Monday, July 30, 2012

ഉമറുബ്നുല്‍ ഖത്താബിനെ അവതരിപ്പിച്ച നടന്‍ സാമിര്‍ ഇസ്മാഈല്‍.


വിരുദ്ധ കഥാപാത്രങ്ങള്‍ ഇനി സ്വീകരിക്കില്ല: സാമിര്‍ ഇസ്മാഈല്‍

വിരുദ്ധ കഥാപാത്രങ്ങള്‍ ഇനി സ്വീകരിക്കില്ല: സാമിര്‍ ഇസ്മാഈല്‍
ദോഹ: ഇപ്പോള്‍ സ്വീകരിച്ച കഥാപാത്രത്തിന്‍െറ സ്വഭാവഗുണങ്ങളോട് പൊരുത്തപ്പെടാത്ത കഥാപാത്രങ്ങള്‍ സ്വീകരിച്ച് ഭാവിയില്‍ മുസ്ലിം മനസ്സുകളെ വേദനിപ്പിക്കില്ലെന്ന് ‘അല്‍ ഫാറൂഖ്’ സീരിയലില്‍ ഇസ്ലാമിക ചരിത്രത്തിലെ അതൃുന്നത വൃക്തിത്വമായ ഉമറുബ്നുല്‍ ഖത്താബിനെ അവതരിപ്പിച്ച നടന്‍ സാമിര്‍ ഇസ്മാഈല്‍. താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍െറ പ്രാധാന്യം നന്നനായറിയാം. അഭിനയം ഏറെ സാഹസികമായിരുന്നു. മഹാനായ ഖലീഫ ഉമറിന്‍െറ റോള്‍ അഭിനയിക്കാനകയതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും സാമിര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ക്കില്‍നിന്ന് ഞാന്‍ ഏറെ പഠിച്ചു. എന്‍െറ മതവിശ്വാസം ദൃഢമായി. പ്രവാചകനോടും അവിടുത്തെ അനുചരന്മാരോടുമുള്ള സ്നേഹം ഇരട്ടിച്ചു. ബഹുമതസമൂഹത്തിലെ സമധാനപൂര്‍ണമായ സഹവര്‍ത്തിത്വം, പക്ഷപാതിത്വത്തില്‍നിന്നും വിഭാഗീയതയില്‍നിന്നും ഭിന്നിപ്പില്‍നിന്നും അകന്നുനില്‍ക്കുക, നീതീയെയും സത്യത്തെയും പിന്തുണക്കുക തുടങ്ങിയ ഇസ്ലാമിക മൂലൃങ്ങള്‍ ഈ സീരിയലില്‍നിന്ന് പഠിക്കാനാവും.
ഞാന്‍ താമസിയാതെ കലാകാരനായ ഒരു സുഹൃത്തുമൊത്ത് മക്കയിലെത്തി ഉംറ നിര്‍വ്വഹിക്കും. അതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ കാണിക്കും. എന്‍െറ മതത്തെക്കുറിച്ച് സംശയങ്ങളുയര്‍ത്തിയവര്‍ക്ക് അതു മറുപടിയാവും...സാമിര്‍ പറഞ്ഞു. 2010ല്‍ സിറിയയിലെ നാടക, കലാ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ സുന്നിയായ മുസ്ലിമാണ് താനെന്ന് സാമിര്‍ ട്വിറ്ററില്‍ തന്നെ പരിചയപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് പ്രചാരണമുണ്ടായിരുന്നു.
പ്രേക്ഷകന് കൂടുതല്‍ വിശ്വാസ്യതയും തന്മയത്വവും അനുഭവപ്പെടുന്നതിനായി യുദ്ധരംഗങ്ങള്‍ സ്വന്തമായി, നേര്‍ക്കുനേരെ അഭിനിയിക്കുകയായിരുന്നുവെബ്ബും സാമിര്‍ പറഞ്ഞു. ഒരു രംഗത്ത് കടിഞ്ഞാണറ്റ് കുതിരപ്പുറത്തുനിന്ന് വീണതിനാല്‍ മണിക്കൂറുകള്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. ഒന്നര വര്‍ഷം നീണ്ട ഷൂട്ടിംഗിനിടക്ക് തനിക്കോ സഹനടന്മാര്‍ക്കോ ഒരു ക്ഷീണവും അനുഭവപ്പെട്ടില്ല. ഉമറിന്‍െറ ഇസ്ലാം സ്വീകരണ രംഗമാണ് ഏറ്റവും ഹൃദയാവര്‍ജകമായി അനുഭവപ്പെട്ടത്. സ്വയം നിയന്ത്രിക്കാനായില്ല. കണ്ണുകള്‍ നിറഞ്ഞുപോയി.
പ്രബോധന ജീവിതത്തില്‍നിന്ന് രാഷ്ട്രനിര്‍മ്മിതിയിലേക്കെത്തിയ മഹനായ ആ പ്രവാചകശിഷ്യന്‍െറ ജീവിതം നീതിപൂര്‍വം ആവിഷ്കരിക്കാനായെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും കഥാപത്രത്തെ സ്വാംശീകരിക്കുന്നതിനായി തിരക്കഥക്ക് പുറമെ ഉമറിനെക്കുറിച്ച പത്തോളം ഗ്രന്ഥങ്ങള്‍ വായിച്ച് പഠിച്ചു. ആ വ്യക്തിത്വത്തിന്‍െറ വിവിധ വശങ്ങള്‍ മനസ്സില്‍ പതിഞ്ഞപ്പോള്‍ ഏറ്റെടുത്ത റോള്‍ വല്ലാതെ സാഹസികമായി-സാമിര്‍ വിശദീകരിച്ചു.

http://www.madhyamam.com/news/182041/120730

No comments: