Sunday, September 9, 2012

വൂ ഈസ്‌ റൌഫ് മദനി?

  • 1Like · · ·
    • Umer Sadeed വീഡിയോ ഡൌണ്‍ലോഡ് ചെയ്‌താല്‍ ഔദ്യോഗിക വിഭാഗം - പാര്‍ട്ട്‌ വണ്‍ - കേസ് കൊടുക്കുമോ?
    • Jamal Moidutty Thandantharayil വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ കോപി റൈറ്റ് ഉണ്ടോ എന്ന് നോക്കുക...!
    • Umer Sadeed നിങ്ങളുടെ ജിന്നുകള്‍ക്കും കോപ്പി റൈറ്റ്സ് ആവശ്യമുണ്ടോ..?
    • Jamal Moidutty Thandantharayil എന്താണ് 'നിങ്ങളുടെ ജിന്നുകള്‍' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം..?

      ഓരോ മനുഷ്യനും മലക്കില്‍ നിന്നും ജിന്നില്‍ നിന്നും ഒരു കരീന്‍ ഉണ്ട് എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിരിക്കുന്നു. അത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? അത് താങ്കള്ക് ബാധകം അല്ലെ?
    • Jamal Moidutty Thandantharayil http://www.youtube.com/watch?v=SEcMFtEjOiQ&feature=related
      www.youtube.com
      ഇസ്ലാം ദീന്‍ അറിയാത്ത മടവൂരികള്‍ ഇറക്കിയ സിനിമയില്‍ പാമ്പേ പോ പാമ്പേ പോ എന്ന് പറ
      ഞ്ഞു പരിഹസിച്ച ഹദീസിനെ കുറിച്ച് അബ്ദു രഊഫ് മദനി Madavoor,Hadees Nishedam,chek...
    • Umer Sadeed പാമ്പുകള്‍ക്ക് ശ്രവണ ശക്തിയുണ്ട് എന്ന് ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല എന്നാണ് ഈയുള്ളവന്‍റെ അറിവ്..
    • Jamal Moidutty Thandantharayil അത് താങ്കള്‍ റൌഫ് മടനിയോടു പറഞ്ഞുവോ?
    • Jamal Moidutty Thandantharayil http://www.youtube.com/watch?v=IPZRTaVgtTw&feature=related
      www.youtube.com
      ജിന്ന്, സിഹ്ര്‍, പിശാച് , പ്രാര്‍ത്ഥന, പൂജ, ആരാധന, സഹായം തേടല്‍ ,പ്രാര്‍ത്ഥന മനു...See More
    • Umer Sadeed വൂ ഈസ്‌ റൌഫ് മദനി?
    • Jamal Moidutty Thandantharayil You don't know Rouf Madani? He is a madavoori scholar in Qatar. Just hear his voice.. http://www.youtube.com/watch?v=c3npxBmXrBQ&feature=fvwrel
      www.youtube.com
      madavoori,rahoof madani,cheriyamundam,ism,knm,karumbilakkal MUJAHID, JINNU,
    • Umer Sadeed അല്ലാഹുവിന്റെ ശക്തി ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരമായി പിശാചിന്റെ ശക്തി ജനങ്ങളില്‍ എത്തിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇ സക്കരിയയെ പുറത്താക്കാന്‍ ആര്‍ജ്ജവം കാണിച്ച നേതാക്...See More
    • Jamal Moidutty Thandantharayil പിശാചിനെ കുറിച്ചും അവന്റെ കഴിവുകളെ കുറിച്ചും മനുഷ്യര്‍ക് വിവരം നല്‍കിയത് അല്ലാഹു ആണ്. പിശാചിനെ കുറിച്ചുള്ള വിവരങ്ങളും മതത്തിന്റെ ഭാഗമാണ്. അത് ജനങ്ങള്‍ക് പഠിപ്പിച്ചു കൊടുക്കേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയും..!
      യുക്തിക്ക് യോജിക്കുന്നില്ല എന്നതിനാല്‍ വേദ ഗ്രന്ഥത്തില്‍ നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കുകയം ബാക്കി തള്ളിക്കളയുകയും ചെയ്യുന്നത് ജൂതായിസമാണ്..!പിശാചിനെ സൂക്ഷിക്കേണ്ട വിധത്തില്‍ സൂക്ഷിക്കാന്‍ വേണ്ടി ആണ് അല്ലാഹു അവനെ കുറിച്ച് വ്യക്തമായി പഠിപ്പിച്ചു തന്നത്. എന്നാല്‍ നിങ്ങള്ക് വേറെ താല്പര്യങ്ങള്‍ ആയതു കൊണ്ടാവാം ഇത്തരം കാര്യങ്ങള്‍ ഇത്തരം ഖുര്‍ ആന്‍ വചനങ്ങളും ഹദീസുകളും കേള്‍ക്കുന്നത് അല്ലെര്‍ജി ആയതു..! എത്രയെത്ര വചനങ്ങള്‍ .. അതൊക്കെ മറച്ചു വെക്കലാനല്ലോ നിങ്ങളുടെ തൌഹീദ്..!

      [12:5]അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു. [18:50]
      നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ. [4:118]
      അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്‌) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌. [4:119]
      അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. [4:120]
      അവന്‍ (പിശാച്‌) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. [7:16]
      അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. [7:18]
      അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. 7:22]
      അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?

No comments: