Monday, November 23, 2015

ജിന്ന് വാദം മനസ്സിലാക്കാൻ എനിക്ക് ഒരൂ സംവാദവും കാണേണ്ട - ബാദുഷ ബാഖവി പുറങ്ങ് (പൊന്നാനി )

അസ്സലാമു അലൈക്കും
ജിന്ന് വാദം മനസ്സിലാക്കാൻ എനിക്ക് ഒരൂ സംവാദവും കാണേണ്ട കൂടെ കിടന്നവരെ രാപ്പനിയുടെ ചൂട് അറിയികെണ്ടതില്ലല്ലോ ജിന്നിനെ വിളിക്കൽ വസീലത്തു ശിർക്കാണെന്ന് പറയാത്തതു കൊണ്ടല്ലേ നിങ്ങളുടെ ഭാഷയിൽ ഞാൻ മുനാഫിഖായത് സാരമില്ല മുശ്രിഖാണെന്ന് പറഞ്ഞില്ലല്ലോ
നിങ്ങൾ പറയൂ
(1) പ്രതിസന്ധി ഘട്ടത്തിൽ ജിന്നേ സഹായിക്കണെ എന്ന വിളിച്ചാൽ അത് ശിർക്കാണോ ?
(2) നിങ്ങൾ പറഞ്ഞിരുന്നു അതിൽ ശിർക്കായതും(c p സലീം,ഹാരിസ് ബിന് സലീം) വസ്വീലത്തു ശിർക്കായതും (ഫൈസൽ മുസ്‌ലിയാർ, കുഞ്ഞുമുഹമ്മദ് മദനി, e t c ,)ചിലഘട്ടത്തിൽ ജാഇസായതും (ഫളുൽ ഹഖ് ഉമരി, ബാലുശേരി,പിന്നെ കുറെ ഓണ്‍ ലൈൻ മുഫ്തിമാർ)ഉണ്ട്
'ഇപ്പോൾ നിങ്ങളിൽ ചിലര് പറയുന്നു ഞങ്ങള്ക്കാ വാദമില്ലെന്ന് ഈ മാറ്റിപറയലിന്റെ കാരണം എന്ത് ?
മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞതിനാണല്ലോ എന്നെ മുനാഫിഖാക്കിയത് അപ്പോൾ നിങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ എത്ര പേരെ മുനാഫിഖാക്കേണ്ടി വരും ?
(3) വസ്വീലത്തു ശിർക്ക് എന്നാ വാദം സ്ഥിരപ്പെടുത്താൻ ഫൈസൽ കോഴിച്ചെനയിൽ സൂർ: അൻആം 128 ഒതിയതിനെ കുറിച്ച് നിങ്ങളുടെ നിലപാടെന്താണ് ? ആവാദം നിങ്ങൾക്കുമുണ്ടോ ? (പത്തപ്പിരിയം സംവാദം കാണുന്നതിന് മുമ്പ് കോഴിച്ചെന സംവാദം കാണുമല്ലോ)
(4) മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ജിന്നിനെ വിളിക്കാമെന്ന് അബ്ദുൽ ജബ്ബാര് മൗലവി പറയുന്നു (തൗഹീദ് വിമർശനങ്ങൾക്ക് മറുപടി പേജ്: 206) നിങ്ങൾ ഈ വാദക്കരനാണോ?
(മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ഉണ്ടാകുന്ന വിളി പ്രാർത്ഥന ആണെന്ന് കുഞ്ഞീതു മദനി , ഉമര് മൗലവി പറയുന്നു ഞാൻ ആ വാദക്കാരനാണ് )
(5 ) നിങ്ങളുടെ ഹുസൈൻ സലഫി ഈ വിഷയത്തിൽ എന്തേ ഒന്നും പറയാത്തത് ഏത് വിഷയത്തിലും സി ഡി ഇറക്കാറുള്ള അദ്ദേഹത്തെ കൊണ്ട് ഈ വിഷയത്തിൽ ഒരു 10 മിനിറ്റ് ദൈർഖ്യമുള്ള ഒരു ക്ലിപ്പ് ഇറകാമോ ?
(6 ) വേണ്ട ഈ വിഷയത്തിൽ കൊഴിച്ചെന സംവാദ വ്യവസ്ഥ അനുസരിച്ച് ഹുസൈൻ സലഫി ഞാനുമായി ഒരു സംവാദത്തിന് ഒരുക്കമുണ്ടോ (വിസ്ഡംകാർ അല്പമെങ്കിലും ആദർശ പ്രതിബദ്ധത ഉള്ളവരാണെങ്കിൽ ഈ ഒരു സംവാദത്തിന് വേദി ഉണ്ടാകുമല്ലോ ഇനി പുതിയ വ്യവസ്ഥ വേണമെങ്കിൽ അങ്ങിനേയുമാകാം )
ഇതൊരു വെല്ലുവിളിയാണ് ഇത് ഏറ്റെടുക്കാത്ത കാലത്തോളം ജിന്ന് വാദികൾ നിങ്ങൾക്ക് ഈ വിഷയത്തി വായ്‌ തുറക്കാനൂള്ള അവകാശമില്ല
(7) രഹസ്യമായ കുറെ ഒറ്റപ്പെട്ടതും പിഴച്ചതുമായ വാദമുള്ളതു കൊണ്ട ആണ് : കെ കെ സക്കരിയാ സ്വലാഹിയെ കെ എൻ എം പുറത്താക്കിയത് അന്ന് ഞാനും നിങ്ങളും കെ എൻ എമ്മിനെ തള്ളി പറഞ്ഞു പുറത്ത് പോയത് ആ സക്കര്യാനെ പുറത്താക്കിയത് കൊണ്ടാണ അതേ സക്കരിയായെ നിങ്ങൾ പുറത്താക്കിയ കാരണം ഒന്ന് പറയാമോ ?
(8) ജിന്ന് ചികിത്സ കേന്ദ്രങ്ങൾ പള്ളീച്ചെരുവിൽ വേണമെന്ന് നിങ്ങളിൽ ചിലര് വാദിച്ചിരുന്നു ഇന്നും ചിലര് വാദിക്കുന്നു പലരും അത്തരം ചികിത്സ നടത്തുന്നുണ്ട് നിങ്ങൾക്ക് ആ വാദമുണ്ടോ ?
( 9) നാരിയത്ത് സ്വലാത്ത് വിഷയത്തിൽ ശിർക്കില്ലെന്ന് ലബ്ബയുടെ വാദം ഫൈസൽ അടക്കം ചിലര് വാദിക്കുന്നു നിങ്ങള്ക്കും ആ അഭിപ്രായമാണോ അണിമുറിയാത്ത കണ്ണിയായ ലബ്ബയെ ഒഴിവാക്കിയത് എന്തിന് ?
(10) knmന്റെ പോഷക ഘടകമായി രജിസ്ടർ ചെയ്ത സംഘടനയാണ് ism msm മടവൂരികളെ പോലെ ഒരു ഉളുപ്പുമില്ലാതെ എന്തിന് ആപേര് ഉപയോഗിക്കുന്നു?
ഞാൻ മേല പറഞ്ഞതിന് ആരോഗ്യ പരമായി മറുപടി പ്രതീക്ഷിക്കുന്നു
എന്റെ വെല്ലുവിളി ഏറ്റെടുത്ത് സമയവും സ്ഥലവും അറിയിക്കുമല്ലോ എന്റെ ഫോണ്‍ നമ്പര് മാറിയിട്ടില്ല
എന്തായാലും ഹുസൈൻ സലഫിയെ നിങ്ങൾ രംഗത്തിറക്കൂ
ചിന്ത കൊണ്ടുപോയി അധികാര മോഹികളുടെ ചന്തയിൽ പണയം വെക്കാതെ ശിർക്കൻ വാദങ്ങളെ കയ്യെഴിയാൻ ശ്രമിക്കുക
അല്ലാഹു ഹിദായത്ത് തരട്ടെ
ബാദുഷ ബാഖവി
പുറങ്ങ് (പൊന്നാനി )
Comments
Suhail Yusuf 4) മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ജിന്നിനെ വിളിക്കാമെന്ന് അബ്ദുൽ ജബ്ബാര് മൗലവി പറയുന്നു (തൗഹീദ് വിമർശനങ്ങൾക്ക് മറുപടി പേജ്: 206) നിങ്ങൾ ഈ വാദക്കരനാണോ?
LikeReply23 hrs
Suhail Yusuf aganey parnajittundo??? , undenkil ath onn nokuka. anganey parayaan oru saadyathayum ilaa.
LikeReply223 hrsEdited
Noorul Imthyaz Choori SuhailYusuf
തീർച്ചയായും അന്വേഷിക്കണം.
അങ്ങനെയല്ലെങ്കിൽ ആരാണ് കപടൻ?

ഇത് ഖുറാഫികളാണ് കൊണ്ട് നടക്കുന്നത്
LikeReply22 hrs
Saifudeen Abdul Vahid enikku thonnunnathu uragunnavaray vilichunartham urakkum nadikkunnavaray vilichunarthan kazhiyilla athrayauiioo ennanuSee Translation
LikeReply20 hrs
Saifudeen Abdul Vahid oru marum pidikkunnidathu manushya kazhivu avasanichal pinnay anayuday sahayum thedunnu.athay arthum akam udheshum allahu a"alum.
LikeReply20 hrs
Sajil Vp I am also totally confused regarding our stand in seeking help to the jinn..its not clear for me.I cant make myself satisfaction in this topic....
LikeReply19 hrs
Cm Super >>>>>മനുഷ്യ കഴിവ് അവസാനിക്കുന്നിടത്ത് ജിന്നിനെ വിളിക്കാമെന്ന് അബ്ദുൽ ജബ്ബാര് മൗലവി പറയുന്നു (തൗഹീദ് വിമർശനങ്ങൾക്ക് മറുപടി പേജ്: 206) <<<<<< ഒരിക്കലും സാധ്യതയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അത് നമുക്ക് സംഘടനാ പൂജകരില്‍ നിന്ന് ഇതിനു മുമ്പ് തന്നെ കേള്...See More
LikeReply18 hrs
Noorul Imthyaz Choori Pls some one give a clear explanation about the Jinn Topic to SajilVp.
Brother Sajil ask ur doubts clearly in this group pls?

Pkm BasheerMadathikattil, Suhail YusufSuhail
LikeReply18 hrs
Sajil Vp @ja'afar.benficial one.i read it already.
LikeReply18 hrsEdited
Sajil Vp My major doubt is is it a new topic:-"seeking help from jinn".??.a topic which comes to discussion only in this era???
LikeReply18 hrs
Sajil Vp If it is not then why can't we bring a statement similar to alushaykh(rah) regarding this from best three generations.
LikeReply18 hrs
Ja'afar Al-Hindi Pls clarify your doubts with our scholars like Faisal Moulavi
LikeReply18 hrs
Sajil Vp How can i become satisfied with statment of alu shaykh when I say iam refer back to salaf in all aspects.
LikeReply18 hrsEdited
Mohammed Shareef he want to become popular by debating with some famous scholer
LikeReply18 hrs
Jamal Moidutty Thandantharayil Brothers... pls refer to the tafseer Qurtubi for Anaam 128.
LikeReply18 hrs
Sajil Vp Translation please.....
LikeReply18 hrs
Sajil Vp If you translate the complete page.then it will be a great help for me.jazakallah khair
LikeReply18 hrsEdited
Jamal Moidutty Thandantharayil പോസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചര്ച്ചാ വിഷയം ജിന്നിനെ കുറിച്ചുള്ള വിശ്വാസവും അതിനോട് തേടുന്നതിനെ കുറിച്ചുള്ള വിധികളും ആണ്.

ഫൈസൽ മൗലവിയുടെ വിശദീകരണങ്ങളിൽ ഞാൻ തൃപ്തനാണ്. ഞാൻ മുന്പും ഈ വിഷയം മനസ്സിലാക്കിയത് അദ്ദേഹം വിശദീകരിച്ച അതെ രീതിയിൽ തന്നെ ആയിരുന്നു.

അതായത് ശിര്ക്ക് അല്ലാഹുവിൽ പങ്കു ചേര്ക്കുന്ന അവസ്ഥക്ക് മാത്രം പറയേണ്ട കാര്യമാണ്. അല്ലാഹുവിന്റെ ദാത്, സിഫാത് , അഫ് ആൽ എന്നിവയിൽ പങ്കു ചേർക്കൽ ആണ് എന്ന് നേരത്തെ നാം കേട്ടിട്ടുണ്ട്. കൂടുതൽ വിശദമായി തൗഹീദ് / ശിര്ക്ക് ഉലൂഹിയ, തൗഹീദ് / ശിര്ക്ക് റുബൂബിയ , തൗഹീദ് / ശിര്ക്ക് അസ്മാ വസിഫാത് എന്ന പണ്ഡിതന്മാരുടെ വിശദീകരണവും.

പ്രാര്ത്ഥന അല്ലാഹു അല്ലാത്ത ആരോട് ചെയ്താലും ശിര്ക്ക് ആണ്. ജിന്നിന് മാത്രം പ്രത്യേകത ഇല്ല. പ്രതിസന്ധി ഘട്ടമായാലും അല്ലെങ്കിലും ശിര്ക്ക് തന്നെ.
മേൽ പറഞ്ഞ അല്ലാഹുവിന്റെ മാത്രം പ്രത്യേകമായ ഏതു ഇനത്തിൽ പങ്കു ചേർത്താലും അത് ശിര്ക്ക് തന്നെ. ജിന്ന് തന്നെ ആകണം എന്നില്ല. കല്ലായാലും മതി.

ജിന്നിനെ കുറിച്ച് നമുക്കുള്ള വിശ്വാസം അല്ലാഹുവും റസൂലും പഠിപ്പിച്ചത് ആണ്. അവർ നമുക്ക് ആപേക്ഷികമായി അദൃശ്യരാണ് . എന്നാൽ സാക്ഷാൽ ഗൈബിൽ പെട്ട കാര്യമല്ല, അത്. സാക്ഷാൽ ഗൈബ് അല്ലാഹുവിനു മാത്രം അറിയുന്നതാണ്. എന്നാൽ ജിന്ന് വര്ഗത്തിലെ മറ്റു ജിന്നുകളും മലക്കുകളും പിന്നെ പല ജീവികളും ജിന്നുകളെ കാണുന്നു എന്ന് ഇസ്ലാമിക അധ്യാപനങ്ങളിൽ കാണാം.

നബി (സ) പറഞ്ഞു , ബാങ്ക് കൊടുക്കുന്നത് കേട്ടാൽ പിശാചു ദൂരേക്ക് ഓടി പോകും എന്ന്. അത് കഴിഞ്ഞാൽ തിരിചു വരും .... അവസാനം നമസ്കാരം പിഴപ്പിക്കാൻ ശ്രമിക്കും എന്ന്. ഇവിടെ നമ്മുടെ ശബ്ദം അവർ കേള്ക്കും. എന്നത് ഒരു ശിര്ക്കൻ വിശ്വാസം അല്ല. അത് ഒരു സ്വാഭാവികമായ കാര്യ കാരണ ബന്ധതിനുള്ളിൽ ഉള്ള കാര്യമാണ്. എന്നാൽ പിശാച് ദൂരെ ആണെങ്കിലോ ? നമ്മുടെ ശബ്ദം കേള്ക്കില്ല. ശബ്ദം അവരുടെ കേൾവിയുടെ പരിധി വരെയേ കേള്ക്കൂ.
LikeReply417 hrs
Jamal Moidutty Thandantharayil പരിധിയില്ലാതെ കേള്ക്കുന്നത് അല്ലാഹു മാത്രമാണ്. അവനോടു ചോദിക്കുന്നതെല്ലാം പ്രാര്ത്ഥനയാണ് . അങ്ങിനെ എല്ലാം കേള്ക്കും / പ്രാര്ത്ഥന കേള്ക്കും എന്ന വിശ്വാസം അല്ലാഹുവിൽ പങ്കു ചേർക്കൽ തന്നെയാണ്. അത് ജിന്നിനെ കുരിചായാലും മനുഷ്യനെ കുരിചായാലും ശിര്ക്ക് തന്നെ.

നിസഹായ അവസ്ഥയിൽ സഹായിക്കാൻ കഴിവുള്ളത് അല്ലാഹുവിനു മാത്രമാണ്. പ്രതിസന്ധി ഉണ്ടാകുന്നത് അങ്ങിനെ ആണല്ലോ? ആപത്തു വന്നാൽ അതിൽ നിന്ന് രക്ഷിക്കാൻ ആരെങ്കിലും വന്നാൽ പ്രതിസന്ധി നീങ്ങി. അതിനു ആരും വരാത്തപ്പോൾ ആണ് അഭൌതിക ശക്തികളിലേക്ക് പൊതുവെ മനുഷ്യര് തിരിയുന്നത്. കാര്യ കാരണ ബന്ധത്തിന്റെ പരിധി കഴിഞ്ഞാൽ ആണ് പ്രാര്ത്ഥന മാത്രം ആശ്രയം ആകുന്നതു. എന്നാൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അഭൌതികമായി സഹായിക്കാൻ / പ്രാര്ത്ഥന കേള്ക്കാൻ അല്ലാഹുവിനു മാത്രമാണ് സാധിക്കുക എന്നതാണ് വിശ്വാസം. ജിന്നിനോ മലക്കിണോ പോലും കാര്യ കാരണ ബന്ധതിനുള്ളിലുള്ള സഹായം മാത്രമേ ചെയ്യാൻ കഴിയൂ. ആ സഹായം ആണ് ജിന്നുകളെ അധീനപ്പെടുത്തി കൊടുക്കുക എന്ന മുഅജിസതിലൂടെ സുലൈമാൻ നബിക്ക് അല്ലാഹു ലഭ്യമാക്കി കൊടുത്തത്. അവിടെ ജിന്നുകൾക്ക്‌ ഒരു മുഅജിസത്തും ഇല്ല എന്നത് പ്രത്യേകം ഓര്ക്കുക. അവർ അവരുടെ കഴിവിൽ പെട്ട കാര്യങ്ങൾ മാത്രമാണ് ചെയ്തു കൊടുത്തിരുന്നത്.

ഇപ്രകാരം അല്ലാഹുവിനു മാത്രം കഴിയുന്ന, അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഏതു കാര്യവും അല്ലാഹുവിനു പുറമേ ആരോട് ചോദിച്ചാലും ശിര്ക്ക് തന്നെ. അല്ലാഹുവിൽ പങ്കു ചെർക്കുന്നതിനാൽ..! അതല്ലാത്തത് ആരോട് ചോദിച്ചാലും ശിര്ക് ആകില്ല. അല്ലാഹുവിൽ പങ്കു ചെർക്കാതതിനാൽ...!

ജിന്നായാലും കല്ലായാലും മരമായാലും മനുഷ്യനായാലും..!

മേലെ കൊടുത്ത ഖുര്തുബിയുടെ തഫ്സീറിൽ ഇസ്തിം താ ഇൽ ശിര്ക്കായതും അല്ലാത്തതും ഉണ്ട് എന്ന് പ്രസ്താവിക്കുന്നു. നരക വാസികളിൽ തൗഹീദ് ഉള്ളവർ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടും എന്ന് .സൂചിപ്പിക്കുന്നു.

തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരിക... ജസാക്കല്ലാഹു ഖൈർ ..!.
LikeReply217 hrs
Pkm Basheer Madathikattil പൈസ കൊടുക്കാനുള്ളവര്‍ വന്നു കുത്തിന് പിടിച്ച് നിര്‍ത്തുമ്പോള്‍ അവധി പറയുന്നതിനനുസരിച്ച് പണംതിരിച്ചു കൊടുക്കണം.. ഇതൊക്കെ കണ്ടിട്ട് വല്ല കമ്പി മുതലാളിയോ മഹാരാജാവോ കാര്യമായി സഹായിച്ചാല്‍ അതായില്ലേ..... ഇനി അടുത്ത പോസ്റ്റ്‌ അടുത്ത ഗഡു കൊടുക്കേണ്ട സമയത്ത് അല്ലെങ്കില്‍ അവധി പറഞ്ഞ സമയത്ത് പ്രതീക്ഷിക്കാം..
LikeReply116 hrs
Abdul Gafoor Vtm തന്നെ ആരും പരിഗണിക്കുന്നില്ല എന്ന മനസ്സിന്റെ വിങ്ങലിൽ നിന്നും ഉടലെടുത്ത പത്ത് ചോദ്യങ്ങളാണിത് ഇതിനയാൾ കൃത്യമായ മറുപടി അർഹിക്കുന്നു
LikeReply16 hrsEdited
Pkm Basheer Madathikattil avide undallo
LikeReply116 hrs
Suhail Yusuf I am also totally confused regarding our stand in seeking help to the jinn.. [response]What is your confusion
LikeReply15 hrs
Suhail Yusuf Its Haraam without any doubt
LikeReply15 hrs
Suhail Yusuf it is shirk if it meets the condition , في ما يقدر عليه الا اللهSee Translation
LikeReply115 hrs
Suhail Yusuf meaning srishti kazhivin atheetham
LikeReply15 hrs
Sajil Vp Then why we say seeking help to malak is shirk.for the jinn we say it may contain call with and without shirk.??.
LikeReply10 hrs
Sajil Vp Oru vili jonninod akumbol asma wa swifathil panku cherkapedathad engane malakinod akumbol panku cherkapedum???
LikeReply10 hrs
Mohammed Nisamudheen Dear brothers, Thouheed and Shirk are related to Allah only. Trying to understand it using Jinn is the main bottleneck.

Please have a look at below series of articles.

തൗഹീദും ശിർക്കും - ആമുഖം

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവന്റെ തിരുദൂദരിൽ എന്നും വർഷിക്കുമാറാകട്ടെ.

അറിവിന്‍റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന ഒരഞ്ചു വയസ്സുകാരന്‍, കണക്കിന്‍റെ ബാലപാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്ന് കേട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങള്‍...., ഒരു ദിവസം പൊടുന്നനെ അവന്‍ അദ്ധ്യാപകനോട് ചോദിച്ചു "തൊള്ളായിരത്തി എണ്‍പത്തി മൂന്ന് ഹരിക്കണം നാൽപത്തിഅഞ്ചു എത്രയാണ്?"

ചോദ്യം കേട്ട അദ്ധ്യാപകൻ, സ്വൽപ്പം ആശ്ച്ചര്യത്തോടുകൂടി അവനോടു പറഞ്ഞു - 'മോൻ, അഞ്ചു വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഒൻപതു വരെ എണ്ണിയും എഴുതിയും പഠിക്കണം. അതിന്നു ശേഷം, രണ്ടു സംഖ്യകൾ കൂട്ടുവാൻ പഠിക്കണം. അതിന്നു ശേഷം കിഴിക്കുവാനും, ഗുണിക്കുവാനും ഒക്കെ പഠിക്കാനുണ്ട്. അതിന്നു ശേഷം മാത്രമേ ഹരണം പഠിക്കുവാൻ സാധിക്കുകയുള്ളൂ.'

എന്നാൽ അതൊന്നും വകവെക്കാതെ ആ കുട്ടി തന്റെ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ അദ്ധ്യാപകൻ പാടുപെട്ടുകൊണ്ട്‌, ഉത്തരം വിശദീകരിക്കുവാൻ തുടങ്ങി... പക്ഷെ ആ കുട്ടിയുടെ ആകെ ഉണ്ടായിരുന്ന ഒരു സംശയം പല മടങ്ങായി വർധിച്ചു. അങ്ങിനെ തീരാത്ത സംശയത്തിന്റെ ആഴക്കടലിൽ അവൻ അകപെട്ടു.....

അടിസ്ഥാന അക്കങ്ങൾ മുഴുവൻ പഠിക്കാതെ, രണ്ടക്കങ്ങൾ കൂട്ടുന്നത്‌ എങ്ങിനെ എന്നും, കിഴിക്കുന്നതും ഗുണിക്കുന്നതും എല്ലാം എങ്ങിനെ എന്ന് കൃത്യമായി പഠിക്കുന്നതിനു മുൻപ്, രണ്ടു വലിയ സംഖ്യകൾ എങ്ങിനെ ഹരിക്കാം എന്ന് മനസ്സിലാകുവാൻ ശ്രമിച്ചതാണ് ആ കുട്ടിയുടെ ദാരുണാമായ സ്ഥിതിവിശേഷത്തിന്നു കാരണമായത്‌.

http://chintha-samayam.blogspot.in/.../Thouheed-Shirk...
UnlikeReply37 hrs
Jamal Moidutty Thandantharayil From above link.. http://chintha-samayam.blogspot.qa/?m=0 അല്ലാഹു എന്നാൽ അവൻ അവന്റെ സൃഷ്ടികളായ അടിമകളുടെ സൃഷ്ടാവ് മാത്രമല്ല, അവരുടെ പ്രവർത്തനങ്ങളും അവന്റെ സൃഷ്ടിയാണ് എന്നും അവൻ തന്നെ പറയുന്നു.

"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌ !" - ഖുർആൻ 37:96.

وَالتَّقْدِيرُ وَاللَّهَ خَلَقَكُمْ وَعَمَلَكُمْ وَهَذَا مَذْهَبُ أَهْلِ السُّنَّةِ: أَنَّ الْأَفْعَالَ خَلْقُ لِلَّهِ عَزَّ وَجَلَّ وَاكْتِسَابٌ لِلْعِبَادِ.

"അത് സൂചിപ്പിക്കുന്നത് അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചു എന്നാകുന്നു. ഇതാണ് അഹ്ലുസുന്നത്തിന്റെ മാർഗ്ഗം: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ സൃഷ്ടിയാണ് പ്രവർത്തനങ്ങൾ എന്നും (ആ പ്രവർത്തനങ്ങളുടെ) പരിണിതഫലം അടിമക്കുള്ളതാണ് എന്നും." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 37:96.

അപ്പോൾ മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവയുടെയും, അവയുടെ കഴിവുകളുടേയും, അവയുടെ പ്രവർത്തനങ്ങളുടെയും എല്ലാം സൃഷ്ടാവ് അല്ലാഹു ആകുന്നു.

ഭാഗം-8ല്‍ പറഞ്ഞപോലെ ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമ അല്ലാഹു മാത്രം ആയിരിക്കെ, ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ അല്ലാഹു നൽകിയത് എന്ന് ഒരാൾ വാദിച്ചാൽ, അത് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ആരോപണങ്ങളിൽ നിന്നും പരിശുദ്ധനാണ്‌, ഉന്നതനാണ്.

സർവ്വ സൃഷ്ടികളേയും അവയുടെ കഴിവുകളേയും, അവയുടെ പ്രവർത്തനങ്ങളേയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ആദിയിൽ, തന്റെ കഴിവുകളിലും പ്രവർത്തനങ്ങളിലും സർവ്വഗുണ സംബൂർണ്ണനായി അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പരമ സത്യമെങ്കിൽ - ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ ഉള്ളത് എന്ന വാദം, ആദിയിൽ ഇല്ലാത്ത, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് (അതെ, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ്) അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണത്തെതൊട്ട് പരിശുദ്ധനാണ്‌, ഉന്നതനാണ്.

وَمَعْلُومٌ أَنَّ اللَّهَ كَانَ قَبْلَ أَنْ يَخْلُقَ الْمَخْلُوقَاتِ وَخَلَقَهَا فَلَمْ يَدْخُلْ فِيهَا وَلَمْ يُدْخِلْهَا فِيهِ فَلَيْسَ فِي مَخْلُوقَاتِهِ شَيْءٌ مِنْ ذَاتِهِ وَلَا فِي ذَاتِهِ شَيْءٌ مِنْ مَخْلُوقَاتِهِ وَعَلَى ذَلِكَ دَلَّ الْكِتَابُ وَالسُّنَّةُ وَاتَّفَقَ عَلَيْهِ سَلَفُ الْأُمَّةِ وَأَئِمَّتُهَا.

"സൃഷ്ടികളുടെയും അവയെ സ്രിഷ്ടിക്കുന്നതിന്നും മുൻപ് തീർച്ചയായും അല്ലാഹു ഉണ്ടായിരുന്നു എന്നും, അവൻ ( അഥവാ അല്ലാഹു) അതിൽ ( അഥവാ സൃഷ്ടിയിൽ) പ്രവേശിക്കുകയില്ല എന്നും, അവന്റെ ഒരു സൃഷ്ടിയിലും അവന്റെ സത്തയുടെ ഒരു അംശവും ഇല്ല എന്നും, അവന്റെ സത്തയിൽ അവന്റെ സൃഷ്ടികളുടെ ഒന്നും തന്നെ ഇല്ല എന്നും അറിയപ്പെട്ടതാണ്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും അതറിയിച്ചിട്ടുള്ളതും, മുൻഗാമികൾ ആയ നേതാക്കളും അവരുടെ നേതാക്കളും അത് അന്ഗീകരിച്ചതും ആകുന്നു." - മജ്‌മൂഉ ഫതാവ, ഇമാം ഇബ്നു ത്വയ് മിയ്യ(റഹി).
CHINTHA-SAMAYAM.BLOGSPOT.COM|BY MOHAMMED NISAMUDHEEN S.
Jamal Moidutty Thandantharayil കാര്യം അങ്ങിനെയാണെങ്കിൽ -

* സൃഷ്ടിക്കപ്പെട്ട മനുഷ്യ കഴിവ് എന്നാൽ അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവ് എന്നാൽ അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട മലക്കിന്റെ കഴിവ് എന്നാൽ അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി കഴിവും അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

{وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ}
ووجه ذلك أن فعل العبد من صفاته، والعبد مخلوق لله، وخالق الشيء خالق لصفاته، ووجه آخر أن فعل العبد حاصل بإرادة جازمة وقدرة تامة، والإرادة والقدرة كلتاهما مخلوقتان لله - عز وجل - وخالق السبب التام خالق للمسبب.

"{അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌}

അതിന്റെ വിവക്ഷ എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം അവന്റെ (അടിമയുടെ) വിശേഷണത്തിൽ പെട്ടതാണ്. അടിമയാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിയാണ്, ഒരു കാര്യത്തെ സ്രിഷ്ടിച്ചവൻ അതിന്റെ വിശേഷണത്തിന്റെ സൃഷ്ടാവ് ആകുന്നു. മറ്റൊരു വിവക്ഷ എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം ഉണ്ടാകുന്നത് ക്രിത്യമായ ഉദ്ദേശത്തോടുകൂടിയും, പരിപൂർണ്ണമായ കഴിവുകൊണ്ടും ആകുന്നു, ഉദ്ദേശവും, കഴിവുമാകട്ടെ അവരണ്ടും അല്ലാഹുവിന്റെ രണ്ടു സ്രിഷ്ടികളാകുന്നു - പൂർണ്ണമായ കാരണത്തിന്റെ സൃഷ്ടാവ് കാരണക്കാരന്റെ സൃഷ്ടാവും ആകുന്നു. " - മജ്‌മൂഉ ഫതാവ, ഉസൈമീൻ(റഹി).

മലക്കിനെയും, ജിന്നിനെയും ഒക്കെ സൃഷ്ടിച്ച അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടി തന്നെയാണ് മലക്കിന്റെയും, ജിന്നിന്റെയും വിശേഷണമായ അതിന്റെ കഴിവും, അതിന്റെ പ്രവര്‍ത്തനങ്ങളും.

അപ്പോൾ മനുഷ്യനെയും, ജിന്നിനെയും, മലക്കിനെയും, അവയുടെ വിശേഷണമായ അവയുടെ കഴിവുകളേയും സൃഷ്ടിച്ചത് അല്ലാഹു ആണ് എന്നതിനാലും, لَيْسَ كَمِثْلِهِ شَيْءٌ അഥവാ 'അവനെ പോലെ ഒരു വസ്തുവും ഇല്ല' എന്നതിനാലും, സൃഷ്ടിക്കപെട്ട സ്രിഷ്ടി-കഴിവും, സൃഷ്ടിക്കപെട്ട സൃഷ്ടി-പ്രവർത്തനങ്ങളും ആദിയിൽ സർവ്വ-ഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ കഴിവുകളും പ്രവർത്തനങ്ങളുമായും ഒരു സാദ്രിശ്യമോ, സമത്വമോ ഇല്ലാത്തതിനാലും - ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം എന്നാൽ അത് സൃഷ്ടിയെ സൃഷ്ടാവിൽ ആരോപിക്കൽ ആകുന്നു, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണങ്ങളെ തൊട്ട് ഉന്നതനാകുന്നു, പരിശുദ്ധനാകുന്നു.
LikeReply5 mins
Jamal Moidutty Thandantharayil IV. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം അല്ലാഹുവിന്ന് ഉപമകൾ സൃഷ്ടിക്കൽ

മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവക്കെല്ലാം അവയുടെ സ്രിഷ്ടിപ്പിന്റെ പ്രകൃതിയുടെ ഭാഗമായിക്കൊണ്ട് അതിന്റേതായ കഴിവും, പ്രവർത്തനവും ഉണ്ടെന്നത് പരിശുദ്ധ ഖുർആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നുണ്ട്.

"മറ്റെല്ലാ സൃഷ്ടികളേയും വർഗ്ഗങ്ങളെയുംപോലെ ജിന്ന് വർഗത്തിന്നും ചില പ്രകൃതിവ്യവസ്ഥകളും, നിയമ പരിധികളും അല്ലാഹു നിശ്ചയിച്ചിരിക്കുമെന്ന് തീർച്ചയാകുന്നു. ആ വലയത്തിനുള്ളിൽ മാത്രമേ അവർക്ക് എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ." - അമാനി മൗലവി (റഹി), ഖുർആൻ അദ്ദ്യായം 15, വ്യാഖ്യാനക്കുറിപ്പ്‌.

ജിന്നുകളുടെ പ്രക്രിതിക്കനുസരിച്ച് അല്ലാഹു സൃഷ്ടിച്ച അവയുടെ കഴിവും, അല്ലാഹു സൃഷ്ടിച്ച അവയുടെ പ്രവർത്തനങ്ങളും എന്നാൽ അത് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഭാഗമായ തൗഹീദുമായൊ, അതിന്റെ വിപരീധമായ ഷിർക്കുമായോ യാതൊരു ബന്ധവും ഇല്ല, കാരണം, അല്ലാഹു എന്നാൽ അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഉണ്ടായിരുന്നവൻ ആണ് എന്നതും, ആ ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ അവൻ സർവ്വ-ഗുണ സംബൂർണ്ണനും ആയിട്ടുണ്ട്‌ എന്നതും ഈ വിഷയത്തിന്റെ ഭാഗം ഒന്നിലും, ഭാഗം രണ്ടിലും വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌.

"അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവർത്തനങ്ങളിലോ ഏതെങ്കിലും വസ്തുവിന്നു അവനോട് സമത്വവും സാദ്രിശ്യവും സങ്കൽപ്പിക്കുന്നതിൽ നിന്നാണല്ലോ ശിർക്ക് ഉൽഭവിക്കുന്നത്."- അമാനി മൗലവി (റഹി), ഖുർആൻ 16:74.
LikeReply3 mins
Jamal Moidutty Thandantharayil അല്ലാഹുവിന്റെ ഏതൊരു അധികാരാവകാശങ്ങളോ, പ്രവർത്തനങ്ങളോ സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിക്കുമ്പോഴോ, ആ വിശ്വാസത്തിൽ ഒരു സൃഷ്ടിയോട് ചോദിക്കുമ്പോഴോ മാത്രം സംഭവിക്കുന്ന ശിർക്ക്, ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽപെട്ടത് ചോദിച്ചാലും സംഭവിക്കും എന്ന് വാദിക്കുമ്പോൾ അത് സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത അല്ലാഹുവിന്റെ കഴിവുകൾക്ക് ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽ ഉപമകൾ സൃഷ്ടിക്കൽ ആകുന്നു.

"ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല." - ഖുർആൻ 16:74.

അമാനി മൗലവി (റഹി) പറഞ്ഞ പോലെ, ഏതൊരു വലയത്തിനുള്ളിൽ മാത്രമേ ജിന്നുകൾക്ക്‌ എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ, ആ കഴിവുകൾ എന്നാൽ അത്, ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് എന്ന് വന്നാൽ, അത് സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഏകനിൽ ഏകാനാകുകയും, തന്റെ കഴിവുകളിലും, പ്രവര്‍ത്തനങ്ങളിലും സർവ്വ-ഗുണ-സംബൂർണ്ണനും ആയ അല്ലാഹുവിന്റെ കഴിവുകളിലും, പ്രവർത്തനങ്ങളിലും, സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവുമായും, പ്രവര്‍ത്തനവുമായും സാദ്രിശ്യവും, ഉപമയും സ്രിഷ്ടിക്കലാകുന്നു.

فَلا تَضْرِبُوا لِلَّهِ الْأَمْثالَ أَيِ الْأَمْثَالَ الَّتِي تُوجِبُ الْأَشْبَاهَ وَالنَّقَائِصَ، أَيْ لَا تَضْرِبُوا لِلَّهِ مَثَلًا يَقْتَضِي نَقْصًا وَتَشْبِيهًا بِالْخَلْقِ. وَالْمَثَلُ الْأَعْلَى وَصْفُهُ بِمَا لَا شَبِيهَ لَهُ وَلَا نَظِيرَ، جَلَّ وَتَعَالَى عَمَّا يَقُولُ الظَّالِمُونَ وَالْجَاحِدُونَ عُلُوًّا كَبِيرًا

" 'ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌.' അതായത്, സാദ്രിശ്യപ്പെടുത്തലും, കുറവുകളും ഉള്ള ഉപമകൾ (അല്ലാഹുവിന്റെ മേൽ പറയരുത്). അതായത് സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തലും, കുറവുകളും വിളിച്ചുവരുത്തുന്ന ഉപമകൾ നിങ്ങൾ അല്ലാഹുവിന്ന് ഉണ്ടാക്കരുത്. സാദ്രിശ്യമില്ലാത്ത, തുണയില്ലാത്ത അവന്റെ വിശേഷണങ്ങൾ ആകുന്നു ഉന്നതമായ ഉപമ. പിഴച്ചവരും, നിഷേധികളുമായ ആളുകൾ പറഞ്ഞുണ്ടാക്കുന്നതിനെ തൊട്ട് (അല്ലാഹു) ഏറ്റവും വലിയ ഉന്നതനായിരിക്കുന്നു, ഏറ്റവും വലിയ പ്രതാപവാനുമായിരിക്കുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 16:60.

ഒരിക്കൽ കൂടി, പരിശുദ്ധനായ അല്ലാഹുവിന്റെ വിശേഷണങ്ങളിലും, പ്രവർത്തനങ്ങളിലും എന്തെങ്കിലും വിധത്തിലുള്ള ന്യൂനത ആരോപിക്കുന്നതിനെതൊട്ടും, സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തുന്നതിനെതൊട്ടും, സൃഷ്ടികളിൽ ഉപമകൾ സൃഷ്ടിക്കപ്പെടുന്നനെതൊട്ടും പരിശുദ്ധ ഖുർആനും, തിരുസുന്നതും വളരെ ശക്തമായ ഭാഷയിൽ വിലക്കുന്നുണ്ട്. അങ്ങിനെ ആരെങ്കിലും പ്രവൃത്തിച്ചാൽ അവർ പിഴച്ചവരാണ് എന്നും, നിഷേധികളാണ് എന്നുമാണ് പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ ഉണർത്തുവാനുള്ളത്.
LikeReply3 mins
Jamal Moidutty Thandantharayil Jazakallah khair brother Mohammed Nisamudheen .. for the link...!
LikeReply2 mins
Jamal Moidutty Thandantharayil Brothers, Please read തൗഹീദും ശിർക്കും - ഭാഗം - 1 to 10 http://chintha-samayam.blogspot.qa/.../Thouheed-Shirk-1...

No comments: