Tuesday, February 15, 2011

ജമാ അത്ത് സംവാദം




Shahjahan Thorappa
ഞാന്‍ ഈ ഗ്രൂപ്പില്‍ അംഗമായിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. സത്യത്തില്‍ ജമാഅത് എന്ന സംഘടനയെക്കുറിച്ച് എനിക്ക് ചില ധാരനകളുണ്ടായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ഈ ഗ്രൂപ്പില്‍ ഷാര്‍ജയില്‍ ഖുതുബ പറയുന്നവര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഉണ്ടല്ലോ.
ഏകദേശം നാലോ അഞ്ചോ ചോദ്യം ഞാന്‍ നിങ്ങളോട് ചോദിച്ചു, ചോദ്യങ്ങള്‍ ഒന്ന് കൂടി പ്രതിപാതിക്കുന്നു.
(1. പ്രവാചകന്‍ നിഷിധമാകിയ സംഗീതം എങ്ങിനെയാണ് നിങ്ങള്ക്ക് ഹലാലായത്?
2. സ്ത്രീകളേ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് പ്രവാചകന്‍ എത്ര സമ്മേളനം നടത്തിയിട്ടുണ്ട്?
3. എന്താണ് കാഫിറും മുശ്രിക്കും തമ്മിലുള്ള വ്യത്യാസം?
4. പ്രയോഗിക അപ്രായോഗിക രാഷ്ട്രീയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഉദാഹരണ സഹിതം?)

ഇതില്‍ മൂന്നാമത്തെ ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ നിങ്ങള്ക്ക് കഴിഞ്ഞു. അതിന്റെ മറുപടി പറയാന്‍ മൂന്നാം ക്ലാസ്സ് വരെ മദ്രസ്സയില്‍ പോയാല്‍ മതി. സത്യത്തില്‍ ആ ചോദ്യം ഞാന്‍ നിങ്ങള്‍ക്കൊരു കോളുത്ത് ഇട്ടു തന്നതാണ്. അറിയണമല്ലോ നിങ്ങള്ക്ക് ഉത്തരം അറിയാത്തത് കൊണ്ടാണോ ചോദ്യം ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണോ മറുപടി പറയാത്തത്!!! ഇത് രണ്ടും തന്നെയാണ് നിങ്ങള്ക്ക് ഉത്തരം പറയാന്‍ കഴിയാത്തത്!! അറിഞ്ഞ ഉത്തരം പറയാന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നു ഒരുപാട് പേര്‍ വാചാലരായല്ലോ.

സംഗീതത്തെക്കുറിച്ച് മൌതൂതിയുടെ അഭിപ്രായം ഹരാമാനെന്നും എല്ലാ ജമാഅത് കാരും ഹരാമാനെന്ന അഭ്പ്രായക്കാരല്ലായെന്ന അഴുകൊഴപ്പന്‍ മറുപടിയാണ് കണ്ടത്. പ്രമാണ ബദ്ധമായി ഒരു മറുപടിയും കണ്ടില്ല!! ഹരാമാനെന്നതിന്നു തെളിവുകള്‍ ഹദീസുകളില്‍ ഉണ്ട് താനും!!

നിഷിദ്ധമാണ് എന്നതിനു മാത്രമേ ഇസ്ലാമില്‍ തെളിവുകള്‍ ഉണ്ടാവൂ എന്നതാണ് നിങ്ങളുടെ മറ്റൊരു വാദം. അങ്ങിനെയെങ്കില്‍ മഹാന്മാരെ വിളിച്ചു പ്രാര്തിക്കുന്നത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ഒരു തെളിവും ഹാജരാക്കാന്‍ നിങ്ങള്ക്ക് കഴിയില്ല!!! സ്വാഭാവികമായും സുന്നികള്‍ പുലര്‍ത്തുന്ന വിശ്വാസം ശരിയാണെന്നോ തെറ്റാണെന്നോ പറയാന്‍ നിങ്ങള്‍ക്കാവില്ല!!

തുടരും................ ഇന്ശഹ് അല്ലാഹ്. പള്ളിയില്‍ പോവെണ്ടേ..


  • Aneesudheen Ch likes this.

    • Jamal Thandantharayil അനീസുദ്ദീൻ: മുജാഹിദ് പ്രവർത്തകരെ മറ്റു സംഘടനയിലേക്കൊന്നും വിടാറില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ?
      15 hours ago ·

    • Jamal Thandantharayil നിരീശ്വരത്വവും നിർമ്മതവും സ്വന്തം അടിസ്ഥാനാശയമായി സ്വീകരിച്ച സംഘടനകളിൽ അംഗത്വം എടുക്കാൻ സ്വന്തം പ്രവർത്തകർക്ക് അനുമതി നൽകാറില്ല എന്നല്ലേ പറഞ്ഞത്?
      15 hours ago ·

    • Jamal Thandantharayil
      ലുഖ്മാൻ: താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ സംഘടനയാണെന്ന് പ്രഖ്യാപിക്കാമെങ്കിൽ ഇസ്ലാമിനു ഗുണം നൽകുന്ന കാര്യങ്ങളിലൊക്കെ അവരുമായി യോജിച്ച് പ്രവർത്തിക്കാൻ ഒരു മുജാഹിദ് പ്രവർത്തകനും വിരോധമുണ്ടാകില്ല. മുസ്ലിം ലീഗ് ഒരു ഇ...സ്ലാമിക സംഘടന ആണെന്നോ, അതിന്റെ ആശയം ഉൾക്കൊണ്ടാൽ സ്വർഗം ലഭിക്കുമെന്നോ പറയുന്നില്ല. അതിൽ അമുസ്ലിംകളും നേതാക്കളായുണ്ട്. എന്നാൽ ജമാ അത്ത് അങ്ങിനെയല്ല. ഇന്ത്യയിൽ മറ്റെല്ലാ സംഘടനകളും ഇസ്ലാമിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ലെന്നും ജമാ‍ അത്ത് മാത്രമാണ് സമഗ്രമായി ഇസ്ലാമിനെ അവതരിപ്പിക്കുന്നതെന്നും ഇതിലൂടെയാണ് മോക്ഷം ലഭിക്കുക എന്നും വാദിക്കുന്നു. അങ്ങിനെയാകുമ്പോൾ ഇസ്ലാമിലില്ലാത്ത ഒരു വാദവും കൊണ്ടു നടക്കാൻ പാടില്ല. എന്നാൽ മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയകക്ഷി മാത്രമായി നിലകൊള്ളുകയാണെങ്കിൽ ഓരോ തെരഞ്ഞെടുപ്പിലും മുസ്ലിം സമുദായത്തിനു ഗുണകരമാകുന്ന ഏറ്റവും നല്ല നയം സ്വീകരിക്കുന്ന പാർട്ടി ജമാ അത്ത് ആനെങ്കിൽ അതിനെ പിന്തുണക്കും!See More

      14 hours ago ·

    • Shanid Koleth ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമില്‍ രാഷ്ട്രീയം ഉണ്ടെന്നു പറയുന്ന കാലത്തോളം മുജഹിടുകാര്‍ ജമാത് കാരെ വേട്ടയാടിക്കൊണ്ടിരിക്കും .... !!!
      14 hours ago · · 1 personLoading...

    • Aneesudheen Ch ജമാല്‍ സാഹിബേ....അംഗത്വം എടുക്കുന്നത് മാത്രമാണോ പ്രശ്നം...പ്രവര്‍ത്തിക്കുന്നതിന് പ്രശ്നമില്ല എന്നാണോ....ഒരു സംഘടനയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുന്നത് ആ സംഘടനയെ അമ്ഗീകരിക്കുന്നതുകൊണ്ടും അതിന്റെ ആശയവും ലക്ഷ്യവും സ്വീകാര്യമായത് കൊണ്ടുമല്ലേ....അതിനു പ്രശ്നമില്ല എന്നാണോ....എങ്കില്‍ മുമ്പ്‌ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രതീക്ഷിക്കുന്നു....
      14 hours ago ·

    • Eazazullah Kv മറിച്ച് ഒരു മുസ്ലിമായി ജീവിക്കലാണ് മുസ്ലിമിന്റെ ലക്ഷ്യം, പരലോകമോക്ഷത്തിനു വേണ്ടി! enthaanu muslimaayi jeevikkuka ennathinte adisthaanam..Deen mathram paranju nadannaal Pravaachakanmaarkentheluppamaayirunnu....Oru kayyil sooryanum marukayyil chandarnum vachu thannaal polum njan pinthiriyukayillennu Pravachan Muhammadinu(swallallaahu alaihi va sallam) parayendi vannathu enthu kondaanu...!!!
      14 hours ago · · 1 personLoading...

    • Jamal Thandantharayil സഹോദരാ, ഇസ്ലാമിന്റെ ആദർശത്തിൽ ഉറച്ച് നിന്ന് മറ്റൂള്ളവരുമായി സഹകരിക്കാവുന്ന മേഖലകളിൽ സഹകരിക്കുന്നത് ജമാ അത്തിന്റെ വീക്ഷണത്തിൽ തെറ്റാണോ?
      14 hours ago ·

    • Maqbool Pnh LAILAHA ILALLAA.....Idhu Maatram Pore Suhruthe Shajahan...Ningalude Samshayam Teeraan?
      12 hours ago ·

    • Aneesudheen Ch സഹോദരാ....ജമാലെ....ഭൂമി ലോകത്തുള്ള സകലമാന സംഘടനകളിലും പ്രവര്‍ത്തിക്കുകയും 'ജീവന്‍ വേണേല്‍ ജീവന്‍ നല്‍കാം...രക്തം വേണേല്‍ രക്തം നല്‍കാം....' എന്നും വിളിച്ചു നടക്കുന്നതാണോ ഈ പറഞ്ഞ "സഹകരണം"....അപ്പോള്‍ പിന്നെ ഞാന്‍ ചോദിച്ച ഹറാം ന്റെ അവസ്ഥ എന്താണ്....?
      12 hours ago ·

    • Jamal Thandantharayil അനീസ്: <<.ഭൂമി ലോകത്തുള്ള സകലമാന സംഘടനകളിലും പ്രവര്‍ത്തിക്കുകയും 'ജീവന്‍ വേണേല്‍ ജീവന്‍ നല്‍കാം...രക്തം വേണേല്‍ രക്തം നല്‍കാം..>> ഇതാര് പറഞ്ഞു?
      11 hours ago ·

    • Jamal Thandantharayil
      ‎[60:8]
      മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോ...ധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.See More

      11 hours ago ·

    • Jamal Thandantharayil
      ‎60:9]
      മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്‌. വല...്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.See More

      11 hours ago ·

    • Aneesudheen Ch
      ജമാല്‍ സാഹിബ്...നിങ്ങള്‍ പറഞ്ഞ ഈ മൈത്രീ ബന്ധവും പരസ്പര സഹകരണവുമാണ് തൊട്ടു മുകളിലത്തെ ത്രെഡില്‍ ചര്‍ച്ച നടക്കുന്നത്....ഇവിടെ നമ്മുടെ വിഷയം അതല്ല....ഒരു മുസ്ലിം മതപരമായി ഒരു നേതാവിന്റെ കീഴിലും രാഷ്ട്രീയപരമായി മറ്റൊരുനെതാവിന്റെ കീഴിലും പണിയെടു...ക്കുക....മത രംഗത്ത് ഹറാം ആയത് രാഷ്ട്രീയത്തില്‍ ഹലാല്‍ ആവുക....ഇതിനാണ് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഞാന്‍ തെളിവ് ചോദിച്ചത്....ഇതിനെ കേവല 'സഹകരണം'എന്നാ പദത്തില്‍ ഒതുക്കാമോ....പിന്നെ നിങ്ങള്‍ ചോദിച്ചു...."ജീവന്‍ വേണേല്‍ ......" ഇതാര് പറഞ്ഞു എന്ന്....സഹോദരാ ഞാന്‍ ഒരു മലപ്പുറം ജില്ലക്കാരന്‍ ആണ്....ഒരുപാട് തവണ ലീഗിലും മാര്‍ക്സിസ്ടിലും അവരുടെ വിധ്യാര്‍ത്തി സംഘടനകളിലുമൊക്കെ നേതൃത്വത്തിനുവേണ്ടി "ജീവന്‍ വേണേല്‍ ജീവന്‍ നല്‍കാം...രക്തം വേണേല്‍ രക്തം നല്‍കാം...ധീരതയോടെ നയിച്ചോളൂ..."എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ട്....അതോ ആ പ്രകടനങ്ങളില്‍ നിന്നൊക്കെ മുജാഹിദുകാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടു നിന്നിരുന്നു എന്നാണോ...ഏതായാലും ഇത് ഇസ്ലാമിക വിരുദ്ധമല്ലേ....കാരണം ഖുര്‍ആന്‍ പറയുന്നു.."പറയുക: എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു."(സൂറ::അന്‍ആം:162)പിന്നെ എങ്ങനെയാണ് ജീവിതത്തെ നമുക്കിങ്ങനെ മതം-രാഷ്ട്രീയം എന്ന് പറഞ്ഞു വെട്ടിമുറിക്കാന്‍ കഴിയുന്നത്....?See More

      3 hours ago · · 1 personLoading...

    • Jamal Thandantharayil
      ‎@ അനീസ്: <<..നിങ്ങള്‍ പറഞ്ഞ ഈ മൈത്രീ ബന്ധവും പരസ്പര സഹകരണവുമാണ് തൊട്ടു മുകളിലത്തെ ത്രെഡില്‍ ചര്‍ച്ച നടക്കുന്നത്..>> ഈ സഹകരണത്തിനു ജമാ അത്ത് നിശ്ചയിച്ച പരിധി എന്താണ്? മതമല്ലാത്ത ഒന്നും ജീവിതത്തിലില്ലെങ്കിൽ പിന്നെ ജമാ അത്തുകാർ മതരംഗത്ത് തന്ന...െയല്ലേ മറ്റൊരു നേതാവിന്റെ കീഴിൽ പണിയെടുക്കുന്നത്? [ഏതായാലും ഇത് ഇസ്ലാമിക വിരുദ്ധമല്ലേ....കാരണം ഖുര്‍ആന്‍ പറയുന്നു.."പറയുക: എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു."(സൂറ::അന്‍ആം:162)പിന്നെ എങ്ങനെയാണ് ജീവിതത്തെ നമുക്കിങ്ങനെ മതം-രാഷ്ട്രീയം എന്ന് പറഞ്ഞു വെട്ടിമുറിക്കാന്‍ കഴിയുന്നത്....?] താങ്കളുടെ ഈ വാക്കുകളും കൂടീ ചേർത്തു വായിക്കുക!See More

      2 hours ago ·

    • Jamal Thandantharayil <<.മത രംഗത്ത് ഹറാം ആയത് രാഷ്ട്രീയത്തില്‍ ഹലാല്‍ ആവുക...>> എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
      2 hours ago ·

    • Jamal Thandantharayil
      <<..പിന്നെ നിങ്ങള്‍ ചോദിച്ചു...."ജീവന്‍ വേണേല്‍ ......" ഇതാര് പറഞ്ഞു എന്ന്....സഹോദരാ ഞാന്‍ ഒരു മലപ്പുറം ജില്ലക്കാരന്‍ ആണ്....ഒരുപാട് തവണ ലീഗിലും മാര്‍ക്സിസ്ടിലും അവരുടെ വിധ്യാര്‍ത്തി സംഘടനകളിലുമൊക്കെ നേതൃത്വത്തിനുവേണ്ടി "ജീവന്‍ വേണേല്‍ ജീവന...്‍ നല്‍കാം...രക്തം വേണേല്‍ രക്തം നല്‍കാം...ധീരതയോടെ നയിച്ചോളൂ..."എന്ന മുദ്രാവാക്യം കേട്ടിട്ടുണ്ട്....അതോ ആ പ്രകടനങ്ങളില്‍ നിന്നൊക്കെ മുജാഹിദുകാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടു നിന്നിരുന്നു എന്നാണോ...ഏതായാലും ഇത് ഇസ്ലാമിക വിരുദ്ധമല്ലേ..>> മുജാഹിദ് പ്രസ്ഥാനത്തിനും വിദ്യാർത്ഥി സംഘടന ഉണ്ട്. എം എസ് എം എന്നാണതിന്റെ പേര്. ജമാ അത്തു വിദ്യാർത്ഥികൾ മുഴുവൻ പഴയ ജമാ അത്തുകാരുടെ മക്കളായിരിക്കാം. എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് എല്ലാ തരം പ്രസ്ഥാനങ്ങളിൽ നിന്നും ദിനേന ആളുകൾ കടന്നു വരുന്നുണ്ട്. ഞാൻ കോളേജ് സമയത്ത് എസ്. എസ്. എഫിലും, എ ഐ എസ് എഫിലും പ്രവർത്തിച്ചിട്ടുണ്ട്. അത് വെറും ഫ്രണ്ട്ഷിപ്പിന്റെയും മറ്റ് പ്രവർത്തനങ്ങളുടെയും പേരിലായിരുന്നു. പിന്നീട് ഖത്തറിൽ വന്ന ശേഷമാണ് ഇസ്ലാമിനെക്കുറിച്ച് ഞാൻ കൂടുതൽ പഠിക്കുന്നത്. മുജാഹിദുകളിൽ ഭൂരിഭാഗവും ഇങ്ങിനെയാണ്.!See More

      about an hour ago ·

    • Aneesudheen Ch ജമാല്‍ സാഹിബ്.....>>>>മതമല്ലാത്ത ഒന്നും ജീവിതത്തിലില്ലെങ്കിൽ പിന്നെ ജമാ അത്തുകാർ മതരംഗത്ത് തന്ന...െയല്ലേ മറ്റൊരു നേതാവിന്റെ കീഴിൽ പണിയെടുക്കുന്നത്>>>>ഇതുവരെ നിങ്ങള്‍ എന്തിനാ രാഷ്ട്രീയം കളിക്കുന്നത് എന്ന് ചോദിച്ചിരുന്ന ആളുകള്‍ തന്നെയാണോ ഇതും ചോദിക്കുന്നത് ....സാഹിബെ അതാണ്‌ പറഞ്ഞത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മതം രാഷ്ട്രീയം എന്നുള്ളത് രണ്ടും രണ്ടല്ല....കാരണം ദീന്‍ സമഗ്രവും സമ്പൂര്‍ണ്ണവുമാണ്....അതുതന്നെയാണ് ജമാഅത്തെ islaamiyum manassilaakkiyittullathu....
      about an hour ago ·

    • Aneesudheen Ch
      <<.മത രംഗത്ത് ഹറാം ആയത് രാഷ്ട്രീയത്തില്‍ ഹലാല്‍ ആവുക...>> എന്താണ് താങ്കൾ ഉദ്ദേശിച്ചത്?>>അതുമായി ബന്ധപ്പെട്ടു മുമ്പ് ഞാന്‍ ഷാജഹാനോട് ചോദിച്ച ചോദ്യം താങ്കള്‍ക്കുവേണ്ടി വീണ്ടും പോസ്റ്റ്‌ ചെയ്തിരുന്നു...അതൊന്നു എടുത്തു വായിക്കുക....പിന്നെ താങ്ക...ള്‍ പറഞ്ഞു.... >>>മുജാഹിദ് പ്രസ്ഥാനത്തിനും വിദ്യാർത്ഥി സംഘടന ഉണ്ട്. എം എസ് എം എന്നാണതിന്റെ പേര്. ജമാ അത്തു വിദ്യാർത്ഥികൾ മുഴുവൻ പഴയ ജമാ അത്തുകാരുടെ മക്കളായിരിക്കാം. എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് എല്ലാ തരം പ്രസ്ഥാനങ്ങളിൽ നിന്നും ദിനേന ആളുകൾ കടന്നു വരുന്നുണ്ട്. ഞാൻ കോളേജ് സമയത്ത് എസ്. എസ്. എഫിലും, എ ഐ എസ് എഫിലും പ്രവർത്തിച്ചിട്ടുണ്ട്. അത് വെറും ഫ്രണ്ട്ഷിപ്പിന്റെയും മറ്റ് പ്രവർത്തനങ്ങളുടെയും പേരിലായിരുന്നു.>>>.സഹോദരാ...ഇത്ര നിസ്സാരമാണോ പ്രശ്നം....? ലീഗ് നേതൃത്വത്തില്‍ മുജാഹിദ് പ്രവര്‍ത്തകരില്ലേ....സജീവ മുജാഹിട് പ്രവര്‍ത്തകരില്‍ അത്രതന്നെ ലീഗിലും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സജീവരായവര്‍ ഇല്ലേ....ഒരു പക്ഷെ താങ്കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍ ആവില്ല...പക്ഷെ മുസ്ലിം ലീഗിലും,മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലും,മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലും സജീവമായി പ്രവര്‍ത്തിക്കുന്ന എത്രയോ മുജാഹിദ് സഹോദരന്മാരെ നിങ്ങള്‍ക്കുതന്നെ അറിയുമായിരിക്കും....അവരെല്ലാം ആ പാര്ട്ടികള്‍ക്കുവേണ്ടി കൊടി പിടിക്കുന്നവരുമാണ്.... അവരെല്ലാം ഏതോ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പരിസരത്തുനിന്നു മുജാഹിടിലേക്ക് കയറിവന്നതിന്റെ ദുര്‍ഗന്ധം മാത്രമാണ് ഇപ്പോള്‍ ഉള്ളത് അത് തനിയെ മാറിക്കൊള്ളും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മുജാഹിദുകാരെ പോലും കിട്ടില്ല....See More

      about an hour ago ·

    • Jamal Thandantharayil ലീഗ് നേത്യത്ത്വത്തിൽ ലീഗ് നേതാക്കളാണുള്ളത്. എന്നാൽ ലീഗിൽ മുജാഹിദ് അനുഭാവികളുണ്ടായിരിക്കാം. പിന്നെ ഇത്ര നിസ്സാരമാണോ പ്രശ്നം എന്ന ചോദ്യം? ഞാൻ പറഞ്ഞിരുന്നു ഖത്തറിൽ വന്നതിനു ശേഷമാണ് ഞാൻ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചതെന്ന്. അത് താങ്കൾ വായിച്ചില്ലേ?
      about an hour ago ·

    • Aneesudheen Ch
      <<.മത രംഗത്ത് ഹറാം ആയത് രാഷ്ട്രീയത്തില്‍ ഹലാല്‍ ആവുക...>> എന്താണ് താങ്കൾ ഉദ്ദേശിച്ചത്?>>അതുമായി ബന്ധപ്പെട്ടു മുമ്പ് ഞാന്‍ ഷാജഹാനോട് ചോദിച്ച ചോദ്യം .....##....നിങ്ങള്‍ സംഗീതവും,പ്രകടനവുമൊക്കെ ഹറാം എന്ന് വിശ്വസിക്കുന്ന ഒരു മുജാഹിദ്‌ ആണല്ലോ.......എന്നാല്‍ താന്കള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പരിപാടികളോട് ഒരു ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലക്ക് താങ്കളുടെ അഭിപ്രായം എന്താണ്...അതിനെ നിങ്ങള്‍ അംഗീകരിക്കുന്നു എങ്കില്‍ അല്ലാഹു ചോദ്യം ചെയ്യുമ്പോള്‍ ഈ 'ഹറാം' ഏതു ഗണത്തിലാണ് വരിക...?ഒരു മുസ്ലിമിമ്റെ ഈ ദ്വി മുഖത്തെ എന്ത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് താന്കള്‍ ന്യായീകരിക്കുക##...##സുഹൃത്തെ ഞാന്‍ വീണ്ടുംചില ചോദ്യങ്ങള്‍ ചോദിക്കട്ടെ ഹറാം ആയ ഒരു സംഗതി ചെയ്‌താല്‍ അല്ലാഹുവിന്റെ ശിക്ഷ ഉണ്ടാവുമോ...?ഉണ്ടെങ്കില്‍ ആ വ്യക്തിയെ ആണോ അതല്ല അവന്‍ പ്രവര്‍ത്തിക്കുന സംഘടനയെ ആണോ ശിക്ഷിക്കുക....?എല്ലാവര്ക്കും അറിയുന്നപോലെ വ്യക്തിയാണ് ശിക്ഷിക്കപ്പെടുന്നതെന്കില്‍ അത് ആ വ്യക്തി മുജാഹിദായിട്ടാണോ അല്ല ലീഗായിട്ടാണോ ഹറാം ചെയ്തത് എന്ന് നോക്കിയിട്ടാണോ ശിക്ഷിക്കുക...?അപ്പോള്‍ പിന്നെ ഹറാം ആയ ഒരു സംഗതി തികച്ചും ഭൌതിക മായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗില്‍ നിന്ന് ചെയ്‌താല്‍ കുഴപ്പമില്ലാതാവുന്നതെങ്ങനെ എന്ന് പ്രമാണ ബന്ധിതമായി ഒന്ന് വിശദീകരിക്കാമോ...?നുണ പറയല്‍ ഹറാം ആണല്ലോ...?അങ്ങനെ വരുമ്പോള്‍ മത സംഘടനക്ക് വേണ്ടിനുണ പറഞ്ഞാല്‍ ശിക്ഷാര്‍ഹാവും തികച്ചും ഭൌതികമായ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി നുണ പറയുന്നത് ഹലാലും ആവുമോ...?പ്രവാചക ചരിത്രത്തില്‍ എവിടെയെങ്കിലും ഇതിനു ഒരു ഉദാഹരണം കാണിക്കാമോ...?##See More

      about an hour ago ·

    • Jamal Thandantharayil മുസ്ലിംകൾ അനിസ്ലാമിക വ്യവസ്ഥിതിക്ക് കീഴിൽ ജീവിക്കുന്നതിന്റെ ജമാ അത്ത് വീക്ഷണമെന്താണ്?
      about an hour ago ·

    • Jamal Thandantharayil അനീസ്: <<താങ്കൾ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ>> ഞാൻ ഇതു വരെ മുസ്ലിം ലീഗിൽ പ്രവർത്തിച്ചിട്ടില്ല!
      about an hour ago ·

    • Aneesudheen Ch ‎>>>ലീഗ് നേത്യത്ത്വത്തിൽ ലീഗ് നേതാക്കളാണുള്ളത്. എന്നാൽ ലീഗിൽ മുജാഹിദ് അനുഭാവികളുണ്ടായിരിക്കാം>>>.സഹോദരാ...താങ്കള്‍ മുജാഹിദില്‍ വന്നിട്ട് അധിക കാലമായിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്...താങ്കളുടെ ഈ വാദത്തില്‍ നിന്ന് മനസ്സിലാവുന്നത് അതാണ്‌....ലീഗിലുള്ളത് മുജാഹിദ് അനുഭാവികള്‍ മാത്രമല്ല....സജീവ പ്രവര്‍ത്തകരും നേതാക്കളും ഉണ്ട്....ലീഗില്‍ മാത്രമല്ല ...മറ്റു പാര്‍ട്ടികളിലും ഉണ്ട്....അതിനാല്‍ ഇസ്ലാമിന്റെ യെതാര്‍ത്ത രാഷ്ട്രീയ വീക്ഷണത്തെ കുറിച്ചു പഠിക്കാന്‍ ശ്രമിക്കുക...താങ്കള്‍ക്കു നന്മകള്‍ നേരുന്നു....
      about an hour ago ·

    • Aneesudheen Ch <<താങ്കൾ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ>> ഞാൻ ഇതു വരെ മുസ്ലിം ലീഗിൽ പ്രവർത്തിച്ചിട്ടില്ല!>>>my dear I mentioned there this is the re post off my question that I asked to Mr.Shajahan....
      59 minutes ago ·

    • Jamal Thandantharayil അനീസ്: ഇസ്ലാമിന്റെ യഥാർത്ഥ രാഷ്ട്രീയ വീക്ഷണത്തിൽ തന്നെയാണ് ഞാനുള്ളത് എന്നാന് എന്റെ വിശ്വാസം. അത് ജമാ അത്തിന്റെ രാഷ്ട്രീയ വീക്ഷണമല്ല എന്നാണ് ഞാൻ മനസ്സിലാക്കുത്. അതിനുള്ള തെളിവുകൾ ഞാൻ നിരത്താം
      53 minutes ago ·

    • Jamal Thandantharayil
      “വാസ്തവത്തിൽ മുസൽമാന്റെ അസ്തിത്വം അനിസ്ലാമിക ഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്...ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമിക വ്യ്‌വസ്ഥ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയെന്നതാണ് ഈമാൻ സത്യസന്ധമാണെന്നതിന്റെ തെളിവ്.... ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുതകാണിക്കില്ല എന്നൊന്നും പ്രശ്നമാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2)See More

      52 minutes ago ·

    • Jamal Thandantharayil “മുസല്‍മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35).
      52 minutes ago ·

    • Jamal Thandantharayil ‎'അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
      51 minutes ago ·

    • Jamal Thandantharayil “ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികളുടെ കരങ്ങളിലായിരിക്കുന്നിടത്തൊളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ (ഭൂമിയിൽ ?) നിലനിൽക്കുകയില്ല. (വഴിയടയാളങ്ങൾ, സയ്യിദ് ഖുതുബ്, വിവർത്തനം ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 89)
      50 minutes ago ·

    • Jamal Thandantharayil
      ‎``ജമാഅത്ത്‌ ഈ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍
      മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന്‌ ആശ പ്രകടിപ്പിക്കുകയും ചെയ്‌തത്‌,
      പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും
      തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം
      സഹക...രിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന്‌ തികച്ചും
      കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌.'' (പ്രബോധനം, 1952 ഫെബ്രുവരി)
      See More

      49 minutes ago ·

    • Jamal Thandantharayil
      ‎``ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌
      പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം
      ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്നു തോന്നുകയോ
      ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയ...ില്ല.''
      (പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ്‌ 163)
      See More

      48 minutes ago ·

    • Jamal Thandantharayil
      ‎``മുസ്‌ലിമിന്ന്‌, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത്‌
      പ്രവര്‍ത്തിക്കുമെന്ന്‌ തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന്നു വല്ല
      അനിസ്‌ലാമിക രാഷ്‌ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല.
      ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രീയത്തില്‍ സ്ഥാനാര...്‍ഥിയായി നില്‌ക്കാനോ
      മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു
      രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്ന്‌ നിവൃത്തിയില്ല.
      എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന്‌ മുസ്‌ലിം
      കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്കു
      കൈമാറ്റംചെയ്യാന്‍ അവന്ന്‌ സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍
      നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ
      പ്രസ്‌തുത അധികാരം മറ്റൊരാളെ ഭരമേല്‍പ്പിക്കാന്‍ അവന്ന്‌ കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ
      ദൃഷ്‌ടിയില്‍ ഇതെല്ലാം ദീനിന്ന്‌ തീരെ വിരുദ്ധമാണ്‌. ഒരു യഥാര്‍ഥ
      മുസ്‌ലിമിന്ന്‌ അതൊരിക്കലും അനുയോജ്യമല്ല.'' (ഇസ്‌ലാമിക പാഠങ്ങള്‍,
      മൗലാനാ അബൂസലീം അബ്‌ദുല്‍ഹയ്യ്‌, 1955, അനിസ്‌ലാമിക രാഷ്‌ട്രീയത്തില്‍
      പങ്കുവഹിക്കല്‍ മുസ്‌ലിമിന്റെ ജോലിയല്ല, പേജ്‌ 135)
      See More

      48 minutes ago ·

    • Shameem Kodinhi
      sahodaran jamel,""മുസല്‍മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമ...ാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35)""ഇതുമായി ബെന്ടപ്പെട്ടു തന്കെള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ വളരെ വിശദമായി ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വെക്തമാക്കിയിട്ടുല്ലതാണ് ....ഒന്നുകില്‍ താങ്കള്‍ അത് വായിച്ചിട്ടില്ല ...അല്ലെങ്കില്‍ താങ്കളുടെ വിമര്‍ശന ബുദ്ദി അതങ്ഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല....ഓരോ വിഷയത്തിലും ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ ഇതൊരു വെക്തിക്കും ഒരൊറ്റ ക്ലിക്കിലൂടെ ലെബ്യമാണ് ജമാഅത്ത് സൈറ്റില്‍ .....അതിലപ്പുറം അതല്ലം ഇവിടെ പേസ്റ്റ് ചെയ്യുക സ്ന്നത് പ്രയോകികമല്ല ....See More

      44 minutes ago ·

    • Jamal Thandantharayil ‎@ ഷമീം. താങ്കൾ എന്റെ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾക്കും മറുപടി എഴുതിക്കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് താങ്കളെ ഉദ്ദേശിച്ചല്ല ഞാനിതെഴുതിയത്. താങ്കൾ ഇനിയും ബുദ്ദിമുട്ടണമെന്നില്ല. ഞാനിത് അനീസിനുള്ള ഉത്തരമായി കൊടുത്തതാണ്.
      33 minutes ago ·

    • Shameem Kodinhi
      സഹോദരന്‍ ജമാല്‍ ."അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്ക...ുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3)"താങ്കള്‍ ചോദിച്ചത് തെന്നെ വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ട് ചോദിക്കുകയാണ്...താങ്കള്‍ മുകളില്‍ കൊടുത്ത വാചകത്തിന് ശേഷം താങ്കള്‍ വയിചിട്ടില്ലേഎ..താങ്കള്‍ എന്തിനാണ് സഹോദര ഇങ്ങനെ കണ്ണടച്ച് ഇരുട്ടക്കുന്നത്....വളരെ വെക്തമായി ആര്‍ക്കും എപ്പോടും എവിടെവെച്ചും വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നയനിലപടുകള്‍ ലബ്യമാനെന്നിരിക്കെ...അതല്ലാവരും വായിക്കുകയും ചെയ്യുമെന്നിരിക്കെ താങ്കള്‍ എന്തിനാണ് സ്വയം പരിഹസ്യനവുന്നത്...???താങ്കള്‍ മുകളില്‍ കൊടുത്ത വാചകങ്ങള്‍ക്ക് ശാശം വന്ന വാചകങ്ങള്‍ വേണമെങ്കില്‍ ഞാന്‍ ഇവിടെ കൊടുക്കാം "ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
      ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
      പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:

      1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.

      2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
      പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.

      രണ്ടാമത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല.

      ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു. പക്ഷേ, 1962-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രൂപങ്ങള്‍ വിശദമായി വിചിന്തനം ചെയ്യപ്പെടുകയുണ്ടായില്ല. അതിനാല്‍ തദനുസൃതമായി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടുന്ന ഉപാധികളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.

      ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങള്‍

      വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:

      1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.

      2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.

      3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
      പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്" ഇനിയും അതുമായി താങ്കള്‍ക്ക് സംശയം ഉണ്ടെകില്‍,പഠിക്കണം എന്നുന്ടെകില്‍ ജമാഅത്ത് സൈറ്റില്‍ പോയാല്‍ മതി.സഹോദരന്‍ ഒരു കാര്യം മനസ്സിലാക്കണം ..ഇവിടെ സംവദിക്കുന്ന എല്ലാവരും ജമാഅത്തിന്റെ നിലപാടുകള്‍ സൈറ്റില്‍ പോയി വയിക്കുന്നവരല്ല..അല്ലെങ്കില്‍ അതിനൊന്നും എല്ലാവരും മെനക്കെടില്ല എന്നാ ഒരു ധാരണ താങ്കള്ക്കുന്ടെങ്കില്‍ ...ആ ധാരണ വെറും ആസ്ഥാനത്താണ് എന്ന് കൂടി സന്തര്ബികമായി ഉണര്‍ത്തുന്നു...
      See More

      22 minutes ago ·

    • Jamal Thandantharayil
      ‎@ ഷമീൻ : താങ്കൾ പേസ്റ്റ് ചെയ്തതിൽ നിന്ന്: 1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.

      പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നത...ു തന്നെ പ്രായോഗിക തലത്തിൽ അത് സ്ഥാപിതമാവാൻ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക എന്ന പരിപാടിക്കാണ് ജനാധിപത്യം എന്ന് പറയുന്നത്. ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ചാണ് വ്യവസ്ഥ(നിയമം) മാറ്റാൻ സാധിക്കുക. വോട്ടിങ്ങിലൂടെSee More

      9 minutes ago ·

    • Jamal Thandantharayil
      ‎2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
      പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക. .. ഇത് ഇല്ലാത്തതിനാൽ വിട്ടു നിൽക്കുന്നു എന്ന് പറഞ്ഞ് ജമാ അത്ത് ഭരണഘടന മാറ്റാൻ സാധിക്...കുമെന്ന് പ്രതീക്ഷിക്കാൻ മാത്രം പൊതുജനാഭിപ്രായം ജമാ അത്തിനനുകൂലമായിട്ടാ‍ാണോ ഇലക്ഷനിൽ പങ്കെടുത്തത്?See More

      8 minutes ago ·

    • Jamal Thandantharayil
      <<വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരു...ന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:

      1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.>> ജമാ അത്തിന്റെ തീരുമാനങ്ങൾ മാറുകയും ഹറാം ഹലാലാക്കപ്പെടുകയും ചെയ്യുന്നു. മുൻപ് ജമാ അത്തിന്റെ വാക്കുകൾ കേട്ടവർ മണ്ടന്മാർ! മുജാഹിദ് പ്രസ്ഥാനത്തിന്റെ വിമർശനങ്ങൾ ഫലം കാണുന്നു എന്നതിന് ഇതൊക്കെ തെളിവുകളാണ്.
      See More

      5 minutes ago ·

    • Jamal Thandantharayil <<2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.>> മുജാഹിദുകൾ ചില മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി മറ്റു സംഘടനകളെ പിന്താങ്ങുന്നതിൽ തെറ്റില്ലെന്ന് ജമാ അത്തിനു മനസ്സിലായോ?
      2 minutes ago ·

    • Jamal Thandantharayil
      << 3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
      പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള ...വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്" ഇനിയും അതുമായി താങ്കള്‍ക്ക് സംശയം ഉണ്ടെകില്‍,പഠിക്കണം എന്നുന്ടെകില്‍ ജമാഅത്ത് സൈറ്റില്‍ പോയാല്‍ മതി.സഹോദരന്‍ ഒരു കാര്യം മനസ്സിലാക്കണം ..ഇവിടെ സംവദിക്കുന്ന എല്ലാവരും ജമാഅത്തിന്റെ നിലപാടുകള്‍ സൈറ്റില്‍ പോയി വയിക്കുന്നവരല്ല..അല്ലെങ്കില്‍ അതിനൊന്നും എല്ലാവരും മെനക്കെടില്ല എന്നാ ഒരു ധാരണ താങ്കള്ക്കുന്ടെങ്കില്‍ ...ആ ധാരണ വെറും ആസ്ഥാനത്താണ് എന്ന് കൂടി സന്തര്ബികമായി ഉണര്‍ത്തുന്നു.>> ജമാ അത്ത് തെറ്റുകളൊക്കെ തിരുത്തിക്കഴിഞ്ഞിട്ടു മതി ജമാ അത്തിൽ നിന്ന് പഠിക്കൽ!

      • Shameem Kodinhi
        പ്രിയ ജമാല്‍ സാഹിബ്‌,"2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
        പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക. .. ഇത് ഇല്ലാത്തതിനാൽ വിട്ടു നിൽക്കുന്നു എന്ന് പറഞ്ഞ് ജമാ അത്ത് ഭരണഘടന മാറ്റാൻ സാ...ധിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രം പൊതുജനാഭിപ്രായം ജമാ അത്തിനനുകൂലമായിട്ടാ‍ാണോ ഇലക്ഷനിൽ പങ്കെടുത്തത്?" അതെ ...ജമാഅത്തെ ഇസ്ലാമിയുടെ അപിപ്രയങ്ങള്‍ പോതുജനസംമ്മതി നേടുന്നുണ്ട് എന്ന് തോന്നിയത് കൊണ്ടുതെന്നയാണ്‌ നിലപാട് മാറ്റിയത് ..ഇനിയും മാരികൊണ്ടിരിക്കും ....താങ്കള്‍ക്ക് അത് മനസ്സിലാവാത്തത് കേരളമെന്ന ഇട്ടവട്ടത്തില്‍ കിടന്നു ചിന്തിക്കുന്നത് കൊണ്ടാണ് ....See More
        42 minutes ago ·
      • Abdul Latheef തെരഞ്ഞെടുപ്പും വോട്ടിംഗും ദുന്‍യാ കാര്യമാണെന്നും അതില്‍ ഇസ്ലാമികമായി ഒന്നുമില്ലെന്നും വാദിക്കുന്ന അല്ലെങ്കില്‍ അതിനനുസൃതമായവിധം പ്രവര്‍ത്തിക്കുന്ന മുജാഹിദുകളുമായി ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചര്‍ചചെയ്യുന്നതിനാക്കാള്‍ വിഢിത്തം ഒന്നുമില്ല. ആദ്യമായി എന്താണ് മുജാഹിദുകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്ന് കൃത്യമായി പറയുക. എന്നിട്ട് അവര്‍ ഇതുവരെ സ്വീകരിച്ചതിനെക്കാള്‍ ജമാഅത്തിന്റെ തീരുമാനം മികച്ചതോ മോശമോ എന്ന് നോക്കുക.
        31 minutes ago · · 1 personLoading...
      • Aneesudheen Ch
        ജമാല്‍ സാഹിബ്.... താങ്കള്‍ നിരത്തിയ എല്ലാ വാദഗതികള്‍ക്കും എത്രയോ തവണ മറുപടി നല്‍കപ്പെട്ടതാണ്‌... പക്ഷെ മുജാഹിദിനെ സംബന്ധിച്ചിടത്തോളം ഈ ചര്‍വിത ചര്‍വണം തന്നെയാണ് പ്രധാന ഹോബി....
        പിന്നെ താങ്കള്‍ സമാശ്വസിക്കുന്നത് കണ്ടു.... >>>മുജാഹിദുകൾ ചില മു...സ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി മറ്റു സംഘടനകളെ പിന്താങ്ങുന്നതിൽ തെറ്റില്ലെന്ന് ജമാ അത്തിനു മനസ്സിലായോ?>>> എന്ന്.....സഹോദരാ മറ്റു സംഘടനകളുമായി നന്മയില്‍ സഹകരിക്കുന്നതും അവയില്‍ പ്രവര്‍ത്തകരും നേതാക്കളും ആയി മുന്നോട്ടു പോകുന്നതും ഒരുപോലെ ആണെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്....അസര്‍ നമസ്കാരത്തിനു പ്രവാചകന്റെ കൂടെ പള്ളിയില്‍ പോയി നമസ്കാരം കഴിഞ്ഞു അബൂജഹലിന്റെ കൂടെ പോതുപ്രവര്‍ത്തനത്തിനിരങ്ങിയിരുന്ന ഒരു മാത്രുകയാണോ സ്വഹാബത്തു അവശേഷിപ്പിച്ചു പോയത്....?സ്വന്തം പാര്‍ട്ടി ഹറാം ആയി കാണുന്ന സംഗതികള്‍ കൂടി (ഇസ്ലാം അല്ല) അത്തരം രാഷ്ട്രീയ പാര്‍ട്ടികളില്‍ ചെല്ലുമ്പോള്‍ ഹലാല്‍ ആകുന്നതിന്റെ രസതന്ത്രമാണ് എനിക്ക് മനസ്സിലാകാത്തത്...See More
        25 minutes ago ·
      • Jamal Thandantharayil ലത്തീഫ് സാഹിബ് : ഇന്ത്യയിലെ തിരഞ്ഞെടുപ്പും വോട്ടിങ്ങും ദുൻയാ കാര്യമല്ലെങ്കിൽ, മതകാര്യമാണെങ്കിൽ! ആ തിരഞ്ഞെടുപ്പാകുന്ന മതനിയമം ഉണ്ടാക്കിയത് ആരാണ്??. അല്ലാഹുവോ അവന്റെ ദൂതനോ ആണോ? അതിൽ ഇസ്ലാമികമായി ഒന്നുമില്ല എന്ന് ആരു പറഞ്ഞു. അല്ലാഹുവിന്റെ വിധിവിലക്കിനെതിരായി ഒന്നും അംഗീകരിക്കരുത് എന്നാണ് മുജാഹിദുകൾ പറയുന്നത്!! അത് മനസ്സിലായിട്ടും ജമാ അത്ത് പണ്ട് പറഞ്ഞ മണ്ടത്തരങ്ങളെക്കൂടി നേരെയാക്കുന്ന നിലപാടുകൾ സ്വീകരിക്കാനാണ് ജമാ അത്തുകാർ പാടൂ പെടുന്നത്!
        24 minutes ago ·
      • Shameem Kodinhi
        ‎"1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.>> ജമാ അത്തിന്റെ തീരുമാനങ്ങൾ മാറുകയും ഹറാം ഹല...ാലാക്കപ്പെടുകയും ചെയ്യുന്നു. മുൻപ് ജമാ അത്തിന്റെ വാക്കുകൾ കേട്ടവർ മണ്ടന്മാർ! മുജാഹിദ് പ്രസ്ഥാനത്തിന്റെ വിമർശനങ്ങൾ ഫലം കാണുന്നു എന്നതിന് ഇതൊക്കെ തെളിവുകളാണ്." ജമാഅത്ത് ഇസ്ലാമിയുടെ നിലപാടുകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറും. അത് ശൂറ കൂടി തീരുമാനിക്കും.മുന്‍പും അങ്ങനെ യായിരുന്നു .ഇന്നും അങ്ങനെ യാണ്.ഇനിയും അങ്ങനെ ആയിരിക്കും ..അല്ലാതെ ലീഗ്,കൊണ്ഗ്രെസ്സ് മര്കിസ്റ്റ്‌ പാര്‍ടികളുടെ സാമ്പാര്‍ രൂപത്തിലുള്ള നിലപാട് ജമാഅത്തെ ഇസ്ലാമിക്കില്ല.വേരെഒന്നു ചോദിക്കട്ടെ...തങ്കളുടെ അപിപ്രയത്തില്‍ 1921ലെയും 1945 ലെയും തീരുമാനമനുസരിച്ച് തെന്നെ ഇപ്പോയും പ്രവര്‍ത്തിക്കണം എന്നാണോ...അങ്ങനെയാണോ താങ്കളും താങ്കളുടെ പ്രസ്ഥാനവും ചിന്തിക്കുന്നത്..?സോറി ....ജമാല്‍ സാഹിബ്‌ ...വിപ്ലവാത്മക മയി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന" ഇന്ത്യയിലെ " ഇസ്ലാമിക പ്രസ്ഥാനത്തിന് താങ്കളോട് വിയോജിക്കുക യല്ലാതെ തരമില്ല...See More
        24 minutes ago · · 1 personLoading...
      • Abdul Latheef
        ജമാഅത്ത് മനസ്സിലാക്കുന്നത് മനുഷ്യജീവിതത്തില്‍ ഒരു കാര്യവും മനുഷ്യന് സ്വന്തം ഇഛയനുസരിച്ച് തീരുമാനിക്കാന്‍ വിട്ടുകൊടുത്തിട്ടില്ല. കച്ചവടവും കൃഷിയും രാഷ്ട്രീയവും സാമ്പത്തികവുമെല്ലാ. അവിടെയെല്ലാം ഇസ്ലാമിന് അതിന്റെതായ കാഴ്ചപ്പാടുണ്ട്. അതനുസരിച്ച...് ജീവിക്കാന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ്. സംഘടന അതിന്റെ അണികള്‍ ഈ വിഷയങ്ങളിലെല്ലാം മാര്‍ഗദര്‍ശനം ചെയ്യണം. അതിന്റെ ഭാഗമായി രാഷ്ട്രീയ വശത്ത് ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദ്ദേശവും അതിന്റെ അണികള്‍ പിന്തുടരുന്നു. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി അതിന്റെ രൂപീകരണം മുതല്‍ അത് രാഷ്ട്രീയത്തില്‍ നിലപാട് എടുത്ത് വന്നിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും മുന്നില്‍വെച്ച് എടുക്കുന്ന തീരുമാനങ്ങളില്‍ മനുഷ്യസഹചമായ തെറ്റുവന്നുകൂടായ്കയില്ല. നിലപാടുകളില്‍ കൂടുതല്‍ ശരി ഉണ്ടായേക്കാം. പക്ഷെ അതിനേക്കാള്‍ ഭേതമാണ് രാഷ്ട്രീയ അത് അണികള്‍ക്ക് ഇഷ്ടം പോലെ ഇജ്തിഹാദ് നടത്താന്‍ വിട്ടുകൊടുക്കുന്നത് എന്ന് ജമാഅത്തിന് അഭിപ്രായമില്ല.See More
        22 minutes ago ·
      • Jamal Thandantharayil സഹോദരാ; മതത്തിൽ ഒരു കാര്യം ഹലാലാക്കാനും ഹറാമാക്കാനും അല്ലാഹു ജമാ അത്തിനെ ഏല്പിച്ചിട്ടില്ല. അങ്ങിനെ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമികമല്ല എന്ന് തിരിച്ചറിയുക!
        22 minutes ago ·
      • Shameem Kodinhi ‎"2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.>> മുജാഹിദുകൾ ചില മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി മറ്റു സംഘടനകളെ പിന്താങ്ങുന്നതിൽ തെറ്റില്ലെന്ന് ജമാ അത്തിനു മനസ്സിലായോ?" അതിനു അനീസുധീന്‍ താങ്കള്‍ക്ക് വളരെ കൃത്യമായി മറുപടി തന്നതാണ് ...അത് ഒരിക്കല്‍ കൂടി വായിക്കുക...
        22 minutes ago ·
      • Shameem Kodinhi ‎"ജമാ അത്ത് തെറ്റുകളൊക്കെ തിരുത്തിക്കഴിഞ്ഞിട്ടു മതി ജമാ അത്തിൽ നിന്ന് പഠിക്കൽ" ജമാഅത്തെ ഇസ്ലാമി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുന്ന പ്രസ്ഥാനമാണ്‌ .
        20 minutes ago ·
      • Jamal Thandantharayil അതിനു തന്നെയാണ് മുജാഹിദുകൾ നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത്!
        19 minutes ago ·
      • Shameem Kodinhi തിരുത്താന്‍ ശ്രമിക്കാം....
        8 minutes ago ·
      • Jamal Thandantharayil
        <<Abdul Latheef
        ജമാഅത്ത് മനസ്സിലാക്കുന്നത് മനുഷ്യജീവിതത്തില്‍ ഒരു കാര്യവും മനുഷ്യന് സ്വന്തം ഇഛയനുസരിച്ച് തീരുമാനിക്കാന്‍ വിട്ടുകൊടുത്തിട്ടില്ല. കച്ചവടവും കൃഷിയും രാഷ്ട്രീയവും സാമ്പത്തികവുമെല്ലാ. അവിടെയെല്ലാം ഇസ്ലാമിന് അതിന്റെതായ കാഴ്ചപ്പാടുണ...്ട്. അതനുസരിച്ച...് ജീവിക്കാന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ്. സംഘടന അതിന്റെ അണികള്‍ ഈ വിഷയങ്ങളിലെല്ലാം മാര്‍ഗദര്‍ശനം ചെയ്യണം. അതിന്റെ ഭാഗമായി രാഷ്ട്രീയ വശത്ത് ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദ്ദേശവും അതിന്റെ അണികള്‍ പിന്തുടരുന്നു. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി അതിന്റെ രൂപീകരണം മുതല്‍ അത് രാഷ്ട്രീയത്തില്‍ നിലപാട് എടുത്ത് വന്നിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും മുന്നില്‍വെച്ച് എടുക്കുന്ന തീരുമാനങ്ങളില്‍ മനുഷ്യസഹചമായ തെറ്റുവന്നുകൂടായ്കയില്ല. നിലപാടുകളില്‍ കൂടുതല്‍ ശരി ഉണ്ടായേക്കാം. പക്ഷെ അതിനേക്കാള്‍ ഭേതമാണ് രാഷ്ട്രീയ അത് അണികള്‍ക്ക് ഇഷ്ടം പോലെ ഇജ്തിഹാദ് നടത്താന്‍ വിട്ടുകൊടുക്കുന്നത് എന്ന് ജമാഅത്തിന് അഭിപ്രായമില്ല.>> മുജാഹിദുകൾ മനസ്സിലാക്കുന്നത് മനുഷ്യജീവിതത്തിൽ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കുള്ളിൽ നിന്നു കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുഭവിച്ചും അവനെ ആരാധിച്ചും നന്ദിചെയ്തുകൊണ്ടും ജീവിക്കാൻ മനുഷ്യനു സ്വാതന്ത്യമുണ്ടെന്നാണ്. നിർബന്ധകാര്യങ്ങളും ഐച്ഛിക കാര്യങ്ങളുമുണ്ട്. വെറുക്കപ്പെട്ടതും അനുവദനീയമായതുമുണ്ട്. നിഷിദ്ധമായതുമുണ്ട്. സുന്നത്തുകൾ എത്ര ചെയ്യണമെന്ന് അവന്നു തന്നെ തീരുമാനിക്കാം! എത്ര സമയം ജോലി ചെയ്യണമെന്നും എത്ര സമയം പ്രബോധനം ചെയ്യണമെന്നും എത്ര സമയം ദീൻ പഠിക്കണമെന്നുമൊക്കെ അവൻ തന്നെയാണ് തീരുമാനിക്കുന്നത്. അവന്ന് അനുവദനീയമായ ഭക്ഷണങ്ങളിൽ ഇഷ്ടമുള്ളത് കഴിക്കാം. അനുവദനീയമായ ജോലികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അനുവദനീയമായ ഇണകളിൽ ഇഷ്ടപ്പെട്ടതിനെ നാലു വരെ തിരഞ്ഞെടുക്കാം. അനുവദനീയ മായ രീതിയിൽ ഇസ്ലാമിന്റെ ഉന്നമനത്തിനു വേണ്ടി യോജിക്കാവുന്നവരുമൊക്കെയായി യോജിച്ചു പ്രവർത്തിക്കാം. ഭൂമിയിലെവിടെയും അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കാം. മറ്റുള്ളിടത്ത് സാധിക്കുമെങ്കിൽ അവിടെയും. ഭൌതികമായ എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം; ദീനിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട്! അത് ടെക്നോളജിയായാലും രാഷ്ട്രമായാലും പുരോഗതിയായാലും ക്യഷിയായാലും കച്ചവടമായാലും!See More
        7 minutes ago ·
      • Jamal Thandantharayil <<Shameem Kodinhi തിരുത്താന്‍ ശ്രമിക്കാം...>> ഇത് സത്യവിശ്വാസിയുടെ ലക്ഷണമാണ്. ജസാക്കല്ലാഹു ഖൈർ! എനിക്കും തെറ്റുകൾ ധാരാളമായി പറ്റിയിട്ടുണ്ടാകാം. ചൂണ്ടിക്കാണിച്ചു തന്നാൽ (തെളിവിന്റെ അടിസ്ഥാനത്തിൽ) തിരുത്തേണ്ടത് എന്റേയും ബാധ്യതയാണ്. ഒരു വിശ്വാസിയാണ് ഞാനെങ്കിൽ!
        4 minutes ago ·





      Shabeeb Muhammad
      ഇതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ ?

    • Shihas Nk likes this.

    • Shanid Koleth താങ്കളുടെ സംശയം എന്താണ് ???
      21 hours ago ·

    • Shabeeb Muhammad ഇതിന്റെ ഇസ്ലാമിക മാനം എന്താണ് ?
      21 hours ago ·

    • Ansar Kadakkal അതിനേക്കാള്‍ നല്ല ചോദ്യം ഇതിന്റെ അനിസ്ലാമിക മാനങ്ങള്‍ എന്തൊക്കെ എന്നായിരിക്കും .........................
      20 hours ago ·

    • Sadikali Tuvvur ‎@Ansar, My signature under your comment.
      19 hours ago ·

    • Sadikali Tuvvur ഇവിടെ രണ്ടു കാര്യങ്ങള്‍ ഈ വാര്‍ത്തയില്‍ കാണുന്നു. 1) ശബരിമലയില്‍ പോവുന്ന അയ്യപ്പഭക്തര്‍ക്ക്‌ ജമാഅത്തെ ഇസ്ലാമി യാത്രയയപ്പ് കൊടുത്തു. 2 ) ഒരേ വഴിയില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിംപള്ളിക്കും ക്ഷേത്രത്തിനും ഒരേ ചുണ്ട് പലക നല്‍കി. ഇതില്‍ ഏതിന്റെ ഇസ്ലാമിക മാനമാണ് സഹോദരന്‍ ശബീബ് ചോദിക്കുന്നത്?
      19 hours ago ·

    • Shameem Kodinhi ഒരു ജൂധ /ക്രിത്യ പെണ്‍കുട്ടി അവരുടെ ഒരു വിശേഷ ദിവസത്തില്‍ റസൂലിനു മധുരം നല്‍കിയപ്പോള്‍ റസൂല്‍ സുന്നത് നോമ്പില്‍ ആയിരിക്കെ ആ മധുരം കഴിച്ചു നോമ്പ് മുറിച്ച സംഭവത്തിന്റെ ഇസ്ലാമിക മാനം എന്താണോ..അതാണ് ഇതിന്റെ ഇസ്ലാമിക മാനം.റസൂലിന്റെ സന്തര്‍ഷകരായി വന്ന ക്രിസ്തീയ സഹോദരങ്ങള്‍ക്ക് അവരുടെ പ്രാര്‍ത്ഥന നടത്താന്‍ പള്ളിയുടെ ഒരു ഭാഗത്ത് സൌഗര്യം ചെയ്തു കൊടുത്തതിനെ ഇസ്ലാമിക മാനം എന്താണോ ...അതാണ് ഇതിന്റെ ഇസ്ലാമിക മാനം .....
      19 hours ago · · 3 peopleLoading...

    • Shabeeb Muhammad സഹോദരന്‍ ശമീം , ഒരു നിര്‍ബന്ധ അവസ്ഥയില്‍ ഇസ്ലാമിന്റെ സഹിഷ്ണുത പ്രകടിപ്പിക്കുന്നതും , മതേതരത്വ നിറം കിട്ടാനുള്ള കാട്ടിക്കൂട്ടലുകളും തമ്മില്‍ വ്യത്യസമുണ്ട് , ഒരു ശിര്കിന്റെ പാതയില്‍ പുറപ്പെടുന്ന വരെ അനുഗ്രഹിച്ചയക്കള്‍ അല്ല ഇസ്ലാമിക മാതൃക , അങ്ങനെയെങ്കില്‍ പള്ളികളില്‍ വിഗ്രഹം പ്രതിഷ്ട്ടിച്ചു ദിവസവും പൂജ നടത്താന്‍ സൗകര്യം കൊടുക്കാന്‍ ഇസ്ലാമില്‍ അനുവാദം ഉണ്ടാവുമായിരുന്നു
      19 hours ago · · 3 peopleLoading...

    • Shabeeb Muhammad സഹോദരന്‍ സാദിക്ക്‌ , മനപ്പൂര്‍വ്വം കാട് കയറരുത്
      19 hours ago · · 1 personLoading...

    • Jamal Thandantharayil അവർ നരകത്തിന്റെ വഴിയിൽ അഥവാ ശിർക്കിന്റെ വഴിയിൽ ആയിരിക്കെ; ഒരു തെറ്റ് കണ്ടാൽ കൈ കൊണ്ട് തടയുന്നവൻ മു അ്മിൻ; നാവു കൊണ്ട് തടയുന്നവൻ മു അ്മിൻ; അല്ലെങ്കിൽ വെറുപ്പോടെ അകന്നിരിക്കുന്നവൻ മു അ്മിൻ അതിനപ്പുറം ഈമാനിന്റെ കണിക പോലുമില്ല എന്ന് നബി (സ) പറഞ്ഞ ഏത് ഗ്രൂപ്പിലാണ് ഇതു പെടുക. ശിർക്ക് ഏറ്റവും വലിയ തെറ്റാണെന്നാണ് ഖുർആൻ പറയുന്നത്. ജമാ അത്ത് എന്ത് പറയുന്നു?
      19 hours ago · · 2 peopleLoading...

    • Sadikali Tuvvur
      ‎@Shabeeb, കാട് കയറിയതല്ല സഹോദരാ, താങ്കളുടെ ചോദ്യത്തിന്റെ ഉദ്ദേശം നല്ലവണ്ണം മനസ്സിലായതുകൊണ്ട് തന്നെയാണ് ഞാനത് ചോദിച്ചത്. അതുവിട്‌. വിഷയത്തിലേക്ക് വരാം. ഇവിടെ ഷമീം കൊടിഞ്ഞി പറഞ്ഞ രണ്ടു ഉദാഹരണങ്ങള്‍ തന്നെയാണ്‍ ഇതിനുള്ള മറുപടി. ആ സംഭവങ്ങള്‍ എങ...്ങിനെയാണ് സഹോദരാ "ഒരു നിര്‍ബന്ധ അവസ്ഥയില്‍ ഇസ്ലാമിന്റെ സഹിഷ്ണുത പ്രകടിപ്പിക്കുന്ന"തിനു വേണ്ടിയാവുന്നത്? എന്ത് "നിര്‍ബന്ധത" ആണവിടെ ഉണ്ടായിരുന്നത്? ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ തന്നെ മറ്റു മതസ്ഥരെ ആദരിക്കണം, അവരോടു സ്നേഹത്തോടെ വര്തിക്കണം. ഇസ്ലാമിക പ്രബോധനത്തിന്റെ ഒരു ഭാഗം കുടി ആണത്. ഇവിടെ ജമാഅത്തെ ഇസ്ലാമി ചെയ്തതും അതുതന്നെയാണ്. ശബരിമലയില്‍ പോവുന്ന അയ്യപ്പന്മാര്‍ വളരെ വിഷമം പിടിച്ച ഒരു യാത്രയാണ് പോവുന്നത്. അപ്പോള്‍ അവര്‍ക്കൊരു യാത്രയയപ്പ് കൊടുത്തു, അവരോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. അല്ലാതെ അവര്‍ ശബരിമലയില്‍ പോവുമ്പോള്‍ അവിടെ ചെന്ന് തങ്ങള്‍ക്കു വേണ്ടി പ്രാര്തിക്കണം എന്ന് പറയാനല്ല. അവര്‍ വിശ്വസിക്കുന്ന വിശ്വാസത്തില്‍ തങ്ങളും പങ്കുചേരുന്നു എന്ന് പ്രഖ്യാപിക്കാനല്ല.

      "ഒരു ശിര്കിന്റെ പാതയില്‍ പുറപ്പെടുന്ന വരെ അനുഗ്രഹിച്ചയക്കള്‍ അല്ല ഇസ്ലാമിക മാതൃക , അങ്ങനെയെങ്കില്‍ പള്ളികളില്‍ വിഗ്രഹം പ്രതിഷ്ട്ടിച്ചു ദിവസവും പൂജ നടത്താന്‍ സൗകര്യം കൊടുക്കാന്‍ ഇസ്ലാമില്‍ അനുവാദം ഉണ്ടാവുമായിരുന്നു" - ഇത് താങ്കളുടെ വിമര്‍ശനബുദ്ധിയില്‍ നിന്നും വന്ന ചില അനുമാനങ്ങള്‍ മാത്രം.
      See More

      18 hours ago ·

    • Shabeeb Muhammad സഹോദരന്‍ ജമാല്‍ ,സമസ്ത-മുജാഹിദ്‌ ആദര്‍ശ സംവാദം- ഗ്രൂപ്പിലും ഞാന്‍ ഒന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട് , അതിനും കൂടി ഒന്ന് മറുപടി തരണം എന്നു അഭ്യര്‍ത്ഥിക്കുന്നു
      18 hours ago ·

    • Shameem Kodinhi
      സഹോദരന്‍ ശബീബിനു, റസൂല്‍ ക്രിതീയ സഹോദരങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ സൌഗര്യം ചെയ്തു കൊടുത്തത്....ഇസ്ലാമിന്റെ വിശാല മനസ്കതയും ലാളിത്യവും മത സഹിഷ്ണുതയും അവര്‍ക്ക് മനസ്സിലാകാനും അത് വായി പ്രബോധനത്തിന്റെ മഹിതമായ വാതിലുകള്‍ തുറക്കാനും വേണ്ടിയാണ് .......പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രബോടകരിലേക്ക് അടുക്കുകയാണ് വേണ്ടത് ....അകലുകയല്ല...അതിന്റെ അര്‍ഥം അവരുടെ ശിര്‍ക്കിനെ അന്ഗീഗരിക്കുക എന്നാണോ ??അങ്ങനെ എങ്കില്‍ റസൂല്‍ നമുക്ക് വേണ്ടി അങ്ങനെ ഒരു കീഴ്വയക്കം ചെയ്യിമയിരുന്നോ...?ജമാഅത്തെ ഇസ്ലാമിയും തീര്‍ത്തും ഇത്തരം ലെക്ഷ്യ തോടുകൂടിയും യഥാര്‍ത്ഥ ഇസ്ലാമിന്റെ വിശാല മുഖം എല്ലാവര്ക്കും കാണിച്ചു കൊടുക്കുക എന്നാ മഹത്തായ സന്ദേശം മറ്റുള്ളവരോട് ഉറക്കെ വിളിച്ചു പരയുകയുമാണ് ചെയ്തത് ....സഹോദരന്‍ കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കും എന്ന് കരുതുന്നു...See More

      18 hours ago ·

    • Shabeeb Muhammad ശമീം തിരിച്ചു വരാം
      18 hours ago ·

    • Shaheer Aboobacker ‎@shabeeb മകരജോതി ദര്‍ശിക്കാനെത്തിയ അയ്യപന്മാര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചപോലും സ്വാന്തനമായി ജമാഅത് നേതൃത്തം ശബരിമലയില്‍ ഉണ്ടായിരുന്നു. മറ്റുള്ളവരിലെ സന്തോഷത്തേയും പ്രയസതെയും വിശ്വാസത്തെ മനസിലാകുകയും അവരിലെ വികാരത്തെ നമ്മള്‍ ഉള്കൊള്ളുകയും ചെയ്യുമ്പോള്‍ ആണ് അവര്‍ നമ്മളെ അന്ഗീകരികുകയും മനസ്സിലാകുകയും ചെയ്യുനത്. എല്ലാ മനുഷ്യര്‍ക്കും ഒന്നായ് എത്തിച്ചേരാവുന്ന സ്നേഹതീരമെത്രേ ഇസ്ലാം. ഈ സ്നേഹതീരതിലെക്ക് സഹാജീവികല്കുള്ള മനോഹര പാത വെട്ടിത്തുറക്കുനവനത്രേ മുസ്ലിം.
      17 hours ago · · 1 personLoading...

    • Shabeeb Muhammad പറയുന്ന ആദര്‍ശമല്ല പ്രവര്‍ത്തിയില്‍ എന്ന എല്ലാ സംഘടനകല്കും ബാധകമായ പൊതു നിയമത്തില്‍ നിന്നും ജമാഅത്തും ഒട്ടും മുക്തമല്ല
      17 hours ago ·

    • Shanid Koleth എന്താണ് പറഞ്ഞത് ??? എവിടെയാണ് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിച്ചത് ???
      17 hours ago ·

    • Shihas Nk
      ഒരു ഖുത്ബയില്‍ ഇമാം പറഞ്ഞത് ഓര്തുണ്ടായ ഒരു സംശയം സംയോജിതമായി ചോദിക്കുന്നു ...ക്രിസ്ത്മസ് ആഘോഷ ദിവസം CHRISTIANI ആയ സുഹുര്ത് ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ പോകാമോ?...ഒരു ഹിന്ദു ആവട്ടെ ക്രിസ്ത്യന്‍ ആവട്ടെ അവന്‍ ചെയ്യുന്ന ആരാധന തൌഹീടിനു വിപരീത...ം ആണ് എങ്കില്‍ പ്രോല്സാഹിപിക്കാന്‍ ഇസ്ലാമില്‍ ഏതവസ്ഥയിലും പറഞ്ഞിട്ടില്ല..എന്നാല്‍ അമുസ്ലിമിന്റെ ആരാധന വസ്തുവിനോദ് പുച്ചത്ടെ പോലും നോകരുത് അത് മനുഷ്യരില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും എന്നാണ്. ..പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് കേവലം പബ്ലിസിടി സ്ടണ്ടിനു വേണ്ടി ഇത്തരം ഒരു ശബരി മല പ്രഹസനം ..അജ്മീര്‍ ദര്‍ഗയില്‍ പോവുന്നവര്‍ക്കും ഇതുപോലെ യാത്രയയപ്പ് നടത്തുമോ? ...റസൂല്‍(സ) നടത്തിയതിനെ വളച്ചൊടിച് ന്യീയികരിക്കുന്നത് ശെരിയാണോ റസൂല്‍ (സ) മറ്റുള്ളവരിലേക്ക് ഇസ്ലാമിനെ പറഞ്ഞു കൊടുക്കുക അല്ലെ ചെയ്തത്See More

      17 hours ago ·

    • Sajjad Vaniyambalam
      പ്രിയ സഹോദരന്മാരെ ..സ്വന്തമായി നാം ഒരു മനോഹരമായ (നമുക്ക് മനോഹരം എന്ന് തോന്നുന്ന) ദീന്‍ ഡിസൈന്‍ ചെയ്ത്, അതിലേക്ക് ചേര്‍ന്ന് വരുന്ന ഖുര്‍ആനും ഹദീസും (സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്താണെങ്കിലും) ചേര്‍ത്ത്‌ വലിച്ച് നീട്ടുന്ന സ്വഭാവം അല്ല...ാഹുവിന്റെ ദീനിനോട് അല്‍പമെങ്കിലും കൂറ് പുലര്‍ത്തുന്നവര്‍ക്ക് ചേരാത്ത കപട നയമാണ്..

      തൗഹീദിന്റെ കാര്യത്തിലുള്ള റസൂലിന്റെ നിലപാട്‌ അറിയാന്‍ സുഹൃത്തുക്കള്‍ സൂറത്തുല്‍ കാഫിറൂന്റെ അവതരണ പശ്ചാത്തലം സ്വന്തം സംഘടന തഫ്സീരെന്കിലും ഒന്ന് പരിശോധിക്കണം എന്ന അഭ്യര്‍ത്തിക്കുന്നു. മക്കയില്‍ നടക്കുന്ന ഒരു ആരാധനാ ചടങ്ങില്‍ മുഹമ്മദ്‌ വിട്ടു നിന്നാല്‍ ഉള്ള മാനക്കേട് ഖുറൈഷി പ്രമുഖര്‍ അബൂതലിബിനേ ധരിപ്പിക്കുന്നു..അബൂ താലിബ് റസൂലിനെ വിളിച്ച് വരുത്തി ആ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് വെറുതെ ഒന്ന് വന്നു നിന്ന കൈകൊണ്ട് വെറുതെ ഒന്ന് വിഷ് ചെയ്യനെങ്കിലും നിര്‍ബന്ധിക്കുന്നു.. റസൂലിനു അബൂ താലിബിന്റെ സംരക്ഷണം തുടര്‍ന്നും ലഭിക്കല്‍ എന്തുകൊണ്ടും നിര്‍ബന്ധമുള്ള സമയം..മറ്റൊരു ഒപഷന്‍ മുന്നില്‍ ഇല്ലാഞ്ഞിട്ടു കൂടി റസൂല്‍ രണ്ടും കല്‍പിച്ച് തന്റെ നിഷേധ നിലപാട്‌ വ്യക്തമാക്കുന്നു..

      ഇനി നജ്രനിലുള്ള ക്രിസ്ത്യനികളോട് മദീനയിലെ പള്ളിയില്‍ ആരാധനക്ക് അനുവദിച്ച സംഭവം ..നജ്രനിലുള്ള ക്രിസ്ത്യാനികളോട് റസൂല്‍ തിരുമേനി യേശുവിനു ശേഷമുള്ള പ്രവജകന്‍ താനാണ് എന്നും മറ്റും സവിസ്തരം ചര്‍ച്ച ചെയ്യുന്നതിനിടെ തങ്ങള്‍ക്കു ആരാധനക്കായി തിരിച്ച് പോവണമെന്ന് അവശ്യപെടുകയായിരുന്നു..ആ ഒരു ഘട്ടത്തില്‍ അവര്‍ക്ക്‌ അവിടെ വെച്ച് തന്നെ ആരാധനക്ക് സ്വകര്യം ചെയ്ത് പ്രബോധനം തുടരുകയായിരുന്നു..അല്ലാതെ ആരാധനക്ക് മാത്രമായി മദീനയിലോ മറ്റെവിടെയെന്കിലുമോ ഉള്ള മറ്റു മതസ്ഥരെ പള്ളിയിലേക്ക്‌ വിളിച്ച് വരുത്തിയിട്ടില്ല..

      പിന്നെ ജൂത പെണ്‍കുട്ടി മിട്ടായി നല്‍കിയപ്പോള്‍ സുന്നത്ത്‌ നോമ്പ് ആയിട്ടും റസൂല്‍ അത് കഴിച്ചു എന്നൊക്കെ പറയുന്ന ഹദീസ്‌ ഏതാണെന്ന് അറിയിന്നവര്‍ ദയവായി പോസ്റ്റ്‌ ചെയ്യുമല്ലോ..ഇനി ഇതും റസൂലിന്റെ തലയിലേക്ക്‌ ദിവസേന ചപ് ചവറുകള്‍ ഇട്ടു രസിച്ചിരുന്ന ഒരു 'പ്രസിദ്ധയായ ജൂത പെണ്‍കുട്ടി' ഉണ്ടായിരുന്നല്ലോ..കേരളത്തില്‍ മത വേദികളില്‍ തകര്‍ത്താടിയിരുന്ന ഈ പെണ്‍കുട്ടിയുടെ വിത്തും വേരും ചോദിച്ചപ്പോള്‍ ഇപ്പോള്‍ ആ പെണ്‍കുട്ടിയെ പറ്റി കേട്ടവരെയുള്ളൂ , കണ്ടവരില്ല (ഹദീസ്‌ വ്യജനായിരുന്നു എന്നുചുരുക്കം) വിട്ടു വീഴ്ചക്കും സ്നേഹത്തിനും കാരുണ്യത്തിനും ഒക്കെ തിരുമേനിയുടെ ജീവിതത്തില്‍ വേറെ തന്നെ ഉദാഹരണങ്ങള്‍ ഉണ്ടായിരിക്കെ അതൊന്നും പോര എന്ന് തോന്നിയ ഏതോ ഒരു 'ദീനി സ്നേഹി' വികസിപ്പിചെടുത്താണ് ചപ് ചവറു കഥ എന്നാണ് മനസ്സിലാവുന്നത് ...

      റസൂലിന്റെ പേരില്‍ കൃതിമം കാണിക്കുന്നവര്‍ ദീനിന്റെ 'മുഖം മിനുക്കാനാണെങ്കിലും', ചെയ്യുന്നത് കടുത്ത പാപമാണ്..
      See More

      17 hours ago · · 2 peopleLoading...

    • Yahya Sadiq പ്രവാചകൻ ചെയ്യേണ്ടിയിരുന്നത് ആ ജൂതപ്പെണ്ണിന്റെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു!! മസ്ജിദുന്നബവിയിൽ കുർബാനയർപ്പിക്കുന്ന ഇസ്ലാം നിന്ദകരായ പാതിരിമാരുടെ കൈപ്പത്തി വെട്ടിയെടുക്കുകയും!!
      16 hours ago ·

    • Yoosuf Ali
      വളരെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഇത്....അതുപോലെ അങ്ങേയറ്റത്തെ സൂക്ഷ്മതയും ഇക്കാര്യത്തില്‍ പുലര്‍ത്തെണ്ടതുണ്ട് ....
      എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അത് നാളെ അല്ലാഹുവിന്റെ മുന്‍പില്‍ സമാധാനം ചോദിക്കുവാന്‍ പോലുമുള്ള അവസരം നഷ്ടപ്പെടും എന്നാണ് ഞാന...്‍ നിരീക്ഷിക്കുന്നത്......
      ഇസ്ലാം പഠിപ്പിക്കുന്നത്‌ മത സൌഹാര്‍ദമല്ല മറിച്ചു മനുഷ്യ സൌഹാര്‍ദമാണ്‌..... അതാണ്‌ അള്ളാഹു ഖുര്‍ആനില്‍ .... لَكُمْ دِينُكُمْ وَلِيَ دِينِ
      എന്ന് പറഞ്ഞത്.......നിങ്ങള്‍ നിങ്ങളുടെ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടി അവരുടെ ജീവിതത്തിനു വേണ്ടിയിട്ടോ അല്ലെങ്കില്‍ അവരുടെ പുരോഗതിക്കു വേണ്ടിയിട്ടോ എന്ത് ത്യാഗവും സഹിച്ചോളൂ ,സമ്പത്ത് ചിലവഴിചോളൂ , അവര്‍ക്ക് വേണ്ടി പണി എടുത്തോളൂ ,ഇനി ജീവന്‍ തന്നെ അവര്‍ക്ക് വേണ്ടി കളഞ്ഞാലും നാളെ അല്ലാഹുവില്‍ പ്രതിഫലമുണ്ട്..... പക്ഷെ അവരുടെ വിശ്വാസത്തില്‍ ഒരു കാരണ വശാലും "'പരസ്യമായി"" നിങ്ങള്‍ സഹകരിക്കരുത്..... ( "പരസ്യമായി" എന്നതിന്റെ അര്‍ഥം പിന്നീടു പറയാം )
      മുസ്ലിംകള്‍ക്ക് പ്രത്യേക ഐടെന്റിടിയുണ്ട് . അത് കളഞ്ഞു കുളിച്ചാവരുത് സഹകരണം......... ..... അല്ലാഹു അല്ലാത്ത ഒരു ശക്തിയും ആരാധിക്കാന്‍ പാടില്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു വിശ്വാസി എങ്ങിനെ മറ്റു വിശ്വാസങ്ങള്‍ക്ക് പരസ്യമായ താങ്ങ് നല്‍കും......? ഇത് പോലുള്ള പ്രവര്‍ത്തികള്‍ ചെയുമ്പോള്‍ അതില്‍ നിന്നു മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന മേസ്സജ് മറ്റൊന്നാണ്..... ഏതെങ്കിലും മതം സ്വീകരിച്ചാല്‍ മതി ,എല്ലാ മതങ്ങളും സത്യമാണ്..... അതുകൊണ്ടല്ലേ ഹിന്ദുക്കളായ ഞങ്ങള്‍ ശബരിമലക്ക് പോകുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് യാത്രയപ്പ് തരുന്നത്.... അത് പോലെ മുസ്ലിംകളുടെ തീര്‍ഥ യാത്രക്ക് ഞങ്ങളും യാത്ര അയ്യപ്പു തരുന്നു...... സ്വാഭാവികമായും ജനങ്ങള്‍ക്ക്‌ അങ്ങിനെ കാണാവുന്നതാണ്.....ഏതു മതം സ്വീകരിച്ചാലും നന്മയാണ്.....
      പ്രവാചകന്റെ രണ്ടു സംഭവങ്ങള്‍ ഉദ്ധരിച്ചു.... അത് ശെരിയാണ് അതൊരിക്കലും പ്രവാചകന്‍ പരസ്യമായി ചെയ്തതല്ല..... ഇങ്ങനൊരു മേസ്സജ് പോവ്വാന്‍ സാധ്യത ഇല്ലാത്ത ഒരവസരത്തില്‍ സന്ദര്ഭവശാല്‍ വന്നു ചേര്‍ന്നതാണ് അത്..... പ്രവാചകന്‍ അങ്ങിനെ ചെയ്യുമ്പോള്‍ അതിന്‍റെ പ്രായോഗികമായ വശം കൂടി നാം ചിന്തിക്കണമായിരുന്നു .
      ഇസ്ലാമിന്റെ സത്തയുമായി അതൊരിക്കലും രാജിയാവുന്നില്ല..... അല്ലെങ്കില്‍ പ്രവാചകന്‍ 23 വര്‍ഷത്തിനിടയില്‍ ഇത് പോലെ ഒരു പാട് ചെയ്യണമായിരുന്നു......
      ഇനി നിങ്ങള്‍ പ്രവാചകന്റെ സൂക്ഷ്മത ശ്രദ്ധിക്കുക...... ജനങ്ങള്‍ ഖബരിനെ ആരാധിക്കുമോ എന്ന് ഭയന്ന് പ്രവാചകന്‍ ആദ്യ കാലത്ത് ഖബര്‍ സിയാറത്ത്‌ പോലും അനുവദിച്ചിരുന്നില്ല...... അതായത് പ്രവാചകന്റെ വീക്ഷണം വളരെ കൃത്യമായിരുന്നു.....
      എന്തെങ്കിലും കാണിച്ചു കൂട്ടി ഷൈന്‍ ചെയ്യുകയാണെങ്കില്‍ എന്തിനു ഇബ്രാഹീം നബി വിഗ്രഹങ്ങള്‍ തല്ലിയുടച്ചു? അവിടെ അദേഹം ഇസ്ലാമിന്റെ ഐടെന്റിറ്റി കാക്കുകയാണ് ചെയ്തത്.....
      നോക്കുക, സുന്നി സഹോദരന്മാര്‍ നേര്ച്ച ഭക്ഷണം നമ്മുടെ വീട്ടിലേക്കു കൊണ്ടു വരുമ്പോള്‍ നാമത് കഴിക്കുന്നില്ല .... വേണമെങ്കില്‍ സൌഹാര്ദത്തിന്റെ പേര്‌ പറഞ്ഞു വാങ്ങി കഴിക്കാമായിരുന്നു പക്ഷെ നാം ഇസ്ലാമും പൌരോഹിത്യ വാദങ്ങളും തമ്മിലുള്ള വിത്യാസങ്ങള്‍ അവരെ ബോധിപ്പിക്കുന്നതിന്റെ ഭാഗമായി ഐഡന്റിറ്റി കാത്തു സൂക്ഷിക്കുന്നു..... സ്വന്തം സമുദായത്തില്‍ പോലും ഇത് പാലിക്കുന്ന നാം പക്കാ ശിര്‍ക്കന്‍ വ്യവസ്ഥിതിക്കു കുട പിടിക്കുകയോ....? നഊദു ബില്ലാഹ് !!!
      മത സഹിഷ്ണത എന്ന് പറഞ്ഞത് വിശ്വാസങ്ങളില്‍ കൊണ്ടു കൊടുക്കല്‍ നടത്തലല്ല .... തന്‍റെ മതത്തെ ത്താന്‍ എങ്ങിനെ ബഹുമാനിക്കുന്നുവോ അത് പോലെ ബഹുമാനം അവരുടെ മതത്തിനും നല്‍കുക എന്നതാണ്....അവിടെ വിശ്വാസ കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നില്ല..... നോമ്പ് തുറക്ക് അമുസ്ലിം സഹോദരന്മാരെ ക്ഷണിക്കുനത്‌ പോലെയല്ല ഇത്തരം കാര്യങ്ങള്‍ ...
      ഒരിക്കല്‍ കൂടി അടിവരയിടുന്നു .......നിങ്ങള്‍ നിങ്ങളുടെ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടി അവരുടെ ജീവിതത്തിനു വേണ്ടിയിട്ടോ അല്ലെങ്കില്‍ അവരുടെ പുരോഗതിക്കു വേണ്ടിയിട്ടോ എന്ത് ത്യാഗവും സഹിച്ചോളൂ ,സമ്പത്ത് ചിലവഴിചോളൂ , അവര്‍ക്ക് വേണ്ടി പണി എടുത്തോളൂ ,ഇനി ജീവന്‍ തന്നെ അവര്‍ക്ക് വേണ്ടി കളഞ്ഞാലും നാളെ അല്ലാഹുവില്‍ പ്രതിഫലമുണ്ട്..... പക്ഷെ അവരുടെ വിശ്വാസത്തില്‍ ഒരു കാരണ വശാലും "'പരസ്യമായി"" നിങ്ങള്‍ സഹകരിക്കരുത്.....

      പ്രിയ സഹോദരന്മാരെ ഇത്തരം വിഷയങ്ങള്‍ ഒരിക്കലും ലാഘവത്തോടെ കാണരുത്....... പലരുടെയും ഈമാന്‍ തന്നെ ചോരാന്‍ കാരണമാകും...... ഞാന്‍ ഇങ്ങനെ മനസ്സിലാക്കുന്നു..... നിങ്ങള്‍ക്കു വിയോജിപുണ്ടാകാം..... പക്ഷെ എപ്പോഴും ശ്രദ്ധിക്കുക.... നാളെ അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാവാനുളളതാണ് ......
      See More

      16 hours ago · · 1 personLoading...

    • Shabeeb Muhammad ഇങ്ങനെ നിയന്ത്രണം വിടുന്നത് മക്ക കാല ഘട്ടത്തില്‍ ജീവിക്കുന്ന ഒരു ജമാ അത്ത് പ്രവര്‍ത്തകന് ചേര്‍ന്നതല്ല Yahya Sadiq പ്രവാചകൻ ചെയ്യേണ്ടിയിരുന്നത് ആ ജൂതപ്പെണ്ണിന്റെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു!! മസ്ജിദുന്നബവിയിൽ കുർബാനയർപ്പിക്കുന്ന ഇസ്ലാം നിന്ദകരായ പാതിരിമാരുടെ കൈപ്പത്തി വെട്ടിയെടുക്കുകയും!!
      16 hours ago ·

    • Favas Kv masjidunabaviyil nabi(s) um christain purohidanmaarum samvadichukondirkea, Christain Purohidanmaar nabiyode paranchu "nchangalude praarthan samyam aanni ippol " appol nabi avarke masjidnte oru bagathe praarthikaan sawgaryam cheythukoduthu-------Masjidnte ullilaann-------- sahodarngal idinea kuriche enthu paryunnu
      16 hours ago ·

    • Sajjad Vaniyambalam ശബരിമലയില്‍ ദുരന്തത്തിനിരയയവരെ സഹായിക്കല്‍ മറ്റൊരു പ്രശ്നമാണ്. അതിനു മറ്റാരെക്കാളും മുന്നിലുണ്ടായിരുന്നത് മത സഹിഷനുതയുടെ 'ബാല പാഠം' പോലും അറിയാത്ത പോപ്പുലര്‍ ഫ്രണ്ട് കരായിരുന്നല്ലോ..ശബരിമല ശിര്‍ക്ക്‌ തീര്‍ഥാടകര്‍ക്ക് യാത്ര അയപ്പ്‌ നല്‍കാന്‍ വിശാലത കാണിക്കുന്നവര്‍ അജ്മീര്‍ തീര്തടകരോടും അതേ സഹിഷ്ണുത കാണിക്കുമോ...
      16 hours ago · · 3 peopleLoading...

    • Yoosuf Ali Dear favas KVഇസ്ലാമിന്റെ വിശാലമായ കാഴച്ചപ്പാടാണ് അത് സൂചിപ്പിക്കുന്നത്.... പക്ഷെ ജമാഅത് ചെയ്യുന്നത് വോട്ടിനു വേണ്ടിയാണോ എന്ന ഒരു സംശയം അക്കാര്യത്തില്‍ ബാക്കിയാകുന്നുണ്ട്......
      16 hours ago · · 1 personLoading...

    • Yoosuf Ali ഫവാസിനോട് ഒരു ചോദ്യം..../ അജ്മീരിലെക്കും നാഗൂരിലെക്കും തീര്‍ഥയാത്ര പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുമോ....? ഉത്തരം പറയണേ.....
      16 hours ago · · 1 personShihas Nk likes this.

    • Sajjad Vaniyambalam ഏതായാലും ഓമശ്ശേരി ഹല്‍ഖ സംഘടിപ്പിച്ച ശബരിമല യാത്ര അയപ്പ്‌ വേണ്ടത്ര ആലോചിക്കാതെ നടത്തിയ ഒരു പരിപാടിയായി നേതൃതം വിലയിരുത്തിയതായാണ് എന്റെ അറിവ്..പിന്നീട് അത്തരം ഒരു പരിപാടി ജമാഅത്ത്‌ നടത്തിയിട്ടുമില്ല..ആ അര്‍ത്ഥത്തില്‍ ഒരു വിശദീകരണം പ്രബോധനത്തിലെ 'മുജീബ്‌' നല്‍കുകയും ചെയ്തിരുന്നു...
      16 hours ago · · 3 peopleLoading...

    • Sajjad Vaniyambalam ‎"ജൂത പെണ്‍കുട്ടിയുടെ മിട്ടായി കിട്ടിയപ്പോള്‍ നോമ്പ് മുറിച്ച പ്രവാചകന്‍".....ആ ഹദീസ്‌ വിത്തും വേരും സഹിതം ഇടാന്‍ മറക്കരുതേ ...
      16 hours ago · · 3 peopleLoading...

    • Abdul Latheef
      നമ്മുടെ നാടുകളിലൊന്നും അത്തരം ഒരു യാത്രയപ്പ് നടക്കാറില്ല. ആരും പ്രതീക്ഷിക്കാറുമില്ല. വളരെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തല്‍പരകക്ഷികള്‍ മുതലെടുക്കുമെന്നതിനാല്‍ ജമാഅത്ത് മേലില്‍ നടത്തിയില്ലെന്നും വരാം. പക്ഷെ അത് ...നിഷിദ്ധമാണെന്നോ ഇസ്ലാമിന് നിരക്കുന്നതല്ലെന്നോ സ്ഥാപിക്കാന്‍ ഇവിടെ നല്‍കപ്പെട്ട ന്യായങ്ങള്‍ അതീവ ദുര്‍ബലമാണ്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രവാചക ചര്യക്ക് എതിരല്ല എന്ന് വ്യക്തമാക്കാന്‍ നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രാര്‍ഥനാനുമതി നല്‍കിയ സംഭവം മതിയായ തെളിവാണ്. അത് രഹസ്യമായിരുന്നു. സന്ദര്‍ഭത്തിന്റെ ആവശ്യമായിരുന്നു. നിര്‍ബന്ധിതാവസ്ഥയായിരുന്നു എന്നൊന്നും പറയുന്നതില്‍ ഇസ്ലാമിനെക്കുറിച്ച അജ്ഞതമാത്രമാണുള്ളത്. പ്രവാചകന്‍ ചെയ്ത ഒരു കാര്യം ഒരിക്കലും വിശ്വാസികള്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശം എങ്ങനെയാണ് കൈമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. മനസ്സിലാക്കാന്‍ കഴിയുന്നത് ചില സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാമെന്നും അതൊന്നും ശിര്‍ക്കിനെ സഹായിക്കുക /അതിനെ പിന്തുണക്കുക എന്നതിന്റെ പരിധിയില്‍ വരികയില്ലെന്നാണ്. പീന്നീട് പ്രവാചകന്‍ അത് ആവര്‍ത്തിച്ചില്ല എന്നതിലുള്ള സന്ദേശം അതൊരിക്കലും ചെയ്യരുതെന്നല്ല. ആവശ്യമെങ്കില്‍ ചെയ്യാമെന്നും. ഇതരമതസ്ഥരുമായുള്ള സൗഹാര്‍ദ്ദം ഇസ്ലാമികമാണ് എന്നുമാണ്. അത് മനുഷ്യസ്‌നേഹം മാത്രമല്ല മതസൗഹാര്‍ദ്ദം കൂടിയാണ്. പ്രവാചകന്റെ മദീനാ ചാര്‍ട്ടര്‍ തുടങ്ങുന്നത് ഇത്തരമൊരു മതസൗഹാര്‍ദ്ദ പ്രഖ്യാപനത്തോടെയാണ്.See More

      15 hours ago ·

    • Hafeez Kt ഞാന്‍ പോസ്ടിയ ചിത്രവും കൂടി ഒന്ന് നോക്കണം.
      15 hours ago ·

    • Abdul Latheef ചില പുതിയ ഇസ്ലാം മതപ്രചാരകര്‍ അവതരിച്ചിട്ടുണ്ട്. പ്രവാചകന്റെ കാരുണ്യത്തിന്റെ നിദര്‍ശനമായി ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളില്‍ പറയപ്പെട്ട ചില കാര്യങ്ങളുണ്ട് അവയ്‌കെല്ലാം ഹദീസിന്റെ സനദും മത്‌നും തിരഞ്ഞ് കണ്ടില്ലെന്ന് വരുമ്പോള്‍ സംഭവങ്ങളെ നിഷേധിക്കുകയാണ് അവര്‍. പ്രവാചകനെ അവരുടെ ആളാക്കുന്നതിന്റെ ഭാഗമാണ് അത്. സാന്ദര്‍ഭികമായി ഇത്രയും സൂചിപ്പിച്ചുവെന്ന് മാത്രം. ഇനി പ്രസ്തുത സംഭവത്തെ നിഷേധിച്ചാല്‍ പോലും പ്രവാചകന്റെ വിട്ടുവീഴ്ചയോ ഇതര മതസ്ഥരോട് കാണിച്ച അനുകമ്പയും സ്‌നേഹവും നിഷേധിക്കാന്‍ സാധ്യമല്ല.
      15 hours ago ·

    • Shabeeb Muhammad ഭാവിയില്‍ ജമാഅത്തിന്റെ കീഴിലുള്ള പള്ളികളില്‍ പൂജയും കുര്‍ബാനയും പ്രതീക്ഷിക്കാം അല്ലെ ?
      15 hours ago ·

    • Sajjad Vaniyambalam തീര്‍ച്ചയായും ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ ജമാഅത്ത്‌ പള്ളിയില്‍ വന്ന ഒരു കൂട്ടം ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ത്ഥന എന്ന് പറഞ്ഞു തടി തപ്പാന്‍ അവസരം നല്‍കാതെ അവിടെ തന്നെ പ്രാര്‍ത്ഥനക്കുള്ള അനുവാദം നല്‍കി സംവാദം തുടര്‍ന്നിരുന്നെങ്കില്‍ 'നജ്രാന്‍ ഹദീസ്‌'ജമാഅത് നിലപാടിനു പിന്‍ബലം നല്‍കിയേനനേ..ശബരിമല്‍ തീര്‍ത്ഥാടകാര്‍ക്ക്‌ യാത്ര അയപ്പ്‌ നല്കാന്‍ ആ തെളിവ് പോര ലതീഫ്‌ സാഹിബ്‌ ..ഒരുവിധം കഴിയുമെങ്കില്‍ അവരെ ശിര്‍ക്ക്‌ എന്നാ മഹാ പാപത്തെ കുറിച്ച ബോധ്യപെടുത്തി ശബരിമല യാത്രയില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത് ..
      15 hours ago · · 1 personLoading...

    • Sajjad Vaniyambalam പിന്നെ ഹദീസുകളുടെ സനദ്‌ ശരിയല്ലെങ്കില്‍ തെളിവിന് സ്വീകാര്യമല്ല എന്നത്‌ ജമാഅത്തും മുജാഹിദും സുന്നിയും ഒക്കെ ഉള്‍പടെ മുസ്ലിം ലോകം താത്വികമയി അംഗീകരിക്കുന്ന കാര്യമാണ് (പ്രായോഗിക തലത്തില്‍ വെള്ളം ചേര്‍ക്കല്‍ കാണാമെങ്കിലും)..പ്രവാചകന്റെ കാരുണ്യവും സ്നേഹവും ഒന്നും കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്ക വിഷയവും അല്ല...വ്യക്തികള്‍ക്ക് എന്ന പോലെ സംഘടനകള്‍ക്കും തെറ്റ് പറ്റാം.അത തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നത് ഏതു സംഘടനയുടെയും വിശ്വാസ്യത വര്ധിപ്പിക്കുകയെ ഉള്ളൂ..
      15 hours ago · · 3 peopleLoading...

    • Abdul Latheef
      ഇവിടെ സൂറത്തുല്‍ കാഫിറൂന്‍ ഉദ്ധരിച്ച് ഈ സംഭവത്തെ അനിസ്ലാമികമാക്കാന്‍ നടത്തിയ ശ്രമം മിതമായി പറഞ്ഞാല്‍ ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കലാണ്. 'ലകും ദീനുകും വലിയ ദീന്‍ ' എന്ന് പറയാന്‍ ഒരു പശ്ചാതലമുണ്ട്. ഒരു വര്‍ഷം താങ്കള്‍ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ...ആരാധിക്കുക. ഒരു വര്‍ഷം ഞങ്ങള്‍ ഏകനായ അല്ലാഹുവിനെയും ആരാധിക്കാം എന്ന ആവശ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസ്തുത സൂക്തത്തില്‍ അപ്രകാരം പറഞ്ഞിട്ടുള്ളത്. ഇപ്രാവശ്യം നിങ്ങള്‍ സബരിമലയില്‍ പോകുക. അടുത്തവര്‍ഷം ഞങ്ങള്‍ മക്കയിലേക്കും പോകാം എന്ന് പറയുമ്പോള്‍ നമ്മുക്ക് അവരോട് പറയാം 'ലകും ദീനുക്കും വലിയ ദീന്‍.' എല്ലാ സന്ദര്‍ഭത്തിലും പരക്കെ ഉപയോഗിക്കാന്‍ പറ്റുന്നതല്ല അത്. നോക്കൂ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ദീന്‍ എന്ന് പറഞ്ഞ് നടക്കാന്‍ ഒരു പ്രബോധനകന് കഴിയുമോ. അതിനെ മറ്റൊരു തലത്തില്‍ കാണുന്നത് കൊണ്ടാണ് സര്‍വമത സത്യവാദികള്‍ക്ക് ആ സൂറത്ത് ഹൃദ്യമായി തോന്നുന്നത്.See More

      14 hours ago ·

    • Yoosuf Ali
      ഇപ്രാവശ്യം നിങ്ങള്‍ ശബരിമലയിലേക്ക് വരിക അടുത്ത പ്രാവശ്യം ഞങ്ങള്‍ മക്കയിലേക്ക് വരാം എന്നാണ് ജമാഅതു ഉദ്യേശിച്ചത്‌ എങ്കില്‍ , അവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല സഹോദരാ..... ഇവിടെ ജമാതു ഉദ്യേശിച്ചത്‌ ഇതാണ്........ ഇപ്രാവശ്യം നിങ്ങള്‍ ശബരിമലയിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കു യാത്രയപ്പ് തരാം , അടുത്ത പ്രാവശ്യം ഞങ്ങള്‍ മക്കയിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ ഞങ്ങള്‍കും യാത്രയയപ്പ് തരിക..... വിശ്വാസ കാര്യങ്ങളിലെ ഈ കൊണ്ടു കൊടുക്കലിനെയാണ് സഹോദരാ നാം ചര്‍ച്ച ചെയ്യുന്നത്..... വാദങ്ങളില്‍ വെള്ളം ചേര്‍ത്ത് അര്‍ഥം തന്നെ മാറ്റരുത് സഹോദരാ..... ഇനി ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പറയുനതിന് മുന്‍പ് ഒരു അപേക്ഷയുണ്ട്..... ഒരു ചോദ്യത്തിന് ഉത്തരം തന്നാല്‍ വലിയ ഉപകാരം ആയിരുന്നു.......
      അജ്മീരിലെക്കും നാഗൂരിലെക്കും തീര്‍ഥയാത്ര പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുമോ....? ഉത്തരം പറയണേ.....
      See More

      14 hours ago · · 2 peopleYou and Shabeeb Muhammad like this.

    • Abdul Latheef
      ‎>>> ഒരു തെറ്റ് കണ്ടാൽ കൈ കൊണ്ട് തടയുന്നവൻ മു അ്മിൻ; നാവു കൊണ്ട് തടയുന്നവൻ മു അ്മിൻ; അല്ലെങ്കിൽ വെറുപ്പോടെ അകന്നിരിക്കുന്നവൻ മു അ്മിൻ അതിനപ്പുറം ഈമാനിന്റെ കണിക പോലുമില്ല എന്ന് നബി (സ) പറഞ്ഞ ഏത് ഗ്രൂപ്പിലാണ് ഇതു പെടുക. ശിർക്ക് ഏറ്റവും വലിയ ത...െറ്റാണെന്നാണ് ഖുർആൻ പറയുന്നത്. ജമാ അത്ത് എന്ത് പറയുന്നു? <<<

      ഇസ്ലാമിനെ യഥാവിധി പഠിക്കുക എന്നതുതന്നെയാണ് അസംബന്ധങ്ങള്‍ ഇസ്ലാമില്‍ കെട്ടിവെക്കുന്നതിനും യഥാര്‍ഥ ഇസ്ലാമനുഷ്ഠിക്കുന്നവരെ ആക്ഷേപിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വിശ്വാസിക്ക് പ്രേരണ നല്‍കുന്നത്.

      ഇവിടെ മേല്‍ വരികളില്‍ കാണുന്ന അജ്ഞത പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. തടയാന്‍ പറഞ്ഞ മുന്‍കറില്‍ ശിര്‍ക്ക് പെടില്ല എന്ന് മനസ്സിലാക്കണം. മഅ്‌റൂഫ് മുന്‍കര്‍ എന്നതുകൊണ്ട് എന്താണ് ഇസ്ലാം ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ടുള്ള പ്രശ്‌നമാണത്. വ്യക്തി, സമൂഹം, ഭരണകൂടം എന്നവരോട് കല്‍പിച്ചതും പ്രവാചകനോട് നിര്‍വഹിക്കാന്‍ കല്‍പിച്ചതുമായ അംറുംബില്‍ മഅ്‌റൂഫ് എന്താണ് എന്ന് വേറിട്ട് മനസ്സിലാക്കണം. ഒരു രാഷ്ട്രമോ വ്യക്തിയോ മുസ്ലിംകള്‍ കൂട്ടായോ ബലം പ്രയോഗിച്ചോ അതിന് കഴിയില്ലെങ്കില്‍ നാവുകൊണ്ടോ അതിനും കഴിയില്ലെങ്കില്‍ വെറുപ്പുകാണിക്കുകയോ ചെയ്യേണ്ട തിന്മയായി ശിര്‍ക്കിനെ മനസ്സിലാക്കുന്നത് കൊണ്ടാണ്. ഇസ്ലാമിക രാഷ്ട്രം എന്നാല്‍ ഇന്ത്യയില്‍ മിണ്ടാന്‍ പറ്റാത്തത്ര അപകടകരമാണ് എന്ന് മുജാഹിദ് സുഹൃത്തുക്കള്‍ മനസ്സിലാക്കുന്നത്. ഇസ്ലാമിക രാഷ്ട്രീയം പിന്തുടരണം എന്ന് പറയുന്ന ജമാഅത്തിനെ ഭീകരവാദികളായി എണ്ണുന്നതിനും കാരണം അതുതന്നെ.
      See More

      14 hours ago ·

    • Shameem Kodinhi
      സഹോദരങ്ങളെ....ഇവിടെ സംവദിക്കുന്ന എല്ലാവരും സംവദിക്കുന്ന വിഷയം ഇസ്ലാമിന്റെ മതസഹിഷ്ണുതയും വിശാലതയും മറ്റുമാണല്ലോ..?ഇതിനെ എതിര്‍ത്ത് സംസരിക്കുന്നവരോട്... ഇസ്ലാം വിജയിച്ചതും ഇന്ന് ലോകത്ത്‌ ഇങ്ങനെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതിനും ഇത്തരത്ത...ിലുള്ള സഹകരണവും സഹിഷ്ണുതയും അനിശേദ്യമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേടിക്കാന്‍ പറ്റാത്ത വസ്തുതയാണ് ....ഇനി റസൂലിന്റെ ഞാന്‍ ഉദാഹരിച്ച രണ്ടു ഉദാഹരനന്കള്‍ തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ തെന്നെ ഇതില്‍ സംവതിക്കുന്നവര്‍ അത് അന്ഗീഗരിക്കും എന്നും എനിക്ക് തോന്നുന്നില്ല ....ഇത്ര വെക്തമായി റസൂല്‍ നമുക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടും ....നമുക്കൊന്നും മനസ്സിലവുന്നില്ലേ...??എല്ലാവരും ഇത്തരം വിഷയത്തിലുള്ള അവരുടെ അപിപ്രയം അതും ഇതും പറയാതെ .....പ്രാസ്ഥാനിക തലത്തില്‍ നിന്നിട്ടയാലും വെക്തിതലത്തില്‍ നിന്നിട്ടയാലും ഒന്ന് വെക്തമാക്കിയാല്‍ കൊള്ളാമായിരുന്നു ....മനസ്സിലാക്കാമല്ലോ...???പിന്നെ യാഹ്യ സാഹിബ്‌ ..താങ്കള്‍ എന്തിനെയാണ് പ്രടിനിധീകരിച്ചു സംസാരിക്കുന്നതു എന്ന് കൂടി വെക്തമാക്കണം എന്നും തല്പെര്യപ്പെടുന്നു...See More

      14 hours ago ·

    • Shameem Kodinhi
      സഹോദരന്‍ യുസുഫ് അലി ,ആഴാകൊയംപന്‍ നിലപാട് എന്താണെന്നു വെക്തമാക്കിയാലും ..ഞാന്‍ ആദ്യം തെന്നെ പറഞ്ഹത് ..ജമാഅത്തെ ഇസ്ലാമി അങ്ങനെ വല്ലവര്‍ക്കും യാത്ര ആയപ്പോ ..മറ്റോ കൊടുതുട്ടുന്ടെന്കില്‍ ..അല്ലെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുന്ടെങ്കില്‍ അത...് തീര്‍ച്ചയായും പ്രബോധന ലക്ഷ്യം മുന്നില്‍വെച്ച് കൊണ്ടാണ്...അതിനുള്ള പ്രവാചക ചര്യ നേരത്തെ ഞാന്‍ പോസ്റ്റ്‌ ചെയ്തതുമാണ് ....പിന്നെ അജ്മീരിന്റെയും നഗൂരിന്റെയും ..പ്രശ്നം ...അജ്മീരിലേക്ക് പോവുന്നവര്‍ ഇസ്ലാമിനകത്തു ഉള്ളവര്‍ തെന്നെയെല്ലേ...അവര്‍ സത്യം മനസ്സിലാക്കിയിട്ടും ..വീണ്ടും അലഹുവിനും റസൂലിനും വിരുദ്ദമായി ചെയ്യുഉന്നതും....ഇസ്ലാം എന്തെന്ന് മനസ്സിലാകാത്ത ....അമുസ്ലിം സഹോദരങ്ങളും എങ്ങിനെ സമമാവും ...അവര്‍ക്ക് ആദ്യം മനസ്സിലാക്കി കൊടുക്കേണ്ടത് യദാര്‍ത്ഥ ഇസ്ലാമിനെ മുഖമാണ് ....അതിനു അവരെ സമീപികേണ്ട രീതികള്‍ പലതായിരിക്കും ....ഇത്തരം സമീപനങ്ങല്കൊണ്ട് ..പ്രബോടന രംഗത്ത് മികച്ച ഫലം ലഭിക്കുന്നുമുണ്ട്...അതുകൊണ്ടുമാണ് ജമാഅത്തെ ഇസ്ലാമി ഇത്തരം ..കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.....ചുരിക്കി പ്പരന്ഹല്‍ ...ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് തീര്‍ത്തും ഇസ്ലാമിക പ്രബോധനവും ..അതുപോലെ ഇസ്ലാമിന്റെ മഹത്തായ സമീപനങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കുക എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.....ഇനി ഈ വിഷയത്തില്‍ താങ്കളുടെയും താങ്കള്‍ പ്രടിനിദീകരിക്കുന്ന പ്രസ്ത്നതിന്റെയും നിലപാട് കൂടി വെക്തമാക്കാന്‍ തല്പെര്യപ്പെടുന്നു......See More

      13 hours ago · · 1 personLoading...

    • Abdul Latheef കൈകൊണ്ട് തടയാന്‍ പറഞ്ഞ തിന്‍മയില്‍ ശിര്‍ക്ക് വരുമോ എന്ന് നോക്കുക.

      http://jamaatheislami.blogspot.com/2011/02/2.html

      12 hours ago ·

    • Favas Kv ‎@yousuf thangal chodicha chodyathine sahodaran shameem thanna marubadi thanne yaann entium marubadi......
      12 hours ago ·

    • Jamal Thandantharayil
      ലത്തീഫ് സാഹിബ്: താങ്കൾ പറഞ്ഞത് ശരിയായിരിക്കാം! <<[3:110]
      മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന...്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.

      [3:104]
      നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. >> ഇവിടെ മുസ്ലിംകളോട് വിലക്കാൻ കല്പിച്ചിട്ടുള്ള ദുരാചാരങ്ങളിൽ ശിർക്കൻ ദുരാചാരമായ ശബരിമല യാത്ര പെടില്ല എന്നതിന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കുന്നത്? ഞാൻ തഫ്സീർ അമാനിയിൽ ഇതിന്റെ വിശദീകരണം വായിച്ചു. അതിൽ നിന്ന് ചിലത് മാത്രം ഞാൻ ഉദ്ദരിക്കാം. “.....ഇമാം റാഗിബ് (റ) പ്രസ്താവിച്ചതു പോലെ ബുദ്ധി മുഖേനയോ, മതം മുഖേനയോ നല്ല കാര്യമായി അറിയപ്പെടുന്നതെല്ലാം ‘മ അ് റൂഫും’ രണ്ടിലൊന്നു മുഖേന വെറുക്കപ്പെടുന്ന കാര്യമെല്ലാം ‘മുൻ കറും’ ആകുന്നു. 110 ആം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഈ വാക്കുകളെപ്പറ്റി ഇബ്നു ജരീർ (റ) പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു: ‘മ അ് റൂഫിന്റെ സാക്ഷാൽ വിവക്ഷ സുപരിചിതം എന്നാണ്. ഏതൊരു കാര്യം ചെയ്യുന്നത് നല്ലതും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചീത്തയായി ഗണിക്കപ്പെടാത്തതുമാണോ അതെല്ലാം ‘മ അ് റൂഫാകുന്നു. അല്ലാഹുവിന് വഴിപ്പെടുന്നതിന് ‘മ അ് റൂഫ്’ എന്നു പറയുന്നതു അതു സത്യവിശ്വാസികളുടെ അടുക്കൽ അറിയപ്പെട്ടതും വെറുക്കപ്പെടാത്തതുമാകകൊണ്ടാണ്. ‘മുൻ കറിന്റെ’ സാക്ഷാൽ വിവക്ഷ അല്ലാഹു വെറുത്തതും, സത്യവിശ്വാസികൾ ചീത്തയായി ഗണിക്കുന്നതുമാകുന്നു. അതുകൊണ്ടാണ് അല്ലാഹുവിനോട് അനുസരണക്കേടാകുന്ന കാര്യത്തിന് ‘മുൻ കർ’ എന്ന് പറയുന്നത്’. ചുരുക്കിപ്പറഞ്ഞാൽ, പൊതുവെ നല്ല കാര്യമായി ഗണിക്കപ്പെടുന്നതെല്ലാം മ അ് റൂഫിലും പൊതുവെ ചീത്തകാര്യമായി ഗണിക്കപ്പെടുന്നതെല്ലാം മുൻ കറിലും ഉൾപ്പെടുന്നു. മലയാളത്തിൽ ‘സദാചാരം’ ദുരാചാരം’ എന്നിങ്ങനെയും സൽകാര്യം ദുഷ്കാര്യം എന്നിങ്ങനെയും മറ്റും സന്ദർഭത്തിനനുസരിച്ചു അതിനു വിവർത്തനം നൽകാവുന്നതാണ്. ................ നബി|(സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം (വെറുക്കപ്പെട്ട കാര്യം) കാണുന്നപക്ഷം, അവൻ തന്റെ കൈകൊണ്ട് അതു മാറ്റിക്കൊള്ളട്ടെ. എനി, അതവനു സാധ്യമല്ലെങ്കിൽ അവന്റെ നാവു കൊണ്ട് (പറഞ്ഞു മാറ്റികൊള്ളട്ടെ). എനി അതിനും കഴിവില്ലെങ്കിൽ അവന്റെ ഹ്യദയം കൊണ്ട് (അതിനെ വെറുത്തു കൊള്ളട്ടെ) അതാവട്ടെ, സത്യവിശ്വാസത്തിൽ ഏറ്റവും ദുർബലമായതാകുന്നു. (മു) ഒരു രിവായത്തിൽ ഇങ്ങിനെയും കൂടിയുണ്ട്: അതിനപ്പുറം സത്യവിശ്വാസത്തിൽ ഒരു കടുകുമണിയളവ് ഇല്ലതാനും’. --------------------------------- ഈ വിഷയത്തിൽ അതായത് (ഹദീസിന്റെ വിവക്ഷയിൽ) ശബരിമലയാത്ര എന്ന ദുരാചാരം പെടില്ലെന്ന് പറയാനുള്ള തെളിവ് ഉണ്ടെങ്കിൽ കൊടുക്കുക. എനിക്കും ഇത് സംശയം ഉള്ള വിഷയമാണ്.
      See More

      10 hours ago ·

    • Ali Koya
      ‎= പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ നാട്ടിലെ ഒരു ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിക്കാര്‍ നാട്ടില്‍ വ്യാപകമായി പിരിവ് നടത്തുകയാണെന്നിരിക്കട്ടെ. ജാതി മത ഭേദമന്യേ അവര്‍ എല്ലാവരെയും സമീപിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഞാന്‍ ഏക ദൈവവിശ്വാസിയാണ്‌. നിങ്ങള...്‍ ബഹുദൈവവിശ്വാസികളാണ്‌. ശിര്‍ക്ക് തെറ്റാണ്‌. അത് കൊണ്ട് ഈ ക്ഷേത്രനിര്‍മ്മാണത്തില്‍ നിന്ന് നിങ്ങള്‍ പോലും പിന്തിരിയുകയാണ്‌ വേണ്ടത്. എന്നും മറ്റും പറഞ്ഞ് അവരെ വെറുപ്പിച്ച് തിരിച്ചയക്കണോ? അതല്ല സന്തോഷപൂര്‍വ്വം നമ്മുടെ നാട്ടിലെ സഹോദര സമുദായംഗങ്ങളുടെ ഒരു ആവശ്യമാണ്‌ എന്ന് മനസ്സിലാക്കി അതുമായി സഹകരിക്കണോ? എന്താണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്?See More

      6 hours ago · · 1 personFavas Kv likes this.

    • Lukhman പ്രണയ കാലം പ്രിയ ശബീബ് മുഹമ്മദ്‌ താങ്കള്‍ ഏതു ആശയക്കാരന്‍ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്ന ആരും ഏതു ആശയക്കാരന്‍ ആണ് എന്നറിയാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു ..പരസ്പരം പരിചയപ്പെടുന്നതിനു ഒരു മാര്‍ഗം ഉണ്ടാക്കുന്നത്‌ നല്ലതാവും .. ഈ ബന്ധങ്ങള്‍ ഇവിടെ ഇങ്ങനെ കോളങ്ങളില്‍ ഒതുക്കാതെ ഹൃദയങ്ങളിലേക്ക് കടക്കാന്‍ സഹായകമാവട്ടെ .. എല്ലാ സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം സുഹൃത്തുക്കള്‍ ആണ് എന്നല്ലേ ഖുര്‍ആന്‍ പറഞ്ഞത് .. :)
      41 minutes ago ·

    • Jamal Thandantharayil ജമാ അത്ത് ഭരണഘടന: ഖണ്ഡിക 9: ഓരോ ജമാഅത്ത് അംഗവും താഴെ വിവരിക്കുന്ന സംഗതികള്‍ക്കായി പരിശ്രമിക്കേണ്ടതാണ്: ....6. ദുരാചാരികളും ദുര്‍മാര്‍ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായ ജനങ്ങളുമായി സ്നേഹസഹകരണ ബന്ധങ്ങള്‍ -പൊതു മാനുഷിക ബന്ധങ്ങളല്ല- മുറിച്ചുകളയുകയും ദൈവഭക്തരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക....
      39 minutes ago ·

No comments: