Saturday, August 25, 2012

പുതിയ നിയമങ്ങള്‍ !



******************

കഴിഞ്ഞ ദിവസം എന്റെ ബ്രദര്‍ ഇന്‍ലോ നാട്ടില്‍ പോയി. അദ്ദേഹം ഫാമിലി വിസിറ്റ് വിസക്ക് ഖത്തറില്‍ വന്നതായിരുന്നു.

അദ്ദേഹത്തെ എയര്‍ പോര്‍ട്ടില്‍ വിട്ടു തിരിച്ചു പോന്നു.

അല്പം കഴിഞ്ഞപ്പോള്‍ ബ്രദര്‍ ഇന്‍ലോയുടെ വിളി!

യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് ശ്രിലങ്കന്‍ എയര്‍ ലൈന്‍ ..! കാരണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റ്‌ ആണ്. ക്രെഡിറ്റ് കാര്‍ഡിന്റെ ഓണര്‍ അല്ലാത്തവര്‍ക് യാത്ര ചെയ്യാന്‍ പറ്റില്ലത്രേ..! ഞാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഫോട്ടോ കോപി അതിനെ സീക്രട്ട് നമ്പര്‍ ഡിലീറ്റ് ചെയ്തു സൈന്‍ ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ അതൊന്നും ഉപകാരപ്പെട്ടില്ല. ഒറിജിനല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കാണണം എന്ന് അവര്ക് വാശി. അല്ലെങ്കില്‍ പോകാന്‍ പറ്റില്ല എന്ന്. ഞാന്‍ വണ്ടി വീണ്ടും എയര്‍ പോര്ട്ടിലേക്ക് തിരിച്ചു...! ഒറിജിനല്‍ ക്രെഡിറ്റ് കാര്‍ഡ്‌ എന്റെ കൈവശം ആണല്ലോ..

അവിടെ ചെന്ന് അവരോടു ചോദിച്ചു..? ഒറിജിനല്‍ ക്രെഡിറ്റ് കാര്‍ഡ്‌ യാത്രക്കാരന്‍ കൈവശം കൊടുത്തയക്കാന്‍ പറ്റുമോ? അത് എനിക്ക് തുടര്‍ന്നും ആവശ്യമുള്ളതല്ലേ..? അവിടത്തെ സുപ്പര്‍വൈസറുകാരി പറഞ്ഞു. ഒറിജിനല്‍ ഇല്ലെങ്കില്‍ അല്‍-സദിലുള്ള ശ്രിലങ്കന്‍ എയര്‍ റിസര്‍വേഷന്‍ സെന്ററില്‍ പോയി കമ്മെന്റ് ഇടീക്കണം..! അല്ലെങ്കില്‍ പോകാന്‍ പറ്റില്ല. ഞാന്‍ ചോദിച്ചു: അതിനിനി എവിടെ സമയം?
ഇപ്പോള്‍ നിങ്ങള്‍ ഒറിജിനലും കൊണ്ട് വന്നല്ലോ? അത് കൊണ്ട് യാത്ര ചെയ്യാം..!

ഞാന്‍ എന്റെ അമര്‍ഷം വാക്കുകളില്‍ ഒതുക്കികൊണ്ട് പറഞ്ഞു: മുന്പ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ പോലുള്ള പല എയര്‍ ലൈനിലും ഇതുപോലെ ടിക്കറ്റ്‌ എടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇതുപോലെ ഒരു അനുഭവം. കാരണം ആദ്യമായാണ് ശ്രിലങ്കന്‍ എയര്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ എടുക്കുന്നത്..! ഇനി അബദ്ധം പറ്റാതെ നോക്കാം..! ഞാന്‍ പറഞ്ഞത് ഏശിയില്ല..! ഇട്സ് അപ്പ്‌ ടു യൂ..!

ബ്രദര്‍ ഇന്‍ലോ ലഗ്ഗെജു കൊടുത്തു എമിഗ്രേഷനില്‍ പോയി. വലിയ ക്യൂ...! ഞാന്‍ യാത്ര പറഞ്ഞു പുറത്തു കടന്നു കാറില്‍ തിരിച്ചു പോന്നു..!

ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞു . വീണ്ടും വിളി..!

ഇത്തവണ എമിഗ്രേഷന്‍ ഡസ്ക്ന്റെ ലാന്‍ഡ്‌ ലൈനില്‍ നിന്ന്.. ബ്രദര്‍ ഇന്ലോ യുടെ ഫോണിലെ ക്രെഡിറ്റ് തീര്‍ന്നു കാണും..!

എമിഗ്രേഷന്‍ കടക്കാന്‍ കഴിഞ്ഞില്ല. എക്സിറ്റ് പെര്‍മിറ്റ്‌ ഇല്ലാത്തതിനാല്‍.!

അവന്‍ പിന്നെ ഫോണ് അവിടത്തെ ഓഫീസറുടെ കൈയില്‍ കൊടുത്തു.

മേയ് അവസാനം എന്റെ പിതാവ് വിസിറ്റ് വിസയില്‍ വന്നു എക്സിറ്റ് പെര്‍മിറ്റ്‌ ഇല്ലാതെ തന്നെ തിരിച്ചു പോയിരുന്നു. ഈ വിവരം ഞാന്‍ പറഞ്ഞു.

അവര്‍ പറഞ്ഞു: ഇത് പുതിയ നിയമം ആണ്..!

പടച്ചവനേ..! എന്റെ ഖല്‍ബിലെ വിളി..! വിസിറ്റ് വിസ കാലാവധി അവസാനിച്ചതിനാല്‍ ഇന്ന് പോയില്ലെങ്കില്‍ ദിവസം 200 റിയാല്‍ വെച്ച് ഫൈന്‍ വരും. ടിക്കറ്റ്‌ കാശു പോകും.. വേറെ ടിക്കറ്റ്‌ എടുക്കേണ്ടി വരും. പിന്നെ ബോര്‍ഡിംഗ് പാസ് എടുത്തതിനാല്‍ ലഗേജിന്റെ പ്രശ്നങ്ങള്‍..!
എയര്‍ പോര്‍ട്ടില്‍ നിന്നും ഏറെ അകലെ എത്തിയിരുന്ന ഞാന്‍ ഓടിപ്പിടഞ്ഞു എയര്‍ പോര്ട്ടിന്റെ അടുത്തുള്ള എയര്‍ പോര്‍ട്ട്‌ പാസ്‌ സെന്റെറില്‍ പോയി വിവരം പറഞ്ഞു. അവര്‍ ഐ ഡി കാര്‍ഡും ബാങ്ക് കാര്‍ഡും ചോദിച്ചു. പത്തു റിയാലാണ് ചാര്‍ജ്. രണ്ടു മിനിറ്റു കൊണ്ട് പ്രിന്റ്‌ ചെയ്തു തന്നു..!

അപ്പോള്‍ തന്നെ ഓടിപ്പോയി കൊണ്ട് കൊടുത്തു. ഫ്ലൈറ്റ് വിടാന്‍ ഒരു മണിക്കൂര്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. നേരത്തെ എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നതിനാല്‍, സ്പോന്‍സര്‍ ആയ ഞാന്‍ കൂടെ ഉണ്ടായിരുന്നതിനാല്‍, ക്രഡിറ്റ് കാര്‍ഡ്‌ ഒറിജിനല്‍ കൂടെ ഉണ്ടായിരുന്നതിനാല്‍, സമയത്ത് ഓടിയെത്താന്‍ ട്രാഫിക്‌ ബ്ലോക്ക് ഇല്ലാതിരുന്നതിനാല്‍, ബാങ്ക് കാര്‍ഡില്‍ ബാക്കി കാശ് (ഇ-കാശ് ) ഉണ്ടായിരുന്നതിനാല്‍...
ചുരുക്കിപ്പറഞ്ഞാല്‍ ദൈവാധീനം...! അല്‍ഹമ്ദുലില്ലഹ്..!

ഇത് രണ്ടു മാസം ആയി നിലവില്‍ വന്ന പുതിയ നിയമം ആണ്.. അത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. അല്പം വൈകിയിരുന്നെങ്കില്‍ അദ്ദേഹത്തിന് പോകാന്‍ സാധിക്കില്ലായിരുന്നു..!

ഗുണപാഠങ്ങള്‍.?!

- പുതിയ എക്സിറ്റ് പെര്‍മിറ്റ്‌ നിയമം
- ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍
- എയര്‍ പോര്ട്ടിലേക്ക് അല്പം നേരത്തെ പോകുക..!
- ഇറങ്ങുന്നതിനു മുന്പ് നന്നായി പ്രാര്‍ത്ഥിച്ചു ഇറങ്ങുക..!

No comments: