Tuesday, September 11, 2012

"യാ ഇബാദല്ലഹ് അയീനുനി"


Unlike · · · Sunday at 7:39pm

  • You, Shaheer Cp, Ali Thuppilikat and 5 others like this.
  • Nasir Moorkan ജിന്നുകളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും/സഹായ തേട്ടം നടത്തുന്നതും ശിര്‍ക്ക് തന്നെ. ഡോ. കെ കെ സകരിയ സ്വലാഹി.
    http://www.youtube.com/watch?v=_IaDvQqsR4o&feature=%E0%B4%B0%E0%B5%87%E0%B4%B2%E0%B4%B1%E0%B5%86%E0%B4%A6%E0%B5%8D
  • Mohamed Ali jinninodu boudhika sahayangal chodikkunnatho?
  • Abdul Shukoor Ambalancheri ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ഭുദ്ധിമുട്ടാന്....ചോദിക്കുന്നവന്റെ വിശ്വാസം എന്താണ് എന്ന് കൂടി പറയണം..
  • Abdul Shukoor Ambalancheri എന്താണ് ശിര്‍ക്ക് ?
  • Sunil Yusuff prarthane allahuvinode mathram
  • Abdul Shukoor Ambalancheri തീര്‍ച്ചയായും.....
  • Mohamed Ali Abdul Shukoor Ambalancheri ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ഭുദ്ധിമുട്ടാന്....ചോദിക്കുന്നവന്റെ വിശ്വാസം എന്താണ് എന്ന് കൂടി പറയണം>>>>>allahu kodutha kazhivu mathrame ulloo(oru sadarana jinninu undakavunna kazhivu)
  • Abdul Shukoor Ambalancheri അതല്ല ചോദ്യം .....ചിടിക്കുന്നവന്റെ വിശ്വാസം എന്ത്...
  • Mohamed Ali oru glass vellam chodikkunnu.....
  • Mohamed Ali allahu kodutha kazhivu mathrame ulloo(oru sadarana jinninu undakavunna kazhivu) enna viswasam
  • Abdul Azeez KM Abdul Shukoor Ambalancheri തന്റെ വിളി കേള്‍ക്കുന്ന ദൂരത്തുള്ള മലക്കുകളായ റക്കീബ്‌, അത്തീദ്‌ എന്നിവരോട് ഭൌതികമായ കാര്യങ്ങളില്‍ സഹായം തേടുന്നത് ശിര്‍ക്കല്ലെന്ന ജബ്ബാര്‍ മൌലവിയുടെ വാദം താങ്കള്‍ക്ക് അംഗീകരിക്കാനാവുമോ
  • Abdul Shukoor Ambalancheri അള്ളാഹു കഴിവ് കൊടുത്തോ ഇല്ലേ എന്നതിന് പ്രസക്തി ഇല്ല.....വിളിക്കുന്ന ആള്‍ അല്ലാഹുവിന്റെ ഏതെന്കിലും സിഫതുകള്‍ അടിമക്ക് ഉണ്ട് എന്നു വിശ്വസിച്ചാല്‍ ആണ് ശിര്‍ക്കന്‍ വിളി ആകുക....അല്ലങ്കില്‍ ആ വിളിയുടെ ഹുകുമു,...ഒന്നുങ്കില്‍ അനുവടിനീയം ,,ഹറാം ,,,ബിടത്,,,,കുഫരു...എന്നൊക്കെ ആവാം...യാ ഇബദല്ലഹ് എന്നാ വിളി ഹറാമാണ് ...ബിടത് ആണ്...
  • Abdul Azeez KM Abdul Shukoor Ambalancheri അല്ലാഹുവിന്റെ ഏതെങ്കിലും സിഫതുകള്‍ മലക്കുകള്‍ക്ക് ഉണ്ട് എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കായില്ലേ.. പിന്നെ വിളിക്കെണ്ടതുണ്ടോ? അങ്ങനെയൊരു വിശ്വാസമില്ലാതെ തന്നെ അല്ലാഹു കൊടുത്ത കഴിവുകൊണ്ട് സഹായിച്ചേക്കാം എന്ന് കരുതി വിളിച്ചാലോ?

    ജിന്നുകളോട് ചോദിക്കുന്നത് മനുഷ്യരോട് ചോദിക്കുന്നത് പോലെ ഭൌതികമായ സഹായതേട്ടമാണെങ്കില്‍ അത് ഹറാമാകുന്നതെങ്ങനെയാണ്? ഒരു ഭൌതികമായ സഹായതേട്ടം ഹറാമാകുന്നതിന്റെ മാനദണ്ഡമെന്താണ്?
  • Nasir Moorkan ശിര്‍ക്കണോ,അനുവനീയമാണോ,അനുവദനീയം അല്ലെ,പൊട്ടത്തരം ആണോ എന്നൊക്കെ നിശ്ചയിക്കുന്നത് ചോദിക്കുന്ന വിഷയം അനുസരിച്ചും ചോദിക്കുന്നവന്റെ വിശ്വാസം അനുസരിച്ചും ഇരിക്കും. അല്ലാഹുവിനോട് മാത്രം...See More
  • Abdul Azeez KM Nasir Moorkan വിജനപ്രദേശത്ത് വെച്ച്, ഹാളിറാണെന്ന് ഉറപ്പുള്ള മലക്കുകളായ റക്കീബ്‌, അത്തീദ്‌ എന്നിവരോട് അവര്‍ക്ക്‌ അല്ലാഹു നല്‍കിയ കഴിവ് കൊണ്ട് സഹായിക്കട്ടെ എന്ന് കരുതി എന്നെ സഹായിക്കണേ എന്ന് തേടിയാല്‍ ശിര്‍ക്കാണോ?
  • Sidheeque Shahad ജിന്നുകള്‍ സഹായിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പിന്നെ എന്താണ് ജിന്നുകള്‍ അവരെ സേവിക്കുന്നവരെ സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ പ്രശ്നമുള്ളത്. ഇസ്ലാമിന്നു പുറത്താകുന്ന കാര്യം ഖുര്‍ആന്‍ പറയുമോ? إنا جعلنا الشياطين أولياء للذين لا يؤمنون
    സൂറത്ത് അഅറാഫ്‌ :27 നാം നിശ്ചയമായും അവിശ്വാസികള്‍ക്ക്‌ പിശാചുക്കളെ സഹായികളാക്കിയിരിക്കുന്നു
  • Nasir Moorkan അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട വിഷയം അല്ലാഹുവിന്റെ പടപ്പുകളോട് ചോദിച്ചാല്‍ അത് ശിര്‍ക്ക് തന്നെ. കാരണം അല്ലാഹുവിനോട് ഉള്ള എല്ലാ സഹായ തേ ട്ടവും അല്ലാഹുവിനുള്ള ആരാധനയാണ്. ഒരു കാര്യം ആരാധനയകണമെങ്കില്‍ അതില്‍ പ്രാര്‍ത്ഥന ഉണ്ടാകണം , പ്രാര്‍ത്ഥന രൂപത്തിലുള്ള എല്ലാ സഹായ തേട്ടവും അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളു അത് അല്ലാഹുവിന്റെ പടപ്പുകളായ ജിന്നിനോടോ,മലക്കിനോടോ,മനുഷ്യനോടോ നടത്തിയാല്‍ അത് ശിര്‍ക്കാണ്‌.
  • Niyaz Razack സൂറത്ത് അഅറാഫ്‌ :27 നാം നിശ്ചയമായും അവിശ്വാസികള്‍ക്ക്‌ പിശാചുക്കളെ സഹായികളാക്കിയിരിക്കുന്നു ath kond ningal sahaayam thedunnu njnagal thedunilla...
  • Niyaz Razack Sidheeque Shahad ingane valanj mook pidikkano??? swalahiyude vaadam ith thaneyaano... inganeyulla koode koodikalaan adehathe nashipichath
  • Muhammed Shanid Musankandy ജിന്നിനെ വിളിച്ചു സഹായം തേടുന്നത് കടുത്ത ശിര്‍ക്ക് ആണ്. അതിലും ആര്‍കും തര്കമില്ല.

    തര്കമുള്ളത് : വിചന പ്രദേശത് 'അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ' എന്ന് 'ഉറക്കെ' 'ഉറക്കെ' വിളിച്ചു
    പറഞ്ഞാല്‍ ശിര്‍ക്ക് ആവുമോ എന്നത് ആണ്.

    ഹുസൈന്‍ സലഫി ഇതിനെ വിഷധീകരിച്ചത് അത് മലപ്പുറം ജില്ലയില്‍ ആരും ഇല്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതി 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

    അബ്ദു റഹ്മാന്‍ സലഫി മുന്‍പ് പറഞ്ഞത് അത് 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

    സകരിയ സ്വലാഹിയും അതില്‍ ശിര്കില്ല. 'ഓടി വരീ' എന്ന് പറയുന്നത് പോലെയേ ഉള്ളോ എന്ന് വിശദീകരിച്ചു.

    ഇതില്‍ എവിടെയാണ് ആശയകുയപ്പം:

    അല്ലാഹുവിന്റെ അടിമകളില്‍ മനുഷ്യനും ജിന്നും മലക്കുകളും പെടും. മാത്രമല്ല അങ്ങനെ വിളിച്ചാല്‍ സഹായം കിട്ടും എന്ന് പറയുന്ന ഹദീസ് ധുര്‍ഭലമാണ്. അതുകൊണ്ട് അങ്ങനെ വിളിക്കല്‍ ഹറാം ആണ്. കാരണം അത് ശിര്കിലെക്കുള്ള വസീല (വഴി) യാണ്.

    ശിര്കിലെക്കുള്ള വസീലക്കുള്ള ഉദാഹരണം : കബര്‍ ഉയര്‍ത്തി കേട്ടാല്‍ ശിര്‍ക്ക് അല്ല, എന്നാല്‍ ശിര്കിലെകുള്ള വസീലയാണ്.
  • Ashik Ibrahim ഹുസൈന്‍ സലഫി ഇതിനെ വിഷധീകരിച്ചത് അത് മലപ്പുറം ജില്ലയില്‍ ആരും ഇല്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതി 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

    അബ്ദു റഹ്മാന്‍ സലഫി മുന്‍പ് പറഞ്ഞത് അത് 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

    സകരിയ സ്വലാഹിയും അതില്‍ ശിര്കില്ല. 'ഓടി വരീ' എന്ന് പറയുന്നത് പോലെയേ ഉള്ളോ എന്ന് വിശദീകരിച്ചു.
  • Ashik Ibrahim ഈ മണ്ടി ബരീന്‍ ഒഴിവാക്കാന്‍ സങ്ങടന്യുടെ വക നാല്‍പതിനായിരം രൂഫ ചിലവുള്ള ആദിറ്റൊരിയത്തില്‍ പരിപാടി നടതനമായിരുന്നോ..? പ്രവര്‍ത്തകരുടെ ഇത്രെയും സമയം കളയനമായിരുന്നോ...? ഈ മണ്ടി വരീന്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത ആശയക്കുഴപ്പമുള്ളവര്‍ എങ്ങനെ ജനത്തിന് കൂടുതല്‍ കട്ടിയുള്ള "തൌഹീദ്" പറഞ്ഞു കൊടുക്കും..?
    എന്നാലും ബാല്ല്ലാത്ത ഒരു സാധനം തന്നെ ഈ "മണ്ടിബര്യൂ"
    ന്താ ആളെ പോട്ടീസാക്ക്യാ...?
  • Muhammed Shanid Musankandy ശരിയാണ്. K N M ഇനെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമങ്ങള്‍, തുറന്നു കാണിക്കാന്‍ വേണ്ടി ലക്ഷ കണക്കിനു രൂപ ചിലവിട്ടു കൊണ്ട് നടത്തുന്ന പരിപാടികളാണ് ആധര്‍ഷ വിഷധീകരണ യോഗങ്ങള്‍. .. .

    മണ
    ്ടി വരിയുടെ കാര്യത്തില്‍ മുന്‍പ് ഇല്ലാത്ത ഒരു വാദവുമായി ചിലര്‍ വന്നത് ചില ഗുഡ ലക്ഷ്യങ്ങളോടെയാണ്

    ഈ ആദര്‍ശം നെഞ്ചില്‍ ഏറി നടക്കുന്ന, അതിനു വേണ്ടി പണവും സമയവും ചിലവയിക്കാന്‍ മടിയില്ലാത്ത ആളുകള്‍ ഒരു ഭാഗത്തും , K N M ഇന്റെ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് കസേര കളി നടത്തുന്ന ചിലര്‍ മറു ഭാഗത്തും.

    ഇന്ത്യയില്‍ ആയതു നമ്മളുടെ ഭാഗ്യം. അല്ലെങ്കില്‍ യുദ്ധം നടന്നേനെ. ഹാ.. ഇനിയും സമയമുണ്ടല്ലോ.. അടുത്ത സംഘടന തെരഞ്ഞെടുപ്പു വരട്ടെ, അപ്പൊ കാണാം.. ???

    "അറിയുക തീര്‍ച്ചയായും അല്ലാഹു നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു".
  • Iqbal Kanhiramukku യാ ഇബാദ അല്ലാഹ് എന്ന് വിളിച്ചാല്‍ ശിര്‍ക്കാവില്ല എന്നാണു , ഈ മണ്ടി വരീന്‍ എന്ന് പറഞ്ഞത് കൊണ്ട് ഹുസൈന്‍ സലഫിയും , അബ്ദുറഹ്മാന്‍ സലഫിയും പറഞ്ഞത് ... അല്ലാതെ അങ്ങനെ വിളിക്കുമ്പോള്‍ ജിന്നിനെ , മലക്കിനെ കരുതിയാല്‍ ശിര്‍ക്കാവില്ല എന്നല്ല ..

    യാ ഇബാദ അല്ലാഹ് എന്ന ദുര്‍ബല ഹദീസ്‌ എന്തിനാ ഈ വിഷയത്തിലേക്ക് വലിച്ചു കൊണ്ട് വരുന്നത് ..

    മുജാഹിദുകള്‍ എന്നാണു ദുര്‍ബല ഹദീസ്‌ സ്വീകരിച്ചു വിധി പറയാന്‍ തുടങ്ങിയത് .. ദുര്‍ബല ഹദീസ്‌ എന്ന് പറഞ്ഞാല്‍ തന്നെ പിന്നെ ആ വഴിക്ക് പോകണോ ..

    പിന്നെ ചിലര്‍ പറയുന്നു .. ഇമാം അഹമെദ് (റ) ഇത് വെച്ച് അമല്‍ ചെയ്തിട്ടുണ്ട് .. ഇമാം അഹമദ്‌ ജിന്ന് സഹായിക്കും എന്ന് കരുതിയാണോ അങ്ങനെ ചെയ്തത് എന്ന് പറയാന്‍ സാധിക്കുമോ?

    ചിലര്‍ ചോദിച്ചു തുടങ്ങാന്‍ സാധ്യത ഉള്ള ഒരു ചോദ്യം ..

    ഇമാം അഹമെദിന്റെ കാലത്ത് ഈ സനദ്‌ നോക്കുന്ന പരിപാടിയില്ലേ ?.. അതോ ഇമാം അഹമെധിനു സനദില്‍ തെറ്റ് ഉണ്ടെന്നു മനസ്സിലായില്ലേ ?.. ഇമാം അഹമദിന് മനസ്സിലാവാത്ത സനദ്‌ ബാക്കി ഉള്ളവര്‍ക്ക് എങ്ങനെ മനസ്സിലായി ?..

    കുറാഫികള്‍ മരിച്ചു പോയ മഹാന്മാരെ സഹായത്തിനു വിളിക്കാന്‍ ഈ ഹദീസ്‌ കാരണമാക്കുന്നുന്ദ് .. മരിച്ചു പോയാലും മാഹാന്മാരുടെ ആത്മാക്കള്‍ ഇവിടെ ഉണ്ട് .. അവരത് കേള്‍ക്കും ..അവരുടെ കറാമത് കൊണ്ട് അവര് സഹായിക്കും എന്ന് കരുതിയാല്‍ ശിര്‍ക്കാവില്ല ..
    മരിച്ചു പോയാലും അവരും അല്ലാഹുവിന്റെ പടപ്പുകള്‍ തന്നെയല്ലേ ..
    കുറാഫികള്‍ നിര്‍ബന്ധമായും തേടണം എന്ന് പറയുന്നില്ല ..വേണമെങ്കില്‍ തേടിക്കോള് കുറ്റമില്ല എന്നെ പറയുന്നുള്ളൂ ...

    ഇനി കല്ലിനോടും , മരത്തിനോടും സഹായം ചോദിക്കാന്‍ ഇത് തെളിവാക്കാം ..... കാരണം അതും അല്ലാഹുവിന്റെ പടപ്പ് തന്നെയല്ലേ .. ജീവനില്ല എന്ന് പറയണ്ട .. സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്നു ശാസ്ത്രം തെളിയിച്ച സത്യമാണ് ..
  • Muhammed Shanid Musankandy ജിന്നുകല്ക് മനുഷ്യരെ വഴി പിഴപ്പിക്കാന്‍ സാധിക്കും.

    6:128,

    "അവരെയെല്ലാം അവന്‍ ( അല്ലാഹു ) ഒരുമിച്ചുകൂട്ടുന്ന ദിവസം. ( ജിന്നുകളോട്‌ അവന്‍ പറയും: ) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍
    നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു."
  • Muhammed Shanid Musankandy "യാ ഇബാധല്ലഹ്" എന്ന ഈ ദുര്‍ഭല ഹദീസ് ഖുരാഫികള്‍ ( അറബികള്‍ അടക്കം) മരിച്ചു പോയവരെ വിളിച്ചു തേടാന്‍ ഉള്ള തെളിവായി ഉദ്ധരിക്കാറുണ്ട്. അതില്‍ പറയുന്ന " നിങ്ങള്ക് കാണാന്‍ പറ്റാത്ത സഹായികള്‍ " എന്ന് പറഞ്ഞാല്‍ മരിച്ചു പോയവര്‍ അല്ല ജീവിച്ചിരിപ്പുള്ള ഹാജറുള്ള മലകുകലോ ജിന്നുകലോ ആണ് എന്ന് എല്ലാ കാലത്തും അതിനുള്ള മറുപടിയായി സലഫി പണ്ഡിതന്മാര്‍ പറയാറുണ്ട്‌. അത് കൊണ്ട് കുരാഫികള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഇസ്തിഗാസ ആ വിളിയില്‍ ഇല്ല.

    ഇത് മുജാഹിധുകല്ക് അമല്‍ ചെയ്യാന്‍ വേണ്ടി പറയുന്നതല്ല. അങ്ങനെ ആരും മനസ്സിലാകിയിട്ടുമില്ല. ആരും ചെയ്തിട്ടുമില്ല.

    ഈ ഹദീസ് ദുര്‍ഭലമായത് എങ്ങനെയാണ് എന്നറിയുമോ?

    ഇത് മൌകുഫ് ആയ ഹദീസ് ആണ്. എന്ന് വെച്ചാല്‍ ഇതിന്റെ സനധ് സ്വഹാബിയായ ഇബ്നു അബ്ബാസ് (റ) വരെ എത്തി നില്കുന്നു. അത് നബി (സ) യില്‍ ചേര്‍ത്ത് പറയാത്തത് കൊണ്ടാണ് ഇത് ദുര്‍ഭലം എന്ന് പറയുന്നത്.
  • Jamal Moidutty Thandantharayil http://www.facebook.com/photo.php?fbid=490558350955434&set=a.152683251409614.27772.100000038205902&type=1&theater&notif_t=photo_comment
    മലക്കും ജിന്നും ശിര്‍ക്ക് ആരോപണങ്ങളും..


    സഹോദരന്മാരെ,
    ഞാന്‍ അധികം അറിവുള്ളവന്‍ ...
  • Muhammed Shanid Musankandy നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. ( എന്നാല്‍ ) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌. (11/118)

    നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിച്ചു കൊള്ളും. (22/69
  • Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കുന്നത് തെറ്റാണു. കാരണം ജിന്നിന്റെ സഹായം തേറ്റുന്നതിനെ ഖുർആൻ വിമർശിച്ചിട്ടുണ്ട്. അതിനാൽ തന്നെ സഹായം തേടിയാൽ ലഭിക്കാം. അതാകട്ടെ കടുത്ത ഹറാമും ഷിർക്കിലേക്ക് വഴി മാറാൻ സാധ്യതയുള്ളതും .

    6:128,

    "അവരെയെല്ലാം അവന്‍ ( അല്ലാഹു ) ഒരുമിച്ചുകൂട്ടുന്ന ദിവസം. ( ജിന്നുകളോട്‌ അവന്‍ പറയും: ) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു."
  • Tharik Madol നമുക്ക് ആശയം വലുത് .....DOCTORATE കിട്ടിയ പണ്ഡിതന്‍ വലുതല്ല ...ശിര്‍ക്കും തൌഹീദും ഇപ്പോയും മനസ്സിലാകാതെ താമസിക്കുന്ന സ്ഥലത്തുള്ള ആള്‍ക്കാര്‍ ഇതു അധര്‍ഷമാണോ പിന്‍പറ്റുന്നത് അത് നോക്കി പിന്പട്ടുകയല്ലേ നീ ചെയ്യുന്നത് ??? സജിന്‍ ,
    സങ്കടം തോന്നുന്നു .. ഇത്ര കാലവും ശിര്‍ക്ക് മനസ്സിലാകാതെ ആണല്ലോ നീ പ്രവര്‍ത്തിച്ചത് ... ഒന്നും കൂടി പറയുന്നു ...ഒന്ന് ചിന്ടിക്കൂ ... ബുദ്ധി കൊടുത്ത് ചിന്ടിക്കൂ ....നഷ്ടം ഭയങ്കരം !!!! സൂക്ഷിക്കുക ....
  • Muhammed Shanid Musankandy യാ ഇബാധല്ലഹ്" എന്ന ഈ ദുര്‍ഭല ഹദീസ് ഖുരാഫികള്‍ ( അറബികള്‍ അടക്കം) മരിച്ചു പോയവരെ വിളിച്ചു തേടാന്‍ ഉള്ള തെളിവായി ഉദ്ധരിക്കാറുണ്ട്. അതില്‍ പറയുന്ന " നിങ്ങള്ക് കാണാന്‍ പറ്റാത്ത സഹായികള്‍ " എന്ന് പറഞ്ഞാല്‍ മരിച്ചു പോയവര്‍ അല്ല ജീവിച്ചിരിപ്പുള്ള ഹാജറുള്ള മലകുകലോ ജിന്നുകലോ ആണ് എന്ന് എല്ലാ കാലത്തും അതിനുള്ള മറുപടിയായി സലഫി പണ്ഡിതന്മാര്‍ പറയാറുണ്ട്‌. അത് കൊണ്ട് കുരാഫികള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഇസ്തിഗാസ ആ വിളിയില്‍ ഇല്ല.

    ഇത് മുജാഹിധുകല്ക് അമല്‍ ചെയ്യാന്‍ വേണ്ടി പറയുന്നതല്ല. അങ്ങനെ ആരും മനസ്സിലാകിയിട്ടുമില്ല. ആരും ചെയ്തിട്ടുമില്ല.

    ഈ ഹദീസ് ദുര്‍ഭലമായത് എങ്ങനെയാണ് എന്നറിയുമോ?

    ഇത് മൌകുഫ് ആയ ഹദീസ് ആണ്. എന്ന് വെച്ചാല്‍ ഇതിന്റെ സനധ് സ്വഹാബിയായ ഇബ്നു അബ്ബാസ് (റ) വരെ എത്തി നില്കുന്നു. അത് നബി (സ) യില്‍ ചേര്‍ത്ത് പറയാത്തത് കൊണ്ടാണ് ഇത് ദുര്‍ഭലം എന്ന് പറയുന്നത്.
  • Iqbal Kanhiramukku എന്താണ് നിങ്ങള്‍ പറയുന്നത് .. ആദ്യം ശിര്‍ക്കാണെന്ന് പറഞ്ഞു .. ഇപ്പോള്‍ പറയുന്നു ഹറാമും , ശിര്‍ക്കിലെക്കുള്ള വഴിയാണെന്നും ..

    നിങ്ങളുടെ മുകളിലെ വാചകങ്ങള്‍ ....
    <<<
    Muhammed Shanid Musankandy ജിന്നിനെ വിളിച്ചു സഹായം തേടുന്നത് കടുത്ത ശിര്‍ക്ക് ആണ്. അതിലും ആര്‍കും തര്കമില്ല. >>>

    <<<Muhammed Shanid Musankandy ജിന്നിനോട് സഹായം ചോദിക്കുന്നത് തെറ്റാണു. കാരണം ജിന്നിന്റെ സഹായം തേറ്റുന്നതിനെ ഖുർആൻ വിമർശിച്ചിട്ടുണ്ട്. അതിനാൽ തന്നെ സഹായം തേടിയാൽ ലഭിക്കാം. അതാകട്ടെ കടുത്ത ഹറാമും ഷിർക്കിലേക്ക് വഴി മാറാൻ സാധ്യതയുള്ളതും >>>

    Muhammed Shanid Musankandy
  • Sajin Kariyadan ഇവനൊക്കെ എന്താ അറിയുന്നത്?അവിടുന്നും ഇവിടുന്നും എന്തൊക്കെയോ കേള്‍ക്കും ,,,ദീന്‍ പറയുന്നവരെ വിമര്‍ശിക്കാന്‍ ഇറങ്ങും.ഹദീസ് ഗവേഷണത്തില്‍ ഡോക്ട്രരറ്റ്‌ നേടിയ ഒരു പണ്ഡിതനെ ജിന്നെന്നും മറ്റും ഇരട്ട പേരില്‍ വിളിക്കുന്ന ഇവരെയൊക്കെ തിരിച്ച് ഒരു ഇരട്ടപെരില്‍ വിളിക്കാന്‍ സത്യം പറയുന്ന തൌഹീദ് പ്രസ്ഥാനത്തിന്റെ ആളുകള്‍ക്ക് സാദിക്കില്ലല്ലോ,,,,പക്ഷെ സുഹൃത്തേ അതു ഞങ്ങളുടെ ഒരു ബലഹീനതയായി നിങ്ങള്‍ കാണരുത്,,,,ഞങ്ങളുടെ പേര്‍ മുജാഹിദുകള്‍ ആണെന്ന് മനസ്സിലാക്കുക.മഹ്ഷരയില്‍ നിങ്ങള്‍ ഏതു സങ്ങടനയിലാനെണ്ണ്‍ അല്ലാഹു ചോദിക്കുമോ?കുറെ രണ്ടായിരത്തി പന്ദ്രണ്ട് തൌഹിദീന്ന്റെ ആളുകള്‍ ഇറങ്ങിയ്ടിരിക്കുന്നു,,,,,,,ഇ പ്രസ്ഥാനം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടി മൌലവി മാരെ, നിങ്ങള്‍ ഓര്‍ക്കുക വായകള്‍ക്ക് സീല്‍ വെക്കപെടുന്ന ഒരു ദിവസം വരാന്‍ ഉണ്ടെന്ന്.
  • Tharik Madol താങ്കളെ ഞാന്‍ സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു .........വരൂ നമുക്ക് പഠിക്കാം ഇന്ഷ അല്ല് നിങ്ങള്‍ തയ്യാറാണെങ്കില്‍ .....!!!!!സത്യം മനസ്സിലാക്കാന്‍ !!! തൌഹീദ് മനസ്സിലാക്കാന്‍ !!!! ഏവരെയും മഞ്ചേരി യിലേക്ക് ..
    ആദര്‍ശ വിശദീകരണം ...
    സെപ്റ്റെംബര് 14 (വെള്ളിയാഴ്ച ) വൈകുന്നേരം 4മണി,
    ഏവര്‍ക്കും സ്വാഗതം !!
    NB : ഇത് പുറത്തു പോയ ജിന്നിന്റെ പരിപാടിയല്ല .
  • Muhammed Shanid Musankandy @ Iqbal: നിങ്ങള്‍ അവിടുന്നും ഇവിടുന്നും കട്ട ചെയ്തു വായിക്കല്ലേ..
    6:128,

    "അവരെയെല്ലാം അവന്‍ ( അല്ലാഹു ) ഒരുമിച്ചുകൂട്ടുന്ന ദിവസം. ( ജിന്നുകളോട്‌ അവന്‍ പറയും: ) ജിന്നുകളുടെ സമൂഹമേ,
    മനുഷ്യരില്‍ നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു."

    allaahu parayunnu..
    നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും.
  • Iqbal Kanhiramukku ഇവിടെ വിവാദം യാ ഇബാദ അല്ലാഹ് അല്ലാ .. ഇസ്ലാഹിലെ ലേഖനം ആണ് .. ഇസ്ലാഹിലെ ലേഖനം എഴുതിയത് ആ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് ലേഖകന്‍ പറയുന്നു .. എന്നിട്ടും എന്തിനാ യാ ഇബാദ അല്ലാഹ് കൊണ്ട് വരുന്നത് ..

    രാത്രിയുടെ ഇരുളില്‍ തപ്പി തടഞ്ഞു നടക്കുന്ന ഒരാള്‍ ഒരു ശബ്ദം കേള്‍ക്കുന്നു ആളെ കാണുന്നില്ല .. ആ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന് കരുതി എനിക്കൊരു വെളിച്ചം തരണേ എന്ന് പറഞ്ഞാല്‍ അതില്‍ അഭൌതികതയില്ല , കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതവുമല്ല ആ സഹായ തേട്ടം ശിര്‍ക്കുമല്ല .. ഇതാണ് ഇസ്ലാഹിലെ ലേഖനത്തിലെ വരികള്‍ .. ഇവിടെ എവിടെ വിജന പ്രദേശം .. അതിന്റെ തൊട്ടടുത്ത വരിയില്‍ ഉണ്ട് .. പക്ഷെ മേലെ പറഞ്ഞതില്‍ എവിടെ .. അതെന്താ കാണാതെ പോകുന്നത് ..
  • Muhammed Shanid Musankandy ഹാജര്‍ ഉള്ള മലക്കിനോട് ഹാജര ബീവി ഒരിക്കല്‍ സഹായം ആവശ്യപ്പെട്ടതായി ഹദീസില്‍ കാണാം. യഥാര്‍ത്ഥത്തില്‍ ഒരു ശബ്ദം കേട്ട് അതിനോടാണ് അവര്‍ നിങ്ങളുടെ അടുക്കല്‍ വല്ല ഖിരും ഉണ്ടെങ്കില്‍ സഹായിക്കൂ എന്ന് ആവശ്യപ്പെട്ടത്. അത് മലക്കാണെന്ന് പിന്നീട് ആണ് അവര്‍ അറിയുന്നത് എന്ന് ഹദീസില്‍ നിന്ന് മനസ്സിലാകും. അപ്രകാരം ശബ്ദത്തോട് പ്രതികരിച്ചാല്‍ അത് ശിര്‍ക്ക് ആവില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാകും. ഹദീസ് ഈ ലിങ്കില്‍ നോക്കുക.. http://www.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=3190
  • Iqbal Kanhiramukku അതൊക്കെ ഓക്കെ... ജിന്ന് പിഴപ്പിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞോ .. ജിന്ന് പിഴപ്പിക്കും എന്ന് കരുതിയാല്‍ ശിര്‍ക്കാവില്ല .. മലക്കുകള്‍ ബദറില്‍ സഹായിച്ചു .. ചോദിക്കാന്‍ പറ്റോ മലക്കുകളോട് ..
  • Iqbal Kanhiramukku ഹാജറാ ബീവി ശബ്ദം കേട്ട് മലക്കാണ് എന്ന് കരുതിയാണോ സഹായിച്ചത് .. അല്ല എന്ന് നിങ്ങള്‍ തന്നെ പറയുന്നു .. അത് ഇതിനു തെളിവല്ല ..
  • Muhammed Shanid Musankandy ജിന്നിനോടോ മലകിനോടോ സഹായം ചോദിക്കാന്‍ പറ്റും എന്ന വാദം ആര്കുമില്ല. ഉണ്ടോ?
  • Tharik Madol UCHATHIL VILICHAL ATHIL SHIRKKILLA ENNU PARANJAL ???
  • Iqbal Kanhiramukku ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ .. തേടിയാല്‍ ശിര്‍ക്കാവില്ല എന്നാണു വാദം .. അതാണ്‌ തിരുത്താന്‍ നോക്കുന്നത് ..
  • Muhammed Shanid Musankandy മലകാണ് എന്നോ ജിന്നാണ് എന്നോ ആര്‍കും തിരിച്ചറിയാന്‍ പറ്റില്ല വഹിയിന്റെ അടിസ്ഥാനത്തിലല്ലാതെ.
  • Tharik Madol തേടിയാല്‍ ശിര്‍ക്കാവില്ല എന്നാണു വാദം .. അതാണ്‌ PROBLEM
  • Iqbal Kanhiramukku Muhammed Shanid Musankandy മലകാണ് എന്നോ ജിന്നാണ് എന്നോ ആര്‍കും തിരിച്ചറിയാന്‍ പറ്റില്ല വഹിയിന്റെ അടിസ്ഥാനത്തിലല്ലാതെ.>>>>

    പിന്നെ എന്തിനാ അത്തരം കാര്യങ്ങള്‍ക്ക് പോകുന്നത് .. ജിന്നു
    കള്‍ക്ക് ജിന്നുകളുടെ ലോകം .. നമുക്ക് നമ്മുടേതും .. നമ്മെ സംബന്ധിച്ച് ജിന്ന് അദ്ര്ശ്യവും , അഭൌതികവുമാണ് .. ഇനി തിരിച്ചു ഒരു ചോദ്യം വേണ്ട .. അഭൌതികമാനെങ്കില്‍ എങ്ങനെ ജിന്ന് ഉപദ്രവിക്കുന്നു എന്ന് .. അങ്ങനെ വിശ്വസിച്ചാല്‍ ശിര്‍ക്കാവില്ലേ എന്ന് .. ജിന്ന് നമ്മെ സംബന്ധിച്ച് അഭൌതികം എന്നാണു ഞാന്‍ പറഞ്ഞത് .. ജിന്നിനെ സംബന്ധിച്ച് അങ്ങനെയല്ല .. അവര്‍ക്ക് നമ്മളെ കാണാനും , കേള്‍ക്കാനും കഴിയും .. അത് ഹദീസ്‌ കൊണ്ടും , ഖുര്‍ആന്‍ കൊണ്ടും മനസ്സിലാക്കാം .. ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കാന് .. ശിര്‍ക്കാണ് ..
  • Muhammed Shanid Musankandy ശബ്ദം കേള്‍കാന്‍ സാധിക്കുന്ന ആരെങ്കിലും സഹായിക്കണേ എന്ന് കരുതിയാല്‍ അത് ശിര്‍ക്ക് ആവുമോ?
  • Iqbal Kanhiramukku ഇല്ല ശിര്‍ക്കാവില്ല .. പക്ഷെ അതില്‍ ജിന്നിനെ , മലക്കിനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാവും .. കാരണം ഞാന്‍ മുകളില്‍ പറഞ്ഞു ..
  • Muhammed Shanid Musankandy അദ്രിശ്യമാണ് എന്നത് മനസ്സിലായി.. അഭൌതികം എന്ന് പറഞ്ഞാല്‍ എന്താണ്..തീയില്‍ നിന്ന് സൃഷ്‌ടിച്ച ജിന്ന് അബൌതികം ആവുന്നത് എങ്ങനെ ആണ്.

    തീ അഭൌധികം ആണ് എന്നത് മനസ്സിലാവതതാണോ സകരിയ സ്വലാഹി ചെയ്ത തെറ്റ് ?
  • Iqbal Kanhiramukku നമ്മെ സംബന്ധിച്ച് അഭൌതീകം എന്നാണു പറഞ്ഞത് .. നമുക്ക് അവയെ ഫീല്‍ ചെയ്യില്ല .. ദര്‍ശനം കൊണ്ടോ , സ്പര്‍ശനം കൊണ്ടോ , ശബ്ദം കൊണ്ടോ .. മറ്റു അട്ര്ശ്യ ജീവികളെ അനുഭവിക്കാന്‍ കഴിയും ..ഉദാഹരണം : ബാക്ടീരിയ , വൈറസ്‌ പോലെയുള്ള ജീവികളെ ..
  • Muhammed Shanid Musankandy തീ കൊണ്ടാണ് ജിന്നുകളെ സൃഷ്ടിച്ചത് എന്ന് എന്റെ അഭിപ്രായമല്ല. പരിശുദ്ധ ഖുറാന്‍ പറഞ്ഞതാണ്. തീയില്‍ നിന്ന് സൃഷ്‌ടിച്ച ജിന്ന് അബൌതികം ആവുന്നത് എങ്ങനെ ആണ് എന്ന് നിങ്ങള്‍ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് പറഞ്ഞു. കുറച്ചു ആളുകളെ മുശ്രിക് ആകാന്‍ വേണ്ടി നിങ്ങളുടെ ബുദ്ധിയെ നിങ്ങള്‍ ഇലാഹ് ആകുകയാണോ?
  • Iqbal Kanhiramukku മുശ്രിക്ക്‌ ആക്കിയില്ല .. ആവാതിരുന്നാല്‍ മതി .. ബുദ്ധി ഉപയോഗിക്കാം ഉപയോഗിക്കെണ്ടയിടത് . ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക്കല്ല എന്ന് തെളിയിക്കാന്‍ പ്രമാണം കൊണ്ട് സാധ്യമല്ല .. തല്‍ക്കാലം വിട .. പണിയുണ്ട് ..
  • Muhammed Shanid Musankandy ജിന്നിനെ നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റാതിടത്തോളം അത് ശിര്‍ക്ക് തന്നെ, അല്ലെങ്കില്‍ ശിര്‍കിലുള്ള വസീലയും.

    ഇമാം അഹമദ് ഇബ്നു ഹന്ബലിനു പോലും തൌഹീദ് തിരിഞ്ഞില്ല എന്ന് പറയുന്ന നിങ്ങള്കെന്ത് പ്രമാണം ?
  • Iqbal Kanhiramukku ഇമാം അഹമദ്‌ ജിന്ന് സഹായിക്കും എന്ന് കരുതിയാണോ അങ്ങനെ ചെയ്തത് എന്ന് പറയാന്‍ സാധിക്കുമോ?
  • Muhammed Shanid Musankandy "യാ ഇബാദല്ലഹ് അയീനുനി" എന്നാ ഹദീസില്‍ അല്ലാഹു നിയോഗിച്ച നിങ്ങള്‍കു കാണാനാവാത്ത ആളുകള്‍ ( فَإِنَّ لِلَّهِ عِبَادًا لا نَرَاهُمْ) എന്നാണു പറഞ്ഞത്. അതാരാണ്? മനുഷ്യനാണോ? ജിന്നാണോ? മലകാണോ? ഈ ഹദീസിന്റെ അതിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്ത ഇമാം അഹമദ് ശിര്കും തൌഹീദും തിരിച്ചറിയാത്ത ആളാണ്‌ എന്നാ വാധമുന്ടെങ്കില്‍ അതാണ്‌ ആദ്യം പറയേണ്ടത്. അല്ലാതെ സകരിയ സ്വലാഹിക് മേല്‍ അദ്ദേഹത്തിന് ഇല്ലാത്ത വാദം കെട്ടി വെച്ച് പുരതാകുകയല്ല വേണ്ടിയിരുന്നത്.
  • Muhammed Shanid Musankandy ജിന്നിനോട് തേടാമെന്നു നമുക്ക് ആര്‍കും വാധമില്ല. നമ്മള്‍ ചെയ്യാനോ ചെയ്യിക്കാനോ ഉധേഷികാത്ത ഒരു കാര്യത്തിന്റെ തെളിവ് അന്വേഷിച്ചു നടക്കേണ്ട കാര്യവും നമുക്കില്ല.

    ചില ആളുകളെ മുശ്രിക് ആ
    കി മുജാഹിദ് സെന്റെറില്‍ നിന്ന് പുറത്താകാന്‍ വേണ്ടി ചില ആളുകള്‍ ഉണ്ടാക്കിയ തിരക്കഥയില്‍ 'കഥ അറിയാതെ ആട്ടം കാണുന്ന' ഒരു പാട് പേരുടെ കുട്ടതില്‍ ഞാനും നിങ്ങളും പെട്ട് എന്ന് മാത്രം . ലക്ഷ കണക്കിന് രൂപയാണ് ഈ വിഷയം വിഷധീകരിക്കാന്‍ വേണ്ടി എല്ലാവരും കൂടി ചിലവിടുന്നത്. അല്ലാഹുവിന്റെ കോടതിയ്ല്‍ ഇതിനു മറുപടി പറയേണ്ടി വരില്ലേ?

No comments: