Abdul Azeez KM Jamal Moidutty Thandantharayil റക്കീബ്, അത്തീദ് എന്നീ മലക്കുകള്‍ക്ക് അവര്‍ക്കേല്‍പ്പില്‍പ്പിക്കപ്പെട്ട പണിയല്ലാതെ മറ്റെന്തെങ്കിലും കഴിവുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതിനൊരു തെളിവുമില്ല. ഇതുപോലെത്തന്നെ തെളിവില്ലാത്തതാണ് മരുഭൂമിയിലെ ജിന്ന്-മലക്കുകളുടെ വഴി കാണിക്കാനുള്ള കഴിവും. റക്കീബ്, അത്തീദ് എന്നീ മലക്കുകളോട് എനിക്ക് വഴി കാണിച്ചു തരണേ എന്ന് തേടിയാല്‍ ശിര്‍ക്കാണോ എന്നേ ചോദിച്ചിരുന്നുള്ളൂ..
ഇനി മലക്കുകള്‍ക്ക് നല്‍കപ്പെട്ട കഴിവില്‍നിന്ന് ചോദിക്കുകയാണെങ്കിലോ? മഴ പെയ്യിപ്പിക്കുന്ന മലക്കിനോട് മഴ തരണേ എന്ന് ഉച്ചത്തില്‍ വിളിച്ച് തേടിയാല്‍ ശിര്‍ക്കാവില്ല എന്ന് താങ്കള്‍ പറയുമോ? എങ്കില്‍ മഴയുടെ ദേവനായി കരുതുന്ന വരുണനോട് മഴ തേടുന്നത് ബഹുദൈവാരാധനയാണെന്ന് ഹൈന്ദവരോട് ഇനി നമുക്ക് പറയാന്‍ പറ്റുമോ? മക്കയിലെ ബഹുദൈവാരാധകര്‍ പോലും പ്രതിസന്ധി ഘട്ടത്തില്‍ അല്ലാഹുവിനെ മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു ശക്തികളോട് സഹായം തേടുന്നത് ശിര്‍ക്കാണെന്നും മറ്റും ഉദാഹരണമാക്കി മുജാഹിദുകള്‍ ഇത്രയും കാലം മറ്റുള്ളവരെ പഠിപ്പിച്ചതല്ലേ.. എന്നിട്ടിപ്പോള്‍????
ഇനി മലക്കുകള്‍ക്ക് നല്‍കപ്പെട്ട കഴിവില്‍നിന്ന് ചോദിക്കുകയാണെങ്കിലോ? മഴ പെയ്യിപ്പിക്കുന്ന മലക്കിനോട് മഴ തരണേ എന്ന് ഉച്ചത്തില്‍ വിളിച്ച് തേടിയാല്‍ ശിര്‍ക്കാവില്ല എന്ന് താങ്കള്‍ പറയുമോ? എങ്കില്‍ മഴയുടെ ദേവനായി കരുതുന്ന വരുണനോട് മഴ തേടുന്നത് ബഹുദൈവാരാധനയാണെന്ന് ഹൈന്ദവരോട് ഇനി നമുക്ക് പറയാന്‍ പറ്റുമോ? മക്കയിലെ ബഹുദൈവാരാധകര്‍ പോലും പ്രതിസന്ധി ഘട്ടത്തില്‍ അല്ലാഹുവിനെ മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു ശക്തികളോട് സഹായം തേടുന്നത് ശിര്‍ക്കാണെന്നും മറ്റും ഉദാഹരണമാക്കി മുജാഹിദുകള്‍ ഇത്രയും കാലം മറ്റുള്ളവരെ പഠിപ്പിച്ചതല്ലേ.. എന്നിട്ടിപ്പോള്‍????
6 hours ago · ലൈക്
<<>>
സഹോദരാ, താങ്കള്ക് എന്റെ മേല്‍ ശിര്‍ക്ക് ആരോപിക്കണം എന്നാ ആഗ്രഹം ഉണ്ടോ? ഇല്ലല്ലോ? എങ്കില്‍ നാം ചര്‍ച്ച ചെയ്യുന്നത് എന്താണെന്നു വ്യക്തമായി മനസ്സിലാക്കി സത്യം മനസ്സിലാക്കണമെന്ന ഉദ്ദേശത്തില്‍ മാത്രം ചോദിക്കുക. മരുഭൂമിയിലെ മലക്കുകല്ക് വഴികനിക്കാനുള്ള കഴിവിനെ കുറിച്ചൊന്നും ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ല. എന്നാല്‍ താങ്കള്‍ അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞു എന്നാ രീതിയില്‍ ആണ് മറുപടി എഴുതിയിരിക്കുന്നത്.
ദേവന്‍ എന്ന് പറഞ്ഞാല്‍ തന്നെ അഭൌതിക കഴിവുകള്‍ക് ഉടമ എന്നാണ് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ അംശം ഉള്ളവന്‍.. അവരോടു ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ തന്നെ മരുഭൂമിയില്‍ കറങ്ങി നടക്കുന്ന ആളാണോ വരുണന്‍? സമുദ്ര ദേവന്‍ എന്നാണ് വരുണനെ കുറിച്ച് ഹിന്ദുക്കളുടെ വിശ്വാസം..!
മലക്കുകളെ കുറിച്ച് ഞാന്‍ മേലെ എഴുതിയിരുന്നു. അവര്‍ അവരോടു കല്പിക്കപെട്ടത് മാത്രം അന്നു ചെയ്യുക. എന്ന്..!
ഇവിടെ ചര്‍ച്ച അല്ലാഹുവിനോടല്ലാതെ ആരെയെങ്കിലും വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്നല്ല. അത് ശിര്‍ക്ക് ആണ്. അത് ശിര്‍ക്ക് ആണ്. അത് ശിര്‍ക്ക് ആണ്...! വ്യക്തമല്ലേ?
യാ ഇബാടല്ലഹി അ ഈ നൂനി എന്ന ഹദീസ് സ്വഹീ ഹ ആയി കരുതിയ ഇമാമുമാര്‍ അതിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്തപ്പോള്‍ അവര്‍ കരുതിയത് മരുഭൂമിയില്‍ ഹാജറുള്ള അവരുടെ ശബ്ദം കേട്ട അവര്‍ കാണാത്ത അല്ലാഹുവിന്റെ അടിമകള്‍ സഹായിച്ചേക്കാം എന്നാണ്..! അതായതു മലക്കോ ജിന്നോ? അങ്ങിനെ കാര്യാ കരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ സൃഷ്ടികളിലരെങ്കിലും ഈ ശബ്ദം കേട്ട് പ്രതികരിചെക്കം എന്ന് കരുതിയാല്‍ അത് ശിര്‍ക്ക് ആകുമോ? ആകുമെങ്കില്‍ പറയുക.
ഒരു ഹദീസില്‍ നിന്ന് ശിര്‍ക്ക് ആയ കാര്യം അനുവദനീയം ആണെന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരാണോ ഈ ഇമാമുകള്‍? അത് കൊണ്ട് വളരെ ആലോചിച്ചു മാത്രം ശിര്‍ക്ക് ആരോപിക്കുക. അവര്‍ ശിര്‍ക്ക് ചെയ്തിട്ടില്ലെങ്കില്‍ ആരോപിചവര്ക് ശിര്‍കുമായി മടങ്ങാം എന്നതാണ് അതിന്റെ ഫലം.. ഇനി അവര്‍ ചെയ്തതിന്റെ വിധി ശിര്‍ക്ക് അല്ലെങ്കില്‍ പിന്നെ എന്താണ്? അവര്‍ ഹദീസ് സ്വഹീഹാണോ ദയീഫ് ആണോ എന്ന് മനസ്സിലാക്കാന്‍ അനടതിയ ഇജ് തിഹാദ് തെറ്റി. അത് ഇജ് തിഹാദ് ആയിരുന്നെങ്കില്‍ തെറ്റിയാല്‍ ഒരു പ്രതിഫലവും ശരിയായാല്‍ രണ്ടു പ്രതിഫലവും. അവര്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് അമല്‍ ചെയ്തത്? മരുഭൂമിയില്‍ നാം കാണാത്ത അടിമകളെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് എന്ന അടിസ്ഥാനത്തില്‍ ഹജരുള്ളവര്‍ കേട്ടാല്‍ സഹായിചെക്കാന്‍ സാധ്യത ഉണ്ട് എന്ന അടിസ്ഥാനത്തില്‍. അതില്‍ പ്രാര്‍ത്ഥന ഉണ്ടോ? പ്രാര്‍ത്ഥിക്കുന്നവന്റെ വിശ്വാസം എന്താണ്? തന്റെ ആവശ്യം ഉറക്കെ പറഞ്ഞാലും പതുക്കെ പറഞ്ഞാലും മനസ്സില്‍ പറഞ്ഞാലും പ്രാര്‍ത്ഥിക്കാ പ്പെടുന്ന ശക്തി അത് അറിയുകയും അതിനു ഉത്തരം ചെയ്യുകയും ചെയ്യാന്‍ കഴിവുള്ളവന്‍ ആണ് എന്നതാണ്..! ഉറക്കെ വിളിച്ചു പറയുന്നവന്‍ ഉറക്കെ വിളിക്കുന്നത് തന്നെ പതുക്കെ വിളിച്ചാല്‍ അല്പം ദൂരതുള്ളവര്‍ പോലും കേള്‍ക്കില്ല എന്നത് കൊണ്ടാണ്? അടുത്തെങ്ങാനും ഏതെങ്കിലും ജീവി ഉണ്ടെന്നോ അത് കേട്ടാലും ഉത്തരം ലഭിക്കുമെന്നോ ഉത്തരം ചെയ്യാന്‍ ഈ കേള്‍ക്കുന്നവര്‍ക് കഴിവുണ്ടോ എന്നോ വിളിക്കുന്ന ആള്‍ക് ഉറപ്പുണ്ടോ? ഇല്ല.! ഒരു സാധ്യത മാത്രം ആണ് അതിലുള്ളത്. കിണറ്റില്‍ വീണവന്‍ ഓടിവരണേ എന്ന് വിളിക്കുമ്പോള്‍ ഉള്ള പ്രതീക്ഷ മാത്രം. ആരെങ്കിലും കേട്ട് വന്നാലോ? സഹായിചാലോ എന്ന പ്രതീക്ഷ മാത്രം..! ഇത് പ്രാര്‍ത്ഥന അല്ല. അത് കൊണ്ട് ശിര്കും അല്ല.
ഇവിടെ സൂചിപ്പിക്കപ്പെട്ട രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒന്ന് ഇമാമുകള്‍ സ്വഹീഹായ ഹദീസ് എന്ന് കരുതി അമല്‍ ചെയ്തതാണ്. രണ്ടു അവരുടെ പ്രവര്‍ത്തിയില്‍ പ്രാര്‍ത്ഥന ഇല്ല. അതുകൊണ്ട് അവരുടെ മേല്‍ ശിര്‍ക്ക് ആരോപിക്കാതിരിക്കുക. ഇനിയും ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുമോ?
ഇനി നമ്മുടെ കാര്യം..
ഈ ഹദീസ് ദയീഫ് ആണെന്ന് നമുക്കറിയാം. അതുകൊണ്ട് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമുക്ക് അമല്‍ ചെയ്യാന്‍ പാടില്ല. വളരെ വ്യക്തം..!
അതുകൊണ്ട് തന്നെ അല്ലാഹു വിജന പ്രദേശത്ത് മലക്കിനെയും ജിന്നിനെയും ഏര്‍പ്പാടാക്കി എന്ന് നാം കരുതുന്നില്ല. തന്റെ ശബ്ദം പരിസരത്തുള്ള ജിന്ന് കേള്‍ക്കാന്‍ സാധ്യത ഉണ്ട് എന്ന് കരുതി ഉറക്കെ വിളിച്ചാല്‍ അത് പ്രാര്‍ത്ഥന അല്ല, അതുകൊണ്ട് ശിര്കും അല്ല എന്നതിനാല്‍ വിളിക്കാമോ? ഇല്ല.
ഇനി ഒരാള്‍ അങ്ങിനെ വിളിച്ചാലോ? അതുകൊണ്ട് മാത്രം അയാളെ മുശ്രിക്ക് എന്ന് പറയാന്‍ സാധിക്കുമോ? ചിന്തിക്കുക. പ്രാര്‍ത്ഥനയെപ്പറ്റി അല്ല ഇവിടെ പറയുന്നത്..! ഹാജര്‍ ഉള്ള തന്റെ ശബ്ദം കേള്‍ക്കുന്ന ജിന്നിന്റെ കഴിവില്‍ പെട്ട കാര്യത്തില്‍ അയാള്‍ ചോദിച്ചാല്‍ ജിന്ന് പ്രതികരിചെക്കം എന്നതിനെക്കുറിച്ചാണ്..!
ജിന്നില്‍ മുസ്ലിമും കാഫിറും ഉണ്ട്. അവിടെ ഏതെങ്കിലും ജിന്ന് ഹാജര്‍ ഉണ്ടെന്നോ ഉണ്ടെങ്കില്‍ തന്നെ അത് മുസ്ലിം ജിന്ന് ആണെന്നോ നമുക്കറിയില്ല. ജിന്നിലെ പിശാചുക്കളെ മനുഷ്യരിലെ കഫിരുകല്ക് ആണ് അല്ലാഹു മിത്രങ്ങള്‍ ആക്കിയിട്ടുള്ളത്.
[7:27]
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
[26:221]
നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ?
[26:222]
പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു
[6:121]
അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും.
[19:45]
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്.
അത് കൊണ്ട് തന്നെ പിശാജു മുസ്ലിംകളെ സഹിയിക്കില. അവരെ ശിര്‍ക്കിലേക്ക് കൊണ്ടുപോകാനെ ശ്രമിക്കൂ എന്നതിനാല്‍ അത് ശിര്കിലെക്കുള്ള വസീല യാണ്. അങ്ങിനെ അത് ഹറാം ആണ്..! ഇതാണ് സലഫുകളുടെ ഈ വിഷയത്തിലുള്ള വീക്ഷണം..
കൂടുതല്‍ താഴെ കാണുന്ന ലിങ്കില്‍ വായിക്കുക..
No comments:
Post a Comment