Tuesday, September 25, 2012

ഗയ്ബ്


MADAVOORIKALKKUM NAVA
MADAVOORIKALKKUM
VAAYIKKAAN .!!!!!!!

Like · · · 8 hours ago via mobile

  • Nasihul Islam നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തില്‍ അവര്‍ നിങ്ങളെ കാണുന്നു എന്ന് ആയത്തില്‍ കാണാം. ഇവിടെ നിങ്ങള്‍ക്ക്‌ അദൃശ്യം ആണെന്ന് പറഞ്ഞാല്‍ കാണാം മാത്രമേ കഴിയാതെയുള്ളൂ സ്പര്ഷിക്കാനും കേള്‍ക്കാനും ഒക്കെ കഴിയും എന്നര്ത്തമില്ലല്ലോ. കാരണം ഇവിടെ അദ്രിശ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ രൂപത്തില്‍ നമ്മള്‍ കാണാത്തത് പോലെയല്ല. ഇവിടെ ഈ അദ്രിശ്യത്ത്തിനു ഒരു അസാധാരനത്വമുണ്ട് അത് കൊണ്ടാണ് അഭൌതികം ആണെന്ന് പറയുന്നത്. ഭൌതികമായ ഒരു സാധനത്തിന്റെ സഹായം ഉപയോഗിച്ചാലും ഇവയെ നമുക്ക് അറിയാന്‍ സാധിക്കില്ല.

    അഥവാ ഇവര്‍ പ്രകൃതിപരമായി നമുക്ക് ഗായിബ്‌ ആണ് അടുതുണ്ടായാലും ദൂരെ ആയാലും. അപ്പോള്‍ അടുത്തുള്ളപ്പോള്‍ ഗായിബാനെന്കില്‍ അതിനു ഹാളിര്‍ ആണെന്ന് പറയില്ല. ഹാളിര്‍ ആവനമെന്കില്‍ നമ്മുടെ ഭൌതിമായ അറിവിന്റെ പരിധിയിലേക്ക് അവര്‍ വരണം.

    സൃഷ്ടിപരമായി തന്നെ നമുക്ക് ഗായിബായവരെ ഭൌതികമായ കാര്യത്തിനു പോലും സാധാരണ നിലക്ക് സഹായം ചോദിക്കാന്‍ പാടില്ല അത് ശിര്‍ക്കാണ്‌. അസാധാരണ നിലക്ക് മാത്രമാണ് (മുജിസ്ത്തിന്റെ ഭാഗമായി നടന്നിട്ടുള്ളത് പോലെ) ഇത് അനുവദിക്കപ്പെട്ടിട്ടുള്ളൂ.....
  • Jamal Moidutty Thandantharayil @ നസീഹുല്‍ ഇസ്ലാം: ജിന്നുകള്‍ അഭൌതികരായ അഭൌതിക കഴിവുള്ള ജീവികള്‍ ആണോ? അതോ അഭൌതികരായ ഭൌതിക കഴിവുള്ള ജീവികളോ? അതുമല്ലെങ്കില്‍ അഭൌതികരായ ഒരു കഴിവും ഇല്ലാത്ത ജീവികളോ? എന്താണ് താങ്കളുടെ വാദം ? എന്താണ് അതിനുള്ള തെളിവ്?
  • Nasihul Islam ജിന്നുകള്‍ സൃഷ്ടിപരമായി തന്നെ നമുക്ക് ഗായിബു ആണോ ? ഗായിബാണെങ്കില്‍ അത് ഭൌതികമായി നമുക്ക് അറിയാന്‍ സാധിക്കുന്നതിന്റെ പരിധിക്കു പുറത്തു അല്ലെ. സൃഷ്ടിക്കപ്പെട്ടത് തന്നെ ഇങ്ങിനെയാണെങ്കില്‍ അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം അഭൌതിക സൃഷ്ടി അല്ലെ എന്താണ് സംശയം
  • Nasihul Islam Jamal Moidutty Thandantharayil ഹൂരുലീങ്ങള്‍ ഭൌതിക സൃഷ്ടി ആണോ അഭൌതിക സൃഷ്ടി ആണോ ?
  • Jamal Moidutty Thandantharayil Nasihul Islam ജിന്നുകള്‍ സൃഷ്ടിപരമായി തന്നെ നമുക്ക് ഗായിബു ആണോ ? ഗായിബാണെങ്കില്‍ അത് ഭൌതികമായി നമുക്ക് അറിയാന്‍ സാധിക്കുന്നതിന്റെ പരിധിക്കു പുറത്തു അല്ലെ. സൃഷ്ടിക്കപ്പെട്ടത് തന്നെ ഇങ്ങിനെയാണെങ്കില്‍ അവര്‍ നമ്മെ സംബന്ധിച്ചിടത്തോളം അഭൌതിക സൃഷ്ടി അല്ലെ എന്താണ് സംശയം
    2 minutes ago · ലൈക്‌

    <<>>

    സൃഷ്ടി പരമായി നാം തന്നെ നമുക്ക് ഗായിബു അല്ലെ? നമുക്ക് നമ്മുടെ മനസ്സ്, ആത്മാവ് എന്നതിനെക്കുരിചോക്കെ അറിയാന്‍ ഇത് വരെ സാധിച്ചിട്ടുണ്ടോ? ആത്മാവിനെയോ മനസ്സിനെയോ നാം ഇത് വരെ കാണുകയോ അത് എന്ത് കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് അറിയുകയോ ചെയ്തിട്ടുണ്ടോ? ജിന്നുകളെ കുറിച്ചും മലക്കുകളെ കുറിച്ച് അവ എന്ത് കൊണ്ട് സൃഷ്ടിക്കപ്പെട്ടു എന്നെങ്കിലും നമുക്ക് അറിയാം. എന്നാല്‍ നമ്മുടെ ആതമാവിനെ കുറിച്ച് അത്ര പോലും നമുക്ക് അറിയില്ല. അത് കൊണ്ട് നാം അഭൌതിക ജീവികള്‍ ആണെന്ന് പറയാന്‍ സാധിക്കുമോ? ഭൌതിക ലോകത്തുള്ള ജീവികളെ മുഴുവന്‍ ഭൌതിക ജീവികള്‍ എന്ന് പറയേണ്ടി വരും. ജിന്നും മലക്കും നമ്മോടു കൂടെ തന്നെ ഉള്ള ജീവികള്‍ ആണ് എന്നത് ഇസ്ലാം പഠിപ്പിക്കുന്നതാണ്.
    [50:18]
    അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.
    [7:27]
    ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
    ഗായിബു എന്നതില്‍ ആപേക്ഷിക ഗായിബും സാക്ഷാല്‍ ഗായിബും ഉണ്ട്. ഒരു കെട്ടിടത്തിനു അപ്പുറത്ത് നടക്കുന്ന സംഭവം ആപേക്ഷിക മായി നമുക്ക് ഗായിബു ആണ്. എന്നാല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് നോക്കുന്ന ആള്‍ക് അത് ഗായിബ് അല്ല. നാം അവിടെ ചെന്ന് നോക്കുമ്പോള്‍ നമുക്കും അത് ഗായിബ് അല്ല.
  • Jamal Moidutty Thandantharayil നമ്മെ ഹഫളത്തിന്റെ മലക്കുകള്‍ ഏതെങ്കിലും ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുതിയാല്‍ മലക്കുകള്‍ അഭൌതികമായ കഴിവുകള്‍ ഉള്ളവര്‍ ആണെന്നോ അഭൌതികമായി നമ്മെ സഹായിച്ചു എന്ന് പറയാന്‍ സാധിക്കില്ല. അഭൌതികമായി സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ.

    ഉദാ: ഇബ്രാഹിം നബി (അ) യുടെ അടുക്കല്‍ അദ്ദേഹത്തെ അഗ്നി കുണ്ടത്തില്‍ എരിയുന്ന സമയത്ത് ജിബ രീല്‍ (അ ) വരുകയും എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാന്‍ അല്ലാഹുവിന്റെ കല്പന ഉണ്ടെന്നു പറയുകയും ചെയ്തു. എന്നാല്‍ തന്നെ അല്ലാഹു കാത്തു കൊള്ളും എന്ന് ഇബ്രാഹിം (അ ) ഉത്തരം നല്‍കി. പിന്നീട് നടക്കുന്നത് അല്ലാഹുവിന്റെ അഭൌതിക സഹായം ആണ്.
    [21:69]
    നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക.

    അല്ലാഹു തീയുടെ ഭൌതിക സ്വഭാവം തന്നെ മാറ്റി കളഞ്ഞു. ഇത് അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യമാണ്..! തന്നെ പൊക്കിയെടുത്തു കുറച്ചകലെ കൊണ്ട് പോയി വെക്കാന്‍ ജിബ് രീല്‍ (അ ) കഴിവ് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് ആകുമോ? അത് ഭൌതികമായ ഒരു സഹായം മാത്രമല്ലേ? ഒരു ഹേലി കോപ്ടര്‍ കൊണ്ട് ഇന്ന് നമുക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന കാര്യം..

    ഗയ്ബിന്റെ വിവിധ വശങ്ങളെ കുറിച്ച, ആപേക്ഷിക ഗയ്ബ്, സാക്ഷാല്‍ ഗയ്ബ് എന്നതിനെ കുറിച്ചൊക്കെ ഡോ. എം ഉസ്മാന്‍ സാഹിബിന്റെ പുസ്തകം ഉണ്ട്. അത് വായിച്ചാല്‍ ഒരു പാട് വിവരങ്ങള്‍ ലഭ്യമാകും.

    ഞാന്‍ എഴുതിയതില്‍ തെറ്റായ നിഗമനങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. തിരുത്താന്‍ വേണ്ടി തെളിവുകളും.. അല്ലാഹു അനുഗ്രഹിക്കട്ടെ..! ആമീന്‍..
    about a minute ago · Like

    • Baiju Vattampadam ജിബിരീലിന് സഹായിക്കുവാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ച് ജിബീരീലെ എന്നെ രക്ഷിക്കണെ എന്ന് വിളിച്ച് സഹായം തേടാമെന്നുംമെന്നും ജിന്നുരി- മലക്കൂരികൾ പറയാൻ തുടങ്ങിയോ ? കഷ്ടം !!!.
    • Jamal Moidutty Thandantharayil Nasihul Islam നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തില്‍ അവര്‍ നിങ്ങളെ കാണുന്നു എന്ന് ആയത്തില്‍ കാണാം. ഇവിടെ നിങ്ങള്‍ക്ക്‌ അദൃശ്യം ആണെന്ന് പറഞ്ഞാല്‍ കാണാം മാത്രമേ കഴിയാതെയുള്ളൂ സ്പര്ഷിക്കാനും കേള്‍ക്കാനും ഒക്കെ കഴിയും എന്നര്ത്തമില്ലല്ലോ. കാരണം ഇവിടെ അദ്രിശ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ രൂപത്തില്‍ നമ്മള്‍ കാണാത്തത് പോലെയല്ല. ഇവിടെ ഈ അദ്രിശ്യത്ത്തിനു ഒരു അസാധാരനത്വമുണ്ട് അത് കൊണ്ടാണ് അഭൌതികം ആണെന്ന് പറയുന്നത്. ഭൌതികമായ ഒരു സാധനത്തിന്റെ സഹായം ഉപയോഗിച്ചാലും ഇവയെ നമുക്ക് അറിയാന്‍ സാധിക്കില്ല.

      അഥവാ ഇവര്‍ പ്രകൃതിപരമായി നമുക്ക് ഗായിബ്‌ ആണ് അടുതുണ്ടായാലും ദൂരെ ആയാലും. അപ്പോള്‍ അടുത്തുള്ളപ്പോള്‍ ഗായിബാനെന്കില്‍ അതിനു ഹാളിര്‍ ആണെന്ന് പറയില്ല. ഹാളിര്‍ ആവനമെന്കില്‍ നമ്മുടെ ഭൌതിമായ അറിവിന്റെ പരിധിയിലേക്ക് അവര്‍ വരണം.

      സൃഷ്ടിപരമായി തന്നെ നമുക്ക് ഗായിബായവരെ ഭൌതികമായ കാര്യത്തിനു പോലും സാധാരണ നിലക്ക് സഹായം ചോദിക്കാന്‍ പാടില്ല അത് ശിര്‍ക്കാണ്‌. അസാധാരണ നിലക്ക് മാത്രമാണ് (മുജിസ്ത്തിന്റെ ഭാഗമായി നടന്നിട്ടുള്ളത് പോലെ) ഇത് അനുവദിക്കപ്പെട്ടിട്ടുള്ളൂ.....
      about an hour ago · Like · 1

      <<>>

      [7:27]
      ... തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

      അവിശ്വാസികളില്‍ പെട്ട ജ്യോത്സ്യന്മാരെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കെ നബി (സ) പറഞ്ഞു: പിശാചു താന്‍ കട്ട് കേള്‍ക്കുന്ന വിവരങ്ങള്‍ നൂറു കളവും ചേര്‍ത്ത് തന്നെ സേവിക്കുന്ന ജ്യോല്‍സ്യന് എത്തിച്ചു കൊടുക്കും എന്ന്. കോഴി കുറുകുന്നത് പോലെ അവന്റെ ചെവിയില്‍ കുറുകി കൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്..
      അത് പോലെ തന്നെ സൂറത്ത് ജിന്നില്‍ പറയുന്നത് നോക്കുക:
      [72:6]
      മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.

      ഇവിടെ ശരണം തേടുന്നത് എന്ന് പറഞ്ഞത് പ്രാര്‍ത്ഥനയെ കുറിച്ചാണോ എന്നത് എനിക്ക് കൃത്യമായി അറിയില്ല. ഏതായാലും ജിന്നിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ഭൌതിക ശബ്ദം കേട്ടാണ് അവര്ക് ഗര്‍വ് വര്‍ധിച്ചത് എന്നത് വ്യക്തമാണ്. അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കാനുള്ള കഴിവൊന്നും ജിന്നിനില്ല. പ്രാര്‍ത്ഥന എന്നാല്‍ ഉറക്കെ ആയിക്കൊള്ളണം എന്നില്ല. അടുത്ത് വെച്ചായി കൊള്ളണം എന്നില്ല, അറിയുന്ന ഭാഷയിലോ അറിവുള്ള വിഷയത്തിലോ കഴിയുന്ന കാര്യത്തിനോ ആയിക്കൊള്ളണം എന്നില്ല. അത് കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവന്‍ അല്ലാഹു മാത്രം..!
      [35:14]
      നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
    • Jamal Moidutty Thandantharayil എന്നാല്‍ ജിന്നുകല്കും കേള്‍വി ശക്തിയും കാഴ്ച ശക്തിയും ഉണ്ടെന്നും അവരും നമ്മെ പോലെ നന്മയും തിന്മയും ചെയ്യാന്‍ കഴിവുള്ളവരും ഒരു പരീക്ഷണം ആയി സൃഷ്ടിക്കപ്പെട്ടവരും ആണെന്നും, നാം പച്ച കരളുള്ള ഏതൊരു ജീവിയോടും കാരുണ്യം കാണിക്കാനും അവയെ സഹായിക്കാനും കല്പിക്കപ്പെട്ടത്‌ പോലെ അവരും കല്പിക്കപെട്ടിട്ടുന്ടെന്നും വിശ്വസിച്ചാല്‍ ശിര്‍ക്ക് ആകുന്നതെങ്ങിനെ? അത് ഖുര്‍ ആന്‍ പടിപ്പിക്കുന്നതല്ലേ..?
      [7:179]
      ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.

      ഹാജര ബീവി മലക്കിനോട് 'നിന്റെ അടുക്കല്‍ എന്തെങ്കിലും ഖൈര്‍ ഉണ്ടെങ്കില്‍ എന്നെ സഹായിക്കുക എന്ന് താന്‍ കേട്ട ശബ്ദതിനോടുള്ള പ്രതികരണം ആയി പറഞ്ഞത് സ്വഹീഹായ ഹദീസില്‍ രേഖപ്പെടുത്ത പെട്ടിരിക്കുന്നു. താങ്കളുടെ വാദ പ്രകാരം ഹാജര ബീവി ശിര്‍ക്ക് ചെയ്തു എന്ന് പറയേണ്ടി വരും..

      താങ്കള്‍ ഹൂരികളെ കുറിച്ച് എഴുതിയത് വായിച്ചു. ഞാന്‍ മനസ്സിലാക്കിയത് സ്വര്‍ഗം ഈ പ്രപഞ്ചത്തിനു പുറത്തു സിദ് രതുല്‍ മുന്തഹാ യുടെ അടുതായാണ് സ്വര്‍ഗം എന്നാണു. അതായത് അല്ലാഹുവിന്റെ അര്ഷിനു അടുത്തായി. അത് കൊണ്ട് തന്നെ സ്വര്‍ഗ്ഗ സ്ത്രീകള്‍ ഭൌതിക സ്ത്രീകള്‍ അല്ല. ഭൌതിക നിയമങ്ങള്‍ ഒന്നും തന്നെ അവര്ക് ബാധകമാകണം എന്നില്ല..! അല്ലാഹു അ അ ലം..!

      [22:52]
      നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. [22:53]
      ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്‌) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു..
    • Baiju Vattampadam ഹാജറാ (അ) ഇബ്രാഹീം നബിയുടെ ഭാര്യയായിരുന്നു ഇസ്മാ ഈ ൽ നബിയുടെ മാതാവായിരുന്നു നബിമാരുടെ അടുക്കൽ ജിബീരീൽ വരും. അത് തെളിവായി ഉദ്ധരിച്ച് മലക്കിനോടും സഹായം ചോദിക്കൽ ശിർക്കല്ലെന്ന് വാദിക്കുന്നു. ഹാജറ ബീവി ശബദം കേട്ടപ്പോൾ അത് മലക്കാണെന്ന് കരുതിയാണോ സഹായം ആവശ്യപെട്ടത് ? വിജന പ്രദേശത്ത് മലക്കും ജിന്നും സഹായിക്കാൻ വരുമെന്ന് ഹാജറാ ബീവിക്ക് വിശ്വാസമുണ്ടായിരുന്നോ ? സക്കരിയ്യാ ജ്വരം ബാധിച്ചാൽ ഇതും പറയും അതിൽ അപ്പുറവും പറയും.
    • Jamal Moidutty Thandantharayil Baiju Vattampadam ജിബിരീലിന് സഹായിക്കുവാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ച് ജിബീരീലെ എന്നെ രക്ഷിക്കണെ എന്ന് വിളിച്ച് സഹായം തേടാമെന്നുംമെന്നും ജിന്നുരി- മലക്കൂരികൾ പറയാൻ തുടങ്ങിയോ ? കഷ്ടം !!!.
      43 minutes ago · Like <<<>>> ബൈജു , താങ്കള്‍ വിഷയം മനസ്സിലാക്കാതെ ആണ് മറുപടി പറയുന്നത് എന്ന് കരുതുന്നു. മറ്റു പലരെയും പോലെ..!

      ജിന്നുകളോടോ മലക്കുകലോടോ ഭൌതികമായതോ അഭൌതികമായതോ അവരുടെ കഴിവില്‍ പെട്ടതോ പെടാത്തതോ ആയ എന്തെങ്കിലും സഹായം തേടാം എന്ന് മുജാഹിദുകളില്‍ ആര്‍ക്കും വാദം ഇല്ല. പാടില്ല എന്ന് തന്നെ ആണ് വാദം.
      അല്ലാഹു അല്ലാത്തവരോടുള്ള ഏതു പ്രാര്‍ഥനയും ശിര്‍ക്ക് ആണ് എന്നാ കാര്യത്തില്‍ മുജാഹിദുകളില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല.
      എന്നാല്‍ എല്ലാ സഹായ തെട്ടങ്ങളും ശിര്‍ക്ക് എന്നാ ഗാനത്തില്‍ അല്ല പെടുന്നത് എന്നും ചിലത് ശിര്‍ക്കും ചിലത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന വഴി എന്നാ തരത്തില്‍ ഹറാം ആണെന്നും ഒരു വാദം. മറു വാദം എല്ലാം ശിര്‍ക്ക് തന്നെ എന്നതും.

      ഉദാഹരണം പറഞ്ഞാല്‍: ഖബര്‍ കെട്ടി പൊക്കി സിമന്റ് ഇടുന്നത് ശിര്‍ക്ക് അല്ല. അത് പുണ്യം പ്രതീക്ഷിച്ചു ചെയ്യുന്നത് ബിദ് അത് ആണ്. പ്രവാചകന്‍ (സ) ഖബര്‍ കെട്ടി പോക്കന്‍ പാടില എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അത് ചെയ്യല്‍ ഹറാമും അത് അതില്‍ മറ മാടപ്പെട്ടവര്ക് അമാനുഷിക കഴിവുകള്‍ ആരോപിച്ചു അവരോടു പ്രാര്‍ത്ഥിക്കുന്ന ശിര്‍ക്കിലേക്ക് എത്താന്‍ സാധ്യത ഉള്ളതിനാല്‍ ശിര്‍ക്കിലെക്കുള്ള വസീലയും ആണെന്നതാണ് പണ്ഡിത അഭിപ്രായം. അങ്ങിനെ ശിര്‍ക്കിന്റെ കേന്ദ്രങ്ങള്‍ ആയി മാറിയിട്ടുള്ള ധാരാളം ജാറങ്ങള്‍ നമ്മുടെ നാട്ടില്‍ നമുക്ക് കാണാം.
    • Jamal Moidutty Thandantharayil മലക്കുകളില്‍ നിന്ന് നമ്മുടെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ടി അല്ലാഹു നിയോഗിച്ചവര്‍ നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നത് ഖുര്‍ ആന്‍ പറഞ്ഞത് ഞാന്‍ മേലെ കൊടുത്തു. അവര്‍ നമ്മുടെ സംസാരം കേള്‍ക്കുന്നുണ്ടെങ്കിലും അവരോടു നമുക്ക് സഹായം തേടാന്‍ പറ്റുകയില്ല. കാരണം അങ്ങിനെ ഒരു മാതൃക പ്രവാചകനില്‍ നിന്ന് നമുക്ക് കിട്ടിയിട്ടില്ല എന്നതും മലക്കുകള്‍ അവരോടു അല്ലാഹു കല്പിച്ചതു മാത്രം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണെന്നുള്ളതുമാണ്.
      ജിന്നുകളില്‍ പെട്ടവര്‍ക് നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യാമെന്നതും അവര്‍ മനുഷ്യരെ പോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളവര്‍ ആണെന്നതും ഖുര്‍ ആന്റെ തന്നെ അധ്യാപനം ആണ്. ജിന്നുകളില്‍ പെട്ട അവിശ്വാസികള്‍ അഥവാ പിശാചുക്കള്‍ മനുഷ്യരില്‍ പെട്ട അവിശ്വസികല്ക് സഹായം നല്‍കുന്നു എന്നതും ഖുര്‍ ആന്റെ അധ്യാപനം ആണ്.
      അതുപോലെ നമ്മുടെ ശബ്ദ പരിധിയില്‍ ഉള്ള ഒരു മുസ്ലിം ജിന്ന് അയാള്‍ക് കഴിയാവുന്ന സഹായം ഏതു ജീവിക്കും എന്ന പോലെ മനുഷ്യര്കും ചെയ്തു കൂടായ്കയില്ല എന്ന സാധ്യത നിലനില്‍ക്കുന്നു. ഈ സാധ്യത വെച്ച് ജിന്നിനോട് സഹായം തെടാമോ എന്ന ചോദ്യത്തിന് (ഓര്മ്മിക്കുക പ്രാര്‍ത്ഥന അല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ) പാടില്ല എന്ന് തന്നെ ആണ് നമ്മുടെ ഉത്തരം. കാരണം അതിനു പ്രവാചകനില്‍ നിന്നുള്ള മാതൃക നമുക്കില്ല. ഒരു പുണ്യം എന്ന് കരുതി ചെയ്താല്‍ ബിദ് അത് ആകും. ഒരു പിശാചു ആയ ജിന്ന് തന്നെ മുസ്ലിം ജിന്ന് ആയി തെറ്റിദ്ധരിപ്പിച്ചു ശിര്‍ക്കിലേക്ക് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട് എന്നതിനാല്‍ അത് ശിര്‍ക്കിലെക്കുള്ള വസീല ആണെന്നും ഹറാം ആണെന്നുമാണ് പണ്ഡിത വീക്ഷണം. അത് കൊണ്ട് തന്നെ സഹായ തെട്ടത്തിന്റെ എല്ലാ വാതിലുകളും അടക്കപ്പെടനം എന്നും.

      ഇവിടെ ശിര്‍ക്കല്ല എന്ന് പറഞ്ഞതിനാല്‍ ചില സുഹൃത്തുക്കള്‍ അനുവദനീയം ആണെന്ന് അതിനെ തെറ്റിദ്ധരിക്കുകയും അത് വച്ച് ശിര്‍ക്ക് പഠിപ്പിക്കുന്നു എന്ന് തെറ്റായി പ്രചരിപ്പിക്കുകയും ച്യേതു. താങ്കളും അത്തരം പ്രചാരണത്തിന്റെ ഒരു ഇര ആണ്.
    • Jamal Moidutty Thandantharayil Baiju Vattampadam ഹാജറാ (അ) ഇബ്രാഹീം നബിയുടെ ഭാര്യയായിരുന്നു ഇസ്മാ ഈ ൽ നബിയുടെ മാതാവായിരുന്നു നബിമാരുടെ അടുക്കൽ ജിബീരീൽ വരും. അത് തെളിവായി ഉദ്ധരിച്ച് മലക്കിനോടും സഹായം ചോദിക്കൽ ശിർക്കല്ലെന്ന് വാദിക്കുന്നു. ഹാജറ ബീവി ശബദം കേട്ടപ്പോൾ അത് മലക്കാണെന്ന് കരുതിയാണോ സഹായം ആവശ്യപെട്ടത് ? വിജന പ്രദേശത്ത് മലക്കും ജിന്നും സഹായിക്കാൻ വരുമെന്ന് ഹാജറാ ബീവിക്ക് വിശ്വാസമുണ്ടായിരുന്നോ ? സക്കരിയ്യാ ജ്വരം ബാധിച്ചാൽ ഇതും പറയും അതിൽ അപ്പുറവും പറയും.

      <<>>
      സഹോദരാ, ഇത് സക്കരിയ്യ ജ്വരം ബാധിച്ചത് കൊണ്ട് പറയുന്നതല്ല. സക്കരിയ്യയുടെ എതിരാളികള്‍ ആയി കരുതപ്പെടുന്ന അബ്ദു റഹ്മാന്‍ സലഫിയും അനസ് മുസ്ലിയാരും ഇതേ വിഷയം പറയുന്നത് നോക്കൂ.. അവര്‍ക്കും സക്കരിയ്യ ജ്വരം ബാധിച്ചോ? സലഫി പറയുന്നത് ശബ്ദ തോട് എന്നെ സഹായിക്കു എന്ന് പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മലക്കിനെ കണ്ടു എന്നാണു. എന്നാല്‍ അനസ് മുസ്ലിയാര്‍ പറയുന്നത് ആരാണെന്ന് ചോദിച്ചു. ജിബ് രീല്‍ ആണെന്ന് പറഞ്ഞപ്പോള്‍ സഹായിക്കാന്‍ പറഞ്ഞു എന്നാണ്..!

      http://www.youtube.com/watch?v=NJYlP8ARdJA
      http://www.youtube.com/watch?v=Tu-l76GVgKk&feature=player_embedded
      about a minute ago · Like


      • Sayyid Muhammad Musthafa mumpum sheshavum koodi kodukku jinnoori or sihroori.
      • Jamal Moidutty Thandantharayil Sayyid Muhammad Musthafa mumpum sheshavum koodi kodukku jinnoori or sihroori.
        about an hour ago · ലൈക്‌

        <<>>

        സഹോദരന്‍ സയ്യിദ് മുഹമ്മദു മുസ്തഫ നേരെ കേറി വന്നു ജിന്നൂരി, സിഹ് രൂരി എന്നിങ്ങനെ വിളിച്ചത് എന്നെ ആയിരിക്കും എന്ന് കരുതുന്നു. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയും കഴിയുന്നത്ര കൃത്യമായി പിന്‍ തുടരണം എന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്. എനിക്ക് പിന്‍ തുടരാന്‍ കഴിയാത്ത കാര്യമാണെങ്കിലും അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞാല്‍ അത് അംഗീകരിക്കുകയും നമുക്ക് ചെയ്യാന്‍ സാധിക്കാത്തത് സമ്മതിക്കുകയും ചെയ്യുക എന്നതല്ലാതെ നമുക്ക് ചെയ്യാന്‍ സാധിക്കതതിനെയും അംഗീകരിക്കാന്‍ കഴിയാതതിനെയും പരിഹസിക്കുന്ന നിലവാരത്തിലേക്ക് പോകാറില്ല.

        അതുകൊണ്ടാണോ താങ്കള്‍ എന്നെ ജിന്നൂരി എന്നും സിഹ് രൂരി എന്നും വിളിച്ചത് എന്നത് താങ്കള്‍ തന്നെ പറയുക. അത് പോലെ ഒരാളെ ജിന്നൂരി, സിഹ്രൂരി എന്നിങ്ങനെ വിളിക്കാനുള്ള മാനദണ്ഡം എന്താണ് എന്നും പറയുക.

        താങ്കള്‍ ഇതിലൊന്നും പെടാതെ കറ കളഞ്ഞ മുവഹ്ഹിട് ആയതു എങ്ങിനെ ആണെന്നും കൂടി പറഞ്ഞാല്‍ താങ്കളുടെ ആദര്‍ശം മറ്റുള്ളവര്‍ക്കും കൂടി മനസ്സിലാക്കാമായിരുന്നു.

        താങ്കള്‍ ആവശ്യപ്പെട്ട പോലെ സലഫിയുടെ ക്ലിപ്പിന്റെ കൂടുതല്‍ വലിയ ഭാഗം ഇവിടെ കൊടുക്കുന്നു. രണ്ടും youtube ല്‍ ലഭ്യമാണ്.
        http://www.youtube.com/watch?v=-uZbbb6i38Y&feature=relmfu

        കൂടുതല്‍ ക്ലിപ്പുകള്‍ താങ്കള്ക് വേണ്ടി.. സത്യം മനസ്സിലാക്കാന്‍ അല്ലാഹു എന്നെയും താങ്കളെയും സഹായിക്കട്ടെ..

        http://www.youtube.com/watch?v=9F7DiEMQAz0&feature=player_embedded
        http://www.youtube.com/watch?v=Tu-l76GVgKk&feature=player_embedded
        http://www.youtube.com/watch?v=NJYlP8ARdJA
        http://www.youtube.com/watch?v=1zrec7KECKc&t=20m8s
        http://www.youtube.com/watch?v=Io27g5FVhd8&feature=related
        https://www.youtube.com/watch?v=HiGn4DeCU2s&feature=fvwrel
        http://www.salafivoice.com/classroom/Jinnukalodu_Sahayam_Chodhikkal_Nishidham.pdf

No comments: