Saturday, February 7, 2015

നിങ്ങള്‍ അമിതവണ്ണം മൂലം വിഷമിക്കുകയാണോ?

നിങ്ങള്‍  അമിതവണ്ണം മൂലം വിഷമിക്കുകയാണോ? വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

ആഹാരത്തോടുള്ള അത്യാര്‍ത്തിയും, എണ്ണ പലഹാരങ്ങളോടുള്ള ഇഷ്ടവും, ഫാസ്റ്റ് ഫുഡുമൊക്കെയാണ് അമിത വണ്ണത്തിലേക്കു ശരീരത്തെ എത്തിക്കുന്നത്. ശരിയായ ആഹാര ക്രമീകരണവും ആഹാരരീതികളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിത ഭാരം കുറക്കുന്ന ചില ആഹാരപദാര്‍ഥങ്ങള്‍ ഏതൊക്കെയെന്നു ചുവടെ;

നട്സ്

badamഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയുടെ പഠനം പറയുന്നത് ആഹാരത്തില്‍ ബദാം പോലുള്ളവ ഉള്‍പ്പെടുത്തുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ഇത് നിങ്ങളെ അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബദാം കുതിര്‍ത്തു കഴിക്കുന്നതാണ് ഉത്തമം

ഓട്‌സ്

ootsദിവസവും ഒരുനേരമെങ്കിലും ഓട്‌സ് കഴിക്കുക. ഓട്‌സില്‍ ധാരാളം ഫൈബറുണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കും. പ്രമേഹം, കോളസ്‌ടോള്‍ തുടങ്ങിയ രോഗമുള്ളവര്‍ക്ക് ഓട്സ് ഉത്തമമാണ്.

ആപ്പിള്‍

appleആപ്പിളിന്റെ തൊലിപ്പുറത്തുള്ള അര്‍സോളിക്ക് ആസിഡ് അമിതഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നുവെന്നാണു പഠനങ്ങള്‍. കൂടാതെ ഇതിലുള്ള പെക്റ്റണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. 

സുഗന്ധവ്യജ്ഞനങ്ങള്‍

spicesകുരുമുളക്, കറുവപ്പട്ട എന്നിവ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും, ആവശ്യമില്ലാത്ത കൊഴുപ്പ് നശിപ്പിക്കുന്നതിനും സഹായിക്കുന്നു. പാലില്‍ ശുദ്ധമായ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുന്നതു പ്രായമേറുംതോറും ശരീരത്തിലെ മെറ്റബോളിസം കുറയുന്ന  അവസ്ഥയ്ക്ക് പരിഹാരമാണ്.

മാതളം
mathalamമാതളം ആന്റിഓക്‌സിസിഡന്റിന്റെ കലവറയാണ്. ഫോളിഫിനോള്‍സ്, ലിനോണിക്ക് ആസിഡ് കൂടുതയായി മാതളത്തില്‍ കാണപ്പെടുന്നു. ഇതും ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു

കര്‍പ്പൂര തുളസി

mintആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്റ് ചായ കുടിക്കാന്‍ ശീലിക്കുക. ഇത് മാനസിക ശാരീരിക ഉന്‍മേഷത്തിനു സഹായിക്കും.

മുട്ട

eggദിവസവും ഒരു മുട്ടയെങ്കിലും കഴിക്കാന്‍ ശീലിക്കുക. മുട്ടയില്‍ ധാരാളം അമിനോ ആസിഡുണ്ട്. വിറ്റാമിന്‍ സിയും മിനെറല്‍സും ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. 

പയറുവര്‍ഗങ്ങള്‍

gramപയറുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. ഇവയില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി കോപ്ലക്‌സ്, കാര്‍ബോഹൈട്രേറ്റ്  എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹ്യദയാരോഗ്യത്തിനും, കാന്‍സറിനെ പ്രതിരോധിക്കാനും, അമിതഭാരം കുറക്കുന്നതിനും സഹായിക്കുന്നു

വെള്ളരിക്ക

cucumberവെള്ളരിക്ക ധാരാളം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. ശരീരവും മനസും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. വെള്ളരിക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു.

- See more at: http://www.asianetnews.tv/life/article/23012_Overweight#sthash.DjJUV7l6.dpuf

Thursday, February 5, 2015

യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ

യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ

ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.

കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിലനിന്ന സാമൂഹ്യസ്ഥിതിയും രാജാക്കന്മാരുടെ അനൈക്യവും ആക്രമണവും എല്ലാം രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പ്രചോദനമായി. കോട്ട കെട്ടിയും വെടിമരുന്നും പീരങ്കിയും വലിയ തോക്കും പരിശീലനം സിദ്ധിച്ച പടയാളികളുമായി അവര്‍ കേരള രാജാക്കന്മാരെ വിറപ്പിച്ചു. ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി. അവരെല്ലാം വെടിമരുന്നിനും പീരങ്കിക്കും മുമ്പില്‍ അടിയറവ് പറഞ്ഞ് പിന്മാറി. പോര്‍ട്ടുഗീസുകാരുടെ ശക്തി കേരളരാജാക്കന്മാരെ അസ്വസ്ഥരാക്കി. കൊച്ചി ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ രാജ്യങ്ങള്‍ അവരോട് സൗഹൃദം കൂടി. കബ്രാള്‍, അല്‍മേഡ, അല്‍ബുക്കര്‍ക്ക് തുടങ്ങി ശക്തന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസ് സൈന്യം അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങി. കച്ചവടത്തിന്റേയും കടലിന്റേയും ആധിപത്യം കഴിയുന്നെത്ര നേടി എടുക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം. കരാര്‍ വഴി പോര്‍ട്ടുഗീസുകാര്‍ പലേടത്തും കോട്ടകെട്ടി മേധാവിത്വം ഉറപ്പിച്ചു. 1503 സെപ്റ്റംബര്‍ 27ന് ശിലയിട്ട മാനുവല്‍ കോട്ട (Fort Manuel) ആണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ പണിത ആദ്യത്തെ കോട്ട. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതായിരുന്നു. പിന്നീട് കണ്ണൂരില്‍ കെട്ടിയ കോട്ടയ്ക്ക് സെന്‍റ് ആന്‍ജലോ കോട്ട (Fort St. Angelo) എന്നുപേരിട്ടു. പോര്‍ട്ടുഗീസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ രാജാവ് 1505ല്‍ ഫ്രാന്‍സിസ്കോ അല്‍മേഡയെ രാജപ്രതിനിധിയായി നിയമിച്ചു. അദ്ദേഹത്തിനുശേഷമാണ് അല്‍ഫോണ്‍സോ ഡി അല്‍ബുക്ക്വെര്‍ക്ക് എത്തി. ഇങ്ങനെ പലരും പിന്നീടും വന്നു. കൊച്ചിയിലെ ഭരണത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ആദ്യം പിടിമുറുക്കിയത്. ക്രമേണ കൊച്ചി രാജാവ് അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ യൂറോപ്പ്യന്‍ ശക്തി ആദ്യമായി ഇവിടത്തെ ഭരണം കൈയ്യാളി.

കൊച്ചി കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ പയറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ മതനയവും ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ക്രിസ്തുമതത്തില്‍ ഉണ്ടാക്കിയ ചേരിതിരിവും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ക്രിസ്ത്യന്‍ സമുദായത്തെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം സുറിയാനി ക്രിസ്ത്യാനികളെ ക്ഷുഭിതരാക്കി. ഇതിന്റെ പേരില്‍ പലേടത്തും രൂക്ഷമായ സംഘട്ടനം നടന്നു. ഇതിന്റെ ഫലമായിരുന്നു ഉദയംപേരൂര്‍ സുനഹദോസ്, കൂനന്‍കുരിശ് കലാപം എന്നിവ.

വാണിജ്യരംഗത്ത് പോര്‍ട്ടുഗീസുകാര്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കേരളീയ ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വമ്പിച്ച പ്രിയം ഉണ്ടാക്കി. യുദ്ധരംഗത്ത് പടിഞ്ഞാറന്‍ ഉപകരണങ്ങളും കുതിരപ്പടയും പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. കോട്ടകെട്ടലിന്റേയും പള്ളിനിര്‍മ്മാണത്തിന്റേയും രംഗത്ത് പടിഞ്ഞാറന്‍ വാസ്തുവിദ്യ ഇവിടെ നടപ്പിലാക്കി. കേരളത്തിന്റെ പല ഭാഗത്തും പുതിയ നഗരങ്ങളുണ്ടാക്കി. അച്ചടിവിദ്യയും മതപഠനത്തിനുള്ള സെമിനാരികളും അവര്‍ കേരളത്തിന് സംഭാവന ചെയ്തു. പോര്‍ട്ടുഗീസ് ഭാഷയുമായിട്ടുള്ള ബന്ധം കേരളത്തിന് പുതിയ വിജ്ഞാനവാതിലുകള്‍ തുറന്നിട്ടു. മലയാളികള്‍ കുറെപ്പേര്‍ എങ്കിലും പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു. പാശ്ചാത്യപണ്ഡിതന്മാര്‍ ഇന്ത്യയിലെ ഔഷധച്ചെടികളെപ്പറ്റി പഠനം നടത്തി. ഇന്ത്യന്‍ ഔഷധചെടികളെക്കുറിച്ച് ഗാഷ്യാ ഡാ ഓര്‍ത്താ രചിച്ച ഗ്രന്ഥം ഈ വിഷയത്തില്‍ ആദ്യത്തേതാണ്. "ചോദ്യോത്തരപുസ്തകം" സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. "ചവിട്ടുനാടകം" ഒരു ജനകീയ കലയായി വികസിപ്പിച്ചതും പോര്‍ട്ടുഗീസുകാരാണ്. കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്.

1604ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലെത്തി. അവര്‍ കോഴിക്കോട്ടെ സാമൂതിരി രാജാവുമായി ഉടമ്പടി ഒപ്പിട്ടു. ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായും ഉണ്ടാക്കിയ ആദ്യത്തെ കരാറാണിത്. കുറച്ചു കാലത്തേക്ക് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യൂറോപ്പ്യന്‍ ശക്തികളായി കേരളത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ക്യാപ്റ്റന്‍ കീലിംഗിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ കോഴിക്കോട്ട് എത്തി. പിന്നീട് ഡന്മാര്‍ക്കുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി. അങ്ങോട്ട് യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറി. ഡച്ചുകാരായിരുന്നു പോര്‍ട്ടുഗീസുകാരുടെ പ്രധാന ശത്രു. അവര്‍ തമ്മിലുള്ള രൂക്ഷമായ പോരാട്ടമായിരുന്നു 1663 വരെ. ആ വര്‍ഷം കൊച്ചി ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്തു. അതോടെ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്മാറി. ഡച്ചുകാരായിരുന്നു പിന്നീട് കേരളത്തിലെ പ്രധാനശക്തി. അവരുടെ കേരളത്തില്‍ നടത്തിയിട്ടുള്ള യുദ്ധങ്ങളുടേയും കരാറുകളുടേയും അപ്പോള്‍ കേരളത്തിലല്ല ഇന്ത്യയിലും ലോകത്തും നടന്ന സംഭവങ്ങളുടേയും ചരിത്രമാണ് ഈ വെബ്സൈറ്റിലുള്ള "മലബാറിലെത്തിയ ഡച്ചുസംഘം" എന്ന ഭാഗം.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. അവര്‍ ആദ്യമാദ്യം കേരളത്തിലെ രാജാക്കന്മാരോട് വലിയ കലാപങ്ങള്‍ക്കൊന്നും പോയില്ല. കരാറുകള്‍ ഉണ്ടാക്കിയും കോട്ട കെട്ടിയും അവര്‍ കച്ചവടം ഉറപ്പിച്ചു. ഫ്രഞ്ചുകാര്‍ മലബാറില്‍ മയ്യഴി എന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കേന്ദ്രീകരിച്ചു. മയ്യഴിയെ അവര്‍ പിന്നെ "മാഹി" എന്നാക്കി. ഡന്മാര്‍ക്കുകാര്‍ ഇടവാ ഏതാനും ഭാഗത്ത് കച്ചവടം നടത്തിയ ശേഷം വിടപറഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ രാജ്യത്ത് അധികാരത്തില്‍ വന്ന ശക്തനായ രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ എന്ന സ്ഥലത്തു നടത്തിയ യുദ്ധത്തിലൂടെ ഡച്ചുകാരെ തോല്പിച്ചു. അതോടെ ഡച്ചുകാരുടെ ശക്തി കേരളത്തില്‍ ക്ഷയിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങള ഓരോന്നായി പിടിച്ചെടുത്ത് രാജ്യം വിസ്തൃതമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൊച്ചിക്ക് സമീപം വരെ എത്തിച്ചു. കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ നീണ്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യം പിന്നീട് "തിരുവിതാംകൂര്‍" എന്ന് അറിയപ്പെട്ടു. ആ രാജ്യത്തെ തന്ത്രശാലിയായ മാര്‍ത്താണ്ഡവര്‍മ തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് "തൃപ്പടിദാനം" എന്ന ചടങ്ങുവഴി സമര്‍പ്പിച്ചുകൊണ്ട്, തനിക്ക് രാജ്യമില്ലെന്നും താനും തന്റെ അനന്തര രാജാക്കന്മാരും "ശ്രീ പദ്മനാഭദാസന്മാര്‍" എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മരാജാവ്) അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂറിലെ ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണം ശക്തമായത്. മലബാറിലെ പല രാജ്യങ്ങളും ടിപ്പുസുല്‍ത്താന്‍ പിടിച്ചെടുത്തു. അവിടെ നിന്നുള്ള പല രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു. ഈ സമയത്ത് മൈസൂര്‍ ആക്രമണത്തെ തടയാനുള്ള ശക്തി ഡച്ചുകാര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ഒരു മധ്യസ്ഥന്റെ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് കുറവ് വന്നില്ല. ടിപ്പു തിരുവിതാംകൂര്‍ ലക്ഷ്യമാക്കി പടനയിച്ചു. കൊച്ചി മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ടിപ്പുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയാണ് രക്ഷകരായി കണ്ടത്. ഇംഗ്ലീഷുകാര്‍ ഈ തക്കം ശരിക്കും ഉപയോഗിച്ചു.

1790 ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുള്ള മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചു. അതോടെ ആലുവാ വരെ എത്തിയ ടിപ്പുവിന്റെ സൈന്യം മൈസൂറിലേക്ക് പിന്‍തിരിഞ്ഞു. കൊച്ചിയിലെ ശക്തന്‍ തമ്പൂരാനും സാമൂതിരിയും മലബാറിലെ മറ്റ് രാജാക്കന്മാരും ഇംഗ്ലീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു.

1792 ഫെബ്രുവരി 22ന് ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി മലബാറിലെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇംഗ്ലീഷുകാര്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും പെന്‍ഷനും നല്‍കിയശേഷം മലബാറിനെ ഇംഗ്ലീഷുകാര്‍ ഒറ്റ ജില്ലയാക്കി, നേരിട്ട് ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയുമായി ഇംഗ്ലീഷുകാര്‍ കരാര്‍ ഉണ്ടാക്കി. അതോടെ രണ്ട് രാജ്യങ്ങളും ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഈ കരാറുകളും പിന്നീട് ഉണ്ടാക്കിയ കരാറുകളും തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരം നശിപ്പിച്ചു. വയനാടിനെ സംബന്ധിച്ച് കേരളവര്‍മ പഴശ്ശിരാജ നടത്തിയ കലാപം ആണ് പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്നത്. 1805 നവംബര്‍ 30ന് പഴശ്ശിയുടെ അന്ത്യത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീഷണി ഒന്നും ഇല്ലാതായി. എന്നാല്‍ 1809 തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപം അതിവേഗം അവര്‍ അടിച്ചമര്‍ത്തി. അതിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരാണ് ഭരിച്ചതെങ്കിലും രാഷ്ട്രീയാധികാരം ഏകദേശം നഷ്ടപ്പെട്ടിരുന്നു. 1812ല്‍ വയനാട്ടിലുണ്ടായ കുറച്ച്യ കലാപത്തേയും ഇംഗ്ലീഷുകാര്‍ അടിച്ചമര്‍ത്തി. 1858ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും ഭരണം പുതിയ രൂപത്തിലായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ ആണ് ഭരണം നടത്തിയിരുന്നത്. അവരുടെ മുകളില്‍ ഉള്ള റസിഡന്‍റോ, പൊളിറ്റിക്കല്‍ ഏജന്‍റോ ഉണ്ടായിരുന്നു. റസിഡന്‍റിനെ നിയന്ത്രിച്ചിരുന്നത് മദ്രാസ് പ്രവിശ്യയിലെ "ഗവര്‍ണര്‍" ആയിരുന്നു. മലബാറിലെ കളക്ടറുടെ ഭരണവും മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. 1912 വരെ കല്‍ക്കട്ടയിലായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. അവിടെ വൈസ്റോയി അഥവാ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു ഇന്ത്യയിലെ മേധാവി. 1912ല്‍ പിന്നീട് തലസ്ഥാനം ഡല്‍ഹിക്ക് മാറ്റി.

1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിക്കൊണ്ടിരുന്നു. ആദ്യമാദ്യം വര്‍ഷത്തിലൊരിക്കല്‍ യോഗം കൂടി ചില പ്രമേയങ്ങള്‍ മാത്രം പാസാക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷം അതിവേഗം ഒരു സമരസംഘടനയായി മാറി. ഗാന്ധിജി ഇന്ത്യയിലെത്തുകയോ "മഹാത്മാവ്" ആകുകയോ ചെയ്യുന്നതിനു മുന്പ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ രണ്ട് മലയാളികളുണ്ടായിരുന്നു. അത് സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ളയും, ബാരിസ്റ്റര്‍ ജി.പി. പിള്ളയും ആണ്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മോഹന്‍ദാസ് ഗാന്ധി എന്ന പുസ്തകം എഴുതിയത്. ഗാന്ധിജിയുടെ ജീവചരിത്രം ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന് പറയുന്നു. എന്നാല്‍ രാമകൃഷ്ണ പുസ്തകം എഴുതുന്നതിന് എത്രയോ മുമ്പ് ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരുങ്ങുകയും ദക്ഷിണാഫ്രിക്കന്‍ പ്രശ്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും അതിന് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേശവ്യാപകമായി പ്രചരണം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ആണ് ജി.പി. പിള്ള (ജി. പരമേശ്വരന്‍ പിള്ള). അദ്ദേഹമാണ് ബാരിസ്റ്റര്‍ ജി.പി. എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയും ജി. പരമേശ്വരന്‍ പിള്ളയാണ്. അദ്ദേഹം ദാദാഭായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലേ, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച നേതാവും അവരുടെ സുഹൃത്തും ആയിരുന്നു. മലയാളിയായ ശങ്കരന്‍ നായര്‍, 1897ല്‍ അമരാവതി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളിയാണ്. അദ്ദേഹത്തിന് പിന്നീട് സര്‍. സ്ഥാനം ലഭിക്കുകയും വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. 1919 ജാലിയന്‍വാലാ വെടിവയ്പില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചത്. ദേശീയ നേതാക്കളെ സംഭാവന ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ വികാരോജ്വലമായ ഏടുകള്‍ക്കും കേരളം അല്ലെങ്കില്‍ പ്രത്യേകിച്ച് മലബാര്‍ സാക്ഷിയായി. മലബാറിലാണ് കോണ്‍ഗ്രസ് ആദ്യം ശക്തപ്പെട്ടത്. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില കേരള രാഷ്ട്രീയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കാന്‍ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു ഐക്യകേരള രൂപീകരണം. ഇതിനുവേണ്ടി പല സമ്മേളനങ്ങളും ചര്‍ച്ചകളും പലപ്പോഴായി നടന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഈ ആവശ്യത്തിനു ശക്തികൂടി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിന്റെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ചതില്‍ ഒരാള്‍ "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" യായിരുന്നു. അദ്ദേഹത്തെ 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ രാജകീയ ഭരണകൂടം നാടുകടത്തി. അദ്ദേഹത്തിന് അഭയം നല്‍കിയത് മലബാര്‍ ആയിരുന്നു. പാലക്കാടും പിന്നീട് കണ്ണൂരിലും താമസിക്കുന്നതിനിടയ്ക്കാണ് "കാറല്‍ മാര്‍ക്സ്", "മോഹന്‍ദാസ് ഗാന്ധി" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത്. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. അവിടെ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊണ്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാമകൃഷ്ണപിള്ള ഉയര്‍ത്തിയ "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യലബ്ധി കാലത്താണ് ശക്തിപ്പെട്ടത്. 1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. അതിനുമുന്പ് 1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. 1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം "ഐക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി. പക്ഷെ ഈ സമയത്തെല്ലാം തിരുവിതാംകൂറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കുമെന്നും ഭൂപടത്തില്‍ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ സ്ഥാനം പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ക്കൊണ്ടിരുന്നു. അതിനിടയില്‍ 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ വിട്ടു. ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.


http://www.dutchinkerala.com/diary1.php#.VNNLUNKUfSc

ഡച്ചുകാര്‍ കൊച്ചിഭരണം നിയന്ത്രിച്ച വിധം

ഡച്ചുകാര്‍ കൊച്ചിഭരണം നിയന്ത്രിച്ച വിധം

പോര്‍ട്ടുഗീസുകാരില്‍ നിന്നുമാണ് ഡച്ചുകാര്‍ കൊച്ചിയുടെ ഭരണം പിടിച്ചെടുത്തത്. അന്നുമുതല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കൊച്ചി രാജാക്കന്മാര്‍ രക്ഷകര്‍ത്താവായി സ്വീകരിച്ചുവെന്നു വേണം പറയാന്‍ . കൊച്ചിരാജാവിന്റെ തലയില്‍ ഡച്ചുകാര്‍ ചാര്‍ത്തിയ കിരീടത്തില്‍ കമ്പനിയുടെ മുദ്രകൊത്തിയിരുന്നു.

'ഭൂമി ഉള്ളനാള്‍ക്കു ബഹുമാനപ്പെട്ട ഒരുമ്പാടയിരിക്കുന്ന ഉലന്ത കമ്പനിയുടെ കല്പനയാല്‍ ഈന്തലിക്കത്തലവനാക്കപ്പെട്ട പത്താവിലെ കീര്‍ത്തികേട്ട ഗവര്‍ണര്‍ ജനറാളുടേയും ( ബറ്റേവിയയിലെ ഗവര്‍ണര്‍ ജനറല്‍ ‍) തന്റെ നിയോഗന്മാരുടേയും പേര്‍ക്ക് ( കൗണ്‍സില്‍ ) ബഹുമാനപ്പെട്ട ഉലന്ത അമറാള്‍ ( ഡച്ച് അഡ്മിറല്‍ ‍) റിക്ലാഫ് വാന്‍ ഗോയസും (Rykoff Van Goens) കൊച്ചി രാജാവ് ചാഴിയൂര്‍ വഹയില്‍ ( വകയില്‍ ) മൂത്തവഴിയില്‍ വീരകേരള സ്വരൂപവും തന്റെ അനന്തിരവരും ആയിട്ട് എന്നന്നേയ്ക്കും ചേര്‍ന്നു ചെല്ലത്തക്കവണ്ണം വച്ച് വയ്പ് ആകുന്നത് ' എന്നാണ് ഡച്ചുകാരും കൊച്ചിരാജാവും തമ്മില്‍ ഒപ്പിട്ട ആദ്യ ഉടമ്പടിയുടെ മുഖവുര.
ഭരണകാര്യങ്ങളില്‍ ഡച്ചുകാര്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും പ്രധാന കാര്യങ്ങള്‍ രാജാവ് ഡച്ച് കമാണ്ടറുമായി ആലോചിച്ചാണ് നടത്തിയിരുന്നത്. സ്വരൂപത്തിലേയ്ക്ക് പുതിയ ആളിനെ ദത്ത് എടുക്കാന്‍ കൊച്ചിരാജാവിന് കമ്പനിയുടെ അനുവാദം ആവശ്യമായിരുന്നു. രാജ്യകാര്യങ്ങള്‍ കൊച്ചിയിലെ ഡച്ച് കമാണ്ടറുമായോ, ഗവര്‍ണറുമായോ കൊച്ചി രാജാവ് കൂടിയാലോചിച്ച് പൊതുതീരുമാനം എടുക്കുമായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലായിരുന്നു. രാജാവാണ് തീരുമാനങ്ങള്‍ ' പാലിയത്തച്ചന്‍ ' (പ്രധാനമന്ത്രി) വഴി നടപ്പിലാക്കിയിരുന്നത്. പ്രധാന തീരുമാനങ്ങളും പാലിയത്തച്ചന്‍ രാജാവുമായും, കൊച്ചി കോട്ടയിലെ കമാണ്ടറോ, ഗവര്‍ണറുമായോ കൂടിയാലോചിച്ച ശേഷമാണ് നടപ്പിലാക്കുക. ഡച്ച് കമ്പനിയുടെ അനുവാദത്തോടെയേ പാലിയത്തച്ചനെ മാറ്റാന്‍ രാജാവിന് അധികാരമുണ്ടായിരുന്നുള്ളൂ. കമ്പനിയുടെ ആള്‍ക്കാര്‍ തെറ്റ് ചെയ്താല്‍ ശിക്ഷ നല്കാന്‍ കമ്പനിയ്ക്കും, രാജാവിന്റെ ആള്‍ക്കാര്‍ തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാനുള്ള അവകാശം രാജാവിനും ഉണ്ടായിരുന്നു. വധശിക്ഷയ്ക്ക് വിധിയ്ക്കാനുള്ള അധികാരം കമ്പനിയുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കായിരുന്നു. എന്നാല്‍ മാപ്പ് നല്കാനുള്ള അധികാരം പാലിയത്തച്ച (പ്രധാനമന്ത്രി)ന് ആയിരുന്നു.
കെ.പി. പത്മനാഭമേനോന്റെ 'കൊച്ചി രാജ്യചരിത്രം' അനുസരിച്ച് കൊച്ചിയില്‍ കൊല്ലവര്‍ഷം 937 (ഇംഗ്ലീഷ് വര്‍ഷം 1762)ല്‍ ആണ് ഭൂനികുതി ഏര്‍പ്പെടുത്തിയത്. അടുത്തവര്‍ഷം ഭരണത്തില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. അതുവരെ രാജ്യം ഓരോ നാടുവാഴികള്‍ ഭരിക്കുന്ന ' നാടു'കളായിട്ടാണ് വിഭജിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ പത്ത് കോവിലകത്തെ വാതിലുകളായി തിരിച്ച് ഓരോന്നിനും കാര്യക്കാരെ ഏല്പിച്ചു കണക്കെഴുത്തിന് മേനോന്മാരേയും, മുതല്‍ സൂക്ഷിയ്ക്കാന്‍ യന്ത്രക്കാരേയും ചുമതലപ്പെടുത്തി. ദേശം തോറും ജാതിമതഭേദം കൂടാതെ ഓരോ പ്രമാണിമാരുണ്ടായിരുന്നു. ഈ സ്ഥാനം ഓരോ തറവാട്ടിന്റേയും ശാശ്വത അവകാശമായിരുന്നു. ദേശത്ത് നടക്കുന്ന കാര്യങ്ങള്‍ മുകളില്‍ അറിയിക്കേണ്ടത് ഇവരായിരുന്നു. കോവിലകത്തും വാതിലുകളെ ' തെക്കേ മുഖം', 'വടക്കേമുഖം' എന്ന് രണ്ടായി വിഭജിച്ച് ഓരോ സര്‍വ്വാധികാര്യക്കാരന്റെ ചുമതലയിലാക്കി. രണ്ടിനും കൂടി ഒരു വലിയ സര്‍വ്വാധിക്കാരനും ഉണ്ടായിരുന്നു

ഡച്ചുകാരുടെ നേരിട്ടുള്ള ഭരണം

കേരളത്തിന്റെ പലഭാഗങ്ങളിലും ഡച്ചുകാര്‍ക്ക് കോട്ടകളും കച്ചവടകേന്ദ്രങ്ങളും ഉണ്ടായിരുന്നു. ഇതുകൂടാതെ കൊച്ചിയില്‍ അവര്‍ക്ക് കോട്ടകള്‍ ഉള്‍പ്പെട്ട വസ്തുക്കളുണ്ടായിരുന്നു. ഇതിന്റെയെല്ലാം ചുമതല കൊച്ചിയിലെ കമാണ്ടര്‍ അല്ലെങ്കില്‍ ഗവര്‍ണര്‍ക്കോ അവിടത്തെ കൗണ്‍സിലിനോ ആയിരുന്നു. ഡച്ചുകാരുടെ കിഴക്കന്‍ ഗവണ്മെന്റ് ഇന്തോനേഷ്യ (ജക്കാര്‍ത്ത)യിലെ 'ബറ്റോവിയ' ആയിരുന്നു. അവിടുത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു കമ്പനിയുടെ കിഴക്കന്‍ ദേശങ്ങളിലെ മേധാവി. ഗവര്‍ണര്‍ ജനറലിനെ സഹായിയ്ക്കാന്‍ അവിടെ കൗണ്‍സില്‍ ഉണ്ടായിരുന്നു. ഭരണകാര്യങ്ങള്‍ക്ക് ഗവര്‍ണര്‍ ജനറല്‍ ഉള്ളതുപോലെ അദ്ദേഹത്തിന് താഴെ വ്യാപാരകാര്യങ്ങള്‍ നോക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഉണ്ടായിരുന്നു. മലബാറിലെ കമാണ്ടറോ അല്ലെങ്കില്‍ ഗവര്‍ണറോ ബറ്റേവിയ ഗവര്‍ണര്‍ ജനറലിന്റെ കീഴിലായിരുന്നു. ബറ്റേവിയയിലെ കൗണ്‍സിലില്‍ അംഗമായിരിക്കുകയും കൊച്ചിയില്‍ ഭരണാധികാരിയായി എത്തുകയും ചെയ്യുന്നവര്‍ക്കേ ' ഗവര്‍ണര്‍ ' സ്ഥാനം ലഭിക്കൂ. അല്ലാത്തവര്‍ കമാണ്ടര്‍ ( കമുദോര്‍ ) ആയിരുന്നു. ഗവര്‍ണറെയോ കമാണ്ടറെയോ സഹായിക്കാന്‍ കൗണ്‍സില്‍ (സഭ) ഉണ്ടായിരുന്നു. ഇതിലെ രണ്ടാമന്‍ വ്യാപാര പ്രതിനിധി (സീനിയര്‍ മര്‍ച്ചന്റ്) ആയിരുന്നു. ഫിസ്കാള്‍ (Fiscal), പട്ടാള പ്രമാണി, പാണ്ടികശാല മൂപ്പന്‍ (Warehouse Keeper), അകത്തഴിക്കാരന്‍ (The Dispensier) സ്ഥലത്തെ വ്യാപാരി (ജൂനിയര്‍ മര്‍ച്ചന്റ്), കടല്‍ക്കപ്പിത്താന്‍ ( ചമയങ്ങളുടെ സൂക്ഷിപ്പുകാരന്‍ ), കൊല്ലത്തെ പ്രധാനി, സഭയിലെ സെക്രട്ടറിയും മലയാളം തര്‍ജമക്കാരനും അടങ്ങിയതാണ് കൗണ്‍സില്‍ അല്ലെങ്കില്‍ സഭ.
1667-ല്‍ കേരളത്തിലെ ഡച്ചുകാരുടെ പ്രധാന കേന്ദ്രം കൊച്ചി കോട്ട ആയ ഉടനെ കൊല്ലം, കായംകുളം, കൊടുങ്ങല്ലൂര്‍ , കണ്ണൂര്‍ , ചേറ്റുവാ തുടങ്ങിയ അവര്‍ക്കുണ്ടായിരുന്ന പാണ്ടികശാലകള്‍ കൊച്ചിക്കു കീഴിലാക്കി. കൊല്ലം ഒഴികെ ഓരോ സ്ഥലത്തേയും പ്രധാന ഉദ്യോഗസ്ഥന്‍ ബുക്ക്കീപ്പര്‍ (റസിഡന്റ്) ആയിരുന്നു. 
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖ പ്രകാരം 1725 കാലത്ത് അവര്‍ക്ക് മലബാര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് സ്ഥലങ്ങളിലാണ് പ്രധാന കച്ചവടകേന്ദ്രങ്ങള്‍ കിഴക്കന്‍ ദേശത്ത് ഉണ്ടായിരുന്നത്. അവ ഗവര്‍ണര്‍ ജനറല്‍ ഗവര്‍ണര്‍ , ഡയറക്ടര്‍ , ചീഫ് എന്നീ ഉദ്യോഗസ്ഥന്മാരാലാണ് ഭരിച്ചിരുന്നത്. ഓരോ കേന്ദ്രവും, അവിടത്തെ ഉദ്യോഗസ്ഥന്റെ പേരും താഴെ കൊടുക്കുന്നു.
മൊളൂക്കസ് ഗവര്‍ണര്‍
അംബോയിന (Amboina) ഗവര്‍ണര്‍
ബന്‍ഡാ (Banda) ഗവര്‍ണര്‍
മകാസ്ക്കര്‍ (Macassar) ഗവര്‍ണര്‍
സോളാര്‍ (Solar), ടൈമൂര്‍ (Timor) ചീഫ്
മലാക്ക ഗവര്‍ണര്‍
വെസ്റ്റ്കോസ്റ്റ് സുമാത്ര ചീഫ്
ജാംബി (Jambi) ചീഫ്
മലബാര്‍ കമാണ്ടര്‍
സൂററ്റ് ഡയറക്ടര്‍
മോച്ച (Mocha) ചീഫ്
പേര്‍ഷ്യ (Persia) ഡയറക്ടര്‍
സിലോണ്‍ ഗവര്‍ണര്‍
ജപ്പാന്‍ ചീഫ്
കോറമണ്ടല്‍ ഗവര്‍ണര്‍
ബംഗാള്‍ ഡയറക്ടര്‍
ബാറ്റവിയ ഗവര്‍ണര്‍ ജനറല്‍
സാമറാങ് (Samarang) കമാണ്ടര്‍
ബന്‍റ്റം (Bantam) ചീഫ്
ചെറിബോണ്‍ (Cheribon) ചീഫ്
കേപ്പ് ഓഫ് ഗുഡ്ഹോപ്പ് ഗവര്‍ണര്‍
1725-ല്‍ ആണ് നാഗപ്പട്ടണം, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊറൊമണ്ടല്‍ തീരത്തെ (കൊറൊമാണ്ടലിനെ 'ചോളമണ്ഡലം' എന്ന് പറയും. തമിഴ് നാടിന്റേയും ആന്ധ്രയുടേയും കിഴക്കന്‍ തീരമാണിത്) പ്രധാന ആസ്ഥാനമായി മാറിയത്. ഒരു ഗവര്‍ണര്‍ ആയിരുന്നു ഇവിടം ഭരിച്ചിരുന്നത്. ക്രമേണ കമ്പനിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം നാഗപ്പട്ടണമായി എന്നു പറയാം
 രണ്ടുവിധത്തിലാണ് ഡച്ചുകാര്‍ കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. ഒന്ന് കൊച്ചിരാജ്യത്തെ അവര്‍ക്കുള്ള മേല്‍ക്കോയ്മ സ്ഥാനം. രണ്ട് കൊച്ചിയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അവര്‍ക്ക് സ്വന്തമായിട്ടുള്ള കോട്ടകളിലും കച്ചവടകേന്ദ്രങ്ങളിലും നേരിട്ടുള്ള ഭരണം.

http://www.dutchinkerala.com/achievements001.php#.VNNK2NKUfSc

ഹോര്‍ത്തൂസ് മലബാറിക്കൂസ് സസ്യശാസ്ത്രരംഗത്തെ മഹത് സംഭാവന്




ഹോര്‍ത്തൂസ് മലബാറിക്കൂസ് - തിരുവനന്തപുരം അവിട്ടം തിരുനാള്‍ ഗ്രന്ഥശാല 

ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്


ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ് മലബാറിക്കൂസ്
സസ്യശാസ്ത്രരംഗത്തെ മഹത് സംഭാവന്

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.


ന്യൂഹാഫ് തുടക്കമിട്ടു; വാന്‍റീഡ് ലക്ഷ്യംകണ്ടു
കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍ , ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍ , അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.
വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.
ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.
വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.
ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം. മാത്രവുമല്ല ഇട്ടി അച്ചുതന്റെ കുടുംബപാരമ്പര്യവും പാണ്ഡിത്യവും വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ . ആദ്യത്തെ സാക്ഷിപത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി.
"കരപ്പുറത്ത്, കൊടകരപ്പള്ളി ദേശത്ത് കൊല്ലാട്ട് തറവാട്ടില്‍ ജനിച്ച് അവിടെ താമസിക്കുന്ന ജാത്യ ആചാരങ്ങളില്‍ ഈഴവനായ മലയാള വൈദ്യന്‍ ഇപ്രകാരം അറിയിക്കുന്നു. ഹെന്റ്റിക്ക് വാന്‍റീഡ് കമുദോറുടെ കല്പന അനുസരിച്ച് കോട്ടയില്‍വന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുജാതികളും കൈകാര്യം ചെയ്ത് പരിചയമുള്ളതുകൊണ്ടും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളകൊണ്ടും ഓരോന്നിന്റെയും ബാഹ്യരൂപവും അതുകൊണ്ടുള്ള ചികിത്സ മുതലായതും വേര്‍തിരിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധവും വ്യവസ്ഥ വരുത്തി ചിട്ടയായി ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെരോട് വിവരിച്ചുപറഞ്ഞിട്ടുള്ളതാണ് എന്നതിന് മലയാളത്തിലെ സജ്ജനങ്ങളുടെ സഹായം ഇല്ലാതിരിക്കാന്‍ വേണ്ടി എഴുതിവച്ചത് 1675-മാണ്ട് ഏപ്രില്‍ 20-ന് കൊച്ചി കോട്ടയില്‍വച്ച് എഴുതിയത്.
(ഒപ്പ്) കൊല്ലോട്ട് വൈദ്യന്‍ "
നാലാമത്തെ സാക്ഷിപത്രത്തില്‍ ഇട്ടി അച്ചുതന്‍ ഇങ്ങനെ രേഖപ്പെടുത്തി:
"ഇത് കരപ്പുറം അഥവാ കൊടകരപ്പള്ളി എന്ന ദേശക്കാരനും, അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛന്മാരും വൈദ്യന്മാരും, ഭിഷഗ്വരന്മാരുമായിരുന്ന കൊല്ലാട്ട് തറവാട്ടില്‍ താമസിക്കുന്ന അക്രി സത്യാനിയായ ഈഴവ ജാതിയില്‍പ്പെട്ട മലയാളി വൈദ്യനായ ഇട്ടി അച്ചുതന്‍ എന്ന ഞാന്‍ സത്യവാങ്മൂലം ചെയ്യുന്നത്. ഗവണര്‍ ഹെന്‍റി വാന്‍റീഡിന്റെ കല്പനപ്രകാരം ഞാന്‍ കൊച്ചിനഗരത്തില്‍ വരികയും ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതി വിവരിച്ചിട്ടുള്ളതും ദീര്‍ഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങള്‍ , ചെറുവൃക്ഷങ്ങള്‍ , ഔഷധസസ്യങ്ങള്‍ ,വള്ളികള്‍ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണഗണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെറോയെ അറിയിക്കുകയും എഴുതി എടുക്കാന്‍വേണ്ടി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരമുള്ള വിശദീകരണങ്ങളും എഴുതിയെടുക്കാന്‍ വേണ്ടിയുള്ള പറഞ്ഞുകൊടുക്കലും ഒരു സംശയവും അവശേഷിക്കാത്ത വിധം തുടര്‍ന്നു. ഞാന്‍ പറഞ്ഞതിന്റെ വിശ്വാസ്യത ഒരു മലയാളി വൈദ്യനും സംശയിക്കുന്നതല്ല. ഞാന്‍ ഇങ്ങനെ ചെയ്തതായി സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. 1675 ഏപ്രില്‍ 20-ന് കൊച്ചി നഗരത്തില്‍ വച്ചുനല്കിയത്.
ഇട്ടി അച്ചുതന്‍ , മലയാളി വൈദ്യന്‍ 
വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ് " പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു.പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്.

ഹോര്‍ത്തൂസ് മലബാറിക്കൂസ്
ഇംഗ്ലീഷിലും മലയാളത്തിലും

ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിനുമാത്രം ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നു. ചില അന്ധവിശ്വാസങ്ങള്‍ കാരണമാണ് ഇത് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ലെന്ന് പറയുന്നു. എന്നാല്‍ ഇതിന് വിരാമം ഇട്ടുകൊണ്ട് ഇംഗ്ലീഷ് പരിഭാഷയും അതിനുശേഷം മലയാളം പരിഭാഷയും ഉണ്ടാകാന്‍ കാരണക്കാരനായത് കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായ കെ.എസ്. മണിലാലാണ്. 1964 മുതല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിനെ സഹായിയ്ക്കാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഇക്ബാല്‍ രംഗത്ത് എത്തി. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. അങ്ങനെ അതിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അധികം വാര്‍ത്താപ്രാധാന്യം ലഭിച്ചു. അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം ആണ് ഇംഗ്ലീഷ് വാല്യങ്ങളുടെ പ്രകാശനം രാഷ്ട്രപതി ഭവനില്‍ നിര്‍വഹിച്ചത്. അന്ന് തന്റെ മുഗള്‍ ഗാര്‍ഡനില്‍ ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' വിഭാഗം ആരംഭിക്കുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഹോര്‍ത്തൂസ് മലബാറിക്കൂസ് കേരള സര്‍വ്വകലാശാല മലയാളത്തിലും പ്രസിദ്ധീകരിച്ചു. മുന്നേകാല്‍ നൂറ്റാണ്ടിനുമുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ അമൂല്യസമ്പത്തിനെ കുറിച്ച് ഇപ്പോള്‍ സാധാരണക്കാരായ മലയാളികള്‍ പോലും മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഡോ.മണിലാലിനെ ഡച്ച് അമ്പാസിഡര്‍ ബോബ് ഹെയ്ന്‍ സന്ദര്‍ശിക്കുന്നു.
വനം വകുപ്പ് കോഴിക്കോട് ചാലിയത്ത് ആരംഭിച്ച ഇട്ടിഅച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് മലബാറിക്കൂസ് 'സസ്യസര്‍വസ്വം പഠനകേന്ദ്രം'


http://www.dutchinkerala.com/achievements008.php#.VNNJ1NKUfSc