Saturday, January 11, 2014

2014 ന്റെ സാമ്പത്തിക ചക്രവാളം

Published On: Thu, Jan 9th, 2014

2014 ന്റെ സാമ്പത്തിക ചക്രവാളം

 
rupee8_505_101713113511ഡോ-സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി
ആഗോള സാമ്പത്തിക തകര്‍ച്ചയും അതിനോടനുബന്ധിച്ച മാന്ദ്യവും തുടങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് പഴയ തോതിലെത്തിയിട്ടില്ലെങ്കിലും പതുക്കെ ഉയര്‍ന്നെണീക്കുകയാണ്. 2014-ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ 3 ശതമാനം വളരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പഠനം പ്രവചിക്കുന്നത്. 2013-ല്‍ ഇത് 2.1 ശതമാനം മാത്രമായിരുന്നു. ഇപ്പോഴും ലോകത്തിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 2.5 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തകര്‍ച്ച ഒഴിവാക്കുന്നതിനുവേണ്ടി ബാങ്കുകളുടെ താണതരം കടപ്പത്രങ്ങള്‍ അമേരിക്കയുടെ കേന്ദ്ര ബാങ്ക് വാങ്ങിച്ചു കൂട്ടുന്ന നടപടി(ക്വാണ്ടിറേറ്റീവ് ഈസിങ്ങ്- ക്യൂയി കുറച്ചു കൊണ്ടുവരാനുള്ള സാധ്യതയാണ് 2014-ലെ പ്രധാന ആകാംക്ഷ. ഇപ്പോള്‍ പ്രതിമാസം 85 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളാണ് അങ്ങിനെ വാങ്ങിച്ചു കൂട്ടുന്നത്. ഈ നടപടിയാണ് 2008 മുതല്‍ അമേരിക്കയിലും തദ്വാര ലോക കമ്പോളങ്ങളിലും പണലഭ്യത വറ്റാതെ പിടിച്ചുനിര്‍ത്തിയത്. ഇത് പിന്‍വലിക്കാന്‍ തുടങ്ങുമ്പോള്‍ പണലഭ്യത കുറയുകയും അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നിക്ഷേപകങ്ങളുടെ വരുമാനം (പലിശ) വര്‍ദ്ധിക്കുകയും ചെയ്യും. അപ്പോള്‍ അവിടുത്തെ നിക്ഷേപകര്‍ ലോക കമ്പോളങ്ങളില്‍ നിന്ന് പിന്‍വലിയും. ഇത് ലോക വിപണികളെ പ്രതികൂലമായി ബാധിക്കും.
‘ക്യുയി’ കുറച്ചുകൊണ്ടുവരാറായി എന്ന് അമേരിക്കയുടെ കേന്ദ്ര ബാങ്കിന്റെ സാരഥി, ബെന്‍ ബെര്‍ണാക്കെ, കഴിഞ്ഞ ജൂണില്‍ പ്രസ്താവിച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടത് നാം കണ്ടതാണ്. ‘ക്യുയി’ പിന്‍വലിക്കുന്നതോടെ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്നത് ഉറപ്പാണ്. അത് ഉല്പാദനം, ഓഹരി വിപണി, ബാങ്കു നിക്ഷേപം തുടങ്ങിയ സമസ്ത മേഖലകളെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കും.
‘ക്യുയി’ എങ്ങിനെ, എപ്പോള്‍ കുറച്ചു കൊണ്ടുവരുന്നു എന്നതും പ്രധാനമാണ് പെട്ടെന്ന് കെട്ടഴിക്കുകയാണെങ്കില്‍ അത് ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെ സാരമായി ബാധിക്കും. പക്ഷേ ഇത് അനിശ്ചിതമായി നീട്ടിവെയ്ക്കുകയാണെങ്കില്‍ ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ കുമിളകള്‍ പെരുകുന്നതിന് കാരണമായേക്കും. എന്തായാലും ‘ക്യുയി’ ക്രമേണ കുറച്ചു കൊണ്ടുവരുന്നതിനാണ് പദ്ധതി എന്നതിന് സൂചന ലഭിച്ചു കഴിഞ്ഞു. പ്രതിമാസം 85 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ വാങ്ങുന്നത് ഈ മാസം മുതല്‍ 75 ബില്യണ്‍ ഡോളര്‍ ആക്കി കുറച്ച് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിട്ടുണ്ട്.
17 രാജ്യങ്ങളടങ്ങുന്ന യൂറോസോണ്‍ ഒരു സാമ്പത്തിക മേഖലയെന്ന നിലയ്ക്ക് ലോകത്തിലേക്ക് ഏറ്റവും വലുതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഈ മേഖലയെയും കാര്യമായി ബാധിച്ചു. ജനങ്ങളുടെ അസംതൃപ്തി 17-ല്‍ 8 രാജ്യങ്ങളിലും ഭരണ മാറ്റമുണ്ടാക്കി. ഗ്രീസിലും സ്‌പെയിനിലും 27 ശതമാനമെത്തിയ തൊഴിലില്ലായ്മ നിരക്ക് പുകഞ്ഞു കത്തുകയാണ് യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധി എങ്ങിനെ പരിഹരിക്കപ്പെടുന്നു എന്നത് 2014ന്റെ ഉത്കണ്ഠയാണ്. എന്തായാലും യൂറോസോണ്‍ മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ 1.5 ശതമാനം കണ്ട് 2014-ല്‍ വളര്‍ച്ച നേടുമെന്നാണ് കണക്കുക്കൂട്ടല്‍.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേതിനേക്കാളും കുറഞ്ഞതാണെങ്കില്‍ കൂടി ചൈന 7.5 ശതമാനം വളര്‍ച്ചാനിരക്ക് കുറച്ചു കൊല്ലങ്ങള്‍ കൂടി നിലനിര്‍ത്തുമെന്നാണ് അനുമാനം. തെക്കന്‍ അമേരിക്കയിലെ ചില രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. തെക്കു കിഴക്കന്‍ ഏഷ്യയിലെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും രാഷ്ട്രീയ സംഘട്ടനങ്ങളും കലാപങ്ങളും അവയുടെ സമ്പദ് വ്യവസ്ഥയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കയാണ്. അവിടെ വളര്‍ച്ച ശരാശരി 3 ശതമാനം മാത്രമായിരിക്കുമെന്നാണ് നിഗമനം.
ഇന്ത്യ
2014 ഇന്ത്യക്ക് ഒരു മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്നാണ് പ്രതീക്ഷ. വളരെയേറെ പ്രതികൂല ഘടകങ്ങളുണ്ടായിരുന്നിട്ടും കൂടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും വിപണിയും 2013-ല്‍ പിടിച്ചു നിന്നു എന്നുവേണം വിലയിരുത്താന്‍.
ഉല്പാദനത്തിലും നിക്ഷേപത്തിലും സംഭവിച്ച മാന്ദ്യവും കച്ചവടം ചെയ്യുന്നതിന് പൊതുവെയുള്ള വിശ്വാസക്കുറവും കാരണം കാട്ടി ലോകബാങ്ക് ഇന്ത്യയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് സംബന്ധിച്ച നിഗമനം ആദ്യം സൂചിപ്പിച്ചിരുന്ന 6.1 ശതമാനത്തില്‍ നിന്നും 4.7 ശതമാനമായി വെട്ടിക്കുറച്ചു.
വര്‍ദ്ധിച്ച പണപ്പെരുപ്പവും കറന്റ് എക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യത്തകര്‍ച്ച മൂലമുണ്ടാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍. 2002 മുതല്‍ 2012 വരെയുണ്ടായിരുന്ന 8 ശതമാനത്തിനോടടുത്ത വളര്‍ച്ചാനിരക്കില്‍ നിന്നാണ് പോയവര്‍ഷം വളര്‍ച്ച 5 ശതമാനത്തിനടുത്തേക്ക് കൂപ്പുകുത്തിയത്. എന്നാല്‍ ഈ മേഖലകളിലെല്ലാം പ്രതീക്ഷയുടെ നാമ്പുകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങളിലൂടെ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ വരുത്തിയ കാര്യമായ കുറവും രണ്ട് പ്രത്യേക ‘സ്വാപ്പ്’ ജാലകങ്ങളിലൂടെ സമാഹരിച്ച 34 ബില്യണ്‍ ഡോളറും കറന്റ് എക്കൗണ്ട് കമ്മി 3 ശതമാനത്തിന് താഴേയ്ക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇത് സര്‍വകാല റെക്കോര്‍ഡായ 4.8 ശതമാനമായിരുന്നു. വിദേശ കരുതല്‍ ധനശേഖരം ഇപ്പോള്‍ 395 ബില്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിച്ചത് വിദേശ വ്യാപാര ക്രയവിക്രയ മേഖലയിലെ ആകാംക്ഷകളെ ദുരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ ‘ക്യുയി’ ക്രമേണ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന പണലഭ്യതയിലെ കുറവടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ആശ്വാസകരമാണ്.
2014-ല്‍ ഇന്ത്യയുടെ സമ്പദ് മേഖലയില്‍ പ്രധാനമായും രണ്ടുമേഖലകളിലാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. ഒന്നാമതായി പണപ്പെരുപ്പം. മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലയായ 7.52 ശതമാനമായി കഴിഞ്ഞ നവമ്പറില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കയാണ്. ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം കഴിഞ്ഞ 9 മാസത്തെ ഉയര്‍ന്ന നിലയില്‍ 11.24 ശതമാനമെത്തിയിരിക്കയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വികസനം ത്വരിതപ്പെടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തത് ഇങ്ങിനെ ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പം മൂലമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചിലവുകള്‍ കുറച്ച് ധനക്കമ്മി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഒരു തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പ്രതീക്ഷിക്കാനാവില്ല.
ബാങ്കിംഗ് മേഖലയിലാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന ആശങ്ക. നീണ്ടുനിന്ന മാന്ദ്യവും ഉല്പാദനം, നിക്ഷേപം, നീക്കിയിരിപ്പ് എന്നിവ കുറഞ്ഞതും ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ദ്ധിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. 2013 സെപ്തംബറില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ 4.2 ശതമാനമായിരുന്നത് 2014 സെപ്തംബറില്‍ 4.6 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് അനുമാനം. വളര്‍ച്ചയുടെ പ്രധാന എഞ്ചിനായ ബാങ്കുകള്‍ക്ക് വരുന്ന ആഘാതങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
2014 മെയ് മാസത്തോടു കൂടി വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ സന്നിഗ്ദതകള്‍ പോയ വര്‍ഷങ്ങളില്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉറച്ചഭരണം ലഭിക്കുകയാണെങ്കില്‍ ദൃഢമായ നയരൂപീകരണത്തിലൂടെ സാമ്പത്തിക വളര്‍ച്ച ഇന്ത്യക്ക് ത്വരിതപ്പെടുത്താനാകും. അവ്യക്തമായ ജനവിധി സമ്പദ്‌വ്യവസ്ഥ വീണ്ടും തെന്നിപ്പോകുന്നതിന് ഇടവരുത്തിയേക്കാം. 2014ലെ തെരഞ്ഞെടുപ്പ് ഉറച്ച ഭരണം പ്രദാനം ചെയ്ത്. ഇന്ത്യയുടെ അന്തര്‍ലീനമായ ശേഷി വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുക

Friday, January 10, 2014

അജ് വാ കാരക്കയുടെ പ്രാധാന്യവും പുതിയ കണ്ടു പിടുത്തങ്ങളും


അജ് വാ കാരക്കയുടെ പ്രാധാന്യവും പുതിയ കണ്ടു പിടുത്തങ്ങളും
A new research says it has found evidence that the Ajwa date from Madinah contains active elements useful in the prevention of diseases like cancer.
The research was carried out in Riyadh-based King Saud University (KSU) to discover the health benefits of Ajwa dates, which resulted in the finding that the fruit has anti-inflammatory properties similar to commercially available drugs like ibuprofen and aspirin.
The study... found that the inhibition rate in Ajwa was equal to existing commercial anti-oxidant products available in the market. The research was published in the 61st issue of the US-based journal for agriculture and food chemistry, a KSU official said.
The official said that professor Muraleedharan Nair, head of the natural materials laboratory at the University of Michigan, conducted the research in collaboration with KSU’s date palm research chair. A number of researchers from both the universities participated in the study.
Saleh A. Aldosari, the chair’s supervisor, said the research was the first among a series of studies being conducted at the center to study the main types of dates found in Saudi Arabia. The research projects are supported by KSU as well as King Abdulaziz City for Science and Technology (KACST) and the Kingdom’s national plan for research projectshttp://www.google.com/url?sa=t&rct=j&q&esrc=s&frm=1&source=web&cd=1&cad=rja&ved=0CCoQFjAA&url=http%3A%2F%2Fwww.arabnews.com%2Fnews%2F466767&ei=EdbIUtToA5K1hAf2v4HgDQ&usg=AFQjCNFFs4uDxQUUxn6kOD3oDGqYMq2nWg&bvm=bv.58187178%2Cd
See More
അജ് വാ കാരക്കയുടെ പ്രാധാന്യവും പുതിയ കണ്ടു പിടുത്തങ്ങളും A new research says it has found evidence that the Ajwa date from Madinah contains active elements us...eful in the prevention of diseases like cancer. The research was carried out in Riyadh-based King Saud University (KSU) to discover the health benefits of Ajwa dates, which resulted in the finding that the fruit has anti-inflammatory properties similar to commercially available drugs like ibuprofen and aspirin. The study found that the inhibition rate in Ajwa was equal to existing commercial anti-oxidant products available in the market. The research was published in the 61st issue of the US-based journal for agriculture and food chemistry, a KSU official said. The official said that professor Muraleedharan Nair, head of the natural materials laboratory at the University of Michigan, conducted the research in collaboration with KSU’s date palm research chair. A number of researchers from both the universities participated in the study. Saleh A. Aldosari, the chair’s supervisor, said the research was the first among a series of studies being conducted at the center to study the main types of dates found in Saudi Arabia. The research projects are supported by KSU as well as King Abdulaziz City for Science and Technology (KACST) and the Kingdom’s national plan for research projectshttp://www.google.com/url?sa=t&rct=j&q=&esrc=s&frm=1&source=web&cd=1&cad=rja&ved=0CCoQFjAA&url=http%3A%2F%2Fwww.arabnews.com%2Fnews%2F466767&ei=EdbIUtToA5K1hAf2v4HgDQ&usg=AFQjCNFFs4uDxQUUxn6kOD3oDGqYMq2nWg&bvm=bv.58187178,d.ZG4See More
  • You and 2 others like this.
  • Jamal Moidutty Thandantharayil

1937-ലെ കൊച്ചി – അത്ഭുത വീഡിയോ നിങ്ങള്‍ കാണാതെ പോകരുത്

from Boolokam.com http://boolokam.com/archives/133367

1937-ലെ കൊച്ചി – അത്ഭുത വീഡിയോ നിങ്ങള്‍ കാണാതെ പോകരുത്

Decrease Font SizeIncrease Font SizeText SizePrint This Page
01
2014 ന്റെ സൌഭാഗ്യവും നുണഞ്ഞു കൊണ്ട് ഫേസ്ബുക്കും സ്മാര്‍ട്ട്‌ഫോണുമായി കുത്തിക്കുറിക്കുന്ന നമ്മുടെ ഇന്നത്തെ യുവതയ്ക്ക് തീര്‍ത്തും അത്ഭുതകരമായ കാഴ്ചകളാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനും പ്രമുഖ നരവംശശാസ്ത്രജ്ഞനുമായ ഡേവിഡ് ഗുഡ്മാന്‍ മാന്‍ഡല്‍ബോം പകര്‍ത്തിയ ഈ വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 1937 സെപ്തംബറില്‍ കൊച്ചിയിലെ ജൂത ജനവിഭാഗത്തിന്റെ ജീവിതം ഫ്രെയിമിലാക്കുവാന്‍ വന്ന അദ്ദേഹത്തിന്റെ ക്യാമറയില്‍ പക്ഷെ 77 വര്‍ഷം മുന്‍പത്തെ കൊച്ചിയിലെ നാനാജാതി മതസ്തരുടെയും ജീവിതമാണ് പതിഞ്ഞത്.
രണ്ടാഴ്ചയോളം കൊച്ചിയില്‍ വീഡിയോ പിടിച്ചു നടന്ന അദ്ദേഹം നമുക്ക് സമ്മാനിക്കുന്നത് നമ്മളില്‍ പലരെയും അത്ഭുതപ്പെടുത്തുന്ന നമ്മുടെ പൂര്‍വപിതാക്കന്മാരുടെ ജീവിതമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബാന്‍ക്രോഫ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്. The Magnes Collection of Jewish Art and Life എന്ന ശേഖരത്തിലാണ് ഈ വീഡിയോ ഉള്ളത്.


‘ദ ജ്യൂവിഷ് വേ ഓഫ് ലൈഫ് ഇന്‍ കൊച്ചിന്‍’ എന്ന പുസ്തകവും ഒരു ഹ്രസ്വ ചിത്രവും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

http://boolokam.com/archives/133367#ixzz2q3q9qXEJ

നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ് !

നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ് !

ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ വീട്ടു ചികിത്സയിതാ! 

ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍. 

ചികിത്സ: 

ഒന്ന്: 
ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍:  

* ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം) 

* ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല)

* അവല് ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ്‌ ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ. 

* കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക. 

* സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക.  

വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും  ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്. 

ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു.  
എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും.  അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്. 
ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്.  

രണ്ടു: 

* ദിവസവും രാവിലെ വെറും  വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക.  തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്.  

* തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും. 

ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക. 

* വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.) 

* എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക. 

* ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്‌. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക. 

* ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക. 
തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക. 
ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും. 

NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്. 
ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക. 

രണ്ടു: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക. 

ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ്  ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി. 

***********************
അടുത്ത കാലത്ത് നടന്ന പാശ്ചാത്യന്‍ വൈദ്യശാസ്ത്രപഠനമാണ് ഈ ചികിത്സാ രീതി കുടല്‍പുണ്ണും (അള്‍സര്‍) ഗ്യാസ്ട്രിക് പ്രശ്നങ്ങളും പൂര്‍ണ്ണമായും ഭേദപ്പെടുത്തും എന്ന് അവകാശപ്പെടുന്നത്.  

ഗ്യാസ് പ്രശ്നങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം എരിവും ഇഷ്ട ആഹാരങ്ങളും ഒഴിവാക്കിയിരുന്ന എനിക്ക് ഈ ചികിത്സ അസാധാരണ ഫലം ചെയ്യുകയും, ഇപ്പോള്‍ ഇഷ്ടം പോലെ എരിവും എല്ലാ തരം ആഹാരങ്ങളും കഴിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്തുതി. 

പ്രത്യേക മുന്നറിയിപ്പ്: 

എത്ര സുരക്ഷിതമായാലും ഏതു ചികിത്സയും ഓരോ വ്യക്തിക്കും വ്യത്യസ്ത ഫലം ചെയ്യാന്‍  സാധ്യതയുണ്ട്. ആയതിനാല്‍ ഈ ചികിത്സ തുടങ്ങിയ ഉടനെ അശുഭകരമായ വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായാല്‍ ചികിത്സ ഉടന്‍ നിര്‍ത്തണമെന്നും വൈദ്യ സഹായം തേടണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. 

ഈ ചികിത്സ മൂലം അസാധാരണമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ അതിന് ഈ പോസ്റ്റുകാരന്‍ ഒരു രീതിയിലും ഉത്തരവാദിയായിരിക്കുന്നതല്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിങ്ങള്‍ക്കുണ്ടോ കുടല്‍പ്പുണ്ണ്‍ , ഗ്യാസ് !ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ വീട്ടു ചികിത്സയിതാ! ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതി...ദത്തമായ തേനുമാണ് മരുന്നുകള്‍. ചികിത്സ: ഒന്ന്: ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍: * ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം) * ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല) * അവല് ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ്‌ ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ. * കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക. * സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക. വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്. ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു. എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്. ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്. രണ്ടു: * ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്. * തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും. ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക. * വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.) * എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക. * ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്‌. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക. * ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക. തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക. ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും. NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്. ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക. രണ്ടു: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക. ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി. ***********************അടുത്ത കാലത്ത് നടന്ന പാശ്ചാത്യന്‍ വൈദ്യശാസ്ത്രപഠനമാണ് ഈ ചികിത്സാ രീതി കുടല്‍പുണ്ണും (അള്‍സര്‍) ഗ്യാസ്ട്രിക് പ്രശ്നങ്ങളും പൂര്‍ണ്ണമായും ഭേദപ്പെടുത്തും എന്ന് അവകാശപ്പെടുന്നത്. ഗ്യാസ് പ്രശ്നങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം എരിവും ഇഷ്ട ആഹാരങ്ങളും ഒഴിവാക്കിയിരുന്ന എനിക്ക് ഈ ചികിത്സ അസാധാരണ ഫലം ചെയ്യുകയും, ഇപ്പോള്‍ ഇഷ്ടം പോലെ എരിവും എല്ലാ തരം ആഹാരങ്ങളും കഴിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്തുതി. പ്രത്യേക മുന്നറിയിപ്പ്: എത്ര സുരക്ഷിതമായാലും ഏതു ചികിത്സയും ഓരോ വ്യക്തിക്കും വ്യത്യസ്ത ഫലം ചെയ്യാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ ചികിത്സ തുടങ്ങിയ ഉടനെ അശുഭകരമായ വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായാല്‍ ചികിത്സ ഉടന്‍ നിര്‍ത്തണമെന്നും വൈദ്യ സഹായം തേടണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഈ ചികിത്സ മൂലം അസാധാരണമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ അതിന് ഈ പോസ്റ്റുകാരന്‍ ഒരു രീതിയിലും ഉത്തരവാദിയായിരിക്കുന്നതല്ല.See More

  • You like this.
  • Jamal Moidutty Thandantharayil