Wednesday, June 29, 2011

education


K P Sukumaran Anjarakandy7:46am Jun 28

അമേരിക്കയിലെ കുട്ടികള്‍ ഭാഗ്യാവാന്മാരാണ്,അവര്‍ക്ക് മാതൃഭാഷയില്‍ സ്കൂളില്‍ പഠിക്കാം. നമ്മുടെ കുട്ടികള്‍ക്ക് അതിനുള്ള ഭാഗ്യം ഇല്ല. ഇവിടെ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരണമെങ്കില്‍ അതിന് മുന്‍പ് മൂന്ന് കൊല്ലം ബാലപീഡനം സഹിക്കണം. പ്രി-എല്‍ കെ.ജി.,എല്‍ .കെ.ജി.,യു.കെ.ജി. എന്നിങ്ങനെ. അരാണിതൊക്കെ കണ്ടുപിടിച്ചത് ആവോ .....
>>

ശരിയാണ്. നമ്മുടെ കുട്ടികള്‍ ആ കാര്യത്തില്‍ നിര്ഭാഗ്യവാന്മാരാന്. അതിന്നു കാരണം നാം അന്വേഷിക്കുമ്പോള്‍ നമുക്കറിയാന്‍ സാധിക്കുന്നത്, ഇംഗ്ലീഷ് കാര് അവരുടെ ഭാഷ ലോകം മുഴുവന്‍ പ്രചരിപ്പിച്ചു എന്നതാണ്. അവര്‍ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളെയും തങ്ങളുടെ കോളനികള്‍ ആക്കി. അവിടങ്ങളിലെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് ഉപയോഗിച്ച്. അന്ന് ഇംഗ്ലീഷ് കമ്പനികളുടെ ഭരണത്തില്‍ ആയിരുന്ന കോളനികളിലെ നാട്ടുകാര്‍ ഉദ്യോഗത്തിന് വേണ്ടി ഇംഗ്ലീഷ് പഠിച്ചു. ഭരണാധികാരികളോട് സംവാദിക്കാനും മറ്റുമായി അവര്‍ക്ക് ഇംഗ്ലീഷ് പഠിക്കേണ്ടി വന്നു. ഇന്നും ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നാം കുട്ടികളെ പറഞ്ഞയക്കുന്നതും തദ്ദേശ ഭാഷ കൊണ്ട് ത്രിപതരാകാതാത്തതും ലോകത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷയായി ഇംഗ്ലീഷ് വളര്‍ന്നത്‌ കൊണ്ടും ലോകത്ത് എവിടെപ്പോയാലും നമ്മുടെ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ ഭാഷ ഒരു പ്രശ്നമാകരുത് എന്ന ഉദ്ദേശത്തിലും  ആണ്. 
കേരളീയര്‍ക്ക് ആവശ്യമായ ജോലി കേരളത്തില്‍ ലഭിക്കുന്ന ഒരു അവസ്ഥ വന്നാല്‍ ഇതിനു അന്ത്യമുണ്ടായേക്കാം. എന്നാല്‍ അത്തരം ഒരു അവസ്ഥ സാധ്യമാണോ?

എന്നാല്‍ കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെയാണ്. ഭാവി ജീവിതത്തില്‍ ഉപകാരപ്രദവും ആണ്. 

എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുറെ പീഡനങ്ങള്‍ നടത്തുന്നു എന്നതില്‍ തര്‍ക്കമില്ല. അതിനെക്കുറിച്ച് നാം കാര്യമായി ഡിസ്കഷന്‍ നടത്തേണ്ടതുണ്ട്.
അതായതു; നമ്മുടെ കുട്ടികള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം സ്കൂളുകളില്‍ ചിലവഴിക്കുന്നു. ഒരു പാട് വിഷയങ്ങള്‍ തല പുകച്ച് പഠിക്കുന്നു. പതിനഞ്ചു മുതല്‍ മേലോട്ടുള്ള വര്‍ഷങ്ങള്‍ പഠനം തന്നെ. എന്നിട്ട് അതില്‍ എത്രത്തോളം നമുക്ക് അല്ലെങ്കില്‍ ഈ കുട്ടികള്ക് ജീവിതത്തില്‍ ഉപയോഗപ്പെടുന്നുണ്ട് എന്നത് നാം ചിന്തിക്കേണ്ട കാര്യമല്ലേ? 

ഒരു  എം എ ബിരുദ ധാരിയെ ഉദാഹരണത്ത്തിനെടുക്കുക. അയാള്‍ പതിനേഴോ അതിലേറെയോ വര്‍ഷമാണ്‌ പഠനത്തിനു വേണ്ടി നീക്കി വെച്ചത്. എന്തെല്ലാം കാര്യങ്ങളാണ് പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി അയാള്‍ പഠിച്ചു കൂട്ടിയത്. എത്രയോ പണമാണ് അതിനു വേണ്ടി അയാളുടെ പിതാവ് അയാള്‍ക്ക്‌ വേണ്ടി ചിലവഴിച്ചത്. ഇതെല്ലാം കഴിഞ്ഞാല്‍ ഈ ബിരുദാനന്തര ബിരുദ ധാരികള്‍ ക്കൊക്കെ ജോലി കിട്ടുമോ? ഒരു വെക്കന്സിക്ക് ഇന്റര്‍വ്യൂ വിനു വരുന്നത് ആയിരം പേര്‍. അധികൃതര്‍ ചോദിക്കുന്നത് ജോലി ചെയ്ത എക്സ്പീരിയന്‍സ്. ഇത്രയും പഠിച്ചത് കൊണ്ട് എന്ത് കാര്യം? നമ്മുടെ ശരാശരി എം എ ക്കാരുടെ ശമ്പളം എടുത്താല്‍ ഒരു കൂലിപ്പണിക്കാരന്‍ ഇന്ന് മാസം വാങ്ങുന്ന കൂലി അതിനെക്കാള്‍ കൂടുതല്‍ ആണെന്ന് കാണാം!
ഏതു ബിരുദ മേടുത്താലും ഇതാണ് അവസ്ഥ. (ചില സ്ഥാപനങ്ങള്‍ ജോബ്‌ ഒരിയന്റ്റ് ആയി പഠിപ്പിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല ). നമ്മുടെ പല യുവാക്കളും ബിരുധനന്തര ബിരുദം എടുത്ത ശേഷം ഒരു ജോലി ലഭിക്കാന്‍ വേണ്ടി ഒരു ബേസിക് കമ്പ്യൂട്ടര്‍ കോഴ്സ് നോ മറ്റോ പോകുന്നു. എന്നിട്ട് വല്ല ടാറ്റ എന്ട്രി ഓപ്പറേറ്റര്‍ ആയോ മറ്റോ ജോലി നോക്കുന്നു. എന്നാല്‍ ഒരു ടാറ്റ എന്ട്രി ഓപ്പറേറ്റര്‍ ആകാന്‍ ഈ ബേസിക് കോഴ്സ് മാത്രമേ വേണ്ടു എന്നതാണ് സത്യം. ജോലി കൊടുക്കുന്നവരും ജോലി അന്വേഷിക്കുന്നവരും ഇത് ശ്രദ്ദിക്കുന്നില്ല.
ഒരു സയന്‍സ് ബിരുദത്തിനു പഠിക്കുന്ന ആള്‍ അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദത്തിനു പഠിക്കുന്ന ആള്‍ എത്രയോ സിദ്ദന്തങ്ങളും തിയറങ്ങളും പഠിക്കുന്നു. കൂടുതലും കാലഹരനപ്പെട്ടതും ഉപയോഗശൂന്യവുമായ സിദ്ദന്തങ്ങള്‍. പരീക്ഷ പാസ്സാവാന്‍ വേണ്ടി മാത്രമുള്ള കഷ്ടപ്പാട്. അതിനു ശേഷം ഇതിലേതെങ്കിലും തിയറം ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നവര്‍ എത്ര ശതമാനം ഉണ്ട്. എത്ര തിയറം കൊണ്ട് ഉപയോഗമുണ്ട്? ബാക്കിയുള്ളതൊക്കെ പഠിക്കാന്‍ വേണ്ടി എത്രയോ യുവാക്കളുടെ ജീവിതത്തിലെ സമയം വെസ്റ്റു ആണ്. എന്നാല്‍ ഇതൊക്കെ പഠിക്കുന്ന സമയം ഏതൊരു സബ്ജെക്റ്റ് ആണോ പഠിക്കുന്നത്, ആ വിഷയത്തില്‍ എക്സല്‍ ആവാന്‍ (എക്സ്പെര്‍ട്ട് ) ആവാന്‍ വേണ്ട ട്രെയിനിംഗ് കൊടുക്കുകയും അതിനുള്ള സമയം ഉപയോഗപ്പയൂത്തുകയും ചെയ്‌താല്‍ എത്രയോ മനുഷ്യരുടെ ജീവിതത്തിലെ എത്രയോ സമയവും അദ്വാനവും പണവും വെസ്റ്റ്‌ ആകാതെ നോക്കാം. 

സര്‍വകലാ ശാലകളില്‍ സിലബുസ് തീരുമാനിക്കുന്നവര്‍ ഓരോ വിഷയത്തിനും മറ്റു ഉനിവേര്സിട്ടികലെക്കള്‍ ടഫ്ഫ് ആക്കാന്‍ മാത്രം നോക്കുന്നു. അതിനു മറ്റേതെങ്കിലും സിലബസ് കോപ്പി ചെയ്തു കുറെ ക്കൂടി വിഷയങ്ങള്‍ തന്റെ വക കൂട്ടിച്ചേര്‍ക്കുന്നു. വെറുതെ യുവാക്കളുടെ മസ്തിഷ്കം ദുരുപയോഗം ചെയ്യാന്‍. ഈ പഠനമൊക്കെ കഴിഞ്ഞിറങ്ങുന്ന ആളുകളില്‍ പ്രത്യേകിച്ച് ഇന്ത്യയിലെ യൂനിവേര്സിട്ടികളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ആളുകളില്‍ ഒരു പ്രൊഫഷണല്‍ പ്രോഗ്രാം ഉണ്ടാക്കാന്‍ കഴിവുള്ളവര്‍ വളരെ നേരിയ ഒരു ശതമാനമേ ഉളളൂ എന്നത് ഒരു സത്യമാണ്. മറ്റുള്ളവര്‍ക്കൊന്നും സ്വന്തമായി ഒരു സിസ്റെം ഡെവലപ്പ് ചെയ്യാന്‍ കഴിവില്ല. അവരൊക്കെ മറ്റാരുടെയെങ്കിലും കീഴില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ജോലി മാത്രം ചെയ്യാന്‍ മാത്രം കഴിവുള്ളവരാണ്.  ഒരു പാട് പഠിച്ചു . പക്ഷെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഏതെങ്കിലും കമ്പനിയില്‍ ജോലി കിട്ടി, അവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയന്‍സ് (അവിടുന്നാണ് യഥാര്‍ത്ഥത്തില്‍ പഠിക്കുന്നത് ) അതു ഒരു കൊള്ളാം ആയാലും മതി. അതിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ ജോലി ചെയ്യുന്നത്.
എങ്കില്‍ ഒരു ബേസിക് വിദ്യാഭ്യാസവും ഈ കമ്പനിയില്‍ നിന്നുള്ള ഒരു കൊല്ലത്തെ ട്രെയിനിംഗ് കൊണ്ട് ലഭിക്കുന്ന അറിവുമാണ് യഥാര്‍ത്തത്തില്‍ നമ്മുടെ യുവാക്കള്‍ക്ക് ആവശ്യം. അതു ലഭിക്കാത്ത കാലത്തോളം ബിരുധനന്തര ബിരുദങ്ങളും അതിനു മുടക്കുന്ന സമയവും പണവും വേസ്റ്റു തന്നെ. ഇതിനാരോക്കെയാണ് ഉത്തരവാദികള്‍. നാം എല്ലാവരും!

No comments: