പ്രപഞ്ചത്തിനെ കുറിച്ച്, അതിലെ പദാര്‍ത്ഥത്തെ കുറിച്ചുള്ള പഠനം ആണ് ഭൌതിക ശാസ്ത്രം. പദാര്‍ത്ഥത്തിന്റെ പല വ്യത്യസ്ത രൂപങ്ങളുടെയും അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജത്തിന്റെ വിവിധ രൂപങ്ങളുടെയും പഠനം.
മൂലകങ്ങളുടെ ഘടനയും അതിന്റെ തന്മാത്രകളുടെ ചലനവും വലുപ്പവും മുതല്‍ പ്രകാശത്തിന്റെ വേഗതയും ഗാലക്സികളുടെ വലുപ്പവും ദൂരവും എല്ലാം പ്രകാശ വര്‍ഷങ്ങളില്‍ കണക്കാക്കുന്നത് വരെ അതിന്റെ പഠനത്തില്‍ വരുന്നു. ഊര്‍ജം ഒരവസ്ഥയില്‍ നിന്ന് വ്യത്യസ്ത അവസ്ഥകളിലേക്ക് വരുന്നതും അതിനെ വിവിധ രീതികളില്‍ ഉപയോഗപ്പെടുത്തുന്നതും അതില്‍ വരുന്നു.
അതൊക്കെ വിശദീകരിക്കാന്‍ നിന്നാല്‍ ഇന്ന് തീരില്ല എന്നറിയാമല്ലോ ? സ്കൂളില്‍ കുട്ടികള്‍ പത്താം ക്ലാസ് വരെ ഫിസിക്സ് പഠിച്ചിട്ടു പിന്നെ അതിന്റെ ഏതെങ്കിലും ശാഖ മാത്രം എടുത്ത് സ്പെഷ്യലൈസ് ചെയ്ത് പഠനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത് . പഠനം അവസാനിക്കില്ല.
ഈ പ്രപഞ്ചത്തെയും അതിലുള്ളതിനെയും സൃഷ്ടിച്ചത് അല്ലാഹു ആണ്. അതിലെ കാര്യ കാരണ ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തിയത് അവനാണ്. ആ കാര്യ കാരണ ബന്ധങ്ങള്‍ നിശ്ചയിച്ചത് പ്രപഞ്ചത്തിനും അതിനുള്ളിലുള്ള വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും ജീവ ലോകതിനുമാണ്. അതിനെ എല്ലാം സൃഷ്ടിച് സംവിധാനിച്ചു ഘട്ടം ഘട്ടമായി വളര്‍ത്തി കൊണ്ട് വന്നു പരിപാലിക്കുന്നതു കൊണ്ടാണ് അല്ലാഹുവിനെ റബ്ബ് എന്ന് വിളിക്കുന്നത്..
റബ്ബ് ഈ കാര്യ കാരണ ബന്ധങ്ങള്‍ക്കും പ്രപഞ്ചത്തിനും അതീതന്‍ ആണ്. കാരണം അവന്‍ ഇതൊക്കെ സൃഷ്ടിക്കുന്നതിനു മുന്പ് ഉള്ളവനാണ്. ഈ പ്രപഞ്ചത്തില്‍ എന്തെങ്കിലും ഉണ്ടാകാന്‍ ഉള്ള കാരണങ്ങള്‍ ഒന്നും അവനു ബാധകമല്ല. അഥവാ ഈ ലോകത്ത് താനേ ഒന്നും ഉണ്ടാകില്ല. എന്നാല്‍ അവനെ സംബന്ധിച്ച് അവന്‍ ഉണ്ടായവന്‍ അല്ല. മുന്‍പേ ഉള്ളവന്‍ ആണ്.
ഈ പ്രപഞ്ചത്തില്‍ ഉള്ളതിനൊക്കെ ഒരു അവസാനം ഉണ്ട്. എന്നാല്‍ അവന്‍ എന്നും ഉള്ളവന്‍ ആണ്. ഈ പ്രപഞ്ചത്തില്‍ അവന്‍ സൃഷ്ടിച്ചതിനൊക്കെ പരിധികളും പരിമിതികളും കാര്യ കാരണ ബന്ധങ്ങളും ഉണ്ട്. എന്നാല്‍ അവനു പരിധികളും പരിമിതികളും കാര്യാ കരണ ബന്ധങ്ങളുടെ തടസ്സങ്ങളും ഇല്ല. അവന്‍ എല്ലാം അറിയുന്നവനും എല്ലാം കഴിയുന്നവനും പരിപൂര്ന്നനും ആകുന്നു.
അഭൌതിക ശക്തി ആയി അല്ലാഹു മാത്രമാണ് എന്ന് പറയുന്നത് ഈ അര്‍ത്ഥത്തില്‍ ആണ്.
ഇനി ജിന്നും മലക്കും എന്താണ്.
മനുഷ്യന്‍ കളി മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. മലക്കുകള്‍ പ്രകാശം കൊണ്ടും ജിന്നുകള്‍ പുകയില്ലാത്ത തീയില്‍ നിന്നും സൃഷ്ടികപ്പെട്ടു എന്ന് അല്ലാഹു പറയുന്നു. അതൊക്കെ പദാര്‍ത്ഥത്തിന്റെയും ഊര്ജതിന്റെയും വിവിധ രൂപങ്ങള്‍ ആണ് എന്ന് ഭൌതിക ശാസ്ത്രം പഠിച്ചവര്‍ക്ക് അറിയാം.
എന്നാല്‍ മനുഷ്യന് ജിന്നിനെ അത് നമുക്ക് കാണാവുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലല്ലാതെ കാണാന്‍ കഴിയില്ല. അത് കൊണ്ട് അതിനെ അല്ലാഹുവിനെ പ്പോലെ അഭൌതികം എന്ന് പറയാന്‍ കഴിയുമോ ? ഒരിക്കലുമില്ല. അല്ലാഹു പറയുന്നു. അവനെപ്പോലെ ഒന്നും തന്നെ ഇല്ല എന്ന്.
നമുക്ക് കാണാന്‍ കഴിയാത്ത ജീവികളെ എല്ലാം അഭൌതികം എന്ന് വിളിക്കാന്‍ കഴിയില്ല. മനുഷ്യന് ജിന്നിനെയും മലക്കിനെയും കുറിച്ച് അറിവ് കിട്ടിയത് അഭൌതിക മാര്‍ഗത്തില്‍ ആയതു കൊണ്ട് അഥവാ അല്ലാഹുവില്‍ നിന്നൂ വഹയു രൂപത്തില്‍ ആയതു കൊണ്ട് അവരെ കുറിച്ചുള്ള അറിവ് അഭൌതികം ആണ് എന്ന് പറയാം.
അവരെ കുറിച്ചുള്ള അറിവ് മാത്രമാണോ അഭൌതികം ആയി ലഭിച്ചത്. ഖുര്‍ആനില്‍ എത്രയോ അറിവുകള്‍ ഉണ്ട്. അതെല്ലാം അഭൌതികം ആയ മാര്‍ഗത്തില്‍ ലഭിച്ചത് തന്നെ ആണ്.
മനുഷ്യന് നേരിട്ട് ജിന്നുകളെയും മലക്കുകളെയും കാണാനോ അറിയാനോ കാണാത്തതിനാല്‍ അവയെ മനുഷ്യന് ആപേക്ഷികം ആയി മറഞ്ഞ ജീവികള്‍ ആണ് എന്ന് പറയാം. അത് ഒരിക്കലും അല്ലാഹുവിനെ പ്പോലെ എന്ന ശിര്‍ക്ക് വരുന്ന അവസ്ഥയിലേക്ക് വരുന്നില്ല. കാരണം മനുഷ്യരല്ലാത്ത പല ജീവികളും ജിന്നുകളെയും മലക്കുകളെയും കാണുന്നു എന്ന് പ്രവാചകന്‍ (സ ) പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിനെ വിശദീകരിക്കാന്‍ അഭൌതിക ശക്തി / കാര്യ കാരണ ബന്ധത്തിന് അതീതന്‍ എന്നൊക്കെ ഉപയോഗിക്കുമ്പോള്‍ അതെ പൊലെ ജിന്നും മലക്കും ആണ് എന്ന് വിശദീകരിച്ചാല്‍ അത് ശിര്‍ക്ക് ആണ്. കാരണം അല്ലാഹുവിനെ പോലെ യാതൊന്നും തന്നെ ഇല്ല എന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ പറഞ്ഞു തന്നിട്ടുണ്ട്.
[42:11] ... അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. [112:4] അവന്ന് തുല്യനായി ആരും ഇല്ലതാനും.
ഒരു ജീവിക്കും അല്ലാഹുവിനു മാത്രം ഉള്ള എന്തെങ്കിലും കഴിവ് അവന്‍ നല്‍കിയിട്ടില്ല. പരിപൂര്‍ണ്ണമായ നാമ ഗുണവിശേഷണങ്ങള്‍ അവനുള്ളതാണ്.
[59:24] ...അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്....
സൃഷ്ടികളില്‍ ഒന്നും തന്നെ അല്ലാഹുവിനെ പോലെ ഇല്ല. ഉണ്ട് എന്ന് വിശ്വസിക്കല്‍ അന്ധവിശ്വാസവും ഏറ്റവും വലിയ പാപം ആയ ശിര്‍ക്കും ആണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അല്ലാഹു അല്ലാത്ത ആരോട് ചോദിച്ചാലും ശിര്‍ക്ക് ആണ്
[20:50] അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.
മലക്കുകളെ വിവിധ പ്രകൃതക്കാര്‍ ആയി അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. മലകളെയോ ഒരു പ്രദേശത്തെയോ തന്നെ കട പുഴക്കി എറിയാന്‍ കഴിവുള്ളവര്‍ ആയി ആണ് ചില മലക്കുകളെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ അതൊന്നും അല്ലാഹുവില്‍ പങ്കു ചേര്‍ക്കാന്‍ മാത്രം ഇല്ല. അവന്റെ കഴിവിന്റെയോ ഗുണവിശേഷണങ്ങളുടെയോ മുന്നില്‍ അതൊന്നും ഒന്നുമല്ല..
[40:7]സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു.....
അല്ലാഹുവിന്റെ സിംഹാസനം ആകാശ ഭൂമികളോളം വിശാലമാണ് എന്നാണല്ലോ ആയത്തുല്‍ കുര്സിയ് പഠിപ്പിക്കുന്നത് . അപ്പോള്‍ അതിനെ വഹിക്കുന്ന മലക്കുകളുടെ കരുത്തും വലിപ്പവും എത്രയായിരിക്കും? അപ്പോള്‍ മലക്കുകളുടെ പ്രകൃതത്തില്‍ ഉള്ള ഈ വിശ്വാസം പോലും അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നില്ല.
[13:11] മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്...
നമ്മെ പല പ്രതിസന്ധികളില്‍ നിന്നും മലക്കുകള്‍ സംരക്ഷിക്കുന്നുണ്ട് എന്ന് അല്ലാഹു പറഞ്ഞു തരുന്നു. മലക്കുകള്‍ അല്ലാഹ്വുവിനെ പോലെ സഹായിക്കാന്‍ കഴ്വുള്ളവര്‍ ആണ് എന്നാണോ ഇതില്‍ നിന്ന് വിശ്വസിക്കേണ്ടത് ? ഒരിക്കലുമല്ല. അത് ശിര്‍ക്കാന് വിശ്വാസം ആണ്. മലക്കുകള്‍ക്ക് നല്‍കപ്പെട്ട പ്രകൃതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ കല്പന പ്രകാരം ആണ് അവര്‍ സഹായിക്കുന്നത്. അവര്‍ നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതും അല്ലാഹുവിനെ പോലെ അല്ല.
[50:18] അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.
ഇവിടെ അല്ലാഹു പറയുന്നത് നമ്മെ സദാ നിരീക്ഷിക്കാന്‍ ചുമതല നല്‍കപ്പെട്ട മലക്കുകളെ കുറിച്ചാണ്. ഇതൊരിക്കലും അല്ലാഹു നമ്മേ നിരീക്ഷിക്കുന്നത് പോലെ അല്ല.
ജിന്നുകളെ കുറിച്ചുള്ള വിശ്വാസവും ഇത് പോലെ തന്നെ ആണ്. നാം കാണുന്നില്ല എന്നതിനാല്‍ അവയൊന്നും അല്ലാഹുവിനെ പോലെ അല്ല. അവക്ക് അല്ലാഹുവിനു മാത്രമുള്ള ഏതെങ്കിലും കഴിവോ ഗുണമോ നല്കപ്പെട്ടിട്ടില്ല. എന്നാല്‍ എല്ലാ ജീവികല്‍ക്കുമെന്ന പോലെ അവക്കും അവരുടെ പ്രകൃതം ആയി പല കഴിവുകളും നല്‍കപ്പെട്ടിട്ടുണ്ട്.
[38:37] എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.) [38:38] ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും
[27:38] അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക.?[27:39] ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു
[7:27] ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
.
ഇവിടെ കാറ്റിനെയും പിശാചുക്കളെയും അല്ലാഹു സുലൈമാന്‍ നബിക്ക് കീഴ്പെടുത്തി കൊടുത്തത് അദ്ദേഹത്തിന് നല്‍കപ്പെട്ട മുഅജിസത് ആണ്. എന്നാല്‍ കാറ്റ്, പിശാച് എന്നിവ മുഅജിസത്തിന്റെ ഭാഗം ആയി അല്ലാഹു സൃഷ്ടിച്ചത് അല്ല. പിശാചുകള്‍ (ജിന്നുകള്‍ ) മനുഷ്യരെ പോലെ യുള്ള സമൂഹം ആണ്. കാറ്റും സഞ്ചരിക്കുന്ന അതിന്റെ പ്രകൃതവും അല്ലാഹു മുന്‍പേ സൃഷ്ടിച്ചത് ആണ്.
ഇപ്രകാരം ജിന്നിനും മലക്കിനും മനുഷ്യര്‍ക്ക് ഭൌതികം ആയി എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ഉള്ള കഴിവ് ഉണ്ട് എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക് അല്ല. അത് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്ലാമിന്റെ ശരിയായ വിശ്വാസം ആണ്.എന്നാല്‍ അല്ലാഹുവിനെ പോലെ ഏത് അവസ്ഥയിലും നമ്മെ സഹായിക്കാനും ഉപദ്രവിക്കാനും കഴിവ് ഏതെങ്കിലും ഒരു സൃഷ്ടിക്ക് ഉണ്ട് എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കന്‍ വിശ്വാസം ആണ്. അല്ലാഹുവിനെ പോലെ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിവ് ഉണ്ട് എന്ന് ആരെ കുറിച്ച് വിശ്വസിച്ചാലും അത് ശിര്‍ക്ക് ആണ്.
പ്രാര്‍ത്ഥന കേള്‍ക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ.
തെളിവ്
[35:14] إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖوَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
ഇവിടെ അല്ലാഹു പറഞു പ്രാര്‍ത്ഥന അല്ലാഹു അല്ലാത്തവര്‍ കേള്‍ക്കുകയില്ല. ചില കെ എന്‍ എം പണ്ഡിതന്മാര്‍ അല്ലാഹു പറഞ്ഞതിനെതിരായി കേള്‍ക്കും എന്ന് പറയാന്‍ വേണ്ടി ولو سمعوا എന്ന് പറഞ്ഞത് ഉപയോഗിക്കുന്നു. അവിടെ ആദ്യം അല്ലാഹു കളവ് പറഞ്ഞിട്ട് പിന്നെ സത്യം പറഞ്ഞതല്ല.നഊദു ബില്ലാഹ് .. കേട്ടിരുന്നെങ്കില്‍ പോലും ഉത്തരം ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്ന് മനസ്സിലാക്കിതരികയാണ്.
ശബ്ദ പരിധിയിലുള്ള സൃഷ്ടികള്‍ ആരെങ്കിലും കേള്‍ക്കുന്നത് പ്രാര്‍ത്ഥനയുടെ ബാഹ്യമായ ശബ്ദം മാത്രമാണ്.
എന്നാല്‍ ഏതൊരു സഹായവും അതെത്ര ചെറുതായാലും തനിക്ക് നല്‍കപ്പെട്ട ദിവ്യ ശക്തിയുടെ ഭാഗം ആയാണ് താന്‍ ചെയ്യുന്നത് എന്ന വ്യാജദിവ്യന്മാരുടെ തട്ടിപ്പ് വിശ്വസിച്ചാല്‍ അത് ശിര്‍ക്ക് ആണ്. ദിവ്യത്വം അല്ലാഹുവിനു മാത്രമേ ഉള്ളൂ. മറ്റുള്ളതെല്ലാം വ്യാജ ദൈവങ്ങള്‍ ആണ്. ഹിദായത് നല്‍കാനും, ആയുസ്സ് നീട്ടിതരാനും രോഗം ഷിഫയാക്കാനും സന്താനങ്ങളെ നല്‍കാനും അല്ലാഹു അല്ലാത്തവര്‍ക്ക് അഭൌതികമായ കഴിവുണ്ട് എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക് ആണ്.
ജിന്നിനെയോ മലക്കിനെയോ അല്ലാഹുവില്‍ പങ്കു ചേര്‍ത്താല്‍ ശിര്‍ക്ക് ആണ്. പങ്കു ചേര്‍ത്തില്ലെങ്കില്‍ ശിര്‍ക്ക് ഇല്ല. ജിന്ന് ജ്യോത്സ്യനെ ഭൌതികമായി സഹായിക്കുന്നു എന്ന് വിശ്വസിച്ചാല്‍ ശിര്കില്ല. എന്നാല്‍ ജിന്ന് ജ്യോത്സ്യനെ സഹായിക്കുന്നത് അതിനുള്ള അഭൌതികമായ അഥവാ ദിവ്യമായ കഴിവ് കൊണ്ടാണെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് ആയി.
അല്ലാഹുവിനോട് എന്ത് ചോദിക്കുന്നതും പ്രാര്‍ത്ഥന വഴി ആണ്. അല്ലാതെ ഒരു കാര്യ കാരണ ബന്ധം ഒന്നും മനുഷ്യനും അല്ലാഹുവും തമ്മിലില്ല. അല്ലാഹു പരിധി ഇല്ലാതെ എല്ലാം അറിയുന്നവനും കേള്‍ക്കുന്നവും കാണുന്നവനും ആണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നമ്മുടെ ചോദ്യം. അതാണ് പ്രാര്‍ത്ഥന.
ഇതേ പോലെ ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് ആണ് എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട്. എങ്കില്‍ ജിന്നിനെ കുറിച്ച് ആ വിഭാഗത്തിന്റെ വിശ്വാസം എന്തായിരിക്കും ?
ജിന്നിന് അല്ലാഹുവിനെ പോലെ അഭൌതികമായ / കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായ / പരിധിയില്ലാത്ത ഒന്നോ പലതോ ആയ കഴിവുകള്‍ ഉണ്ട് എന്ന വിശ്വാസം ഉള്ളത് കൊണ്ട് വിശ്വാസത്തില്‍ ശിര്‍ക്ക് വന്നിട്ടുണ്ടാകും. ആ വിശ്വാസം ഉള്ള ആളുകള്‍ ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്ക് ആകുകയും ചെയ്യും..! അവര്‍ ചോദിച്ചില്ലെങ്കിലും വിശ്വാസ പരമായി അവര്‍ മുശ്രിക്കുകള്‍ തന്നെ ആണ്.
അല്ലാഹു അത്തരം ശിര്‍ക്കാന്‍ വിശ്വാസങ്ങളില്‍ നിന്ന് നമ്മെ കാത്തു രക്ഷിക്കട്ടെ..!
അപ്പോള്‍ അല്ലാഹുവിനോട് എന്ത് ചോദിക്കുന്നതും പ്രാര്‍ത്ഥന വഴി ആണ് എന്ന് വിശ്വസിക്കുന്നത് പോലെ ജിന്നിന്റെ കാര്യത്തിലും ചിലര്‍ വിശ്വസിക്കുന്നു. അല്ലാഹുവും മനുഷ്യനും തമ്മില്‍ ഒരു കാര്യ കാരണ ബന്ധവും ഇല്ലാത്തതിനാല്‍ എല്ലാം കേള്‍ക്കാനും അറിയാനും കാണാനുമൊക്കെ ഉള്ള അല്ലാഹുവിന്റെ മാത്രമായുള്ള കാര്യ കാരണ ബന്ധം ആവശ്യമില്ലാത്ത പരിധിയില്ലാത്ത കഴിവുകള്‍ കൊണ്ട് ആണ് അല്ലാഹു എല്ലാം അറിയുന്നത് എന്ന് വിശ്വസിക്കുന്നത് പോലെ ജിന്നിനോട് എന്ത് ചോദിച്ചാലും പ്രാര്‍ത്ഥന ആണ് എന്ന് പറയുമ്പോള്‍ ജിന്നും കാര്യ കരണ ബന്ധത്തിന് പുറത്താണ് നമ്മെ കാണുകയും കേള്‍ക്കുകയും അറിയുകയുമൊക്കെ ചെയ്യുന്നത് എന്ന് വിശ്വസിക്കുകയും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജിന്ന് വല്ലതും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുമ്പോള്‍ അത് അല്ലാഹുവിനെപ്പോലെ ആയതിനാല്‍ ശിര്‍ക്ക് കലര്‍ന്ന വിശ്വാസം ആകുകയും ചെയ്യുന്നു.
ജിന്ന് മനുഷ്യരെ കാണുന്നതിനെ കുറിച്ച് ഖുര്‍ആന്‍ ..
[7:27] .. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. ..
ഇനി കേള്‍വിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടില്ലേ ? തീര്‍ച്ചയായും ..
പ്രവാചകന്‍ (സ) മുഅജിസത് കൊണ്ട് ആണ് അവരെ കാണുകയും കേള്‍ക്കുകയും ചെയ്തത്. എന്നാല്‍ ജിന്നുകള്‍ക്ക് മുഅജിസത് ഇല്ല.
[72:1] നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു
[72:6] മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
ആറാം വചനത്തില്‍ പറയുന്നത് ഏതോ അവിശ്വാസികള്‍ ആയ ശിര്‍ക്കാന്‍ വിശ്വാസികള്‍ ആയ മനുഷ്യരെ കുറിച്ചാണ്. അവര്‍ പറയുന്നത്തിന്റെ ബാഹ്യ ശബ്ദം അവരുടെ അടുത്തുള്ള ജിന്നുകള്‍ കേട്ടാണ് ജിന്നുകള്‍ക്ക് ഗര്‍വ് വര്‍ദിച്ചത്. തഫ്സ്സീര്‍ ഇബ്നു കസീര്‍ ഇത് വിശദമായി പറഞ്ഞിട്ടുണ്ട്.
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1. 11. 582)
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി. 1. 11. 583)
അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി. 1. 11. 583)
എന്നാല്‍ ജിന്ന് അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെന്ന് വാദിക്കാന്‍ വേണ്ടിയും ശിര്‍ക് ആരോപിക്കാന്‍ വേണ്ടിയും ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്ന് വരെ പറയാന്‍ ചില പണ്ഡിതന്മാര്‍ തയാറായി. സിഹര്‍ തുടങ്ങിയ വസ്തുതകളെ വിശദീകരിക്കാന്‍ കഴിയാതെ സിഹ്റിന് സത്യമില്ല എന്ന് പറയുക ആണ് മടവൂരികള്‍ ചെയ്തത്.. എന്നാല്‍ ചില കെ എന്‍ എം പണ്ഡിതര്‍ അത് ജിന്നും മലക്കും പ്രാര്‍ത്ഥന കേട്ടിട്ടാണ് എന്ന് വരെ തട്ടി വിട്ടു..
സൂറഃഅല്‍ ബഖറയുടെ പ്രാരംഭ സൂക്തങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അമാനി മൌലവി (റഹി) രേഖപ്പെടുത്തിയ വിശദീകരണം അതിനെ സത്യപ്പെടുത്തുന്നതാണ്. അതിങ്ങനെ: “”ഗയ്ബ് എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞ കാര്യം’എന്നാണ് വാക്കര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ത്ഥപ്രകാരം ‘ഗയ്ബാകുന്നു. ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി ’’ഹാഫിളാതുന്‍ ലില്‍ ഗൈബ്’ എന്ന് (4:34) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.‘ഗയ്ബില്‍ വിശ്വസിക്കുക എന്നതു കൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗ്ഗം, നരകം, ഖബ്റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ, ആന്തരേന്ദ്രിയങ്ങള്‍ വഴിയോ, അല്ലെങ്കില്‍ ബുദ്ധി കൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ട് മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു…………….ഗയ്ബിനെ (അദൃശ്യകാര്യത്തെ) സാക്ഷാല്‍‘ഗയ്ബ് എന്നും, ആപേക്ഷികമായ‘ഗയ്ബ് എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ ഗയ്ബാകുന്നു. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ‘ഗയ്ബിലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍ പെട്ട‘ഗയ്ബാണ്. ബുദ്ധി കൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും‘ഗയ്ബില്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശ വാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും ഗയ്ബില്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ ഗയ്ബ് എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം. (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 3 സൂക്തത്തിന്റെ വ്യാഖ്യാനം)
കുഞ്ഞീതു മദനി(റഹി) പറയട്ടെ: “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്‍പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)
“ദൃശ്യലോകത്തു തന്നെ നടക്കുന്ന കാര്യങ്ങള്‍ അധികവും മനുഷ്യനെ സംബന്ധിച്ചിടത്തോളം മറഞ്ഞു കിടക്കുന്നു. അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കുവാന്‍ സാധിക്കുന്നു. പരമാണുവും ബാക്ടീരിയായും വൈറസും മറ്റും മൈക്രോസ്കോപ്പിന്റേയും, എലക്ട്രേണിക് മൈക്രേസ്കോപ്പിന്റേയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുമ്പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗയ്ബ് ആയിരിക്കും. അതുപോലെത്തന്നെ ഒരു മുറിയുടെ അകത്തു നടക്കുന്ന കാര്യങ്ങള്‍ പുറത്തിരിക്കുന്നവനും ഗയ്ബ് ആയിരിക്കും. ഈ നിലക്ക് ദൃശ്യലോകത്തു തന്നെ ഒരുത്തനു ഗയ്ബ് ആയത് മറ്റൊരുവന് അറിയുന്നതായിരിക്കും. ഇരുട്ടില്‍ മനുഷ്യന് കാണാത്തത് പൂച്ചക്ക് കാണാന്‍ സാധിച്ചേക്കും. ജിന്നിനു കാണുന്നത് മനുഷ്യന് കണ്ടില്ലെന്നു വരാം. ഇതൊന്നും സാക്ഷാല്‍ ഗയ്ബ് അല്ല. മതത്തിന്റെ അടിസ്ഥാനമായ ഗയ്ബിലുള്ള വിശ്വാസം എന്നു പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് ദൃശ്യലോകത്തു തന്നെയുള്ള ഈ ആപേക്ഷികമായ ഗയ്ബിനെയല്ല. ദൃശ്യപ്രപഞ്ചത്തിന്റെ പിന്നില്‍ മനുഷ്യന് ഒരു വിധത്തിലും കാണാന്‍ കഴിയാത്ത നിലയില്‍ മറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിന്റെ പിന്നിലുള്ള രഹസ്യമായ ഗയ്ബ് ആണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.” (ഡോ. എം. ഉസ്മാന്‍, ഗയ്ബ്, പേജ് 8,9)
“വിളിക്കുക, സഹായം ചോദിക്കുക, പ്രാര്‍ത്ഥിക്കുക- ഇവ തമ്മില്‍ മൌലികമായ വ്യത്യാസമുണ്ട്. ‘യാ ഇബാദ്’ (അടിമകളേ) എന്ന വിളി പല ക്വുര്‍ആന്‍ വാക്യങ്ങളിലുമുണ്ട്. ഇത് അടിമകളോടുള്ള പ്രാര്‍ത്ഥനയാണെന്ന് കാര്യബോധമുള്ള ആരും പറയില്ല. പ്രവാചകന്‍മാര്‍ പല കാര്യങ്ങളിലും അനുചരന്‍മാരോട് സഹായസഹകരണങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതും പ്രാര്‍ത്ഥനയല്ല. സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന അല്ലാഹു അല്ലാത്ത ആരിലേക്കും പ്രവാചകന്‍മാര്‍ തിരിച്ചുവിട്ടിട്ടില്ല. തിരിച്ചുവിടാന്‍ നിര്‍ദേശിച്ചിട്ടുമില്ല. ജിന്നുകള്‍ അല്ലാഹുവിന്റെ അടിമകളാണ്. അവരുടെ അസ്തിത്വത്തെയോ കഴിവുകളെയോ സംബന്ധിച്ച് വിശദവിവരങ്ങള്‍ ക്വുര്‍ആനിലോ പ്രാമാണികമായ ഹദീഥിലോ ഇല്ല. സുലൈമാന്‍ നബി(അ) ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നു. അവരോട് പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ജിന്നുകളോട് പ്രാര്‍ത്ഥിച്ചുവെന്ന് ക്വുര്‍ആനിലോ ഹദീഥിലോ പറഞ്ഞിട്ടില്ല. അതുപോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാന്‍ സാധ്യതയുള്ള ജിന്നുകളും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്ടികളോട് അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതും പ്രാര്‍ത്ഥനയാണെന്ന് പറയാവുന്നതല്ല. പക്ഷേ, ഒറ്റപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെയുള്ള സഹായാഭ്യാര്‍ത്ഥന ഇസ്ലാമിലെ ഒരു അംഗീകൃത സമ്പ്രദായമാണെന്ന് പറയാവുന്നതല്ല.” (ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൌലവി, നിത്യജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍: സംശയവും മറുപടിയും, പേജ് 36,37)
അഭൌതികമായി സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായിരിക്കെ, ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് കൊണ്ടുവരാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന സുലൈമാന്‍ നബി(അ)യുടെ ചോദ്യത്തിനെ അഭൌതിക മാര്‍ഗത്തിലുള്ള ചോദ്യമായി ചിത്രീകരിച്ച ക്വുബൂരികള്‍ക്ക് എ പി അബ്ദുല്‍ðഖാദിര്‍ മൌലവി മുമ്പ് കൊടുത്ത മറുപടിയിലും മേല്‍ðസൂചിപ്പിച്ച വാദഗതികള്‍ കാണാന്‍ കഴിയും. സുലൈമാന്‍ നബി(അ)യുടെ ചോദ്യത്തില്‍‘’അഭൌതികതയുടെ യാതൊരു പ്രശ്നവും സുലൈമാന്‍ നബി(അ) ഉന്നയിക്കുന്നില്ല’’എന്നും, ജിന്നില്‍ പെട്ട രാക്ഷസന്‍ പറയപ്പെട്ട സിംഹാസനം കൊണ്ടുവരാന്‍ സന്നദ്ധത കാണിച്ച മറുപടിയില്‍‘’ജിന്നിനനുസൃതമായ ശക്തിയാണ് പ്രവൃത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൌതികതയുടെ പ്രശ്നമില്ല’’എന്നും എ പിയെക്കൊണ്ട് എഴുതാന്‍ പ്രേരിപ്പിച്ചത് (എ പി അബ്ദുല്‍ ഖാദിര്‍ മൌലവി, ചോദ്യങ്ങള്‍ മറുപടികള്‍, പേജ് 7,8)
“ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)
സിഹ്റിന്റെ കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും പ്രസ്തുത കൃത്യം അല്ലാഹു നിശ്ചയിച്ച ഭൌതിക പ്രതിഭാസങ്ങളുടെ അകത്തു തന്നെയുള്ളതാണ് എന്ന് സുവ്യക്തം. അതുകൊണ്ടാണ് സിഹ്റിലൂടെ ദമ്പതിമാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് വിശദീകരിക്കവെ അമാനി മൌലവി ഇപ്രകാരം അഭിപ്രായപ്പെട്ടത്: “ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട്: ‘ഭാര്യ‘ര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം’ എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവര്‍ത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചില ദുഷ്പ്രവര്‍ത്തികളൊക്കെയുണ്ട്. അവ അവിശ്വാസത്തില്‍ പെട്ടതാണ്; പക്ഷേ, അവമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം; എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതു കൊണ്ടൊന്നുമല്ല; അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്ക് കണ്ടു പിടിക്കുവാന്‍ സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്; അത്കൊണ്ട് അത്തരം വിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത്.” (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 102 സൂക്തത്തിന്റെ വ്യാഖ്യാനം)
സിഹ്റിനെ കുറിച്ച് അമാനി മൌലവി പറഞ്ഞു: “ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പിടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍. കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായ കൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാം.” (അമാനി മൌലവിയുടെ തഫ്സീര്‍, ക്വുര്‍ആന്‍ 2: 102 സൂക്തത്തിന്റെ വ്യാഖ്യാനം)
പ്രാര്‍ത്ഥനയെ കുറിച്ചും പ്രാര്‍ത്ഥന അല്ലാത്ത സഹായ തെട്ടത്തെ കുറിച്ചും വേര്‍തിരിച്ചു മനസ്സിലാക്കാനും അല്ലാഹുവിന്‍റെ കഴിവുകളെ കുറിച്ചും അല്ലാഹു അല്ലാത്തവരുടെ കഴിവുകളെ കുറിച്ചും വേര്‍തിരിച്ചു മനസ്സിലാക്കാനും അല്ലാഹുവില്‍ എപ്പോഴൊക്കെ ആണ് പങ്കു ചേര്‍ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാനും വേണ്ടി പണ്ഡിതന്മാര്‍ ഗയ്ബ്, ഇഹലോകം, പരലോകം, ആപേക്ഷിക ഗയ്ബ്, സാക്ഷാല്‍ ഗയ്ബ് എന്നിവയെ കുറിച്ചുമൊക്കെ വിശദീകരിക്കാനും പണ്ഡിതന്മാര്‍ മുന്പ് മുതലേ മലയാളത്തില്‍ ഭൌതിക അഭൌതിക, കാര്യ കാരണ ബന്ധത്തിനുള്ളില്‍ പുറത്തു , ദൃശ്യാ അദൃശ്യ, മനുഷ്യ കഴിവിന് അതീതം അധീനം , സൃഷ്ടികളുടെ കഴിവിനപ്പുരം അതിനുള്ളില്‍ , തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഗയ്ബ് എന്നത് തന്നെ സാക്ഷാല്‍ ഗയ്ബിനെ കുറിച്ചും [അഥവാ അല്ലാഹു മാത്രം അറിയുന്നതിനെ കുറിച്ചും " (27:65) (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്ത്തെഴുന്നേല്പിക്കപ്പെടു ക എന്നും അവര്‍ക്കറിയില്ല." ] ആപേക്ഷിക ഗയ്ബിനെ കുറിച്ചും [ആപേക്ഷികം ആയി ചിലര്‍ക്ക് അറിയുന്നതും ചിലര്‍ക്ക് അറിയാത്തതുമായ കാര്യങ്ങളെ കുറിച്ചും (4:34) പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം حَافِظَ اتٌ لِّلْغَيْبِ) സംരക്ഷിക്കുന്നവരുമാണ്. ..."] പ്രയോഗിച്ചിട്ടുണ്ട്.
അത് കൊണ്ട് തന്നെ ശിര്‍ക്ക് ആകുന്നത് എങ്ങിനെ എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ആണ് ഇത്തരം പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. അതില്‍ ദുര്‍വ്യാഖ്യാനിക്കുന്നത് ഉണ്ടാകാം.. എന്നാല്‍ മുജാഹിദുകള്‍ അത് ഉപയോഗിച്ച് പോന്നിട്ടുള്ളത് സത്യം ബോധ്യപ്പെടുത്താന്‍ വേണ്ടി ആണ്. അല്ലാഹ്വിന്റെ അനുഗ്രഹം ഉള്ളവര്‍ക്കാണ് സത്യം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും തൌഫീക്ക് ഉണ്ടാകുക. ആ കൂട്ടത്തില്‍ അല്ലാഹു നമ്മയും ഉള്പ്പെടുതട്ടെ.. ആമീന്‍ !
പഴയ കാല പണ്ഡിതന്മാരുടെ / പ്രസിദ്ധീകരണങ്ങളുടെ ചില ഉദ്ദരണികള്‍ നോക്കുക...!
“ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്കതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടേയും ജിന്നുകളുടേയും കഴിവുകളുടേയും പ്രവര്‍ത്തനങ്ങളുടേയും കാര്യ കാരണങ്ങള്‍ നമുക്ക് പിടികിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് അഭൌതികമെന്നോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി) അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്.” (വിചിന്തനം 2007 ഫെബ്രുവരി 16)
“കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ രീതിയില്‍ മനുഷ്യജീവിതത്തിലിടപെടാന്‍ സാധിക്കുന്ന ഒരേ ഒരു ശക്തി പ്രപഞ്ചാതീതനായ ജഗന്നിയന്താവ് മാത്രമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള ഉപകാരങ്ങള്‍ തേടിയും ഉപദ്രവങ്ങള്‍ തടയാന്‍ ആവിശ്യപ്പെട്ടും മനുഷ്യര്‍ നടത്തുന്ന സഹായാഭ്യാര്‍ത്ഥനകള്‍ക്കാണല്ലോ പ്രാര്‍ത്ഥന എന്ന് പറയുന്നത്.” (കെ എം മൌലവി ഫത്വകള്‍-പുറം 5)
എ പി അബ്ദുല്‍ ഖാദര്‍ മൌലവി എഴുതുന്നു: “അഭൌതിക മാര്‍ഗ്ഗത്തില്‍ ഒരു ഗുണലബ്ദിയോ ദുരിതമോചനമോ നേടാനുള്ള അര്‍ത്ഥന മാത്രമേ പ്രാര്‍ത്ഥനയാകുന്നുള്ളൂ. കാര്യ കാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കാനുള്ള അര്‍ത്ഥനയൊന്നും പ്രാര്‍ത്ഥനയല്ല.” (ദൈവ വിശ്വാസം ക്വുര്‍ആനില്‍- പുറം 13)
കെ കുഞ്ഞീതു മദനി എഴുതുന്നു: “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി ഗുണവും ദേഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ച് കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുന്നിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭാരമേല്‍പണം, ധനവ്യയം, അന്നപാനീയാദികള്‍ ഉപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പില്‍ പെടുന്നു. ……….. എന്നാല്‍ അഭൌതികമായ മാര്‍ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളു. അവന്റെ പടപ്പുകളിലൊരാള്‍ക്കും ആ കഴിവില്ല.” (ഇസ്ലാമിന്റെ ജീവന്‍-പുറം 12)
‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ: “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
1989 ഫെബ്രുവരി ലക്കം അല്‍ മനാറില്‍ മക്കാ ഇമാം അബ്ദുല്ലാ സുബയ്യില്‍ എം എസ് എം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞത് കാണാം. “അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതും സൃഷ്ടികള്‍ക്ക് അഭൌതികമായ കഴിവുകളുണ്ടെന്ന് വിശ്വസിക്കുന്നതും തൌഹീദിന് അഥവാ ഇബാദത്ത് അല്ലാഹുവിന് മാത്രം എന്ന തത്വത്തിന് വിരുദ്ധമാണ്.” (അല്‍ മനാര്‍ പേജ്. 9)
എന്നാല്‍, വിശുദ്ധ ക്വുര്‍ആനില്‍ ഗ്വൈബ് എന്ന് ഉപയോഗിച്ച എല്ലാ കാര്യങ്ങളെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ല. ആപേക്ഷികമായ ഗ്വൈബുകളെക്കുറിച്ചും ക്വുര്‍ആന്‍ ഗ്വൈബ് എന്ന് തന്നെ പ്രയോഗിച്ചിട്ടുണ്ട്. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ദൃശ്യമാകുന്ന ലോകം മനുഷ്യനെ സംബന്ധിച്ച് അദൃശ്യലോകമായിരിക്കും. മൈക്രോസ്കോപ്പ് ഉപയോഗിച്ച് ഒരു കാര്യത്തെ നിരീക്ഷിക്കുന്നവന് ദൃശ്യമാകുന്ന സംഗതികള്‍ ആ ഉപകരണം ഉപയോഗിക്കാതെ നിരീക്ഷിക്കുന്നവനെ സംബന്ധിച്ച് അദൃശ്യമായിരിക്കും. ഇത്തരം ഗ്വൈബുകളൊന്നും സാക്ഷാല്‍ ഗ്വൈബിന്റെ ഗണത്തില്‍ പെടുകയില്ല. അതുകൊണ്ടാണ് അവക്ക് ആപേക്ഷിക ഗ്വൈബിന്റെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ സ്ഥാനം നല്‍കിയത്.
സാക്ഷാല്‍ ഗ്വൈബിന്റെ ലോകമെന്നാല്‍ അല്ലാഹുവിന് മാത്രം അറിയുന്ന കാര്യങ്ങളുടെ ലോകം അഥവാ സൃഷ്ടികള്‍ക്കൊന്നും യാതൊരു സ്വാധീനവുമില്ലാത്ത അഭൌതിക ലോകമാണത്. അപ്പോള്‍ അഭൌതിക കഴിവെന്ന് പറഞ്ഞാലോ? അതിനെക്കുറിച്ച് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത് ഇപ്രകാരമണ്. “മാലാ യഖ്ദിറു അലൈഹി ഇല്ലല്ലാഹ്” അഥവാ, അല്ലാഹുവിന്നല്ലാതെ വേറെ ഒരു സൃഷ്ടിക്കും സാധ്യമാകാത്ത കഴിവുകള്‍ എന്ന്
No comments:
Post a Comment