Saturday, September 8, 2012

ഹാജറ ബീവി ശബ്ദത്തിനോട് പ്രതികരിച്ചതാണ്

  • OLDER POSTS
  • Madavoorikale.........chankooottamundenkil.......... — with Nabeel Pappinisseri.
    Like · · · Yesterday at 8:15pm
    • 7 people like this.
    • Jamal Moidutty Thandantharayil സക്കരിയ സ്വലാഹി ശിര്‍ക് ചെയ്തു എന്ന് വരുത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന കുറെ പാവങ്ങള്‍ ഉണ്ട്...!

      മേലെ കൊടുത്ത ക്ളിപില്‍ പറയുന്നത് ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞാല്‍ കേള്‍കുന്ന പരിധിയില
      ്‍ ഉള്ള ആരായാലും സഹായിക്കട്ടെ എന്ന് കരുതി ഉറക്കെ വിളിച്ചു പറഞ്ഞാല്‍ അതില്‍ പ്രാര്‍ത്ഥന ഇല്ലെന്നും അത് വെറും കാര്യാ കരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള പരസ്പര സഹായം മാത്രം ആണെന്നും അത് തന്നെ ജിന്നുകളെ ഉദ്ദേശിച്ചു പറയാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ലെന്നും മാത്രം ആണ്. പ്രാര്‍ത്ഥന ആകുമ്പോള്‍ ഈ ശബ്ദത്തിന്റെ പരിധിയില്‍ തന്നെ ജിന്നോ മനുഷ്യരോ വേണം എന്നാ നിര്‍ബന്ധമില്ല. എവിടെയായാലും അവര്‍ എല്ലാം അറിയും എന്നാ അല്ലാഹുവിനു മാത്രമുള്ള ഗുണ വിശേഷനങ്ങളില്‍ പങ്കു ചെര്കലും കൂടി വരുന്നു. അങ്ങിനെ ജിന്ന് ശബ്ദത്തിന്റെ പരിധിയില്‍ ഉണ്ടെന്നു അറിയാന്‍ നമുക്ക് കാര്യാ കാരണ ബന്ധം ഇല്ല എന്നത് തന്നെ ആണ് നമുക്ക് അതിനു അനുവാദം ഇല്ലാതിരിക്കാന്‍ കാരണം ആകുന്നതും മു അ ജിസത് വഴി അവരെ അധീനപ്പെടുതപ്പെട്ടു എന്നതിനാല്‍ സുലൈമാന്‍ നബി (അ) നു അവരെ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്കപ്പെട്ടതിനും കാരണം.

      ഈ പറഞ്ഞ കാര്യങ്ങളില്‍ ഈ ക്ലിപ്പ് കൊടുത്ത വ്യക്തിയുടെ അഭിപ്രായം എന്താണ്.?
      സൃഷ്ടികള്‍ പരസ്പരം സഹായിക്കാന്‍ പാടില്ലേ? പാടുന്ടെങ്കില്‍ എപ്പോഴാണ് അത് ശിര്‍ക്ക് ആകുന്നതു?
    • Nasihul Islam Jamal Moidutty Thandantharayil ഇത് അനുവദനീയമല്ല എന്ന് ഹദീസില്‍ പറയുന്നില്ലല്ലോ , പിന്നെ ഏതാടിസ്ഥനത്തിലാണ് അനുവദനീയമല്ല എന്ന് പറയുന്നത്?

      മത്നു മാത്രം നോക്കിയാല്‍ തന്നെ ഹറാം എന്ന്
      മനസ്സിലാവുന്നുന്ടെന്കില്‍ പിന്നെ പണ്ഡിതന്മാര്‍ ഹദീസിന്റെ സനദ്‌ നോക്കുമോ ?

      (ശിര്‍ക്കാണെന്ന് ഏതാടിസ്ഥാനത്തിലാണ് പറയുന്നത്, ഇതൊന്നും മുന്കഴിഞ്ഞ പണ്ഡിതന്മാര്‍ക്ക് മനസ്സിലായില്ലേ ... അവര്‍ക്ക്‌ ശിര്‍ക്കാണെന്ന് മനസ്സിലായെങ്കില്‍ അവര്‍ സനദ്‌ നോക്കുമായിരുന്നോ എന്നൊക്കെയുള്ള ചോദ്യം ചോദിക്കുന്നവര്‍ക്ക് നേരെ തിരിഞ്ഞു വരുന്ന ചോദ്യങ്ങളാണ് മുകളില്‍ കൊടുത്തത്)
    • Jamal Moidutty Thandantharayil അനുവദിച്ചത് ആണെങ്കില്‍ ഈ വിവാദങ്ങള്‍ ഒന്നും ഉണ്ടാവില്ലല്ലോ സഹോദരാ..! ഏതു ഹദീസിന്റെ അടിസ്ഥാനത്തില്‍ ആണ് അനുവാദം എന്ന് നോക്കിയാല്‍ പോരെ..!
      യാ ഇബാടല്ലാഹി അ ഈ നൂ നീ എന്നാ ഹദീസ് ദയീഫ് ആ
      ണെന്നതില്‍ തര്‍ക്കമില്ലല്ലോ.. പിന്നെ എന്താണ് അനുവദനീയം ആണെന്ന് കരുതാന്‍ അടിസ്ഥാനം..? ഇവിടെ സ്വലാഹി പറഞ്ഞതും അതിന്റെ ഹുകും മാത്രം ആണ്. അങ്ങിനെ ഒരാള്‍ വിളിച്ചു പറഞ്ഞാല്‍ അത് ശിര്‍ക്ക് ആണെന്ന് പറയാനും അയാളെ മുശ്രിക് ആക്കാനും പാടില്ല, കാരണം സ്വഹീഹാനെങ്കില്‍ തന്നെ അതില്‍ പ്രാര്‍ത്ഥന ഇല്ല എന്നാണു..!

      ഇത് തന്നെ അല്ലെ താങ്കള്‍ ഉദ്ദേശിച്ചത്?
    • Muhammad Ali M @Nasihul Islam...വിഡ്ഢിത്തം പറയാതെ ഭായ്? ഒരു കാര്യം അനുവദനീയമല്ല എന്ന് പറയാന്‍ അത് പ്രവാചകന്‍ പ്രവര്‍ത്തിച്ചില്ല എന്ന് തെളിഞ്ഞാല്‍ പോരെ?..എന്നാല്‍ ശിര്‍ക്കാക്കല്‍ അങ്ങിനെ ആണോ?...പഠിചു പഠിചു മടവൂരികളെപ്പോലെ താഴോട്ടാണോ ?..ഹദീസ് സ്വഹീഹല്ലാതതിനാല്‍ അത് പ്രവാചകന്‍ പറഞ്ഞതല്ല എന്ന് വ്യക്തം..അപ്പോള്‍ അനുവദനീയവും അല്ല. റഷീദ് രിള യെയും മുഹമ്മദ്‌ അബ്ദു വിനെയും ജമാലുദ്ധീന്‍ അഫ്ഗാനിയെയും അന്ധമായി എല്ലാ കാര്യത്തിലും ഇമാമായി സ്വീകരിച്ചവരുടെ തലയില്‍ കയറിയില്ലെങ്കിലും സല്ഫുകള്‍ മനസ്സിലാക്കിയ പോലെ ദീന്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന മുജാഹിടുകള്‍ക്ക് ഇതൊന്നും ഒരു ആശയ ക്കുഴപ്പവും വരുത്തില്ല.

      ദീന്‍ പഠിക്കേണ്ടത് അതിന്റെ ഉസൂലുകളില്‍ നിന്നാണ് അല്ലാതെ ആരുടെയെങ്കിലും ലേഖനങ്ങളെ മാത്രം ആശ്രയിക്കരുത് ..
    • Nasihul Islam Muhammad Ali M ഒരു കാര്യം ചെയ്യാന്‍ അനുവദിച്ചു കൊണ്ടോ പ്രേരിപ്പിച്ചു കൊണ്ടോ കല്പിച്ചു കൊണ്ടോ വന്നിട്ടുള്ള ഹദീസിന്റെ സനാദ് ദയീഫ് ആണ് എന്നാ കാരണം പറഞ്ഞു ഹദീസില്‍ പറയപ്പെട്ടിട്ടുള്ള കാര്യം ഹറാം ആവുമോ ? എന്തൊക്കെയാണ് ഈ പറയുന്നത് ....... ഹറാം ആണെന്നതിന് ആ ഹദീസ് എങ്ങിനെ തെളിവാകും ?

      ഇനി അനുവാദം നല്‍കിയ പണ്ഡിതന്മാരുടെയും അമല്‍ ചെയ്ത പണ്ഡിതന്മാരുടെയും അവസ്ഥ എന്താണ് ? അവര്‍ ഹറാം പ്രച്ചരിപ്പിചിരുന്നവാരോ? ഹറാം ചെയ്യുന്നവരോ ? നഊദുബില്ലഹ് ...
    • Muhammad Ali M ഹബീബെ , ഹദീസിന്റെ കാര്യം പരിഗണിക്കേണ്ട..ദീനില്‍ ഒരു അമല്‍ ചെയ്യാനുള്ള അടിസ്ഥാനം എന്താണ്?.പ്രവാചകനില്‍ നിന്നുള്ള വാക്കോ പ്രവര്‍ത്തിയോ, അനുവാദമോ അല്ലെ?..ജിന്നിനോട് സഹായം തേടാന്‍ അങ്ങിനെ ഒന്നുണ്ടോ?..ഇല്ലെങ്കില്‍ അത് ജിന്നിനോട് തേടല്‍ ആയാലും മൌലൂദ് ഒത്താല്‍ ആയാലും പാടില്ല, അതാണ്‌ ദീനിലെ വിധി ..നിങ്ങള്‍ യുക്തി കൊണ്ട് മടവൂരി കലെപ്പോലെ .ഖുരാഫികളെ പോലെ ന്യായം പറയല്ലേ...ഇതൊക്കെ മദ്രസ്സയില്‍ നാലാം തരാം പഠി ക്കുന്ന കുട്ടികള്‍ പറയും...

      നിങ്ങളെ പ്പോലുള്ളവരോട് ദീന്‍ പറയുന്നതിനു പകരം.. 'കാലൂ സലാമ' ആണ് നല്ലത്...മഅസ്സലാം...
    • Hafsal Moochikkal അസ്സലാമു അലൈകും
      ഇന്ശഹ് അല്ല് ഇന്ന് മഞ്ചേരിയില്‍ നടക്കുന്ന ആദര്‍ശ വിശദീകരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം താഴെ പറയുന്ന ലിങ്കുകളില്‍ ലഭ്യമാണ്

      LIVE VIDEO & AUDIO @ http://www.salafivoice.com/
      LIVE VIDEO & AUDIO @ Beyluxe Malayalam Islamic Classroom
      LIVE AUDIO @ http://alislahradio.com/
    • Nasihul Islam @ Muhammad Ali M.. സഹോദരാ ... എനിക്കും തര്‍ക്കിക്കാന്‍ വലിയ താല്പര്യമൊന്നുമില്ല ... പക്ഷെ സാധാരണ മനുഷ്യരോട് ചോദിക്കുന്ന കാര്യങ്ങള്‍ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്കാവുന്നില എന്നത് നമ്മള്‍ മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങളുമായി (അല്ലാഹുവിനല്ലാതെ ഒന്നിനും അഭൌതിക്മായി ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയില്ല) യോജിച്ചു വരുന്നതായി എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല... അത് കൊണ്ട് മാത്രമാണ് ചോദിക്കേണ്ടി വരുന്നത് ...

      ഇവിടെ സാധാരണ കാര്യങ്ങള്‍ ചോദിച്ചാലും അസാധാരണ കാര്യങ്ങള്‍ ചോദിച്ചാലും പ്രത്യക്ഷത്തില്‍ കാണാത്ത ജിന്നിനോട് ആണ് എന്നത് കൊണ്ട് ആ ചോദ്യങ്ങളില്‍ അഭൌതികത വരുന്നുണ്ട് എന്നാണു എനിക്ക് മനസ്സിലാവുന്നത് .... എന്നാല്‍ നിങ്ങളില്‍ ചിലര്‍ പറയുന്നത് ശിര്‍ക്ക് വരണമെങ്കില്‍ ചോദിക്കപ്പെടുന്നവര്‍ പ്രപഞ്ചത്തിനു പുറത്ത് ആയിരിക്കണം എന്നൊക്കെയുള്ള പുതിയ വാദങ്ങളാണ് പറയുന്നത് .... الله أعلم
    • Hafsal Moochikkal Nasihul Islam ചോദിച്ചത് ആത്മാര്തമാനെങ്കില്‍ എന്താണ് ബൌടികത എന്താണ് അബൌടികത , ഗൈബ് എന്നെല്ലാം മനസിലാകാന്‍ താഴെ പറയുന്ന രണ്ടു പുസ്തകങ്ങള്‍ വായിക്കുക
      ഒന്ന് . ഗൈബ്
      രണ്ടു : മുഖ്യശത്രു
      ഈണ്ടും എഴുതിയത് മുന്‍ കെ എന്‍ എം പ്രസിടന്റ്റ് ബഹു ഡോക്ടര്‍ ഉസ്മാന്‍ സാഹിബ്
    • Abubacker Moiduty @Nasihul Islam താങ്കള്‍ മാന്യമായി കാര്യങ്ങള്‍ ചോദിച്ചു പരിഹാസത്തോടെ മറുപടി പറഞ്ഞവരോട് താങ്കള്‍ക്കും കാലൂ സലാമ പറഞ്ഞുകൂടെ" വിഡ്ഢികളുടെ സ്വഭാവമാണ് പരിഹസിക്കല്‍ "സൂറ ബകറ -67.
      · Like · 2
    • Mohamed Nizar K Aboo അസ്സലാമു അലൈകും ഇന്ശഹ് അല്ല് ഇന്ന് മഞ്ചേരിയില്‍ നടക്കുന്ന ആദര്‍ശ വിശദീകരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം താഴെ പറയുന്ന ലിങ്കുകളില്‍ ലഭ്യമാണ്

      LIVE VIDEO & AUDIO @
      http://www.salafivoice.com
      LIVE AUDIO @ http://alislahradio.com
      LIVE VIDEO & AUDIO @ Beyluxe Malayalam Islamic Classroom (http://www.micrguide.blogspot.com)
      · Like
    • Jamal Moidutty Thandantharayil Nasihul Islam @ Muhammad Ali M.. സഹോദരാ ... എനിക്കും തര്‍ക്കിക്കാന്‍ വലിയ താല്പര്യമൊന്നുമില്ല ... പക്ഷെ സാധാരണ മനുഷ്യരോട് ചോദിക്കുന്ന കാര്യങ്ങള്‍ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്കാവുന്നില എന്നത് നമ്മള്‍ മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങളുമായി (അല്ലാഹുവിനല്ലാതെ ഒന്നിനും അഭൌതിക്മായി ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയില്ല) യോജിച്ചു വരുന്നതായി എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല... അത് കൊണ്ട് മാത്രമാണ് ചോദിക്കേണ്ടി വരുന്നത് ...

      ഇവിടെ സാധാരണ കാര്യങ്ങള്‍ ചോദിച്ചാലും അസാധാരണ കാര്യങ്ങള്‍ ചോദിച്ചാലും പ്രത്യക്ഷത്തില്‍ കാണാത്ത ജിന്നിനോട് ആണ് എന്നത് കൊണ്ട് ആ ചോദ്യങ്ങളില്‍ അഭൌതികത വരുന്നുണ്ട് എന്നാണു എനിക്ക് മനസ്സിലാവുന്നത് .... എന്നാല്‍ നിങ്ങളില്‍ ചിലര്‍ പറയുന്നത് ശിര്‍ക്ക് വരണമെങ്കില്‍ ചോദിക്കപ്പെടുന്നവര്‍ പ്രപഞ്ചത്തിനു പുറത്ത് ആയിരിക്കണം എന്നൊക്കെയുള്ള പുതിയ വാദങ്ങളാണ് പറയുന്നത് .... الله أعلم
      2 hours ago ·
      <<>>
      Nasihul Islam Muhammad Ali M ഒരു കാര്യം ചെയ്യാന്‍ അനുവദിച്ചു കൊണ്ടോ പ്രേരിപ്പിച്ചു കൊണ്ടോ കല്പിച്ചു കൊണ്ടോ വന്നിട്ടുള്ള ഹദീസിന്റെ സനാദ് ദയീഫ് ആണ് എന്നാ കാരണം പറഞ്ഞു ഹദീസില്‍ പറയപ്പെട്ടിട്ടുള്ള കാര്യം ഹറാം ആവുമോ ? എന്തൊക്കെയാണ് ഈ പറയുന്നത് ....... ഹറാം ആണെന്നതിന് ആ ഹദീസ് എങ്ങിനെ തെളിവാകും ?

      ഇനി അനുവാദം നല്‍കിയ പണ്ഡിതന്മാരുടെയും അമല്‍ ചെയ്ത പണ്ഡിതന്മാരുടെയും അവസ്ഥ എന്താണ് ? അവര്‍ ഹറാം പ്രച്ചരിപ്പിചിരുന്നവാരോ? ഹറാം ചെയ്യുന്നവരോ ? നഊദുബില്ലഹ് ...
      4 hours ago · Edited ·

      സഹോദരാ,
      താങ്കള്‍ നേരത്തെ എഴുതിയതിനു നേരെ വിപരീതമായി താങ്കള്‍ തന്നെ ഇപ്പോള്‍ പ്രതികരിക്കുന്നു(താങ്കള്‍ രണ്ടു മണിക്കൂര്‍ മുന്പ് എഴുതിയതും നാല് മണിക്കൂര്‍ മുന്പ് എഴുഹിയതും ചേര്‍ത്ത് വെച്ച് വായിക്കുക.).. അത് കൊണ്ട് താങ്കള്‍ നേരത്തെ ചോദിച്ച ചോദ്യത്തിന് ഉത്തരം താങ്കള്‍ തന്നെ പറയുക. കൂടെ താങ്കളുടെ വാദം എന്താണെന്നും? ആ പണ്ഡിതന്മാര്‍ ചെയ്തത് ശിര്‍ക്ക് ആണെന്നാണോ താങ്കളുടെ വാദം ? ന ഊ ദു ബില്ല എന്ന് താങ്കള്‍ എഴുതിയത് എന്ത് ഉദ്ദേശിച്ചാണോ?
    • Abubacker Moiduty പൂര്‍വകാല മുജാഹിദ് പണ്ഡിതന്മാര്‍ മാറ്റിവെച്ച ഹദീസുകളെ പൊക്കിപ്പിടിച്ചു അന്ധവിശ്വാസങ്ങള്‍ക് തെളിവുണ്ടാക്കിക്കൊടുക്കുമ്പോള്‍, സലാം സുല്ലമിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള പണ്ഡിതന്മാര്‍ അന്നേ പറഞ്ഞിരുന്നു: പോക്ക് അപകടത്തിലെക്കാനെന്നു. അന്ന് അദ്ദേഹത്തെ ഹദീസ് നിഷേധിയെന്നും, ചെകന്നൂരിയെന്നും, വിളിച്ചു ഒറ്റപ്പെടുത്തിയ സകരിയ ,എ ര്‍ സലഫി ,അനസ് -കായക്കൊടി മൊല്ലമാര്‍ ഇന്ന് സ്വന്തം പാളയത്തിലെ നവ ഖുറാഫികളുടെ പോക്ക് കണ്ടു വിരല്‍ കടിക്കുന്നു! അന്ന് അദേഹത്തെ വിളിച്ച തെറികള്‍ ഇന്ന് ഇവര്‍ക് കേള്‍ക്കേണ്ടിവരുന്നു.
    • Jamal Moidutty Thandantharayil [2:67].. അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.

      തൌഹീദ് പ്രബോധനം ചെയ്യ
      ാന്‍ അഹോരാത്രം പണിയെടുക്കുന്ന പണ്ഡിതന്‍മാരെ നവഖുരാഫികള്‍ എന്ന് പരിഹസിക്കുന്ന വിഘടിതരോടും അതിനെക്കാള്‍ ഗൌരവമായി ശിര്‍ക് തന്നെ ആരോപിക്കുന്ന വിഘടിത പണ്ഡിതരോടും ' കാലൂ സലാമ പറഞ്ഞുകൂടെ" വിഡ്ഢികളുടെ സ്വഭാവമാണ് പരിഹസിക്കല്‍ "സൂറ ബകറ -67.
    • Abubacker Moiduty പ്രവാചകന് സിഹ്ര് ബാധിച്ചുവെന്ന് പറഞ്ഞു നടന്നവര്‍ നവ കുറാഫി എന്നാ വാക്കിനര്‍ഹാരാണ്
    • Nasir Moorkan ശബ്ദ പരിധിയിലുള്ള എന്നാല്‍ കാണാത്ത ജിന്നിനോടും മലഖിനോടും സഹായം ചോദികാമെന്നു അനസ്‌ മുസ്ലിയാര്‍.
      http://www.youtube.com/watch?v=1zrec7KECKc&t=20m8s
    • Jamal Moidutty Thandantharayil മേലെ കൊടുത്ത ക്ളിപില്‍ ജ: അബ്ദു റഹ്മാന്‍ സലഫി ഹാജറ ബീവി സഫാ മര്വയില്‍ വെള്ളം അന്വേഷിച്ചു ഓടിയ സംഭവം പറയുന്നുണ്ട്. അതില്‍ ഹാജറ ബീവി ഏഴു തവണ അവക്കിടയില്‍ ഓടിയ ശേഷം ഒരു ശബ്ദം കേട്ടെന്നും ആ ശബ്ദത്തോട് നിങ്ങളുടെ കയ്യില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ എന്നെ സഹായിക്കണം എന്ന് ചോദിച്ചു എന്നും പറയുന്നുണ്ട്.. പിന്നീട് ശബ്ദത്തിന്റെ ഉടമ ജിബ്രീല്‍ ആണെന്ന് കണ്ടെത്തുകയും വെള്ളം ലഭിക്കുകയും ചെയ്ത സംഭവം swaheeh ബുഖാരിയില്‍ ആണ് ഉദ്ടരിചിരിക്കുന്നത്. ഇതിനെ കുറിച്ച പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ അതില്‍ ഗൈബ് ആയതോ പ്രാര്‍ത്ഥന അടങ്ങിയതോ ആയ ഒന്നുമില്ല എന്നും ഹാജറ ബീവി ശബ്ദത്തിനോട് പ്രതികരിച്ചതാണ് എന്നും പറയുന്നുണ്ട്..
      ഹദീസ് മുഴുവന്‍ കാണാന്‍ ലിങ്ക് നോക്കുക..
      ഇവിടെ ശബ്ദത്തിന്റെ ഉടമ മലക്ക് ആണ്. മലക്കുകള്‍ അല്ലാഹുവിന്റെ കല്പന പ്രകാരം മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അതുകൊണ്ട് തന്നെ മലക്കുകളോട് ചോദിച്ചിട്ട് കാര്യമില്ല. മലക്കുകളെ നേരില്‍ കണ്ടെത്തിയാലും അല്ലാഹുവിന്റെ കല്പന മാത്രമാണ് അവര്‍ നടപ്പാക്കുക.
      ജിന്നുകള്‍ മനുഷ്യരെപ്പോലെ നന്മ തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യവും പരീക്ഷണമായി ജീവിതം നല്കപ്പെട്ടവരും ആണ്. ഇത് പോലെ ഒരു ശബ്ദം ജിന്നിന്റെ അടുത്ത് നിന്ന് ഉണ്ടാവുകയും ആ ശബ്ദത്തോട് ആരെങ്കിലും പ്രതികരിച്ചിട്ട് ജിന്ന് അത് കേള്‍ക്കുകയും ചെയ്താല്‍ അതില്‍ ശിര്‍ക്ക് ആരോപിക്കാന്‍ സാധിക്കില്ല. കാരണം അതില്‍ അഭൌതികമായി ഒന്നും ഇല്ല. പ്രാര്‍ത്ഥനയോ കാര്യാ കരണ ബന്ധതിനപ്പുരതുള്ള പ്രവര്‍ത്തനമോ ഇല്ല..

      ഈ കാര്യത്തില്‍ വേറെ അഭിപ്രായമുള്ളവര്‍ തെളിവ് സഹിതം എഴുതുക...! http://www.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=3190
    • Jamal Moidutty Thandantharayil ഇവിടെ നസിഹ് ചോദിച്ച ഒരു ചോദ്യം, എങ്ങിനെ ആണ് ജിന്നിനോട് പ്രാര്‍ത്ഥന അല്ലാത്ത സഹായം തേടല്‍ ഹറാം ആണെന്ന് പറയുന്നത് എന്നാണു?
      നമുക്ക് ജിന്നിനെ കുറിച്ച് അല്ലാഹു അവന്റെ കിതാബിലും പ്രവാചകന
      ്റെ അധ്യാപനങ്ങളിലും ലഭിച്ച അറിവേ ഉള്ളൂ. കൂടുതല്‍ ജിന്ന് എപ്പോള്‍ എവിടെ ഉണ്ട് എന്നോ എന്താണ് ആ ജിന്ന് ചെയ്തു കൊണ്ടിരിക്കുന്നതെന്നോ അടുത്തുള്ള ജിന്ന് മുസ്ലിം ജിന്നാണോ അതോ കാഫിര്‍ ജിന്ന് ആണോ എന്നോ അറിയാന്‍ നമുക്ക് യാതൊരു വഴിയും ഇല്ല.
      അത് കൊണ്ട് തന്നെ പിശാചുക്കള്‍ ആയ ജിന്നുകള്‍ നമ്മെ ശിര്‍ക്ക് ആകുന്ന മഹാപാപത്തിലേക്ക് നയിച്ച്‌ കൊണ്ട് പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് അത് ശിര്‍ക്കിലെക്കുള്ള വസീലയും ഹറാമും ആണ്..! പ്രാര്‍ത്ഥന ആകട്ടെ ശിര്‍ക്കും ആണ്...!
    • Abubacker Moiduty ഇന്നത്തെ സകരിയാന്റെ പ്രസംഗം ജിന്നിനോട് സഹായം ചോദിക്കല്‍ ശിര്‍ക്കിലെക്കുള്ള വഴിയാണ് അത് ശിര്‍ക്കാണെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല ?
    • Jamal Moidutty Thandantharayil Abubacker Moiduty ഇന്നത്തെ സകരിയാന്റെ പ്രസംഗം ജിന്നിനോട് സഹായം ചോദിക്കല്‍ ശിര്‍ക്കിലെക്കുള്ള വഴിയാണ് അത് ശിര്‍ക്കാണെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല ?
      13 minutes ago · ലൈക്‌

      <<>>

      സക്കരിയ്യ സ്വലാഹി ഇന്ന് പുതുതായി ഒന്നും പറഞ്ഞിട്ടില്ല. പണ്ട് കാലം മുതല്‍ മുജാഹിദ് പ്രസ്ഥാനം ജിന്ന് വിഷയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഇന്നും പറഞ്ഞിട്ടുള്ളൂ. ചിലര്‍ ശിര്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ ശിര്‍ക്ക് ആണെന്ന് വാദിച്ചിരുന്നു. അതിലൊന്ന് മടവൂര്‍ വിഭാഗം ആണ്. അവര്‍ സക്കരിയ്യ സ്വലാഹി ശിര്‍ക്ക് പ്രചരിപ്പിക്കുകയാണ് എന്ന് പ്രചരിപ്പിച്ചു. ഒരാളില്‍ ഇല്ലാത്ത ശിര്കോ കുഫ്രോ ആരോപിച്ചാല്‍ അത് ആരോപിച്ച ആളിലേക്ക് മടങ്ങും എന്നത് നബി (സ) പടിപ്പിചിട്ടുല്ലതാണ്..

      അടുത്ത കാലത്ത് അബ്ദു റഹ്മാന്‍ സലഫി അടങ്ങുന്ന കെ എന്‍ എമില്‍ തന്നെയുള്ള ചെറിയ ഒരു വിഭാഗം ഇത് പോലെ 'യാ ഇബാടല്ലഹി അ ഈ നൂ നീ എന്ന ഹദീസ് ശിര്‍ക്ക് ആണെന്ന് വാദിച്ചു. അത് മുവാറ്റു പുഴയില്‍ സുന്നികളുമായി നടന്ന സം വാദത്തില്‍ ഹനീഫ് കായക്കൊടി വെട്ടി തുറന്നു പറയുകയും ചെയ്തു..!
      എന്നാല്‍ ആ ഹദീസ് സ്വഹേഹ് ആണെന്ന് കരുതിയ പല പണ്ഡിതന്മാരും ഉദാ: ഇമാം അഹ് മദ് ഇബ്നു ഹമ്പല്‍ (റ), ഇമാം നവവി, ഇമാം ഷൌകാനി തുടങ്ങിയവര്‍...! ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്യുക ഉണ്ടായിട്ടുണ്ട്.. അത് പ്രകാരം അവര്‍ ശിര്‍ക്ക് ചെയ്യുക ആയിരുന്നു എന്ന് സംവാദത്തില്‍ സുന്നികളുടെ മുന്‍പില്‍ സമ്മതിക്കേണ്ടി വന്നു. പുതിയ വാദം കൊണ്ട്..! അതിനെ കുറിച്ച് സക്കരിയ്യ സ്വലാഹി വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ജിന്നുകലോടും മലക്കുകലോടും മനുഷ്യനോടും മറ്റാരോടും പ്രാര്‍ത്ഥിച്ചാല്‍ അത് ശിര്‍ക്ക് ആണ്. സഹായം തേടല്‍ പല തരത്തില്‍ ഉണ്ട്. എല്ലാം ശിര്‍ക്ക് അല്ല. പ്രാര്‍ത്ഥന യുടെ വകുപ്പില്‍ പെടുന്ന എല്ലാ സഹായ തെട്ടങ്ങളും ശിര്‍ക്ക്. സൃഷ്ടികളുടെ കഴിവിനതീതമായ് കാര്യങ്ങള്‍ ചോദിക്കുന്നതും ശിര്‍ക്ക്. എന്നാല്‍ മറ്റു കാര്യങ്ങള്‍ ചോദിക്കുന്നത് മനുഷ്യനോടു ചോദിക്കുന്നത് അനുവദനീയമാണ്. മലക്കുകള്‍ അല്ലാഹുവിന്റെ കല്പന അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന വിഭാഗം ആയതിനാല്‍ അവരോടു ചോദിച്ചിട്ട് കാര്യമില്ല എന്ന് മാത്രമല്ല, അങ്ങിനെ ചോദിയ്ക്കാന്‍ പ്രവാചകനില്‍ നിന്നോ സഹാബതില്‍ നിന്നോ യാതൊരു മാതൃകയും ഇല്ലാത്തതിനാല്‍ ചെയ്യാന്‍ പാടില്ല. ജിന്നുകളോട് അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ പോലും കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ചോദിയ്ക്കാന്‍ മാതൃക ഇല്ല. പിന്നെ ജിന്നുകളില്‍ പെട്ട, നമ്മുടെ രക്തം സഞ്ചരിക്കുന്ന സ്ഥലത്തൊക്കെ സഞ്ചരിക്കാന്‍ കഴിവുള്ള പിശാച് നമ്മെ ശിര്‍ക്കിലേക്ക് കൊണ്ട് പോകാന്‍ ഇടയുള്ളതിനാല്‍ അത് ശിര്‍ക്കിലെക്കുള്ള വസീലയും അതിനാല്‍ ഹറാമും ആണ്..! ഈ ഹദീസ് സഹേഹ് ആയി കരുതിയിരുന്ന ഇമാമുമാര്‍ അല്ലാഹു ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിജന പ്രദേശത്ത് മലക്കുകലെയോ ജിന്നുകലെയോ മരുഭൂമിയില്‍ നിയോഗിച്ചിട്ടുണ്ട് എന്ന് കരുതുന്നവരായിരുന്നു..! അവരുടെ ഈ വിഷയത്തിലുള്ള ഇജ് തിഹാദ് തെറ്റി എന്നും അവര്‍ ചെയ്തത് പൊറുക്കപ്പെടാത്ത പാപം ആയ ശിര്‍ക്ക് അല്ല എന്നുമാണ് ലോക സലഫീ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. അത് തന്നെ ആണ് ഇത്രയും കാലം സക്കരിയ്യ സ്വലാഹിയും പറഞ്ഞത്..!

      എന്താണ് മടവൂര്‍ വിഭാഗം ഈ വിഷയത്തില്‍ കരുതുന്നത്..? ഈ ഇമാമുമാര്‍ ചെയ്തത് ശിര്‍ക്ക് ആണോ?.
    • Jamal Moidutty Thandantharayil Abubacker Moiduty പ്രവാചകന് സിഹ്ര് ബാധിച്ചുവെന്ന് പറഞ്ഞു നടന്നവര്‍ നവ കുറാഫി എന്നാ വാക്കിനര്‍ഹാരാണ്
      10 hours ago · Like
      <<>>
      ഈ കംമെന്റിനു റൌഫ് മദനിയുടെ മറുപടി കേള്‍ക്കുക...! ആരാണ് നവ കുരാഫി? ബുഖാരിയോ? നബിയോ? റൌഫ് മദനിയോ?

      http://www.youtube.com/watch?v=v11a_JTp8Cc&feature=relmfu
    • Abubacker Moiduty Jamal Moidutty Thandantharayil ജിന്നുകലോടും മലക്കുകലോടും മനുഷ്യനോടും മറ്റാരോടും പ്രാര്‍ത്ഥിച്ചാല്‍ അത് ശിര്‍ക്ക് ആണ്. സഹായം തേടല്‍ പല തരത്തില്‍ ഉണ്ട്. എല്ലാം ശിര്‍ക്ക് അല്ല. പ്രാര്‍ത്ഥന യുടെ വകുപ്പില്‍ പെടുന്ന എല്ലാ സഹായ തെട്ടങ്ങളും ശിര്‍ക്ക്. സൃഷ്ടികളുടെ കഴിവിനതീതമായ് കാര്യങ്ങള്‍ ചോദിക്കുന്നതും ശിര്‍ക്ക്. എന്നാല്‍ മറ്റു കാര്യങ്ങള്‍ ചോദിക്കുന്നത് മനുഷ്യനോടു ചോദിക്കുന്നത് അനുവദനീയമാണ്. }}}}}}}} ജീവനുള്ള മനുഷ്യനോട് നേര്കുനെരെയോ ശബ്ദം കേള്‍ക്കുന്ന ദൂരത്ത്തിലോ സഹായം ചോദിക്കുന്നത് (പ്രര്ത്തിക്കാരില്ല ആരും )ആര്‍ക്കാണ് എതിര്‍പ്പുള്ളത് ?നമുക്ക് ഗൈബ് ആയതിനോട് കാര്യ കാരണ ബന്ധ്ത്തിന്നതീതമായി സഹായം ചോതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക്‌ തന്നെയാണ് (അള്ളാഹു ഒഴികെ) സൃഷ്ടികളുടെ കഴിവിനതീതമായ് കാര്യങ്ങള്‍ ആയാലും അല്ലാത്തത് ആയാലും ശരി. സഹായം തേടല്‍ എല്ലാം ശിര്‍ക്ക് അല്ല എന്ന് എഴുതി കണ്ടു ,ഒരു ജിന്നിനെ നേര്കുനെരെ കണ്ടു സഹായം ചോതിച്ചവരായി ആരുണ്ട്‌ ?അല്ലെങ്കില്‍ മലക്കിനെ ?
    • Jamal Moidutty Thandantharayil Abubacker Moiduty }}}}}}}} ജീവനുള്ള മനുഷ്യനോട് നേര്കുനെരെയോ ശബ്ദം കേള്‍ക്കുന്ന ദൂരത്ത്തിലോ സഹായം ചോദിക്കുന്നത് (പ്രര്ത്തിക്കാരില്ല ആരും )ആര്‍ക്കാണ് എതിര്‍പ്പുള്ളത് ?
      <<>>
      മാതാ അമൃത
      ാനന്ത മയിയേയോ സായി ബാബയെയോ? വിളിച്ചു പ്രര്തിക്കുന്നവര്‍ ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്..! നടി കുശ്ബുവിന്റെ അമ്പലം പോലും തമിഴ്നാട്ടില്‍ ഉണ്ട്..!

      നമുക്ക് ഗൈബ് ആയതിനോട് കാര്യ കാരണ ബന്ധ്ത്തിന്നതീതമായി സഹായം ചോതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക്‌ തന്നെയാണ് (അള്ളാഹു ഒഴികെ) സൃഷ്ടികളുടെ കഴിവിനതീതമായ് കാര്യങ്ങള്‍ ആയാലും അല്ലാത്തത് ആയാലും ശരി. സഹായം തേടല്‍ എല്ലാം ശിര്‍ക്ക് അല്ല എന്ന് എഴുതി കണ്ടു ,ഒരു ജിന്നിനെ നേര്കുനെരെ കണ്ടു സഹായം ചോതിച്ചവരായി ആരുണ്ട്‌ ?അല്ലെങ്കില്‍ മലക്കിനെ ?
      a few seconds ago · ലൈക്‌

      <<>>>
      ഇതില്‍ മലക്കിനോട് അതിനെ ശബ്ദം കേട്ട് ഹാജര ബീവി സഹായം ചോദിച്ച വിവരം ബുഖാരിയില്‍ നിന്ന് മേലെ ഞാന്‍ ഉദ്ടരിച്ചിരുന്നു. ഒന്ന് കൂടി കോപി പേസ്റ്റു ചെയ്യാം..
      " Jamal Moidutty Thandantharayil മേലെ കൊടുത്ത ക്ളിപില്‍ ജ: അബ്ദു റഹ്മാന്‍ സലഫി ഹാജറ ബീവി സഫാ മര്വയില്‍ വെള്ളം അന്വേഷിച്ചു ഓടിയ സംഭവം പറയുന്നുണ്ട്. അതില്‍ ഹാജറ ബീവി ഏഴു തവണ അവക്കിടയില്‍ ഓടിയ ശേഷം ഒരു ശബ്ദം കേട്ടെന്നും ആ ശബ്ദത്തോട് നിങ്ങളുടെ കയ്യില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ എന്നെ സഹായിക്കണം എന്ന് ചോദിച്ചു എന്നും പറയുന്നുണ്ട്.. പിന്നീട് ശബ്ദത്തിന്റെ ഉടമ ജിബ്രീല്‍ ആണെന്ന് കണ്ടെത്തുകയും വെള്ളം ലഭിക്കുകയും ചെയ്ത സംഭവം swaheeh ബുഖാരിയില്‍ ആണ് ഉദ്ടരിചിരിക്കുന്നത്. ഇതിനെ കുറിച്ച പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ അതില്‍ ഗൈബ് ആയതോ പ്രാര്‍ത്ഥന അടങ്ങിയതോ ആയ ഒന്നുമില്ല എന്നും ഹാജറ ബീവി ശബ്ദത്തിനോട് പ്രതികരിച്ചതാണ് എന്നും പറയുന്നുണ്ട്..
      ഹദീസ് മുഴുവന്‍ കാണാന്‍ ലിങ്ക് നോക്കുക..
      ഇവിടെ ശബ്ദത്തിന്റെ ഉടമ മലക്ക് ആണ്. മലക്കുകള്‍ അല്ലാഹുവിന്റെ കല്പന പ്രകാരം മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അതുകൊണ്ട് തന്നെ മലക്കുകളോട് ചോദിച്ചിട്ട് കാര്യമില്ല. മലക്കുകളെ നേരില്‍ കണ്ടെത്തിയാലും അല്ലാഹുവിന്റെ കല്പന മാത്രമാണ് അവര്‍ നടപ്പാക്കുക.
      ജിന്നുകള്‍ മനുഷ്യരെപ്പോലെ നന്മ തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യവും പരീക്ഷണമായി ജീവിതം നല്കപ്പെട്ടവരും ആണ്. ഇത് പോലെ ഒരു ശബ്ദം ജിന്നിന്റെ അടുത്ത് നിന്ന് ഉണ്ടാവുകയും ആ ശബ്ദത്തോട് ആരെങ്കിലും പ്രതികരിച്ചിട്ട് ജിന്ന് അത് കേള്‍ക്കുകയും ചെയ്താല്‍ അതില്‍ ശിര്‍ക്ക് ആരോപിക്കാന്‍ സാധിക്കില്ല. കാരണം അതില്‍ അഭൌതികമായി ഒന്നും ഇല്ല. പ്രാര്‍ത്ഥനയോ കാര്യാ കരണ ബന്ധതിനപ്പുരതുള്ള പ്രവര്‍ത്തനമോ ഇല്ല..

      ഈ കാര്യത്തില്‍ വേറെ അഭിപ്രായമുള്ളവര്‍ തെളിവ് സഹിതം എഴുതുക...! http://www.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=3190
      10 hours ago · Like · 1"
  • No comments: