അമിതമായ കൊഴുപ്പ്, കൊളസ്‌ട്രോള്‍ ഭയം, അമിത വണ്ണം തുടങ്ങിയവ അലട്ടുന്നവര്‍ക്ക് ഇതില്‍ നിന്ന് രക്ഷ നേടാന്‍ വളരെ എളുപ്പമായ മാര്‍ഗം ഉണ്ട്. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു പാനീയം കൊഴുപ്പെന്ന പ്രതിസന്ധി ഉടന്‍ ഇല്ലാതാക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മരുന്നും മന്ത്രവും ഒന്നും വേണ്ട, ഇന്റര്‍നെറ്റില്‍ കാണുന്ന പേരറിയാത്ത മരുന്നുകള്‍ക്ക് പിന്നാലെ പായുകയും വേണ്ട. കൊഴുപ്പില്ലാതാക്കാനായി ദിവസവും ഈ പാനീയം ഉപയോഗിച്ചാല്‍ മതി.
പ്രകൃതിദത്തമാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതു കൊണ്ട് തന്നെ സൈഡ് എഫ്ക്ടുകള്‍ ഉണ്ടാകാനിടയില്ല. പാനീയം ഉണ്ടാക്കുന്ന കാര്യത്തില്‍ കുറച്ച് ശ്രദ്ധ പതിപ്പിക്കണമെന്ന് മാത്രം.
വെള്ളം, കക്കിരി, ചെറുനാരങ്ങ, ഇഞ്ചി, പുതിനയില എന്നിവയാണ് കൊഴുപ്പ് കളയാനുള്ള പാനീയമുണ്ടാക്കാന്‍ ആവശ്യം. അളവ് ഇങ്ങനെയാണ്
ചെറുനാരങ്ങ - 1
കക്കിരി - 1
ഇഞ്ചി - ചതച്ചത് 1 സ്പൂണ്‍
പുതിനയില - 15
വെള്ളം- 8 ഗ്ലാസ്
കക്കിരി - 1
ഇഞ്ചി - ചതച്ചത് 1 സ്പൂണ്‍
പുതിനയില - 15
വെള്ളം- 8 ഗ്ലാസ്
കക്കിരിയും ചെറുനാരങ്ങയും വട്ടത്തില്‍ വൃത്തിയായി അരിഞ്ഞെടുക്കുക. ഇഞ്ചി എട്ട് ഗ്ലാസ് വെള്ളത്തില്‍ ചതച്ച് ചേര്‍ക്കുക. നന്നായി ചതച്ച് ചേര്‍ക്കണം. പുതിയിനയില അരച്ച് ഈ മിശ്രിതത്തോടൊപ്പം ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കക്കിരിയും ചെറു നാരങ്ങയും ചേര്‍ക്കുക. ഇത് കുറേനേരം വെള്ളത്തില്‍ നന്നായി ചേരാനായി വെച്ചിരിക്കുക. ഫ്രിഡ്ജില്‍ വെയ്ക്കുന്നത് കൂടുതല്‍ നന്ന്. ദിവസവും രാവിലെ വെറു വയറ്റില്‍ ഈ പാനീയം മൂന്ന് ഗ്ലാസ് വീതം കുടിക്കുക. നാല് ദിവസം കൊണ്ട് അമിതമായ കൊഴിപ്പിന് ശമനം ഉണ്ടാക്കാന്‍ സാധിക്കും
No comments:
Post a Comment