Sunday, February 13, 2011

Jama'th Mujahid samvadam


Jamal Thandantharayil
കേരളത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ നിലനിൽക്കെ, അതിന്റെ സ്ഥാപിതോദ്ദേശം ഖുർആനിലേക്കും സുന്നത്തിലേക്കും മുസ്ലിംകളെ മടക്കിവിളിക്കലും ഇസ്ലാമിനെ അമുസ്ലിംകളിലേക്ക് പ്രബോധനം ചെയ്യലുമായിരിക്കെ മുസ്ലിംകളെ കൂടുതൽ ഭിന്നിപ്പിച്ചുകൊണ്ട് ജമാഅത്ത് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?




    • Hafeez Kt
      ജമാഅത്ത് കേരളത്തില്‍ രൂപീകരിച്ച ഒന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. പരിഷ്കരണം കേരളത്തില്‍ പരിമിതപ്പെടുത്താന്‍ പറ്റില്ലല്ലോ . ഇന്ത്യയില്‍ ഒരു ഇസ്ലാമിക നവോദ്ധാന പ്രസ്ഥാനത്തിന്റെ കുറവ്‌ ആണ് അത് നികത്തിയത്. രണ്ടാമത്തെ കാര്യം ജംഇയ്യത്തുൽ ഉലമ പണ...്ഡിത സംഘടനയാണ്. സാധാരണക്കാര്‍ക്ക്‌ ഉള്ള സംഘടന അല്ല. ജമാഅത്ത് ഒരു ബഹുജന സംഘടന ആണ്. അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തെ ഇസ്ലാമിക ബഹുജന സംഘടന ജമാഅത്ത് ആണ്. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ജമാഅത്ത് രൂപീകരിച്ച ശേഷവും രണ്ടു സംഘടനകളും നല്ല നിലയില്‍ ആണ് പോയിരുന്നത്. മുജാഹിദ് പള്ളിയില്‍ ജമാഅത്ത് ഖത്തീബും തിരിച്ചും ഒക്കെ സാധാരണം ആയിരുന്നു. പരസ്പരം നല്ല സഹകരണം ആയിരുന്നു. പിന്നീടാണ് ഭിന്നത ഉണ്ടാവുന്നത്, കുറെ വര്‍ഷങ്ങള്‍ക്ക ശേഷം. അതിന്റെ കാരണം ആണ് തിരയേണ്ടത് .See More

      Friday at 10:42pm · · 7 peopleLoading...

    • Arifa Ridwan well..!!
      Friday at 11:22pm ·

    • Nabeel Abdul Razak
      അഭിപ്രായ വ്യത്യാസമുണ്ടാവാം ....
      അതിന്‍റെ കാരണം തിരഞ്ഞപ്പോള്‍ എനിക്ക് ലഭിച്ചത് പറയാം ...
      തൌഹീദ്' എന്ന 'മുഖ്യവിഷയം' ആ കാലഘട്ടത്ത് രണ്ടു വിഭാഗത്തിനും 'മുഖ്യവിഷയം' തന്നെ ആയാണ് പ്രത്യക്ഷത്തില്‍ വിലയിരുത്തപ്പെട്ടത്.
      'ജമാഅത്തെ ഇസ്ലാമി' എന്ന വിഭാഗത്ത...ിന്‍റെ 'ഹിഡന്‍ അജണ്ട' അന്ന് 'ഹിഡന്‍' തന്നെയായി സൂക്ഷിക്കാന്‍ ആ കാലഘട്ടത്തിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നു.
      പിന്നടെപ്പൊഴോ 'ഹിഡന്‍' ഒക്കെ 'പബ്ലിഷ്' ആവുകയും 'തൌഹീദ്' പിന്നാമ്പുറത്തേക്ക് തഴയപ്പെടുകയും ചെയ്തപ്പോള്‍ .....'സ്വാഭാവികം' എന്തോ അത് സംഭവിച്ചു.
      See More

      Yesterday at 12:12am · · 2 peopleYou and Shahjahan Thorappa like this.

    • Zuhair Ali ജമാഅത്തെ ഇസ്ലാമി കേരള സംഘടനയല്ല. അത് സ്വാതന്ത്ര്യത്തിനും ഇന്ത്യാ വിഭജനത്തിനും മുമ്പ് ദേശീയ തലത്തില് രൂപം കൊണ്ട പ്രസ്ഥാനമാണ്. ഇനി കേരളത്തിലെ കാര്യം.ഇന്ത്യയിലെന്നല്ല കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിലതിന് മുമ്പുണ്ടായിരുന്നതൊന്നും ബഹുജനസംഘടനയായിരുന്നില്ല, പണ്ഡിത സംഘടനയായിരുന്നു. അതെല്ലാം ഇന്നും കൂടിയാലോചനാ ബോഡിയായും പണ്ഡിത സംഘടനയായും തന്നെയാണ് നിലനില്ക്കുന്നതും. അതാവട്ടെ ജമാഅത്തിനെ നയിച്ചവരും അടങ്ങുന്നതായിരുന്നു. പിന്നീടാണ് നദവത്തുല് മുജാഹിദീനും(അമ്പതുകളില്) സുന്നി യുവജന-വിദ്യാര്ഥി സംഘടനകളെല്ലാം വരുന്നത്.
      Yesterday at 4:00am · · 2 peopleLoading...

    • Nabeel Abdul Razak ആദ്യം ആരു സംഘടിച്ചു എന്നത് ഇവിടെ 'പ്രാധാന്യം ' അര്‍ഹിക്കുന്നുണ്ടോ ? അതാരായാലും ...
      'സംഘടിച്ചവര്‍' എന്തിന് 'പ്രാധാന്യം' നല്‍കി ,നല്‍കുന്നു എന്നതിനായിരിക്കണ്ടേ 'പ്രാധാന്യം'.?

      Yesterday at 9:45am · · 2 peopleLoading...

    • Nabeel Abdul Razak ആദ്യം ആര് സംഘടിച്ചു എന്ന ചോദ്യം പരലോകത്ത് മുഴങ്ങില്ല എന്നാണ് ഞാന്‍ മനസിലാക്കിയത് .
      നിങ്ങള്‍ എന്തിന് സഘടിച്ചു ?
      സമയം എന്തിന് വിനിയോഗിച്ചു?
      ചോദ്യം വരും ...സംശയമുണ്ടോ ?

      Yesterday at 9:48am · · 2 peopleYou and Shahjahan Thorappa like this.

    • Zuhair Ali ഇസ്ലാമിനെ ആധുനിക കാലഘട്ടത്തില് ഒരു മതത്തിലപ്പുറം ദര്ശനമായും സമഗ്ര ജീവിത പദ്ധതിയായും അവതരിപ്പിക്കുക എന്നു തന്നെയാരുന്നു ഊന്നല്. ഒരു കാലത്ത് ഇസ്ലാമിനെ മരണ പദ്ധതിയായും സ്വര്ണ്ണക്കടയില് കയറി ആരെങ്കിലും മത്സ്യം അന്വേഷിക്കുമോ എന്നു ചോദിച്ചവരടക്കം ഇന്നാണ് സമ്ഗ്ര ഇസ്ലാമിന്റെ തൂലികയുമായി രംഗത്തു വന്നു എന്നത് തന്നെയാണ് ജമാഅത്തിന്റെ ഏറ്റവും വലിയ വിജയം.
      Yesterday at 9:50am · · 3 peopleLoading...

    • Shahjahan Thorappa
      ആദ്യം ആര് സംഘടിച്ചു എന്ന ചോദ്യം പരലോകത്ത് മുഴങ്ങില്ല എന്നാണ് ഞാന്‍ മനസിലാക്കിയത് .
      നിങ്ങള്‍ എന്തിന് സഘടിച്ചു ?
      സമയം എന്തിന് വിനിയോഗിച്ചു?
      ചോദ്യം വരും ...സംശയമുണ്ടോ ? >>>>>>>>>>>>>>>>>> ... Any brave jamaaath can answer him...please......See More

      Yesterday at 10:24am ·

    • Zuhair Ali Shahjahan Thorappa@ അതിനുള്ള ഉത്തരമാണ് മുകളില് കൊടുത്തത്. വായിച്ചിരുന്നില്ലേ...
      Yesterday at 10:28am ·

    • Shahjahan Thorappa
      Zuhair Ali ഇസ്ലാമിനെ ആധുനിക കാലഘട്ടത്തില് ഒരു മതത്തിലപ്പുറം ദര്ശനമായും സമഗ്ര ജീവിത പദ്ധതിയായും അവതരിപ്പിക്കുക എന്നു തന്നെയാരുന്നു ഊന്നല്. ഒരു കാലത്ത് ഇസ്ലാമിനെ മരണ പദ്ധതിയായും സ്വര്ണ്ണക്കടയില് കയറി ആരെങ്കിലും മത്സ്യം അന്വേഷിക്കുമോ എന്നു ചോദ...ിച്ചവരടക്കം ഇന്നാണ് സമ്ഗ്ര ഇസ്ലാമിന്റെ തൂലികയുമായി രംഗത്തു വന്നു എന്നത് തന്നെയാണ് ജമാഅത്തിന്റെ ഏറ്റവും വലിയ വിജയം.>>>>>>>

      ഇങ്ങനെ കുറെ എഴുതി വിട്ടത് കൊണ്ടായോ.. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഏതെങ്കിലും ഒരു മേഖലയില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്കയോ? ഉണ്ട് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ഉദാഹരണവും തെളിവും സഹിതം എഴുതുക...... എന്നിട്ട് നമുക്ക് ചര്‍ച്ച തുടരാം.....
      ജനാധിപത്യമാവുന്ന "പന്നി മാംസം" തിന്നാന്‍ വരി നിന്നവരുടെ കൂട്ടത്തില്‍ നിങ്ങളും കൂടി ചേര്‍ന്ന് എന്നല്ലാതെ "പന്നി മാംസം" തിന്നുന്നതിന്റെയ് പരിണിത ഫലം ജനങ്ങളേ ബോധ്യപ്പെടുത്താന്‍ നിങ്ങള്ക്ക് കഴിഞ്ഞോ?
      See More

      Yesterday at 10:35am ·

    • Hafeez Kt ആദ്യം ആര് സംഘടിച്ചു എന്നത് വിഷയം അല്ല. പക്ഷെ ഇവിടത്തെ ചോദ്യം അതായിരുന്നു. ജംഇയ്യത്തുൽ ഉലമ നിലനിൽക്കെ എന്തിനു ജമാഅത്ത് രൂപീകരിച്ചു എന്ന്. അതിനാണ് മറുപടി പറഞ്ഞത്‌ അല്ലാതെ ആദ്യം ഞങ്ങളാണ് എന്ന് സ്ഥാപിക്കാനല്ല.
      Yesterday at 10:50am ·

    • Abdul Latheef ഷാജഹാന്‍ താങ്കള്‍ കുറേ സലഫി സിഡികളുടെ പിന്‍ബലത്തിലാണ് വിമര്‍ശിക്കാനിറങ്ങുന്നത് എന്ന് തോന്നുന്നു. ഇത് പറയേണ്ടിവരുന്നത്. താങ്കളെ വ്യക്തിപരമായി തേജോവധം ചെയ്യാനല്ല. നല്‍കപ്പെട്ട ഉത്തരം താങ്കള്‍ ശ്രദ്ധിക്കാതെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് മേലില്‍ താങ്കളെ അവഗണിക്കാതിരിക്കാന്‍ അല്‍പം ഔചിത്യബോധം പുലര്‍ത്തുന്നത് നന്നായിരിക്കും.
      Yesterday at 11:09am · · 2 people2 people like this.

    • Abdul Latheef
      സംഘടിച്ചതെന്താനാണ് എന്ന് ജമാഅത്ത് ഗൗരവപൂര്‍വം തന്നെ ജനങ്ങളുടെ മുന്നില്‍ തുടക്കം മുതല്‍ വിശദീകരിച്ചിട്ടുണ്ട്. അത് കണ്ടില്ലെന്ന് നടിച്ച് ചോദ്യമുന്നയിക്കുന്നതില്‍ ഒരര്‍ഥവുമില്ല. പറഞ്ഞ മറുപടി തൃപ്തികരമല്ലെങ്കില്‍ അത് പറയുകയാണ് വേണ്ടത്. ആദ്യം സം...ഘടിച്ചതിന്റെ ന്യായമാണല്ലോ ചോദിച്ചത്. അപ്പോള്‍ പറയുന്നു ആദ്യമായതിന് വല്ല പ്രസക്തിയുമുണ്ടോ എന്ന്. ജമാഅത്ത് നടത്തുന്ന പ്രവര്‍ത്തനം നടത്താന്‍ ജംഇയത്ത് മതിയായിരുന്നെങ്കില്‍ ജമാഅത്തെ ഇസ്ലാമി കേരളത്തിലെങ്കിലും രൂപീകരിക്കപ്പെടുമായിരുന്നില്ല. അതില്‍നിന്ന് വിട്ടുപോരാതെ ജംഇയ്യത്ത് അങ്ങനെ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ ഘടകത്തില്‍ ചേര്‍ത്താല്‍മതിയായിരുന്നു. വേറെ സംഘടിക്കാനുള്ള കാരണം കൂട്ടത്തില്‍ ചിലര്‍ക്ക് ജമാഅത്തിന്റെ നയനിലപാടുകള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട് പണ്ഡിത സംഘടനയായ ജംഇയത്തില്‍നിന്ന് അവര്‍ പോരുകയും സമഗ്രമായ ഇസ്ലാമിക സംഘടനയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയും ചെയ്തു. പിന്നീടുള്ള നദ് വത്തും മുജാഹിദീനും അതില്‍നിന്ന മടവൂരും രൂപപ്പെട്ടതിനെക്കാള്‍ വലിയ പാതകമാണ് ജമാഅത്ത ചെയ്തത് എന്ന് എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് തോന്നുന്നത് എന്നതാണ് വിശദീകരിക്കപ്പെടേണ്ടത്.

      ജനാധിപത്യത്തോട് ഇസ്ലാമിന്റെ കാഴ്ചപ്പാട് മൗദൂദി വിശദീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തോട് മാത്രമല്ല. ഇസ്ലാമിക വിരുദ്ധമായ, അനിസ്ലാമികമായ മുഴുവന്‍ ദര്‍ശനങ്ങളെയും വ്യവസ്ഥകളെയും അദ്ദേഹം തലനാരിഴകീറി വിമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുന്ദരരൂപം അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ നിരത്തി. എന്തുകൊണ്ട് ഇവയുമായി ഇസ്ലാം വിയോജിക്കുന്നുവെന്നും ഏതെല്ലാം രംഗത്ത് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവും സയ്യിദ് ഖുതുബും ലോകത്ത് കാണിച്ചുകൊടുത്ത ആ സുന്ദര ഇസ്ലാമാണ് ഇനിയുള്ള കാലത്തും തിളങ്ങാന്‍ പോകുന്നത്. അതിനെ പരിഹസിക്കാന്‍ മാത്രമാണ് നിങ്ങളുടെ വിധിയെങ്കില്‍ അത് നിങ്ങള്‍ സ്വയം തെരഞ്ഞെടുത്തതായതിനാല്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല.
      See More

      Yesterday at 11:11am · · 3 peopleLoading...

    • Sadikali Tuvvur
      ‎@Shajahaan, "ജനാധിപത്യമാവുന്ന "പന്നി മാംസം" തിന്നാന്‍ വരി നിന്നവരുടെ കൂട്ടത്തില്‍ നിങ്ങളും കൂടി ചേര്‍ന്ന് എന്നല്ലാതെ "പന്നി മാംസം" തിന്നുന്നതിന്റെയ് പരിണിത ഫലം ജനങ്ങളേ ബോധ്യപ്പെടുത്താന്‍ നിങ്ങള്ക്ക് കഴിഞ്ഞോ?"

      അങ്ങിനെയെങ്കില്‍ "ജനാധിപത്യമാവു...ന്ന ആ പന്നി മാംസം" സ്വയം ഭക്ഷിച്ചു ഏമ്പക്കം വിട്ടു നില്‍ക്കുക മാത്രമല്ല, കിട്ടാവുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ആ മാംസത്തിന്റെ പോരിശ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയല്ലേ മുജാഹിദുകള്‍ ചെയ്യുന്നത്?See More

      Yesterday at 12:27pm · · 1 personLoading...

    • Nabeel Abdul Razak
      അറിവിന്‍റെ സ്രോതസ്സ് പ്രഭാഷണ 'സീഡികള്‍' ആവാന്‍ പാടില്ല എന്ന നയം ആദ്യം കേട്ടത് ഇവിടെ .....എന്തോ ആവട്ടെ.
      ഇഹലോക ജീവിതത്തെ 'സമഗ്ര'മായി തന്നെ പ്രതിപാദിക്കാന്‍ ഉതകുന്ന ഒരു ദര്‍ശനം 'ഇസ്ലാം' മാത്രമേ ഉള്ളൂ എന്നത്‌ തന്നെയാണ് 'ഇസ്ലാം' ദൈവീക മതമാണ്‌ എന...്നതിന് തെളിവ്,മറിച്ചൊരുഅഭിപ്രായം 'മുസ്ലിം' എന്ന്‍ അവകാശമുന്നയിക്കുന്ന ഒരാള്‍ക്കും ഉണ്ടാവാനിടയില്ല.
      ഒരു മുസ്ലിമിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും 'സ്വാര്‍ഥത' എന്ന കൃത്യമായി വിശദീകരിക്കപ്പെടേണ്ട വാക്കിലൂടെ നിര്‍വചിക്കാവുന്നതാണ്.തെറ്റിദ്ധരിക്കേണ്ടതില്ല....
      അത്യന്തികമായി തനിക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന 'പ്രതിഫലം' മോഹിച്ച് ജീവിക്കേണ്ട ഒന്നാം തരം ഒരു 'സ്വാര്‍ത്ഥന്‍' ആവുകയാണ് 'മുസ്ലിം' പ്രഥമമായി ചെയ്യേണ്ടത് എന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
      'മാനുഷീകപരിഗണന' 'സഹജീവികളോടുള്ള കരുണ' തുടങ്ങിയവക്ക് മേലെ 'സ്വാര്‍ഥത'യോ ? ....പുരികങ്ങള്‍ ഉയരാം......എന്ത് ചെയ്യാം 'യാഥാര്‍ത്ഥ്യം' മറഞ്ഞുനില്‍ക്കില്ലല്ലോ ?
      സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യവും,അഗതികളോടും നിരാലംബരോടുമുള്ള കരുണയും അനുകമ്പയും,സഹജീവികളോടുള്ള സ്നേഹ പരിലാളനവും,സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒക്കെ ഒരു മുസ്ലിമിന് 'പരലോകത്തെ' മഹത്തായ 'പ്രതിഫലം' മോഹിച്ചുള്ള പ്രസ്‌തുത സ്വാര്‍ത്ഥതയില്‍ നിന്നുണ്ടാവേണ്ടതാണ്.
      പ്രസ്‌തുത 'സ്വാര്‍ത്ഥത' ഏറ്റവും നന്നായി പ്രകടിപ്പിക്കേണ്ട മേഖല 'വ്യക്തി ജീവിതം'തന്നെയാണ് എന്ന തിരിച്ചറിവില്‍ എത്തിയവര്‍ക്കെ അതിന് ബാഹ്യമായുള്ള ഇടപെടലുകള്‍ക്ക് അവകാശമുള്ളൂ.
      'വ്യക്തി ജീവിതത്തില്‍' സമഗ്രമായ മാറ്റം ആഗ്രഹിക്കാതെ 'സമൂഹത്തിലെ' മാറ്റം സ്വപ്നം കാണുന്നവര്‍ക്ക് 'ഡൈജസ്റ്റ്' ആവാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് കുറിക്കുന്നത് എന്ന കൃത്യമായ ബോധം ഉള്ളത് കൊണ്ട് തന്നെ 'സൂക്ഷ്മത' പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്.കുറവുകളും പിഴവുകളും പടച്ചവന്‍ പൊറുത്തു തരട്ടെ.
      വിശ്വാസപരമായും,കര്‍മ്മപരമായും ഒരു വ്യക്തി എന്തൊക്കെ നിലപാടുകള്‍ സ്വീകരിക്കണം എന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും വിശദീകരിച്ചിട്ടുണ്ട്.
      ആ മേഖലകളില്‍ സൂക്ഷമത പുലര്‍ത്താത്തിടത്തോളം 'സാമൂഹിക സാംസ്‌കാരിക പുനരുദ്ധാരണം' എന്നത് 'ഗീര്‍വാണം' എന്ന ഗണത്തിലേക്ക് ചുരുങ്ങും .

      ശാരീരികമായി, 'പ്രത്യക്ഷത്തില്‍' തന്നെ ഒരു മുസ്ലിം എങ്ങനെ ആയിരിക്കണം എന്ന 'ഗൌരവമേറിയ' പ്രവാചക പാഠങ്ങള്‍ 'ബോധ്യം' വന്നിട്ടും നടപ്പില്‍ വരുത്താതെ 'സാമൂഹിക പാഠം' പഠിക്കാന്‍ തുനിയുന്നത് ......പഴഞ്ചല്ലില്‍ ചേര്‍ത്തി പറഞ്ഞാല്‍ 'തല മറന്ന് എണ്ണ തേക്കുക' എന്നത് പോലെയാണ്.
      ഉദാഹരണമായി നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്ന പുരുഷന് പരലോകത്ത് വന്ന് ഭവിക്കാനിരിക്കുന്ന 'ശിക്ഷയെ' പറഞ്ഞു തന്ന പ്രവാചക വചനം ഗൌരവത്തോടെ കണ്ട് അത് നടപ്പില്‍ വരുത്തിയ എത്ര പേര്‍ കാണും എന്‍റെ കുറിപ്പിന്‌ മറുപടി തരാന്‍ വരുന്നവരില്‍ ?
      താടിരോമങ്ങളെ വളരാന്‍ അനുവദിക്കാന്‍ പറഞ്ഞ പ്രവാചക വചനം ഗൌരവത്തോടെ കണ്ട് അത് വ്യക്തി ജീവിതത്തില്‍ പ്രതിഫലിപ്പിച്ച എത്ര പേര്‍ കാണും എന്‍റെ കുറിപ്പിന്‌ മറുപടി തരാന്‍ വരുന്നവരില്‍ ?
      'പരിഹാസം കലര്‍ന്ന പുഞ്ചിരി' ചുണ്ടുകളില്‍ വന്നുവോ ?
      'രോമത്തിലും' 'ഒരിഞ്ചു തുണിയിലും' ആണോ ഇസ്ലാം ? എന്ന ചോദ്യം തിരിച്ചു ചോദിക്കാന്‍ മനസ്‌ വെമ്പല്‍ കൊണ്ടോ ?
      എങ്കില്‍ ഉറ്റാലോചിക്കുവിന്‍ ....ഫാഷന്‍ 'ഐ' യുഗത്തില്‍ ഞാന്‍ ഒരു 'മുസ്ലിം' ആണെന്ന് വിളിച്ചു പറഞ്ഞ് 'പച്ച പരിഷ്കാരികളുടെ' ഇടയില്‍ തലഉയര്‍ത്തി നടക്കാന്‍ ധൈര്യപ്പെടുന്നവനായിരിക്കണ്ടേ 'വിശ്വാസി' ?
      ഇഹലോകത്തെ പളുങ്ക് കൊട്ടാരം ചുമക്കുന്നതില്‍ നിന്ന് മാറി 'പരലോകത്തെ' 'ദാറുസ്സലാം' ലഭിക്കുന്നതിനായി മുകളില്‍ വിശദീകരിച്ച 'സ്വാര്‍ഥത'ക്ക് മൂര്‍ച്ച കൂട്ടി ജീവിക്കുന്നവനാവണ്ടേ 'വിശ്വാസി' ?
      "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. " [ 3 :185 ]
      ഈ വചനം ഇസ്ലാമിസ്റ്റുകളോടോ ? എന്ന ചോദ്യം നാമ്പിട്ടുവോ ?
      കബളിപ്പിക്കുന്ന വിഭവത്തെ ....
      ജീവിത സാഹചര്യം ഉയര്‍ത്തി 'ഉന്നതമാക്കി'..... 'സാമൂഹ്യ സാംസ്കാരിക സാമ്പത്തിക പരിഷ്കരണം' എന്ന മേമ്പൊടി ചേര്‍ത്ത് 'വിഭവ സമൃദ്ധ'മാക്കാന്‍ വേണ്ടി മാത്രം 'സംഘടിച്ച്' 'ശ്രമിച്ച്' 'ക്ഷീണിതരായവര്‍ക്ക് ഒന്നുകൂടി ഉറ്റാലോചിക്കുവാന്‍ ഈ എളിയവന്‍റെ 'കുറിപ്പ്' ചെറിയ കാരണമാവണെ...പ്രാര്‍ത്ഥനയോടെ ..
      See More

      Yesterday at 1:53pm · · 2 peopleLoading...

    • Abdul Latheef
      ‎>>>അറിവിന്‍റെ സ്രോതസ്സ് പ്രഭാഷണ 'സീഡികള്‍' ആവാന്‍ പാടില്ല എന്ന നയം ആദ്യം കേട്ടത് ഇവിടെ .....എന്തോ ആവട്ടെ.<<<

      'സലഫി സിഡികള്‍' എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. തര്‍ക്കം ജയിക്കാനുള്ളതാകുമ്പോള്‍ പ്രധാന വാക്കുകള്‍ വിട്ടുപോകും. മുജാഹിദുകളെ വ...ിമര്‍ശിക്കാനും അവരോട് സംവാദം നടത്താനും സുന്നികളുടെ സി.ഡിമാത്രം കണ്ട് വന്നാല്‍ എന്ത് സംഭവിക്കുമോ അതുമാത്രമേ ഇവിടെയും സംഭവിക്കുന്നുള്ളൂ എന്ന് സൂചിപ്പിക്കാനാണ് ഞാനത് നല്‍കിയത്.See More

      Yesterday at 2:03pm ·

    • Nabeel Abdul Razak ‎@ Abdul Latheef - എന്‍റെ സഹോദരാ ഞാന്‍ ഒരു പേജു നിറക്കാന്‍ മാത്രം കുറിച്ചിട്ട് താങ്കള്‍ക്ക് ഇതാണോ അതില്‍ നിന്ന് ആകെ ലഭിച്ചത് ? സങ്കടമുണ്ട്.
      Yesterday at 2:06pm ·

    • Abdul Latheef ‎@Nabeel Abdul Razak , dear brother താങ്കള് ബാക്കി പറഞ്ഞകാര്യങ്ങളില്‍ ഇസ്ലാമികമായി ന്യായീകരണമര്‍ഹിക്കുന്നതിനെ അംഗീകരിക്കുകയും അല്ലാത്തതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഉത്തരം ലഭിക്കാനാണ് ചോദ്യങ്ങളെങ്കില്‍ ഒരു ചോദ്യം മാത്രം ചോദിക്കുക. അതിന് ഉത്തരം നല്‍കിയതിന് ശേഷം അടുത്ത ചോദ്യം.
      Yesterday at 2:28pm · · 1 personLoading...

    • Nabeel Abdul Razak ഇതൊരു ചോദ്യോത്തര പംക്തി ആണെന്ന് ഞാന്‍ അറിഞ്ഞില്ല ...ക്ഷമിക്കണം.
      എന്തെങ്കിലും ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ പരലോകത്തേക്ക് മുതല്‍ക്കൂട്ടാവും എന്ന 'സ്വാര്‍ത്ഥത' കൊണ്ട് കുറിച്ചതാ....പടച്ചവനേ എന്‍റെ ഉദ്ദേശത്തെ സ്വീകരിക്കണമേ...

      23 hours ago · · 1 personLoading...

    • Jamal Thandantharayil
      <<Hafeez Kt
      ജമാഅത്ത് കേരളത്തില്‍ രൂപീകരിച്ച ഒന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. പരിഷ്കരണം കേരളത്തില്‍ പരിമിതപ്പെടുത്താന്‍ പറ്റില്ലല്ലോ . ഇന്ത്യയില്‍ ഒരു ഇസ്ലാമിക നവോദ്ധാന പ്രസ്ഥാനത്തിന്റെ കുറവ്‌ ആണ് അത് നികത്തിയത്. രണ്ടാമത്തെ കാര്യം ജംഇയ്യത്...തുൽ ഉലമ പണ...്ഡിത സംഘടനയാണ്. സാധാരണക്കാര്‍ക്ക്‌ ഉള്ള സംഘടന അല്ല. ജമാഅത്ത് ഒരു ബഹുജന സംഘടന ആണ്. അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തെ ഇസ്ലാമിക ബഹുജന സംഘടന ജമാഅത്ത് ആണ്>>---------------------------------------------------------------------- ഹഫീസ്; താങ്കൾ എഴുതിയതിൽ എന്തൊക്കെയോ പ്രശ്നമുണ്ടോ എന്നൊരു തോന്നൽ!1. ജമാ അത്ത് കേരളത്തിൽ രൂപീകരിച്ചതല്ല എങ്കിൽ അതിനെ പിൻപറ്റേണ്ടകാര്യം എന്തായിരുന്നു കേരളത്തിലെ ആളുകൾക്ക്?

      2. പരിഷ്കരണം കേരളത്തിലെങ്കിലും നടപ്പാക്കിയിട്ടല്ലേ മറ്റുള്ളവരിൽ നടപ്പാക്കേണ്ടത്? ആദ്യം സ്വയം, പിന്നെ കുടുംബം, പിന്നെ ബന്ധുമിത്രാദികൾ, പിന്നെ സമൂഹം, പിന്നെ രാഷ്ട്രം എന്നതല്ലേ ഇസ്ലാമിന്റെ രീതി. ([66:6]
      സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക....
      [26:214]
      നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക.... .

      3. അടുത്ത കാര്യം ജം ഇയ്യത്തുൽ ഉലമ പണ്ഡിത സംഘടനയാണ് എന്നതാണ്. കേരളത്തിൽ ജം ഇയ്യത്തുൽ ഉലമ രൂപപ്പെടുന്ന സാഹചര്യം താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ആദ്യകാലത്ത് ത്യാഗിവര്യന്മാരായ പണ്ഡിതന്മാർ (സനാ ഉല്ല മക്തി തങ്ങളെപ്പോലെ http://ponkavanam.com/islam/index.php?title=%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B8%E0%B4%A8%E0%B4%BE%E0%B4%89%E0%B4%B2%E0%B5%8D%E0%B4%B2_%E0%B4%AE%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#cite_ref-47 ) ഒറ്റയാൾ പട്ടാളമായി നടത്തിക്കൊണ്ടു വന്നിരുന്ന ഇസ്ലാമിക പ്രബോധനം പിന്നീട് കേരള ഐക്യസംഘം എന്ന പേരിൽ ഒരു സംഘടനക്ക് കീഴിലാക്കുകയായിരുന്നു. എന്നാൽ ഐക്യസംഘത്തിന്റെ പ്രവർത്തനം ഇസ്ലാമിക പ്രബോധനം ഒരു പണ്ഡിത സംഘടനയുടെ ആവശ്യം വിളിച്ചോതിയതിനാൽ അവർ അങ്ങിനെ കേരള ജം ഇയ്യത്തുൽ ഉലമ രൂപീകരിക്കുകയായിരുന്നു. തീർച്ചയായും ഒരു മത സംഘടന നയിക്കേണ്ടത് ഇസ്ലാമിക പണ്ഡിതന്മാർ തന്നെയാണ്. സാധാരണ ജനങ്ങൾ സ്വന്തമായി കൊണ്ടുനടക്കേണ്ടതല്ല. ജമാ അത്തെ ഇസ്ലാമി മത സംഘടന തന്നെയല്ലേ?

      ([4:59]
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. ) അതു കൊണ്ട് ബഹുജനങ്ങൾക്കുവേണ്ടി രൂപീകരിച്ചതാണ് ജമാ അത്തെ ഇസ്ലാമി എന്ന വാദം അസ്ഥാനത്താണ്. ബഹുജനങ്ങൾക്കു വേണ്ടി താമസിയാതെ കേരള നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴിൽ തന്നെ രൂപപ്പെട്ടതിൽ നിന്ന് ഇത് ആദർശപരമായ പിളർപ്പായിത്തന്നെ കാണാൻ തെളിവ് നൽകുന്നു. മുൻപ് സമസ്തക്കാർ കെ ജെ യു വിട്ട് പോയതു പോലെ [( കേരള ജം ഇയ്യത്തുൽ ഉലമയിൽ നിന്ന് ആദ്യം പിരിഞ്ഞു പോയി വേറെ സംഘടന [പണ്ഡിത സംഘടന തന്നെ] ഉണ്ടാക്കിയത് സമസ്തക്കാരായിരുന്നു. അവർക്ക് ജനങ്ങളിലുണ്ടായിരുന്ന അന്ധവിശ്വാസ അനാചാരങ്ങളെ എതിർത്ത് തൌഹീദിലേക്ക് ക്ഷണിക്കുമ്പോൾ ജനങ്ങളിൽ നിന്ന് ഉണ്ടാവുന്ന എതിർപ്പും ദീൻ വിറ്റ് ലഭിക്കുന്ന ഭൌതികലാഭത്തിന്റെ നഷ്ടവും സർവോപരി ഭയവുമൊക്കെ കാരണങ്ങളായിരുന്നു. മുജാഹിദ് പണ്ഡീതന്മാർക്ക് കടുത്ത പരീക്ഷണങ്ങളായിരുന്നു നേരിടേണ്ടി വന്നിരുന്നത്. പലർക്കും നാടു വിട്ട് പോകേണ്ടി വന്നിട്ടുണ്ട് )] മാത്രമേ ഇതിനെയും കാണാൻ സാധിക്കൂ. തികച്ചും ആദർശപരം! കൂടെ രാഷ്ട്രീയപരവും! അതു കൊണ്ട് നമുക്ക് ആദർശം ചർച്ച ചെയ്യാം.
      See More

      21 hours ago ·

    • Shahjahan Thorappa സഹോദരന്‍ ജമാലിന്റെ കംമെന്‍സ് ന്നു താഴെ എന്റെ ഒരൊപ്പ്..

      എങ്കിലും സൂക്ഷിച്ചോ.....
      തികച്ചും ആദർശപരം! കൂടെ രാഷ്ട്രീയപരവും! അതു കൊണ്ട് നമുക്ക് ആദർശം ചർച്ച ചെയ്യാം.See മോര്‍>>>>>>>>
      താങ്കളുടെ ഈ ഒരൊറ്റ വരിയടുത്തു ഇവര്‍ താകളെ വിചാരണ ചെയ്യും..........

      21 hours ago · · 1 personLoading...

    • Jamal Thandantharayil അന്ത്യനാളിൽ ഏറ്റവും വലിയ വിചാരണ നേരിടേണ്ടവരല്ലേ നാമെല്ലാവരും. അവിടെ തെറ്റ് തിരുത്താൻ അവസരമില്ല. അതുകൊണ്ട് വിചാരണകളെ നേരിടുന്നത് വളരെ നല്ലതുതന്നെ. തെറ്റുകൾ ഉണ്ടെങ്കിൽ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തുകയും ചെയ്യാം. ഉമർ (റ) പറഞ്ഞതു കേട്ടിട്ടില്ലേ? ഹാസിബൂ കബ് ല അൻ തുഹാസബൂ...
      21 hours ago ·

    • Hafeez Kt
      ‎@brother shajahan & jamal 1. ജമാഅത്ത് കേരളത്തിൽ രൂപീകരിച്ചതല്ല എങ്കിൽ അതിനെ പിൻപറ്റേണ്ടകാര്യം എന്തായിരുന്നു കേരളത്തിലെ ആളുകൾക്ക്? --------- ഒരു കാര്യം എവിടെ രൂപീകരിച്ചു എന്ന് നോക്കിയല്ല പിന്തുടരുക. ആശയം നോക്കിയാണ്. ഇസ്ലാം വന്നതും വളര...്‍ന്നതും കേരളത്തില്‍ അല്ലല്ലോ ..ഈ പ്രാദേശികതാ വാദം ഇസ്ലാമികമല്ല. 2)പരിഷ്കരണം കേരളത്തിലെങ്കിലും നടപ്പാക്കിയിട്ടല്ലേ മറ്റുള്ളവരിൽ നടപ്പാക്കേണ്ടത്? ആദ്യം സ്വയം, പിന്നെ കുടുംബം, പിന്നെ ബന്ധുമിത്രാദികൾ, പിന്നെ സമൂഹം, പിന്നെ രാഷ്ട്രം എന്നതല്ലേ ഇസ്ലാമിന്റെ രീതി. ([66:6] --------------- പരിഷ്കരണം ആദ്യം കേരളത്തില്‍ പിന്നെ തമിഴ്‌നാട്ടില്‍ അങ്ങനെ അല്ല. നമ്മള്‍ ഇവിടെ പരിഷ്കരണം നടത്തുക. അവര്‍ അവിടെയും. അവിടെ ആളുകള്‍ ഉണ്ടാവുമ്പോള്‍ നമ്മള്‍ അവിടെ പോയി നടത്തണ്ട. പക്ഷെ ഒരു രാജ്യത്ത്‌ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നല്ല ഒരുപാടു ഗുണങ്ങള്‍ ഉണ്ട് താനും . അതുകൊണ്ടാണല്ലോ അഹ്ലെ ഹദീസും ആള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ഒക്കെ ഉള്ളത്. 3) ഏത്‌ സംഘടനക്കും നേതൃത്വം കൊടുക്കേണ്ടത്‌ പണ്ഡിതന്‍മാര്‍ ആണ്. അതും പണ്ഡിത സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. അതൊരു തെറ്റല്ല. പക്ഷെ ആ കാലത്ത്‌ വേറെ ഒരു ബഹുജന സംഘടന ഉണ്ടായിരുന്നില്ല എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്‌.See More

      20 hours ago · · 1 personLoading...

    • Jamal Thandantharayil
      <<ഒരു കാര്യം എവിടെ രൂപീകരിച്ചു എന്ന് നോക്കിയല്ല പിന്തുടരുക. ആശയം നോക്കിയാണ്. ഇസ്ലാം വന്നതും വളര്‍ന്നതും കേരളത്തില്‍ അല്ലല്ലോ.... >>ഹഫീസ്: ശരിയാണ്. ഞാൻ എന്റെ പോസ്റ്റിൽ തന്നെ കെ ജെ യു വിന്റെ രൂപീകരണോദ്ദേശത്തെ പ്പറ്റി എഴുതിയിരുന്നു. ഖുർ ആനും സ...ുന്നത്തും മുന്നോട്ട് വെക്കുന്ന ആശയത്തിലേക്ക് ജനങ്ങളെ കൊണ്ടു വരിക. പിൻപറ്റുക എന്നത് സംഘടനയിൽ ചേരുക എന്നതിനു പകരം ഞാൻ തെറ്റായി എഴുതിയതാണെങ്കിലും താങ്കൾ മറുപടിയിൽ എഴുതിയ ‘ആശയം നോക്കിയാണ് പിന്തുടരുക എന്നത് താങ്കൾ ബോധപുർവം എഴുതിയതാകുമല്ലോ?‘ കേരളത്തിലെ ജം ഇയ്യത്തുൽ ഉലമയുടെ ആശയം ശരിയല്ലാത്തതു കൊണ്ടാണോ ജമാ അത്തുകാർ വേറെ ഒരു സംഘടന യുടെ കേരളാ ഘടകം രൂപീകരിച്ച് അതിൽ ചേർന്നത്? ശരിയാണെങ്കിൽ അതിന്റെ തന്നെ ബഹുജനഘടകം രൂപീകരിച്ചാൽ മതിയായിരുന്നില്ലേ? ഭിന്നിപ്പ് ഒഴിവാക്കാമായിരുന്നു!! 2. ആദ്യം സ്വന്തം സമൂഹത്തെ ഉൽബോധനം നടത്തിയിട്ടല്ലേ മറ്റുള്ളവരെ ഉൽബോധിപ്പിക്കേണ്ടത്? കേരളം നമ്മുടെ സംസ്ഥാനമായതു കൊണ്ട് അവിടെത്തന്നെയാണ് ആദ്യം പ്രബോധനം നടത്തേണ്ടത്! ഖുർ ആൻ ആയത്തുകൾ താങ്കൾ വായിച്ചില്ലേ? രാജ്യത്ത് ഒന്നിച്ച് പ്രവർത്തിക്കാൻ അഹ് ലെ ഹദീസ് ഉണ്ട എന്ന് താങ്കൾ തന്നെയല്ലെ എഴുതിയത്? നാം നമ്മുടെ ആളുകളെ ആദ്യം ഉൽബോധിപ്പിക്കുക. മറ്റുള്ള സ്ഥലങ്ങളിൽ ആളില്ലെങ്കിൽ അവിടേക്ക് ആളുകളെ നിയോഗിക്കുക. അത് ശരിയായ ആശയം തന്നെയാണ്. 3 വേറെ ബഹുജനസംഘടന ജം ഇയ്യത്തുൽ ഉലമയുടെ കീഴിൽ എന്തു കൊണ്ട് രൂപീകരിച്ചില്ല? ഇസ്ലാം ആദ്യകാലത്തു തന്നെ മാലിക് ദീനാറൂം കൂട്ടരും കേരളത്തിലെത്തിച്ചിരുന്നു എന്നത് നമുക്ക് അറിയാവുന്നതല്ലേ? --------------------------- ഇത്രയൊന്നും ചർച്ച ചെയ്യേണ്ട ആ‍വശ്യമില്ല എന്ന് തോന്നുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാമികവീക്ഷണവും സലഫികളുടെ ഇസ്ലാമിക വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ട് എന്നതല്ലെ ശരി?See More

      19 hours ago ·

    • Hafeez Kt ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാമികവീക്ഷണവും സലഫികളുടെ ഇസ്ലാമിക വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ട് എന്നതല്ലെ ശരി?--------- സലഫികളെ കൂട്ടണോ എന്ന് ആലോചികണം. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമികവീക്ഷണവും കേരള മുജാഹിദുകളുടെ ഇസ്ലാമിക വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ് ശരി
      19 hours ago ·

    • Jamal Thandantharayil
      <<സലഫികളെ കൂട്ടണോ എന്ന് ആലോചികണം. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമികവീക്ഷണവും കേരള മുജാഹിദുകളുടെ ഇസ്ലാമിക വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ് ശരി>> ശരി, ഹഫീസ്: നമുക്ക് ആലോചിക്കാം. പരലോകത്തിന്റെ കാര്യമല്ലേ. നഷ്ടമാവില്ല! സലഫീ വീക്ഷണം എന്ന് പറ...യുന്നത് പ്രവാചകൻ (സ) യും സഹാബത്തും ഇസ്ലാമിനെ ഏതൊരു രീതിയിൽ മനസ്സിലാക്കിയോ അതേ രീതിയിൽ മനസ്സിലാക്കുന്നതാണല്ലോ? അതായത് ജൂതക്രൈസ്തവരേക്കാൾ അധികമായി തന്റെ ഉമ്മത്ത് ഭിന്നിക്കുമെന്ന് പറഞ്ഞിട്ട് സന്മാർഗത്തിലുള്ള വിഭാഗത്തെ തിരിച്ചറീയാൻ നബി(സ) പറഞ്ഞ അടയാളം ‘മാ അന അലൈഹി വ അസ് ഹാബീ’ എന്നതാണല്ലോ? കേരളത്തിൽ മുജാഹിദുകളാണോ ജമാ അത്ത് കാരാണോ ആ വീക്ഷണം പിൻപറ്റുന്നതെന്ന് നമുക്ക് പരിശോധിക്കാം. ഇൻശാ അല്ലാഹ്!See More

      18 hours ago ·

    • Jamal Thandantharayil ഒന്നാമതായി ഏറ്റവും തർക്കം നടക്കുന്ന വിഷയമായ ആരാധനയുടെ വിവക്ഷ തന്നെ എടുക്കാം. നബി(സ) പറഞ്ഞു. അദ്ദു ആ ഉ ഹുവൽ ഇബാദ. പ്രാർത്ഥന അതു തന്നെയാണ് ആരാധന. ഇതു മുജാഹിദുകൾ അംഗീകരിക്കുന്നു. അതു പോലെ അദ്ദു ആഉ മുഹുൽ ഇബാദ. പ്രാർത്ഥന യാണ് ആരാധനയുടെ മജ്ജ. ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നോ?
      18 hours ago ·

    • Hafeez Kt
      ആരാധനയുടെ വിവക്ഷയില്‍ അല്ല തര്‍ക്കം. ഇബാദത്തിന്റെ വിവക്ഷയില്‍ ആണ്. അതിനാല്‍ ഇബാദത്ത്=ആരാധന എന്ന് ഉറപ്പിച്ച് ചര്‍ച്ച തുടങ്ങുന്നതില്‍ കാര്യമില്ല. അദ്ദു ആ ഉ ഹുവൽ ഇബാദ എന്നതിന്റെ അര്‍ഥം പ്രാര്‍ഥന ഇബാദത്ത് തന്നെയാണ് എന്നാണ്. പ്രാര്‍ത്ഥന ഇബാദത്ത...് ആണ് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല. ഈ ഹദീസ്‌ പ്രാര്‍ത്ഥന എന്താണ് എന്ന് വ്യക്തമാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഹദീസ്‌ പന്ധിതന്മാര്‍ ആരും ഇത് ഇബാദത്തിന്റെ നിര്‍വചനം ആയി പറഞ്ഞിട്ടില്ല. "ഈ ഹദീസ്‌ ഇബാദത്തിനെ പ്രാര്‍ത്ഥനയില്‍ പരിമിതപ്പെടുത്തുന്നില്ലെന്നും പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഊന്നിപ്പറയുക മാത്രമാണെ"ന്നും സൈദ്‌ പുരുഷന്‍ തന്നെയാണ് (സൈദുന്‍ ഹുവര്‍റജുലു) എന്ന് പറയുന്നത് പോലെ ആണെന്നും മര്‍ഹൂം കെ എം മൌലവി വ്യക്തമാക്കിയിട്ടുണ്ട്. (അദ്ദുആഉ വൽ ഇബാദ, പുറം 25) പ്രാര്‍ത്ഥന ഇബാദത്തിന്റെ മജ്ജയാണ് എന്ന ഹദീസും പ്രാര്‍ഥന മാത്രമാണ് ഇബാദത്ത് എന്ന് പറയുന്നില്ല.See More

      17 hours ago ·

    • Hafeez Kt ജമാഅത്ത്- മുജാഹിദ് അഭിപ്രായ വ്യത്യാസം ഇബാദത്ത് എന്നാല്‍ പ്രാര്‍ത്ഥന മാത്രമാണോ അല്ലെ എന്നതാണ്.
      17 hours ago ·

    • Shahjahan Thorappa
      ഇടപെടാന്‍ പറ്റുമോ എന്തോ....
      Salih Veepee ഷാജഹാന് പകരമായാണോ ഇപ്പോള്‍ നബീല്‍ വന്നിരിക്കുന്നത്....???''നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനു'' എന്ന ഖുര്‍ആന്‍ ആയത്ത് ഏറ്റവും ചേരുക മുജാഹിദുകള്‍ക്കാണെന്നു തോന്നുന്നു....എനിക്ക...റിയുന്ന കുറെ മുജാഹിദുകള്‍ ആദര്‍ശം നന്നായി പറയുകയും ,സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്താത്തവരുമാണ് ....??>>>>>>>>

      ഞാന്‍ ഒരു ഉദാഹരണ സഹിതം ഈ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നു.
      ഞാന്‍ മലപ്പുറം നഗരസഭയുടെ പ്രാന്ത പ്രദേശമായ .................... എന്ന സ്ഥലത്ത് വസിക്കുന്ന ആളാണ്‌. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു വീട് വെക്കാന്‍ തീരുമാനിക്കുകയും അതിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. സാമ്രാജ്യത്വ അധിനിവേഷത്തിന്നെതിരെ പ്രതിഷേധം കത്തി നില്‍ക്കുന്ന കാലമായിരുന്നു അത്. അമേരിക്കയുടെയും അവര്‍ക്ക് ഓശാന പാടുന്നവരുടെയും ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ പ്രശസ്ത പണ്ഡിതനായ ഖറദാവി അടക്കം ആഹ്വാനം ചെയ്യുകയുണ്ടായി. ഇതില്‍ ആവേശം കൊണ്ട ഞാന്‍ എന്റെ വീട് പണിക്കായി ഇറക്കിയ ബഹുരാഷ്ട്ര കമ്പനിയുടെ സിമന്റു ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എനിക്കായി കൊണ്ട് വന്ന ബഹുരാഷ്ട്ര കമ്പനിയുടെ സിമന്റു മടക്കിക്കൊടുക്കാന്‍ തീരുമാനിക്കുകയും എന്റെ സുഹൃത്തായ ഒരു ജമാഅത് നേതാവിന്നോട് വിവരം പറയുകയും ചെയ്തു. രസകരമെന്നു പറയട്ടെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്നു എന്നെ പിന്തിരിപ്പിക്കാനാണ്‌ ശ്രമിച്ചത്‌(ഞാനത് തിരിച്ചയച്ചു എന്നത് ചരിത്രം). നീ കുറച്ചു സിമന്റു തിരിച്ചയച്ചത് കൊണ്ട് അമേരിക്ക തകരാനോന്നും പോകുന്നില്ല എന്ന താത്വികമായ അഭിപ്രായം അദ്ദേഹം പറയുകയും ചെയ്തു.

      മേല്‍ പറഞ്ഞ അനുഭവം ഞാന്‍ പറഞ്ഞത് ജമാതുകാര്‍ എല്ലാവരും പറയുന്നത് പ്രവര്‍ത്തിക്കത്തവരാന് എന്ന് സമര്തിക്കാനല്ല.( ജമാഅത്തില്‍ സ്വന്തം വാക്കിന്നു വില കല്പിക്കുകയും അതനുസരിച്ച് ജീവിക്കുന്ന, സംസാരിക്കുന്ന,പ്രതികരിക്കുന്ന,എഴുതുന്ന,സംവദിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട് എന്നത് സത്യമാണ്, ഞാന്‍ നോക്കിയിട്ട് വിരളിലെന്നവുന്നവരെയേ ഈ ഗ്രൂപ്പില്‍ കണ്ടുള്ളൂ). അദ്ദേഹം പ്രകടിപ്പിച്ചത് നിങ്ങളുടെ സംഖടനയുടെ നിലപടാനെന്ന അഭിപ്രായം പറയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സംഖടനയെ വിലയിരുത്തുന്നത് ഏതെങ്കിലും അനുയായിയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്തനത്തിലാവുന്നത് അല്പത്തമാണ്. ആദര്‍ശം നോക്കിയിട്ടാവണം വിലയിരുത്തപ്പെടെണ്ടത്. അതുകൊണ്ട് തന്നെയാണ് ഞാനടക്കമുള്ള മുജാഹിദുകള്‍ നിങ്ങളെ വിമര്‍ശിക്കുന്നത്.
      സഹോദരന്‍ നബീലും ജമാലും നിങ്ങളോട് സംവദിക്കുന്നത് കൊണ്ട് തുടന്നു ഞാന്‍ ഇടപെടുന്നില്ല(ഇവര്‍ നിങളെ നേര്‍ മാര്‍ഗത്തില്‍ നയിച്ചേക്കാം ,അള്ളാഹു അനുഗ്രഹിക്കട്ടെ). എന്റെ സാമീപ്യം സ്വൈര്യം കെടുത്തുന്ന പലരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.

      നരകം ഭയാനകമാണ്. മനുഷ്യനും കല്ലുകളും ഇന്ധനമായി തീരുന്ന നരകത്തില്‍ നിന്നു അള്ളാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍
      See More

      17 hours ago · · 1 personLoading...

    • Hafeez Kt dear Shahjahan Thorappa, ഒരു കമന്റ് ഇടുമ്പോള്‍ അവിടെ എന്ത് ചര്‍ച്ചയാണ് നടക്കുന്നത് എന്ന് നോക്കുക. ആ വിഷയവുമായി ബന്ധമില്ലെങ്കില്‍ ദയവായി അവിടെ കമന്റി വിഷയം തിരിച്ചു വിടരുത്‌.
      17 hours ago ·

    • Abdul Latheef മുജാഹിദുകള്‍ക്ക്് ഒരു വിഷയം നല്‍കി അതില്‍ ചര്‍ച ചെയ്യാന്‍ എന്താണ് തടസ്സം. യുക്തിവാദികളെപ്പോലെ എല്ലാം കൂടി കൂട്ടികുഴച്ചേ പറയൂം എന്ന് വാശിയൊഴിവാക്കി ഓരോ വിഷയങ്ങളെടുത്ത് ചര്‍ ചെയ്യുക.
      16 hours ago ·

    • Jamal Thandantharayil
      ‎[40:60] وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾
      നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തര...ം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.
      ഈ ആയത്തിന്റെ വിശദീകരണമായാണ് നബി(സ) ‘അദ്ദു ആ ഉ ഹുവൽ ഇബാദ‘ എന്ന് പറഞ്ഞത് എന്ന് ഓർക്കുക. ഇബാദത്തിന്റെ അർത്ഥം പറഞ്ഞതല്ല. മറിച്ച് ഖുർആനിൽ ഇബാദത്ത് എന്ന പദം ഉപയോഗിച്ചതിന്റെ വിവക്ഷയാണ് നബി(സ) പഠിപ്പിച്ചത്.

      ഇബാദത്ത് ഇസ്ലാമിന്റെ സാങ്കേതികാർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ആരാധന എന്ന പദം തന്നെയാണ് യോജിക്കുക.

      ഇനി ‘ഇബാദത്ത്’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും ഖുർ ആനിലെ ഉപയോഗത്തെക്കുറിച്ചും അമാനി മൌലവി നൽകിയ വിശദീകരണം കാണുക:
      അമാനി തഫ്സീറിന്റെ 1987 ല്‍ പുറത്തിറങ്ങിയ സെക്കന്റ്‌ എഡിഷന്‍, അതു പോലെ അവസാനം ഇറങ്ങിയ മൂന്നാം എഡിഷന്‍ എന്നിവ എന്റെ കയ്യിലുണ്ട്. ഇത് രണ്ടും ആകെ 4 വാല്യങ്ങളാണ്. സിദ്ദു എഴുതിയ ഭാഗം ഇതില്‍ ഒന്നാം വാല്യം 110 ലാണ് ഉള്ളത്. 504 ല്‍ ഈ വക കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

      ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്.
      കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

      ഖുര്‍ആന്റെ വാക്കര്‍ഥങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
      ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

      തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം
      See More

      15 hours ago ·

    • Hafeez Kt
      വിശുദ്ധ ഖുര്‍ആനില്‍ ഇബാദത് മുഖ്യമായി അനുസരണം, കീഴ്വണക്കം, ആരാധന എന്നീ മൂന്നര്‍ഥങ്ങളിലും വന്നതായി കാണാം. പൂര്‍വ സൂരികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് സമര്‍ഥിച്ചിട്ടുമുണ്ട്. ഉദാഹരണങ്ങള്‍ പരിശോധിക്കാം. ... ----------------- എ. അനുസരണം
      "ആദം സന്തതികളേ, പിശാചിനെ നിങ്ങള്‍ ഇബാദത് ചെയ്യരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നില്ലേ? നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യണമെന്നും. ഇതാണ് നേര്‍മാര്‍ഗം.'' (36: 60, 61)
      പിശാചിന് ഇബാദത് ചെയ്യരുത് എന്നതിന്റെ അര്‍ഥം അവനെ അനുസരിക്കരുത് എന്നാണ്. കാരണം, വിരോധിക്കപ്പെട്ടത് പിശാചിന് സുജൂദ് ചെയ്യല്‍ മാത്രമല്ല. അവന്റെ ആജ്ഞയ്ക്ക് കീഴ്പ്പെടലും അവനെ അനുസരിക്കലും വിലക്കപ്പെട്ടതുതന്നെ. അപ്പോള്‍ അനുസരണം ഇബാദതാണ്. ഇമാം സമഖ്ശരി പറയുന്നു: 'വ ഇബാദതുശ്ശൈത്വാനി ത്വാഅതുഹു ഫീമാ യുവസ്വിസു ബിഹി ഇലൈഹിം വ യുസയ്യിനുഹു ലഹും (പിശാചിന് ഇബാദത് എന്ന് പറഞ്ഞാല്‍ അവന്‍ ദുര്‍ബോധനം ചെയ്യുന്നതും ഭംഗിയാക്കി അവതരിപ്പിക്കുന്നതും അനുസരിക്കുക എന്നാണ്) (അല്‍കശ്ശാഫ് 3/ 260)
      ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവെക്കൂടാതെ അവര്‍ റബ്ബുകളാക്കി. മര്‍യമിന്റെ പുത്രന്‍ മസീഹിനെയും. ഏകനായ ഇലാഹിന് മാത്രം ഇബാദത് ചെയ്യാനാണ് അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നത്.'' (9: 31)
      ഇതിന്റെ വ്യാഖ്യാനമായി ഇമാം സമഖ്ശരി എഴുതുന്നു: "പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ഥം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുമ്പോഴും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹ*റാമാക്കുകയും ചെയ്യുമ്പോഴും ഇവര്‍ അവരെ അനുസരിച്ചു എന്നാണ്. യജമാനന്‍മാരുടെ കല്പനകള്‍ അനുസരിക്കുന്നതുപോലെ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ പിന്‍പറ്റുന്നവരെ പിശാചിന് ഇബാദത് ചെയ്യുന്നവര്‍ എന്ന് പറയുന്നത് ഇതുപോലെയാണ്. 'അവര്‍ ജിന്നുകള്‍ക്ക് ഇബാദത് ചെയ്യുന്നവരായിരുന്നു' എന്നും 'പിതാവേ, പിശാചിന് ഇബാദത് ചെയ്യരുത്' എന്നും പറഞ്ഞത് ഇപ്രകാരം തന്നെയാണ്. അദിയ്യുബ്നു ഹാതിം പറയുന്ന#ു: ഞാന്‍ തിരുമേനിയെ സമീപിച്ചു. എന്റെ കഴുത്തില്‍ സ്വര്‍ണക്കുരിശുണ്ടായിരുന്നു. തിരുമേനി ചോദിച്ചു: അല്ലാഹു ഹലാലാക്കിയതിനെ അവര്‍ (പുരോഹിതന്‍മാര്‍) ഹറാമാക്കുമ്പോള്‍ നിങ്ങളും ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കുമ്പോള്‍ നിങ്ങളും ഹലാലാക്കുകയും ചെയ്യാറില്ലേ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്. ഫുദൈലില്‍നിന്ന് റിപ്പോര്‍ട്ട്: ഞാന്‍ സ്രഷ്ടാവിനെതിരില്‍ സൃഷ്ടിയെ അനുസരിക്കട്ടെ, ഖിബ്ലഃയുടെ നേര്‍ക്കല്ലാതെ നമസ്കരിക്കട്ടെ, രണ്ടും തുല്യമാണ്.'' (അല്‍കശ്ശാഫ് 2/149
      See More

      14 hours ago · · 1 personLoading...

    • Hafeez Kt
      ബി. അടിമത്തം
      വീണ്ടും ഖുര്‍ആന്‍ പറയുന്നു:
      "മസീഹോ ദൈവസാമീപ്യം സിദ്ധിച്ച മലകുകളോ അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയേയില്ല. ആരെങ്കിലും അവന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയും അഹങ്കരിക്കുകയും ചെയ്താല്‍ അവരെയെല്ലാം അവന്‍ തന്റെയടുക്കല്‍ ഒരുമിച...്ചു കൂട്ടുകതന്നെ ചെയ്യും'' (4: 172)
      ഇവിടെ അല്ലാഹുവിന്റെ അടിമയാകുക എന്നത് ദൈവഭക്തനായ ഒരു സൃഷ്ടി മഹത്ത്വമായാണ് കാണുകയെന്നും ഈസാനബി അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ഒട്ടും നാണിക്കുന്നവനല്ലായെന്നും ഖുര്‍ആന്‍ എടുത്തുപറയുന്നു. തുടര്‍ന്ന്, ആര്‍ അല്ലാഹുവിന് ഇബാദത് ചെയ്യാന്‍ വിസമ്മതിച്ചാലും അവന്റെ പരിണാമം ഭയാനകമാകുമെന്നുണര്‍ത്തുന്നു. ഇവിടെ ഇബാദതിന്റെ വിവക്ഷ അടിമത്തമാണെന്ന് പ്രസ്തുത സൂക്തം സ്വയംതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇമാം ഖുര്‍ത്വുബി എഴുതിയത്; ഉബൂദിയ്യത് (അടിമത്തം) മസീഹ് സമ്മതിക്കാതിരിക്കുകയോ അതിനെ ന്യൂനതയായി കണ്ട് അതില്‍നിന്ന് മുക്തനാവുകയോ ഇല്ല എന്നാണിതിന്റെ അര്‍ഥം. (ഖുര്‍ത്വുബി 2/27)
      അല്ലാഹു പറയുന്നു: "പിന്നീട് മൂസായേയും അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി ഫറോവയുടെയും പ്രമാണിമാരുടെയും അടുത്തേക്ക് നാം അയച്ചു. അപ്പോള്‍ അവര്‍ അഹന്ത നടിക്കുകയാണുണ്ടായത്. അവര്‍ പൊങ്ങച്ചം നടിക്കുന്ന ജനതയായിരുന്നു. അവര്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ ഞങ്ങള്‍ക്ക് ഇബാദത് (അടിമവൃത്തി) ചെയ്യുന്നവരാണ്'' (23:45-47)
      ഇസ്റാഈല്യരെ പീഡിപ്പിക്കുകയും അടിമകളാക്കിവെക്കുകയും നിഷ്ഠുരമായി ഭര്‍ത്സിക്കുകയും ചെയ്യുന്നവരായിരുന്നു ഫിര്‍ഔനും പ്രഭൃതികളുമെന്ന് ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്. ഇസ്റാഈല്യരുടെ വിശ്വാസാചാരങ്ങളും ഖിബ്ത്വികളുടെ വിശ്വാസങ്ങളും വ്യത്യസ്തമായിരുന്നു. ഇസ്റാഈല്യര്‍ ഇബ്റാഹീമിന്റെയും യൂസുഫിന്റെയും വംശപരമ്പരയാണ്. ആ നിലയ്ക്ക് അവര്‍ ഫറോവയെയും പ്രമാണിമാരെയും ആരാധിക്കുന്നവരായിരുന്നു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ബലം പ്രയോഗിച്ച് ഇസ്റാഈല്യരെ അടിമകളാക്കി വെക്കാനേ അവര്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇവിടെ അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യ#ുന്നവരാണ് എന്നതിന് ഞങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവരും ഞങ്ങളുടെ അടിമകളുമാണെന്ന് മുഫസ്സിറുകളെല്ലാം അര്‍ഥം പറഞ്ഞത്. രാജാവിന് കീഴ്പ്പെട്ടവരെ കുറിക്കാന്‍ 'രാജാവിന്റെ ആബിദ്' എന്ന് അറബികള്‍ സാധാരണ പറയാറുണ്ടെന്ന് തങ്ങളു#ട വ്യാഖ്യാനത്തിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (അല്‍കശ്ശാഫ് 3/111, തഫ്സീര്‍ നസഫി 2/121 നോക്കുക)
      See More

      14 hours ago · · 1 personLoading...

    • Hafeez Kt
      സി. ആരാധന
      ആരാധന എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഇബാദത് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. ഉദാ. "പിതാവേ, കേള്‍വിയും കാഴ്ചയുമില്ലാത്തതും താങ്കള്‍ക്കൊന്നും ഉപകരിക്കാത്തതുമായ ഈ ബിംബങ്ങളെ എന്തിനാണ് ഇബാദത് (ആരാധന) ചെയ്യുന്നത്.'' (19: 42)
      ഇബ്റാഹീംനബി തന്റെ... പിതാവിന്റെ ബിംബാരാധനയുടെ അര്‍ഥ ശൂന്യത ബോധ്യപ്പെടുത്തിക്കൊണ്ട് ഉന്നയിച്ച ചോദ്യമാണിത്. "അല്ലാഹുവെ കൈവിട്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ബിംബങ്ങളെയാണവര്‍ ആരാധിക്കുന്നത്. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്നവര്‍ പറയുകയുംചെയ്യുന്നു.'' (10: 18)
      കൂടാതെ, താഴെ പറയുന്ന സൂക്തങ്ങളിലും ഇതേ അര്‍ഥമാണ് പ്രകടമാകുന്നത്. "അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?'' (5: 76). "നിങ്ങളും അല്ലാഹുവെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും നരകത്തിലെ വിറകാണ്. നിങ്ങള്‍ അവിടെ വരികതന്നെ ചെയ്യും.'' (21: 98). "സ്വയം കൊത്തിയുണ്ടാക്കുന്ന വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? യഥാര്‍ഥത്തില്‍ അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (37: 95,96). "രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയമാക്കേണമേ. എന്നെയും എന്റെ സന്തതികളെയും ബിംബാരാധനയില്‍നിന്ന് അകറ്റിനിര്‍ത്തേണമേ'' (14: 35). "ഞങ്ങള്‍ ബിംബങ്ങളെയാണാരാധിക്കുന്നത്; ഞങ്ങളവര്‍ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' (26: 71). ബിംബാരാധനയെ സംബന്ധിച്ചാണ് ഇവയെല്ലാം പരാമര്‍ശിക്കുന്നത്.
      See More

      14 hours ago · · 1 personAneesudheen Ch likes this.

    • Hafeez Kt ഇപ്രകാരം ഭാഷാപരമായ മൂന്നര്‍ഥങ്ങളിലും ഇബാദത് എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് മേല്‍ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. സന്ദര്‍ഭോചിതമായിട്ടാണ് ഈ അര്‍ഥങ്ങളില്‍ ഓരോന്നും നിര്‍ണയിക്കപ്പെടുക. ചില സന്ദര്‍ഭങ്ങളില്‍ ഒരര്‍ഥമേ യോജിക്കുകയുള്ളൂ. മറ്റു ചില സ്ഥലങ്ങളില്‍ രണ്ടര്‍ഥങ്ങള്‍ യോജിച്ചെന്ന് വരും. മൂന്നര്‍ഥങ്ങളും യോജിക്കുന്ന സ്ഥലങ്ങളുമുണ്ടാവും. പക്ഷെ എല്ലായിടത്തും ആരാധന എന്ന് മാത്രമേ അര്‍ഥമുള്ളൂ എന്ന് പറയുന്നത് ശരിയല്ല.
      14 hours ago · · 1 personAneesudheen Ch likes this.

    • Vnm Suhail A single sentence is requird 2 answr all these...
      "nabi(s.a.w)ye aaradhchavan mushrik,nabi(s.a.w)ye anusarichavan muslim"..

      9 hours ago · · 1 personLoading...

    • Hafeez Kt അനുസരണം ചിലപ്പോള്‍ ഇബാദത്ത് ആകും അതിനാണ് ഞാന്‍ ആയത്ത് ഉദ്ധരിച്ചത്.
      6 hours ago ·

    • Jefu Jailaf
      <<<<<നിങ്ങള്‍ എന്തിന് സഘടിച്ചു ?
      സമയം എന്തിന് വിനിയോഗിച്ചു?
      ചോദ്യം വരും ...സംശയമുണ്ടോ ? >>>>>>

      ഈ ചോദ്യത്തിന് ജമ അത് മാത്രം മറുപടി പറയുക എന്നതല്ല ന്യായം. നില നില്‍ക്കുന്ന സംവിധാനത്തില്‍ പ്രസ്ഥാനത്തിന്റെ സുകമമായ നടത്തിപ്പിന്നു വേണ്ടി മറ്റൊര...ു പള്ളി നിര്‍മിക്കുകയും പഴയ സംവിധാനഗള്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നത് ഇന്ന് ജമാ അത് മാത്രം എന്ന് കുറ്റപ്പെടുതനവില്ല. പലപ്പോഴും ആദ്യ ഭവനം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലും നമ്മുടെ പള്ളി നല്ല രിയ്തിയില്‍ കൊണ്ട് നടക്കുക .. അവിടെ മാത്രം സഫ്ഫുകള്‍ ചേര്‍ന്ന് നില്‍ക്കുക .. എന്നാ മനോഭാവം കാണിക്കുന്ന മുജാഹിദ് ആയാലും ശരി സുന്നികളിലെ ഗ്രൂപ്പ്‌ വാക്തക്കലയാലും ശരി അവരും മറുപടി പറയേണ്ടി വരും..See More

      5 hours ago ·

    • Jamal Thandantharayil
      സഹോദരൻ ഹഫീസ്: ചിലപ്പോൾ അങ്ങിനെ അർത്ഥം വരും എന്നാണോ ജമാ അത്ത് പറഞ്ഞു കൊണ്ടിരുന്നത്? അല്ലാഹുവിനുള്ള അനുസരണം അവനുള്ള ഇബാദത്ത് ആകും എന്ന കാര്യത്തിൽ മുജാഹിദുകൾക്ക് സംശയമൊന്നുമില്ല; അവൻ വിശ്വാസിയും ഉദ്ദേശശുദ്ധിയുള്ളവനുമാണെങ്കിൽ. അല്ലെങ്കിൽ അനുസരി...ച്ചിട്ടും കാര്യമില്ല. ഹിജ് റ പോകുക എന്ന കാര്യം ഒരാൾ അനുസരിച്ചു, എന്നാൽ ഉദ്ദേശം ഒരു പെണ്ണിനെ കല്യാണം കഴിക്കലായിരുന്നു. അത് ഇബാദത്താണോ?

      അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെല്ലാം അതാതു വ്യക്തിത്വങ്ങൾക്കുള്ള ഇബാദത്താണെന്ന് പറയാൻ സാധിക്കാത്തിടത്തോളം ആ വാക്ക് അവിടെ അർത്ഥം പറയാൻ സാധിക്കില്ല. എന്തു കൊണ്ട് ആരാധന എന്ന വാക്കു തന്നെ ഉപയോഗിക്കുവാൻ ജമാ അത്ത് മുതിർന്നില്ല.
      അനുസരണം എന്ന പദം ഫാത്തിഹയിൽ ഇയ്യാക്കന അ്ബുദു.... എന്നിടത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരിക്കലും യഥാർത്ഥ ഇസ്ലാമിനെ വിശദീകരിക്കാൻ കഴിയില്ല. ഖുർ ആനിനും ഹദീസിനും എതിരാണ് അനുസരണം എന്ന് ഉപയോഗിക്കുന്നത്.

      സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

      ഇവിടെ ഖുർ ആനും ഹദീസും ആരാധനയേയും അനുസരണത്തേയും വേറെ വേറെ പ്രതിപാദിച്ചത് കാണുക:
      See More

      3 hours ago ·

    • Jamal Thandantharayil
      إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴿٤٨

      4:48
      തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളത......െല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

      يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩

      4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.

      അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് അത് ചെയ്തവന് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കി എന്നറിയാമല്ലോ? എന്നാൽ അല്ലാഹു അല്ലാത്തവരെ അനുസരിച്ചവർക്കെല്ലാം അല്ലാഹു സ്വർഗം നിഷിദ്ധമാക്കിയിട്ടില്ല!
      See More

      3 hours ago ·

    • Jamal Thandantharayil
      ജമാ അത്തിന്റെ സൈറ്റിൽ ആദർശം എന്നു പറഞ്ഞിടത്ത് നോക്കുക.

      അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ...ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

      ഇവിടെ ഇബാദത്ത് അല്ലാഹുവിനു മാത്രമേ പാടുള്ളൂ. അതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ പൊരുൾ എന്ന് നമുക്കറിയാം. അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്താൽ അത് ശിർക്കാണെന്ന് നമുക്കറീയാം. അതായത് അത് ചെയ്യുന്നവന്റെ സങ്കേതം നരകമാണ്. അല്ലാഹു അല്ലാത്തവരെ അനുസരിച്ചവരെല്ലാം നരകത്തിലാണ് എന്ന് പറയാനാവില്ല. അതു പോലെ അല്ലാഹു അല്ലാത്തവർക്ക് അടിമവേല ചെയ്തവരെല്ലാം നരകത്തിലാണ് എന്ന് പറയാനാവില്ല. എന്ന് മാത്രമല്ല ഒരു മനുഷ്യന്റെയും അല്ലാഹുവിന്റെയും അടീമയായി ജീവിച്ച് രണ്ടു പേരെയും ത്യപ്തിപ്പെടുത്തിയ ഒരു അടിമക്ക് അല്ലാഹുവിന്റെ റസൂൽ കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുക.
      See More

      3 hours ago ·

    • Shameem Kodinhi ‎@ജമാല്‍ സാഹിബ്‌, "അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് അത് ചെയ്തവന് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കി എന്നറിയാമല്ലോ? എന്നാൽ അല്ലാഹു അല്ലാത്തവരെ അനുസരിച്ചവർക്കെല്ലാം അല്ലാഹു സ്വർഗം നിഷിദ്ധമാക്കിയിട്ടില്ല!" കുറച്ചു കൂടി വിഷതമായി പറഞ്ഞാല്‍ ...വളരെ ഉപകാരമായിരിക്കും...
      3 hours ago ·

    • Jamal Thandantharayil
      ഉമര്‍ മൌലവി എഴുതുന്നു ..അല്ലഹുവിന്റെയ് നിയമനഗല്‍ മനപ്പൂര്‍വം ദിക്കരിച്ചു കൊണ്ട് അതിനെതിരായ ഗോവെമ്നെന്റ്റ് നിയമനഗ്ല്‍ തൃപ്തിപ്പെട്ടു സ്വീകരിക്കുന്നവര്‍ കാഫിരാകുമെന്ന കാര്യത്തില്‍ സംശമില്ല .പരിശുട്ട ഖുറാന്‍ അത് തുറന്നു വ്യക്തമാക്കിയിട്ടുണ്ട......് (സല്സബീല്‍ പു 4 ലകം 9 പേജ് 23 )
      ഇതാണ് അനുസരണത്തിന്റെ കാര്യത്തിലുള്ളത്. അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ ആരെയും അനുസരിക്കരുത്. സ്വന്തം മാതാപിതാക്കളെയും ജമാ അത്തെ അമീറിനെയും ആരെയും! വിധിവിലക്കുകൾക്കെതിരാവാത്ത വിധത്തിൽ ആരെയും അനുസരിക്കാം. എന്നാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്ത വിധത്തിൽ ആരെയും ഇബാദത്ത് ചെയ്യാൻ സാധിക്കില്ല. കാരണം അല്ലാഹുവിന്റെ ഏറ്റവും വലിയ കൽ‌പ്പന തന്നെ അവനെയല്ലാതെ ഇബാദത്ത് ചെയ്യരുത് എന്നാണ്
      See More

      3 hours ago ·

    • Jamal Thandantharayil
      ഷമീം: താങ്കൾ മേലെ കൊടുത്ത ഹദീസും ആയത്തും കണ്ടില്ലെ? ഒന്നുകൂടി കൊടുക്കാം..സൂറത്തു നൂഹിലെ 3 വചനം നോക്കുക:
      أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
      നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

      ഹജ്ജത്തു...ൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

      عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

      “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]
      See More

      3 hours ago ·

    • Jamal Thandantharayil
      കൂടുതൽ വിശദമായി പറഞ്ഞാൽ അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നത് ശിർക്കാണെന്ന് മനസ്സിലായല്ലോ? ശിർക്ക് ചെയ്തവർക്ക് അല്ലാഹു സ്വർഗം നിഷിദ്ധമാക്കി എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതാണ്. എന്നാൽ അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതെല്ലാം ശിർക്ക് അല്ല. ഉദ...ാ: ഒരാൾ പിശാചിന്റെ പ്രേരണ അനുസരിച്ചു കൊണ്ട് മോഷ്ടിക്കുന്നു. അയാൾ ശിർക്ക് ചെയ്തിട്ടില്ലല്ലോ? ചെയ്തത് പാപമാണ്. അതു പോലെ ശിർക്കല്ലാത്ത മറ്റു തിന്മകളും. വേറൊരാൾ ഇന്ത്യൻ ഗവണ്മെന്റിന്റെ നിയമങ്ങൾ അനുസരിച്ച് ടാക്സ് കൊടുക്കുകയും ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്നു. അതൊന്നും ശിർക്കും പാപവുമല്ല.See More

      3 hours ago ·

    • Shameem Kodinhi
      ‎@ജമാല്‍ സാഹിബ്‌ "അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ ആരെയും അനുസരിക്കരുത്. സ്വന്തം മാതാപിതാക്കളെയും ജമാ അത്തെ അമീറിനെയും ആരെയും! "വളെരെ ശെരിയാണ്.അല്ലാഹുവിന്റെ വിതിവിലക്കുകള്‍ക്ക് എതിരായി ആര് പറഞ്ഹലും അവരെ അനുസരിക്കാന്‍ പാടുള്ളതല്ല ...അത് ...ജമാഅത്തെ അമീര്‍ ആണെന്കില്‍ പോലും ..ഇവിടെ താങ്കള്‍ക്ക് മനസ്സിലാവാതെ പോയത്...ജമാഅത്തെ ഇസ്ലാമിയില്‍ അമീര്‍ സ്വന്തമായി ഒരു തീരുമാനം എടുക്കാറില്ല...പിന്നെ താങ്കളുടെനിഗമെനതിന്റെ അടിസ്ഥാനത്തില്‍ ....മാര്‍ക്സിസ്റ്റ്‌ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന മുജഹിടുകരെന്റെയും,കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌കരെന്റെയും,ലീഗില്‍ പ്ര്രവര്തിക്കുന്ന മുജഹിട്കാരെന്റെയും അതുപോലെ അവര്‍ക്ക് തോന്നുന്ന പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌കരെന്റെയും "അനുസരണ" വിതിവിലക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് വിശദീകരിച്ചാലും .....See More

      3 hours ago ·

    • Jamal Thandantharayil അല്ലാഹുവിന്റെ വിധിവിലക്കുകൽക്കെതിരിൽ ആർ ആരെയൊക്കെ ഏതൊക്കെ അളവിലും ഉദ്ദേശത്തിലും മാർഗത്തിലും അനുസരിക്കുന്നു എന്നത് ചെറിയ തെറ്റുകൾ മുതൽ ശിർക്ക് വരെ പരന്നു കിടക്കുന്നു.
      3 hours ago · · 1 personLoading...

    • Jamal Thandantharayil
      Ø “മുസല്‍മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ...്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35).

      Ø ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)

      Ø ``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3)

      Ø ``ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റ സംഭവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്‌. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ വേവലാതികളെല്ലാം എന്തിന്ന്‌?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്‌, എന്തല്ല, പേജ്‌ 24)

      Ø ``നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ടുനില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്‌. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടുനല്‍കുകയോ അരുത്‌. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌'' (പ്രബോധനം പു. 4, ലക്കം 2, ജൂലായ്‌ 1956, പേജ്‌ 35, മുസ്‌ലിംകളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുലൈസ്‌ സാഹിബ്‌)

      Ø ``ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്നു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ്‌ 163)

      Ø ``ജമാഅത്ത്‌ ഈ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന്‌ ആശ പ്രകടിപ്പിക്കുകയും ചെയ്‌തത്‌, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌.'' (പ്രബോധനം, 1952 ഫെബ്രുവരി)

      Ø ``മുസ്‌ലിമിന്‌, അല്ലാഹുവിന്റെ ദീനിനൊത്ത്‌ കര്‍മരൂപത്തില്‍ തന്നെ മുഴുജീവിതത്തെയും നയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന്‌ വല്ല അനിസ്‌ലാമിക ഭരണകൂടത്തിലും പങ്കുവഹിക്കുക ഒരിക്കലും നന്നല്ല. ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല.'' (പ്രബോധനം, 1954 നവംബര്‍ 15) ------------------------------------------------------ ഇതൊക്കെ അല്ലാഹുവിന്റെ വിധിവിലക്കുകളുടെ അടിസ്ഥാനത്തിലാണോ ജമാ അത്ത് ചെയ്യുന്നത്?
      See More

      2 hours ago ·

    • Shameem Kodinhi good yaar..very good....
      2 hours ago ·

    • Hafeez Kt അല്ലാഹുവിനു ഉള്ള എല്ലാ അനുസരണവും ഇബാദത്ത് ആണ്. എന്നാല്‍ അല്ലാഹു അല്ലാഹു അല്ലാത്തവര്‍ക്ക് ഉള്ള എല്ലാ അനുസരണവും ഇബാദത്ത് ആകില്ല.
      2 hours ago ·

    • Jamal Thandantharayil
      അല്ലാഹുവിന്റെ മാർഗദർശനമാണ് ഇസ്ലാം എന്ന നമ്മുടെ ആദർശം. ഒരു പരീക്ഷണമായി നമുക്ക് നൽകപ്പെട്ടിട്ടുള്ള നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നാം എന്തു നിലപാട് സ്വീകരിക്കണമെന്നതിനുള്ള മാർഗരേഖ. മുസ്ലിംകൾക്കും ഇതരമതവിശ്വാസികൾക്കും സകലജീവജാലങ്ങൾക്കും പ്രപഞ്ചത്.........തിനും നന്മ ഉദ്ദേശിച്ചുകൊണ്ടെടുക്കുന്ന ഏതൊരു ശ്രമത്തോടും നമുക്ക് സഹകരിക്കാവുന്നതാണ്. നല്ല (അല്ലാഹുവിന്റ്റെ ത്രിപ്തി ) ഉദ്ദേശത്തോടെയാണ് നാം അതു ചെയ്യുന്നതെങ്കിൽ അത് പരലോകത്തും നമുക്ക് ഉപകാരപ്പെടും. അതു കുടുംബമായാലും രാഷ്ട്രീയമായാ‍ലും കായികമായാലും വൈദ്യശാസ്ത്രമോ ശാസ്ത്രത്തിന്റെയോ ജീവിതത്തിന്റെയോ മറ്റേതൊരു മേഖലയാലും, . അതേ സമയം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ നിലകൊള്ളൽ അവനെ സംബന്ധിച്ചിടത്തോളം അവന്റെ പരീക്ഷണത്തിൽ അവന്റെ പരാജയമാണ്. ഇന്ത്യയിൽ വർഗ്ഗീയപാർട്ടികളുണ്ട്. ഇസ്ലാമിന്റെ അന്ത്യം കൊതിക്കുന്ന വിഭാഗങ്ങൾ പോലുമുണ്ട്. അത്തരം ആളുകൾ ഭൂരിഭാഗവും ഇസ്ലാം അവരുടെ രക്ഷിതാവിൽ നിന്ന് അവർക്കുള്ള മാർഗദർശനമാണെന്ന് തിരിച്ചറിയാത്തവരാണ്. അറിഞ്ഞാൽ അവരുടെ പ്രതികരണം വ്യത്യാസപ്പെട്ടേക്കാം. ഇന്ത്യയിലെ സാഹചരിയത്തിൽ വർഗ്ഗീയത വ്യാപിച്ചാൽ ഹിന്ദുക്കളെല്ലാം ഒരു ചേരിയിലും മുസ്ലീംകളെല്ലാം മറ്റൊരു ചേരിയിലും ക്രിസ്ത്യാനികളെല്ലാം മറ്റൊരു ചേരിയിലും ആയെന്നു വരാം. അങ്ങിനെയാകുമ്പോൾ ജനാധിപത്യ വ്യവസ്ഥപ്രകാരം ഹിന്ദുവർഗ്ഗീയവാദികൾക്ക് ഭൂരിപക്ഷം ലഭിക്കുകയും അവർക്കിഷ്ടമുള്ള നിയമങ്ങൾ പാർലിമെന്റിൽ പാസാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യും. പിന്നെ മുസ്ലിംകൾക്കുള്ള ഒരേ ഒരു പോംവഴി (വിശ്വാസികൾക്ക്) ഒന്നുകിൽ യുദ്ധം ചെയ്തു മരിക്കുക. അല്ലെങ്കിൽ ഇന്ത്യവിട്ടു പോകുക എന്നതാണ്. നിർബന്ധിതാവസ്ഥകളിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരിൽ തെറ്റു ചെയ്യുന്നതിനെക്കുറീച്ചുള്ള ചർച്ചകൾ ഉണ്ട്. അതു വിശ്വാസത്തിന്റെ ദുർബലമായ വശവും അതുപോലെ ദുർബലരായ (രോഗികൾ, വ്യദ്ധന്മാർ...) വിശ്വാസികളെക്കുറിച്ചുള്ള ചർച്ചയാണ്. ഈ ഒരവസ്ഥ നിലവിൽ വന്നിട്ടുണ്ടോ? ലോകസ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിന്റെ പേരിൽ, അവന്റെ മാർഗദർശനം അതറിയാത്ത സഹോദരന്മാർക്ക് എത്തിക്കുന്നതിന്റെ പേരിൽ നമ്മുടേ വീടുകളിൽ നിന്ന് നാം പുറത്താക്കപ്പെടുകയോ, നാം കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടോ? അത്തരം അവസ്ഥ വന്നപ്പോഴാണല്ലോ റസൂൽ (സ) ഹിജ് റ പോയത്. ഇവിടെ ഹിജ് റ (അല്ലാഹുവിന്റെ മാർഗത്തിൽ എല്ലാം ഉപേക്ഷിച്ച് പോകാൻ) ചെയ്യാൻ ഒരുങ്ങിയ, എത്ര ആളുകളുണ്ട്? അതുപോലെ ദീൻ പ്രബോധനം ചെയ്യുന്ന എത്രപേർ ഉണ്ട്? അവർക്കാണല്ലോ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത്? ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം വർഗ്ഗീകരിക്കപ്പെട്ടുവെന്നോ അവർ മുസ്ലിംകളെ ഇവിടെ നിന്ന് ഓടിക്കാൻ ഒരുമ്പെട്ടിരിക്കുകയാണെന്നോ ഞാൻ വിശ്വസിക്കുന്നില്ല. ഒരു ചെറിയ വിഭാഗം ഫാഷിസ്റ്റുകളുടെ കെണിയിൽ പെട്ട അതിലും വലിയ ഒരു വിഭാഗം ഉണ്ട്. യഥാർത്ഥത്തിൽ അവരെല്ലാം പിശാചിന്റെ കെണിയിൽ പെട്ടവരാണെന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഉള്ളവരാണ് നാമെല്ലാവരും. മുസ്ലിംകളിലും മറ്റു മതവിഭാഗങ്ങളിലും ഉള്ള പലരും കമ്മ്യൂണിസ്റ്റു പാർട്ടികളിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്. ദൈവനിഷേധവും വൈരുദ്ധ്യാത്മക ഭൌതികവാദവുമാണ് അതിന്റെ അടിത്തറ എന്ന് പോലും അറീയാതെയാണ് അവർ അതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ പേരും ദൈവവിശ്വാസികളുമാണ്. പല മുസ്ലിം ചെറൂപ്പക്കാരും അതിൽ പോയി പ്രവർത്തിക്കുന്നത് തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നവർ എന്ന നിലയിലും അവരുടെ ചില ആദർശപ്രസംഗങ്ങളിൽ വീണു പോകുന്നതുകൊണ്ടുമാണ്. അതിന്റെ യഥാർത്ഥകാരണം ഇസ്ലാമിനെക്കുറിച്ചുള്ള യഥാർത്ഥ അറിവില്ലാത്തതിനാലാണ്. പുരോഹിതന്മാരും മറ്റും മുസ്ലിം സമുദായത്തിന്റെ മുഖം അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും വിക്യതമായ മുഖം മൂടികൊണ്ട് മറച്ചു വെച്ചിട്ടുള്ളതും ഇസ്ലാമിനോട് അവർക്ക് അവ്ജ്ഞ തോന്നാനൊരു കാരണമാക്കിയിട്ടുണ്ട്. ഇത്തരം അവസ്ഥയിൽ ഭൌതിക പാർട്ടികൾ ഫാഷിസ്റ്റുകളെ തോല്പിക്കുന്ന ഒരവസ്ഥയാണ് ഇന്ത്യയിലിന്നുള്ളത്. മുസ്ലിംകൾ തനിച്ച് മത്സരിച്ചാൽ വിജയിക്കാനാവാത്ത അവസ്ഥ. ഈ അവസ്ഥയിൽ നിലവിലെ സാഹചര്യത്തിലെ നല്ല വശങ്ങൾ ഉപയോഗപ്പെടുത്തി ഇതരമതവിഭാഗങ്ങളിലെ സഹോദരങ്ങൾക്ക് അവരുടെ രക്ഷിതാവിനെ പരിചയപ്പെടുത്തിക്കൊടുക്കാനും ഫാസിസ്റ്റുകളിൽ നിന്ന് അവരെത്തന്നെയും മുസ്ലിം സമുദായത്തെയും രക്ഷിക്കാനും ശ്രമിക്കുന്നതിനു പകരം ഇസ്ലാമിനില്ലാത്ത തീവ്രവാദങ്ങളിലൂടെ ഇന്ത്യയെ മുഴുവൻ ഒരു യുദ്ധക്കളമാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏത് ആദർശമാണ് മുന്നോട്ടു വെക്കുന്നത്? ഈ ഭൌതികലോകത്തിലെ ഭരണം നേടൽ മാത്രമാണോ ഇസ്ലാമിന്റെ ലക്ഷ്യം? 3:185
      ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല
      See More

      2 hours ago ·

    • Hafeez Kt ആദ്യം ഇബാദത്ത് ഒരു തീരുമാനത്തില്‍ എത്തട്ടെ. ഇലക്ഷന്‍ പിന്നീട് ചര്‍ച്ച ചെയ്യാം
      2 hours ago ·

    • Hafeez Kt എല്ലാം കൂടികുഴക്കരുത്
      2 hours ago ·

    • Jamal Thandantharayil ഹഫീസ്: താങ്കളുടെ തീരുമാനം എന്താണ്?
      2 hours ago ·

    • Hafeez Kt അനുസരണവും അടിമത്തവും ഒരിക്കലും ഇബാദത്ത് ആകില്ല എന്നാണ് നിങ്ങളുടെ വാദം (അല്ലെങ്കില്‍ തിരുത്തണം)
      2 hours ago ·

    • Jamal Thandantharayil തെളിവ്?
      2 hours ago ·

    • Hafeez Kt നല്ല രൂപത്തില്‍ വിഷയാധിഷ്ടിതമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്
      2 hours ago ·

    • Jamal Thandantharayil ഞാൻ ചീത്ത രൂപത്തിൽ വല്ലതും എഴുതിയെങ്കിൽ ചൂണ്ടിക്കാണിക്കാം. തിരുത്താമല്ലോ?
      2 hours ago ·

    • Hafeez Kt
      എന്നാല്‍ നിങ്ങളുടെ വാദം എന്താണ് എന്ന് പറയുക. അത് ചര്‍ച്ചക്ക്‌ ഗുണം ചെയ്യും . ജമാഅത്ത് വാദം ഞാന്‍ ആവര്‍ത്തിക്കുന്നു--------- ഇബാദത് എന്ന പദം ഖുര്‍ആനില്‍ ആരാധന, അനുസരണം, അടിമത്തം എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട് . സന്ദര്‍ഭോചിതമായിട്ടാണ...് ഈ അര്‍ഥങ്ങളില്‍ ഓരോന്നും നിര്‍ണയിക്കപ്പെടുക. ചില സന്ദര്‍ഭങ്ങളില്‍ ഒരര്‍ഥമേ യോജിക്കുകയുള്ളൂ. മറ്റു ചില സ്ഥലങ്ങളില്‍ രണ്ടര്‍ഥങ്ങള്‍ യോജിച്ചെന്ന് വരും. മൂന്നര്‍ഥങ്ങളും യോജിക്കുന്ന സ്ഥലങ്ങളുമുണ്ടാവും. അതിനു ഞാന്‍ ഉദാഹരണങ്ങളും പറഞ്ഞു . എല്ലായിടത്തും ആരാധന എന്ന് മാത്രമേ അര്‍ഥമുള്ളൂ എന്ന് പറയുന്നത് ശരിയല്ലSee More

      2 hours ago ·

    • Jamal Thandantharayil ആരാധന എന്ന അർത്ഥം കൊടുക്കാൻ പറ്റാത്ത ആയത്ത് താങ്കൾ ചൂണ്ടിക്കാണിക്കുക!
      2 hours ago ·

    • Hafeez Kt അത് ഞാന്‍ പറയാം. ആദ്യം നിങ്ങളുടെ നിലപാട് ഒന്ന് വ്യക്തമാക്കുക. പരസ്പരം ആദ്യം അവരുടെ വാദങ്ങള്‍ മനസിലാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. അതല്ലേ നല്ലത്.
      2 hours ago ·

    • Jamal Thandantharayil ഞാനത് വളരെ വിശദമായി തഫ്സീർ അമാനിയിൽ നിന്ന് ഉദ്ദരിച്ചിരുന്നു. താങ്കൾ അതൊന്നും വായിച്ചില്ലേ?
      2 hours ago ·

    • Hafeez Kt അത് വായിച്ചു. അതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌ ആണ് അനുസരണവും അടിമത്തവും ഒരിക്കലും ഇബാദത്ത് ആകില്ല എന്നാണ് നിങ്ങളുടെ വാദം എന്നത്. ഞാനും കുറെ വിശദമായി ഉദ്ദരിച്ചിരുന്നു. പക്ഷെ അതെല്ലാം കഴിഞ്ഞു എന്താണ് ജമാഅത്ത് വാദം എന്ന് ഒന്ന് രണ്ടു വരിയില്‍ പറഞ്ഞു. അതുപോലെ ഒന്ന് പറയാമോ. തഫ്സീര്‍ അത് പോലെ ഉധരിക്കുന്നതിനു പകരം അതില്‍ നിന്ന് എന്താണ് മുജാഹിദ്‌ വാദം എന്ന് ഒന്ന് ചുരുക്കി പറയാമോ ?
      2 hours ago ·

    • Hafeez Kt ‎. ജമാഅത്ത് വാദം ഞാന്‍ ആവര്‍ത്തിക്കുന്നു--------- ഇബാദത് എന്ന പദം ഖുര്‍ആനില്‍ ആരാധന, അനുസരണം, അടിമത്തം എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട് . സന്ദര്‍ഭോചിതമായിട്ടാണ് ഈ അര്‍ഥങ്ങളില്‍ ഓരോന്നും നിര്‍ണയിക്കപ്പെടുക. ചില സന്ദര്‍ഭങ്ങളില്‍ ഒരര്‍ഥമേ യോജിക്കുകയുള്ളൂ. മറ്റു ചില സ്ഥലങ്ങളില്‍ രണ്ടര്‍ഥങ്ങള്‍ യോജിച്ചെന്ന് വരും. മൂന്നര്‍ഥങ്ങളും യോജിക്കുന്ന സ്ഥലങ്ങളുമുണ്ടാവും. ഇത് പോലെ ഒന്ന് ലളിതമായി പറഞ്ഞാല്‍ നന്നായിരുന്നു
      2 hours ago ·

    • Shameem Kodinhi
      ‎@ jamal sahib,താങ്കള്‍ ചോദിച്ച എല്ലാ ചോദ്യന്കള്‍ക്കും വളരെ വെക്തമായി ,പലപ്പോഴായി ,പലസതലതും മറുപടി തന്ന ചോദ്യങ്ങള്‍ ആണെന്കില്‍ കൂടി....താങ്കള്‍ വളരെ വിശദമായി തെന്നെ മറുപടി എന്നില്‍ നിന്നോ ..മറ്റുള്ളവരില്‍ നിന്നോ ഇന്ഷ അല്ല്ഹ് ലഭിക്കുന്നതാണ് .....ഇപ്പോള്‍ എനിക്ക് കുറച്ചു തിരക്കുല്ലതുകൊണ്ട് ....ഇപ്പോള്‍ അതിനു മെനക്കെടുന്നില്ല .താങ്കള്‍ വളരെ ശക്തിയുക്തമായി ഇബാദത്തിനെയും അനുസരനെയെയും കുറിച്ച് ഗൌരവ മയി പ്രതിപതിക്കുന്നാട് കണ്ടപ്പോള്‍ ആ അനുസരണവും ഇബാത്തതും സമകാലീക മുജഹിടുകരെ എങ്ങനെ ബാടിക്കും എന്നാ സ്വാഭാവികമായ ഒരു ചോദ്യം മനസ്സില്‍ വന്നതാണ്‌ ...അതരിയന്‍ വേണ്ടിയാണു ഞാന്‍ ആ ചോദ്യം ചോദിച്ചത് ....ഇല്ലാതെ ആയ ചോദ്യത്തില്‍ ഞാന്‍ ഒരു ജമാഅത്ത്-മുജാഹിദ്‌ താരതമ്യം ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.ഇപ്പോള്‍ സംഗതികള്‍ ഏതായാലും വെക്തമയല്ലോ ..മാത്രവുമല്ല ....ഇതിലെ പലര്‍ക്കും ഇതൊന്നു വെക്തമാവേണ്ടതും ഉണ്ടായിരുന്നു ...ഞാന്‍ ചോദിച്ച ചോദ്യത്തിന് താങ്കളുടെ പുന്പെതെ പോസ്റ്റില്‍ മറുപടി ഉണ്ടുതാനും (മുജഹിടുകാര്‍ എന്ന് വെക്തമായി പറഞ്ഞില്ലെങ്കിലും ) അതാണ് ഞാന്‍ ആഗ്രഹിച്ചത്‌.See More

      about an hour ago · · 1 personAneesudheen Ch likes this.

    • Shameem Kodinhi ‎@jamal saheb , ഇനി ഞാന്‍ താങ്കളുടെ ചോദ്യന്കള്‍ക്ക് ഉത്തരം തരാം ....ചോദ്യം എന്ന് പറയാമോ എന്നെനിക്കറിയില്ല ,താങ്കള്‍ എന്തൊക്കെ ഇവിടെ പേസ്റ്റ് ചെയ്തോ അതൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസിധീകരനന്കളില്‍ നിന്നും സൈറ്റില്‍ നിന്നും പൊതു ജനങ്ങള്‍ ദിവസവും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതാണ്‌ എന്നാ വസ്തുത താങ്കള്‍ ശ്രദ്ടിക്കാതെ പൊയി...കാരണം താങ്കള്‍ക്ക് എന്താണോ വേണ്ടത് അതുമാത്രം താങ്കള്‍ ഇവിടെ പേസ്റ്റ് ചെയ്യുകയും താങ്കള്‍ കോപ്പി എടുത്ത ഉദ്ടരനികളുടെ പുന്പും പിമ്പും താങ്കള്‍ സൌകര്യപൂര്‍വ്വം ഒഴിവാക്കുകയുമെല്ലേ ചെയ്തത് ...ഇനിയും താങ്കള്‍ക്കോ ഇത് വായിക്കുന്ന നിഷ്പക്ഷ മതികളായ ആളുകള്‍ക്കോ അതില്‍ വല്ല സംശയമൊ,ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലോ വല്ല ധാരണ പിശകോ ഉണ്ടെക്കില്‍ അല്പം സമയമെടുത്ത്‌ ഞാന്‍ താഴെ "പേസ്റ്റ്"ചെയ്താ ഉദ്ധരണികള്‍ ശ്രദ്ധയോടെ വായിക്കാന്‍ താല്പര്യം..(from jih site) ....." 1948 ഏപ്രില്‍ 16ന് ഇലാഹാബാദില്‍വെച്ച് സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി പുനഃസംഘടിപ്പിക്കപ്പെട്ടു. മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംകളെ സാമുദായിക ധ്രുവീകരണത്തിന്റെ പാതയില്‍നിന്ന് പിന്തിരിപ്പിക്കാനും അവരെ മാനുഷികാദര്‍ശമായ ഇസ്ലാമിന്റെ യഥാര്‍ഥ വക്താക്കളും പ്രയോക്താക്കളുമാക്കാനുമുള്ള യത്നത്തിലാണ് അന്നുമുതല്‍ ജമാഅത്ത് ഏര്‍പ്പെട്ടത്. അതോടൊപ്പം ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുവാന്‍, വിവിധ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ പുറ ത്തിറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിഭജനം സൃഷ്ടിച്ച സങ്കീര്‍ണമായ പ്രശ്നങ്ങളും സാമുദായിക ധ്രുവീകരണം മനുഷ്യമനസ്സുകളില്‍ വിട്ടേച്ചുപോയ ആഴമേറിയ മുറിവുകളും രാജ്യത്ത് നാലര കോടി മുസ്ലിംകളുടെ ജീവിതത്തെ നിസ്സഹായതയുടെയും അനിശ്ചിതത്വത്തിന്റെയും തടവറകളില്‍ തളച്ചിട്ട സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍, കറകളഞ്ഞ വിശ്വാസത്തിന്റെ അടിത്തറകളില്‍ സമുദായത്തിന്റെ
      പുനരുദ്ധാരണം സാധിക്കാനും അവരില്‍ ലക്ഷ്യബോധമുളവാക്കാനും ജമാഅത്ത് അതിന്റെ പരിമിതമായ കഴിവുകള്‍ വിനിയോഗിച്ചു.

      തദവസരത്തിലായിരുന്നു ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ചരിത്രത്തില്‍ പ്രഥമ പൊതുതെരഞ്ഞെടുപ്പ് സമാഗതമായത്. 1952-ലെ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പൊതുവെ ഗുരുതരമായ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. മലബാറില്‍മാത്രം മുസ്ലിംലീഗ്
      പുനര്‍ജീവിപ്പിക്കപ്പെടുകയുണ്ടായി. വിഭജനത്തിന്റെയും ആത്യന്തിക സാമുദായികതയുടെയും തിക്തസ്മരണകള്‍ പച്ചയായി നിലനിന്നിരുന്നതിനാല്‍ മലബാറില്‍പോലും നല്ലൊരു വിഭാഗം മുസ്ലിംകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാവട്ടെ, അവരെ ഇതികര്‍ത്തവ്യതാ മൂഢത വ്യാപകമായിത്തന്നെ പിടികൂടി. ഒരുവശത്ത് മുസ്ലിംകളെ തികച്ചും നിരാശപ്പെടുത്തിയ നാഷനല്‍ കോണ്‍ഗ്രസ്. മറുവശത്ത്, ആത്യന്തിക വര്‍ഗീയതയുടെ വക്താക്കള്‍. രണ്ടിനും മധ്യേ, നാസ്തികരും മതനിഷേധികളുമായ കമ്യൂണിസ്റുകളും അവരില്‍നിന്ന് വളരെയൊന്നും ഭിന്നരല്ലാതിരുന്ന സോഷ്യലിസ്റുകളും. ഇവര്‍ക്കെല്ലാം വേണ്ടി മുസ്ലിംകളെ അണിനിരത്താന്‍ രംഗത്തിറങ്ങിയവര്‍ സമുദായത്തിലുണ്ടായിരുന്നുവെങ്കിലും മുസ്ലിംജനസാമാന്യത്തില്‍ വിശ്വാസവും പ്രതീക്ഷയും വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എത്രത്തോളമെന്നാല്‍, അന്നോളം കോണ്‍ഗ്രസ്സിനോട് ഒട്ടിനിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിലെ ചില പ്രമുഖ പണ്ഡിതന്മാര്‍ പോലും ഇലക്ഷന്‍ ബഹിഷ്കരിക്കാനാണ് മുസ്ലിംകളെ ആഹ്വാനം ചെയ്തത്.

      ഈ പശ്ചാത്തലത്തിലായിരുന്നു 'തെരഞ്ഞെടുപ്പ് പ്രശ്നവും ഇന്ത്യന്‍ മുസ്ലിംകളും' എന്ന പ്രൌഢമായ ലേഖന പരമ്പര ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസ് നദ്വി തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ('മുസ്ലിംകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും' എന്ന പേരില്‍ 'പ്രബോധനം' പ്രതിപക്ഷപത്രം വാള്യം 3, ലക്കം 10 മുതല്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതോടൊപ്പം, പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെയും ഇലക്ഷന്‍ സമ്പ്രദായത്തിന്റെയും ദൂഷ്യങ്ങള്‍ ഇസ്ലാമിക വീക്ഷണത്തിലൂടെ അമീര്‍ പ്രസ്തുത ലേഖനത്തില്‍ അനാവരണം ചെയ്യുകയുണ്ടായി.
      അതുപോലെ നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങിനിര്‍ത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകള്‍ക്ക് പാടില്ലെന്ന ജമാഅത്തിന്റെ വീക്ഷണഗതിയും അദ്ദേഹം വ്യക്തമാക്കി.

      രാജ്യത്തിലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചേടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ
      നിലപാട് ഇതായിരുന്നുവെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇലക്ഷന്‍ പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ നോക്കിക്കാണാനും യഥാസമയം ഉചിതമായ തീരുമാനങ്ങളെടുക്കാനും ജമാഅത്ത് അനുസ്യൂതം ശ്രദ്ധിച്ചിട്ടുണ്ട്. അടിസ്ഥാനാദര്‍ശത്തിലും ലക്ഷ്യത്തിലും വിട്ടുവീഴ്ച ചെയ്യാതെത്തന്നെ, തെരഞ്ഞെടുപ്പുകളെ ലക്ഷ്യപ്രാപ്തിക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു തദ്വിഷയകമായി കേന്ദ്ര മജ്ലിസ് ശൂറയിലും പ്രതിനിധി സഭയിലും പര്യാലോചനക്കുവന്ന മുഖ്യ പ്രശ്നം. അതോടൊപ്പം, അംഗങ്ങള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്ള വിലക്ക് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി എപ്പോള്‍, എങ്ങനെ നീക്കണമെന്നതും ചര്‍ച്ചാവിഷയമായി. സ്വാഭാവികമായും ചര്‍ച്ചകളില്‍ ഭിന്നമായ വീക്ഷണങ്ങളും വാദഗതികളും മുമ്പില്‍ വന്നു. ജമാഅത്തിന്റെ മൌലികാദര്‍ശത്തിലോ ലക്ഷ്യത്തിലോ മാറ്റം വേണമെന്ന അഭിപ്രായം ഒരാള്‍ക്കും ഉണ്ടായിരുന്നില്ല. എന്നാല്‍,
      ലക്ഷ്യപ്രാപ്തിക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ത്? തെരഞ്ഞെടുപ്പുകള്‍ അതിനെത്രത്തോളം സഹായകമാണ്? ഒരു അനിസ്ലാമിക വ്യവസ്ഥിതിയുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഇസ്ലാമിക പ്രസ്ഥാനത്തിന് ആശാസ്യമാണോ? ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥിതി, ബ്രിട്ടീഷിന്ത്യന്‍ ഭരണക്രമത്തെപ്പോലെത്തന്നെ തീര്‍ത്തും നിഷിദ്ധവും അനിസ്ലാമികവുമാണെന്ന് വിധിയെഴുതാമോ? തെരഞ്ഞെടുപ്പ് അനിസ്ലാമിക വ്യവസ്ഥയുടെ ഭാഗം തന്നെയാണെങ്കിലും, വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി അതിനെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? സമ്മതിദാനാവകാശംപോലും വിനിയോഗിക്കാതെയുള്ള നിഷ്ക്രിയത്വം രാജ്യത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദ്രോഹകരമായ ശക്തികള്‍ അധികാരത്തില്‍ വരാന്‍ ഇടവരുത്തുകയില്ലേ? ഇത്തരം, പ്രസക്തങ്ങളായ നിരവധി ചോദ്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പ്രമാണങ്ങളുടെ വ്യാഖ്യാനം, ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഭരണകൂടം, ജനാധിപത്യം, സെക്യുലരിസം, ഇലക്ഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുവന്ന പ്രതിപാദനങ്ങള്‍, മാറിമാറിവരുന്ന സാഹചര്യങ്ങളുടെ വിശകലനം എന്നിവയില്‍ സ്വാഭാവികമായുണ്ടാകാവുന്ന വീക്ഷണ വ്യത്യാസങ്ങളും ഭിന്നാഭിപ്രായങ്ങളും ഈ ചര്‍ച്ചകളില്‍ പ്രകടമാവാതിരുന്നില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനും ഇസ്ലാമിലെ ശൂറാ വ്യവസ്ഥക്കും പരമാവധി പ്രാധാന്യം കല്‍പിക്കുന്ന ജമാഅത്തിന്, ഈ വീക്ഷണവ്യത്യാസങ്ങളെ കഴിവതും സമന്വയിപ്പിച്ചു, യഥോചിതം തീരുമാനങ്ങളെടുത്തു മുമ്പോട്ടു നീങ്ങാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം. സമകാലീന ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍
      പൊതുവെത്തന്നെ ആഭ്യന്തര ഭിന്നതക്കും ശൈഥില്യത്തിനും കാരണമാക്കിത്തീര്‍ത്ത പ്രശ്നങ്ങളാണ് പരിവര്‍ത്തനത്തിന്റെ അഭികാമ്യമായ മാര്‍ഗവും ഗവണ്‍മെന്റുകളോടുള്ള സമീപനവും. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ, ഇത്തരം ചര്‍ച്ചകള്‍ ശൈഥില്യത്തിലേക്ക് നയിച്ചില്ലെന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതേയവസരത്തില്‍, ചിന്തിക്കുകയും സാഹചര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന കുറേ വ്യക്തികള്‍ ഒരു പ്രസ്ഥാനത്തില്‍ ഒത്തുചേരുമ്പോള്‍, ഏത് പ്രശ്നത്തിലും അവര്‍ ആദ്യാവസാനം ഏകാഭിപ്രായക്കാരായിരിക്കുമെന്നും, അവരെടുക്കുന്ന ഏത് തീരുമാനവും മാറ്റമില്ലാതെ തുടരുമെന്നും ബുദ്ധിയുള്ളവരാരും കരുതുകയില്ല. ഇജ്തിഹാദിലെ ശരിയും തെറ്റും പ്രവാചകന്‍ അംഗീകരിക്കുകയുണ്ടായി. അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, പരിതസ്ഥിതികളെ വിലയിരുത്തി, ആര്‍ജവത്തോടും സത്യസന്ധതയോടുംകൂടി തീരുമാനങ്ങളെടുക്കുക; ഭിന്നസാഹജര്യങ്ങളില്‍ തീരുമാനങ്ങള്‍ തിരുത്തുകയോ പരിഷ്കരിക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അറച്ചുനില്‍ക്കാതെ സധൈര്യം അതിന് സന്നദ്ധമാവുക- ഇതാണ് ജീവസ്സുറ്റ പ്രസ്ഥാനങ്ങളുടെ, വിശിഷ്യാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വഭാവം. തീരുമാനങ്ങളിലും നയങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റം പ്രതിയോഗികളും ശത്രുക്കളും പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുമെന്നതും അനുഭവസത്യമാണ്. എന്നാല്‍, മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ഒരു പ്രസ്ഥാനവും ഭൂമുഖത്തുണ്ടായിട്ടില്ലെന്നതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ വലുതായ പ്രയോജനമൊന്നും ആര്‍ക്കും ചെയ്യാറില്ല. കേരളത്തിലെ മുസ്ലിം മതസംഘടനകള്‍ തന്നെ, ഒട്ടുവളരെ നയംമാറ്റങ്ങളിലൂടെ കടന്നുവന്നതിന്റെ ഉദാഹരണങ്ങള്‍ സുലഭമാണ്.

      ഈയടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇലക്ഷനെക്കുറിച്ച് ഇതഃപര്യന്തം നടത്തിയ ചര്‍ച്ചകളും കൈക്കൊണ്ട തീരുമാനങ്ങളും, പ്രസ്ഥാനത്തിന്റെയും ഇസ്ലാമിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി ആയിരുന്നുവെന്ന് കാണാം.

      ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാര സമിതിയായ മജ്ലിസ് ശൂറാ വിചിന്തനം ആരംഭിച്ചത് 1960 മുതല്‍ക്കായിരുന്നു. 1961 ജൂലായ് 15 മുതല്‍ 18 വരെ സമ്മേളിച്ച കേന്ദ്ര മജ്ലിസ് ശൂറാ, ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അതിന്റെ വിവിധ വശങ്ങളെപ്പറ്റി വിചിന്തനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിനുവേണ്ടി ഇലക്ഷന്റെ ഏതെല്ലാം രീതികള്‍, എത്രത്തോളം, എന്തെല്ലാം ഉപാധികള്‍ക്കു വിധേയമായി സ്വീകരിക്കാം? ഇവ്വിഷയകമായി ജമാഅത്ത് നിലവിലുള്ള സാഹചര്യത്തില്‍ എന്തു തീരുമാനമെടുക്കണം? ഇതേക്കുറിച്ചായിരുന്നു കമ്മിറ്റി അതിന്റെ ശിപാര്‍ശകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. ജമാഅത്തിലെ മതപണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അഭിപ്രായങ്ങള്‍ ആരായുന്നതോടൊപ്പം, ജമാഅത്തിനു പുറത്തുള്ള മതപണ്ഡിതന്മാരുടെ വീക്ഷണഗതികള്‍ മനസ്സിലാക്കാനും സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി. 1961 ഡിസംബര്‍ 14 മുതല്‍ 18 വരെ ചേര്‍ന്ന മജ്ലിസ് ശൂറാ യോഗത്തില്‍ ഇലക്ഷന്‍ സബ്കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെയും ജമാഅത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ സവിസ്തരമായ ചര്‍ച്ചകള്‍ നടത്തിയ ശൂറാ താഴെ പറയുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു:

      ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
      ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
      പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:

      1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.

      2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
      പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.

      രണ്ടാമത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല.

      ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു. പക്ഷേ, 1962-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രൂപങ്ങള്‍ വിശദമായി വിചിന്തനം ചെയ്യപ്പെടുകയുണ്ടായില്ല. അതിനാല്‍ തദനുസൃതമായി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടുന്ന ഉപാധികളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.

      ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങള്‍

      വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:

      1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.

      2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.

      3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
      പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.

      1961 ഡിസംബറിലെ ശൂറാ പ്രമേയത്തില്‍ മുസ്ലിംകള്‍ക്ക് നല്‍കിയനിര്‍ദേശങ്ങള്‍, 1966 ജൂലൈയിലെ പ്രമേയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളോടെ അവര്‍ത്തിക്കുകയുണ്ടായി.

      1967 ജനുവരിയില്‍ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ, മുന്‍ തീരുമാനത്തിന്റെ വെളിച്ചത്തില്‍, ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടിംഗ് വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് പരിഗണിച്ചു. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:

      1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.

      2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.

      3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.

      4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.

      എന്നാല്‍, ഈ തീരുമാനങ്ങളുടെ വെളിച്ചത്തില്‍, 1967-ലെ
      പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ജമാഅത്തംഗങ്ങള്‍ വോട്ടു നല്‍കേണ്ടതാണെന്ന് ശൂറാ അഭിപ്രായപ്പെടുക യുണ്ടായില്ല.

      പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍

      1968 മെയില്‍ ചേര്‍ന്ന മജ്ലിസ് ശൂറാ യോഗവും 1968
      സെപ്റ്റംബറില്‍ ചേര്‍ന്ന മജ്ലിസെ നുമാഇന്തഗാന്‍ (പ്രതിനിധിസഭ) യോഗവും, ജമാഅത്തംഗങ്ങളുടെ വോട്ടിംഗ് വിലക്ക് എടുത്തുകളയുന്ന പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായെങ്കിലും നിരോധം റദ്ദാക്കിയില്ല. പിന്നീട് 1974 ജൂണില്‍ ബാംഗ്ളൂരില്‍ സമ്മേളിച്ച മജ്ലിസ് ശൂറയാണ് ഇലക്ഷന്‍ പ്രശ്നം സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷം, സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിപ്രകാരം സംഗ്രഹിക്കാം:

      ജമാഅത്തെ ഇസ്ലാമിക്ക് യുക്തമായ സന്ദര്‍ഭത്തില്‍ സ്വന്തം തത്ത്വങ്ങള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. എങ്കിലും ജമാഅത്തിന്റെ സന്ദേശം വിവിധ മതക്കാരും ജാതിക്കാരുമായ ഭാരത ജനതയുടെ മധ്യത്തില്‍ ഇതേവരെ ഗണ്യമായ തോതില്‍ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായത്തിന്റെ വലിയൊരു ഭാഗത്തെ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കുന്നതിനോ സാധിച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യയിലെ നിയമ നിര്‍മാണ സഭകളിലേക്കുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തു പങ്കെടുക്കുന്നതല്ല.

      എന്നാല്‍ രാജ്യത്ത് നിവസിക്കുന്ന എല്ലാവര്‍ക്കും ജമാഅത്തിന്റെ സന്ദേശം എത്തിക്കുവാനും
      ബഹുജനാഭിപ്രായം അനുകൂലമാക്കിത്തീര്‍ക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര മജ്ലിസ് ശൂറാ ജമാഅത്ത് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ജമാഅത്തിന്റെ ലക്ഷ്യം മുമ്പില്‍ വെച്ചുകൊണ്ട്, അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനിച്ചു. ഇവ്വിഷയകമായി, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സ്വാധീനം ലഭിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രായോഗികമായി പങ്കടുക്കാന്‍ സാധ്യത തെളിയുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സര്‍വെ നടത്താന്‍ രണ്ട് സബ് കമ്മിറ്റികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ചുരുങ്ങിയത് 100 ഗ്രാമങ്ങളെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രം ജമാഅത്ത്, ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും തീരുമാനിക്കപ്പെട്ടു.

      ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:

      "ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്. എന്നാല്‍ ഇവിടത്തെ ജനപ്രതിനിധികള്‍ ഏതൊരു ഭരണവ്യവസ്ഥയുടെ ആവിഷ്കാരത്തിനാണോ നിശ്ചയം ചെയ്തിരിക്കുന്നത് ആ വ്യവസ്ഥ, ദൈവത്തിന്റെ അധികാര പദവിയുടെ അംഗീകാരത്തിലോ ദൈവത്തിന്റെ പരമാധികാര വിഭാവനയിലോ അധിഷ്ഠിതമല്ല. പ്രത്യുത, ജനങ്ങളുടെ തന്നെ സ്വന്തം ആധിപത്യത്തിലും പരമാധികാര സങ്കല്‍പത്തിലുമധിഷ്ഠിതമാണ്. ഈ സമ്പ്രദായം ദൈവത്തിന്റെ ആധിപത്യത്തിനോ പരമാധികാരി ദൈവമാണെന്ന മൌലിക സങ്കല്‍പത്തിനോ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ ഈ വ്യവസ്ഥ അതിന്റെ അടിസ്ഥാനം പരിഗണിക്കുമ്പോള്‍ അനിസ്ലാമികവും സത്യവിരുദ്ധവുമാണ്. അതിനാല്‍ ഈ വ്യവസ്ഥയിലെ അബദ്ധവും അപകടവും അതിന്റെ ദുരന്തഫലങ്ങളും ജമാഅത്ത് വ്യക്തമാക്കിക്കൊണ്ടിരിക്കും. അതിനെതിരില്‍ ഇസ്ലാമിക വ്യവസ്ഥയുടെ സത്യനിഷ്ഠയും പ്രയോഗ തലത്തിലുള്ള അതിന്റെ അനുഗ്രഹങ്ങളും വിവരിച്ചുകൊടുക്കും. ഈ ദ്വിവിധ ശ്രമങ്ങളിലൂടെ രാജ്യ നിവാസികളെ സത്യമതത്തിലേക്കു പ്രബോധനം ചെയ്യുന്നതായിരിക്കും. നിലവിലുള്ള ഭരണവ്യവസ്ഥയെക്കുറിച്ചു മുമ്പ് അംഗീകരിച്ച ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ട്.

      "ഇതോടൊപ്പം തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലവിലുള്ള ഭരണകൂടത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-സാമൂഹികക്ഷേമ സ്ഥാപനങ്ങളില്‍നിന്ന് ശറഇന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അവയെ കൂടുതല്‍ പ്രയോജനകരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ്. കൂടാതെ, ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനിവാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി, ജമാഅത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി, രാഷ്ട്രീയസ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്താവുന്നതാണ്. ഉപര്യുക്തമായ എല്ലാ രൂപത്തിലും, ഈ പ്രയോജനപ്പെടുത്തല്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന കാര്യം പ്രത്യേകം ദീക്ഷിക്കുന്നതായിരിക്കും.''

      അടിയന്തരാവസ്ഥക്കു ശേഷം

      1975 ജൂണ്‍ 26-ാംതിയതി രാജ്യത്ത് നടപ്പാക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. തികച്ചും അന്യായമായും അകാരണമായും സംഘടന നിരോധിക്കപ്പെടുകയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 700-ല്‍ പരം പേര്‍ കാരാഗൃഹത്തിലടക്കപ്പെടുകയും ചെയ്തു. ഹൈന്ദവ തീവ്രവാദി പ്രസ്ഥാനമായ ആര്‍.എസ്.എസിനോടൊപ്പം, സന്തുലിതത്വം നിലനിര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയെ ബലിയാടാക്കുകയായിരുന്നു ഇന്ദിരാ സര്‍ക്കാര്‍. പക്ഷേ, നീതിമാനായ അല്ലാഹു തന്റെ അടിമകളെ സഹായിക്കുക തന്നെ ചെയ്തു. ബാഹ്യമായ എല്ലാ കണക്കുകൂട്ടലുകളും തനിക്കനുകൂലമാണെന്നു കണ്ട ശ്രീമതി ഇന്ദിരാഗാന്ധി 1977-ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി അവര്‍ക്കെതിരെ അണിനിരന്നു. അടിയന്തരാവസ്ഥ എടുത്തുകളയാനും കേന്ദ്രസര്‍ക്കാരിന് അമിതാധികാരങ്ങള്‍ ഉറപ്പുവരുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സംഘടനകളുടെ പേരിലുള്ള നിരോധം നീക്കാനുമായിരിക്കും തങ്ങള്‍ സര്‍വഥാ പ്രാധാന്യം കല്‍പിക്കുകയെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെങ്കിലും, നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന സംസ്ഥാന അസംബ്ളി തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് പ്രതിപക്ഷത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഫലം സന്തുഷ്ടിക്കും സംതൃപ്തിക്കും വക നല്‍കുന്നതായിരുന്നു. ഇന്ദിരാ സര്‍ക്കാര്‍ തറപറ്റി; ജനതാ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥ നീങ്ങി; ഭരണഘടനാ ഭേദഗതി റദ്ദായി. ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്ടുകിട്ടി. എന്നാല്‍, അംഗങ്ങള്‍ അല്ലാത്ത ജമാഅത്ത് പ്രവര്‍ത്തകര്‍ ചരിത്രത്തിലാദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിക്കനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലും അനിസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മൂലമോ ആയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം പുനഃസ്ഥാപിക്കപ്പെടാനും രാജ്യത്ത് ജനാധിപത്യപരവും മൌലികവുമായ അവകാശങ്ങള്‍ വീണ്ടുകിട്ടുവാനും വഴി തുറക്കുകയായിരുന്നു ജമാഅത്തിന്റെ ലക്ഷ്യം. അതിനാല്‍തന്നെ, സാഹചര്യം മാറുകയും, 1980-ല്‍ ജനതാ ഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്ന് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്തപ്പോള്‍ ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുകയോ സമ്മതിദാനാവകാശം ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. ചിലര്‍ ആരോപിക്കും
      പോലെ, ജനതാ ഗവണ്‍മെന്റിനോട് ഏതെങ്കിലും പ്രതിബദ്ധതയോ കോണ്‍ഗ്രസിനോട് സ്ഥിരമായ ശാത്രവമോ ജമാഅത്തിനുണ്ടായിരുന്നുവെങ്കില്‍ 1980-ലെ തെരഞ്ഞെടുപ്പിലും അതിലെ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തുമായിരുന്നുവല്ലോ.

      എന്നാല്‍, 1977 മാര്‍ച്ചില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം തെരഞ്ഞെടുപ്പുനയം ചര്‍ച്ചാവിഷയമാക്കുകയും പുനഃപരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു 1978 മെയ് 26 മുതല്‍ 30 വരെ ഭോപാലില്‍ ചേര്‍ന്ന ജമാഅത്തംഗങ്ങളുടെ അഖിലേന്ത്യാ കണ്‍വെന്‍ഷന്‍. സമ്മേളനത്തില്‍ ഇനി പറയുന്ന വിഷയങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടു:

      1) രാജ്യത്ത് നിലവിലുള്ള വ്യവസ്ഥയുടെ സ്വഭാവം. 2) ഇന്ത്യയില്‍ ഇഖാമത്തുദ്ദീനിനുള്ള മാര്‍ഗം. 3) ജമാഅത്തെ ഇസ്ലാമിയും സാമുദായിക പ്രശ്നങ്ങളും. 4) ജമാഅത്തെ ഇസ്ലാമിയും ഇലക്ഷനും. രാജ്യത്തിലെ വ്യവസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, അത് അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്നും അത് മാറ്റുകയും തദ്സ്ഥാനത്ത് സത്യവ്യവസ്ഥ
      സ്ഥാപിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൊതുവെ അംഗീകരിക്കുകയുണ്ടായി. എന്നാല്‍ മറ്റു വിഷയങ്ങളില്‍ വ്യത്യസ്തവും ഭിന്നവുമായ വീക്ഷണഗതികള്‍ ഉയര്‍ന്നുവന്നു. ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള ഇലക്ഷന്‍ നയത്തില്‍ ഒരു മാറ്റവും സമ്മേളനം നിര്‍ദേശിക്കുകയുണ്ടായില്ല.

      അതോടൊപ്പം, തെരഞ്ഞെടുപ്പിനെ ലക്ഷ്യപ്രാ പ്തിക്കുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായഗതി ജമാഅത്തില്‍ ശക്തിപ്പെട്ടുവരികയായിരുന്നു. യുക്തമെന്നുതോന്നുന്ന സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാണെന്ന് ജമാഅത്ത് പോളിസിയില്‍ മുമ്പേ പറഞ്ഞുപോന്നിട്ടുണ്ട്. 1981-1986 കാലത്തെ പോളിസി പ്രോഗ്രാമിന്റെ ആമുഖത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:

      "ലക്ഷ്യപ്രാപ്തിക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും നിര്‍ദേശങ്ങളനുസരിച്ച് ധാര്‍മികവും നിര്‍മാണപരവും സമാധാനപൂര്‍വകവും നിയമാനുസൃതവുമായ മാര്‍ഗങ്ങളാണ് ജമാഅത്തെ ഇസ്ലാമി അവലംബിക്കുന്നത്.

      "വിശ്വസ്തതക്കും സത്യസന്ധതക്കും നിരക്കാത്തതോ, വര്‍ഗീയവൈരവും വര്‍ഗീയസംഘട്ടനവും നാട്ടില്‍ കലാപവും സൃഷ്ടിക്കുന്നതോ ആയ എല്ലാ കാര്യങ്ങളില്‍നിന്നും ജമാഅത്ത് വിട്ടുനില്‍ക്കുന്നതാണ്. 'സമാധാനപരവും നിയമാനുസൃതവും' എന്നതിന്റെ വിവക്ഷയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതും ഉള്‍പ്പെടുന്നു. ആകയാല്‍ ജമാഅത്ത് സ്വന്തം തത്വങ്ങള്‍ക്കു വിധേയമായി യുക്തമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടക്കുന്നതാണ്.''

      1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?''

      അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
      പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു. അതിനാല്‍ ഇലക്ഷനില്‍നിന്നുള്ള ജമാഅത്തിന്റെ വിട്ടുനില്‍പിനെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത് എന്നതാണ് അതിന്റെ യഥാര്‍ഥ കാരണം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ ജമാഅത്തിനു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഞങ്ങളുടെ പോളിസി പ്രോഗ്രാമില്‍ എഴുതിയത് നിങ്ങള്‍ക്കു കാണാന്‍ കാഴിയും.''

      താങ്കള്‍കോ മറ്റുള്ളവര്‍ക്കോ ഇതുമായി കൂടുതല്‍ അറിയണമെങ്കില്‍ ജമാഅത്തെ സൈറ്റില്‍ പോയാല്‍ തുടര്‍ന്നും വായിക്കാം ..ഇതൊന്നും താങ്കള്‍ക്ക് അറിയന്ഹിട്ടല്ല ..ഇനി ഇതൊക്കെ ഇസ്ലാമിന്റെ വിധിവിളക്കിന്റെ അടിസ്ഥാനത്തിലാണോ എന്ന് ചോദിച്ചാല്‍ അതും ഇതില്‍ വളരെ കൃത്യമായി പ്രടിപതിച്ചിട്ടുണ്ട് .....ചുരുക്കി പറഞ്ഹല്‍ ...ജമാഅത്തെ ഇസ്ലാമി അതിന്റെ ഓരോ തീരുമാനവും എടുക്കുന്നത് അതത് സാഹചര്യവും സന്തര്‍ബവും നോക്കി കൂടിയാലോചനസമിതി കൂടി ആ കാലത്തിനനുസരിച്ച് പരമാവധി ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്ന് കൊന് തെന്നെയാണ്....താങ്കള്‍ ഇവിടെ ചൂണ്ടിക്കാണിച്ച തീരുമാനങ്ങളും (താങ്കള്‍ക്ക് തല്പെര്യ്ങ്ങല്‍ക്കനുസരിച്ച )ആ കാലെതെ സാഹചര്യവും ചുറ്റുപാടുകളും വളെരെ വിശദമായി പഠിച്ചതിനു ശേഷം ശൂറ എടുത്ത തീരുമാനങ്ങള്‍ ആയിരുന്നു ....അതേ ശൂറ എടുക്കുന്ന തീരുമാങ്ങളാണ് ഇപ്പോയും നടപ്പില്‍ വരുത്തുന്നത് ..ശൂറ തീരുമാനത്തിന് ശേഷം അതുനടപ്പില്‍ വരുത്താന്‍ പരമാവധി ശ്രമിക്കുകയും പിന്നെ അല്ലാഹുവിനു വിടുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ രീതി ..അതില്‍ ഇസ്ലാമിക ചരിത്രത്തില്‍ ഉധഹരണങ്ങള്‍ ഉണ്ടുതാനും.......

      8 minutes ago
      • Jamal Thandantharayil സഹോദരൻ ഹഫീസ്: ഇബാദത്ത് എന്ന പദത്തിന് ഖുർആനിന്റെ സാങ്കേതിക അർത്ഥത്തിൽ മലയാളത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും യോജിച്ച പദം ആരാധന ആണെന്നാണ് മുജാഹിദുകൾ കരുതുന്നത്.
        11 hours ago ·

      • Jamal Thandantharayil
        ‎[ഇത് ഞാൻ മേലെ കൊടുത്തിരുന്നു:>> 'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാ...ധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ ]

        ചില സ്ഥലങ്ങളിൽ അടിമത്വം എന്ന ഉദ്ദേശത്തിലും അനുസരണം എന്ന ഉദ്ദേശത്തിലും കൊടുത്തിട്ടുണ്ട് എങ്കിലും അവിടെയൊക്കെ അത് മാത്രമാണ് അർത്ഥമെന്നോ ആരാധന എന്ന അർത്ഥം അവിടെയൊന്നും യോജിക്കില്ല്ലെന്നോ, അല്ലെങ്കിൽ ജമാ അത്ത് പറയുന്ന 3 അർത്ഥങ്ങളും പരിഗണിക്കണം എന്നോ പറയുന്നത് ശരിയല്ല. ഉദാ: 22:77ൽ ഇബാദത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് റുകൂ ഉം സുജൂദും മറ്റ് നന്മകൾ പ്രവർത്തിക്കലുമാണെന്നതു കൊണ്ട് ഇബാദത്തിനു റുകൂ അ്, സുജൂദ് എന്നൊക്കെ അർത്ഥമുണ്ടെന്ന് പറയാമോ. എന്നാൽ അല്ലാഹുവിനുള്ള സുജൂദും റുകൂ ഉം മാത്രമല്ല, നേർച്ച, ബലി തുടങ്ങി എല്ലാ സൽക്കർമ്മങ്ങളും ഇബാദത്ത് തന്നെയാണ്. അതെല്ലാം വിശ്വാസത്തോടെയും ഉദ്ദേശശുദ്ദിയോടെയും ചെയ്യണമെന്നേയുള്ളൂ!
        [22:77]
        സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
        See More

        11 hours ago ·

      • Jamal Thandantharayil ‎@ഷമീം: സഹോദരാ, ശൂറാ കൂടി കാര്യങ്ങൾ തീരുമാനിക്കുന്നത് വളരെ നല്ലതു തന്നെ. എന്നാൽ മുൻ കാലത്ത് ശൂറ കൂടിയപ്പോൾ ശിർക്കായിരുന്ന വോട്ടിങ്ങ് പിന്നീട് ശൂറ കൂടിയപ്പോൾ എങ്ങിനെ തൌഹീദായി എന്ന് പറഞ്ഞു തരിക!
        11 hours ago ·

      • Abdul Latheef
        ‎>>>വോട്ടിങ്ങ് പിന്നീട് ശൂറ കൂടിയപ്പോൾ എങ്ങിനെ തൌഹീദായി എന്ന് പറഞ്ഞു തരിക!<<<

        മനസ്സും കണ്ണും പുര്‍ണമായി അടച്ചുതന്നയല്ലേ ഈ ചോദ്യം വീണ്ടും ചോദിക്കുന്നത്. അല്ലെങ്കില്‍ ശ്രദ്ധിക്കണേ വല്ല വെളിച്ചവും ആ ഹൃദയത്തിലേക്ക് കയറിയേക്കാം. ഒന്നുകൂടി ഉറപ്പുവ...രുത്തുക.See More

        2 hours ago ·

      • Jamal Thandantharayil
        ലത്തീഫ് സാഹിബ്: ഈ ചോദ്യം ഈ ഗ്രൂപ്പിൽ ഞാൻ ആദ്യമായാണ് ചോദിക്കുന്നത്. ഷമീം എഴുതിയത് കാണുക <<...ജമാഅത്തെ ഇസ്ലാമി അതിന്റെ ഓരോ തീരുമാനവും എടുക്കുന്നത് അതത് സാഹചര്യവും സന്തര്‍ബവും നോക്കി കൂടിയാലോചനസമിതി കൂടി ആ കാലത്തിനനുസരിച്ച് പരമാവധി ഇസ്ലാമിന്റെ... ചട്ടക്കൂടില്‍ നിന്ന് കൊന് തെന്നെയാണ്....താങ്കള്‍ ഇവിടെ ചൂണ്ടിക്കാണിച്ച തീരുമാനങ്ങളും (താങ്കള്‍ക്ക് തല്പെര്യ്ങ്ങല്‍ക്കനുസരിച്ച )ആ കാലെതെ സാഹചര്യവും ചുറ്റുപാടുകളും വളെരെ വിശദമായി പഠിച്ചതിനു ശേഷം ശൂറ എടുത്ത തീരുമാനങ്ങള്‍ ആയിരുന്നു ...>> ഇതാണ് ചോദ്യത്തിനടിസ്ഥാനം! താങ്കൾക്ക് പ്രമാണ ബദ്ധമായി മറുപടി ഉണ്ടെങ്കിൽ പറഞ്ഞുതരിക!


         

        Nabeel Abdul Razak
        ഇതൊക്കെ കേട്ടിട്ട് ......
        ഒരു ഭാവ വ്യത്യാസമില്ലാതെ,ഒരു അപസ്വരവും ഉയര്‍ത്താതെ നിസംഗതയോടെ ഹാളിലെ കസേരകളില്‍ ഇരുന്ന 'പച്ച മനുഷ്യരെ' എനിക്ക് മനസിലാവുന്നില്ല.....
        മനുഷ്യര്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും 'കണ്ണടച്ച്' മനസില്‍ കുടിയിരുത്തിയാല്‍ 'ഇത്രയേറെ' 'അച്ചടക്കം' പ്രാപ്യമാണെന്ന തിരിച്ചറിവ് എനിക്കുണ്ടായിരിക്കുന്നു ......
        പ്രാസങ്ങികനോടുള്ള കടപ്പാട് നേരിട്ടറിയിക്കാന്‍ മനസ്സ്‌ കൊതിക്കുന്നു ....
      • Yooseph Fed likes this.
      • Abdul Latheef പറയുന്നതെന്താണെന്ന് അവിടെയിരിക്കുന്നവര്‍ക്ക് മനസ്സിലാകുന്നുവെന്നതാണ് അതുകൊണ്ട് തെളിയിക്കുന്നത്. മാത്രമല്ല അവര്‍ ആദ്യമായി കേള്‍ക്കുന്ന വര്‍ത്തമാനവുമല്ല അത്. പക്ഷെ പറയുന്നതിന്റെ വിപരീതം മനസ്സിലാക്കിയതുകൊണ്ടാണ് (അല്ലെങ്കില്‍ മനസ്സിലാകാത്തതുകൊണ്ട്) ഈ സഹോദരന്‍ ഈ ക്ലിപ്പ് ഇവിടെ നല്‍കിയത്.
        4 hours ago · · 5 people5 people like this.
      • Abdul Latheef
        ഇതിലെ വാദങ്ങള്‍ എല്ലാവരും കേട്ടുകഴിഞ്ഞിരിക്കും. ഇതിവിടെ നല്‍കിയ സുഹൃത്തിന് നന്ദി പറയുന്നതോടൊപ്പം. ജമാഅത്തെ ഇസ്ലാമി എന്ന പ്രാസ്ഥാനം ഈ പറയുന്നതാണെന്നും ഈ കാര്യങ്ങളൊക്കെ തന്നെയാണ് ഖിയാമം നാള്‍ വരെ പറഞ്ഞുകൊണ്ടിരിക്കുക എന്ന തെറ്റിദ്ധാരണയും വേണ്ട.... ആ പറഞ്ഞവയില്‍ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് വിശുദ്ധഖുര്‍ആന്റെയും സുന്നത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ടുതന്നെ മാറ്റത്തിന് വിധേയമാകുന്ന കാര്യങ്ങളുമുണ്ട്. അതൊക്കെ ഇഴതിരിച്ച് എങ്ങനെ മനസ്സിലാക്കാം എന്നാണെങ്കില്‍ ഇസ്ലാമിനെ പഠിക്കുക. നിങ്ങളുടെ ഇസ്ലാം പഠനമുസരിച്ച് അതിന് സാധിക്കുന്നില്ലെങ്കില്‍ എന്തോ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ പഠനത്തിലുണ്ട്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയെ അത് പരിചയപ്പെടുത്തുന്നവിധം കേള്‍ക്കാന്‍ ദയവുണ്ടാവുക. അത്രയേ പറയാനുള്ളൂ.See More
        2 hours ago · · 4 peopleLoading...
      • Shamseer Ibrahim Controversies and debates like this will not have any end. And it is clear from the previous discussions.... Because JIH and the so-called KNM reads/takes things in different perspectives.. Its only possible, at the most, for us to agree the fact that the world is diverse in nature as was during the time of prophet (SA)
        2 hours ago ·
      • Shanid Koleth ‎@ shamseer.... thats what jih always say...
        2 hours ago ·
      • Nissar Ahamed What a clear explanation!!....crystal clear explanation!!!..I wonder abt the Mujahids de cant' follow and understand these....shame on u brothers!!!....then wt did u study abt the religion?!!...studied only subject related to beared and dress code?!!!..moreover arguments... ThanQ Sheikh Saheb(May Allah bless upon u always)....... ThanQ Nabeel for the post.........!!!!!
        about an hour ago ·
      • Abdul Samad സംശയ നിവാരണത്തിനുള്ള ചോദ്യങ്ങളെ ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്തൂ, അദ്ദേഹം ചോദ്യം ഉന്നയിച്ചിട്ടില്ല പകരം ഉത്തരം തന്നെ കാണിച്ചു തന്നതാണ്. എല്ലാ ചോദ്യത്തിനും ഉത്തരം വേണമെന്നില്ല, എല്ലാ ഉത്തരവും എല്ലാവരെയും തൃപ്തിപ്പെടുത്തണമേന്നില്ല, മനുഷ്യനു തര്യപ്പെടുത്താന്‍ ഏറ്റവും പ്രയാസമുള്ളത് തന്നെ തന്നെയാണ്, استفت نفسك وإن أفتاك الناس
        about an hour ago ·
      • Nabeel Abdul Razak
        മുഴുവന്‍ മനസിലാക്കാനാവാതെ .....നവീകരിച്ച് നവീകരിച്ച്‌ 'പുത്തന്‍ പോപ്പി'ക്ക് ബലാബലം നില്‍ക്കുന്ന 'ഉപ്പാപ്പയുടെ കുടയെ' ആകെ തഴഞ്ഞ ആളുകള്‍ നിറഞ്ഞ കുടുംബത്തില്‍ നിന്നുള്ളതാ ഈ എളിയവന്‍.
        'ഹാളി'ലുള്ളവരൊക്കെ നീണാല്‍ വാഴട്ടെ.
        'നാട്ടിലുള്ളവരൊക്കെ............................................
        ആര്‍ക്കും മുഴുമിപ്പിക്കാം ...
        See More
        41 minutes ago ·
      • Shihab M Beeran nabeel sahb. can any one possible to do "one" thing in dual intention???/?
        27 minutes ago ·
      • Jamal Thandantharayil
        എന്തു നിയ്യത്തിലാണ് കർമ്മങ്ങൾ എന്നതാണ് പ്രശ്നം! അന്നി അ്മാലു ബിന്നിയ്യാത്ത്. ജമാ അത്തുകാർക്ക് ഈ കാര്യം പിടികിട്ടാൻ, നിയ്യത്ത് ഒന്ന് മാറ്റാൻ ഒരു പാട് ദശകങ്ങൾ ശൂറ കൂടേണ്ടി വന്നു. ഒരു പാട് മുസ്ലിംകളുടെ മേൽ ശിർക്ക് ആരോപിക്കേണ്ടി വന്നു (അവരുടെയ...ൊക്കെ മനസ്സിലുള്ള നിയ്യത്ത് ജമാ അത്തുകാർ എങ്ങിനെ അറിഞ്ഞോ ആവോ). ഒരുപാട് ആളുകളുടെ ജോലി കളഞ്ഞു. അനുസരണവും അടിമത്തവും ചർച്ച ചെയ്ത് ഒരുപാട് പേരുടെ സമയം കളഞ്ഞു. ജനാധിപത്യം മനാത്തയാണെന്ന് പറഞ്ഞു. അവസാനം മനസ്സിലായി ഉദ്ദേശം / നിയ്യത്ത്, മനസ്സിന്റെ അർഥന, പ്രാർത്ഥന അത് ശരിയാവണം. അതാണ് നബി(സ) 1400 വർഷം മുൻപ് പറഞ്ഞത്. അദ്ദു ആ ഉ ഹുവൽ ഇബാദ: പ്രാർഥന അതു തന്നെയാണ് ആരാധന! ഏതൊരു കർമ്മവും അല്ലാഹുവിനുള്ള ആരാധനയാവാൻ അതിന്റെ നിയ്യത്ത്/ അതിലടങ്ങിയ പ്രാർഥന അല്ലാഹുവിനോടായിരിക്കണം! ഇത് പറഞ്ഞു കൊണ്ടിരുന്ന മുജാഹിദുകളോട് ശിർക്ക് ശാഖാപരമായ വിഷയമാണെന്ന് പഠിപ്പിക്കാൻ വന്നു. കഷ്ടം! ഇപ്പോഴും അണികൾക്ക് കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു പ്രതികരണം കാണുമ്പോൾ!!





No comments: