Sunday, January 30, 2011

കുട്ടികളെ വികലാംഗരും രോഗികളുമാക്കുന്ന അല്ലാഹു കാരുണികനോ?



ചോദ്യം: അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണെന്നും അന്യായമായിയാ തൊന്നും ചെയ്യുകയില്ലായെന്നും പറയുന്നു. എങ്കിൽ യാതൊരുതെ റ്റും ചെയ്യാത്ത ചില പിഞ്ചുകുട്ടികൾ വിചിത്രവും വേദനാജനകവു മായ അസുഖങ്ങളോടെ ജനിക്കുകയോ ജനിച്ചശേഷം ഇവ പിടികൂടുകയോചെ യ്യുന്നു. രോഗം ബാധിച്ച പിഞ്ചുകുട്ടിക്ക് പുറമെ രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊക്കെ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം രോഗങ്ങൾ കാരുണ്യവാനായ ദൈവം നൽകുന്നതെന്തുകൊ ണ്ടാണ്?

ഉത്തരം: അല്ലാഹു പൂർണനായ സ്രഷ്ടാവാണ്. പൂർണതയുടെ സ്രഷ്ടാവാ ണ്. "താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയ വനത്രെ അവൻ (വി.ഖു. 32:7).
"എല്ലാ കാര്യവും കുറ്റമറ്റതാക്കി തീർത്ത അല്ലാഹുവിന്റെ നിർമിതിയത്രെ അത് (വി.ഖു. 27:88). "അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹ പൂർണനായിരിക്കുന്നു (വി.ഖു. 23:14). "തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോട്കൂടി സൃഷ്ടിച്ചിരിക്കുന്നു (വി.ഖു. 95:4). "ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തി ൽ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിച്ച് സംവിധാ നിച്ച് ശരിയായ അവസ്ഥയിലാക്കി താനുദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവനത്രെ അവൻ (വി.ഖു. 82:6-8).

ഓരോ തവണയും സ്രവിക്കപ്പെടുന്ന കോടിക്കണക്കിൽ പുരുഷ ബീജങ്ങളിൽ ഓരോന്നും ഒരു അണ്ഡവുമായി സംയോജിച്ച് ഭ്രൂണമാ യി ഒരു ലക്ഷണമൊത്ത ശിശു വളർന്നുവരാൻ അനുയോജ്യമായ ഘടനയോടെയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സങ്കീർണവുംസൂ ക്ഷ്മവുമായ പ്രജനനപ്രക്രിയ സാധാരണ ഗതിയിൽ തികച്ചും അന്യൂനമായിത്തന്നെ നടക്കുന്നു. ചുരുക്കത്തിൽ ഗർഭസ്ഥശിശുവി ന് രോഗങ്ങളോ വൈകല്യങ്ങളോ സംഭവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മനുഷ്യപ്രകൃതിയിൽ പ്രപഞ്ചനാഥൻ ഏർപ്പെടുത്തിയിട്ടു ള്ള പ്രജനന വ്യവസ്ഥ വികലമായതല്ല. തൊടുന്നതൊക്കെ മലിന വും ദൂഷിതവും കളങ്കപങ്കിലവുമാക്കുന്ന ചില മനുഷ്യർ സ്വന്തം പ്രകൃതിയിലും തങ്ങൾക്ക് ചുറ്റുമുള്ള ഭൌതിക വസ്തുക്കളിലും വരു ത്തിവെക്കുന്ന കുഴപ്പങ്ങളാണ് ജനിതക രോഗങ്ങൾക്കും ആജന്മ വൈകല്യങ്ങൾക്കും നിമിത്തമായിത്തീരുന്നത്. വായു-ജല മലിനീ കരണവും തെറ്റായ ആഹാരങ്ങളും ഭോജനരീതികളും ലഹരി-മയ ക്കുമരുന്ന്-പുകയില എന്നീ വിഷപദാർഥങ്ങളും ആന്റിയോട്ടി ക്-സ്റ്റിറോയിഡ് ഔഷധങ്ങളും അവിഹിത ലൈംഗിക വേഴ്ചയുംശു ചിത്വമില്ലായ്മയും രാസവളങ്ങളും കീടനാശിനികളും അണുപ്രസര വും ഗർഭസ്ഥശിശുവിന് രോഗമോ വൈകല്യമോ ഉണ്ടാകാൻ ഇ ടവരുത്തുന്ന കാരണങ്ങളിൽ ചിലതാകുന്നു. ഒറ്റ വാചകത്തിൽ പറ ഞ്ഞാൽ, അല്ലാഹു സംവിധാനിച്ച ശുദ്ധവും സന്തുലിതവുമായ പ്രകൃ തിയിൽ മനുഷ്യർ വരുത്തിവെക്കുന്ന താളപ്പിഴകളാണ് ഗർഭസ്ഥശി ശുക്കളെയും കൈക്കുഞ്ഞുങ്ങളെയും ഗുരുതരമായ രോഗങ്ങളിലേ ക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്നത്.

"മനുഷ്യരുടെ കൈ കൾ ചെയ്തുവെച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളി പ്പട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങി യേക്കാം എന്ന ഖുർആൻ സൂക്തം (30:41) ഇത്തരുണത്തിൽ പ്രത്യേ കം അനുസ്മരിക്കേണ്ടതാകുന്നു.

രോഗത്തെയും രോഗാണുക്കളെയും രോഗപ്രതിരോധ സംവിധാന ത്തെയും സംന്ധിച്ച അബ്ദ്ധധാരണകളും അല്ലാഹുവിന്റെ കാരു ണ്യത്തിൽ വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുന്നുണ്ട്. പരമകാ രുണികനായ അല്ലാഹു രോഗാണുക്കളെ സൃഷ്ടിച്ചത് മനുഷ്യരെ ദാഹിക്കാൻ വേണ്ടിയല്ല, പ്രത്യുത, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ, ഇമ്യൂൺ സിസ്റ്റത്തെ പടിപടിയായി പ്രലമാക്കി ത്തീർക്കുന്നതിനുവേണ്ടിയത്രെ. രോഗാണുക്കൾ ശരീരത്തിൽ പ്രവേശി ക്കുമ്പോൾ അവയെ നേരിടുന്നതിനുവേണ്ടി ഉൽപാദിപ്പിക്കപ്പെടു ന്ന ആന്റിബോഡികൾ അഥാ പ്രതിവസ്തുക്കളാണ് രോഗപ്രതിരോ ധ സംവിധാനത്തിന്റെ ആധാരശിലകൾ. രോഗാണുക്കളൊന്നും കടക്കാത്ത ഒരു അറയിൽ ഒരു കുഞ്ഞിനെ വളർത്തിയാൽ രോഗ പ്രതിരോധവ്യവസ്ഥ ദുർലമായ നിലയിലായിരിക്കും അത് വള രുന്നത്. രോഗാണുക്കളുടെ സാന്നിധ്യമല്ല; മറ്റു കാരണങ്ങളാൽ പ്ര തിരോധ വ്യവസ്ഥ ദുർലമാകുന്നതാണ് യഥാർഥത്തിൽ രോഗ ബാധക്ക് കാരണം.

ഏത് പ്രായത്തിലും മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളിൽ മിക്ക തും ശരീരം സ്വന്തം രക്ഷക്ക്വേണ്ടി സ്വീകരിക്കുന്ന ചില നടപടി കളുടെ ബഹിർപ്രകടനങ്ങൾ മാത്രമാണ്. അന്തരീക്ഷതാപത്തിൽ വലിയ മാറ്റം വരുമ്പോഴും അമിതമോ അഹിതമോ ആയ ആഹാരം കഴിക്കുമ്പോഴും ശരീരത്തിന് ചില അടിയന്തര ക്രമീകരണങ്ങൾ ആവശ്യമായിവരും. തൽസം ന്ധമായ അസ്വാസ്ഥ്യങ്ങൾ ശമി ക്കാൻ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കുകയും ആഹാരപാനീയ ങ്ങളുടെ കാര്യത്തിൽ അൽപം നിയന്ത്രണം പാലിക്കുകയും ചെയ് താൽ മാത്രം മതിയാകും. ഇത്തരം സന്ദർഭങ്ങളിൽ കടുത്ത ഉൽക്ക ണ്ഠ തോന്നുകയും അനാവശ്യമായ മരുന്നുകൾ കഴിക്കുകയുംചെ യ്യുന്നതാണ് പിന്നീട് ഗുരുതമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടു ക്കുന്നതിന് കാരണം.

ഒരു ഉദാഹരണം: വലിയ താപമാറ്റമുണ്ടാകുമ്പോഴും പൊടി, പുക, രാസവസ്തുക്കൾ മുതാലയവ ശ്വസിക്കാൻ ഇടവരുമ്പോഴും തുമ്മലു ണ്ടാകുന്നത് ശ്വാസകോശത്തിന്റെ രക്ഷയ്ക്കും സുസ്ഥിതിക്കുംവേ ണ്ടി പടച്ചവൻ ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ സ്വാഭാവിക പ്രവർത്തനം മാത്രമാകുന്നു. അതുകൊണ്ടാണ് തുമ്മിയാൽ അല്ലാഹു വെ സ്തുതിക്കണമെന്ന് നി (സ) പഠിപ്പിച്ചത്. എന്നാൽ ഇന്ന്വി ശ്വാസികൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത് ദൈവികമായ ഈ അനുഗ്രഹത്തെ അടിച്ചമർത്താനുള്ള ആന്റി ഹിസ്റ്റമിൻ ഗുളികകൾ വിഴുങ്ങി സങ്കീർണതകൾ സൃഷ്ടിക്കുകയാണ്. മറ്റുചില രോഗങ്ങൾ ജീവിത രീതിയുടെ തകരാറുകൊണ്ടും പരിസ് ഥിതി ദൂഷണംകൊണ്ടുംമറ്റും സംഭവിക്കുന്നതാണ്. കുട്ടികളുടെകാ ര്യത്തിൽ മാതാപിതാക്കളുടെ തെറ്റായ ജീവിതരീതി രോഗങ്ങൾ ക്ക് മുഖ്യകാരണമായിരിക്കും. ഏതായാലും രോഗങ്ങൾക്ക് അല്ലാഹുവെ പഴിക്കുന്നത് ഒട്ടും ന്യായമല്ല. രോഗശമനത്തിന് സഹായകമായ അനേകമനേകം ഔഷധങ്ങൾ ഉൽപാദിപ്പിച്ചുകൊണ്ട് മനുഷ്യരെ അനുഗ്രഹിക്കുകയാണ് അവൻ ചെയ്തിട്ടുള്ളത്. വൈകല്യങ്ങളുള്ള പലർക്കും അവ പരിഹരിക്കുമാറ് ധാരാളം അനുഗ്രഹങ്ങൾ അല്ലാഹു നൽകാറുമുണ്ട്. ആഗോള തലത്തിൽ ശ്രദ്ധേയനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്സ് തലക്ക് കീഴെയുള്ള ശരീരഭാഗങ്ങൾ ചലി പ്പിക്കാൻപോലും കഴിയാത്തത്ര വൈകല്യമുള്ള വ്യക്തിയാണെന്ന കാര്യം ഇത്തരുണത്തിൽ സ്മരണീയമാകുന്നു

No comments: