ഇസ്‌ലാമികേതര ഭരണകൂട്ടത്തിന്റ്റെ നിയമം അനുസരിക്കുന്നവര്‍ അഭൗതികമായ പ്രതിഫലം ആഗ്രഹിക്കുകയോ ലംഘിക്കുന്നവര്‍ അഭൗതികമായ ശിക്ഷ ഭയപ്പെടുകയോ ചെയ്യുന്നില്ല എന്നതുതന്നെയാണ് അനുസരണം ഇബാദത്താകാതിരിക്കാന്‍ കാരണം.
നിയമദാതാവിന് മറഞ്ഞ വഴിയിലൂടെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുണ്ടെന്ന വിശ്വാസം കൊണ്ടേ അലംഘനീയത നിയമത്തിന് കല്‍പ്പിക്കാനിടയുള്ളൂ. അഭൗതികതയില്ലാതെയും ശിര്‍ക്ക് വരും എന്ന് വാദിക്കുന്ന ജമാഅത്തുകാരോട് കേരളത്തിലെ സലഫികൾ നൽകിയിരുന്ന മറുപടിയാണിത്.
കാര്യ കാരണ ബന്ധത്തിന് അധീതമായി ഉപകാരവും ഉപദ്രവവും ചെയുവാൻ അല്ലാഹുവിന് മാത്രമേ സാധിക്കുവെന്നുള്ളതാണ് മുജാഹിദ് പ്രസ്‌ഥാനം ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. സൃഷ്ടികളിലൂടെ ഉണ്ടാക്കുന്ന മറ്റേത് ഉപദ്രവവും ഉപകാരവും തന്നെ അള്ളാഹു ഈ പ്രപഞ്ചത്തിൽ സംവിധാനിച്ചിട്ടുള്ള വിവസ്‌ഥതയിലുടെ മാത്രമേ ഉണ്ടാകുവെന്നും സാമാന്യബോധമുള്ള ആളുകൾക്ക് മനസിലാവും .

ഈ പ്രപഞ്ചത്തെയും അതിലുള്ളതിനെയും സൃഷ്ടിച്ചത് അല്ലാഹു ആണ്. അതിലെ കാര്യ കാരണ ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തിയത് അവനാണ്. ആ കാര്യ കാരണ ബന്ധങ്ങള്‍ നിശ്ചയിച്ചത് പ്രപഞ്ചത്തിനും അതിനുള്ളിലുള്ള വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും ജീവ ലോകതിനുമാണ്. .
അള്ളാഹു ഈ കാര്യ കാരണ ബന്ധങ്ങൾക്കും പ്രപഞ്ചത്തിനും അധീതൻ ആണ്. കാരണം അവന്‍ ഇതൊക്കെ സൃഷ്ടിക്കുന്നതിനു മുനപേ ഉള്ളവനാണ്. ഈ പ്രപഞ്ചത്തില്‍ എന്തെങ്കിലും ഉണ്ടാകാന്‍ ഉള്ള കാരണങ്ങള്‍ ഒന്നും അവനു ബാധകമല്ല. അഥവാ ഈ ലോകത്ത് താനേ ഒന്നും ഉണ്ടാകില്ല. എന്നാല്‍ അവനെ സംബന്ധിച്ച് അവന്‍ ഉണ്ടായവന്‍ അല്ല. മുന്‍പേ ഉള്ളവന്‍ ആണ്.
ഈ പ്രപഞ്ചത്തില്‍ ഉള്ളതിനൊക്കെ ഒരു അവസാനം ഉണ്ട്. എന്നാല്‍ അവന്‍ എന്നും ഉള്ളവന്‍ ആണ്. ഈ പ്രപഞ്ചത്തില്‍ അവന്‍ സൃഷ്ടിച്ചതിനൊക്കെ പരിധികളും പരിമിതികളും കാര്യ കാരണ ബന്ധങ്ങളും ഉണ്ട്. എന്നാല്‍ അവനു പരിധികളും പരിമിതികളും കാര്യാ കരണ ബന്ധങ്ങളുടെ തടസ്സങ്ങളും ഇല്ല. അവന്‍ എല്ലാം അറിയുന്നവനും എല്ലാം കഴിയുന്നവനും പരിപൂർണന്നും ആകുന്നു.
അഭൌതിക ശക്തി ആയി അല്ലാഹു മാത്രമാണ് എന്ന് പറയുന്നത് ഈ അര്‍ത്ഥത്തില്‍ ആണ്.
മനുഷ്യന് ജിന്നിനെ അത് നമുക്ക് കാണാവുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലല്ലാതെ കാണാന്‍ കഴിയില്ല. അത് കൊണ്ട് അതിനെ അല്ലാഹുവിനെ പ്പോലെ അഭൌതികം എന്ന് പറയാന്‍ കഴിയുമോ ? ഒരിക്കലുമില്ല. അല്ലാഹു പറയുന്നു. അവനെപ്പോലെ ഒന്നും തന്നെ ഇല്ല എന്ന്.
മനുഷ്യന് നേരിട്ട് ജിന്നുകളെയും മലക്കുകളെയും കാണാനോ അറിയാനോ കാണാത്തതിനാല്‍ അവയെ മനുഷ്യന് ആപേക്ഷികം ആയി മറഞ്ഞ ജീവികള്‍ ആണ് എന്ന് പറയാം. അത് ഒരിക്കലും അല്ലാഹുവിനെ പ്പോലെ എന്ന ശിര്‍ക്ക് വരുന്ന അവസ്ഥയിലേക്ക് വരുന്നില്ല. കാരണം മനുഷ്യരല്ലാത്ത പല ജീവികളും ജിന്നുകളെയും മലക്കുകളെയും കാണുന്നു എന്ന് പ്രവാചകന്‍ (സ ) പറഞ്ഞു തന്നിരിക്കുന്നു.

അല്ലാഹുവിനെ വിശദീകരിക്കാന്‍ അഭൌതിക ശക്തി / കാര്യ കാരണ ബന്ധത്തിന് അധീതൻ എന്നൊക്കെ ഉപയോഗിക്കുമ്പോള്‍ അതെ പൊലെ ജിന്നും മലക്കും ആണ് എന്ന് വിശദീകരിച്ചാല്‍ അത് ശിര്‍ക്ക് ആണ്. കാരണം അല്ലാഹുവിനെ പോലെ യാതൊന്നും തന്നെ ഇല്ല എന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ പറഞ്ഞു തന്നിട്ടുണ്ട്.
[42:11] ... അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. [112:4] അവന്ന് തുല്യനായി ആരും ഇല്ലതാനും.
അള്ളാഹു ഏല്ലാവർക്കും ഉപകാരപ്രദമായ വിജ്ഞാനം നൽകി അനുഗ്രഹിക്കുമാറാവട്ടെ
No comments:
Post a Comment