സുഹ്രുത്തുക്കളെ, ഏതു നിമിഷത്തിലും അവസാനിക്കാവുന്ന ജീവിതത്തിനു ശേഷം ഏകനായ രക്ഷിതാവിനു മുന്നില്‍ വിചാരണ നേരിടേണ്ടവരാണ് നമ്മള്. ജീവിതം ആ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചാണോ എന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. ഇസ്ലാം അഥവാ സമര്‍പ്പണത്തിന്റെ മതം മാത്രമാണ് മോക്ഷത്തിന്റെ വഴി എന്നു തിരിച്ചറിയുക. പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (വിശുദ്ധ ഖുര്‍ആന്‍ 72 :20)
Tuesday, December 15, 2015
Tuesday, December 8, 2015
Monday, November 30, 2015
പ്രിയ പ്രയാണമന്ത്രീ, സിറിയ നമുക്ക് കെണിയാകും – രവി വർമ്മ
And from every dead child a rifle with eyes,
And from every crime bullets are born [Pablo Neruda ]
And from every crime bullets are born [Pablo Neruda ]
നെരൂദയുടെ പ്രവചനാത്മകമായ ഈ വരികളുടെ ഇൻസ്റ്റലേഷനാണു ഇന്ന് പശ്ചിമേഷ്യ. അതിന്റ മകുടമാണ് സിറിയ .അവിടെ നടക്കുന്ന രക്ത ചൊരിച്ചിലിന്റെ ലാവാപ്രവാഹത്തിലേക്ക് എടുത്തു ചാടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ . അർത്ഥശാസ്ത്രമോ രാജ്യതന്ത്രമോ പഠിക്കാതെ തന്നെ ഏതൊരാൾക്കും പറയാം “ഇത് മണ്ടത്തരമാണ്”.ഇന്ത്യൻ അാന്താരാഷ്‌ട്ര ബന്ധങ്ങളുടെ, സൈദ്ധാന്തിക, സാമ്പത്തിക വശങ്ങളുടെ ഊടും പാവും മാറ്റുന്ന, ആഭ്യന്തരമായി അതിസൂക്ഷ്മതലങ്ങളിൽ പോലും അസ്വാസ്ഥ്യം വിതയ്ക്കുന്ന ഒന്നാണ് മോഡി ഒറ്റക്കെടുത്ത ഈ തീരുമാനം . നാട്ടില്‍ എങ്ങും ചർച്ചകൾനടന്നില്ല. മോഡി വിദേശങ്ങളില്‍ പാറി നടന്നു ചർച്ച ചെയ്തു. ഇന്ത്യയുടെ വിദേശനയം പോലും തീരുമാനിക്കപ്പെടുന്നത് മന്ത്രിസഭയിലോ പാർലമെന്റിലോ അല്ല വിദേശത്താണ് എന്നർത്ഥം. രാജ്യമറിയുന്നത് റ്റ്വിറ്ററിലൂടെയും. ഇതെന്തു ദേശീയത പ്രിയ പ്രയാണമന്ത്രീ ?
ജി ഇരുപതു രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് ശേഷമാണ് “പാശ്ചാത്യ നാടുകളുടെ ഭീകര വിരുദ്ധ യുദ്ധത്തില്‍” അണി ചേരാൻ നരേന്ദ്ര മോഡി ആഹ്വാനം ചെയ്തത്.രാഷ്ട്രപതിക്ക് വിദേശയാത്രയുടെ ബ്രീഫിംഗ് പോലും നല്കും മുന്‍പ്. ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ഭരണകക്ഷിയുടെ ഏകാധിപത്യ പ്രവണതയുള്ള ഭരണനായകൻ വെളിവാക്കുന്ന ഈ ധാർഷ്ട്യം തന്നെയാണ് രാജ്യത്ത് അസഹിഷ്ണുതയുടെ തീക്കുണ്ഡം സൃഷ്ടിച്ചതും.
ഉന്നതമായ രാഷ്ട്രനേതൃത്വം വലിയ ദർശനത്തിന്റെയും നിരാസക്തമായ സന്തുലനത്തിന്റെയും ഒരു സംഘഗാനമാണ്. ജനവിശ്വാസവും അത് നൽകുന്ന ധാർമ്മികതയുമാണ് ഭരണാധികാരിയുടെ കൈമുതൽ. ജനാധിപത്യസ്ഥാപനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയെ അടയാളപ്പെടുത്തുന്നത്. ഒന്നരവർഷം കൊണ്ട് നരേന്ദ്ര മോഡി ഈ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.പരാജയപ്പെട്ട ഒരു പരീക്ഷണം ആണെന്ന് സ്വന്തം പാർട്ടിയും അതിന്റെ മാതൃസ്ഥാപനമായ ആർ എസ്സ് എസ്സും മോഡിയെ വിലയിരുത്തിക്കഴിഞ്ഞു. അദ്വാനി അടക്കമുള്ളവര്‍ പരസ്യമായി വീണ്ടും പറഞ്ഞ് കഴിഞ്ഞു. അതിന്റെ പരിഭ്രാന്തമായ പ്രതികരണങ്ങള്‍ ആണ് തീവ്ര വലതുപക്ഷ ക്യാമ്പിൽ നിന്നുയരുന്നത്. ആര്‍ എസ്സ് എസ്സ് നേരത്തെ ഭയന്ന പോലെ സെൽഫ് അറ്റൻഷൻ മാത്രം കാംക്ഷിക്കുന്ന നരേന്ദ്രമോഡി മതിഭ്രമം ബാധിച്ചപോലെയാണ് നീങ്ങുന്നതെന്ന് ഉപശാലകളില്‍ നിന്ന് ശബ്ദമുയർന്നു തുടങ്ങിയിട്ടുണ്ട്. ആർ എസ്സ് എസ്സും മോഡി അധികാരമേറ്റതിനു ശേഷം ആദ്യമായി ആശയക്കുഴപ്പം പ്രകടിപ്പിക്കുന്നു. അത് വലിയ ആപത്തുകളിലേക്ക് രാജ്യത്തെ നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ‘രാമക്ഷേത്രം’എന്ന ഏറ്റവും വലിയ വർഗീയ കാർഡ് ഇറക്കിക്കളിക്കാൻ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രേരിപ്പിക്കും എന്ന് ഫ്രണ്ട് ലൈൻ വാരികയുടെ അസോ. എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ഭയക്കുന്നുണ്ട്, എഴുതിയിട്ടുണ്ട്.
അമ്പത്താറിഞ്ചു നെഞ്ചു വിരിവുള്ള പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം എന്ന ആരാധകരുടെ പ്രചരണം മോഡിയുടെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ഒരു ഘടകമായി മാറിയതായി ഒന്നര കൊല്ലം കൊണ്ട് തെളിഞ്ഞു കഴിഞ്ഞു. കീഴടക്കുക,കീഴടക്കുക, അപ്രതിരോധ്യനായി എന്നെന്നും നിലകൊള്ളുക എന്ന മോഡിയുടെ ചിന്താരീതിയുടെ ഭാഗമായാണ് സിറിയൻ സാഹസവും. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും വൻശക്തിയാവാനുള്ള അടക്കാനാവാത്ത ത്വര. ആഗോള ഭീകരതയെ നേരിടുന്ന കരുത്തനായ ഭരണാധികാരി --- മോഡിയുടെ മനസ്സിൽ അതാണ്. എല്ലാ ഫാസിസ്റ്റുകളുടെയും മനസ്സില്‍ അതായിരുന്നു. അങ്ങിനെ ഒരു വ്യക്തി ഭാരണാധികാരിയാവുമ്പോൾ നാടെത്തിപ്പെടാവുന്ന സംഘർഷ നാളുകളിലാണ് ഇന്ന് ഇന്ത്യ.
മോഡി സിറിയന്‍ പ്രശ്നത്തെ തന്റെ പ്രസ്ഥാനമായ ആർഎസ്സ് എസ്സിന്റെ കണ്ണിലൂടെയാണു കാണുന്നത്. അവിടെ യുദ്ധം ഇസ്ലാമിനെതിരെ ആയതു കൊണ്ട് ഇന്ത്യ ഇടപെടുന്നു എന്ന ഉപരിവ്ലമായ ഒരു പ്രതീതി ആണ് മോഡിയുടെ പ്രഖ്യാപനത്തിൽ കാണുന്നത്. ഇന്ത്യയിലും സിറിയന്‍ തീവ്രവാദ സംഘടനയായ ഐസിസ് പ്രവർത്തിക്കുന്നുണ്ട് എന്നതിന് പറയുന്ന ന്യായത്തിനുമുണ്ട് കായംകുളം വാളിന്റെ സ്വഭാവം. ഇന്ത്യയില്‍ നിന്ന് ഇതുവരെ പത്തു ഐസിസുകാരെ പോലും കണ്ടെത്താത്ത നിലക്ക് ഈ വാദം എങ്ങിനെ നിലനില്ക്കും? പശ്ചിമേഷ്യയുമായി സഹസ്രാബ്ദങ്ങളായി നല്ല ബന്ധമുള്ള ഇന്ത്യയുടെ നിലപാട് മാറ്റാന്‍ ഇത് സാധുവായ കാരണമാവില്ല. പതിനാറു കോടി മുസ്ലീങ്ങൾ പൌരന്മാരായുള്ള രാജ്യത്ത് ഇതെന്തൊക്കെ ചലനമുണ്ടാക്കും? ഇന്ത്യന്‍ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നകന്നു പോകുന്ന മോഡി പാശ്ചാത്യ നാടുകള്‍ നടത്തുന്ന അധിനിവേശ ശ്രമത്തെ സ്വയമറിയാതെ പിന്താങ്ങുകയല്ലേ?
പശ്ചിമേഷ്യയില്‍ നിരന്തരം അധിനിവേശം നടത്തുകയും ആയുധം വിറ്റ് കലാപങ്ങൾ തുടർച്ച നിലനിർത്തുകയും ചെയ്യുന്നത് അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ നാടുകളാണ്. പ്രധാനമായും അമേരിക്കയും ബ്രിട്ടനും. ലോകത്തെ ഭീമാകാര എണ്ണകമ്പനികളുടെ ഉടമസ്ഥർ. ആയുധം വില്ക്കാനും എണ്ണപ്പാടങ്ങളുടെ അവകാശം കയ്യടക്കാനുമായി എഴുപതുകൾ മുതൽ പല രൂപത്തില്‍ ഈ ശക്തികൾ പശ്ചിമേഷ്യയിൽ ഇടപെടുന്നു; സായുധമായി തന്നെ. ഓരോ യുദ്ധവും ഒട്ടേറെ സാധാരണ പൌരന്മാരെ കൊല്ലുന്നുണ്ട്. ഓരോ മരണവും ഒരു തീവ്രവാദിക്ക് ജന്മം നല്‍കുന്നു. ഈ തീവ്രവാദികളെ ആയുധമണിയിച്ചാണ് പാശ്ചാത്യനാടുകള്‍ പിന്നീട് കലാപമുണ്ടാക്കുന്നത്. അതിനു മുസ്ലിം മതത്തില്‍ നിലനില്‍ക്കുന്ന വിഭിന്ന ആചാരക്കാരുടെയും ഗോത്ര സംസ്കാരം നിലനിർത്തുന്നവരുടെയും വൈജാത്യങ്ങള്‍ തമ്മിലുള്ള ഉരസലാണ് എപ്പോഴും അവസരമാക്കാറുള്ളത്. പാശ്ചാത്യ പൌരസ്ത്യ സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ ആയാണ് ഇപ്പോൾ പാശ്ചാത്യനാടുകള്‍ ഇതിനെ കാണാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് അത്തരമൊരു ഏറ്റുമുട്ടൽ? മറുപടിയില്ല. ആയുധവും എണ്ണയും എന്നൊരു മാറ്റൊലി കേൾക്കുന്നുണ്ടോ?
സിറിയയില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതിന്റെ ചരിത്രം പുറത്തു വന്നു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്ക ഭസ്മാസുരനെ ഭയന്നോടുന്ന പരമശിവന്റെ അവസ്ഥയിലാണ് ഐസിസിനു മുന്നിൽ. ബ്രിട്ടന്‍ യുദ്ധകുറ്റവിചാരണ നേരിടേണ്ട അവസ്ഥയിലാണ്. സായുധ തീവ്രവാദ സേനകള്‍ ഇന്ന് അൽപ്പം പഴക്കമുള്ള ഒരു യുദ്ധ തന്ത്രം ആദ്യമായി പയറ്റുകയാണ്. അർബൻ ഗറില്ലാ വാർഫെയര്‍(നഗരോളിപ്പോരു). നഗരങ്ങളിൽ ജനവാസ പ്രദേശങ്ങളിൽ ഒളിച്ചു പാർക്കുന്ന സേനാംഗങ്ങള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന് ആക്രമണങ്ങൾ നടത്തുന്നതാണു ആവരുടെ രീതി. ഇവരെ സാമ്പ്രദായിക യുദ്ധത്തിന്റെ ബോംബിംഗ് കൊണ്ട് കൊല്ലാനാവില്ല. ജനവാസപ്രദേശത്തു ബോംബിടുമ്പോൾ -ഉദാഹരണത്തിനു റാക്കയില്‍ ഫ്രാൻസ് -പിടഞ്ഞു മരിക്കുന്നത് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള സാധാരണക്കാരാണ്. റാക്കയില്‍ ഇന്ന് രണ്ടു ലക്ഷം പേര്‍ അധിവസിക്കുന്നുണ്ട്. അവിടെ ഐസിസിന്റെ പതിനയ്യായിരം പടയാളികള്‍ ഉണ്ടായിരുന്നു. ഇന്ന് ഏതാണ്ട് രണ്ടായിരം പേര്‍ മാത്രം. മറ്റുള്ളവരൊക്കെ ഐസിസ് കീഴടക്കിയ ഇറാക്കിലെ മോസൂളിലേക്ക് കടന്നു കഴിഞ്ഞു. ഇന്ന് റാക്കയില്‍ ജനങ്ങളുടെ കൂടെ ഒരേ വീട്ടിൽ കഴിയുന്ന ഐസിസ് പോരാളികളെ ആകമിക്കണമെങ്കിൽ ആ വാസപ്രദേശങ്ങൾ ബോംബിട്ടു തകർക്കണം എന്നർത്ഥം. മരിക്കാന്‍ മടിയില്ലാത്ത ഈ ചാവേറുകളെ കൊല്ലാന്‍ ബോംബിടുന്നത് ആയിരങ്ങളെയാണ്. ഫ്രാൻസ് ഇന്ന് ചെയ്യുന്നത് അതാണ്. അമേരിക്കയും റഷ്യയും അതെ.
ഇത്തരത്തിലുള്ള ഓരോ കൂട്ടക്കൊലയും ഐസിസിന്റെയും സമാധാനവിരുദ്ധ സേനകളുടെയും വിജയമാണ്. അവർക്ക് ലോകമെമ്പാടും സഹാനുഭൂതി ലഭിക്കുന്നു. മതതീവ്രവാദികളില്‍ നിന്ന് പുതിയ റിക്രൂട്ടുകൾ ലഭിക്കുന്നു. അർബൻ ഗറില്ലാ യുദ്ധത്തിന്റെ ആശയപരമായ വിജയമാണിത്. ഈ വിഭാഗങ്ങൾക്ക് ആളും ആയുധവും നൽകി സിറിയയിൽ റഷ്യയുടെ സാന്നിധ്യം ഇല്ലാതാക്കാനും ഇറാനെ വരിഞ്ഞു മുറുക്കാനും അമേരിക്കയടക്കം പാശ്ചാത്യ ശക്തികള്‍ നടത്തിയ ശ്രമത്തിൽ നിന്നാണ് ഇന്നത്തെ സിറിയ പിറക്കുന്നത്. യുദ്ധം കൂടുതല്‍ ഒളിപ്പോരാളികളെ സൃഷ്ടിക്കും, കൂടുതല്‍ ചോരപ്പുഴകൾ സൃഷ്ടിക്കും എന്നതിന് മറ്റൊരു തെളിവാണ് ബുഷിന്റെ ഇറാക്ക് ആക്രമണം. ആക്രമണം കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോഴേക്കും അവിടെ ഐസിസ് രൂപം കൊണ്ടു. അതില്‍ സദ്ദാമിന്റെ സേനയിൽ ഉള്ളവർ ഉണ്ടായിരുന്നു. അവര്‍ അർബന്‍ ഗറില്ലായുദ്ധം പരിശീലിച്ചവരാണ്. ഇന്ത്യയും റഷ്യയും ആണ് പരിശീലനം നൽകിയത്. യുദ്ധം തോൽക്കും മുൻപ് തന്നെ അവർ അപ്രത്യക്ഷരായി. അതാണീ യുദ്ധമുറയുടെ രീതി. അല്‍ ഖ്വയിദയില്‍ ഒരു വിഭാഗവുമായി ചേർന്നാണ് ഐസിസിന്റെ ആദ്യ രൂപം പൊട്ടിമുളച്ചത്.സിറിയയിലെ അല്‍ ഖ്വയിദയിൽ അവര്‍ക്ക് സ്വാധീനമായി, ഗൾഫു നാടുകളും അവരെ തുണച്ചു, പാശ്ചാത്യ നാടുകൾ ഐസിസിനു ആയുധവും പരിശീലനവും നൽകി.
ഇതൊരു മരണവൃത്തമാണ്. യുദ്ധം ഭീകരപ്രവർത്തകരെ കൂടുതല്‍ വളർത്തുകയേ ഉള്ളൂ. ഈ വളയത്തിലെക്കാണു ഇന്ത്യ ചാടാൻ ഒരുങ്ങുന്നത്. മറ്റു താൽപ്പര്യങ്ങള്‍ ഒന്നും തന്നെ ഇന്ത്യക്കില്ലെന്നിരിക്കെ ‘ഭീകരവിരുദ്ധ യുദ്ധ’മെന്ന പേരില്‍ നടമാടുന്ന അധിനിവേശത്തിനു ഇന്ത്യ കൂട്ട് നിൽക്കേണ്ടതുണ്ടോ? ലോക താൽപ്പര്യം എന്ന് പറയാവുന്ന എന്തിനെങ്കിലും വേണ്ടിയാണോ അവിടെ യുദ്ധം?വികസിത നാടുകളുടെ സ്ഥാപിതതാൽപ്പര്യം മാത്രം. അതിന്റെ പുറകെ ഇന്ത്യ ചെന്ന് ചാടുന്നത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കും. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്ന് മോഡി മറക്കരുത്. പറഞ്ഞാല്‍ പോര.
സിറിയന്‍ യുദ്ധം അവസാനിപ്പിക്കാൻ അവിടുത്തെ പലതട്ടിലുള്ള സ്വകാര്യ / ഭീകര സേനകൾക്ക് പാശ്ചാത്യനാടുകളും സൌദി അടക്കമുള്ള ഗൾഫു നാടുകളും നൽകുന്ന സാമ്പത്തിക സായുധ സഹായങ്ങള്‍ നിർത്തുകയാണ് ആദ്യം വേണ്ടത്. സിറിയയിലെ എണ്ണപ്പാടങ്ങൾ മിക്കതും ഐസിസിന്റെ നിയന്ത്രണത്തിലാണ്. തുർക്കി വഴിയാണ് അവർ എണ്ണ ഭൂരിഭാഗവും കടത്തുന്നത്. തുർക്കിയും മറ്റു രാജ്യങ്ങളുമാണു അവരുടെ എണ്ണ വാങ്ങുന്നത്. വിൽക്കുന്ന എണ്ണയിൽ നിന്നു ലഭിക്കുന്ന ഭൂരിഭാഗം തുകയും യൂറോപ്പിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നു. ഇതാണ് ഐസിസിന്റെ പ്രവർത്തനങ്ങളുടെ സാമ്പത്തികശാസ്ത്രം. ഇതവസാനിപ്പിച്ചാല്‍ ഐസിസിസ് സാവകാശം ക്ഷീണിക്കും. സമാധാനം സ്ഥാപിക്കും വരെ അസ്സദിന്റെ നിയമപ്രകാരമുള്ള സർക്കാര്‍ തുടരാൻ ഇത് സഹായിക്കും. അതിനു ശേഷം നടത്തുന്ന തെരഞ്ഞെടുപ്പു നീതിപൂർണ്ണമാകണം. പക്ഷെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സിറിയ അടക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങൾ ഏറ്റു വാങ്ങുന്ന നരക പീഡനങ്ങളുടെ ചോരയൊലിക്കുന്ന മുറിവുകൾ ഉണങ്ങണമെങ്കിൽ അതിനു സാന്ത്വനത്തിന്റെ പുതിയ മാർഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ഇല്ലെങ്കില്‍ ഇറാക്കിനെ പോലെ അത് വേദനകൾ പ്രസരിപ്പിച്ചു കൊണ്ടേയിരിക്കും.
ഇതിനു പകരം ഈ ഘട്ടത്തില്‍ മതം കസവിട്ടു നില്ക്കുന്ന ഈ യുദ്ധത്തിലേക്ക് ഇന്ത്യ എന്തിനു ധാർമ്മികമായോ സൈനികമായോ ഇടപെടണം? എന്തിനു ഇസ്രായേലുമായി ഈ സന്ദർഭത്തില്‍ തന്നെ അടുക്കണം? ഇന്ത്യയില്‍ ഒരു മതാധിപത്യ രാഷ്ട്രം ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പാർട്ടിയുടെ നേതാവായ മോഡി എന്തിനു പശ്ചിമേഷ്യയില്‍ ഒരു മതാധിഷ്ഠിത കാലിഫെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഐസിസിനെ ആക്രമിക്കണം? അതിലൊരു വല്ലാത്ത വൈരുദ്ധ്യമുണ്ട്. പശ്ചിമേഷ്യയില്‍ ജനാധിപത്യം വാഗ്ദാനം ചെയ്തു അവസാനിക്കാത്ത യുദ്ധങ്ങളും പകപോക്കലുകളും മാത്രം സൃഷ്ടിക്കുന്ന പാശ്ചാത്യ നാടുകളെ പോലെതന്നെ. ഇതുവരെ ഇന്ത്യ അൽ ഖ്വായിദയും ഐസിസുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ടോ ലക്ഷ്യ സ്ഥാനമോ ആയിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനു ദൂരവ്യാപകമായ ഫലങ്ങൾ പ്രതീക്ഷിക്കാതിരിക്കാനാവില്ല. സിറിയ ഇന്ത്യയ്ക്ക് ഒരു കെണിയായിത്തീരും എന്നതായിരിക്കും ഇതിന്റെ പരിണിതഫലം.
മോഡിയുടെ ചിന്താശൂന്യമായ നടപടികളുടെ പുതിയ തുടർച്ചയാണ് പതിനഞ്ചു സുപ്രധാന സമ്പദ് മേഖലകളില്‍ കൂടി നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം. അത് നിയമനിർമ്മാണ സഭകളും പൊതുമണ്ഡലവും കടന്നു നിയമം ആകുമോയെന്നതു ഭാവി രാഷ്ട്രീയം തീരുമാനിക്കും. പക്ഷെ മോഡിയുടെ മെയ്ഡ് ഇന്‍ ഇന്ത്യയുടെ അന്തസാരശൂന്യത പൊതിഞ്ഞു നില്ക്കുകയാണ് ഈ പ്രഖ്യാപനത്തിൽ. എന്തായിരിക്കാം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചോദനകൾ?
ഇപ്പോള്‍ ഈ പ്രഖ്യാപനം ഒരു ബിംഗ് ബാംഗ് ആയി വരാൻ ഒട്ടേറെ കാണാക്കാരണങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ യു കെ സന്ദർശനവും ജി ഇരുപതു സമ്മേളനവും ആണ് അതിനു നിമിത്തം. വിരുദ്ധോക്തി എന്നു തോന്നാം, ബീഹാര്‍ ആണ് പ്രചോദനം. ആഭ്യന്തരമായി ക്ഷീണിച്ച പ്രധാനമന്ത്രിക്ക് ലോക രാഷ്ട്രങ്ങളുടെ സ്വീകാര്യത കിട്ടണമെങ്കില്‍ മാർക്കറ്റ് സ്വതന്ത്രമായി തുറന്നു കൊടുത്താല്‍ മാത്രം പോര, ഇന്ത്യയുടെ സ്വത്തും പ്രകൃതിസ്വത്തും തൊഴിൽ ശേഷിയും കൂടി കുറഞ്ഞ ചിലവിൽ കിട്ടണം. അതിനു താന്‍ തയ്യാറാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ മോഡി ചെയ്തത്. ഇന്ത്യയുടെ മണ്ണും പ്രകൃതി വിഭവങ്ങളും തൊഴില്‍ സംവിധാനവും ചെറുകിട വ്യാപാര മേഖലയുമടക്കം വിദേശ കമ്പനികൾക്ക് വിൽക്കാനുള്ളതാണ് പുതിയ സാമ്പത്തിക നിർദ്ദേശങ്ങള്‍. ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസ്സ് അടക്കം പത്തു ദേശീയ തൊഴിലാളി യൂണിയനുകളിലെ പതിനഞ്ചു കോടി അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധദിനം ആചരിച്ചിരുന്നു. ആഭ്യന്തരമായ ഈ വന്‍ എതിർപ്പിനെ പുച്ഛിച്ച് നടപടിയുമായി മുന്നോട്ടു പോകുന്ന മോഡിയുടെ സ്നേഹം രാഷ്ട്രത്തോടല്ല എന്ന വ്യാഖ്യാനം എങ്ങിനെ തള്ളിക്കളയും?
ഇന്ത്യയുടെ സാമ്പത്തിക ജീവിത മേഖലകള്‍ ഒന്നൊന്നായി ആഗോള വിപണന കുത്തകകൾക്ക് തുറന്നു കൊടുക്കാനുള്ള കുറെ ധാരണാപത്രങ്ങൾ ഒപ്പിട്ടതല്ലാതെ ഭരണമേറ്റെടുത്തു ഇക്കാലം കൊണ്ട് ലോകമെമ്പാടും പറന്നു നടന്ന പ്രധാനമന്ത്രി കാര്യമായ ഒരു നേട്ടവും ഉണ്ടാക്കിയില്ല. അദ്ദേഹം ആത്മ രതിയില്‍ മുഴുകിപ്പോയിരിക്കുകയാണു.
വിദേശ രാഷ്ട്രത്തലവന്മാരുമായി ഫോട്ടോ സെഷനുകളില്‍ വെള്ളി വെളിച്ചത്തിൽ നില്ക്കുമ്പോഴാണ് പ്രധാനമന്ത്രി തെളിയുന്നത്. ഇതല്ലാതെ മറ്റെന്തെങ്കിലും എടുത്തു കാണിക്കാനോ പയറ്റി തെളിയിക്കാനോ അദ്ദേഹത്തിനു ഉണ്ടെങ്കില്‍ അത് ഗുജറാത്തിലെ പങ്കിലമായ ഭൂതകാലം മാത്രമാണ്. പ്രധാനമന്ത്രി വിദേശത്തേക്ക് അടിക്കടി പറക്കുന്നതു ദില്ലിയില്‍ തന്റെ ചുറ്റുമുള്ള സഹപ്രവർത്തകർക്കിടയില്‍ അദ്ദേഹം അരക്ഷിതത്വബോധവും ഏകാന്തതയും അനുഭവിക്കുന്നതു കൊണ്ടാവണം എന്ന് ഇന്ദ്രപ്രസ്ഥത്തില്‍ പിറുപിറുപ്പ് ഉയരുന്നുണ്ട്.“ഞാനിന്നൊരു ക്ലാസിക്കല്‍ ഫാസിസ്റ്റിനെ”കണ്ടു എന്ന് കവിയും സാമൂഹ്യപ്രവർത്തകനുമായ ആശിഷ് നന്ദി, വർഷങ്ങൾക്കു മുൻപ് മോഡിയെ കണ്ടു സംസാരിച്ചതിന് ശേഷം പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.ചുറ്റുപാടുകളെ വിശ്വാസമില്ലാത്ത ഒരു ഫാസിസ്റ്റിന്റെ ഏകാന്തത മോഡിക്ക് അന്യമാവാനിടയില്ല.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് മന്ത്രിസഭയില്‍ ആർ എസ്സ് എസ്സ് പ്രമുഖ്. അദ്ദേഹമടക്കം ഒരു മന്ത്രിയും മോഡിക്ക് സുഹൃത്തല്ല. അമിത് ഷാ –അരുണ്‍ജെയിറ്റ്ലിദ്വയത്തെ മാത്രം കൂടെ നിർത്തി അവരുമായി മാത്രം ആശയവിനിമയം നടത്തിയാണ് മോഡിയുടെ തീരുമാനങ്ങള്‍ രൂപം കൊള്ളുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ കുറെ പുതുമുഖ ജൂനിയര്‍ മന്ത്രിമാരും സെക്രട്ടറിമാരുമാണ് ദൈനംദിന കാര്യങ്ങൾ നിശ്ചയിക്കുന്നത്. മന്ത്രിസഭയാകെ നോക്കുകുത്തിയായ അവസ്ഥ. ഏകാധിപത്യത്തിന്റെ ലക്ഷണമൊത്ത അവസ്ഥ. മോഡിയുടെ വിദേശയാത്രകളെ ഒരു എകാന്തന്റെ പലായനങ്ങളായി കാണാൻ തുടങ്ങിയിരിക്കുന്നു സാമൂഹ്യ മനശാസ്ത്രജ്ഞർ.
വിദേശത്ത് മോഡി അഭിസംബോധന ചെയ്യുന്നത് ഇന്ത്യക്കാരെയാണ്. അവര്‍ മോഡിയുടെ ഭരണം നേരിട്ടറിയാത്ത മോഡിഭക്തരാണവർ. അവര്‍ ആവേശഭരിതരാവുന്നത് അവരുടെ ദത്തുരാജ്യത്ത് അവർ നേരിടുന്ന അപകർഷതാബോധത്തിൽ നിന്നാണ്. പക്ഷെ ആ ആരവങ്ങളില്‍ മുഴുകി നാട്ടിലെ പൌരന്മാരുടെ ചോദ്യത്തിന് മറുപടി പറയാതെ അപ്രീതികരമായതൊന്നും അഭിസംബോധന ചെയ്യാതെ മോഡി കൃത്രിമമായ ഒരു കവചത്തിൽ കഴിയുകയാണ്. ബ്രിട്ടനില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിമാന സർവ്വീസ് തുടങ്ങുമെന്നും ഇന്ത്യയിലെ ഇരുപതിനായിരം ഗ്രാമങ്ങളില്‍ കൂടി വൈദ്യുതി എത്തിക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ലണ്ടനില്‍ വെച്ചാണെന്നോർക്കണം.
ആഭ്യന്തര രംഗത്തും ഈ പ്രവണത തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ അതിനും ഉദാഹരണമാണ്. രാഷ്ട്രത്തിന്റെ ഒരു പൊതുസമ്മതിയുമില്ലാത്ത, തെരഞ്ഞെടുപ്പു മാൻഡേറ്റ് ഇല്ലാത്ത നടപടിയാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പു വാസ്തവത്തിൽ ഈ നയങ്ങളും ബദല്‍ നയങ്ങളും തമ്മിലുള്ള ഒരേറ്റുമുട്ടലായിരുന്നു. അത് ആ സംസ്ഥാനത്ത് മാത്രം ഒതുങ്ങിയ ചർച്ചയല്ല. രാഷ്ട്രം മുഴുവന്‍ അതിൽ പങ്കെടുത്തു. സാമൂഹ്യനീതിയും ജനാധിപത്യവും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ് മാർഗ്ഗവും വിദേശ നിക്ഷേപവും വിപണിയും ആധാരമായുള്ള മറ്റൊരു സമ്പദ് മാർഗ്ഗവും തമ്മിലുള്ള പോരാട്ടമായിരുന്നു അവിടെ ഉലയൂതിയത്. മോഡിയുടെ വിപണി സമ്പദ് വ്യവസ്ഥ ബീഹാറും ആ ചർച്ചയില്‍ പങ്കെടുത്ത രാജ്യത്തെ ജനവിഭാഗങ്ങളും തള്ളി. പക്ഷെ അത് അംഗീകരിക്കാൻ മോഡിയും ഷായും തയ്യാറല്ല. ബീഹാര്‍ തെരഞ്ഞെടുപ്പു വേളയിൽ കണ്ട മോഡി സ്വേച്ഛാധികാരപ്രമത്തത നിറഞ്ഞു കവിയുന്ന പേടിപ്പിക്കുന്ന ഒരു രൂപമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അല്ല അവിടെ കണ്ടത്. എതിരാളികളെ എങ്ങിനെയും നേരിടാൻ മടിക്കാത്ത ഒരു തെരുവ് മല്ലനെയാണ്. തെരഞ്ഞെടുപ്പു രംഗത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നതില്‍ ഇത് വലിയ പങ്കു വഹിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പിൽ നിന്ന് ഒന്നും ഉൾക്കൊള്ളാന്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ. ചെറുകിട വ്യാപാര രംഗം,റീട്ടേയിൽ, പ്രതിരോധം, റോഡ്, പാലം തുടങ്ങി സർവ്വ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുകയാണ് മോഡി. ഓണ്‍ലൈൻ വ്യാപാര കുത്തകകൾക്ക് യഥേഷ്ടം വിഹരിക്കാം. ഇന്ത്യൻ വിപണിയിൽ ഇന്ത്യ അപ്രത്യക്ഷമാകുന്നു. ഇതെന്തു മേയ്ക്ക് ഇൻ ഇന്ത്യ?
ഇതാണ് ആര്‍ എസ് എസ്സിനെ ഇപ്പോൾ ഒരു പ്രതിസന്ധിയിൽഎത്തിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്ത് വാഗ്ദാനം ചെയ്ത മുതലാളിത്തവികസനം നടപ്പാവുന്നതിന്റെ ഒരു ലക്ഷണവുമില്ല. വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിനോടാകട്ടെ രാജ്യത്താകമാനം കടുത്ത പ്രതിരോധവും. ഒരു വർഷം മുൻപ്കിട്ടിയ ജനപിന്തുണ ഒലിച്ചുപോകുകയാണ്. അമിത് ഷാ - മോഡി - ജെയിറ്റ്ലിടീമിനെതിരെ പരാതികള്‍ നാഗ്പൂരിലേക്ക് ഒഴുകുന്നു. സർക്കാർ മോഡിയും പാർട്ടിതങ്ങളും എന്ന ആര്‍ എസ്സ് എസ്സ് നയം വിഫലമാവുകയാണ്. വർഗ്ഗീയാരവത്തിനു ഒരു തടയിടാന്‍ നാഗ്പൂർ നിർദ്ദേശിക്കുന്നത് ഈ സാഹചര്യത്തിലാണ്. മോഡിയുടെ വാക്കുകകളില്‍, പ്രസംഗത്തില്‍ വന്ന മാറ്റവും നൽകുന്ന സൂചന മറ്റൊന്നല്ല. സത്യമേവ ജയതേ, അഹിംസ പരമ ധർമ്മ, വസുദൈവ കുടുംബകംതുടങ്ങി തത്വജ്ഞാനങ്ങളും സിംഗപ്പൂരില്‍ പോയി ഏഷ്യൻ നൂറ്റാണ്ടിനെക്കുറിച്ചും മോഡി പ്രസംഗിക്കുന്നു. അമേരിക്കയില്‍ പോയി ഡിജിറ്റൽ നൂറ്റാണ്ടിനെ കുറിച്ചും പാരീസിൽപോയി യൂറോപ്യൻ നൂറ്റാണ്ടിനെക്കുറിച്ചും പ്രസംഗിച്ച അതേ മോഡി നാഗ്പൂരിൽനിന്നുള്ള നിർദ്ദേശമാണ് അത് വഴി പിന്തുടരുന്നത്. നയം മാറ്റത്തിന്റെ സൂചനയല്ല. പക്ഷെ അടവ് നയത്തിന്റെ ലക്ഷണമാണ്. മോഡിയുടെ കടന്നാക്രമണത്വരയുള്ളവ്യക്തിത്വത്തിനു ഇത് മനസ്സിലായില്ലെങ്കിലും സേവകവൃന്ദം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്;സംഘപരിവാറിലെ മോഡി ഭക്തർ അല്ലാത്തവരും. മോദി എന്ന മുഖത്തിനു പിന്നിൽ ആർ എസ്സ് എസ്സ് പുതിയ അടവുനയം പയറ്റാനൊരുങ്ങുന്നു. ഈ സങ്കീർണ്ണമായ അവസ്ഥയില്‍ ഇന്ത്യൻ ജനാധിപത്യ സമൂഹത്തിന്റെ വാഴ്ച ഇനിയുള്ള നാളുകളിൽനിർണ്ണായകസ്ഥിതിയിലെത്താം.
http://www.navamalayali.com/component/content/article?id=430%3Asyria-india-modi-ravivarma#.VlxPNNIwiUn
Thursday, November 26, 2015
ഇഞ്ചി ചായ - കരളിനെയും വൃക്കയെയും സംരക്ഷിക്കുന്നു.
ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇഞ്ചിച്ചായ കുടിച്ചാല്‍ കരളിനെയും വൃക്കകളെയും ശുദ്ധീകരിക്കാന്‍ കഴിയും
http://goo.gl/MVFyoK
http://goo.gl/MVFyoK
Wednesday, November 25, 2015
എൽ. പി. ജി... നിങ്ങൾ അറിയേണ്ടത്...
Jamal Mangaparambil
പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക് ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്‍റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്‍റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്‍റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ആ ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്‍റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്‍റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...

Tuesday, November 24, 2015
സോളാര്‍ ഇന്‍വെര്‍ട്ടര്‍ മാത്രം : വ്യവസ്‌ഥ പാലിച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും
സോളാര്‍ ഇന്‍വെര്‍ട്ടര്‍ മാത്രം : വ്യവസ്‌ഥ പാലിച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും
Story Dated: Tuesday, November 24, 2015 01:21
തിരുവനന്തപുരം : വീടുകളില്‍ സാധാരണ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നവര്‍ അടുത്ത ജൂണ്‍ 20-നകം സോളാര്‍ ഇന്‍വെര്‍ട്ടറിലേക്കു മാറണമെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എല്ലാ വിഭാഗം ഉപയോക്‌താക്കള്‍ക്കും വൈദ്യുതി ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. വലിയ വീടുകളില്‍ സൗരോര്‍ജ പ്ലാന്റും സൗരോര്‍ജ വാട്ടര്‍ ഹീറ്ററും നിര്‍ബന്ധമാക്കുകയും ചെയ്യുന്ന ഉത്തരവ് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌തു.
നിലവില്‍ ഉപയോഗിക്കുന്ന സാധാരണ ഇന്‍വെര്‍ട്ടറുകള്‍ക്കു പകരം അടുത്ത ജൂണ്‍ 20-നകം സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം. അതിനു ശേഷം കെ.എസ്.ഇ.ബിയുടെ വിതരണശൃംഖലയില്‍ നിന്ന് ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് ചെയ്യാന്‍ അനുവാദമുണ്ടാകില്ല. തുടര്‍ച്ചയായി മൂന്നു ദിവസം മഴയാണെങ്കില്‍ മാത്രം ഇളവ് ലഭിക്കും.
2000 ചതുരശ്രയടിക്കു മുകളില്‍ വിസ്‌തീര്‍ണമുള്ള എല്ലാ പുതിയ വീടുകളിലും ചൂടുവെള്ളത്തിനായി 100 ലിറ്ററെങ്കിലും ശേഷിയുള്ള സൗരോര്‍ജ ഹീറ്റര്‍ ഉപയോഗിക്കണം. 3000 ചതുരശ്രയടിക്കു മുകളിലുള്ള പുതിയ കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും സൗരോര്‍ജ പ്ലാന്റ് സ്‌ഥാപിക്കണം. നിലവിലുള്ള വീടുകളില്‍ അടുത്ത ജൂണ്‍ 20-നുള്ളില്‍ സൗരോര്‍ജ പ്ലാന്റ് സ്‌ഥാപിച്ച് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ സൗരോര്‍ജമാക്കണം. 2000 മുതല്‍ 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് 500 വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കി.
നിലവില്‍ സാധാരണ ഇന്‍വെര്‍ട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ ഘട്ടംഘട്ടമായി സൗരോര്‍ജത്തിലേക്കു മാറണം. സൗരവൈദ്യുതി ഉല്‍പ്പാദനവും ഉപയോഗവും കണക്കാക്കാനായി ഇന്‍വെര്‍ട്ടറുകള്‍ക്കായി പ്രത്യേകം മീറ്റര്‍ ഘടിപ്പിക്കണം. ഉയരമുള്ള കെട്ടിടങ്ങളില്‍ കാറ്റാടി യന്ത്രമോ സൗരോര്‍ജ പ്ലാന്റോ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റണം.
ഗാര്‍ഹിക ഉപയോക്‌താക്കള്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി അംഗീകരിക്കുന്ന ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ വ്യവസ്‌ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കാന്‍ വിതരണ ലൈസന്‍സിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കുമെന്നും വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കുന്നു. സര്‍ക്കാരിന്റെ കെട്ടിടങ്ങളില്‍ വൈദ്യുതോപകരണങ്ങള്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ ഫോര്‍ സ്‌റ്റാര്‍ അല്ലെങ്കില്‍ ഫൈവ് സ്‌റ്റാര്‍ അംഗീകാരമുള്ളവയായിരിക്കണം.
സാധാരണ ബള്‍ബുകളും (ഇന്‍കാന്‍ഡസെന്റ് ബള്‍ബ്) മോശമായ മാഗ്‌നറ്റിക് ചോക്കുകളും ഉപയോഗിക്കുന്നതു നിരോധിച്ചു. എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കള്‍ ഒഴികെയുള്ളവര്‍ പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഠനം നടത്തണം. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, സ്വകാര്യ ആശുപത്രികള്‍, ഗോഡൗണുകള്‍ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളില്‍ ഊര്‍ജസംരക്ഷണ കെട്ടിട നിര്‍മാണച്ചട്ടം നിര്‍ബന്ധമായും പാലിക്കണം.
സോഡിയം വേപ്പര്‍ ലാമ്പ്, മെര്‍ക്കുറി വേപ്പര്‍ ലാമ്പ് എന്നിവ ഒഴിവാക്കണം. 10 കിലോവാട്ടിനു മുകളില്‍ കണക്‌ടഡ് ലോഡുള്ള കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗരോര്‍ജമായിരിക്കണം. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ ഫോര്‍ സ്‌റ്റാര്‍ ഉപകരണങ്ങള്‍ മാത്രമേ കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ. നിലവില്‍ ഈ മാനദണ്ഡം പാലിക്കാത്തവര്‍ മുന്ന് വര്‍ഷത്തിനകം ഇത് നിര്‍ബന്ധമായും നടപ്പാക്കണം.
ഇന്‍വെര്‍ട്ടറുകളുടെ ഉപയോഗം ഏറെ വൈദ്യുതി പാഴാക്കുന്നെന്നു കണ്ടെത്തിയതോടെയാണ് ഇവയ്‌ക്കു കര്‍ശന നിയന്ത്രണം വരുന്നത്. 10 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്‌താല്‍ മാത്രമേ അഞ്ചു യൂണിറ്റിന്റെ പ്രയോജനം ലഭിക്കൂ എന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പറയുന്നു. ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും അതു ചാര്‍ജ് ചെയ്യാനായി വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്‌ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വി.എ. ഗിരീഷ്
- See more at: http://www.mangalam.com/print-edition/keralam/380660#sthash.3b3kQVQt.cMcyTVbv.dpufMonday, November 23, 2015
തൗഹീദും ശിർക്കും - ഭാഗം - 1 - Abu Abdul Mannan
അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി
പ്രിയപ്പെട്ട സഹോദരങ്ങളെ,
ആമുഖത്തിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഭിന്നിപ്പുകൾ ഉണ്ടാകുന്നതെന്നും അതിന്നു അല്ലാഹു നിശ്ചയിച്ച രണ്ടു പര്യാവസാനങ്ങളെ കുറിച്ചും ചുരുക്കത്തിൽ നമ്മൾ മനസ്സിലാക്കി. അതിൽ ഏതു പര്യാവസാനം വേണം എന്നത് ഓരോ ആളുകളും തീരുമാനിക്കുക.
"വ്യക്തമായ തെളിവ്" ലഭിച്ചിട്ടും നമുക്ക് മുൻപ് വേദം നൽകപെട്ട സമുദായങ്ങളിൽ സംഭവിച്ച അപചയത്തിന്നു കാരണം ഇഹലോകത്തിന്നു വേണ്ടിയുള്ള "മത്സരം" ആയിരുന്നു എന്നാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് എന്ന് ഈ വിഷയത്തിന്റെ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ അത്തരമൊരു മത്സര ബുദ്ധി ഒഴിവാക്കണം എന്നാണു ഇത് വായിക്കുന്ന ഓരോ ആളുകളോടും സ്വന്തത്തെ പോലെത്തന്നെ ഉണർത്തുവാൻ ഉള്ളത്.
ഇനി അതല്ല സത്യം മനസ്സിലാക്കുന്നതിൽ ഉപരി, വല്ല മത്സരത്തിന്നും ആണ് ആരെങ്കിലും ശ്രമിക്കുന്നത് എങ്കിൽ തീർച്ചയായും അത്തരം ആളുകൾ "ദുർമാർഗ"ത്തിലേക്കുള്ള വഴി വെട്ടുകയാണ് എന്നാണ് വളരെ ഗൌരവമായി, ശക്തമായ ഭാഷയിൽ ഉണർത്തുവാൻ ഉള്ളത്.
"വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു." - ഖുർആൻ 57:16.

فَعَلَيْنَا -أَيُّهَا الْمُسْلِمُونَ-أَنْ نَنْتَهِيَ عَمَّا ذمَّهم اللَّهُ تَعَالَى بِهِ، وَأَنْ نَأْتَمِرَ بِمَا أُمِرْنَا بِهِ، مِنْ تَعَلُّم كِتَابِ اللَّهِ الْمُنَزَّلِ إِلَيْنَا وَتَعْلِيمِهِ، وَتَفَهُّمِهِ وَتَفْهِيمِهِ،
"അപ്പോൾ നമ്മുടെ മേൽ (ബാധ്യതയായിട്ടുള്ളത്) - ഓ മുസ്ലിമീങ്ങളേ - യാതൊന്നുകൊണ്ട് അല്ലാഹു അവരെ അധിക്ഷേപിച്ചോ അതിൽ നിന്നും വിട്ടുനിൽക്കലും, നമ്മിലേക്ക് ഇറക്കിയ അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനസ്സിലാക്കിക്കൊടുക്കുന്നതിലും യാതൊന്നുകൊണ്ട് നമ്മൾ കൽപ്പിക്കപെട്ടോ ആ കൽപ്പന സ്വീകരിക്കലും" - ഹാഫിള് ഇബ്നു കസീർ (റഹി), ആമുഖം, തഫ്സീറുൽ ഖുർആനിൽ അളീം.
പരിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടെയും അധ്യാപനങ്ങളെ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഉള്ള ഒരു ഉണർത്തൽ ആണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി) പരിശുദ്ധ ഖുർആൻ വചനം 57:16 ഉദ്ധരിച്ചുകൊണ്ട് തന്റെ തഫസീറിന്റെ ആമുഖത്തിൽ മുസ്ലിം സമുദായത്തെ വിളിച്ചുകൊണ്ടു ഉണർത്തുന്നത്.
ഇത്തരുണത്തിൽ ഉള്ള ഒരു ഉണർവ് ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരിക്കണം എന്നും, ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന സൂക്ഷ്മതയുടെ ഒരംശമെങ്കിലും ഉണ്ടായിരിക്കണം എന്ന് സ്വന്തത്തോടും, ഇത് വായിക്കുന്ന ഓരോ ആളുകളോടും ഉണർത്തുകയാണ്. ഇനി, വിഷയത്തിലേക്ക് കടക്കുകയാണ്.
ആദ്യമായി മനസിലാകേണ്ടത് തൗഹീദ് എന്താകുന്നു എന്നാണ്. അല്ലാഹുവിനെ ഏകനാക്കുക്ക എന്നതാണല്ലോ അതുകൊണ്ടുള്ള വിവക്ഷ. ഒരു സത്യവിശ്വാസി, അവൻ പ്രത്യക്ഷമായ ശിർക്ക് ചെയ്യുന്നില്ലെങ്കിലും തൗഹീദിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയില്ലെങ്കിൽ അവന്റെ വിശ്വാസം കുഴപ്പത്തിൽ ആകുവാൻ ഒരു സാധ്യത ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ വിശദീകരണത്തോട് കൂടി തുടങ്ങുകയാണ് .
നമുക്ക് എല്ലാവര്ക്കും അറിയാവുന്നതുപോലെ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്നതാണല്ലോ തൗഹീദിന്റെ ഏറ്റവും ഉന്നതമായ വചനം.
• 'ഒരു ആരാധ്യനും ഇല്ല, അല്ലാഹു അല്ലാതെ' എന്ന് ഒരാൾ പറയുമ്പോൾ, പഠിക്കുമ്പോൾ, ആ ആൾ വളരെ അടിസ്ഥാനപരമായി, വളരെ തുടക്കത്തിൽ മനസിലാക്കേണ്ടത് ഏതൊരു അല്ലാഹുവിനെയാണ്, അവനല്ലാതെ ആരാധ്യൻ ഇല്ല എന്ന് താൻ സാക്ഷ്യപ്പെടുത്തുന്നത് എന്നാണ്.
ഇതറിയാതെ ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' മായി മുന്നോട്ട് പോയാൽ അയാളുടെ വിശ്വാസം ഒരിക്കലും പൂർണ്ണമായിടില്ല, പൂർണ്ണമാകുകയും ഇല്ല.

ഒരു കാര്യത്തിൽ ഒരു പ്രത്യേക വ്യക്തി മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തീർച്ചയായും ഉയർന്നുവരുന്ന, ഉയർന്നുവരേണ്ട ഒരു ചോദ്യമാണ് - 'ആരാണ് ആ ആൾ?'.
ഒരു സ്കൂളിൽ, ഒരു പ്രത്യേക വിഷയം എറ്റവും നന്നായി അറിയുന്നത് ഇന്ന അധ്യാപകനല്ലാതെ മറ്റാർക്കുമല്ല എന്ന് ഒരു വിദ്യാർത്ഥി പറയുമ്പോൾ, ആ അദ്ധ്യാപകന്റെ അറിവിനെ കുറിച്ചും കഴിവിനെ കുറിച്ചും നല്ലവണ്ണം അറിയുന്നവനായിരിക്കും, ആയിരിക്കണം അവൻ. അതോടൊപ്പം തന്നെ മറ്റുള്ള അദ്ധ്യാപകന്മാർക്കക്ക് ആദ്യം പറഞ്ഞ അദ്ധ്യാപകന്റെ അത്ര കഴിവില്ല എന്നും, ഈ പറയുന്ന വിദ്യാർഥിക്ക് നല്ല പോലെ അറിയണം. ഇത് വളരെ നിർബന്ധമാണ്.
എന്നാൽ, ആ ഏറ്റവും കഴിവുള്ള അദ്ധ്യാപകന്റെ കഴിവിനെകുറിച്ചും മറ്റു അദ്ധ്യാപകരുടെ കഴിവ്-കുറവിനെ കുറിച്ചും ബോദ്ധ്യമില്ലാത്ത മറ്റൊരു വിദ്യാർത്ഥി ഈ വാദം ഉന്നയിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് ?
1. അവൻ പറഞ്ഞത് സത്യമാണ്.
2. അവൻ പറഞ്ഞിരിക്കുന്നത് (സത്യമെങ്കിലും) അവന്നു ബോദ്ധ്യപ്പെടാത്ത ഒരു കാര്യമാണ് അഥവാ അവൻ മറ്റോരാൾ കേട്ടത് ഏറ്റു പറഞ്ഞതാണ്.
3. ഭാവിയിൽ ആ ഏറ്റവും കഴിവുള്ള അദ്ധ്യാപകന്റെ അറിവും കഴിവുമായോ മറ്റു അദ്ധ്യാപകന്മാരുടെ കഴിവ്-കുറവിനെ പറ്റിയൊ എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ, കേട്ടത് ഏറ്റു പറഞ്ഞ വ്യക്തിക്ക് ഒന്നും പറയുവാൻ സാധിക്കില്ല. കാരണം, അവന്നു ബോദ്ധ്യപ്പെടാത്ത ഒരു സംഗതിയായിരുന്നു അവൻ സത്യപ്പെടുത്തിയത്.
പറഞ്ഞുവരുന്നത്, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ്, ഏതൊരു അല്ലാഹുവിനെ കുറിച്ചാണ് 'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന് താൻ പറയുന്നതെന്ന് വളരെ കൃത്ത്യമായി അവൻ മനസിലാക്കണം. അതൊന്നും അറിയാതെയാണ് ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പറഞ്ഞതെങ്കിൽ, അവൻ പറഞ്ഞത് സത്യമാണ് പക്ഷെ അവന്നു കൃത്യമായി ബോദ്ധ്യപ്പെടാത്ത ഒന്നിനെ കുറിച്ചാണ് അവൻ സത്യപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന വിഷയത്തിൽ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ അവൻ കുഴപ്പത്തിൽ അകപ്പെടുവാൻ ഉള്ള സാദ്യത വളരെ വളരെ കൂടുതൽ ആണ് .
ഇനി പറയുവാൻ പോകുന്നത്, ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ്.
ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു
അല്ലാഹുവിനെ കുറിച്ചു വളരെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒന്നാണ് അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ, അവനാണ് അവസാനത്തിലും ഉള്ളവൻ.
"അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്." - ഖുർആൻ 57:3.
ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി) പറയുന്ന, ഇമാം അഹ്മദ് (റഹി) റിപ്പോര്ട്ട് ചെയ്ത ഒരു ഹദീസിൽ, മുഹമ്മദ് നബി (സ) പറയുന്നു -
أَنْتَ الْأَوَّلُ لَيْسَ قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ لَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ
"നീയാണ് ആദിയിൽ ഉള്ളവൻ, നിനക്ക് മുൻപ് ഒന്നും ഇല്ല. നീയാണ് അവസാനത്തിൽ ഉള്ളവൻ, നിനക്ക് ശേഷം ഒന്നും ഇല്ല, നീയാണ് പ്രത്യക്ഷത്തിൽ ഉള്ളവൻ, നിനക്ക് മുകളിൽ ഒന്നുമില്ല, നീയാണ് പരോക്ഷമായുള്ളവൻ, നിന്നെ കൂടാതെ ഒന്നുമില്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ 57:3.
അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നുംതന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത്. അല്ലാഹുവാണ് അവസാനത്തിൽ ഉള്ളത് എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഇനി വരുമെന്നും, അന്ന് അല്ലാഹു മാത്രമേ ബാകിയാവുകയുള്ളൂ എന്നാണ് , വളരെ പ്രധാനമായി, വിഷയസംബന്ധിയായി നമ്മൾ മനസ്സിലാക്കേണ്ടത്.
A. ആദിയിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ
സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു.
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ قَدَّرَ مَقَادِيرَ الْخَلْقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، وَكَانَ عَرْشُهُ عَلَى الْمَاءِ
നബി (സ) പറഞ്ഞു - "ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിക്കുന്നതിനു അമ്പതിനായിരം വർഷങ്ങൾക്കു മുൻപ് അല്ലാഹു അവന്റെ സൃഷ്ടികളുടെ കാര്യങ്ങൾ തീർച്ചയായും തിട്ടപ്പെടുത്തിയിരുന്നു, അവന്റെ അർഷ് വെള്ളത്തിന്നു മുകളിൽ ആയിരുന്നു" - സ്വഹീഹ് മുസ്ലിം.
മുകളിൽ പറഞ്ഞ നബി വചനം വായിക്കുമ്പോൾ, ചിലപ്പോൾ വെള്ളവും അല്ലാഹുവിന്റെ സിംഹാസനമായ അർഷും ആദ്യമേ ഉണ്ടായിരുന്നോ എന്നു തോന്നിയക്കാം. അത് രണ്ടും അവന്റെ സൃഷ്ടികൾ തന്നെയാണ്. ആകാശങ്ങളും ഭൂമിയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ഇതു രണ്ടും സൃഷ്ടിക്കപ്പെട്ടു എന്ന് മാത്രം.
ഇമാം ത്വബരി(റഹി) പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ പറയുന്നു -
هُوَ الأوَّلُ) قبل كل شيء بغير حدّ)
" 'അവൻ ആദിയിൽ ഉള്ളവൻ'. (അതായത്) യാതൊരു പരിധിയും ഇല്ലാതെ, എല്ലാത്തിന്റെയും മുൻപ് " - ഇമാം ത്വബരി(റഹി), ഖുർആൻ - 57:3 .
ഇവിടെ, എല്ലാറ്റിന്റെയും എന്ന് പറഞ്ഞാലൽ, അതിൽ എല്ലാ സൃഷ്ടികളും പെട്ടും. ഒന്നും തന്നെ അതിൽനിന്നും ഒഴിവല്ല.
അപ്പോൾ ഒന്നുറപ്പാണ്. അല്ലാഹുവിന്റെ സകല പഠപ്പുകൾ ഒക്കെയും, അതായത് അർഷ്, വെള്ളം, സ്വർഗം, നരഗം, മലക്കുകൾ, ആകാശങ്ങൾ, ഭൂമി, നമുക്ക് അറിയുന്നതും അറിയാത്തതും ആയ മറ്റു ജീവികൾ, ജിന്ന്, മനുഷ്യൻ, ആദം നബി(അ) തൊട്ടു മുഹമ്മദ് നബി (സ) വരെയുള്ള സകല പ്രവാചകന്മാർ അടക്കം, സർവ്വ സൃഷ്ടികളെയും പടക്കുന്നതിന്നു മുൻപ് ഒരു അവസ്ഥ ഉണ്ടായിരുന്നു.

ഇമാം അഹ്മദ് (റഹി) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി(സ) പറയുന്നു -
كَانَ اللَّهُ قَبْلَ كُلِّ شَيْءٍ وَكَانَ عَرْشُهُ عَلَى الْمَاءِ وَكَتَبَ فِي اللَّوْحِ ذِكْرَ كُلِّ شَيْءٍ
"അല്ലാഹു എല്ലാറ്റിന്നും മുൻപ് ഉണ്ടായിരുന്നു. അവന്റെ സിംഹാസനം വെള്ളത്തിനു മുകളിൽ ആയിരുന്നു. ലൗഹുൽ മഹ്ഫൂളിൽ എല്ലാറ്റിന്റെയും കാര്യം അവൻ (അല്ലാഹു) എഴുതി" - ഇമാം അഹ്മദ്(റഹി).
എല്ലാറ്റിന്റെയും മുൻപ് അല്ലാഹു മാത്രം ഉണ്ടായിരുന്ന ആ അവസ്ഥ എന്താണെന്നും ഏതാണെന്നും അതിൻറെ കാല ദൈർഖ്യം എത്രയാണെന്നും ആ കാലത്തിൻറെ അളവ്കോൽ എന്താണെന്നുമൊക്കെ വിശുദ്ധ ഖുർആനും തിരുവച്ചനങ്ങളും എന്തൊക്കെയാണോ പറഞ്ഞത് ആ അറിവ് മാത്രമേ നമ്മുടെ അടുത്തുള്ളൂ, അതിന്റെ അപ്പുറത്ത് നമുക്ക് ഒന്നും അറിയില്ല.
അല്ലാഹു ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയും, ഇനി അവസാനത്തിൽ അല്ലാഹു മാത്രം ബാകിയാകുന്ന അവസ്ഥയും മനുഷ്യന്റെ നിസ്സാരമായ ബുദ്ധിക്കോ ചിന്തക്കോ കണ്ടുപിടുത്തങ്ങൾക്കോ ഒരിക്കലും കണ്ടെത്തുവാൻ സാധിക്കാത്ത ഒന്നാണ് . അല്ലാഹും അവന്റെ ദൂതനും എന്തൊന്നു പറഞ്ഞുവോ അത് ഒരു സത്യവിശ്വാസി സത്യപ്പെടുത്തും.
B. അവസാനത്തിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ
സൃഷ്ടികൾ ഒന്നും ഇല്ലാത്ത, അവരെല്ലാം നശിച്ച ഒരു അവസ്ഥ വരും. അന്നും ബാക്കിയാകുന്നവൻ അല്ലാഹു മാത്രമായിരിക്കും. അല്ലാഹു, അവൻ സൃഷ്ടിച്ചതിനെ മുഴുവൻ നശിപ്പിക്കും, എന്നിട്ട് അവൻ മാത്രം ബാക്കിയാകും.
"അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. " - ഖുർആൻ 28:88.
അല്ലാഹുവല്ലാത്ത സകലതും നശിക്കും. അവൻ മാത്രം ബാകിയാകും.
وَقَوْلُهُ: {كُلُّ شَيْءٍ هَالِكٌ إِلا وَجْهَهُ} : إِخْبَارٌ بِأَنَّهُ الدَّائِمُ الْبَاقِي الْحَيُّ الْقَيُّومُ، الَّذِي تَمُوتُ الْخَلَائِقُ وَلَا يَمُوتُ
"'അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. ', അതറിയിക്കുന്നത് - തീർച്ചയായും അവനാകുന്നു എന്നും ബാകിയാകുന്നത്, എന്നെന്നും ജീവിച്ചിരിക്കുന്നവനും, സർവത്തിനെയും നിയന്ത്രിക്കുന്നവനും. അവൻ സൃഷ്ടികളെ മരിപ്പിക്കുന്നു, അവൻ മരിക്കുകയും ഇല്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ 28:88.
അപ്പോൾ സർവ്വ സൃഷ്ടികളും നശിച്ചതിന്നു ശേഷവും അല്ലാഹു മാത്രമേ ബാക്കി ആവുകയുള്ളൂ.
സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ
നമ്മളിപ്പോൾ സംസാരിക്കുന്നത് ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ചാണ്. സൃഷ്ടികളെ കുറിച്ചു നമ്മൾ ഒന്നും പറഞ്ഞിട്ടില്ല.
ഇമാം ത്വബരി(റ) പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ വീണ്ടും പറയുന്നു -
وَالآخِرُ يقول: والآخر بعد كل شيء بغير نهاية. وإنما قيل ذلك كذلك، لأنه كان ولا شيء موجود سواه
" 'അവൻ അവസാനത്തിൽ ഉള്ളവൻ'. (അതായത്) എല്ലാറിന്റെയും ശേഷം, യാതൊരു അറ്റവും ഇല്ലാതെ. അത് അപ്രകാരം പറയപെട്ടിടുണ്ട് . കാരണം, തീർച്ചയായും ഒന്നും തന്നെ ഉണ്ടായിരുന്നില്ല, അവനെ കൂടാതെ." - ത്വബരി - 57:3
"അവനെ കൂടാതെ." എന്നുള്ള ഇമാം ത്വബരിയെപോലുള്ളവരുടെ പ്രയോഗം പ്രത്യേകം ശ്രദ്ദിക്കണം. അറബിയിൽ അതിനു 'സിവാഹു' അതായത് 'അവനെ (അല്ലാഹുവിനെ) കൂടാതെ' എന്ന് പറയും. ഈ പ്രയോഗം നമ്മൾ വീണ്ടും ചർച്ച ചെയ്യും, ഇന്ഷാ അല്ലാഹു.
അപ്പോൾ, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ് ഒരാൾ ചോദിക്കേണ്ട, ആരാണ് അല്ലാഹു എന്ന ചോദ്യത്തിന് ഉത്തരം വളരെ വ്യക്തം.
• ആദിയിൽ സകല സൃഷ്ടികൾക്കും മുൻപ് ഉള്ളവൻ അല്ലാഹു.
• അവസാനത്തിൽ സകല സൃഷ്ടികളും നശിച്ചതിന്നു ശേഷശവും ബാക്കിയാകുന്നവൻ അല്ലാഹു.
ഇവിടെ പറഞ്ഞ കാര്യങ്ങൾ നല്ലവണ്ണം വിലയിരുത്തി, പറഞ്ഞ ഖുർആനിക വചനങ്ങളുടെ അർത്ഥങ്ങളും തഫ്സീറുകളും കഴിവിന്റെ പരമാവധി വായിക്കുക പഠിക്കുക. നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
തുടരും, ഇന്ഷാ അല്ലാാഹു.
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
ابو عبد المنان محمد نزامدين ابن عبداللطيف
ابو عبد المنان محمد نزامدين ابن عبداللطيف
ജിന്ന് വാദം മനസ്സിലാക്കാൻ എനിക്ക് ഒരൂ സംവാദവും കാണേണ്ട - ബാദുഷ ബാഖവി പുറങ്ങ് (പൊന്നാനി )
അസ്സലാമു അലൈക്കും
ജിന്ന് വാദം മനസ്സിലാക്കാൻ എനിക്ക് ഒരൂ സംവാദവും കാണേണ്ട കൂടെ കിടന്നവരെ രാപ്പനിയുടെ ചൂട് അറിയികെണ്ടതില്ലല്ലോ ജിന്നിനെ വിളിക്കൽ വസീലത്തു ശിർക്കാണെന്ന് പറയാത്തതു കൊണ്ടല്ലേ നിങ്ങളുടെ ഭാഷയിൽ ഞാൻ മുനാഫിഖായത് സാരമില്ല മുശ്രിഖാണെന്ന് പറഞ്ഞില്ലല്ലോ
നിങ്ങൾ പറയൂ
(1) പ്രതിസന്ധി ഘട്ടത്തിൽ ജിന്നേ സഹായിക്കണെ എന്ന വിളിച്ചാൽ അത് ശിർക്കാണോ ?
(2) നിങ്ങൾ പറഞ്ഞിരുന്നു അതിൽ ശിർക്കായതും(c p സലീം,ഹാരിസ് ബിന് സലീം) വസ്വീലത്തു ശിർക്കായതും (ഫൈസൽ മുസ്‌ലിയാർ, കുഞ്ഞുമുഹമ്മദ് മദനി, e t c ,)ചിലഘട്ടത്തിൽ ജാഇസായതും (ഫളുൽ ഹഖ് ഉമരി, ബാലുശേരി,പിന്നെ കുറെ ഓണ്‍ ലൈൻ മുഫ്തിമാർ)ഉണ്ട്
'ഇപ്പോൾ നിങ്ങളിൽ ചിലര് പറയുന്നു ഞങ്ങള്ക്കാ വാദമില്ലെന്ന് ഈ മാറ്റിപറയലിന്റെ കാരണം എന്ത് ?
മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞതിനാണല്ലോ എന്നെ മുനാഫിഖാക്കിയത് അപ്പോൾ നിങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ എത്ര പേരെ മുനാഫിഖാക്കേണ്ടി വരും ?
(3) വസ്വീലത്തു ശിർക്ക് എന്നാ വാദം സ്ഥിരപ്പെടുത്താൻ ഫൈസൽ കോഴിച്ചെനയിൽ സൂർ: അൻആം 128 ഒതിയതിനെ കുറിച്ച് നിങ്ങളുടെ നിലപാടെന്താണ് ? ആവാദം നിങ്ങൾക്കുമുണ്ടോ ? (പത്തപ്പിരിയം സംവാദം കാണുന്നതിന് മുമ്പ് കോഴിച്ചെന സംവാദം കാണുമല്ലോ)
(4) മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ജിന്നിനെ വിളിക്കാമെന്ന് അബ്ദുൽ ജബ്ബാര് മൗലവി പറയുന്നു (തൗഹീദ് വിമർശനങ്ങൾക്ക് മറുപടി പേജ്: 206) നിങ്ങൾ ഈ വാദക്കരനാണോ?
(മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ഉണ്ടാകുന്ന വിളി പ്രാർത്ഥന ആണെന്ന് കുഞ്ഞീതു മദനി , ഉമര് മൗലവി പറയുന്നു ഞാൻ ആ വാദക്കാരനാണ് )
(5 ) നിങ്ങളുടെ ഹുസൈൻ സലഫി ഈ വിഷയത്തിൽ എന്തേ ഒന്നും പറയാത്തത് ഏത് വിഷയത്തിലും സി ഡി ഇറക്കാറുള്ള അദ്ദേഹത്തെ കൊണ്ട് ഈ വിഷയത്തിൽ ഒരു 10 മിനിറ്റ് ദൈർഖ്യമുള്ള ഒരു ക്ലിപ്പ് ഇറകാമോ ?
(6 ) വേണ്ട ഈ വിഷയത്തിൽ കൊഴിച്ചെന സംവാദ വ്യവസ്ഥ അനുസരിച്ച് ഹുസൈൻ സലഫി ഞാനുമായി ഒരു സംവാദത്തിന് ഒരുക്കമുണ്ടോ (വിസ്ഡംകാർ അല്പമെങ്കിലും ആദർശ പ്രതിബദ്ധത ഉള്ളവരാണെങ്കിൽ ഈ ഒരു സംവാദത്തിന് വേദി ഉണ്ടാകുമല്ലോ ഇനി പുതിയ വ്യവസ്ഥ വേണമെങ്കിൽ അങ്ങിനേയുമാകാം )
ഇതൊരു വെല്ലുവിളിയാണ് ഇത് ഏറ്റെടുക്കാത്ത കാലത്തോളം ജിന്ന് വാദികൾ നിങ്ങൾക്ക് ഈ വിഷയത്തി വായ് തുറക്കാനൂള്ള അവകാശമില്ല
(7) രഹസ്യമായ കുറെ ഒറ്റപ്പെട്ടതും പിഴച്ചതുമായ വാദമുള്ളതു കൊണ്ട ആണ് : കെ കെ സക്കരിയാ സ്വലാഹിയെ കെ എൻ എം പുറത്താക്കിയത് അന്ന് ഞാനും നിങ്ങളും കെ എൻ എമ്മിനെ തള്ളി പറഞ്ഞു പുറത്ത് പോയത് ആ സക്കര്യാനെ പുറത്താക്കിയത് കൊണ്ടാണ അതേ സക്കരിയായെ നിങ്ങൾ പുറത്താക്കിയ കാരണം ഒന്ന് പറയാമോ ?
(8) ജിന്ന് ചികിത്സ കേന്ദ്രങ്ങൾ പള്ളീച്ചെരുവിൽ വേണമെന്ന് നിങ്ങളിൽ ചിലര് വാദിച്ചിരുന്നു ഇന്നും ചിലര് വാദിക്കുന്നു പലരും അത്തരം ചികിത്സ നടത്തുന്നുണ്ട് നിങ്ങൾക്ക് ആ വാദമുണ്ടോ ?
( 9) നാരിയത്ത് സ്വലാത്ത് വിഷയത്തിൽ ശിർക്കില്ലെന്ന് ലബ്ബയുടെ വാദം ഫൈസൽ അടക്കം ചിലര് വാദിക്കുന്നു നിങ്ങള്ക്കും ആ അഭിപ്രായമാണോ അണിമുറിയാത്ത കണ്ണിയായ ലബ്ബയെ ഒഴിവാക്കിയത് എന്തിന് ?
(10) knmന്റെ പോഷക ഘടകമായി രജിസ്ടർ ചെയ്ത സംഘടനയാണ് ism msm മടവൂരികളെ പോലെ ഒരു ഉളുപ്പുമില്ലാതെ എന്തിന് ആപേര് ഉപയോഗിക്കുന്നു?
ഞാൻ മേല പറഞ്ഞതിന് ആരോഗ്യ പരമായി മറുപടി പ്രതീക്ഷിക്കുന്നു
എന്റെ വെല്ലുവിളി ഏറ്റെടുത്ത് സമയവും സ്ഥലവും അറിയിക്കുമല്ലോ എന്റെ ഫോണ്‍ നമ്പര് മാറിയിട്ടില്ല
എന്തായാലും ഹുസൈൻ സലഫിയെ നിങ്ങൾ രംഗത്തിറക്കൂ
ചിന്ത കൊണ്ടുപോയി അധികാര മോഹികളുടെ ചന്തയിൽ പണയം വെക്കാതെ ശിർക്കൻ വാദങ്ങളെ കയ്യെഴിയാൻ ശ്രമിക്കുക
അല്ലാഹു ഹിദായത്ത് തരട്ടെ

ബാദുഷ ബാഖവി
പുറങ്ങ് (പൊന്നാനി )
പുറങ്ങ് (പൊന്നാനി )
Subscribe to:
Posts (Atom)