Wednesday, February 2, 2011

മാലേഗാവ് സ്‌ഫോടനം: പ്രമോദ് മുത്താലിക് അറസ്റ്റില്‍

Wednesday, February 2, 2011

മാലേഗാവ് സ്‌ഫോടനം: പ്രമോദ് മുത്താലിക് അറസ്റ്റില്‍



മാലേഗാവ് സ്‌ഫോടനം: പ്രമോദ് മുത്താലിക് അറസ്റ്റില്‍
Posted on: 02 Feb 2011




മുംബൈ: 2008-ല്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്താലിക്കിനെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മുത്താലിക്കിനെ കര്‍ണാടകയില്‍ വെച്ചാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

പ്രത്യേക കോടതിയില്‍ ഹാജരാക്കിയ മുത്താലിക്കിനെ ഫിബ്രവരി 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. രാംജി കലംഗ്‌സാര, സന്ദീപ് ഡാംഗെ എന്നിവരെയാണ് പിടികൂടാനുള്ളത്. മുത്താലിക്കിന്റെ അറസ്റ്റോടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാമി പ്രജ്ഞാസിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ഉള്‍പ്പെടെ 11 പേരാണ് മുമ്പ് അറസ്റ്റിലായത്. 2008 സപ്തംബര്‍ 29-നു നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുമ്പ് മുസ്‌ലിം യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായ ഹേമന്ത് കര്‍ക്കരെ എത്തിയതോടെയാണ് ഹിന്ദു സംഘടനകള്‍ക്ക് മാലേഗാവ് സ്‌ഫോടനത്തിലെ പങ്ക് കണ്ടെത്തുന്നത്. സംജോത എക്‌സ്​പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വാമി അസീമാനന്ദ് കോടതിയില്‍ കുറ്റസമ്മതം വെളിപ്പെടുത്തിയതോടെയാണ് നിരവധി സ്‌ഫോടന കാര്യങ്ങള്‍ പുറത്തുവരുന്നത്.

No comments: