Monday, February 21, 2011

ജമാ അത്തുകാരുടെ പരിഹാസം

<<Samad Kodinhi പ്രിയ ജമാഅത്തുകാരെ, ഈ വിഷയത്തില്‍ നിങ്ങള്‍ കേരളത്തിലെ മുജാഹിദു സഹോദരന്മാരോട് (ലോകത്തുള്ള മറ്റു സലഫികള്‍ പറയുന്നതൊന്നും ഇവിടെ പരിഗണനീയമല്ല) തര്‍ക്കിച്ചിട്ടു കാര്യമില്ല. കാരണം അവര്‍ക്ക് വഹ് യ് ഇറങ്ങിയിട്ടുണ്ട്.... "ഇബാദത്ത് = ആരാധന" ആണെന്ന്...+ Abdul Latheef ‎"ഇബാദത്ത് = ആരാധന" മലയാളത്തിലവതരിച്ച വഹ് യ് !!!>> ഇബാദത്തിന്റെ അർത്ഥം മുജാഹിദുകൾ വിശദീകരിച്ചതിനു ക്യത്യമായ തെളിവുകൾ നൽകിയിരുന്നു. ഖുർ ആനിന്റെയും ഹദീസിന്റെയും. എന്നാൽ അതിനു മറുപടി മേലെ കൊടുത്ത പരിഹാസം!

ജമാ അത്തിന്റെ ആദർശം എന്ന പേജിൽ നിന്ന്:
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

ഇവിടെ ഇബാദത്ത് എന്ന വചനത്തിനു വഴിപ്പെടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ ത്ഫ് ഹീമുൽ ഖുർ ആൻ നൽകിയ അർത്ഥം നോക്കുക: “നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്.  അദ്ദേഹം മുഖേന എല്ലാവർക്കും ഇപ്രകാരം അറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്: അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിൻ. ത്വാഗൂത്തിനു ഇബാദത്ത് ചെയ്യുന്നത് ഉപേക്ഷിക്കുവിൻ.”

ഇനി ചെറിയമുണ്ടത്തിന്റെയും പറപ്പൂരിന്റെയും പരിഭാഷ:

[16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.


ഇവിടെ ഇബാദത്തിനു ആരാധന എന്ന അർത്ഥം മുജാഹിദുകൾ കൊടുക്കുന്നതിനെയാണ് മേലെ നമ്മുടെ സുഹ്യത്തുക്കൾ പരിഹസിക്കുന്നത്.

എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
സൂറത്തു നൂഹിലെ 3 വചനം നോക്കുക:
أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

“പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

[2:221] 
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം
).


ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം

No comments: