിവന്നുകൊണ്ടിരുന്നു. അങ്ങനെ പ്രശസ്ത മുസ് ലിം അനാട്ടമിസ്റ്റുകളൊക്കെ സംബന്ധിക്കുന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹം സൗദിഅറേബ്യയിലേക്ക് യാത്രതിരിച്ചു. അവിടെ വെച്ച്, ഫറോവയുടെ ശവശരീരം കടലില്‍നിന്ന് വീണ്ടെടുത്തതാണെന്നും എന്നിട്ടും അത് കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട് എന്നുമുള്ള തന്റെ കണ്ടുപിടുത്തം അവരുടെ മുന്നില്‍ അദ്ദേഹം വിവരിച്ചു. അപ്പോള്‍ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്ന ഒരാള്‍ മുസ്ഹഫ് എടുത്ത് ഓതിക്കേള്‍പ്പിച്ചു: 'അതിനാല്‍ നിന്റെ ശരീരത്തെ ഇന്നേദിവസം നാം രക്ഷപ്പെടുത്തും, നിന്റെ പിന്‍ഗാമികള്‍ക്ക് പാഠമായി. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ മനുഷ്യരിലധികപേരും അശ്രദ്ധരാണ് '(യൂനുസ്92). അദ്ദേഹത്തിന്റെ ആവേശത്തിന് അതിരില്ലായിരുന്നു. അവിടെവെച്ചുതന്നെ അദ്ദേഹം എഴുന്നേറ്റുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: 'ഞാന്‍ ഇസ്്‌ലാം ആശ്ലേഷിക്കുകയും പരിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. '

ബുക്കായിയുടെ നേട്ടങ്ങള്‍
ഫ്രന്‍സില്‍ തിരിച്ചെത്തിയ ബുക്കായി ആകെ മാറി. പത്തു വര്‍ഷത്തോളം വിശുദ്ധ ഖുര്‍ആനും ആധുനികശാസ്ത്രം അടുത്തിടെ കണ്ടുപിടിച്ച ശാസ്ത്രീയ സത്യങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിനുവേണ്ടി ചിലവഴിച്ചു. ഒരൊറ്റ ശാസ്ത്രീയ കണ്ടുപിടുത്തങ്ങങ്ങളോടും ഖുര്‍ആന്‍ വൈരുധ്യം പുലര്‍ത്തിയിട്ടില്ലെന്ന് സ്വയം ഉറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. അവസാനം തന്റെ നിഗമനത്തിലെത്തിക്കൊണ്ട് അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിച്ചു: 'അതില്‍ (ഖുര്‍ആനില്‍) മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യര്‍ഹനുമായ ഒരുവനില്‍നിന്ന് അവതീര്‍ണമായതത്രേ അത് '(ഫുസ്സിലത്ത്42). ഫ്രഞ്ചുകാരനായ മോറിസ് ഈ പഠനങ്ങള്‍ നടത്തുന്നത് വിപരീത ഫലങ്ങള്‍ ഉളവാക്കി. ഇവ്വിഷയത്തിലുള്ള അദ്ദേഹത്തിന്റെ 'ബൈബിള്‍ ഖുര്‍ആന്‍ ശാസ്ത്രംആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തില്‍ വിശുദ്ധ വേദങ്ങളുടെ പരിശോധന ' എന്ന പുസ്തകം പാശ്ചാത്യ ലോകത്തെ ആകെ ഇളക്കിമറിച്ചു. വളരെ പെട്ടന്ന് പുസ്തകം വിറ്റഴിഞ്ഞു. അതിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ഫ്രഞ്ച്ഭാഷയില്‍നിന്ന് അറബി, ഇംഗ്ലീഷ്, ഇന്തോനേഷ്യന്‍, പേര്‍ഷ്യന്‍, തുര്‍ക്കി, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടുമിക്ക ഗ്രന്ഥാലയങ്ങളിലും അത് എത്തി. അമേരിക്കയിലെ ഈജിപ്ത്കാരന്റെയോ മൊറോക്കോക്കാരന്റെയോ ഗള്‍ഫുകാരന്റെയോ കൈയ്യില്‍ അത് കാണാമെന്നായി.
Written by ഇസ് ലാം പാഠശാല

Share ✔ Like✔ Comment✔ Invite✔

⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩
https://www.facebook.com/thewayoftruth1
 — with Ali Akbar EtSkssf ParapparaIuml Koottil and 47 others.
Like ·  · Share · Yesterday