Sunday, September 2, 2012

ചേരമാന്‍ പെരുമാള്‍ പള്ളി - കൊടുങ്ങല്ലൂര്‍

kodungalloor cheraman masjid
· · ·
  • Jayakrishnan Kavalam മുസ്ലിമിലേക്കു പരിവര്‍ത്തനം ചെയ്ത ചേരമാന്‍ പെരുമാളിന്റെ ഖബര്‍ ഒമാന്‍ രാജ്യത്തിന്റെ പഴയ തലസ്ഥാനമായ* സലാലയില്‍ ആണ്.
    about an hour ago · · 1
  • Jamal Moidutty Thandantharayil അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എവിടുന്നു കിട്ടും സുഹൃത്തേ?.
  • Jayakrishnan Kavalam
    ചേരമാന്‍ പെരുമാള്‍ സൌദി അറേബ്യയില്‍ നിന്നും (മക്കയില്‍ നിന്നും) നാട്ടിലേക്കുള്ള യാത്രാമധ്യേ അവിടെ വച്ചു മരണപ്പെടുകയാണുണ്ടായത്. ആ സ്ഥലവുമായി മറ്റെന്തൊക്കെയോ ബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇവിടത്തെ ചരിത്രം അറിയാന്‍ എ ശ്രീ
    ധരമേനോന്റെ കേരളചരിത്രം (ഡി സി ബൂക്സ്) എന്ന ഗ്രന്ഥം വഴി കാട്ടുമെന്നു പ്രതീക്ഷിക്കുന്നു. എന്തായിരുന്നാലും നമ്മുടെ ചരിത്രത്തിലും, ആധുനിക ഇസ്ലാമിക പരിവര്‍ത്തനത്തിന്റെയും, പ്രചാരണത്തിന്റെയും (കേരളത്തില്‍) ചേരമാന്‍ പെരുമാളിന് വലിയ സ്ഥാനമുണ്ട്. ഇതേക്കുറിച്ച് എനിക്ക് വലിയ ധാരണകളൊന്നുമില്ലെന്നതാണ് സത്യം.

    സലാലയില്‍ സവിശേഷതകളുള്ള ഒന്നിലധികം ഖബറുകളുണ്ട്. ചേരമാന്‍ പെരുമാള്‍, വലിയ മറ്റൊരു ഖബര്‍ (ഏതോ പ്രവാചകന്റേതാണെന്നാണു പറഞ്ഞതെന്നാണെന്റെ ഓര്‍മ്മ- കൃത്യമായി ഓര്‍മ്മയില്ല, എങ്കിലും വളരെ സവിശേഷതകള്‍ ഉള്ള ഖബര്‍ ആണ്, ധാരാളം ആളുകള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നതൊക്കെ കണ്ടിരുന്നു.), ഒപ്പം പ്രതിദിനം നീളം കൂടിക്കൊണ്ടിരുന്ന ഒരു അത്ഭുത ഖബര്‍ (ഇന്നതിന് മീറ്റര്‍ കണക്കിന് നീളമുണ്ട്) വളരുന്നതിനനുസരിച്ച് ഖബര്‍സ്ഥാന്റെ ഭിത്തി ഇടിച്ചു കളയേണ്ടി വന്നു. ഒപ്പം വിശുദ്ധമുഹമ്മദ് നബി ഒട്ടകത്തെ വെട്ടി എന്നു പറയപ്പെടുന്ന ഗുഹ, അതില്‍ ഇപ്പൊഴും ഒട്ടകത്തിന്റെ രക്തം ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്, തുടങ്ങി വലിയ ഒരു ഉല്‍ക്കാപതനം ഉണ്ടായ പടു കൂറ്റന്‍ കുഴി, മനുഷ്യര്‍ക്ക് മുകളില്‍ക്കൂടി നടക്കാന്‍ കഴിയുന്ന വിചിത്രമായ മരങ്ങള്‍, വാഹനം ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയാല്‍ തനിയേ കയറ്റം കയറുന്ന ഏതോ ശാസ്ത്രീയ സവിശേഷതയുള്ള റോഡ്, അന്താരാഷ്ട്ര പുരാവസ്തു ഗവേഷണങ്ങള്‍ നടക്കുന്ന ഒരു വലിയ നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളും, കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും, അവിടെ ഒരു റാണി ഭരിച്ചിരുന്നതായും എല്ലാം കാണാന്‍ കഴിയുന്നുണ്ട്. ഈ പ്രാര്‍ത്ഥനാലയങ്ങള്‍ ഇസ്ലാമിന് തീര്‍ഥാടന കേന്ദ്രങ്ങളും, പ്രാര്‍ത്ഥനാലയങ്ങളുമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് വിനോദസഞ്ചാര മേഖലയാണ്. കുറഞ്ഞത് 3 ദിവസമെങ്കിലും കൊണ്ട് കാണാന്‍ കഴിയാവുന്നത്ര നദീതടങ്ങളും, വളഞ്ഞു പുളഞ്ഞ് മല കയറിപ്പോകുന്ന (മേഘപാളികളെ തൊടാം, അവ നമ്മെ കടന്നു പോകും. അത്ര ഉയരത്തില്‍) റോഡുകളും എല്ലാം ചേര്‍ന്ന് ഒരു അത്ഭുത നഗരമാണ് സലാല. ഇതിലുമപ്പുറം അവിടം നേരില്‍ സന്ദര്‍ശിച്ചാല്‍ അറിയാന്‍ കഴിയും. (എന്റെ കയ്യില്‍ വിശദമായ ഫോട്ടോകള്‍ ഉണ്ടായിരുന്നു, പക്ഷേ അതു സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന് ചില പ്രശ്നം) സി ഡി ഉണ്ടായിരുന്നതു ലഭ്യമെങ്കില്‍ താങ്കള്‍ക്ക് അയച്ചു തരാം.

    അവിടെ ചെന്നെത്താനുള്ള വഴി: മസ്കറ്റ് സിറ്റിയില്‍ നിന്നും ദിവസേന ബസുണ്ട്. 1400 കിലോമീറ്ററോളം ദൂരമുണ്ട്. കാറിലാണെങ്കില്‍ 7-8 മണിക്കൂര്‍ ഡ്രൈവ് ചെയ്യണം. മസ്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും വിമാനവും ലഭ്യമാണ്. നമ്മുടെ നാട്ടില്‍ നിന്നും, സലാലക്കു വിമാനമുണ്ടെന്നു തോന്നുന്നു. ഏതായാലും ആ സ്ഥലം തെങ്ങുകളും, വാഴകളും എല്ലാം ഉള്ള കേരളത്തിനു സമാനമായ സ്ഥലമാണ്. ധാരാളം താമസ സ്ഥലങ്ങള്‍ ലഭ്യമാണെങ്കിലും സീസണ്‍ സമയത്ത് അവിടെ വളരെ തിരക്കായിരിക്കും, നേരത്തേ ബുക്ക് ചെയ്യേണ്ടി വരും - തട്ടിപ്പുകാര്‍ [വിശേഷിച്ച് മലയാളികള്‍] ധാരാളം, വളരെ സൂക്ഷിക്കണം.

    ഇനിയും കൂടുതല്‍ അവിടത്തെ ഭൂപ്രകൃതി, സാംസ്കാരിക ചരിത്രം തുടങ്ങിയവ അറിയണമെങ്കില്‍ വെബ്സൈറ്റുകള്‍ താങ്കളെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു...
  • Jamal Moidutty Thandantharayil നന്ദി സുഹൃത്തേ,
    താങ്കളുടെ വിശദീകരണത്തില്‍ കൌതുകകരമായ ഒരു പാട് വസ്തുതകള്‍ ഉണ്ട്. പലതും അവിശ്വസനീയവും..

    ഉദാ: അത്ഭുത ഖബര്‍... സ്വയം വളര്‍ന് കൊണ്ടിരിക്കുന്ന ഖബര്‍? ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. താങ്കള്ക് അതില്‍ വല്ല അനുഭവവും ഉണ്ടോ?

    രണ്ടാമതായി പലരും ഖബറിന്റെ അടുത്ത് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് അന്ധ വിശ്വാസമാണ്. സ്രഷ്ടവിനോട് മാത്രം പ്രാര്തിക്കുന്നവര്കെ ഒരു യഥാര്‍ത്ഥ മുസ്ലിം അവന്‍ സാധിക്കൂ. ഖബറില്‍ മരണപ്പെട്ട ആളോട് പ്രാര്‍ത്ഥിക്കുന്നവന്‍ യതാര്‍ത്ഥത്തില്‍ മുസ്ലിം നാമധാരിയായ ഒരു ബഹുദൈവ ആരാധകാനാണ്. ഒരു പക്ഷെ അയാള്‍ക് ഇസ്ലാം എന്താണെന്നു അറിയില്ലായിരിക്കും. ഉദാ: ഖുര്‍ആന്‍ പറയുന്നത് നോക്കൂ..! [72:20] (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

    അതുപോലെ മനുഷ്യര്‍ക് മുകളില്‍ കൂടി നടക്കുന്ന മരങ്ങള്‍ അത്ഭുത കരം തന്നെ. താങ്കള്‍ അവ നടക്കുന്നത് കണ്ടിട്ടുണ്ടോ? എന്തെങ്കിലും വീഡിയോ ഫോട്ടോ തുടങ്ങിയവ ലഭ്യമാണോ? ന്യൂട്രല്‍ ഗിയറില്‍ കയറ്റം കയറുന്ന സ്ഥലത്തെ കുറിച്ച് ഞാന്‍ മുന്പ് കേട്ടിരുന്നു. എന്താണ് അതിന്റെ പിന്നിലുള്ള വസ്തുത എന്ന് താങ്കള്ക് വല്ല അറിവും ഉണ്ടോ?

    പിന്നീട് താങ്കളുടെ പരാമര്‍ശങ്ങളില്‍ എനിക്ക് കമ്മെന്റ് ചെയ്യാവുന്ന ഒന്നാണ് മുസ്ലിം കള്‍ക് തീര്‍ത്ഥാടനം നടത്തുന്ന സ്ഥലം ആണെങ്കില്‍ മറ്റുള്ളവര്‍ക് വിനോദ സഞ്ചാരം നടത്തുന്ന സ്ഥലം ആണെന്നുള്ള പരാമര്‍ശം. പള്ളികള്‍ പ്രാര്‍ഥനാ ആലയങ്ങള്‍ തന്നെ ആണ്. തീര്‍ത്ഥാടനം നടത്തുന്ന കേന്ദ്രങ്ങള്‍ അല്ല. അവയെക്കുരിച്ചല്ല എന്റെ പരാമര്‍ശം. നേരത്തെ ഖബറിന്റെ അടുത്ത് പ്രര്തിക്കുന്നവരെ കുറിച്ച് താങ്കള്‍ എഴുതിയിരുന്നല്ലോ. മരിച്ചു പോയവരുടെ ഖബര്‍ കെട്ടിപ്പൊക്കി അതിനടുത് പൂജയും മറ്റുമായി കഴിഞ്ഞു കൂടുന്നത് യഥാര്‍ത്ഥത്തില്‍ വിശ്വാസ വൈകല്യം ആണ്. പടച്ച തമ്പുരാന്‍ നമുക്ക് നിശ്ചയിച്ച വിധിയെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നിരിക്കെ ഇതൊക്കെ വെറും പഴ്വേലകള്‍ മാത്രം..!

    യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ (സ) മുസ്ലിമ്കല്ക് തീര്‍ത്ഥാടനം നടത്താന്‍ അനുവദിച്ചത് മൂന്നു സ്ഥലത്തേക്ക് മത്രമ ആണ്. ഒന്ന് മക്കയിലെ മസ്ജിദുല്‍ ഹറം, രണ്ടു മദീനയിലെ മസ്ജിദു നബവി, മൂന്നു ജെറുസലേമിലെ മസ്ജിദുല്‍ അഖ്സ. (അതിപ്പോള്‍ ജൂതന്മാരുടെ കയ്യിലാണ്.) മറ്റുള്ളതൊന്നും മുസ്ലിംകളുടെ തീര്‍ത്ഥാടനം നടത്താനുള്ള സ്ഥലങ്ങള്‍ അല്ല. പലതും തട്ടിപ്പ് കേന്ദ്രങ്ങള്‍ മാത്രമാണ്. ഉദാ: അജ്മീര്‍, മമ്പുറം, ഭീമാ പള്ളി, നാഗൂര്‍ ... തുടങ്ങിയ സ്ഥലങ്ങള്‍ .. അവയെല്ലാം മനുഷ്യരുടെ വിഷമങ്ങളെ മുതലെടുത്ത്‌ അന്ധവിശ്വാസം വളര്‍ത്തി പണം തട്ടാനുള്ള തട്ടിപ്പ് കേന്ദ്രങ്ങള്‍ ആണ്..!

    താങ്കളുടെ വിവരണം വളരെ ഉപരകരപ്രദം ആയി. എ ശ്രീധരമേനോന്റെ കേരളചരിത്രം (ഡി സി ബൂക്സ്) എന്ന ബുക്ക് വായിക്കണം എന്നുണ്ട്. നാട്ടില്‍ പോകുമ്പോള്‍ നോക്കണം ഇന്ഷ അല്ലാഹു. കൂടുതല്‍ വല്ല വിവരങ്ങളും ലഭിച്ചാല്‍ അറിയിക്കാന്‍ മറക്കരുത്.. സ്നേഹപൂര്‍വ്വം..! ജമാല്‍

No comments: