സഹോദരന്മാരെ,
ഞാന്‍ അധികം അറിവുള്ളവന്‍ അല്ല. അറബി ഭാഷയിലും ദീനി വിഷയത്തിലും ഒരു വിദ്യാര്‍ഥി ആണ്. അത് കൊണ്ട് പഠനത്തിന്റെ ഭാഗമായുള്ള അന്വേഷണം ആയി താഴെ കാണുന്ന നിഗമനങ്ങളെ കാണുക. തെറ്റുണ്ടെങ്കില്‍ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുക. ഇസ്ലാമിക ലോകത്ത് വളരെ അധികം ചര്‍ച്ച ചെയ്യപെടുന്ന വിഷയം ആയതു കൊണ്ടാണ് ഇത് ചര്‍ച്ച ചെയ്യുന്നത്.. കൂടുതല്‍ അറിവുള്ള ആളുകള്‍ അത് വിശദീകരിച്ചു തരുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ..! ആമീന്‍..
പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം. മട്ടരോടുള്ള പ്രാര്‍ത്ഥനയും ശിര്‍ക്ക് ആണ്..! [72:20]
(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
എന്നാല്‍ നമ്മുടെ പഞ്ചേന്ദ്രിയ പരിധിയിലുള്ള ജീവ ജാലങ്ങളോടുള്ള പരസ്പര സഹകരണമോ? മനുഷ്യര്‍, ആന, പശു, കാള, നായ, പക്ഷികള്‍ എന്നിങ്ങനെ പരസ്പരം സഹായിക്കുന്ന ജീവ ജാലങ്ങള്‍ ഉണ്ട്. എന്നാല്‍ മലക്കുകളും ജിന്നുകളും. അവര്‍ ഭൌതിക ജീവികള്‍ ആണോ?
അവര്‍ പ്രകാശം കൊണ്ടും തീ കൊണ്ടും സ്രിഷ്ടിക്കപ്പെട്ടവര്‍ ആണ്.. പ്രകാശം ഫോട്ടോണ്‍, വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്നിവയാല്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു
താഴെ കൊടുത്ത ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക..!
[50:17] വലതു ഭാഗത്തും ഇടതു ഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ എല്ലാം ഏറ്റുവാങ്ങുന്ന കാര്യം ഓര്‍ക്കുക. [50:18] അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.
[16:50] അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മലക്കുകളില്‍ പെട്ട ചിലരെ അല്ലാഹു നമ്മോടൊപ്പം നിശ്ചയിച്ചിട്ടുണ്ട് എന്നും അവര്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും അതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്. ഈ ഖുര്‍ ആന്‍ വചനങ്ങള്‍ വിശ്വസിച്ചാല്‍ ശിര്‍ക്ക് അല്ലല്ലോ?എന്നാല്‍ അവര്‍ അല്ലാഹുവിന്റെ കല്പന പ്രകാരം അല്ലാതെ ഒന്നും പ്രവര്‍ത്തിക്കില്ല എന്നതിനാല്‍ അവരില്‍ നിന്ന് സഹായം ലഭിക്കണമെങ്കില്‍ പോലും അല്ലാഹുവിനോട് തേടുകയല്ലാതെ വേറെ വഴിയില്ല.
ഇനി ജിന്നുകളെ കുറിച്ചുള്ള വചനങ്ങള്‍..
[7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ട
[72:6]മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
നമ്മോടോപ്പമോ നമ്മുടെ ശബ്ദത്തിന്റെ പരിധിയില്‍ ഉള്ളതോ ആയ ജിന്നുകളും അവരില്‍ പെട്ട പിശാചുക്കളും നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ ആണെന്ന് മേലെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്..! മനുഷ്യരില്‍ പെട്ടവര്‍ അവരോടു തേടിയത് അവരുടെ ഗര്‍വ് വര്‍ദ്ധിപ്പിച്ചത് അത് അവര്‍ അറിഞ്ഞത് കൊണ്ടാണല്ലോ? എന്നാല്‍ പ്രാര്‍ത്ഥന അറിയാനും ഉത്തരം നല്‍കാനും അല്ലാഹുവിനു മാത്രമേ കഴിയൂ.. കാരണം പ്രാര്‍ത്ഥന കാര്യാ കാരണ ബന്ധങ്ങള്‍ക് അപ്പുറത്തുള്ള സഹായ തേട്ടം ആണ്..!
അവിശ്വാസികളില്‍ പെട്ട ആളുകള്‍ പിശാചു സേവ നടത്തുകയോ സിഹ്ര്‍ ചെയ്യുകയോ ഒക്കെ ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക് പിശാചുക്കളെ അല്ലാഹു മിത്രങ്ങള്‍ ആക്കി കൊടുത്തിരിക്കുന്നു. അവരുടെ കഴിവില്‍ പെട്ട സഹായങ്ങള്‍ അവര്‍ ആ അവിശ്വസികല്ക് ചെയ്തു കൊടുക്കുക്കുകയും ചെയ്യുന്നു..! അത്തരക്കാര്‍ക് പരലോകത്ത് ശിക്ഷ അല്ലാതെ ഒന്നും ബാക്കി ഉണ്ടാകില്ല..!
ഇതൊക്കെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അറിഞ്ഞു വിശ്വസിച്ച ഒരാള്‍ മുശ്രിക്ക് ആകുമോ? അല്ലല്ലോ? ഖുര്‍ആന്‍ മനുഷ്യനെ തൌഹീടിലേക്ക് ആണ് നയിക്കുന്നത്..!
എന്നാല്‍ ഇന്ന് നമ്മുടെ ചര്‍ച്ചകളില്‍ ശിര്‍ക്ക് ആരോപണം തകൃതി ആയി നടക്കുന്നു.
യാ ഇബാടല്ലാഹി അ ഈ നൂനി , എന്ന ഒരു ദയീഫ് ആയ ഹദീസ് സ്വഹീ ഹ് ആയി കരുതി അതിന്റെ പേരില്‍ കര്‍മം ചെയ്ത ചില പണ്ഡിതന്മാര്‍ (ഇമാം അഹ് മദ്, ഇമാം ഷൌക്കാനി, ഇമാം നവി ...) ശിര്‍ക്ക് ചെയ്തു എന്നാണ് നമ്മുടെ ചില പണ്ഡിതന്മാരും അവരോടൊപ്പമുള്ള സഹോദരങ്ങളും ആരോപിക്കുന്നത്..!
ആ ഇമാമുമാര്ക് തൌഹീദ് മനസ്സിലായിട്ടില്ല എന്നാണ് അവര്‍ മനസ്സിലാക്കുന്നത്.
നബി (സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹുവിന്റെ നിയോഗം ഉള്ള മലക്കുകള്‍ അത് നബി (സ)ക്ക് എത്തിച്ചു കൊടുക്കും എന്ന് ഹദീസില്‍ നിന്ന് നാം കേട്ടിട്ടുണ്ട്.
യ ഇബാടല്ലാഹി എന്ന ഹദീസ് സ്വഹീ ഹ് ആണെന്ന് ധരിച്ച ഇമാമുകള്‍ അല്ലാഹു വിജന പ്രദേശങ്ങളില്‍ മലക്കുകളെയോ ജിന്നുകലെയോ നിയോഗിചിരിക്കാം എന്നാണ് കരുതുന്നത്. അങ്ങിനെ അവിടെ ഹാജര്‍ ഉള്ള ആയ മലക്കോ ജിന്നോ മനുഷ്യനോ കേള്കട്ടെ എന്ന് കരുതി ആണ് അവര്‍ ഉറക്കെ വിളിച്ചു പറയുന്നത്. കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള ഒരു സഹായ തേട്ടം. അല്ലാഹുവിന്റെ നിയോഗപ്രകാരം മലക്കുകള്‍ മനുഷ്യരെ സഹായിച്ചു കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ ആണ് നാം. അപ്രകാരം ഇമാമു മാരുടെ പ്രവര്‍ത്തനത്തില്‍ പ്രാര്‍ത്ഥന ഇല്ല എന്നതാണ് പൂര്‍വ സലഫുകള്‍ പറഞ്ഞിട്ടുള്ളത്. അത് കൊണ്ട് അതില്‍ ശിര്‍ക്ക് വരില്ല എന്നും.
ഹാജര്‍ ഉള്ള മലക്കിനോട് ഹാജര ബീവി ഒരിക്കല്‍ സഹായം ആവശ്യപ്പെട്ടതായി ഹദീസില്‍ കാണാം. യഥാര്‍ത്ഥത്തില്‍ ഒരു ശബ്ദം കേട്ട് അതിനോടാണ് അവര്‍ നിങ്ങളുടെ അടുക്കല്‍ വല്ല ഖിരും ഉണ്ടെങ്കില്‍ സഹായിക്കൂ എന്ന് ആവശ്യപ്പെട്ടത്. അത് മലക്കാണെന്ന് പിന്നീട് ആണ് അവര്‍ അറിയുന്നത് എന്ന് ഹദീസില്‍ നിന്ന് മനസ്സിലാകും. അപ്രകാരം ശബ്ദത്തോട് പ്രതികരിച്ചാല്‍ അത് ശിര്‍ക്ക് ആവില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാകും. ഹദീസ് ഈ ലിങ്കില്‍ നോക്കുക.. http://www.islamweb.net/
സ്വഹീ ഹ് അല്ലാത്ത ഹദീസ് സ്വഹീ ഹ് ആയി കരുതി എന്ന അബദ്ധമാണ് ഇവിടെ ഈ ഇമാമുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവര്‍ ശിര്‍ക്ക് ചെയ്തു എന്നും ഹറാം ചെയ്തു എന്നും പറയാന്‍ കഴിയില്ല. എന്നാല്‍ അബദ്ധം എന്നോ, ഇജ്തിഹാദി ആയ ഒരു വിഷയം ആയി എടുത്താല്‍ ഇജ്തിഹാദില്‍ അവര്ക് പിഴവ് സംഭവിച്ചു എന്നോ പറയാം. അല്ലാഹു അ അ ലം..!
എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ആ ഹദീസ് ദയീഫ് ആണെന്ന് അറിയുന്നവര്‍ ആണ്. ഹാജര്‍ ആയ ജിന്നിനോടും മലക്കിനോടും സഹായം തേടാന്‍ ഒരു തെളിവും നമുക്ക് പ്രവാചകനില്‍ നിന്ന് ലഭ്യമല്ലാത്തതിനാല്‍ അങ്ങിനെ ചെയ്യല്‍ അനുവദനീയം അല്ല. എന്നാല്‍ പിശാചു മനുഷ്യ രൂപത്തില്‍ വന്നതായി ഹദീസില്‍ കാണാന്‍ കഴിയും. എന്നാല്‍ അത് പിശാച് ആണെന്ന് പ്രവാചകന്‍ (സ ) പറഞ്ഞപ്പോഴാണ് അബൂ ഹുറൈറ (റ) ക്ക് മനസ്സിലായത്.
183 : باب الحث على سور وآيات مخصوصة
(1018) عَنْ أَبِي هُرَيْرَةَ رَضِي الله قَالَ : وَكَّلَنِي رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِي آتٍ فَجَعَلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، وَقُلْتُ : وَاللهِ لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ :
إِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، وَلِي حَاجَةٌ شَدِيدَةٌ ، قَالَ : فَخَلَّيْتُ عَنْهُ فَأَصْبَحْتُ ، فَقَـالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ، فَرَحِمْتُهُ ، فَخَلَّيْتُ
سَبِيلَهُ ، قَـالَ : (( أَمَا إِنَّهُ قَدْ كَذَبَكَ ، وَسَيَعُودُ )) ، فَعَرَفْتُ أَنَّهُ سَيَعُودُ لِقَوْلِ رَسُـولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : إِنَّهُ سَيَعُودُ ، فَرَصَدْتُهُ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ
: دَعْنِي فَإِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، لا أَعُودُ ! ، فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ ، فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ،
فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ قَالَ : (( أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ )) ، فَرَصَدْتُهُ الثَّالِثَةَ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَـعَنَّكَ إِلَى رَسُولِ اللهِ ، وَهَذَا آخِرُ ثَلاثِ مَرَّاتٍ : أَنَّكَ تَزْعُمُ لا تَعُودُ ثُمَّ تَعُودُ ، قَالَ : دَعْنِي أُعَلِّمْكَ كَلِمَاتٍ
يَنْفَعُكَ اللهُ بِهَا ، قُلْتُ : مَا هُوَ ؟ ، قَـالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) حَتَّى تَخْتِمَ الآيَةَ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ ، فَخَلَّيْتُ سَبِيلَهُ ،
فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَـلَّمَ : (( مَا فَعَلَ أَسِيـرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ ! زَعَمَ أَنَّهُ يُعَلِّمُنِي كَلِمَاتٍ يَنْفَعُنِي اللهُ بِهَا ، فَخَلَّيْتُ سَبِيلَهُ ، قَالَ : مَا هِيَ ؟ , قُلْتُ : قَالَ لِي : إِذَا أَوَيْتَ إِلَى فِرَاشِكَ
فَاقْرَأْ آيَةَ الْكُرْسِيِّ مِنْ أَوَّلِهَا حَتَّى تَخْتِمَ الآيَةَ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) ، وَقَالَ لِي : لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ ، وَكَانُوا أَحْرَصَ شَيْءٍ عَلَى الْخَيْرِ ، فَقَالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ :
(( أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاثِ لَيَالٍ يَا أَبَا هُرَيْرَةَ ؟ )) ، قَـالَ : لا ، قَالَ : (( ذَاكَ شَيْطَانٌ )) . رواه البخارى
ഹാജര്‍ ഉള്ള ജിന്നുകള്‍ മുസ്ലിം ജിന്ന് ആണോ, പിശാചു ആണോ എന്നോ നമുക്ക് അറിയില്ല. [72:14]
ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.
കാഫിര്‍ ജിന്ന് തന്നെ മുസ്ലിം ആണെന്ന് തോന്നിപ്പിച്ചു നമ്മെ ശിര്‍കിലേക്ക് നയിക്കാന്‍ സാധ്യത ഉണ്ട്. അങ്ങിനെ ശിര്‍ക്കിലെക്കുള്ള ഒരു വസീല എന്ന നിലക്ക് അത് ഹറാം ആണ്!
ഇത്രയും കാര്യങ്ങള്‍ ആണ് ഈ വിഷയത്തില്‍ സക്കരിയ്യ സ്വലാഹിയും കൂടെ ഉള്ള പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. ഈ വിഷയങ്ങള്‍ ഇപ്പോള്‍ ശിര്‍ക്ക് ആരോപിക്കുന്ന പണ്ഡിതന്മാരും മുന്പ് പറഞ്ഞിട്ടുണ്ട്. തെളിവ് ആയി താഴെ ഉള്ള ലിങ്കുകള്‍ നോക്കുക.
http://www.youtube.com/
http://www.youtube.com/
http://www.youtube.com/
http://www.youtube.com/
ഇനി ഇത് ശിര്‍ക്ക് ആണെന്ന് പറയുന്നവര്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് ഇമാമുകള്‍ ശിര്‍ക്ക് ചെയ്തത് എന്ന് വ്യക്തമാക്കുക. തെളിവിന്റെ അടിസ്ഥാനത്തില്‍..! അല്ലാഹു അനുഗ്രഹിക്കട്ടെ..!
No comments:
Post a Comment