Tuesday, November 12, 2013

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ആവശ്യമുള്ള കാര്യങ്ങൾ:
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ
3. ആധാര്‍ നമ്പര്‍ ...
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

ഷെയർ ചെയ്യൂ, മറ്റുള്ളവർക്കും ഒരു സഹായമായെങ്കിലോ..?

L i k e •••➲ മലയാളി Malayaali (Page)

അപ്ഡേഷൻസ്:
ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുത്‌: മുഖ്യമന്ത്രി ► http://varthamanam.com/?p=27175

ആധാറില്‍ ഇനിയും വ്യക്തതയില്ല; ജനം വഴിയാധാരമാകുന്നു ► http://varthamanam.com/?p=27305

ഗ്യാസ്‌സബ്‌സിഡി; സമയപരിധി നവംബര്‍ 30 വരെ
Posted on: 23 Aug 2013

കോട്ടക്കല്‍: ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍, ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ. എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചശേഷമേ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കൂവെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാസ് സബ്‌സിഡി സംബന്ധിച്ച ആശങ്കകള്‍ക്ക് ഇതോടെ പരിഹാരമായി. വ്യാഴാഴ്ച ശ്രീനാരായണജയന്തിമൂലം അവധിയായിട്ടും പ്രവര്‍ത്തിച്ച ഗ്യാസ് ഏജന്‍സികള്‍ക്കുമുന്നിലെ തിരക്കിന് കുറവുണ്ടായിരുന്നില്ല. ബാങ്കുകളിലും ആധാര്‍ ക്യാമ്പുകളിലും കഴിഞ്ഞദിവസങ്ങളില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല. ബാങ്ക് ജീവനക്കാരും ആധാര്‍ക്യാമ്പില്‍ ജോലിചെയ്യുന്നവരും ഗ്യാസ് ഏജന്‍സി ജീവനക്കാരുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്.

പാചകവാതക സബ്‌സിഡിയും സ്‌കോളര്‍ഷിപ്പുകളും വാര്‍ധക്യകാല പെന്‍ഷനുമെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കിയതോടെയാണ് ബാങ്കുകളില്‍ തിരക്കേറിയത്.

സപ്തംബര്‍ ഒന്നുമുതലാണ് എല്‍.പിജി.സിലിന്‍ഡര്‍ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാകുക. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ നിലവിലുള്ള രീതിയില്‍ സബ്‌സിഡി ലഭിക്കും. 30നുശേഷം എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ക്കറ്റ് വിലയിലായിരിക്കും സിലിന്‍ഡര്‍ ലഭിക്കുക. സബ്‌സിഡിത്തുക ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ എത്തുകയും ചെയ്യും.

ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചശേഷമാണ് എല്‍.പി.ജി.കണ്‍സ്യൂമര്‍ നമ്പരുമായി ബന്ധിപ്പിക്കേണ്ടത്. നേരിട്ടോ ഗ്യാസ് ഏജന്‍സികളുടെ വിലാസത്തിലേക്ക് തപാല്‍ മാര്‍ഗമോ ഇത് ചെയ്യാം. 180-02333-555 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചും www.uidai.gov.in എന്ന വെബ് സൈറ്റ് വഴിയും കണ്‍സ്യൂമര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്‍ഡേന്‍-99618 24365,
എച്ച്.പി.ഗ്യാസ്- 99610 23456,
ഭാരത് ഗ്യാസ് 94462 56789 എന്നീ നമ്പരുകളില്‍ വിളിച്ചും എസ്.എം.എസ്.വഴിയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം

No comments: