Saturday, February 7, 2015

നിങ്ങള്‍ അമിതവണ്ണം മൂലം വിഷമിക്കുകയാണോ?

നിങ്ങള്‍  അമിതവണ്ണം മൂലം വിഷമിക്കുകയാണോ? വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

ആഹാരത്തോടുള്ള അത്യാര്‍ത്തിയും, എണ്ണ പലഹാരങ്ങളോടുള്ള ഇഷ്ടവും, ഫാസ്റ്റ് ഫുഡുമൊക്കെയാണ് അമിത വണ്ണത്തിലേക്കു ശരീരത്തെ എത്തിക്കുന്നത്. ശരിയായ ആഹാര ക്രമീകരണവും ആഹാരരീതികളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിത ഭാരം കുറക്കുന്ന ചില ആഹാരപദാര്‍ഥങ്ങള്‍ ഏതൊക്കെയെന്നു ചുവടെ;

നട്സ്

badamഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയുടെ പഠനം പറയുന്നത് ആഹാരത്തില്‍ ബദാം പോലുള്ളവ ഉള്‍പ്പെടുത്തുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ഇത് നിങ്ങളെ അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബദാം കുതിര്‍ത്തു കഴിക്കുന്നതാണ് ഉത്തമം

ഓട്‌സ്

ootsദിവസവും ഒരുനേരമെങ്കിലും ഓട്‌സ് കഴിക്കുക. ഓട്‌സില്‍ ധാരാളം ഫൈബറുണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കും. പ്രമേഹം, കോളസ്‌ടോള്‍ തുടങ്ങിയ രോഗമുള്ളവര്‍ക്ക് ഓട്സ് ഉത്തമമാണ്.

ആപ്പിള്‍

appleആപ്പിളിന്റെ തൊലിപ്പുറത്തുള്ള അര്‍സോളിക്ക് ആസിഡ് അമിതഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നുവെന്നാണു പഠനങ്ങള്‍. കൂടാതെ ഇതിലുള്ള പെക്റ്റണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. 

സുഗന്ധവ്യജ്ഞനങ്ങള്‍

spicesകുരുമുളക്, കറുവപ്പട്ട എന്നിവ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും, ആവശ്യമില്ലാത്ത കൊഴുപ്പ് നശിപ്പിക്കുന്നതിനും സഹായിക്കുന്നു. പാലില്‍ ശുദ്ധമായ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുന്നതു പ്രായമേറുംതോറും ശരീരത്തിലെ മെറ്റബോളിസം കുറയുന്ന  അവസ്ഥയ്ക്ക് പരിഹാരമാണ്.

മാതളം
mathalamമാതളം ആന്റിഓക്‌സിസിഡന്റിന്റെ കലവറയാണ്. ഫോളിഫിനോള്‍സ്, ലിനോണിക്ക് ആസിഡ് കൂടുതയായി മാതളത്തില്‍ കാണപ്പെടുന്നു. ഇതും ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു

കര്‍പ്പൂര തുളസി

mintആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്റ് ചായ കുടിക്കാന്‍ ശീലിക്കുക. ഇത് മാനസിക ശാരീരിക ഉന്‍മേഷത്തിനു സഹായിക്കും.

മുട്ട

eggദിവസവും ഒരു മുട്ടയെങ്കിലും കഴിക്കാന്‍ ശീലിക്കുക. മുട്ടയില്‍ ധാരാളം അമിനോ ആസിഡുണ്ട്. വിറ്റാമിന്‍ സിയും മിനെറല്‍സും ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. 

പയറുവര്‍ഗങ്ങള്‍

gramപയറുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. ഇവയില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി കോപ്ലക്‌സ്, കാര്‍ബോഹൈട്രേറ്റ്  എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹ്യദയാരോഗ്യത്തിനും, കാന്‍സറിനെ പ്രതിരോധിക്കാനും, അമിതഭാരം കുറക്കുന്നതിനും സഹായിക്കുന്നു

വെള്ളരിക്ക

cucumberവെള്ളരിക്ക ധാരാളം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. ശരീരവും മനസും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. വെള്ളരിക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു.

- See more at: http://www.asianetnews.tv/life/article/23012_Overweight#sthash.DjJUV7l6.dpuf

No comments: