Sunday, January 30, 2011

ഭൂമിയുടെ ഗോളാകൃതിയും ഖുർആനും



ചോദ്യം: രാപകലുകളുണ്ടാകുന്നത് ഭൂമി സ്വയംകറങ്ങുന്നതുകൊണ്ടാ ണെന്നോ, ഭൂമി ഒരു ഗോളമാണെന്നോ ഖുർആനിലും ബൈബിളിലുംമ റ്റു മതഗ്രന്ഥങ്ങളിലും പറയുന്നില്ല. നബിക്കുശേഷം 900 വർഷങ്ങൾ പിന്നിടേ ണ്ടിവന്നു ഈ സത്യം കണ്ടെത്താൻ. ഭൂമി പരന്നതാണെന്ന് പ്രവാചക ന്മാർ പ്രബോധനം ചെയ്തപ്പോൾ അല്ലാഹു എന്തുകൊണ്ട് ആ തെറ്റ് തിരുത്തിക്കൊടുത്തില്ല? സഹാബികളുടെ കുടുംബ പ്രശ്നങ്ങൾപോലും ഖുർആനിൽ ചർച്ചാവിഷയമാണുതാനും. അല്ലാഹുവും നബിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നല്ലേ ഇത് തെളിയിക്കുന്നത്? മീഡിയേറ്ററായ ജിബ്രീൽ എന്ന മലക്കിനെങ്കിലും ഇക്കാര്യം പറഞ്ഞുകൊടുക്കാമായിരുന്നില്ലേ? ഈ ഒരൊറ്റ കാരണം പോരേ ഞങ്ങൾ യുക്തിവാദികളുടെ വാദമാ ണ് ശരിയെന്ന് തെളിയിക്കാൻ?

ഉത്തരം: സൂര്യൻ നമ്മുടെ കിഴക്കുഭാഗത്ത് ഉദിക്കുകയും പടിഞ്ഞാറു ഭാഗ ത്ത് അസ്തമിക്കുകയും ചെയ്യുന്നു എന്നത് സത്യമാണോ?
ഭൂമിസ്വ യം കറങ്ങുന്നതിനാൽ സൂര്യൻ ചക്രവാളങ്ങളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് തോന്നുകയാണ്; യഥാർ ഥത്തിൽ സൂര്യൻ സ്വന്തം നിലയിൽ ഉദിക്കുകയോ അസ്തമിക്കു കയോ ചെയ്യുന്നില്ല എന്നതല്ലേ സത്യം? ഭൂമിയിലെ നിരീക്ഷകർ ക്കെല്ലാം അനുഭവപ്പെടുന്നത് എന്ന നിലയിൽ ആദ്യം പറഞ്ഞത്സത്യമാ ണ്. എന്നാൽ പ്രാപഞ്ചിക വിശകലനത്തിൽ രണ്ടാമതു പറഞ്ഞതാണ് സത്യം. പാഠപുസ്തകങ്ങളിലും പണ്ഡിതന്മാരുടെ രചനകളിലുമെല്ലാം ഈ രണ്ട് സത്യങ്ങളും പരാമർശിക്കപ്പെടാറുണ്ട്. എന്നാൽ 'ദൈവം സൂര്യനെ കിഴക്ക് ഉദിപ്പിക്കുന്നു' എന്ന് വേദഗ്രന്ഥ ത്തിൽ പറഞ്ഞാൽ അത് ദൈവത്തിന്റെയോ പ്രവാചകന്റെയോവിവര ക്കടാണെന്ന് പറയുന്നത് ന്യായമാണോ?അല്ല!
മനുഷ്യർക്ക് ആപേക്ഷികമായി അനുഭവപ്പെടുന്ന കാര്യങ്ങളും ആത്യന്തിക സത്യങ്ങളുമെല്ലാം ദൈവം മനുഷ്യർക്ക് വ്യക്തമാക്കിക്കൊടു ക്കുന്നതിന് പ്രസക്തിയുണ്ട്. സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച് കേരളത്തിൽ വ്യാപകമായി വിതരണംചെയ്ത 'ഭൌതിക കൌതുകം' എന്ന ഗ്രന്ഥത്തിൽ, ഭൂമിയുടെ പരപ്പും ഗോളാകൃതിയും ഒരു പോലെ ആപേക്ഷിക സത്യങ്ങളാണെന്ന് ഉദാഹരണങ്ങൾസഹിതംവ്യക്തമാ ക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ ഭൂമിശാസ്ത്ര ഗ്രന്ഥമോ ഗോളശാസ്ത്ര ഗ്രന്ഥമോ അല്ല. ഖുർആനിൽ ഭൌതികപ്രതിഭാസങ്ങളെ സംന്ധിച്ച് പരാമ ർശിച്ചിട്ടുള്ളത് മനുഷ്യർക്ക് ദൈവംനൽകിയ അപാരമായ അനു ഗ്രഹങ്ങളെ സംന്ധിച്ച് അനുസ്മരിപ്പിക്കുന്നതിനുവേണ്ടിയാ ണ്. ഈ അനുഗ്രഹങ്ങൾ സാക്ഷരർക്കും നിരക്ഷരർക്കും ഗ്രാമീണർക്കും നഗരവാസികൾക്കും പ്രാചീനർക്കും ആധുനികർക്കും ഒരുപോലെ ബോധ്യപ്പെടുന്നതായിരിക്കണം. മനുഷ്യർക്ക് വീടുണ്ടാക്കാനും

കൃഷി ചെയ്യാനും വാഹനമോടിക്കാനും പാകത്തിൽ ഭൂമിയെ വിതാ നിച്ചത് എല്ലാവർക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ഇതിനെ സംബന്ധിച്ച് സൂക്ഷ്മമായി ചിന്തിക്കുന്നവർക്കെല്ലാം ഇതിലുള്ള ദൈവിക ദൃഷ്ടാന്തങ്ങൾ അഥവാ ദിവ്യാനുഗ്രഹത്തിന്റെ തെളിവുക ൾ ഗ്രാഹ്യമാകും. ഭൂമി പരന്നതാകുന്നു എന്നൊരു പ്രസ്താവം വിശുദ്ധ ഖുർആനി ലില്ല. 'ഭൂമിയെ നിങ്ങൾക്ക് വേണ്ടി മെത്തയാക്കി', 'ഭൂമിയെ നിങ്ങൾ ക്ക് തൊട്ടിലാക്കി', 'ഭൂമി എങ്ങനെയാണ് പരത്തപ്പെട്ടിട്ടുള്ളതെന്ന് (നോക്കൂ)' എന്നൊക്കെയാണ് ഖുർആനിലെ പരാമർശങ്ങൾ. അതിവേഗം കറങ്ങുന്ന ഒരു ഗോളമായിരിക്കെതന്നെ ഭൂമിയുടെ പ്രതലം ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വിശാലമായ സൌകര്യമു ള്ളതായി സംവിധാനിച്ച വിധാതാവിനോട് സൃഷ്ടികൾ നന്ദികാ ണിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വാക്യങ്ങളിലൂടെ സൂചി പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പംതന്നെ ഭൂമി ഗോളമാണെന്ന് സൂചിപ്പിക്കുന്ന പലവാ ക്യങ്ങളും ഖുർആനിലുണ്ട്. ഒന്ന്, "രാത്രിയെ അവൻ പകലിനുമേൽ ചുറ്റിക്കുന്നു. പകലിനെ അവൻ രാത്രിമേലും ചുറ്റിക്കുന്നു(39:5). ഗോളം എന്നർഥമുള്ള കൂറഃ, കുറഃ എന്നീ പദങ്ങളും ഈ വാക്യ ത്തിൽ പ്രയോഗിച്ച 'കവ്വറ'യും ഒരേ പദധാതുവിൽനിന്ന് നിഷ്പാദി തമായിട്ടുള്ളവയത്രെ. 'കവ്വറ' എന്ന പദത്തിന് നൽകിയ അർഥങ്ങളുടെ കൂട്ടത്തിൽ പരന്ന ഭൂമിയിൽ രാപകലുകൾ മാറിമാറി വരുന്നതിനെ സംബന്ധിച്ച് വിവരിക്കാൻ 'പന്തുപോലെ കറങ്ങുന്നതാക്കുക' എന്നർഥമുള്ള ഒരു പദം ഉപയോ ഗിക്കുന്നതിന് പ്രസക്തിയില്ല. രണ്ട്, മശ്രിഖ് (ഉദയസ്ഥാനം), മഗ്രിബ് (അസ്തമയ സ്ഥാനം) എന്നീ പദങ്ങൾ ഏകവചനമാ യും (2:115), ദ്വിവചനമായും (55:17), ബഹുവചനമായും (70:40) വിശുദ്ധ ഖുർആനിൽ പ്രയോഗിച്ചിട്ടുണ്ട്. ഒരു പരന്ന പ്രതലത്തിൽ സൂര്യ ൻ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്നതായി ധരിച്ച ഒരാൾ ഇങ്ങനെ മൂന്ന് വിധത്തിൽ പ്രയോഗിക്കാൻ ഒരു ന്യായവുമില്ല. രണ്ട് അർധഗോളങ്ങളിലും ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലും അനു ഭവപ്പെടുന്ന ഉദയാസ്തമനങ്ങളെ സംന്ധിച്ച ശരിയായ ധാരണ യാണ് ഈ വൈവിധ്യമാർന്ന പദപ്രയോഗങ്ങൾക്ക് നിദാനം. ഗലീലിയോക്ക് മുമ്പ് ആരും ഭൂമി ഒരു ഗോളമാണെന്ന് പറഞ്ഞി ട്ടില്ല എന്നൊരു അബദ്ധധാരണ ലോകത്ത് എങ്ങനെയോ പ്രചരിച്ചി ട്ടുണ്ട്. യഥാർഥത്തിൽ മുഹമ്മദ് നബി (സ)ക്ക് മുമ്പുതന്നെ ഭൂമിയുടെ ഗോളാകൃതി സംന്ധിച്ച് പ്രകൃതിശാസ്ത്രജ്ഞർക്ക് ധാരണയു ണ്ടായിരുന്നു. 365 1/4 ദിവസമുള്ള സൌരകലണ്ടർ പ്രാചീനകാലത്ത് പലരും ഗണിച്ചിരുന്നു. ഭൂമി സൂര്യന്ചുറ്റും ഒരു പ്രദക്ഷിണം പൂർ ത്തിയാക്കാനെടുക്കുന്ന സമയമാണല്ലോ ഒരു സൌരവർഷം. പരന്ന ഭൂമിയെ സം ന്ധിച്ച ധാരണയനുസരിച്ച് അത്ര കണിശമായിസൌരവ ർഷം ഗണിക്കുക സാധ്യമേ അല്ല. നൈൽ നദിയിൽ പരമാ വധി ജലനിരപ്പ് ഉയരുന്ന രണ്ട് ദിവസങ്ങൾ നിരീക്ഷിച്ചിട്ട് അവ തമ്മി ലുള്ള അകലം കണക്കാക്കിയാണ് ടോളമിയും മറ്റും കണിശമായ സൌരവർഷം ഗണിച്ചതെന്ന് ഗോർഡൻ ചൈൽഡ് എഴുതിയിട്ടുണ്ട്. വെള്ളപ്പൊക്കം നിരീക്ഷിച്ചിട്ട് 365 1/4 എന്ന സൂക്ഷ്മ സംഖ്യയിൽ എത്തി എന്ന കഥ വിശ്വസിക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ജൂലിയൻ കലണ്ടറിൽ സൌരവർഷം കണിശമായി ഗണിച്ചത് ഏത് നദിയിലെ വെള്ളപ്പൊക്കത്തെ ആധാരമാക്കിയാണെന്ന് ആരും എഴു തിക്കണ്ടിട്ടില്ല. ഭൂമിയെ ഒരു ഗോളമായികണ്ടുകൊണ്ടുള്ള ജ്യാമിതീയ ഗണനയിലൂടെ മാത്രമെ സൌരവർഷം കണിശമായി കണക്കാ ക്കാൻ കഴിയൂ എന്നാണ് ഈ ലേഖകൻ കരുതുന്നത്. ആദ്യകാല മുസ്ലിംകളിൽ പലരും ഭൂമി ഒരു ഗോളമാണെന്ന ധാരണയുള്ളവരായിരുന്നു.

No comments: