Thursday, February 28, 2013

നിങ്ങള്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഫിറ്റ്‌ ആണ്.


Like · · · · February 24 at 5:36pm

  • Naseer Mammu അപ്പൊ ജിന്നിനെ കണ്ടാല്‍ ചോദിക്കാം അല്ലെ , കണ്ടാലും ചോദിക്കാന്‍ പാടില്ല എന്ന് പറഞ്ഞ പണ്ഡിതന്‍മാരെ ശിര്‍ക്കിന്റെ ആളുകള്‍ ആണെന്ന്‌ പറഞ്ഞ് പുറത്താക്കി . നല്ല നീതി തന്നെ
  • Jamal Moidutty Thandantharayil തട്ടിപ്പൊക്കെ മാറ്റി വെച്ച യഥാര്‍ത്ഥ മുജാഹിദ് ആവുക. കൊക്കസിനെ കൈയോഴിക്കുക.
    ഇപ്പോള്‍ കെ എന്‍ എമ്മിനെയും കെജെയുവിനെയുമൊക്കെ അവഹേളിക്കുന്ന രീതിയില്‍ ആണ് അഭിനവ പണ്ഡിത വേഷധാരികള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മഹാരഥന്മാരായ പണ്ഡിതന്മാര്‍ സൂക്ഷ്മതയോടെ കൈകാ
    ര്യം ചെയ്ത വിഷയങ്ങള്‍ എത്ര ലാഘവത്തോടെ ആണ് ഇവര്‍ തോട്ടിലെരിയുന്നത്...! അല്ലാഹു വെറുതെ അല്ല ഫില്‍റ്റര്‍ ചെയ്യുന്നത്...! ഇലാജും, മുഹാതബതും ളുരും ഒക്കെ വരുമ്പോള്‍ ഭൌതികം ആകുന്ന ജിന്ന്‍ മുജാഹിടുകളെ മുശ്രിക്ക് ആക്കാന്‍ വേണ്ടി മാത്രം അഭൌതികം ആകുന്നു...!

    ഇപ്പോള്‍ ശിര്കും വസീല ശിര്‍ക്കും ഹറാമും ബിദ് അത് പോലും ഇല്ല. ജാഇസ്..
  • Abdul Rafeeq Jabbar Madeeni Dammam Zaubai Mankadakku marupadiyaayi nadathiya claassinte avasanathil munpilulla jinninodu sahayam thedunnathu bidathoharamo alla ennu parayunnu...
    ...
  • Usaf Pakayil ജിന്നുരികലെ നിങ്ങള്‍ക്ക് സലിഷ് പറഞ്ഞതും മനസ്സില്‍ ആയിട്ടില്ല സലാഹിപറഞ്ഞതും മനസ്സില്‍ ആയിട്ടില്ല നിങള്‍ നട്ട തിരിഞ്ഞു നടന്നോ
  • Usaf Pakayil നിഗളെപോലെ എല്ലാവരും പൊട്ടന്മാര്‍ അല്ലാ
  • Abdul Gafoor M P sahodharangale, ariyuuvar vykthamaakkuka, zakariya swalahikku adhrishyamayirikkunna (manshyanu ariyaan pattatha) jinninindu chothichaal shirkkallla enna vadhamundo?
  • Usaf Pakayil السلام عليكم
  • Nishad Kallachi kannada original madavoori
  • Jamal Moidutty Thandantharayil നിങ്ങള്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഫിറ്റ്‌ ആണ്.

    തൗഹീദും ശിര്‍ക്കും എന്താണെന്ന് നന്നായി മനസ്സിലാക്കിയാണ് സാധാരണ ഒരാള്‍ മുജാഹിദ് ആകുന്നതു. ഇസ്ലാഹി പ്രസ്ഥാനം അത് ശരിയായ രീതിയില്‍ തന്നെ ആണ് ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്.
    നിങ്ങളുടെ വാദ പ്രകാരം 2002 മുതല്‍ മ
    ടവൂരികളും 2012 മുതല്‍ നവ മടവൂരികളും പുതിയ തൗഹീദ് കൊണ്ട് വന്നിരിക്കുന്നു. ഇത്രയും കാലം തൗഹീദ് ആയിരുന്നത് ശിര്‍ക്ക് ആക്കികൊണ്ട്. മുന്‍ കാല പണ്ടിതന്മാരെയും ലോക സലഫീ പണ്ടിതന്മാരെയും അവഹേളിച്ചു കൊണ്ട്...

    അല്ലാഹുവിന്റെ രുബൂബിയത്തിലും ഉലൂ ഹിയത്തിലും അസ്മാ വസിഫാതുകളിലും പങ്കു ചേര്‍ക്കുന്നതാണ് ശിര്‍ക്ക് ആയി ഇത്രയും കാലം ഗണിചിരുന്നത്.

    എന്നാല്‍ പുതിയ തൗഹീദ്കാര്‍ അല്ലാഹുവിനു മാത്രമുള്ള കഴിവ് കഴിവ് ജിന്നിന് വക വെച്ച് കൊടുതതിനല്ല ശിര്‍ക്ക് എന്ന് പറയുന്നത്. യാ ഇബാദല്ലാഹ് എന്ന് ഒരാള്‍ എവിടയെങ്കിലും വെച്ച് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ ആ ഭാഗത്തുള്ള മനുഷ്യരും, മൃഗങ്ങളും ഒക്കെ അത് കേള്‍ക്കും എന്നത് ബോധം ഉള്ളവരൊക്കെ സമ്മതിക്കും. ഒരു കിലോമീടരിനു അപ്പുറം ഉള്ളവര്‍ കേള്‍ക്കുകയില്ല. ഈ സൃഷ്ടികല്കുള്ള ഈ കേള്‍വി ശക്തി ജിന്നുകല്കും മലക്കുകല്കും വക വെച്ച് കൊടുത്താല്‍ ശിര്‍ക്ക് ആണത്രേ...! പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍..! ഏതെങ്കിലും പ്രത്യേക ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചുള്ള വിളി ഈ ഹദീസിന്റെ മത്നില്‍ ഇല്ല എന്നത് വ്യക്തമാണ്.

    ഈ ശബ്ദം അതിന്റെ പരിധിയിലുള്ള കേള്‍വി ശക്തി ഉള്ളവര്‍ക്ക് കേള്‍ക്കാം എന്നത് മാത്രമാണ് ഇവിടെ മനസ്സിലക്കപ്പെടുന്നുള്ളൂ. എല്ലാം പരിധിയില്ലാതെ കേള്‍ക്കാന്‍ കഴിയുന്ന അല്ലാഹുവിനു മാത്രമുള്ള കഴിവ് ഇവിടെ ആര്‍ക്കും വക വെച്ച് കൊടുക്കുന്നില്ല. എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലകാതതെന്താണ്?

    അല്ലാഹുവിനെ അവഹേളിക്കുകയാണ് ഇത് വഴി ഇവര്‍ ചെയ്യുന്നത്. മാത്രമല്ല; ശിര്കാന്‍ വിശ്വാസമോ പ്രവര്‍ത്തനമോ ഇല്ലാത്തവരില്‍ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് ആരോപകരില്‍ തന്നെ സ്ഥിരപ്പെടും എന്നാ പ്രവാചക അധ്യാപനം അവരുടെ കാര്യത്തെ പറ്റി സഹതാപം ഉളവാക്കുന്നു...!
    അല്ലാഹു കാക്കട്ടെ..!.
  • Sidheeque Shahad Here he says if see a jinn it is allowed to ask him help. There is no doubt in it. But what is the controvercial thing? Can we call unseen jinn for help? What is the judgement regarding with this?
  • Jamal Moidutty Thandantharayil Sidheeque Shahad Here he says if see a jinn it is allowed to ask him help. There is no doubt in it. But what is the controvercial thing? Can we call unseen jinn for help? What is the judgement regarding with this?
    14 hours ago · Like <<<>>> വിളിക്കുമ്പോള്‍ എന്താണ് മനസ്സില്‍ എന്നത് വളരെ പ്രധാനം ആണ്.

    ചിലര്‍ എന്തെങ്കിലും സംഭവിച്ചാല്‍ ന്റെ ഉമ്മാ എന്ന് നില വിളിക്കും. ചിലപ്പോള്‍ ഉമ്മ അടുത്തൊന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ഉമ്മ മരിച്ചു വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകും.

    അത് വെറും ഒരു ആദത് മാത്രം ആണ്. നാവിന്റെ ശീലം ... അയാളുടെ മനസ്സില്‍ ഈ വിളി ഉമ്മ കേള്‍ക്കുമെന്ന വിശ്വാസമോ ഉമ്മാക്ക് തന്നെ രക്ഷിക്കാന്‍ പറ്റുമെന്ന വിശ്വാസമോ ഉണ്ടാകില്ല. ഉമ്മനെ കണ്ടില്ല എന്നതിനാല്‍ ഇവിടെ ശിര്‍ക്ക് വരുന്നില്ല.

    അല്ലാഹുവിനെ ഒരാള്‍ വിളിക്കുമ്പോള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു എല്ലാം കാണുന്നവന്‍ ആണെന്ന വിശ്വാസം അയാള്‍ക്കുണ്ട്. തന്റെ വിളി പതുക്കെ ആയാലും ഉറക്കെ ആയാലും മനസ്സിന്റെ ഉള്ളില്‍ മാത്രം ആയാലും അല്ലാഹു അറിയുമെന്നും അല്ലാഹുവിനു തന്നെ സഹായിക്കാനും ഉദ്ടെഷിക്കുന്നതോകെ ചെയ്യാനും കഴിയും എന്നത് അയാളുടെ ഉറച്ച വിശ്വാസം ആണ്.
    അത് സൃഷ്ടികളുടെ കഴിവിന് പുറത്താണ്. സൃഷ്ടികള്‍ക്ക് കാര്യങ്ങള്‍ കേള്‍ക്കാനും അറിയാനും ചെയ്യാനുമൊക്കെ പരിധികള്‍ ഉണ്ട്. (ഈ പരിധിക്കപ്പുരവും മൊബൈല്‍ എന്ന കാര്യാ കരണ ബന്ധം ഉപയോഗിച്ച് നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. പല മെഷീനറികളും ഉപയോഗിച്ച പലതും ചെയ്യാറുണ്ട്.) ഈ പരിധികല്ക് അപ്പുറത്തുള്ള കാര്യാ കരണ ബന്ധങ്ങള്‍ക്ക് അപ്പുര്തുള്ള സഹായ തെട്ടത്തിനു ആണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്.

    അപ്രകാരം പ്രാര്‍ത്ഥന കേള്‍ക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ എന്നതാണ് ഇസ്ലാമിന്റെ അധ്യാപനവും മുസ്ലിംകളുടെ വിശ്വാസവും. [35:14 إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ‌
    നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.

    അത് കൊണ്ടാണ് അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നത് അഥവാ പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്ക് ആണെന്ന് പറയുന്നത്.

    എന്നാല്‍ കാര്യാ കരണ ബന്ധത്തിന് ഉള്ളിലുള്ള, സൃഷ്ടികളുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ക് വേണ്ടി കാര്യാ കരണ ബന്ധത്തിന്റെ ഉള്ളിലുള്ള സഹായ തെട്ടങ്ങളുടെ അവസ്ഥയോ?
  • Jamal Moidutty Thandantharayil അതില്‍ അനുവദനീയം ഉണ്ട്. ഉദാഹരണം ആനയെക്കൊണ്ടു തടി പിടിപ്പിക്കുന്നത്.

    ജിന്നുകളുടെ കാര്യത്തില്‍ അത്തരം ഒരു സഹായ തേട്ടം ഹറാം ആണ് എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. കാരണം ജിന്നുകളിലെ ഇബ്ലീസും കൂട്ടരും ആണ് മനുഷ്യ പിതാവായ ആദം (അ ) വഴി പിഴപ്പിച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണം ആയതു. അത് പോലെ അവന് ലോകാവസാനം വരെ മനുഷ്യരെ പിഴപ്പിക്കാന്‍ ശപഥം ചെയ്തവന്‍ ആണ്. അതുകൊണ്ട് തന്നെ പിശാചുകളെ പിന്തുടരരുത് എന്നത് ഖുര്‍ ആന്റെ ഉപദേശമാണ്. പിശാചുക്കള്‍ അവിശ്വാസികളുടെ മിത്രങ്ങള്‍ ആണ് എന്നതാണ് ഖുര്‍ ആണ്‍ പറയുന്നത്. അത് കൊണ്ട് തന്നെ വിശ്വാസികള്‍ക്ക് പിശാചുക്കലുമയി ബന്ധമുണ്ടാകാന്‍ പാടില്ല.
    [7:27]يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَ‌جَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِ‌يَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَ‌اكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَ‌وْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

    ജിന്നുകളില്‍ മുസ്ലിംകളും അവിശാസികളായ പിശാചുക്കളും ഉണ്ടെങ്കിലും അവരെ കാണാനോ തിരിച്ചറിയാനോ നമുക്ക് യാതൊരു സംവിധാനവും ഇല്ലാത്തതിനാല്‍; കാഫിര്‍ ജിന്ന് തന്നെ മുസ്ലിം വേഷം കെട്ടി വന്നു മനുഷ്യരെ വഴി പിഴപ്പിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അവരുമായി എല്ലാ ബന്ധവും നിഷിദ്ധം ആണ് എന്നതാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചത്.
    وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَـٰئِكَ تَحَرَّ‌وْا رَ‌شَدًا[72:14]
    "ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.
    ഒരു സാഹചര്യത്തിലും ജിന്നുകളെ സഹായത്തിനു വിളിച്ച ഒരു മാതൃകയും നബി (സ ) യില്‍ നിന്നും സഹാബികളില്‍ നിന്നും നമുക്ക് ലഭ്യമല്ലാത്തതിനാല്‍ അത് നമുക്ക് അനുവദനീയം അല്ല.
  • Jamal Moidutty Thandantharayil unseen ആണ് എന്നത് കൊണ്ട് മാത്രം ശിര്‍ക്ക് ആണ് എന്ന് പറയാന്‍ സാധിക്കില്ല എന്നത് വ്യക്തമാണല്ലോ. കാര്യകാരണ ബന്ധത്തിന് അപ്പുറം ആണ് എന്ന് അതുകൊണ്ട് വരുന്നില്ല. നിങ്ങള്‍ ബാങ്ക് ഉറക്കെ കൊടുക്കുക. അത് കേള്‍ക്കുമ്പോള്‍ പിശാച് മൈലുകള്‍ ഓടിപ്പോകും എന്നാ ഹദീസിന്റെയും ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നതിനെ സംബന്ധിച്ച മറ്റു ഹദീസുകലുദെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പിശാച്അവരുടെ പരിധിയില്‍ നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യും എന്നത് വ്യക്തമാണ്.
    [6:128] وَيَوْمَ يَحْشُرُ‌هُمْ جَمِيعًا يَا مَعْشَرَ‌ الْجِنِّ قَدِ اسْتَكْثَرْ‌تُم مِّنَ الْإِنسِ ۖ وَقَالَ أَوْلِيَاؤُهُم مِّنَ الْإِنسِ رَ‌بَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ‌ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّـهُ ۗ إِنَّ رَ‌بَّكَ حَكِيمٌ عَلِيمٌ
    അല്ലാഹു അവരെയെല്ലാം ഒരുമിച്ചു ചേര്‍ക്കുംദിനം അവന്‍ പറയും: "ജിന്ന്സമൂഹമേ; മനുഷ്യരില്‍ വളരെ പേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്.” അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു”. അല്ലാഹു അറിയിക്കും: ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്റെ നാഥന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ; തീര്‍ച്ച.

    ഇവിടെ പരസ്പരം ഉപയോഗപ്പെടുത്തി എന്ന് പറയുന്നത് ചില കാര്യാ കരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നത് വ്യക്തമാണ്. അല്ലാതെ അഭൌതിക ശക്തികള്‍ (അഥവാ കാര്യാ കരണ ബന്ധത്തിന് അപ്പുറം ) ആണ് ജിന്നുകള്‍ എങ്കില്‍ അവയെ ഉപയോഗപ്പെടുത്താന്‍ മനുഷ്യനും അഭൌതിക ശക്തി (കാര്യ കരണ ബന്ധങ്ങള്‍ക്ക് അപ്പുറം ഉള്ള ശക്തി ) ഉണ്ട് എന്ന് വരില്ലേ?

    ശബ്ദത്തിന്റെ പരിധിയില്‍ ഉള്ള ജിന്നിനോട് തേടുന്നത് ഹറാം ആണെന്ന് പറയാന്‍ മേലെ സൂചിപ്പിച്ച കാരണങ്ങള്‍ ഉള്ളപ്പോള്‍ അത് ശിര്‍ക്ക് ആണെന്ന് പറയാന്‍ അല്ലാഹുവിനു മാത്രമുള്ള ഒരു പ്രത്യേകതയും ജിന്നിന് വക വെച്ച് കൊടുക്കാത്തിടത്തോളം സാധിക്കില്ല എന്ന് മനസിലാക്കുക..

No comments: