Friday, September 14, 2012

ശബാബ് മലയാളം വാരിക

  • OLDER POSTS
  • ജിന്നുവാദികള്‍ക്കെതിരെ നടപടി: നവയാഥാസ്ഥിതിക ചേരിയില്‍ കടുത്ത ഭിന്നത.

    ജംഇയ്യത്തിന്റെ തീരുമാനം പോലും കാറ്റില്‍പറത്തി തിമര്‍ത്താടിയവരാണിപ്പോള്‍ നിസ്സഹായരായി നിലവിളിക്കുന്നത്‌. അതും മുജാഹിദുകളുടെ വാക്കുകളെ അവഗണിച്ചതിന്റെ തിക്തഫലം തന്നെ. മുജാഹിദുകള്‍ക്കെതിരെ എപി വിഭാഗം ഉന്നയിച്ച സര്‍വ്വ ആരോപണങ്ങളും പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആരോപകരില്‍ തന്നെ പുലര്‍ന്നു എന്ന്‌ മാത്രമല്ല, അക്കാലത്ത്‌ മുജാഹിദുകളനുഭവിച്ച മുഴുവന്‍ വേദനയും വികാരവും എല്ലാം ഇന്ന്‌ പരസ്‌പരം ഏറ്റുവാങ്ങുകയാണ്‌ ഇക്കൂട്ടര്‍....

    http://shababweekly.net/component/content/article/48-lead3/1591-2012-09-14-06-11-55

    http://shababweekly.net/downloads/shabab/2012/sept_14.pdf
    Like · · · · 4 hours ago

    • Jamal Moidutty Thandantharayil Sabeelillah ForJannath
      പിശാചിന്‍റെയും ജിന്നിന്‍റെയും കഴിവുകളെ സംബന്ദിച്ചു ഇന്ന് വ്യാപകമായ
      ചര്‍ച്ചനടക്കുന്നു.പിശാച് മനസ്സില്‍ ദുര്‍ബോധനമല്ലാതെ യാതൊന്നും
      ഉണ്ടാക്കുകയില്ല എന്ന് ചിലര്‍ വാദിക്കുന്നു.ജിന്നോ മലക്കോ
      ഒരിക്കലെങ്കിലും ഭൌതികമായി ഇടപെടും എന്ന് വിശ്വസിച്ചാല്‍ തന്നെ
      ശിര്‍ക്കായി എന്ന് പറയുന്ന സുല്ലമിമാരും ഇവിടെയുണ്ട്.മാത്രമല്ല സുലൈമാന്‍
      നബി(അ)യും ജിന്നുകളും തമ്മിലുള്ള ബന്ടം ജിന്നുകള്‍ക്ക് അത്തരം കഴിവുണ്ട്
      എന്നതിന് തെളിവല്ല എന്ന് പറയുന്നവരും കുറവല്ല.ഇത്തരം സംശയങ്ങള്‍ക്ക് ഉള്ള
      മറുപടിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി
      നല്‍കിയ ഒന്ന് രണ്ടു മറുപടികളാണ് ഇവിടെ ഉദരിക്കുന്നത്.

      2000 OCT 27 മുസ്ലിം പക്തിയില്‍ ഉള്ള ഒരു ചോദ്യം ഇങ്ങനെ വായിക്കാം. വേദന
      ജപശക്തി കൊണ്ട് ഇല്ലാതാകുമോ..??

      കുത്ത്റാത്തീബിലും തയ്പൂയ മഹോത്സവത്തിലും ആയുധങ്ങളും ശൂലങ്ങളും ,
      നാക്കിലും ചുണ്ടിലും ശരീരത്തിലും കുത്തികയട്ടുമ്പോള്‍ രക്തം പൊടിയുകയോ
      വേദനിക്കുകയോ ചെയ്യുന്നില്ല.ഇത് അവര്‍ ഉരുവിടുന്ന കീര്‍ത്തനങ്ങളുടെയും
      ജപങ്ങളുടെയുംശക്തികൊണ്ടാണെന്നു അവര്‍ അവകാശപ്പെടുന്നു.(ഒരു
      സ്വകാര്യടിവിപരിപാടി).മുസ്ലിമിന്‍റെ അഭിപ്രായമെന്ത്??
      -അബ്ദുല്‍ വഹാബ് , ഇരിവേറ്റി

      അതിനു മറുപടിയായി വേദന എന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും
      പ്രവര്‍ത്തനഫലമായുള്ള ഒരു അനുഭവമാണെന്നും ചിലര്‍ക്ക് വേദന കൂടുതലും
      മറ്റു ചിലര്‍ക്ക് കുറവും എന്ന് പറഞ്ഞതിനുശേഷം ഇങ്ങനെ എഴുതുന്നു.

      “നാക്കിലും ചുണ്ടിലും ശൂലം കുത്തികയറ്റുന്നത് മരവിപ്പിച്ചതിനു ശേഷമോ
      വേദനസഹിക്കാന്‍ ദീര്‍ഘമായി പരിശീളിപ്പിച്ചതിനു ശേഷമോ ആകാം.ജനങ്ങളെ
      മിത്യധാരണകളില്‍ തളച്ചിടണമെന്നു നിര്‍ബന്ടമുള്ള പിശാചിന്‍റെ
      കുതന്ത്രങ്ങളും ഇതിന്‍റെയൊക്കെ പിന്നില്‍ ഉണ്ടാകാം.ആര്‍ക്കും എന്തും
      അവകാശപ്പെടാം.”

      ഈ മറുപടി അവസാനിക്കുന്നത് ഇങ്ങനെയാണ്.
      “ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാലും വായുവിലൂടെ
      തുഴഞ്ഞുനീങ്ങിയാലും പിശാച് അവനെ താങ്ങി കൊണ്ടുപോകുകയായിരിക്കുമെന്നു
      കരുതുകയല്ലാതെ അവനു ദിവ്യത്വം കല്പിക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല.”
      എന്നാല്‍ ഈ മറുപടി ഇന്നത്തെ പോലെതന്നെ ചിലര്‍ക്ക് ഉള്‍കൊള്ളാന്‍
      കഴിഞ്ഞില്ല.അങ്ങനെ അവരില്‍ പെട്ട ഒരാള്‍ അടുത്തമാസം ഒരു ചോദ്യം
      അയച്ചു.2000 NOV 10 വന്ന ആ ചോദ്യം അതിങ്ങനെ വായിക്കാം.
    • Jamal Moidutty Thandantharayil ഇത് പിശാചിനെ റബ്ബാക്കലല്ലേ?
      "ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാല്‍ പിശാചായിരിക്കും അവനെ
      താങ്ങി കൊണ്ട് പോകുന്നത്" എന്ന് 'മുസ്ലിം' കരുതുന്നു.ഇത് പിശാചിനെ ആ
      വിഷയത്തില്‍ റബ്ബായി പരിഗണിക്കുന്നതായി വ്യാഖ്യാനിച്ചുകൂടെ?
      -ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

      അതിനു ചെറിയമുണ്ടം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

      അല്ലാഹുവിനും മനുഷ്യരാശിക്കുമെതിരില്‍ സമരം പ്രഖ്യാപിച്ച പിശാചിന്‍റെ
      നടപടിക്രമം മനുഷ്യരെ കഴിയുന്ന വിധത്തിലൊക്കെ തെറ്റിദ്ധരിപ്പിച്ചു
      ദുര്‍മാര്‍ഗത്തില്‍ അകപ്പെടുത്തുകയാകുന്നു.അതിനുവേണ്ടി എല്ലാ തന്ത്രവും
      പിശാച് ഉപയോഗിക്കും.ഇത് സംബന്ദമായി ഒട്ടേറെ ഖുര്‍ആന്‍
      സൂക്തങ്ങളില്‍പരാമര്‍ശമുണ്ട്."അവന്‍ (പിശാച്) പറഞ്ഞു: എന്‍റെ രക്ഷിതാവേ,
      നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍
      (ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍
      വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.അവരുടെ കൂട്ടത്തില്‍ നിന്ന്‌
      നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.”(വി.ഖു15/39-40)

      “ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന്‌
      പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ.
      അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി
      അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു.
      തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും;
      നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്തവിധത്തില്‍. തീര്‍ച്ചയായും
      വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാംമിത്രങ്ങളാക്കി
      കൊടുത്തിരിക്കുന്നു.” .(വി.ഖു 7/27)

      മനുഷ്യരെ പിഴപ്പിക്കാന്‍ വേണ്ടി വിവിധ കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍
      പിശാചിന് അവസരം നല്‍കിയത് അല്ലാഹുവിന്‍റെ പരീക്ഷയാകുന്നു.പിശാചിനെ
      പ്രത്യക്ഷ ശത്രുവായി ഗണിക്കുകയുംഅവന്‍റെ കുതന്ത്രങ്ങല്‍ക്കെതിരില്‍
      നിതാന്ത്രജഗ്രത പുലര്‍ത്തുകയുംചെയ്യുന്നവര്‍ക്കെ ഈ പരീക്ഷയില്‍
      വിജയിക്കാന്‍ കഴിയൂ.അല്ലഹുവല്ലത്തവര്‍ക്ക് അഭൌതിക കഴിവുണ്ടെന്ന്
      തെറ്റിദ്ധരിപ്പിച്ചു തദടിസ്ഥാനത്തില്‍ അവര്‍ക്ക് നേര്ച്ച വഴിപാടുകള്‍
      അര്‍പ്പിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക എന്നത് പിശാചിന്‍റെ
      പരിപാടികള്‍ പ്രധാനപെട്ട ഒന്നാണ്.വിശുദ്ധഖുര്‍ആന്‍
      (4/119)പരാമര്‍ശിച്ചിട്ടുള്ളത് ദൈവേതരര്‍ക്ക് കാലികളെ നേര്‍ന്നിട്ടു
      അവയുടെകാതുകള്‍ കീറി അടയാളം
      വെക്കുന്നതിനെസംബന്ടിച്ചാകുന്നു.സിദ്ധന്മാര്‍,പുണ്യവാളന്മാര്‍
      എന്നൊക്കെപറയപ്പെടുന്നവന്‍ മുഖേന പല ദിവ്യത്ഭുതങ്ങളും സംഭവിക്കുന്നതായി
      ചിലര്‍ക്ക് തോന്നാറുണ്ട്. ആ ദുര്‍ബോധാനങ്ങളില്‍ ആകൃഷ്ടരായി
      സൃഷ്ടികള്‍ക്ക് ദിവ്യത്വകല്പിക്കുന്നവരാണ് പിശാചിനെ
      റബ്ബാക്കുന്നത്;അവന്‍റെ കുതന്ത്രങ്ങല്ക്കെതിരില്‍ മുന്നറിയിപ്പ്
      നല്കുന്നവരല്ല.
      പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍
      ബുദ്ധിമുട്ടുള്ള ഡോക്ടര്‍ വീണ്ടും മുസ്ലിമിനെ ഖന്ടിച്ചുകൊന്ദ്
      ചോദ്യമയച്ചു.
      അത് ആരംഭി ക്കുന്നത് ഇങ്ങനെ ആയിരുന്നു.
    • Jamal Moidutty Thandantharayil 2000 DEC 15 SHABAB
      പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിവുണ്ടോ?
      മനുഷ്യനിര്‍മ്മിത യന്ത്രസഹായത്തോടെയോ നിരന്തര പരിശ്രമാത്തിലൂടെ
      നേടിയെടുത്ത കഴിവുകളിലൂടെയോ അല്ലാതെ ഒരാള്‍ക്ക് കടലിലൂടെ നടക്കാന്‍ ,
      ആകാശത്തിലൂടെ പറക്കാന്‍ പിശാച് സഹായിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍
      കഴിയുന്നില്ല.'മുസ്ലിം'അങ്ങനെ വിശ്വസിക്കുന്നു.'മുസ്ലിം' സൂചിപ്പിച്ച
      ആയത്തുകളോന്നും'മുസ്ലി'മിന്‍റെ ധാരണക്ക് തെളിവല്ല.

      അങ്ങനെ മനോഭാവം മാറ്റാന്‍ മാത്രമേ കഴിവുള്ളൂ എന്ന് പറഞ്ഞു ചോദ്യം
      അവസാനിപ്പിക്കുന്നത് ഇങ്ങനെ.ഈ ചോദ്യകര്‍ത്താവ്അബ്ദുല്‍ സലാം സുല്ലമി
      തന്നെയാണോ എന്ന് തോന്നിപോകും എന്ന് കടവത്തൂര്‍ വച്ച് സകരിയ്യ സ്വലാഹി ഒരു
      തമാശയായി സൂചിപ്പിച്ചിരുന്നു.ചോദ്യത്തിന്‍റെ അവസാനഭാഗം വായിക്കുന്ന
      ആര്‍ക്കും അങ്ങനെ തോന്നി പോകും.

      അതുകൊണ്ട് ഒരാളെ കടലിനുമുകളിലൂടെ നടത്താന്‍ കഴിവുള്ളവന്‍ അല്ലാഹു(ത) ആണ്
      , ആകാശത്തുകൂടി പറത്തുന്നവന്‍ അല്ലാഹു(ത) ആണ് , പിശാച് അല്ല എന്നാ വാദം
      നിലനില്‍ക്കുന്നു.മറിച്ച്തെളിവുണ്ടെങ്കില്‍ വ്യക്തമാക്കുമല്ലോ?
      -ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

      ആ ചോദ്യത്തിനു വ്യക്തമായി തന്നെ ശബാബ് മറുപടി പറഞ്ഞു.

      പിശാചിന് പരിമിതികളില്ലാത്ത അഭൌതിക
      കഴിവുണ്ടെന്ന്സ്ഥാപിക്കാനല്ല;പ്രത്യുത,ദിവ്യത്വം വാദിച്ചുകൊണ്ട്
      അത്ഭുതങ്ങള്‍കാണിക്കുന്നവരെ പിന്തുണക്കുന്നത് പിശാചായിരിക്കുമെന്നു
      ഉണര്‍ത്താനാണ് , ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍
      'മുസ്ലിം' നടത്തിയത്.സൃഷ്ടികളില്‍ പലര്‍ക്കും ദൈവികമായ കഴിവുകളുണ്ടെന്നു
      തോന്നിച്ചുകൊണ്ട് ജനങ്ങളെ ബഹുദൈവാരധനയിലെക്ക് നയിക്കുകയാണ്
      പിശാചിന്‍റെപദ്ധതിയുടെ പ്രധാന ഭാഗം.പിശാചിന്‍റെ പ്രകൃതിയില്‍
      പടച്ചവന്‍നിക്ഷിപ്തമാക്കിയിട്ടുള്ള കഴിവുകളൊക്കെ അതിനുവേണ്ടി
      പിശാച്ഉപയോഗിക്കുമെന്ന് തന്നെയാണ് ന്യായമായും കരുതാവുന്നത്.
      മനുഷ്യനും ജിന്നിനും (ജിന്ന്‍ വര്‍ഗത്തിലെ അതിക്രമകാരിയാണ്‌ പിശാച്)
      മലക്കിനും അല്ലാഹു വ്യത്യസ്ത പ്രകൃതിവ്യവസ്തകളാണല്ലോ
      നല്‍കിയിട്ടുള്ളത്.അതുപോലെ തന്നെ കഴിവുകളുടെ
      കാര്യത്തിലുംവ്യത്യാസമുണ്ടായിരിക്കും."തീര്‍ച്ചയായും അവനും അവന്‍റെ
      വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍
      പറ്റാത്ത വിധത്തില്‍."(7/27) എന്ന ഖുര്‍ആന്‍ വാഖ്യത്തില്‍ നിന്ന്തന്നെ
      ഇരുവിഭാഗത്തിനും അല്ലാഹു നല്‍കിയ കഴിവുകളുടെ വ്യത്യാസം വ്യക്തമായി
      ഗ്രഹിക്കാം.ദുര്‍ബോധനം നടത്തി മനോഭാവം മാറ്റുക എന്നതല്ലാതെ ,
      ബൌതികകര്യങ്ങളിലോന്നും പിശാചുക്കള്‍ക്ക് ഇടപെടാന്‍ കഴിയുകയില്ല എന്ന
      ധാരണക്ക് യാതൊരു തെളിവുമില്ല.അല്ലാഹു നല്‍കിയ കഴിവുകള്‍ കൊണ്ട്
      തന്നെഭൌതികമായ പ്രവൃത്തികള്‍ ജിന്നുകള്‍ ചെയ്യുമെന്നാണ്
      വിശുദ്ധഖുര്‍ആനില്‍ നിന്ന ഗ്രഹിക്കാന്‍ കഴിയുന്നത്.
      “ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ്‌ അങ്ങയുടെ ഈ
      സദസ്സില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത്‌ അങ്ങേക്ക്‌
      കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന്‌ കഴിവുള്ളവനും
      വിശ്വസ്തനുമാകുന്നു.”(വി.ഖു 27/39)
      'സബഅ' രാജ്ഞി യുടെ സിംഹാസനം വളരെ ദൂരെയുള്ള സുലൈമാന്‍ നബി (അ)യുടെ
      കൊട്ടാരത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിവുണ്ടെന്ന് ഒരു ശക്തനായ ജിന്ന്‍
      പറഞ്ഞ വാക്കാണ്‌ അല്ലാഹു ഉദ്ധരിച്ചത്.ഇല്ലാത്ത കഴിവ് ഉണ്ടെന്നു ജിന്ന്
      വാദിച്ചതാണെങ്കില്‍ അല്ലാഹു അത് നിഷേധിക്കുമായിരുന്നു.
    • Jamal Moidutty Thandantharayil ശേഷം ജിന്നുകളുടെ മറ്റു പല കഴിവുകളും ഖുര്‍ആന്‍ കൊണ്ട് അദ്ദേഹം
      സമര്‍ഥിക്കുന്നു.( എന്‍റെ കയ്യിലെ ശബാബില്‍ പഴയതായതിനാല്‍ താഴെ ഒരു
      രണ്ടു വരി ക്ലിയര്‍ അല്ല.അത് കൊണ്ടാണ് ഇവിടം എന്‍റെ വാക്
      ക്
      ഉപയോഗിച്ചത്.ക്ഷമിക്കുക)
      “സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ
      പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ
      ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിന്‍റെ ഒരു ഉറവ്‌
      ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ
      കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി
      ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക്‌
      എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന്‌ ജ്വലിക്കുന്ന നരകശിക്ഷ
      ആസ്വദിപ്പിക്കുന്നതാണ്‌.അദ്ദേഹത്തിന്‌ വേണ്ടി ഉന്നത സൌധങ്ങള്‍,
      ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത്‌ ഉറപ്പിച്ച്‌
      നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ
      അദ്ദേഹംഉദ്ദേശിക്കുന്നതെന്തും അവര്‍ ( ജിന്നുകള്‍ )
      നിര്‍മിച്ചിരുന്നു.”(വി.ഖു34/12-13)
      “പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌(സുലൈമാന്‍ നബിക്ക്)
      വേണ്ടി ( കടലില്‍ ) മുങ്ങുന്ന ചിലരെയും ( നാംകീഴ്പെടുത്തികൊടുത്തു. ) അതു
      കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ
      കാത്തുസൂക്ഷിച്ച്‌ കൊണ്ടിരുന്നത്‌.”(വി.ഖു 21/82)
      “എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ
      പിശാചുക്കളെയും ( സുലൈമാ(അ)നു കീഴ്പെടുത്തികൊടുത്തു. )ചങ്ങലകളില്‍
      ബന്ധിക്കപ്പെട്ട മറ്റു ചിലരെയും.”(വി.ഖു 38/37-38)
      ജിന്നുകള്‍/പിശാചുക്കള്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്
      നമ്മുടെപ്രകൃതിവ്യവസ്ഥക്ക് അതീതവും അവരുടെ വ്യവസ്ഥക്ക് അധീനവുമായ
      രൂപത്തിലായിരിക്കും.എല്ലാം അല്ലാഹു നിശ്ചയിക്കുന്ന വ്യവസ്ഥ തന്നെ.എല്ലാ
      കഴിവുകളും ആത്യന്തികമായി അല്ലാഹുവിനു മാത്രമാണെങ്കിലും ഓരോ
      സൃഷ്ടിവിഭാഗത്തിനും അവന്‍ നല്‍കിയ കഴിവിനെ സംബന്ദിച്ചു അവരുടെ കഴിവ്
      എന്നുംപറയാവുന്നതാണ്.അതുകൊണ്ടാണ് ജിന്നുകളിലെ മല്ലന്‍ 'എനിക്ക് അതിനു
      കഴിവുണ്ട്' എന്ന് പറഞ്ഞത് അല്ലാഹുവോ സുലൈമാന്‍ നബി(അ)യോ
      തിരുത്താതിരുന്നത്.ഏതായാലും മനുഷ്യനിര്‍മ്മിത യന്ത്രസഹയത്തോടെയല്ലാതെ
      ജിന്നിന് രാജ്ഞിയുടെ സിംഹാസനംകൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറയാന്‍
      ഖുര്‍ആനിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു ന്യായവുമില്ല.
    • Jamal Moidutty Thandantharayil മനുഷ്യരുടെതില്‍ നിന്ന് വ്യത്യസ്തമായ ചില കഴിവുകളും അറിവുകളും
      ജിന്നുകള്‍ക്ക് , പിശാചുക്കള്‍ക്ക് ഉണ്ടാകുമെങ്കിലും ആ കഴിവുകള്‍ക്കും
      വളരെ പരിമിതിയുടെന്നും വിശുദ്ധഖുര്‍ആനില്‍ നിന്നും ഗ്ര
      ഹിക്കാം."നാം
      അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി
      തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി
      അവര്‍ക്ക്‌ ( ജിന്നുകള്‍ക്ക്‌ ) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം
      വീണപ്പോള്‍, തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍
      അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന്‌
      ജിന്നുകള്‍ക്ക്‌ ബോധ്യമായി."( വി.ഖു 34/14)
      ഇവിടെയും ഒരു വരി നഷ്ടപെട്ടിട്ടുണ്ട്.

      യാന്‍ കഴിഞ്ഞുള്ളൂവെന്നും അവര്‍ക്ക് ഗൈബ് (അവരുടെ അറിവിന്‍റെ പരിധിക്ക്
      പുറത്തുള്ള കാര്യം) അറിയാന്‍ കഴിയില്ല എന്നതിന് ഈ സംഭവം തെളിവണെന്നത്രേ
      ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും ഈ ആയത്തിന് വിശദീകരണം നല്‍കിയിട്ടുള്ളത്.
      ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ , ദിവ്യാത്ഭുതങ്ങള്‍ എന്ന്
      പറഞ്ഞുചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന
      ആര്‍ക്കും ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക്
      അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ
      പിന്തുണയോടെസംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ്
      'മുസ്ലിം'എഴുതിയത്.പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന്
      സമര്‍ഥിക്കാന്‍ 'മുസ്ലിം' ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും ധരിക്കാന്‍
      ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.

      ശബാബ് അവസാനഖണ്ഡികയില്‍ പറഞ്ഞആശയംഞാന്‍ഒന്ന്കൂടി
      ആവര്‍ത്തിക്കുകയാണ്.ദിവ്യാത്ഭുതങ്ങള്‍ എന്ന് പറഞ്ഞു ചിലതൊക്കെ
      കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും
      ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക് അതീതമായി
      വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ
      സാധ്യതയുള്ളൂവെന്നുമാണ് മുജാഹിദുകള്‍എഴുതുകയും പറയുകയും
      ചെയ്യുന്നത്.പിശാചിന്എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന്
      സമര്‍ഥിക്കാന്‍മുജാഹിദുകള്‍ എവിടെയും ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും
      ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ഖേദിക്കുന്നു..

No comments: