മനുഷ്യശരീരത്തിലെ അവയവങ്ങൾ മരണത്തിനുമുമ്പും ശേഷവും ദാനം ചെയ്യുന്നതിനെപ്പറ്റി ഖുർആൻ എന്ത് പറയുന്നു? അവയവങ്ങൾ ദാനം ചെയ്യണമെന്ന് വസ്വിയ്യത്ത് എഴുതിവെക്കാൻ പാടുണ്ടോ?
ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വസ്തു മറ്റൊരാൾക്ക് നൽകുന്നതാണ് ഇസ്ലാമിക ദൃഷ്ട്യാ ദാനം. അവയവം വ്യക്തിയുടെ ധനമല്ലാത്തതുകൊണ്ട് ഈ അർഥ ത്തിൽ 'അവയവദാന'ത്തിന് പ്രസക്തിയില്ല. എന്നാൽ സ്വശരീരംകൊ ണ്ടോ അതിന്റെ ഏതെങ്കിലും ഭാഗം കൊണ്ടോ മറ്റൊരാൾക്ക്സാധ ്യമാകുന്ന സഹായം ചെയ്യുന്നത് സുപ്രധാനമായ പുണ്യകർമമാ കുന്നു. ആത്മനാശത്തിന് വഴിവെക്കുന്നവിധത്തിൽ പരസഹായംചെ യ്യുന്നതിന് മാത്രമെ വിലക്കുള്ളൂ. ഒരാളുടെ ശരീരത്തിന് ദോഷംവരു ത്താത്തവിധത്തിൽ മറ്റൊരാൾക്ക് രക്തം നൽകുന്നത് ഈവിധ ത്തിലുള്ള സഹായമാകുന്നു. ഈ വസ്തുത മുസ്ലിം സമൂഹ ത്തിൽ ഇപ്പോൾ അവിതർക്കിതമത്രെ. ഒരാളുടെ ശരീരത്തെ ദോഷകരമായിാധിക്കാത്ത വിധത്തിൽ ഒരവയവം നൽകി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ ആ ജീവരക്ഷക്കാണ് ദോഷരഹിതമായ അവയവ നഷ്ടത്തെക്കാൾ മുൻഗണന നൽകേണ്ടതെന്ന് പല ആധുനിക പണ്ഡിതന്മാരും അഭി പ്രായപ്പെട്ടിട്ടുണ്ട്.
"വല്ലവനും ഒരാൾക്ക് ജീവൻ നൽകിയാൽ അത്മന ുഷ്യർക്ക് മുഴുവൻ ജീവൻ നൽകിയതിന് തുല്യമാകുന്നു(5:32) എന്ന ഖുർആൻ വാക്യമാണ് അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന തെളിവ്. ജീവിച്ചിരിക്കുമ്പോൾതന്നെ രണ്ട് കിഡ്നികളിലൊന്ന് ദാ നംചെയ്യുന്നത് ഈ വകുപ്പിൽപെടുന്നു. എന്നാൽ കിഡ്നി മാറ്റിവെ ക്കലിനും അതിനുശേഷം വേണ്ടിവരുന്ന നിരന്തരമായ ഔഷധ സേവക്കുംമറ്റും ആവശ്യമായ ചെലവുകൾ ദുർവഹമായ ഭാരമായി ത്തീരുന്ന വ്യക്തികളെ അവയവം നൽകി സഹായിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ഇപ്പോൾ ചില ഡോക്ടർമാരും മറ്റും സംശയമു ന്നയിക്കുന്നുണ്ട്.
എന്നാൽ ദാതാവിന് ഭാഗികമായി വിഷമമുണ്ടാക്കുന്നവിധത്തിൽ ഒരവയവം (ഉദാ: രണ്ട് കണ്ണുകളിലൊന്ന്) മറ്റൊരാൾക്ക് നൽകിസഹാ യിക്കാമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ വ്യത്യസ്താ ഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക ദൃഷ്ട്യാ പരിഗണനീയമായ പ്രയോജനം, അനിവാര്യത എന്നീ ഘടകങ്ങൾക്കാണ് ഈവി ഷയകമായി പ്രാമുഖ്യം കൽപിക്കേണ്ടത്. വൃദ്ധരും നിരാലംരുമാ യ മാതാപിതാക്കൾക്ക് അന്ധനും ആരോഗ്യവാനുമായ ഒരു മകനു ണ്ടന്ന് സങ്കൽപിക്കുക. അവരിലൊരാൾ മകന് ഒരു കണ്ണിന്റെ കോർണിയ നൽകിയാൽ അവന് സ്വയം ഉപജീവനം കണ്ടെത്താനുംമാ താപിതാക്കളെ സംരക്ഷിക്കാനും കഴിഞ്ഞേക്കും. ഇത്തരം സന്ദർ ഭങ്ങളിൽ ജീവനുള്ള ആളുടെ കോർണിയ എടുത്തുമാറ്റുന്നതിനെതിരി ൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളേക്കാൾ പ്രാധാന്യം കൽപിക്കേ ണ്ടത് അനിവാര്യതയുടെയും പ്രയോജനത്തിന്റെയും വശത്തി നാകുന്നു.
മരണശേഷം അവയവങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതി നുവേണ്ടിയോ അവർക്ക് കാഴ്ചനൽകുന്നതിനുവേണ്ടിയോ നൽകാൻ, ജീവിച്ചിരിക്കുമ്പോൾ വസ്വിയ്യത്ത് ചെയ്യുന്നതിന്റെ സാധു തയെ സംന്ധിച്ച് പല പണ്ഡിതന്മാരും ചർച്ച ചെയ്തിട്ടുണ്ട്. ചില വ്യവസ്ഥകൾക്ക് വിധേയമായിക്കൊണ്ട് ഈ മരണാനന്തര ദാനം അനുവദിക്കുകയാണ് റാിത്വയുടെ ഫിഖ്ഹ് കൌൺസിലും ഈജിപ്തിലെ പ്രമുഖമുഫ്തിയും ചെയ്തത്. ദാതാവ് സ്വയംസ ന്നദ്ധനായി ചെയ്യുക, പ്രതിഫലം വാങ്ങാതിരിക്കുക, അവയവംസ്വീ കരിക്കുന്നവന്റെ ജീവൻ രക്ഷിക്കാനോ ദുരിതമകറ്റാനോ മറ്റുമാ ർഗമില്ലാതിരിക്കുക, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയി ക്കാൻ മിക്കവാറും സാധ്യതയുണ്ടായിരിക്കുക തുടങ്ങിയവയാണ് ചൂണ്ടിക്കാണിക്കപ്പെട്ട നിബന്ധനകൾ.
No comments:
Post a Comment