Sunday, July 13, 2014

ഗാസയില്‍ ഇസ്രായേല്‍ ബോംബിടുമ്പോള്‍ മാത്രം

ഇവരെ കരുതിയിരിയ്ക്കുക..!
സിറിയയിലും ഇറാക്കിലും ആയിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുതള്ളിയപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഇരുന്നവര്‍
നൈജീരിയയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയപ്പോള്‍ മിണ്ടാതിരുന്നവര്‍
ഇറാക്കില്‍ നിന്നും മലയാളി നഴ്സുമാരെ വിട്ടയച്ചപ്പോള്‍ മാത്രം ആങ്ങളമാരെപ്പറ്റി ഉപന്യസിച്ചവര്‍
ഗാസയില്‍ ഇസ്രായേല്‍ ബോംബിടുമ്പോള്‍ മാത്രം മനുഷ്യസ്നേഹത്തെ പറ്റി വാചാലരാകുന്നവര്‍ ...
മേല്പറഞ്ഞവരാരും മനുഷ്യസ്നേഹികളല്ല, അവരുടെ ലക്ഷ്യം വേറെയാണ്.

എന്റെയും നിന്റെയും അവന്റെയും മറ്റവന്റെയും ചോര ഒന്നാണ്, നിനക്കു വേദനിച്ചാല്‍ എനിയ്ക്കും വേദനിയ്ക്കുമെന്ന് ജാതിയോ മതമോ വര്‍ണമോ നോക്കാതെ പറയാന്‍ കഴിയുന്നവര്‍ ആരാണോ അവനാണു മനുഷ്യസ്നേഹി.. അവരുടെ വാക്കുകള്‍ക്കു ചെവികൊടുക്കുവിന്‍ .....
  • Maneesh Kumar Biju kumar , Well Said
  • Noel Nad നമ്മുടെ നാട്ടിലും കുറച്ചു ആളുകള് തീവ്രവാദം വളര്ത്താൻ ബന്ധപ്പെട്ട ചില ഫോട്ടോകൾ ദുർവിനിയോഗം ചെയ്യുന്നുണ്ട് എന്നതൊഴിച്ചാൽ ഈ പറഞ്ഞ രാജ്യങ്ങളിൽ നടക്കുന്നതും പലസ്തീനിൽ സംഭാവിക്കുന്നതുമായി താരതമ്യം ചെയ്യാൻ കഴിയില്ല
  • Renjith K Kurup ഹമാസും ഇസ്രായേലും പരസ്പര പൂരകങ്ങളാണ്. മംഗലശേരി നീലകണ്ഠനില്ലെങ്കില്മുണ്ടയ്ക്കല്‍ ശേഖരന്‍ ഇല്ല എന്നതു പോലെ. ഹമാസിന്‍റെ നില നില്പിനു പണം വേണം, എന്നാല്‍ അവര്‍ക്ക് പലസ്തീന്‍ ജനതയുടെ ജീവനില്‍ വലീയ താല്പര്യമില്ല. ഇസ്രായേല്‍ എന്ന ആയുധ കച്ചവടക്കാരന്‍ തന്‍റെ പക്കലുള്ള ആയുധങ്ങളുടെ ഡിസ്പ്ലേ ഇടയ്ക്കിടെ നടത്തണം. അതിനു ഹമാസ് വേണം. ആയുധ ബലത്തിലും ആള്‍ ബലത്തിലും തങ്ങളെക്കാള്‍ പലമടങ്ങ് ശേഷിയുള്ള ഇസ്രായേലിനെ നേരിട്ടെതിര്‍ത്ത് തോൽപ്പിക്കാന്‍ അടുത്തകാലത്തെങ്ങും ഹമാസിനു പറ്റില്ല എന്ന് ആര്‍ക്ക് മനസ്സിലായില്ലെങ്കിലും ഹമാസിനറിയാം. എങ്കിലും, തൃശൂര്‍ പൂരത്തിനു പൊട്ടിക്കുന്ന അമിട്ടു പോലെയുള്ള മൂന്നോ നാലോ പടക്കം ആണ്ടിലൊരിക്കല്‍ ഇസ്രായേലിലേക്ക് അയച്ചാല്‍ അവര്‍ തിരിച്ചടിക്കും എന്ന്മറ്റാരെക്കാളും നന്നായി ഹമാസിന്‍ അറിയാം. അ പേരില്‍ സഹതാപ തരംഗവും, കറുപ്പും വെളുപ്പും ആയ പണവും ഒഴുകും. ഇസ്രായേല്‍ ആകട്ടെ, തങ്ങളുടെ രാജ്യത്തിനു വലീയ ഭീഷണി ഹമാസില്‍ നിന്നുണ്ടെന്ന് ഇസ്രായേലികളെ ബോധ്യപ്പെടുത്തുന്നതിന് പാലസ്തീനെപൂച്ച തട്ടിക്കളിക്കുന്നതു പോലെ തട്ടിക്കളിക്കുകയല്ലാതെ കൊല്ലില്ല. ആയുധ കൂമ്പാരത്തില്‍ ലോകത്തെ എണ്ണം പറഞ്ഞ ശക്തിയായ ഇസ്രായേല്‍, ഞങ്ങള്‍ പ്രതിരോധിക്കുന്നതെയുള്ളൂ എന്നു പറഞ്ഞ് തടി തപ്പുന്നതും അതു കൊണ്ടാണ്.
  • Biju Chandran ബിജു അണ്ണനെ സംഘി ആക്കിക്കൊണ്ടുള്ള കമന്റുകള്‍ പ്രതീക്ഷിക്ക്കുന്നു,
    59 minutes ago · Like · 1
  • Abhin Sreedhar വളരെ ഇഷ്ടപ്പെട്ടു. അനുവാദത്തോടെ കടമെടുക്കുന്നു. 
  • സുജിത് കുമാർ അപ്രിയ സത്യങ്ങൾ പറഞ്ഞാൽ ബ്രാൻഡ് ചെയ്യപെടും
    53 minutes ago · Like · 2
  • Noel Nad ഇസ്രയേൽ അതിക്രമിച്ചു കയറി ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്,
    യാസര് അരാഫത്ത്‌ മരിക്കുന്നത് വരെ പോരാടിയത്,
    എല്ലാം കേട്ടോണ്ടിരിക്കുന്ന നിങ്ങളെ പറ്റിക്കാൻ വേണ്ടിയായിരുന്നു..., ഇസ്രായേലിനു ആയുധകച്ചവടം നടത്താനും, ഹമസ്സിനു പിരിവു നടത്താനും വേണ്ടിയായിരുന്നു.........,
    സമ്മതിച്ചു ഈ കണ്ടുപിടിത്തം നടത്തിയ ആ തല
  • Noel Nad അമേരിക്കയും സഖ്യ കക്ഷികളും ഒരു ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ പറഞ്ഞു ഒരു ജൂത രാഷ്ട്രം പലസ്തീനിൽ സ്ഥാപിച്ചതും നിങ്ങളെ പറ്റിക്കാൻ വേണ്ടി ആയിരുന്നോ ?
  • Biju Kumar Alakode <<നമ്മുടെ നാട്ടിലും കുറച്ചു ആളുകള് തീവ്രവാദം വളര്ത്താൻ ബന്ധപ്പെട്ട ചില ഫോട്ടോകൾ ദുർവിനിയോഗം ചെയ്യുന്നുണ്ട് >> ഇതു തന്നെയാണ് കീപോയിന്റ് Noel Nad. അത്രേ ഞാനും പറഞ്ഞുള്ളൂ, മനുഷ്യ സ്നെഹിയ്ക്ക് എല്ലാ മനുഷ്യരും ഒരേ പോലെയാണ്. സീസണല്‍ ആയ “മനുഷ്യസ്നേഹി”കളുടെ ഉന്നം വേറെയാണ്.
    പലസ്തീനു പണ്ടുണ്ടായിരുന്ന ലോകപിന്തുണ എന്തു കൊണ്ടു കുറഞ്ഞു? പഠിച്ചു നോക്കുക.
    യാസര്‍ അറാഫത്തിന്റെ പി എല്‍ ഓ മതേതരപ്രസ്ഥാനം ആയിരുന്നു. മുസ്ലീമും ക്രിസ്ത്യനിയുമെല്ലാം ഉണ്ടായിരുന്നു അതില്‍ . ഇന്ത്യ അടക്കം ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും അവരെ അംഗീകരിച്ചിരുന്നു. നാം പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. എന്നാല്‍ അറഫാത്തിന്റെ മരണ ശേഷം ആ പ്രസ്ഥാന്ം ചിതറി. വെസ്റ്റ് ബാങ്കില്‍ ഫത്താ പാര്‍ടിയും ഗാസയില്‍ ഹമാസും ആധിപത്യം നേടി. ഫത്താ പാറ്റ്റി അറഫാത്തിന്റെ പാര്‍ടിയാണ്. അവര്‍ മതേതരും മിതവദികളുമാണ്. അതുകൊണ്ടു തന്നെ വെസ്റ്റ് ബാങ്കില്‍ ഏറ്റുമുട്ടലുമില്ല. എന്നാല്‍ തീവ്രവാദികളായ ഹമാസ് നിരന്തരമായി ഇസ്രായേലുമായി നിരര്‍ത്ഥകമായ യുദ്ധം നടത്തി ജനങ്ങളെ ബലി കൊടുക്കുന്നു. ഇതു തന്നെയാണ് പലസ്തീനു ഇന്നു ലോകത്ത് പിന്തുണ കുറയാന്‍ കാരണം.
    അതുമനസ്സിലാക്കി ക്രിയാത്മകമായി പ്രതികരിയ്ക്കുന്നതിനു പകരം പലസ്തീന്‍ പ്രശ്നം ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതിനു നാമെന്തിനു കൂട്ടു നില്‍ക്കണം???
    46 minutes ago · Like · 4
  • Noel Nad ഞാൻ മറ്റൊരു കമെന്റിനു മറുപടിയാണ് പറയുന്നത് Biju Kumar Alakode
  • Manjunathan Ponkunnam കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അറബുരാഷ്ട്രങ്ങള്‍ ( മുസ്ലിങ്ങള്‍) അവരുടെ പൊതു ശത്രുവായി കാണുന്ന ഇസ്രായേല്‍ നിലനില്‍പ്പിനുള്ള സ്വോയം പോരുതലില്‍ ആണ് ഇപ്പോള്‍. അതിലേക്കു കുട്ടികളെ കൊണ്ട് എത്തിച്ചത് ആരാണ്? അപ്പോള്‍ ഇവര്‍ക്ക് വേണ്ടത് കുറെ രക്തസാഷികളും അവരുടെ ഫോട്ടോയും ആണ്, അതുപയോഗിച്ച് സോഷ്യല്‍ മീഡിയാ വഴി കുറെ തീവ്രവാദികളെ ഉണ്ടാക്കുക. ഇതൊന്നും പറയുന്നത് സംഘി ആയതുകൊണ്ട് അല്ല. ഇന്ത്യക്കാരന് ഇതില്‍ വെറും മാനുഷിക ചിന്ത മാത്രം എന്ന സത്യം മനസ്സിലാകി ഉള്‍കൊള്ളുക.
  • Noel Nad അന്ധമായ മത വിരോധം മനസ്സില് ഒളിപ്പിച്ചുവച്ചു കൊണ്ട് നടന്നു അതിനു എന്തേലും കഥകൾ സൃഷ്ടിച്ചു ന്യായീകരണം നടത്തുന്ന ഈ മനസ്സുകളെ ചികിത്സിച്ചു നന്നാക്കിയില്ലെങ്കിൽ അമർതിവെചു ഒളിപ്പിക്കുന്ന എല്ലാം ഒരു ദിവസം പൊട്ടിത്തെറിക്കും
  • Ajith Neervilakan You said it Biju..... Iraquine kurichu chodichal avarude aabhyanthara kaaryam ennu prathikarichavar palasthine orthu kanneer vaarkkunne kaanumpol oru trailer pucham irakki kodukkanaanu thonnunnathu......
  • സുജിത് കുമാർ ക്രൂരന്മാരായ ഇസ്രായേലികളിൽ നിന്നും ഹമാസ് മനുഷ്യത്വം പ്രതീക്ഷിക്കുന്നുവോ? കുഞ്ഞുങ്ങളെ മറയാക്കി ഏറു പടക്കം പൊട്ടിച്ച് ആനയെ ഇളക്കുകയാണവർ. ഇതും ഒരു യുദ്ധ തന്ത്രമാകാം.
  • Enkakad Thrissur Biju eatta .... 
  • Ajith Neervilakan Tankukalkku nere kuttikale kondu kalleriyipikkunna yudha thanthram.....
  • Noel Nad ഗൾഫിൽ ജീവിക്കുന്ന ആളുകളിൽ പൊതുവെ ഒരു പലസ്തീൻ വിരോധം സോഷ്യൽ നെറ്റ്‌വർക്ക് കളിൽ കാണപ്പെടുന്നുണ്ട്, നിങ്ങൾ ഗൾഫ്‌ നാടുകളിൽ പരിചയപ്പെടുന്ന പാലെസ്തീനികളിൽ നിന്നും നിങ്ങള്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രതികരണം ഉണ്ടാകാതിരിക്കുന്നത്‌, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവരുടെ അവകാശത്തിനെതിരായുള്ള, സ്വന്തം നാട്ടിലെ അടിച്ചമർത്തലിനെതിരായുള്ള അവരുടെ പോരാട്ടത്തിനെതിരായ, (റോഡു വികസനത്തിന് പോലും ഒരു അടി സ്ഥലം വിട്ടുകൊടുക്കാനുള്ള സന്മനസില്ലാത്ത, അവകാശമുള്ള മലയാളിയുടെ) വികാരമായി മാറുന്നത് എന്ത് വിരോധാഭാസം
  • Noel Nad സുജിത് കുമാര് പലസ്തീൻകാർ ആരുടേയും നാട് പിടിച്ചടക്കാൻ പോയിട്ടില്ലല്ലോ
  • Biju Kumar Alakode ഇതു യുദ്ധതന്ത്രമല്ല സുജിത്, സാമ്പത്തിക തന്ത്രമാണ്. ഗാസ എന്നത് വെറും 50 കിലോമീറ്റര്‍ നീളവും 5-10 കിലോമീറ്റര്‍ മാത്രം വീതിയുമുള്ള പ്രദേശമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകള്‍ അവിടെയാണ്. ലക്ഷങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. നമുക്കൂഹിയ്ക്കാവുന്നതിപ്പുറം ദുരിതമാണവിടെ മനുഷ്യര്‍ അനുഭവിയ്ക്കുന്നത്. തൊഴിലില്ല, വിദ്യഭ്യാസമില്ല, കൃഷിയില്ല. എല്ലാം പുറത്തു നിന്നു വരണം. യു എന്നിന്റെ ഭക്ഷ്യധാന്യ വിതരണമാണ് പ്രധാന ആഹാര സോഴ്സ്. എവിടെ നോക്കിയാലും മനുഷ്യര്‍ , പെരുകുന്ന ജനസംഖ്യ...അവര്‍ക്കു ചുറ്റും ഇസ്രായേലിന്റെ മതില്‍ ..
    ഇങ്ങനെ ആയിട്ടും അവിടെ ആയുധങ്ങള്‍ ഇഷ്ടം പോലെയുണ്ട്, സമ്പന്നരുണ്ട്. ലോകത്തെ എന്തു സാധനവും അവിടെ കിട്ടും. എങ്ങനെ? ഈജിപ്തില്‍ നിന്നും തുരങ്കം നിര്‍മിച്ച് അതുവഴി കടത്തിക്കൊണ്ടു വരുന്നു. ഈ തുരങ്കം നിര്‍മ്മിയ്ക്കുന്നത് കുട്ടികളാണ്. ഇതിനൊക്കെ പണം എവിടെ നിന്ന്? അറബ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം.
    ഈ സഹായം നിലയ്ക്കാതിരിയ്ക്കാന്‍ ഗാസയില്‍ സംഘര്‍ഷം വേണം, ചോരയൊഴുകണം. അതു ഹമാസിനു നന്നായറിയാം. അതാണവിടെ നടക്കുന്നത്.
    31 minutes ago · Like · 2
  • Raspberry Calicut Sathyathilekk oreyoru vazhi?nammude vazhi mathram?@biju alakkod
  • Noel Nad കുട്ടികൾ നിര്മിക്കുന്ന തുരങ്കം , ഏകദേശം ആയിരത്തോളം കിലോമീറ്ററുകൾ ദൂരത്തിൽ !!!
    24 minutes ago · Like · 1
  • Shameer Ali ഈ തുരങ്കം നിര്‍മ്മിയ്ക്കുന്നത് കുട്ടികളാണ്. വല്ലാത്ത കണ്ടു പിടിത്തം തന്നെ....
  • Noel Nad ഗാസയിൽ നിന്നും കടൽ മാര്ഗം ഈജിപ്തിൽ പോകാൻ വളരെ എളുപ്പം സാധിക്കുമ്പോൾ എന്തിനാണ് തുരങ്കം, അതും നിങ്ങള്ക് പോലും അറിയാവുന്ന ഈ തുരങ്കത്തിനെ കുറിച്ച് അറിയാത്ത ജൂതർ !! 
    അതോ ജൂതർ ഹമാസിനെ തുരങ്കം വഴി പൊട്ടാസ്സ് കൊണ്ടുവരാൻ അറിഞ്ഞുകൊണ്ട് അനുവദിക്കുകയാണോ ?
  • Noel Nad ഈ തീവ്രവാദികൾ പോട്ടാസ്സ് പൊട്ടിച്ചാലല്ലേ ജൂതര്ക്ക് ബോംബു ഇടാൻ പറ്റൂ
  • സുജിത് കുമാർ Noel Nad കുടിയേറ്റം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. ബംഗ്ഗ്ലാദേശിൽ നിന്നും ആസാമിലേക്കും ബംഗാളിലേക്കും അതിർത്തി കടന്നു കുടിയേറുന്നവർ ഒരു കാലത്ത് നമ്മുടെ രാജ്യം ഇസ്രായേലിനെപ്പോലെ പിടിച്ചെടുക്കും എന്ന് പേടിക്കുന്നവരുണ്ട്. അതിന്റെ പേരിൽ അവരെ ആക്രമിക്കുന്നവരും ഉണ്ട്. പാലസ്തീൻ വിഷയം ചൂണ്ടിക്കാട്ടി ആ അക്രമങ്ങളെ ന്യായീകരിക്കാം അല്ലേ‌?
  • Noel Nad കൊള്ളാം, നല്ല ഉപമ
  • Noel Nad നിങ്ങൾ അവിടുത്തെ പ്രശ്നത്തെ കുറിച്ച് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്, ആ സ്ഥിതിക്ക് ഞാൻ ഇനി ഒന്നും പറയുന്നില്ല
  • Jamal Moidutty Thandantharayil താങ്കളുടെ പോസ്റ്റുകളിൽ മുസ്ലിംകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് മുസ്ലിംകളുടെ കൊള്ളരുതായ്മ മൂലമാണെന്ന് വരുത്തി തീര്ക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാര്യങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കാതെ / അല്ലെങ്കിൽ മനസ്സിലായിട്ടും തെറ്റായി പ്രചരിപ്പിക്കാൻ ഉള്ള ഒരു മനോഭാവം യാങ്കി - സ്ങ്കി കൂട്ടുകെട്ടുകളിൽ ആണ് കണ്ടിട്ടുള്ളത്. അത് എങ്ങിനെ നിങ്ങളുടെ പോസ്റ്റിലും കാണുന്നു എന്നത് വിചിത്രം തന്നെ...
    <<
    Biju Kumar Alakode
    June 18
    ലോകമെങ്ങും ഇസ്ലാമിക തീവ്രവാദം വളര്ത്താ ന്‍ ഉപയോഗിച്ചതും ഉപയോഗിയ്ക്കുന്നതും ഇസ്രായേല്‍ - പലസ്തീന്‍ സംഘര്ഷ്വും അതിന്റെ ബാക്കിപത്രമായ , പരിക്കേറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ്. അതു പ്രചരിപ്പിച്ചിട്ട് മതഭ്രാന്തന്മാര്‍ പറയുന്നത് അവിടെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നു എന്നാണ്. അറബ് -ജൂത സംഘര്ഷപത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ..

    Biju Kumar Alakode shared OK Sudesh's status.
    July 11
    അറബ് -ഇസ്രയേല്‍ ഏറ്റുമുട്ടല്‍ . ഈ കുറിപ്പൊന്നു വായിയ്ക്കുക.
    എഴുതിയത് : Ok Sudhesh

    ഹമാസ് ഇസ്രായേലിലേയ്ക്ക് റോക്കറ്റുകൾ അയയ്ക്കുന്നു. കാലങ്ങൾ കൊണ്ട് റോക്കറ്റ് ടെക്നൊളജി അവർ കൂടുതൽ വിദഗ്ദമാക്കിയിട്ടുണ്ട്. ടെൽ അവീവ് വരെ എത്തുന്നു എന്നാണ് കേൾക്കുന്നത്. ...എന്നാലും അവരുടെ ഉല്ക്കണ്ഠകളും ഭയാശങ്കകളും യുദ്ധകാലത്തിനു സമാനമാണ്. ...
    മറിച്ച്, ഹമാസിനിതൊരു യുദ്ധതന്ത്രമാണ്. ... അത് ഇതേ പോലെ വ്യാപകമല്ലാത്തതിനാൽ ലോകമൊന്നും അറിയുന്നില്ല എന്ന് മാത്രം.

    ചുരുക്കത്തിൽ ഇത് ഇസ്രായേലികളുടേയും പലസ്തീനികളുടേയും പ്രശ്നമാണ്. ('അറബ് ഇസ്രയേൽ ഏറ്റുമുട്ടൽ -ടൈറ്റിൽ -ഇപ്പോൾ ഇസ്രയേലിന്റെയും പലസ്തിന്റെയും മാത്രം പ്രശ്നമായോ ?')
    ...... അതിനാൽ സമാധാനം നശിപ്പിയ്ക്കുന്ന ചിത്രങ്ങളോടുകൂടി പൊന്തി വരുന്ന മുസ്ലിം മലയാളി പോസ്റ്റുകളെ നിരാകരിയ്ക്കണം. അവയിലെ വിമനുഷ്യതയും വ്യർത്ഥതയും തിരിച്ചറിയണം.

    Biju Kumar Alakode ....അറബ്-ഇസ്രായെല്‍ സംഘര്‍ഷങ്ങളെ പറ്റി ഞാന്‍ അല്പം കാര്യമായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

    ഇവിടെ പലസ്തീനികളുടെ മാതൃരാജ്യത്തെ പറ്റി നമ്മള്‍ പറയുമ്പോള്‍ ആലോചിയ്ക്കുക ക്രിസ്തുവിന്റെ കാലത്ത് പലസ്തീനില്‍ അറബികള്‍ ഉണ്ടായിരുന്നില്ല. AD 636നുശേഷമാണ് പലസ്തീനില്‍ അറബ് -ഇസ്ലാമിക അധിനിവേശം ഉണ്ടാകുന്നത്. അവിടെ നിന്നും ജൂതന്മാര്‍ ചിതറിയ്ക്കപ്പെട്ടു. മാതൃരാജ്യമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ - ഇവിടെ കേരളത്തില്‍ പോലും - അവര്‍ അലഞ്ഞു നടന്നു. 
    ...........
    >>>
    യഥാർത്ഥത്തിൽ ഇങ്ങിനെ ആണോ സംഭവം?

    റോമാക്കാർ ആണ് ജൂതന്മാരെ കീഴടക്കി അവരെ ലോകം മുഴുവൻ ചിതറിക്കുന്നത് .. 
    മസ്ജിദുൽ അഖ്സ മുസ്ലിംകളുടെ ആദ്യത്തെ ഖിബ്ല ആണ്. നബി (സ) യുടെ കാലത്താണ് മക്കയിലെ ക അ ബ ഖിബ്ല ആക്കി അല്ലാഹു നിശ്ചയിച്ചു കൊടുത്തത്. . 636-ൽ ഉമര് (റ ) ഭരിക്കുന്ന സമയത്ത് ക്രിസ്ത്യൻ പാതിരിമാർ ഉമർ (റ ) നേരിട്ട് വന്നാൽ ജറുസലേം ഏല്പിച്ചു തരാം എന്ന് അറിയിച്ചതിനെ തുടർന്ന് ഉമര് (റ ) ഒരു അനുചരനോടൊപ്പം അവിടെ എത്തുകയായിരുന്നു. ഒട്ടും രക്ത ചോരിചിലില്ലാതെ സ്നേഹപൂർവ്വം ആണ് അന്ന് ആ കൈമാറ്റം നടന്നത്. ക്രിസ്ത്യൻ പുരോഹിതന്മാർ അവരുടെ ആരാധനാലയത്തിൽ ഉമറിനു പ്രാർത്ഥിക്കാൻ അവസരം നല്കിയപ്പോൾ അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു, പുറത്തു നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് ഉമർ നിസ്കരിച്ച സ്ഥലം ആണെന്ന് പറഞ്ഞു പിന്നീട് മുസ്ലിംകൾ ക്രിസ്ത്യാനികളുടെ ആരാധാന ആലയതിന്മേൽ ഉടമാവകാശം വാദിക്കുന്ന അവസ്ഥ ഉണ്ടാവാതിര്ക്കാൻ ആണ്. അങ്ങിനെ ഉമർ (റ ) നമസ്കരിച്ച സ്ഥലത്താണ് റോക്ക് മസ്ജിദ് ഉള്ളത്. 

    ഇസ്രയേലിനെ കുറിച്ച് പഠിച്ചു ഡോക്ടരേറ്റ് നേടിയ ആളാണ്‌ ഡോ . പിജെ വിന്സെന്റ്. 

    അദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കുക 

No comments: